Thursday, December 31, 2009

ഓ..സീമെ നീയെന്തായിങ്ങനെ..!

കഴിഞ്ഞ ദിവസം ഒരു ചാനലിൽ നടൻ മൂകേഷ് നടി സീമയുമായുള്ള ഒരു വിനോദ പരിപാടിയ്ക്കിടയിൽ സീമയുടെ ഒരു അബദ്ധകഥ പറയുകയുണ്ടായി. അതിങ്ങനെ;

മുകേഷ് : കുറെ വർഷങ്ങൾക്കുമുമ്പ് ഒരു വേദിയിൽ സീമയും ബഹു: ഈകെ നയനാരും മറ്റുള്ളവരും ഇരിക്കുന്നു. നയനാർ സീമയെ കൈപൊക്കി വിഷ് ചെയ്യുന്നു അപ്പോൾ സീമച്ചേച്ചി അടിത്തിരിക്കുന്നയാളിനോട് ചോദിച്ചു ആരാണ് ഈ വ്യക്തിയെന്ന്.. ഇത് മൂകേഷ് പ്രേക്ഷകരോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ സീമ ചാടിക്കയറി മൂകേഷിനോട് പറഞ്ഞു..

സീമ : അത് നയനാരായിരുന്നില്ല മുകേഷ്.. അത് അച്ചുതാനന്ദൻ ആയിരുന്നു സീയെമ്മില്ലെ സീയെം. വേദിയിലിരുന്ന ഒരു വയസ്സായ ആൾ എന്നെ കൈപൊക്കി വിഷ് ചെയ്തു. എന്നാൽ എനിക്ക് ആ ആളെ മനസ്സിലായില്ല. ആലുവായിലെ ഷൂട്ടീങ് സ്ഥലത്തുവച്ച് ഞാൻ ശശിച്ചേട്ടനോട് ചോദിച്ചു ആ വേദിയിലുണ്ടായിരുന്ന വയസ്സനാരായിരുന്നുവെന്ന്. ശശിച്ചേട്ടൻ തലയിൽ കൈവച്ചുകൊണ്ടു പറഞ്ഞു അത് സീയെം അച്ചുതാനന്ദൻ ആയിരുന്നുവെന്ന്...

മേൽ പറഞ്ഞ സംഭാഷണങ്ങൾ അതേപടിയല്ലെങ്കിലും ഏകദേശം ഇതുപോലെയായിരുന്നു. ഇനി കാര്യത്തിലേക്ക് വരാം...

കേരളത്തിലെ കൊച്ചുകുട്ടികൾക്കുവരെ സുപരിചതനാണ് സ.വീയെസ് അച്ചുതാനന്ദൻ. ഇതിൻ ഏറ്റവും വലിയ ഘടകം മാധ്യമങ്ങളാണ്. കൊച്ചുകുട്ടികൾക്കുവരെ അറിയാവുന്ന ഒരു വ്യക്തിയെ സീമയെപ്പോലുള്ള ഒരു വ്യക്തിക്ക് മനസ്സിലായില്ലെന്നു പറയുമ്പോൾ..!!

കേരളത്തിലെ ഒരു വേദിയിൽ മുഖ്യമന്ത്രിയുണ്ടെങ്കിൽ അതിൽ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തി മുഖ്യമന്ത്രിത്തന്നെയായിരിക്കും. അപ്പോൾ എന്തായാലും മുഖ്യമന്ത്രി ആസനസ്ഥനായി കഴിഞ്ഞതിനുശേഷം മറ്റു വ്യക്തികൾ വേദിയിലേക്ക് കയറിവന്നിരിക്കില്ല. മിക്കവാറും വേദികളിൽ ആ വേദിയിലെ ഏറ്റവും വിശിഷ്ട വ്യക്തി ആസനസ്തനാകുന്നതിനു മുമ്പ് മറ്റുള്ള പ്രമുഖർ എത്തിയിട്ടുണ്ടാകും. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ സീമയേക്കാൾ ബഹുമാന്യൻ സീയെം തന്നെ. അപ്പോൾ ആദ്യം വേദിയിൽ എത്തിയിട്ടുണ്ടാകുക സീമയായിരിക്കും. ആ സന്ദർഭത്തിൽ, സ്വാഭാവികമായി സീമ അടുത്തിരിക്കുന്ന ആരോടെങ്കിലും ചോദിക്കുന്നു (ഈ വേദി എന്തിനുവേണ്ടിയുള്ളതാണെന്ന് അറിയില്ലെങ്കിൽ) ഇനി ആരാണ് വരാനുള്ളതെന്ന്. അടുത്തിരിക്കുന്നയാളിന്റെ മറുപടിയിലൂടെ സീമ മനസ്സിലാക്കിയിട്ടുണ്ടാകും ആരാണ് ഇനി വരാനുള്ളതെന്നും എന്തുകൊണ്ടാണ് പരിപാടി ആരംഭിക്കാത്തതെന്നും...എന്നിട്ടും മനസ്സിലായില്ലെങ്കിൽ പരിപാടി തുടങ്ങുമ്പോൾ അദ്ധ്യക്ഷൻ വേദിയിലിരിക്കുന്നവരെ അഭിസംബോധന ചെയ്യും അപ്പോഴും സീമക്ക് മനസ്സിലാകും ആരൊക്കെയാണ് വേദിയിലിരിക്കുന്നതെന്ന്...

