Thursday, December 31, 2009

ഓ..സീമെ നീയെന്തായിങ്ങനെ..!

കഴിഞ്ഞ ദിവസം ഒരു ചാനലിൽ നടൻ മൂകേഷ് നടി സീമയുമായുള്ള ഒരു വിനോദ പരിപാടിയ്ക്കിടയിൽ സീമയുടെ ഒരു അബദ്ധകഥ പറയുകയുണ്ടായി. അതിങ്ങനെ;

മുകേഷ് : കുറെ വർഷങ്ങൾക്കുമുമ്പ് ഒരു വേദിയിൽ സീമയും ബഹു: ഈകെ നയനാരും മറ്റുള്ളവരും ഇരിക്കുന്നു. നയനാർ സീമയെ കൈപൊക്കി വിഷ് ചെയ്യുന്നു അപ്പോൾ സീമച്ചേച്ചി അടിത്തിരിക്കുന്നയാളിനോട് ചോദിച്ചു ആരാണ് ഈ വ്യക്തിയെന്ന്.. ഇത് മൂകേഷ് പ്രേക്ഷകരോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ സീമ ചാടിക്കയറി മൂകേഷിനോട് പറഞ്ഞു..

സീമ : അത് നയനാരായിരുന്നില്ല മുകേഷ്.. അത് അച്ചുതാനന്ദൻ ആയിരുന്നു സീയെമ്മില്ലെ സീയെം. വേദിയിലിരുന്ന ഒരു വയസ്സായ ആൾ എന്നെ കൈപൊക്കി വിഷ് ചെയ്തു. എന്നാൽ എനിക്ക് ആ ആളെ മനസ്സിലായില്ല. ആലുവായിലെ ഷൂട്ടീങ് സ്ഥലത്തുവച്ച് ഞാൻ ശശിച്ചേട്ടനോട് ചോദിച്ചു ആ വേദിയിലുണ്ടായിരുന്ന വയസ്സനാരായിരുന്നുവെന്ന്. ശശിച്ചേട്ടൻ തലയിൽ കൈവച്ചുകൊണ്ടു പറഞ്ഞു അത് സീയെം അച്ചുതാനന്ദൻ ആയിരുന്നുവെന്ന്...

മേൽ പറഞ്ഞ സംഭാഷണങ്ങൾ അതേപടിയല്ലെങ്കിലും ഏകദേശം ഇതുപോലെയായിരുന്നു. ഇനി കാര്യത്തിലേക്ക് വരാം...

കേരളത്തിലെ കൊച്ചുകുട്ടികൾക്കുവരെ സുപരിചതനാണ് സ.വീയെസ് അച്ചുതാനന്ദൻ. ഇതിൻ ഏറ്റവും വലിയ ഘടകം മാധ്യമങ്ങളാണ്. കൊച്ചുകുട്ടികൾക്കുവരെ അറിയാവുന്ന ഒരു വ്യക്തിയെ സീമയെപ്പോലുള്ള ഒരു വ്യക്തിക്ക് മനസ്സിലായില്ലെന്നു പറയുമ്പോൾ..!!

കേരളത്തിലെ ഒരു വേദിയിൽ മുഖ്യമന്ത്രിയുണ്ടെങ്കിൽ അതിൽ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തി മുഖ്യമന്ത്രിത്തന്നെയായിരിക്കും. അപ്പോൾ എന്തായാലും മുഖ്യമന്ത്രി ആസനസ്ഥനായി കഴിഞ്ഞതിനുശേഷം മറ്റു വ്യക്തികൾ വേദിയിലേക്ക് കയറിവന്നിരിക്കില്ല. മിക്കവാറും വേദികളിൽ ആ വേദിയിലെ ഏറ്റവും വിശിഷ്ട വ്യക്തി ആസനസ്തനാകുന്നതിനു മുമ്പ് മറ്റുള്ള പ്രമുഖർ എത്തിയിട്ടുണ്ടാകും. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ സീമയേക്കാൾ ബഹുമാന്യൻ സീയെം തന്നെ. അപ്പോൾ ആദ്യം വേദിയിൽ എത്തിയിട്ടുണ്ടാകുക സീമയായിരിക്കും. ആ സന്ദർഭത്തിൽ, സ്വാഭാവികമായി സീമ അടുത്തിരിക്കുന്ന ആരോടെങ്കിലും ചോദിക്കുന്നു (ഈ വേദി എന്തിനുവേണ്ടിയുള്ളതാണെന്ന് അറിയില്ലെങ്കിൽ) ഇനി ആരാണ് വരാനുള്ളതെന്ന്. അടുത്തിരിക്കുന്നയാളിന്റെ മറുപടിയിലൂടെ സീമ മനസ്സിലാക്കിയിട്ടുണ്ടാകും ആരാണ് ഇനി വരാനുള്ളതെന്നും എന്തുകൊണ്ടാണ് പരിപാടി ആരംഭിക്കാത്തതെന്നും...എന്നിട്ടും മനസ്സിലായില്ലെങ്കിൽ പരിപാടി തുടങ്ങുമ്പോൾ അദ്ധ്യക്ഷൻ വേദിയിലിരിക്കുന്നവരെ അഭിസംബോധന ചെയ്യും അപ്പോഴും സീമക്ക് മനസ്സിലാകും ആരൊക്കെയാണ് വേദിയിലിരിക്കുന്നതെന്ന്...

