Monday, January 18, 2010

സന്തോഷത്തോടെ തുടരുന്നു..!

വിട്ടുവീഴ്ചകൾക്ക് ഞാൻ തയ്യാറായതുകൊണ്ടാണ് ഇത്രയുംവരെ എത്തിയത്,തുണിയലക്കുകയൊ,പാത്രം കഴുകുകയൊ,വീട് അടിച്ചുവാരിവൃത്തിയാക്കുകയൊ ചെയ്യാത്ത ചെയ്യാനറിയാത്ത ഈ ഞാൻ ഇപ്പോൾ അടുക്കളയിലെ സിങ്കിൽ കിടക്കുന്ന എല്ലാ പാത്രങ്ങളും ലക്സ് ഡിഷ് വാഷിട്ട് മോറി വയ്ക്കും, എല്ലാമുറിയും വാക്കം ചെയ്യുകയും തുടക്കുകയും ചെയ്യുന്നു, ചോറും കറികളും ഉണ്ടാക്കുന്നു, തുണികൾ അലക്കി വൃത്തിയാക്കുന്നു, അതിരാവിലെ എഴുന്നേൽക്കുന്നു.... ഇതിന് കാരണം അവൾ തേന്മാവിൽ മുല്ലവള്ളിപോലെ ചുറ്റിപ്പിണഞ്ഞതുകൊണ്ടാണ്, കുഞ്ഞിക്കുഞ്ഞി സന്തോഷങ്ങളും വലിയവലിയ പിണക്കങ്ങളുമായി ഇന്ന് ജനുവരി പതിനെട്ടിന് ഞങ്ങൾ വിജയകരമായി ആറാം വിവാഹവാർഷികത്തിലേക്ക്...






നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്ക് ഉണ്ടാകണമേ..

സ്നേഹപൂർവ്വം ശ്രീദേവി, പ്രവീൺ പിന്നെ ഞങ്ങളുടെ മോൻ ആദിത്യയും

46 പ്രതികരണങ്ങള്‍:

  1. OAB/ഒഎബി said...

    ഇനി മുതല്‍ ചെറിയ പിണക്കത്തിന്റെയും വലിയ സന്തോഷത്തിന്റെയും അറനൂറ് വര്‍ഷങ്ങള്‍ കടന്നു വരട്ടെ..

    കുടുംബത്തിന്
    അനുഗ്രഹാശ്ശിസുകളും പ്രാര്‍ത്ഥനയും.
    ആശംസകളോടെ....

  2. കുഞ്ഞന്‍ said...

    നന്ദി ഒഎബി ഭായ്...

    താങ്കളുടെ സ്നേഹാശംസകൾക്കും പ്രാർത്ഥനയ്ക്കും.

  3. saju john said...

    നൂറ് പോളപ്പന്‍ വിവാഹാശംസകള്‍.......സര്‍വ്വ ഐശ്വര്യങ്ങളും തന്ന് ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.....ഒപ്പം ഒത്തിരി കൊച്ചുമക്കളെയും കൊഞ്ചിക്കാന്‍ കഴിയട്ടെ.

    ചില ആശംസകള്‍ ഞാന്‍ നേരിട്ട് വിളിച്ച് പറയാം.

    നമ്മുടെ രാജുവിന്റെ വിവാഹവാര്‍ഷികവും ഇന്നാണ്.

    സ്നേഹത്തോടെ........നട്ട്സ്

  4. saju john said...

    മാലോകരെ ഞാന്‍ വിളിച്ചപ്പോള്‍ കുഞ്ഞന്‍ ഇന്ന് ഓഫിസില്‍ പോയിട്ടില്ല. ഭയങ്കര വയറുവേദനയാണത്രേ..


    ശേഷം........ചിന്ത്യം...

  5. കുഞ്ഞന്‍ said...

    നട്ടാപ്പീസ്..

    ഒത്തിരി നന്ദി..ന്റെമ്മോ ആശംസ നേരിട്ടൊ...
    ഒത്തിരി കുഞ്ഞുങ്ങൾ വേണമെന്ന് എനിക്കാഗ്രഹമുണ്ട്, എന്നാൽ 7,8,9 മാസങ്ങളിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ കാണുമ്പോൾ വേണ്ടാന്നുള്ള തീരുമാനം ഉണ്ടാകും..പിന്നെ ഈ രാജ്യം ഉഷ്ണമേഖലയല്ലല്ലൊ..!!

    അതെ രാജു ഇരിങ്ങലിന്റെയും വിവാഹ വാർഷികം ഇന്നാണ്..

  6. Rasheed Chalil said...

    സര്‍വ്വ ഐശ്വര്യങ്ങളോടെ ഒത്തിരി കാലം ജീവിച്ച് ഭാഗ്യം ചെയ്ത മുതുമുത്തശ്ശനും മുതുമുത്തശ്ശിയുമാവാന്‍ കഴിയട്ടേ എന്ന് ആശംസിക്കുന്നു.