പറഞ്ഞുവന്നത് കേരളീയനായ ഒരു വ്യക്തിക്ക് അതായിത് വായനാ ശീലവും ടിവികാണുന്ന ഒരാൾക്ക് കേരളത്തിലെ മുഖ്യമന്ത്രിയാരാണെന്ന് അറിയില്ലെങ്കിൽ...!!!

സീമയോട് തമിഴ്നാട് മുഖ്യമന്ത്രിയാരെന്നു ചോദിച്ചാൽ ഉറക്കത്തിലാണെങ്കിൽ പോലും ആ സ്ത്രീ അതിനുത്തരം പറയും പറഞ്ഞിരിക്കും കാരണം ആ സ്ത്രീ മലയാളിയാണ് ഇനിയിപ്പൊ ജന്മം കൊണ്ടല്ലങ്കിലും കർമ്മം കൊണ്ടെങ്കിലും...

എനിക്ക് കലിപ്പ് തീരുന്നില്ല സീമയോട്.. എന്തിനാണു ഞാൻ അവളുടെ രാവുകൾ കുറെ പ്രാവിശ്യം കണ്ടത്..ശ്ശേ....

*
*
*
*
*
ഇന്ന് കരുനാഗപ്പള്ളിക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞുണ്ടായ തീപിടത്തിൽ നിരവധിയാളുകൾക്ക് പൊള്ളലേറ്റൂ. ആ പോള്ളലേറ്റവരുടെ ദയനീയമായ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്ന കേരളീയനായ എന്റെ നാട്ടുകാരെ.. ..ത്ഫൂ...
**
**
**
**
**
**
എല്ലാ ബൂലോഗർക്കും കുടുംബാഗങ്ങൾക്കും എന്റെ പുതുവത്സരാശംസകൾ..!

34 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    എനിക്ക് കലിപ്പ് തീരുന്നില്ല സീമയോട്.. എന്തിനാണുഞാൻ അവളുടെ രാവുകൾ കുറെ പ്രാവിശ്യം കണ്ടത്..ശ്ശേ....

  2. സജി said...

    ന്ന് കരുനാഗപ്പള്ളിക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞുണ്ടായ തീപിടത്തിൽ നിരവധിയാളുകൾക്ക് പൊള്ളലേറ്റൂ. ആ പോള്ളലേറ്റവരുടെ ദയനീയമായ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്ന കേരളീയനായ എന്റെ നാട്ടുകാരെ.. ..ത്ഫൂ...

    യേസ്, എനിക്കു ഇതാണ്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്.. എന്റെ വക ഒന്നു കൂടി.. ത്ഫൂ...


    (സീമ വിഷയത്തില്‍ രോഷം കൊള്ളാന്‍ ഞാന്‍ അവളുടെരാവുകള്‍‍ കണ്ടിട്ടേയില്ല)

  3. അനില്‍ വേങ്കോട്‌ said...

    ചിലപ്പോൾ കുഞ്ഞൻ ആഞ്ഞൊരു നടത്തമുണ്ട് ..അപ്പോഴാണ് കൂടെ നിന്ന് സ്മൈൽ ചെയ്ത ബ്ലോഗർമാരെല്ലാം വളരെ പിന്നിലായി പോകുന്നത്. നന്നായി

  4. Typist | എഴുത്തുകാരി said...

    സീമക്കു സീയെമ്മിനെ കണ്ടിട്ടു മനസ്സിലായില്ലെന്നു പറഞ്ഞാ അതിത്തിരി കടന്നുപോയി. ഒരു കൊച്ചു കുഞ്ഞിനു പോലും അറിയാല്ലോ. പിന്നെ സഖാവ് വി എസ് സീമയെ കണ്ട് കൈ പൊക്കി വിഷ് ചെയ്യുമോ!

    ചാനലുകാരുടെ കാര്യമൊന്നും പറഞ്ഞിട്ടു കാര്യമില്ല.

  5. jayanEvoor said...

    ഉം.... അത് ശരി!

    തമിഴ് നാട്ടില്‍ സി.എമ്മിനെ തെരിയാതവനെ ‍/ തെരിയാതവളെ അവര്‍ സുട്ടിടുവാങ്ക!

    പിന്നെ മൊബൈല്‍ വാലകള്‍ എല്ലായിടത്തും ഇപ്പ പടം പിടുത്തമാ ആദ്യം ചെയ്യുന്നത്! ചത്ത പടം എടുത്താല്‍ പിന്നെയും ആശുപത്രിയില്‍ കൊണ്ടുപോകാമല്ലോ!
    മറിച്ചായാല്‍ ചത്ത പടം എപ്പടി എടുക്കും!?

    നല്ല പോസ്റ്റ്‌!