പറഞ്ഞുവന്നത് കേരളീയനായ ഒരു വ്യക്തിക്ക് അതായിത് വായനാ ശീലവും ടിവികാണുന്ന ഒരാൾക്ക് കേരളത്തിലെ മുഖ്യമന്ത്രിയാരാണെന്ന് അറിയില്ലെങ്കിൽ...!!!

സീമയോട് തമിഴ്നാട് മുഖ്യമന്ത്രിയാരെന്നു ചോദിച്ചാൽ ഉറക്കത്തിലാണെങ്കിൽ പോലും ആ സ്ത്രീ അതിനുത്തരം പറയും പറഞ്ഞിരിക്കും കാരണം ആ സ്ത്രീ മലയാളിയാണ് ഇനിയിപ്പൊ ജന്മം കൊണ്ടല്ലങ്കിലും കർമ്മം കൊണ്ടെങ്കിലും...

എനിക്ക് കലിപ്പ് തീരുന്നില്ല സീമയോട്.. എന്തിനാണു ഞാൻ അവളുടെ രാവുകൾ കുറെ പ്രാവിശ്യം കണ്ടത്..ശ്ശേ....

*
*
*
*
*
ഇന്ന് കരുനാഗപ്പള്ളിക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞുണ്ടായ തീപിടത്തിൽ നിരവധിയാളുകൾക്ക് പൊള്ളലേറ്റൂ. ആ പോള്ളലേറ്റവരുടെ ദയനീയമായ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്ന കേരളീയനായ എന്റെ നാട്ടുകാരെ.. ..ത്ഫൂ...
**
**
**
**
**
**
എല്ലാ ബൂലോഗർക്കും കുടുംബാഗങ്ങൾക്കും എന്റെ പുതുവത്സരാശംസകൾ..!

Wednesday, December 23, 2009

സംഘടന ശക്തിയുണ്ടെങ്കിൽ..!



ഓട്ടൊ ടാക്സി പണിമുടക്കിനിടയിൽ പത്തനംതിട്ടയിൽ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടൊ തടഞ്ഞു ചക്രത്തിലെ കാറ്റഴിച്ചുവിടുന്ന സമരക്കാരനും കരഞ്ഞുകൊണ്ടു തടയാൻ ശ്രമിക്കുന്ന യാത്രക്കാരിയും. സമരക്കാരെ തടയാൻ ഡ്രൈവറും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് എത്തിയാണ് ഇവരുടെ യാത്ര തുടരാ‍ൻ സഹായിച്ചത്.

മനോരമ പേപ്പറിൽ 23-12-09 വന്ന ഫോട്ടൊയും വിവരണവും
http://www.manoramaonline.com
*
*
*
എന്റെ നാടും നാട്ടാരും എത്ര നല്ലവരാണ് എന്നാൽ യൂണിയൻ അവരെ എങ്ങിനെയാക്കി മാറ്റുന്നു. ഈ കാറ്റൂതിവിടുന്ന മഹാന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ......

കടപ്പാട്: മലയാള മനോരമ പേപ്പർ

Thursday, November 12, 2009

കുഷ്ഠരോഗികൾ ഉണ്ടാകുന്നത്..!

ആദ്യമെ പറയട്ടെ ഈ പോസ്റ്റ് ഇന്റെ സോദരന്മാരെ കളിയാക്കാൻ വേണ്ടിയുള്ളതല്ല, ഇത് നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്നാലും ഇതൊരു പോസ്റ്റാക്കാതിരിക്കാൻ വയ്യ.

കഴിഞ്ഞ ദിവസം ഒരു മാസിക ഞാൻ വായിക്കാനിടയായി, അതിൽ ഒരു ചോദ്യോത്തരപംക്തിയിൽ ഇങ്ങനെയൊരു ചോദ്യം;

ഉസ്താദേ..ഞാൻ എന്റെ ഭാര്യയുമായി ആർത്തവ ദിവസത്തിൽ ഒന്നിച്ചുകഴിഞ്ഞു ഇപ്പോഴവൾ ഗർഭിണിയാണ് ഞാനെന്തുചെയ്യണം? ഇങ്ങനെയുണ്ടാകുന്ന കുഞ്ഞിന് വൈകല്യമുണ്ടാകുമെന്ന് കേൾക്കുന്നു ശരിയാണൊ...?....

ഉത്തരമായി ലേഖകൻ ഒരുപാട് വചനങ്ങളും വാക്യങ്ങളും നിരത്തുകയും അത് ഇപ്രകാരം സംഗ്രഹിക്കുകയും ചെയ്തു...ചുരുക്കത്തിൽ താങ്കൾ ചെയ്തതിനോട് അല്ലാഹുവിനോട് തൌബ ചെയ്യുക. മേൽ പറഞ്ഞതപോലെ സ്വദഖ ചെയ്യുക. കുഞ്ഞിന് രോഗമൊന്നുമില്ലാതിരിക്കാൻ പ്രാർത്ഥിക്കുക. അവളെ ആർത്തവത്തിൽ പാടെ വെടിയാതിരിക്കുക മുതലായ കാര്യങ്ങൾ മേൽ‌പ്പറഞ്ഞതിൽ നിന്നും വ്യക്തമായില്ലേ..? കുട്ടികൾക്ക് കുഷ്ഠരോഗവും മറ്റും ബാധിക്കാമെന്നുള്ളത് സാധ്യതയാണെന്നോർക്കുക..!

ഞാനിവിടെ ഈക്കാര്യം പറയാൻ കാരണം ആർത്തവ ദിവസത്തിൽ ഒരാൾ ഇണയുമായി ബന്ധപ്പെട്ടാൽ കുട്ടികളുണ്ടാകുമെന്നുള്ള ധ്വനിയും ഇങ്ങനെയുണ്ടാകുന്ന കുട്ടിക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നുള്ള പണ്ഡിതന്റെ കണ്ടത്തെലിനെയുമാണ്. ഇക്കാര്യം ഞാനൊരു ഗൈനക്കോളജിസ്റ്റിനോട് ചോദിക്കുകയും അവർ ഇതിന് മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു. ആർത്തവം തുടങ്ങി പതിനാലാം ദിവസമാണ് സ്ത്രീകളിൽ അണ്ഡം വിസർജ്ജിക്കുന്നത് ആ സമയം ആരോഗ്യമുള്ള ബീജം യോനിയിൽ ഉണ്ടെങ്കിൽ മാത്രമെ ഗർഭധാ‍രണം നടക്കുകയൊള്ളൂ. അതായിത് ഒരു പുരുഷന്റെ ബീജത്തിന്റെ ആയുസ്സ് 72 മണിക്കൂറാ‍ണ്. ഒരിക്കൽ ബീജം പുറത്തുപോയാൽ പിന്നീട് ആരോഗ്യമുള്ള ബീജമുണ്ടാകണമെങ്കിൽ മൂന്നുദിവസമെങ്കിലും കഴിയണം. അതായിത് ആർത്തവ ദിവസം കഴിഞ്ഞ് ദിവസവും ബന്ധപ്പെട്ടാലും ഗർഭധാരണം നടക്കുവാൻ സാധ്യത വിരളമാണ്. അതിനാൾ ഗർഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങൾ ആർത്തവം തുടങ്ങി പന്ത്രണ്ടാം ദിവസം പതിമൂന്ന്, പതിനാ‍ല് ദിവസങ്ങളാണ്. ഡോക്ടറുടെ വിശദീകരണത്തിൽ ആർത്തവ ദിവസങ്ങളിൽ ബന്ധപ്പെട്ടാൽ ഗർഭധാരണം ഉണ്ടാകാൻ സാധ്യതയില്ലെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ ആർത്തവ സമയത്ത് ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന കുഞ്ഞിന് കുഷ്ഠരോഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കല്പിക്കുന്ന ഈ പണ്ഡിതന്റെ പാണ്ഡ്യത്ത്യത്തിനുമുന്നിൽ ആ ലേഡി ഡോക്ടർക്ക് ഒരു ചെറുപുഞ്ചിരി പൊഴിക്കാനെ കഴിഞ്ഞൊള്ളൂ...

ഇവിടെ ഈ മാസികയിലെ ഈ പംക്തിയുടെ ഉദ്ദേശ ശുദ്ധി ചിലപ്പോൾ ആർത്തവ സമയത്ത് ലൈംഗീകവേഴ്ച നടത്തുന്നത് ശരിയാണൊ തെറ്റാണൊ എന്നുള്ള കാര്യം സമർത്ഥിക്കുക മാത്രമായിരിക്കും. പക്ഷെ അതിന് ഇങ്ങനെയൊരു ചോദ്യം പ്രസദ്ധീകരിക്കണമായിരുന്നൊ..??

a href="http://4.bp.blogspot.com/_v8DvuVkPxuk/SvvaH9YLzdI/AAAAAAAAAfY/XPQJ0FZtYDQ/s1600-h/SDIM0001.jpg">

Wednesday, October 28, 2009

ഫോട്ടൊ..!

ഐഷുമ്മോ...ന്താ പുള്ളേ...
ഹജ്ജിനു പോകേണ്ടേ..?
പിന്നേ...
എന്നാ പാസ്പ്പോർട്ട് എടുക്കണം..
അതിന് ഫോട്ടൊ വേണം..
എടുത്തോ എടുത്തൊ എത്ര വേണമെങ്കിലും ജ്ജ് എടുത്തോ..

****************************************

സൂറാബി...എന്തെഡാ..
തിരിച്ചറിയൽ കാർഡിന് ഫോട്ടൊ എടുക്കണം..
അതിനെന്താ.. ഞാനീവേഷം മാറി ടപ്പേന്ന് വരാം..