  6. ജിജ സുബ്രഹ്മണ്യൻ said...

    എല്ലാവർക്കും പൊതു വിജ്ഞാനം ഉണ്ടാകണമെന്ന് ശഠിക്കല്ലേ കുഞ്ഞൻ ചേട്ടാ.ഇപ്പോഴത്തെ പുതിയ കുട്ടികൾക്ക് അതുണ്ടാവും എന്നു കരുതി എല്ലാവർക്കും എല്ലാവരെയും അറിയണമെന്നില്ല.



    കരുനാഗപ്പള്ളിക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞുണ്ടായ തീപിടത്തിൽ നിരവധിയാളുകൾക്ക് പൊള്ളലേറ്റൂ. ആ പോള്ളലേറ്റവരുടെ ദയനീയമായ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്ന കേരളീയനായ എന്റെ നാട്ടുകാരെ.. ..ത്ഫൂ..
    ഇതെനിക്ക് മുൻപേ തോന്നിയതാ.
    നമ്മടെ കൊച്ചിയിൽ ബസിന്റെ അടിയിൽ ചതഞ്ഞരഞ്ഞു കിടക്കുന്ന ഒരാളുടെ ഫോട്ടോ എടുക്കാൻ കുറെപ്പേർ മൊബൈൽ ഫോണുമായി ചുറ്റും നിരന്നു നിൽക്കുന്ന കാഴ്ച.നമ്മുടെ മനസ്സാക്ഷിയൊക്കെ മരവിച്ചു പോയോ എന്നു തോന്നിപ്പോയി.മരിച്ചയാൾ നമ്മടെ സ്വന്തക്കാരായിരുന്നെങ്കിൽ ഇങ്ങനെ ആക്രാന്തം കാട്ടി ഫോട്ടോയെടുക്കാൻ നിൽക്കുമായിരുന്നോ??

    മാവേലി കേരളത്തിൽ ഇനി ഇതല്ല ഇതിലപ്പുറവും ഒക്കെ കാണാം.മനുഷ്യത്വം ഇല്ലാത്ത കുറേ ആൾക്കാർ മാത്രമായി അധഃപതിക്കുന്നു നമ്മൾ

  7. അനില്‍@ബ്ലോഗ് // anil said...

    സീമയോ , അതാരാ?

  8. Anil cheleri kumaran said...

    പുതുവത്സരാശംസകൾ..!!!

  9. വീകെ said...

    ചൂടാവണ്ട കുഞ്ഞേട്ടാ....
    അതു കാരണം നമ്മൊളൊക്കെ വീണ്ടും അവരെ ശ്രദ്ധിക്കാൻ ഇടവന്നില്ലെ....
    കുഞ്ഞൻ ചേട്ടൻ ഒരു പോസ്റ്റു വരെ ഇറക്കി...
    അവരുടെ ഉദ്യേശവും സഫലമായിരിക്കും..

    ഇനീപ്പൊ... അവളുടെ രാവുകൾ ഒന്നൂടെ കണ്ടാലൊ...?!!

  10. കണ്ണനുണ്ണി said...

    സീമയോട് പോയി പണി നോക്കാന്‍ പറ...
    who..cares
    പക്ഷെ എനിക്ക് താങ്കളുടെ രണ്ടാമത്തെ പ്രതികരണം.. ക്ഷ പിടിച്ചു...
    കൊട് കൈ

  11. ഹരിയണ്ണന്‍@Hariyannan said...

    സിനിമാക്കാരങ്ങനെയായിരിക്കും കുഞ്ഞാ...

    എന്തെങ്കിലും ആവശ്യമുണ്ടെങ്കിലേ ആളെ തിരിച്ചറിയുകയുള്ളൂ!

    മാര്‍പ്പാപ്പയുടേയും കുട്ടപ്പന്റേയും കഥയുടെ ക്ലൈമാക്സ് പോലെയായിര്‍ക്കും.
    :)

  12. ഞാന്‍ ഇരിങ്ങല്‍ said...

    കുഞ്ഞന്‍ ചേട്ടന്‍റെ പലപോസ്റ്റുകള്‍് വായിച്ചിട്ടുണ്ടെങ്കിലും ഇത് ഒരു പാട് ഒരു പാടിഷ്ടപ്പെട്ടു. കാര്യമാത്രപ്രസ്ക്തമായ ചോദ്യങ്ങളുമായി രോഷവുമായി വരുന്ന കുഞ്ഞന്രെ വേറിട്ട മുഖം തന്നെ ഇത്.
    എങ്കിലുമെന്‍ റെ സീമേ...

    വി എസ്സ് കൈ പൊക്കി വിഷ് ചെയ്തെന്നോ.. സീമ സ്വപ്നം കണ്ടതാവും.

    സ്നേഹപൂര്‍വ്വം
    രാജു ഇരിങ്ങല്‍

  13. ശ്രീ said...

    കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പാണെങ്കില്‍ വി എസ് മുഖ്യമന്ത്രി ആയിരുന്നിരിയ്ക്കില്ല്ല്ലല്ലോ കുഞ്ഞന്‍ ചേട്ടാ...