****************************************

ഹസ്സനാരിക്കാ.. മോളേ എഞ്ചിനീയറിങ്ങിന് ചേർക്കേണ്ടെ..?
പിന്നെ വേണ്ടെ, അടുത്തമാസം കോഴിക്കോട് കോളേജിൽ ചേർക്കണം..
ചേർക്കുമ്പോൾ ഫോട്ടോ വേണ്ടേ..?
അതൊക്കെ ഞമ്മള് എപ്പഴേ എടുത്തുവച്ചുകഴിഞ്ഞു പഹയാ..

*****************************************

നോക്കൂ..മുകളിൽ പറഞ്ഞ സംഭവങ്ങൾ നിത്യജീവിതത്തിൽ ഉണ്ടാകുന്ന ഉണ്ടായിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു പൊതുവകുപ്പ് ഫോട്ടൊ എടുക്കണമെന്ന് പറഞ്ഞാൽ എന്തുകൊണ്ട് ഫോട്ടൊ എടുത്തുകൂടാ.. ഇന്നലെ കണ്ണൂരിൽ വോട്ടുചെയ്യുന്നവരുടെ പടമെടുക്കുമെന്ന് പറഞ്ഞപ്പോൾ..ഫോട്ടൊ എടുക്കേണ്ടാന്ന്.. എത്ര ബാലിശമായ കാരണമാണ് ഒരു രാഷ്ട്രീയ പാർട്ടി ചൂണ്ടിക്കാണിക്കുന്നത്..ഒരു ജനവിഭാഗം മൊത്തം തെറ്റിദ്ധരിക്കപ്പെടുകയാണ്.

Monday, October 12, 2009

വീണ്ടുമൊരു സ്വർണ്ണച്ചതിക്കുഴി..!

ദൈവമേ എന്തൊരു കളിപ്പീര്..!!

ഇത്തവണയും നാട്ടിൽ പോയപ്പോൾ, എന്റെ വാമഭാഗത്തിന് വീണ്ടുമൊരു അതിമോഹം കഴിഞ്ഞതവണ വാങ്ങിയ കമ്മൽ മാറ്റി പകരം ഒരു പുതിയ കമ്മൽ വാങ്ങുകയെന്നത്. ഈ കമ്മൽ വാങ്ങിയപ്പോളുണ്ടായ സംഭവബഹുലമായ കഥ മുമ്പ് പോസ്റ്റിയിട്ടുണ്ട്. ദേ ഇതാണ് ആ പോസ്റ്റ്

ശരി പകരത്തിന് പകരമല്ലെ കൂടാതെ അധികം സാമ്പത്തിക നഷ്ടം വരുകയുമില്ലല്ലൊ എന്ന ചിന്തയാൽ എറണാകുളം മഹാനഗരത്തിലെ എംജി റോഡ് തുടങ്ങന്ന സ്ഥലത്തുള്ള ഒരു ബഹുനില സ്വർണ്ണവ്യാപാര പീടികയിലേക്ക് വണ്ടി ഒതുക്കി. ആ സമയം ഒരു സെക്യൂരിറ്റി ചേട്ടൻ വണ്ടിയുടെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു താക്കോൽ വണ്ടിയിൽത്തന്നെ ഇട്ടോളു എന്നിട്ട് പീഡികയിലേക്ക് പൊക്കോളൂയെന്നും പറഞ്ഞതിനാൽ പാർക്കിങ്ങിന്റെ തലവേദനയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ ഞങ്ങൾ പീഡികയിലേക്ക് കയറി...

സർ..എന്താണ് വേണ്ടത്?
ഞാൻ..ഒരു കാപ്പി..
അത് സാർ ഞാൻ ചോദിച്ചത് എന്താണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ്...ഡിം..!

ആ ചുറുചുറുക്കുള്ള സുന്ദരൻ ഞങ്ങളെ കമ്മൽ വിഭാഗത്തിലേക്ക് ആനയിച്ചു. അങ്ങിനെ ഒരുപാട് തിരച്ചിലിനൊടുവിൽ ഒരു കമ്മൽ എനിക്കും നല്ലപാതിക്കും ഇഷ്ടമായി.

സർ ക്യാഷാണൊ അതൊ കാർഡൊ? എന്റെ പൊന്നു മച്ചാ..ന്റെ കയ്യിൽ കാശില്ല കുറച്ച് പഴയ സ്വർണ്ണം ഉണ്ട് സൊ അത് വാങ്ങിയിട്ട് ഈ കമ്മൽ ഞങ്ങൾക്ക് തരൂ.. ശരി ശരി..ഞാനീ സ്വർണ്ണം എത്ര ശുദ്ധിയുണ്ടെന്ന് നോക്കട്ടെ എന്നു പറഞ്ഞ് ടി സുമുഖനായ സെയിത്സുമാൻ എങ്ങോട്ടൊ പോയി..

ആ സമയം ഞാൻ ചുറ്റുപാടും ഒന്നു നോക്കി..നാലഞ്ചു പവൻ എടുക്കാൻ വന്ന മറ്റു കസ്റ്റമേഴ്സിന് കൂൾഡ്രിങ്സ്,ചായ എന്നിവ കൊടുക്കുന്നു എന്നാൽ അരപ്പവന്റെ കമ്മലെടുക്കാൻ വന്ന ഞങ്ങൾക്ക്....

സാർ..ഈ പഴയ സ്വർണ്ണം 8.5 ഗ്രാമുണ്ട്, പുതിയ കമ്മൽ ഏഴുഗ്രാമും ആയതിനാൽ എല്ലാം തട്ടിക്കിഴിച്ചു നോക്കുമ്പോൾ സർ ഒരു 700 രൂപ ഇങ്ങോട്ട് തരണം..!!!

ഹെയ് എന്താ ഭായി നിങ്ങളീ പറയുന്നത് 700 രൂപ അങ്ങോട്ട് തരാനൊ..ശരി ശരി ആ കണക്കൊന്ന് പറയാമൊ..ടിയാൻ പിന്നെ കാൽക്കുലേറ്ററെടുത്ത് കുത്തിക്കുത്തി ഒരു തുണ്ടു പേപ്പറിൽ കാര്യങ്ങൾ എഴുതിത്തന്നു..സംഗതി ഇങ്ങനെ..

പുതിയ കമ്മൽ 7 ഗ്രാം ഒരു മില്ലി
1415.00 ഒരു ഗ്രാമിന്
വാറ്റ് 4%
പണിക്കൂലി 21%

പഴയ ഉരുപ്പടി 8.5 ഗ്രാം
ഉരുപ്പടിയിലുള്ള അഴുക്കിന് കുറവ് 2%

ആകെ മൊത്തത്തിൽ നിന്നും പഴയ ഉരുപ്പടി കുറക്കുമ്പോൾ 700 രൂപ അങ്ങോട്ട് കൊടുക്കണം...

ഛായ്...അതെങ്ങിനെ മാഷെ..ഒന്നാമത് പഴയ ഉരുപ്പടി ഒന്നര ഗ്രാം കൂടുതലുണ്ട് പിന്നെ വിലയിൽ ഒരു കുറവും വരുത്തുകയില്ലെന്നുള്ള പ്രസ്താവനകൾ വാഗ്ദാനങ്ങൾ.. രണ്ടാമത് നിങ്ങൾ പണിക്കൂലിയൊന്നും ഈടാക്കുന്നതല്ലെന്ന് പറഞ്ഞിട്ട്.. 21% പണിക്കൂലിയൊ..?? ശിവ ശിവ..! മറ്റുള്ള പീഡികയിലൊക്കെ മാക്സിമം 14% ആണല്ലൊ പണിക്കൂലിയെടുക്കുന്നത്... അമ്മേ രക്ഷതു...

സർ..ഇത് പ്രത്യേകതരം മെഷിയൻ കട്ടിങാണ്,,ഞാൻ മാനേജറുമായി ഒന്നു സംസാരിക്കട്ടെ എന്നിട്ട് സാറിന് കിഴിവ് നേടിത്തരാൻ ശ്രമിക്കാം... ന്നാ ശീഘ്രം ചെയ്യടാ സുന്ദരക്കുട്ടപ്പാന്ന് ഞാൻ ഉള്ളിൽ പറഞ്ഞു..

ടിയാൻ മേലധികാരിയുടെ അടുത്തേക്ക് പോയപ്പോൾ, ഞാൻ ശുമ്മാ ആ കണക്കൊക്കെ ഒന്നു കൂട്ടി നോക്കി..അമ്പടാ പണിക്കൂലി 21% ഏതാണ്ട് രണ്ടായിരം രൂഫ ഒരു കുഞ്ഞ് കമ്മലിന്..ഞാൻ നല്ലപാതിയെ നോക്കി..സത്യം പറയാമല്ലൊ ഈ സമയങ്ങളിൽ പൊണ്ടാട്ടി കണ്ണുമിഴിച്ചുകാട്ടുന്നുണ്ടായിരുന്നു(ആ പയ്യനെയല്ലാ എന്നെ എന്നെയാണ്,തെറ്റിദ്ധരിക്കല്ലേ..)കൈയ്യിൽ നുള്ളുന്നു(ബാച്ചികൾക്ക് ഇത് മനസ്സിലാകില്ല)...

സർ..ഞാനെല്ലാം മാനേജറപ്പനോട് പറഞ്ഞ് ഒരുവിധം ശരിയാക്കിട്ടുണ്ട് ആനാ സാറിന് കണ്ടിപ്പാ കിഴിവ് കെടച്ചിടും..!