    പിന്നെ, പൊള്ളലേറ്റവരുടെ ചിത്രവും പകര്‍ത്താന്‍ ഉത്സാഹം കാണിച്ചവരെ പറ്റി എന്ത് പറയാന്‍...

    എന്തായാലും പുതുവത്സരാശംസകള്‍!

  14. കുഞ്ഞന്‍ said...

    സജി മാഷെ..
    ഞാനീ കാര്യം പറഞ്ഞതിനു ശേഷം ചില ചാനലിൽ മൊബൈൽ ക്യാമറക്കാർ കാരണം ആശുപത്രി പ്രവർത്തനം വരെ നിലക്കുന്ന അവസ്ഥയിലെത്തിയെന്ന് വിവരിക്കുകയുണ്ടായി.പിന്നെ ഞാൻ വിശ്വസിച്ചൂട്ടൊ അവളുടെ രാവ് കണ്ടിട്ടേയില്ലെന്ന്..!

    വേങ്കോട് മാഷെ..
    ഈശ്വരാ..എന്തിനാണിങ്ങനെ..ഇതിനുഭേദം അവളുടെ...

    എഴുത്തുകാരിച്ചേച്ചി..
    ഇക്കാര്യത്തിൽ ചാനലുകാരെ കുറ്റം പറയേണ്ട ചേച്ചി..ഗീർവാണം മുഴക്കിയതായിരിക്കും ആ സ്ത്രീ..

    ജയൻ മാഷെ..
    ദെ അദാണ് ഞാൻ ചൂണ്ടിക്കാണിച്ചത് തമിഴ്നാട്ടിലെ മന്ത്രിയെ അറിയില്ലെന്ന് അവർ പറയുമൊ..താങ്കൾ പറഞ്ഞതുപോലെ സുട്ടിടേൻ..!

    കാന്താരീസ്..
    ശരിയാണ് എല്ലാവർക്കും പൊതുവിജ്ഞാനമുണ്ടാകണമെന്നില്ല. പക്ഷെ സീമ എന്നുപറയുന്ന സെലിബ്രെറ്റിയ്ക്ക് ഇതുപോലും അറിയില്ലെന്ന് പറയുമ്പോൾ...ഇനി ഇതൊക്കെ അറിഞ്ഞിട്ടെ സെലിബ്രേറ്റിയാകാവൂ എന്നൊന്നും ഞാൻ പറയുന്നില്ല എന്നിരുന്നാലും ഇത്തരം വിടുവായിത്തരം എഴുന്നള്ളിക്കുമ്പോൾ മറ്റുള്ളവർ തന്റെ ഗീർവാണം കേട്ട് വിശ്വസിക്കും ആദരിക്കുമെന്നുള്ള അവരുടെ...
    ഇനിയുള്ള കാലത്തിൽ ഇതിനുമപ്പുറം സംഭവിക്കും കാരണം നമ്മൾ പുരോഗമിക്കുകയാണല്ലൊ എല്ലാ അർത്ഥത്തിലും.

    അനിൽ മാഷെ..
    കട്ടപ്പന കുട്ടപ്പന്റെ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുപെങ്ങൾ സീമയെ അറിയില്ലെന്നൊ...ശൊ മാഷിനെ ഞാൻ എങ്ങനെ മനസ്സിലാക്കിത്തരും..?

    കുമാരേട്ടാ..
    തിരിച്ചും ആശംസകൾ നേരുന്നു.

    അഭിപ്രായം പറഞ്ഞവർക്കും സന്ദർശിച്ചവർക്കും നന്ദിയും സന്തോഷവും അറിയിക്കുന്നു..വീണ്ടും വരുക..

  15. kichu / കിച്ചു said...

    കുഞ്ഞാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ :)

  16. ഷൈജൻ കാക്കര said...

    മുകേഷ്‌ ഇത്ര മണ്ടനാണൊ?

  17. Anonymous said...

    VS seemaye ennaalla oruththanEm kai pokki abhivaadyam cheyyillaaa...
    chirikkuka polumillaa..
    pinnallE...

    naayanar thannayaakanaa saadhyatha ;-)

    Upasana

  18. കുഞ്ഞന്‍ said...

    വീകെ മാഷെ..
    എനിക്കങ്ങിനെ തോന്നിയില്ല. ആളുകൾ ശ്രദ്ധിക്കാൻ വേണ്ടിയൊന്നുമല്ലെന്നെ..ഇനി കാണണൊ..ഹേയ്..

    കണ്ണനുണ്ണി മാഷെ..
    ശരിയാണ് അന്ധമായ ആരാധന ഇല്ലാത്ത ആരും അവരെ കെയർ ചെയ്യില്ല. യഥാർത്ഥത്തിൽ എന്താൺ നമ്മൾ കേരളീയർ ഇങ്ങനെ എന്നതിനെപ്പറ്റി ഒരു പോസ്റ്റിടാൻ തോന്നിയത് പക്ഷെ സീമ സംഭവം ഒരു വാക്കിൽ പറയാൻ പറ്റാതെ വന്നപ്പോൾ മറ്റെ സംഭവം ഒറ്റവാക്കിൽ ഒതുക്കേണ്ടി വന്നു, പക്ഷെ അതിന് തീവ്രത ഉണ്ടെന്ന് പ്രതികരണത്തിൽ മനസ്സിലാകുന്നു.