അങ്ങിനെ ഞാൻ ക്യാഷ് കൌണ്ടറിന്റെ മുന്നിൽ ക്യൂ നിന്നു...ടി കൌണ്ടറിലെ സുമുഖൻ ശശാങ്കൾ ഒരു ബില്ല് തരികയും അത് മാനേജറപ്പനെ കാണിക്കാനും പറഞ്ഞു..മാനേജറപ്പന്റെ മുന്നിൽ റാൻ പറഞ്ഞ് നിന്നു. ഭവാൻ ആ ബില്ലിലെ മൊത്തം തുക നോക്കീട്ട് ഒറ്റ വെട്ട് എന്നിട്ടവിടെ എഴുതി രൂഫ മുന്നൂറ്...! ആ ബില്ലുമായി ഞാൻ വീണ്ടും ആ ശശാങ്കന്റെയടുത്ത് ചെന്ന് കാശ് ഒടുക്കി എന്നിട്ട് ആ ബില്ലുമായി സാധനം ഡെലിവെറി ചെയ്യുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെ നിന്ന് സാധനം അതുതന്നെയാണെന്നും ബില്ലിലെ തൂക്കത്തിനനുസരിച്ചുള്ള സാധനമാണൊയെന്നും നോക്കി തിട്ടപ്പെടുത്തി അതിനുശേഷം ബില്ല് ശുമ്മാ പരിശോധിച്ചപ്പോൾ..ദേ കിടക്കണൂ പണിക്കൂലി 17% എന്ന് നല്ലക്ഷരത്തിൽ..അമ്പടാ മാനേജറപ്പാ ഇതാണല്ലെ അപ്പൊ എനിക്കു തന്ന കിഴിവ്... 21% പണിക്കൂലി ഈടാക്കിയിട്ട് അതിൽ 4% ഡിസ്കൌണ്ടാക്കി 17% പണിക്കൂലി ഈടാക്കിയതിൽ ഉണ്ടായ വ്യത്യാസമാണ് മാനേജറപ്പന്റെ ദാക്ഷണ്യമായ 400 രൂപ...


ഇതിപ്പൊ എന്റെ കൈയ്യിൽ നിന്നും ആയിരം രൂപ കടം വാങ്ങിയിട്ട് 500 രൂപ എനിക്കുതന്നെ കടമായി തന്നതുപോലെയായി,ഇതങ്ങിനെ വിട്ടാൽ പറ്റില്ലല്ലൊ.. അമ്പടാ സ്വർണ്ണക്കച്ചവടക്കാരാ...

എന്റെ മനേജറുമാഷെ നിങ്ങളുടെ സെയിത്സുമാൻ ചുള്ളപ്പൻ പറഞ്ഞത് 14% പണിക്കൂലിയാണ് ഞങ്ങളും ഈടാക്കുകയൊള്ളൂന്നാണല്ലൊ....ഞാൻ ശുമ്മാ കാച്ചി... ഉവ്വൊ ആ ശപ്പാണ്ടി അങ്ങിനെ പറഞ്ഞോ എന്നാ ആ ബില്ലിങ് താ മാഷെ...ഡിം ഡിം ഡിം ചില കണക്കുകൂട്ടലൊക്കെ നടത്തിയിട്ട് അതിൽ ടിയാൻ 100 എന്ന് വരച്ചു എന്നിട്ട് പറഞ്ഞു ഇതുമായി കൌണ്ടറിൽ ചെന്നാൽ താങ്കൾക്ക് ബാക്കി തുക തിരികെ തരും. വീണ്ടും ഞാനാ സുന്ദരകുസുമ വദനന്റെ മുമ്പിൽ ചെന്നപ്പോൾ.. പഴയ മുന്നൂറ് ഈടാക്കിയതും പിന്നെ ഇപ്പോഴത്തെ 100 ചേർത്ത് നാനൂറ് രൂപ എനിക്ക് തിരികെ തന്നു... അതായിത് ഈ ഇടപാടിൽ നൂറ് രൂപ എനിക്ക് ഇങ്ങോട്ട് കിട്ടി..മിണ്ടാതെ മണങ്ങസ്യാ മിഴങ്ങസ്യാ സാധനം വാങ്ങിപ്പോന്നിരുന്നെങ്കിൽ 700+100 ഗോവിന്ദാ......!!


സ്വർണ്ണം വാങ്ങാൻ പോകുമ്പോഴും വാങ്ങിക്കഴിയുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..


  • 91.6 ശുദ്ധിയും ഹോൾമാർക്കും ഉണ്ടൊന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കിലും അവരോട് ചോദിക്കുക ഇപ്പോൾ മേടിക്കുന്ന ഈസ്വർണ്ണം എത്ര നാൾ കഴിഞ്ഞാലും ഒരു തട്ടിക്കിഴിക്കലും കൂടാതെ അന്നത്തെ വില ലഭിക്കുമൊയെന്ന്, മാത്രമല്ല ഈ കാര്യം മറ്റു പീഡികയിൽ ചെന്നാലും ലഭിക്കുമൊയെന്ന് ചോദിച്ച് മനസ്സിലാക്കുക

  • പണിക്കൂലി എത്രെയെന്ന് പ്രത്യേകം ചോദിച്ച് മനസ്സിലാക്കുക

  • ഹാൻഡ് മെയ്ഡാണൊ മെഷിയൻ മെയിഡാണൊ എന്നും മനസ്സിലാക്കുക

  • പഴയ സ്വർണ്ണം മാറ്റിയെടുക്കുവാനാണെങ്കിൽ ആ സ്വർണ്ണ ഉരുപ്പടി ഇത്തിരി പഞ്ചസാര ലായനിയിലിട്ടു വച്ചിട്ട് നന്നായി ബ്രഷ് ചെയ്ത് വൃത്തിയാക്കിയിട്ടു വേണം കൊണ്ടുപോകാൻ

  • ഒരു ഗ്രാമിന്റെ സ്വർണ്ണമൊ പത്തു പവന്റെ സ്വർണ്ണം വാങ്ങുകയൊ രണ്ടിലേതായാലും വളരെ ശ്രദ്ധയോടെ തൂക്കവും പണിക്കൂലിയും അന്നത്തെ റേറ്റും മനസ്സിലാക്കിയിരിക്കണം

  • ഞാൻ ഒരു ഗ്രാമല്ലെ മേടിക്കുന്നത് അതുകൊണ്ട് എനിക്ക് ഇത്ര പരിഗണന മതി എന്ന തോന്നലോടെ സെയിത്സുമാനുമായി ഇടപെഴുകരുത്.

  • സെയിത്സുമാൻ എഴുതിത്തരുന്ന തുണ്ട് കടലാസിലെ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കിത്തരുവാനും അത് മറ്റൊരു പേപ്പറിൽ നമ്മൾ തന്നെ എഴുതിയെടുക്കുകയും ചെയ്യണം.

  • ഒരു ഗ്രാം മേടിച്ചാലും അഞ്ചു പവൻ മേടിച്ചാലും ഗിഫ്റ്റുകളും ആനുകൂല്യങ്ങളും ചോദിച്ച് വാങ്ങുക.

  • കുറെയധികം നോക്കിയിട്ടും നമുക്ക് മനസ്സിനിണങ്ങിയത് കണ്ടുകിട്ടിയില്ലെങ്കിൽ, ആ സെയിത്സുമാനെന്തു കരുതും എന്നു ചിന്തിക്കാതെ നല്ലൊരു ചിരി അദ്ദേഹത്തിന് സമ്മാനിച്ചിട്ട് മറ്റൊരു കടയിലേക്ക് ശീഘ്രം വച്ചുപിടിപ്പിക്കുക.

    ഒരുകാര്യം കൂടി കാർഡിലൂടെയാണ് പണം നൽകുന്നതെങ്കിൽ, കൊടുക്കുന്നതിന്റെ മുൻപ് ചോദിച്ച് മനസ്സിലാക്കുക അധിക തുക ഈടാക്കുമൊയെന്ന് അതായിത് ചില കടകളിൽ കാർഡ് വഴി പണം സ്വീകരിക്കുമ്പോൾ ബാങ്ക് ചാർജ്ജും ഈടാക്കും. അങ്ങിനെ ഈടാക്കുമെന്ന് പറയുകയാണെങ്കിൽ അതിവേഗം അടുത്തുള്ള എ ടി എമ്മിൽ പോയി കാശെടുത്ത് വരിക.

    അപ്പോൾ ഇനി സ്വർണ്ണം വാങ്ങുമ്പോൾ മേപ്പടി കാര്യങ്ങൾ ഓർത്താൽ,പ്രാവർത്തികമാക്കിയാൽ..

  • Thursday, September 24, 2009

    ചന്ദ്രയാൻ കീ ജയ്..!

    ചന്ദ്രയാൻ പേടകം ഇന്ത്യ വിക്ഷേപിച്ചപ്പോൾ ഇന്ത്യാക്കാരെല്ലാം ഈ നേട്ടം കൈവരിച്ചതിൽ അതിയായി അഭിമാനിച്ചുവെങ്കിലും,ബൂലോഗത്ത് ചില നീരസപ്രകടനങ്ങൾ നടത്തുകയും നടക്കുകയും ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ നാസയിൽ നിന്നുള്ള അനൌദ്യോഗിക വർത്തമാനപ്രകാരം, ചന്ദ്രയാൻ വഴി ചന്ദ്രനിൽ ജലാംശം ഉണ്ടെന്ന്കണ്ടെത്തിയിരിക്കുന്നു. തീർച്ചയായും നാസയുടെ ഈ കണ്ടെത്തെലിൻ‌ വഴിയൊരുക്കിയത് ചന്ദ്രയാനെന്ന മാതൃപേടകമാൺ‌‌. ഒരിക്കൽക്കൂടി ചന്ദ്രയാൻ ദൌത്യത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നതിനോടൊപ്പൊം ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് ഇന്ത്യയ്ക്ക് അസൂയവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ട്...

    .....................................................................................

    അമ്മയെ തല്ലിയാലും രണ്ടു വാദമുഖം ഉണ്ടാകും..!

    Sunday, July 26, 2009

    ചെറായി സംഗമം തുടങ്ങി...!