    ഹരിയണ്ണൻ‌ജി..
    മിക്യ സിനിമാക്കാരം നല്ല ജ്ഞാനമുള്ളവരാണ്. പൊതുവെ എന്തെങ്കിലും പറഞ്ഞുവരുമ്പോൾ അത് രാഷ്ട്രീയമായി കൂടിക്കലരുന്നതുകൊണ്ട് അവർ അഭിപ്രായം പറയുന്നത് ഒഴിവാക്കുന്നതാണെന്നാണ് എനിക്കു തോന്നുന്നത്...

    ഇരിങ്ങൾജീ..
    അങ്ങിനെയാണ് സീമ പറഞ്ഞത്.. അവരുടെ വങ്കത്തരം..! ഈ വങ്കത്തരം കണ്ടിട്ടാണ് ഞാനീപോസ്റ്റിട്ടത്..

    ശ്രീക്കുട്ടാ..
    മുകേഷ് അബദ്ധ കഥ പറഞ്ഞുതുടങ്ങിയത് കുറെ വർഷങ്ങൾക്ക് മുമ്പ് എന്നാണ് ആ ലിങ്ക് കണക്റ്റായി വരുകയും ചെയ്യുന്നുണ്ട് അതിൽ ഇകെ നയനാർ എന്നാണ് പറയുന്നത്. പക്ഷെ സീമ അത് തിരിത്തിയിട്ട് പറയുന്നത് അത് സീയെം വീയെസ്സ് ആയിരുന്നുവെന്നാണ്. അല്ലെങ്കിൽ സീമക്ക് പറയാമായിരുന്നു അത് ഇപ്പോഴത്തെ സീയെം അച്ചുതാനന്ദനെന്ന്. ഇത് രണ്ടാമതും ശശി(ഭർത്താവ്) പറയുമ്പോഴും അത് സീയെം അച്ചുതാനന്ദൻ എന്നായിരുന്നു...ഇനി ശ്രീക്കുട്ടൻ പറഞ്ഞതുപോലെ അത്ര ഫേമസ് അല്ലതിരുന്നപ്പോഴുള്ള വീയെസ് ആയിരുന്നെങ്കിൽ ഈ അബദ്ധകഥക്ക് എന്തു പ്രസക്തി..?

    കിച്ചുത്താ..
    ഈ വിളി അവളുടെ രാവുകൾ കണ്ടതിനാണൊ..?

    കാക്കര മാഷെ..
    എന്തായാലും ഞാനും മാഷും മണ്ടരല്ല..

    ഉപാസനാജീ..
    ശ്രീക്കുട്ടനോട് പറഞ്ഞ മറുപടിതന്നെയിതിനും. നായനാരായാലും വീയെസ്സായിരുന്നാലും ആ വേദിയിൽ ഏറ്റവും ബഹുമാന്യനായ വ്യക്തിയെ മറ്റു വേദിയിലിരിക്കുന്നവർക്ക് അറിയില്ലെന്നു പറയുമ്പോൾ... ഇനി സീമ കാണികളിലൊരാളായി വേദിക്ക് പുറത്താണിരുന്നതെങ്കിൽ, ഒരു പക്ഷെ അവളുടെ രാവുകൾ കണ്ട ഓർമ്മയിൽ ചിലപ്പോൾ ആരാധന മൂത്ത് വേദിയിലിരിക്കുന്ന വിശിഷ്ടവ്യക്തിയായ വീയെസ് സീമയെ കൈ പൊക്കിക്കാണിച്ചതാണെങ്കിലൊ.. ഞാൻ ആരായി..!!!!

    അഭിപ്രായം പറഞ്ഞവർക്കും സന്ദർശിച്ചവർക്കും നന്ദിയും സന്തോഷവും അറിയിക്കുന്നു..വീണ്ടും വരുക..

  19. സുല്‍ |Sul said...

    കുഞ്ഞനു സീമയോടെന്താ ഇത്ര കലിപ്പ്? ഹെന്തായാലും ഇതു കൊള്ളാം..

    പുതുവത്സരാശംസകള്‍!

    -സുല്‍

  20. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

    ചിലരൊക്കെ നമ്മള്‍ കൊടുക്കുന്ന വില അര്‍ഹിക്കാത്തവരാണു യാഥാര്‍ത്യത്തില്‍... അത്രമേല്‍ സാമാന്യ ബോധം കുറവുള്ളവര്‍ ... ഏതെങ്കിലും ഒരു ഫീല്‍ഡില്‍ മാത്രം ശോഭിക്കുന്നവര്‍ ..

    അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെയും, മരിക്കുന്നവരുടെയും , അല്ലെങ്കില്‍ കൊല്ലപ്പെടുകയോ ഒക്കെ ചെയ്യുന്നവരുടെ വികൃതമായ ശരീരം നേരിട്ടോ, ഫോട്ടോയിലൂടെയോ പ്രദര്‍ശിപ്പിക്കുന്നതു, അവരെയും അവരുടെ കുടുംബത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നാണ് എന്റെ അഭിപ്രായം ....
    വികൃതമായ, ചിലപ്പോള്‍ നഗ്നമായ മൃത ശരീരങ്ങളുടെ പ്രദര്‍ശനം നിയമം മൂലം നിരോധിച്ചേ തീരു

  21. nandakumar said...

    ഈ സീമയുടെ ഒരു കാര്യം!! പോട്ടേ കുഞ്ഞാ മ്മടെ സീമേച്ചിയല്ലേ...:)

  22. ഭായി said...

    എവിടെയൊക്കെയോ എന്തരൊക്കെയോ ചേരണില്ല..
    മുകേഷ് പറയുന്നു ഇ കെ നായനാര്‍, സീമേച്ചി പറയുന്നു സി എം അച്ചുമാമനെന്ന് അതു സസിയേട്ടന്‍ പറഞുകൊടുത്തതാണ്.സംഭവം വര്‍ഷങള്‍ക്ക് മുന്‍പും!
    ഏതായാലും സീമേച്ചിയെ കണ്ടിട്ട് സി എം ബൃന്ദാകാരാട്ടാണെന്ന് കരുതിയാണ് കൈ പൊക്കിയതെന്ന് പറഞ് ഇടതുപാര്‍ട്ടികള്‍ രംഗത്ത് വന്നില്ലല്ലോ ബാഗ്യന്‍!

    മൊത്തം കള്ളമായിരിക്കും.


    ചില മലയാളികളുടെ ഇപ്പോഴത്തെ ചില കലാവാസനകള്‍ കണ്ടാല്‍ സാഡിസം, പ്രസവിച്ചതിന്റെ അന്ന് തന്നെ ഉരച്ച് കുഴംബാക്കി ഉള്ളില്‍ മൂന്ന് നേരം സേവിപ്പിച്ചിട്ടുണ്ടെന്ന് തോന്നിപ്പോകും

    കറങിതിരിഞ്ഞ് ഇവിടെയെത്താന്‍ വൈകി ):
    ഇനി ഇവിടെയൊക്കെതന്നെ ഉണ്ടാകും!

    അല്ലാ..അവളുടെ രാവുകള്‍ എത്ര പ്രാവശ്യം കണ്ടു?!
    :-)

  23. Kaippally said...

    അപ്പോൾ ലോകത്തുള്ള എല്ലാ മലയാളികളും കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്നു അറിഞ്ഞിരിക്കണം എന്നാണു് കുഞ്ഞൻ പറയുന്നതു്. (ലോകം എന്നാൽ "Gelf"ഉം New Jerseyയും മാത്രമല്ല).

    മലയാളി എന്നാൽ മലയാളം സംസാരിക്കുന്നവർ മാത്രമാണോ?

    മലയാളം സംസാരിക്കാനും എഴുതാനും അറിയാത്തവർ മലയാളികൾ ആണോ?

    മലയാളം സംസാരിക്കുന്ന വിദേശ പൌരന്മാർ മലയാളികൾ ആകുമോ?

    ഒരു ഭാഷ സംസാരിച്ചതുകൊണ്ടു മാത്രം ആ ഭാഷയുടെ ജന്മനാട്ടിലെ രാഷ്ട്രീയക്കാരെയും രാഷ്ട്രീയവും അറിഞ്ഞിരിക്കണം എന്നുണ്ടോ?

    അപ്പോൾ ഇം‌ഗ്ലീഷ് സംസാരിക്കുന്നവർ എല്ലാം ബ്രിട്ടിഷ് രാഷ്ട്രീയവും രാഷ്ട്രീയക്കാരെയും അറിഞ്ഞിരിക്കേണ്ടതുണ്ടോ?

    സംശയങ്ങൾക്ക് മറുപടി ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.

  24. കുഞ്ഞന്‍ said...

    നേരെ കൈപ്പള്ളി മാഷിനോട്..

    അപ്പോൾ ലോകത്തുള്ള എല്ലാ മലയാളികളും കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്നു അറിഞ്ഞിരിക്കണം എന്നാണു് കുഞ്ഞൻ പറയുന്നതു്. (ലോകം എന്നാൽ "Gelf"ഉം New Jerseyയും മാത്രമല്ല). ...

    എന്ന് ഞാൻ എപ്പൊ പറഞ്ഞു..? ഇനി അങ്ങിനെ പറഞ്ഞാൽ,കേരളത്തിൽ ജീവിക്കുന്ന എല്ലാ മലയാളികൾക്കും കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് അറിയാമെങ്കിൽ മറ്റുള്ള മലയാളികളും(നാടുമായി ബന്ധമുണ്ടെങ്കിൽ) അറഞ്ഞിരിക്കേണ്ടതാണ്. അതായിത് ഇതിൽ എന്റെ ഉത്തരം നെഗറ്റീവാണ് കാരണം കേരളത്തിലെ എല്ലാവർക്കും പൊതുവിജ്ഞാനം ഉണ്ടാകണമെന്നില്ല,അപ്പൊ എന്റെ ഉത്തരം കണ്ടീഷണലാണ്..