    അങ്ങിനെ ചെറായി ബൂലോഗ സംഗമം ഒരു ബൂലോഗ ചരിത്രമായി മാറുകയാണ്. ഈയുള്ളവന്‍ ചെറായി മീറ്റിലെ ചില കൂട്ടുകാരുമായി ഫോണില്‍ സംസാരിക്കുകയും അവര്‍ പറഞ്ഞ ചില വിവരങ്ങള്‍ നിങ്ങാള്‍ക്കായി പങ്കുവയ്ക്കുന്നു..

    ഇന്നലെത്തന്നെ കുറച്ചധികം ബൂലോഗവാസികള്‍ ചെറായിയില്‍ എത്തിയിരുന്നു. അവരും പിന്നെ സംഘാടകരും ചേര്‍ന്ന് സംഗമ വേദിയിലേക്കുള്ള വഴിയില്‍ സംഗമത്തിന്റെ ധാരാളം ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ആയതിനാല്‍ ഇന്ന് പങ്കെടുക്കാന്‍ വന്നവര്‍ക്ക് വേദി കണ്ടുപിടിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നാണ് ശ്രീ അപ്പു(ഷിബു)പറഞ്ഞത്. രജിസ്ട്രേഷന്റെ കാര്യങ്ങളുമായി മണികണ്ഠന്‍ 8 മണിക്കു തന്നെ ഒരു മേശയുമിട്ട് പ്രധാന വാതിലനരികെ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും പറഞ്ഞു. ദേ കുറച്ചു മുമ്പുവരെ ഏകദേശം 80 പേരോളം ഈ സംഗമത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഭൂരിഭാഗം പേരും കുടുംബ സമേതമായിട്ടാണ് എത്തിയിരിക്കുന്നത്. ഇപ്പോള്‍ പരസ്പരം പരിചയപ്പെടുന്ന ചടങ്ങാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സമയം ലതിയേച്ചി കുമ്പളയപ്പവും ചായയും ബിസ്കറ്റും എല്ലാവര്‍ക്കും നല്‍കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് ഒരു ഉത്സവത്തില്‍ പങ്കെടുക്കുന്നതുപോലെ ബലൂണും പീപ്പിയുമായി ഓടിക്കളിക്കുകയും ചെയ്യുന്നുണ്ട്. ശക്തമായ സംഘടനാപാഠവം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഗമം വിജയത്തിലേക്ക് നയിക്കുന്നതെന്നും അപ്പു പറഞ്ഞു. അപ്പുവിനെക്കൂടാതെ ഹരീഷ്, അനില്‍ബ്ലോഗ് എന്നിവരോടും ഞാന്‍ സംസാരിക്കുകയുണ്ടായി..

    എന്തായാലും ഈയൊരു സംഗമത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ എനിക്ക് വളരെയധികം മനസ്ഥാപമുണ്ട്...

    കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍:

    1. ഹരീഷ് - 9447302370
    2. ലതികാ സുഭാഷ് (ലതി) - 9446534990
    3. അനില്‍@ബ്ലോഗ് - 9447168296
    4. മണികണ്ഠന്‍ - 9447153294
    5. ജോ - 9447326743
    6. നാട്ടുകാരന്‍ - 9446361931
    7. നിരക്ഷരന്‍ (മനോജ് രവീന്ദ്രന്‍) - 9895938674

    കൂട്ടുകാരെ നിങ്ങള്‍ ആരെങ്കിലും അവരെ വിളിക്കുകയാണെങ്കില്‍, അവിടത്തെ വിശേഷങ്ങള്‍ ഈ പോസ്റ്റില്‍ കമന്റായി അപ്ഡേറ്റ് ചെയ്യണേ...

    അപ്ഡേറ്റുമായി വീണ്ടും വരാമെന്ന വിചാരത്തോടെ...

    Thursday, June 11, 2009

    ബക്കറ്റിലെ സന്തോഷം..!




    തിരയെ ബക്കറ്റില്‍ ഒതുക്കാന്‍ പറ്റില്ലെങ്കിലും
    ഇവന്റെ സന്തോഷം ഈ ബക്കറ്റില്‍ ഒതുക്കുന്നു..!

    Monday, January 26, 2009

    പറയാമൊ രാഷ്ട്രപതിയുടെ കര്‍ത്തവ്യം..?

    എന്താണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ കര്‍ത്തവ്യം..?

    സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് ഒറ്റവരിയില്‍ ഇതിനുത്തരം പറയാമൊ? കാരണം ഞാന്‍ ഈ ചോദ്യം ആരൊട് ചോദിച്ചാലും ശരിക്കുള്ള ഉത്തരം ശഠേന്ന് പറയാന്‍ പറ്റാറില്ലായിരുന്നു. നിങ്ങള്‍ ഈ ചോദ്യത്തിന് ഉത്തരം തരാന്‍ തയ്യാറാണെങ്കില്‍ ദയവുചെയ്ത് നെറ്റ് സേര്‍ച്ച് ചെയ്യാതെയും പുസ്തകം പരിശോധിക്കാതെയും പറയാന്‍ ശ്രമിക്കുക.

    ഒരു പൊതുവറിവ് ഉണ്ടാക്കുകയെന്നതുമാത്രമാണെന്റെ ഉദ്ദേശം..!