    മലയാളി എന്നാൽ മലയാളം സംസാരിക്കുന്നവർ മാത്രമാണോ?..

    ചിലപ്പോൾ ജന്മം കൊണ്ടുപോലും ഒരുവൻ മലയാളി ആയെന്ന് വരില്ല. എന്നാൽ കർമ്മം കൊണ്ടും അഭിമാനം കൊണ്ടും മലയാളിയായിത്തീരാൻ കഴിയും.

    മലയാളം സംസാരിക്കാനും എഴുതാനും അറിയാത്തവർ മലയാളികൾ ആണോ?

    കേരളത്തിൽ ജനിച്ചുവളർന്ന ഏതൊരാളും, ടി കക്ഷിക്ക് കേരളത്തിൽ വോട്ടവകാശം ഉണ്ടെങ്കിൽ അദ്ദേഹം മലയാളി തന്നെയാണ്. അതായിത് ജനിച്ചുവളർന്നുകൊണ്ട് മലയാളി ആകണമെന്നില്ല ഇതിന് ചെറിയൊരുദാഹരണം. എന്റെ കൂട്ടുകാരന്റെ രണ്ടുകുഞ്ഞുങ്ങൾ ജനിച്ചതും വളർന്നതും ജോലി ചെയ്യുന്നതും ഈ അറബി നാട്ടിലാണ്. എന്നിരുന്നാലും ടി കുഞ്ഞുങ്ങൾ അറബികളായിത്തീരുന്നില്ല.

    മലയാളം സംസാരിക്കുന്ന വിദേശ പൌരന്മാർ മലയാളികൾ ആകുമോ?

    മലയാളികളായിത്തീരാം, ഇവർ ഇന്ത്യൻ പൌരത്വം സ്വീകരിക്കുകയും കേരളത്തിൽ ജീവിക്കുകയും വോട്ടവകാശം നേടുകയും ചെയ്താൽ..

    ഒരു ഭാഷ സംസാരിച്ചതുകൊണ്ടു മാത്രം ആ ഭാഷയുടെ ജന്മനാട്ടിലെ രാഷ്ട്രീയക്കാരെയും രാഷ്ട്രീയവും അറിഞ്ഞിരിക്കണം എന്നുണ്ടോ?

    അറിഞ്ഞിരിക്കണമെന്നില്ല, എന്നാൽ ആ ഭാഷ സംസാരിക്കുന്ന വ്യക്തിയുടെ മേഖല ആ പ്രദേശത്താണെങ്കിൽ തീർച്ചയായും ഇത്തരം ജ്ഞാനം ടി കക്ഷിക്ക് മുതൽക്കൂട്ടായിരിക്കും.

    അപ്പോൾ ഇം‌ഗ്ലീഷ് സംസാരിക്കുന്നവർ എല്ലാം ബ്രിട്ടിഷ് രാഷ്ട്രീയവും രാഷ്ട്രീയക്കാരെയും അറിഞ്ഞിരിക്കേണ്ടതുണ്ടോ?

    ഈ ചോദ്യത്തിന് പ്രസക്തിയില്ല കാരണം മുകളിൽ ചില ചോദ്യങ്ങൾ ഇതേ രൂപത്തിൽത്തന്നെയാണ്. പക്ഷെ ഇംഗ്ലീഷ് സംസാരിക്കുന്നവർ ആദ്യം അറിഞ്ഞിരിക്കേണ്ടത് ആ ഭാഷയുടെ പ്രയോഗങ്ങളാണ് അതായിത് ഭാഷയുടെ വ്യാകരണങ്ങളും ഉപയോഗക്രമങ്ങളും കുറച്ചെങ്കിലും അറഞ്ഞിരിക്കണം. പാട്ടുപാടാൻ അറിയാതെ പാട്ടുമത്സരത്തിനുപോയാൽ..

    ഈ പോസ്റ്റിൽ പറയുന്ന കാര്യം വളരെ വ്യക്തമാണ്.. കലാ സാംസ്കാരിക പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഒരു വ്യക്തിയാണ് സീമ അങ്ങിനെയൊരു വ്യക്തിയ്ക്ക് അത്രയും നേരം വേദിയിലിരുന്നിട്ടും വീയെസിനെപ്പോലെയൊരു ആളിനെ തിരിച്ചറിയില്ലെന്നു പറയുന്നതിലെ വൈരുദ്ധ്യമാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. (ആ സംഭാഷണത്തിൽ ശശി സീമയോട് പറഞ്ഞതായി പറയുന്നുണ്ട് അത് സീയെം അച്ചുതാന്ദൻ ആണെന്ന്. അപ്പോൾ ഈ സംഭവം നടന്നിരിക്കുന്നത് ഈ മൂന്നുവർഷത്തിനുള്ളിലാണെന്ന് ഉറപ്പ്)

  25. സക്കാഫ് vattekkad said...

    കരുനാഗപ്പള്ളിക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞുണ്ടായ തീപിടത്തിൽ നിരവധിയാളുകൾക്ക് പൊള്ളലേറ്റൂ. ആ പോള്ളലേറ്റവരുടെ ദയനീയമായ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്ന കേരളീയനായ എന്റെ നാട്ടുകാരെ.. ..ത്ഫൂ...

    എന്റെ വക ഒന്നു കൂടി.. ത്ഫൂ...

  26. സക്കാഫ് vattekkad said...
    This comment has been removed by the author.
  27. ഷൈജൻ കാക്കര said...

    കുഞ്ഞൻ,

    മലയാളിയും കേരളീയനും തമ്മിൽ വിത്യാസമ്മില്ലേ?

    കേരളത്തിൽ താമസിക്കുന്ന തമിഴനും, കന്നഡിയനും ഒക്കെ മലയാളിയാകാതെ കേരളിയനാവുന്നുണ്ട്‌. തലമുറകൾ കഴിയുമ്പോൾ, സാവാധാനം അവരും മലയാളിയാകും.

    വോട്ടില്ലാത്ത ഞാൻ മലയാളിയല്ലേ? ഇപ്പോൾ എന്റെ വോട്ടും പോയി സത്വം പോയി.

    വോട്ടവകാശമോ സംസാരഭാഷയോ മാത്രമല്ല ഒരു വ്യക്തിയുടെ സത്വം നിശ്ചയിക്കുന്നത്‌. പക്ഷെ ഇങ്ങനെ പലതും കൂടിചേരുന്നതാണ്‌ ഒരു വ്യക്തിയുടെ സത്വം.

    ഭാഷയും ഒറിജിനും മലയാളിയെ നിർണ്ണയിക്കുമ്പോൽ ഭുമിശ്ശാത്രപരമായ അതിർവരമ്പുകൾ കേരളീയനെ നിർവചിക്കുന്നു. ഏറ്റകുറച്ചിലുകൾ ഉണ്ടാകാം!

  28. ഏറനാടന്‍ said...

    കുഞ്ഞൻ അല്ലാ ആരാ ഈ സീമാ? പാവം ബുദ്ധിയില്ലാഞ്ഞിട്ടല്ലേ. ഇനി തെറ്റൂല്ലായിരിക്കാം.

  29. Anonymous said...

    പുതുവത്സരാശംസകള്‍

  30. നിരക്ഷരൻ said...

    അവളുടെ കാലുകള്‍ , സോറി അവളുടെ രാവുകള്‍... കുറേ പ്രാവശ്യം കാണേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ കുഞ്ഞാ ?

    സജി അച്ചായന്‍ ബ്രാക്കറ്റില്‍ പറയുന്നത് പച്ചക്കള്ളം :)

  31. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

    കുഞ്ഞാ - കലക്കി.
    നവ വത്സര ആ‍ാശംസകള്‍

  32. ബഷീർ said...

    കുഞ്ഞൻ ഭായ് ; അതൊക്കെ അങ്ങിനെയിരിക്കും. നമ്മൾ പ്രഷർ കൂട്ടിയിട്ട് നമ്മുടെ ആരോഗ്യം കളയാതിരിക്കാൻ ശ്രമിയ്ക്കാം. എന്നാലും മരണാസന്നരായവരുടെ ചിത്രമെടുക്കാൻ തിരക്ക് കൂട്ടുന്ന ഇവന്മാരെയൊക്കെ എന്ത് പേരു വിളിക്കും :(

    അപ്പോൾ അവളുടെ രാവുകൾ എത്രപ്രാവശ്യം കണ്ടൂ‍ൂന്നാ പറഞ്ഞത് :)

    ഓ>ടോ : ആദ്യം കമന്റ് മറ്റൊരു പോസ്റ്റിൽ അബദ്ധത്തിൽ വന്നു. ക്ഷമി

  33. saju john said...

    കുഞ്ഞന്‍ പറഞ്ഞത് വച്ച് നമ്മള്‍ വെറുതെയൊന്ന് ചിന്തിച്ചാല്‍ തന്നെ മനസ്സിലാവും “സിമയും, മുകേഷും, സൂര്യാചാനലും” ചേര്‍ന്ന് പ്രേഷകരെ ചിരിപ്പിക്കാന്‍ വേണ്ടിമാത്രം ആടിയ ഒരു സ്കിറ്റ് മാത്രമാണത്.

    അതാണ് ബിസിനസ് എന്നു പറയുന്നത് കുഞ്ഞാ.

  34. കുഞ്ഞന്‍ said...

    നട്ടാപ്പീസ്..
    അതാണ് സത്യം അവർ നടത്തിയ നാടകം... എന്നിട്ടും ഞാൻ പിന്നെയും ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നു ആസ്വദിക്കുന്നു..ശ്ശേ..