  7. കുഞ്ഞന്‍ said...

    എന്റെ ദൈവമേ..സംഭവം സത്യമാണെങ്കിലും നട്ടാപ്പീസ് ഇങ്ങനെ പരസ്യമായി വിളിച്ചുപറഞ്ഞ് എന്നെ...

  8. കുഞ്ഞന്‍ said...

    ഇത്തിരിമാഷെ..ഈ ആത്മാർത്ഥമായ വാക്കുകൾ സന്തോഷത്തോടെ സ്വീകരിക്കുന്നു..

  9. ജിജ സുബ്രഹ്മണ്യൻ said...

    വിവാഹ വാർഷികം ആഘോഷിക്കുന്ന കുഞ്ഞൻ ചേട്ടനും ശ്രീയ്ക്കും ആശംസകൾ നേരുന്നു.സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം നിങ്ങൾക്ക് തുടര്‍ന്നും സര്‍വേശ്വരന്‍ നല്‍കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.
    ഒപ്പം




    പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ എന്ന പാട്ട് രണ്ടുപേർക്കുമായിട്ട് ഡെലിക്കേറ്റ് ചെയ്യുന്നു !

  10. കുഞ്ഞന്‍ said...

    കാന്താരീസ്..

    ആശംസകൾ സന്തോഷത്തോടെ സ്വീകരിക്കുന്നു..പതിനാലാം രാവുദിച്ചത്..ഈ പാട്ട് എനിക്കിഷ്ടപ്പെട്ട പാട്ടുകളിലൊന്നാണ്..

  11. സജി said...

    വിട്ടുവീഴ്ചകൾക്ക് ഞാൻ തയ്യാറായതുകൊണ്ടാണ് ഇത്രയുംവരെ എത്തിയത്..


    ഒന്നും ആയിട്ടില്ല കുഞ്ഞാ..ആറു വര്‍ഷമല്ലേ ആയിട്ടുള്ളൂ..

  12. കുഞ്ഞന്‍ said...

    സജിച്ചായാ...

    ആറുവർഷം അറുപത് വർഷം പോലെ തോന്നിക്കുമ്പോൾ ഇങ്ങനെയൊരു അഭിപ്രായം.....

  13. Typist | എഴുത്തുകാരി said...

    കുഞ്ഞന്‍സേ, എല്ലാ നന്മകളും ഉണ്ടാവട്ടെ. സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ ജീവിതം.

  14. ഞാന്‍ ഇരിങ്ങല്‍ said...

    ഞാന്‍ ഇനി പ്രത്യേക പോസ്റ്റ് ഇടേണ്ടല്ലോ....എന്‍റേയും ആറാം വിവാഹ വാര്‍ഷികം ഇന്നാണ്. ഞങ്ങള്‍ മിനി-ഇരിങ്ങല്‍ , ശ്രീദേവി-കുഞ്ഞന്‍ ദമ്പതിമാരുടെ വിവാഹ സമയവും നാളും വര്‍ഷവും ഒന്നു തന്നെ.
    ഒപ്പം കുഞ്ഞന്‍ എഴുതി വച്ച വാക്കുകള്‍ എല്ലാം വീണ്ടുമാവര്‍ത്തിക്കുന്നു ഞാനും..!!


    രാവിലെ എന്നെ ആദ്യം വിളിച്ച് ആശംസകള്‍ അറിയിച്ച ശ്രീദേവി-കുഞ്ഞന്‍ ചേട്ടന് നൂറ് പോളപ്പന്‍ വിവാഹാശംസകള്‍.......സര്‍വ്വ ഐശ്വര്യങ്ങളും തന്ന് ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.....ഒപ്പം ഒത്തിരി കൊച്ചുമക്കളെയും കൊഞ്ചിക്കാന്‍ കഴിയട്ടെ.

    സ്നേഹപൂര്‍വ്വം
    രാജു ഇരിങ്ങല്‍

  15. കുഞ്ഞന്‍ said...

    എഴുത്തുകാരിച്ചേച്ചിയുടെ ആശംസകൾ സന്തോഷത്തോടെ സ്വീകരിക്കുന്നു..

    ഇരിങ്ങൽ മാഷെ...ഈ സുന്ദര ദിനം നമുക്ക് ഒരുപോലെ, എന്നാലും ഈയൊരു പ്ലാറ്റ്ഫോമിലൂടെ ഞാനും കുടുംബവും രാജു-മിനി ദമ്പതികൾക്ക് സർവ്വ ഐശ്വര്യവും സമാധാനവും സന്തോഷവും നേരുന്നു..(സമാധാനത്തിന് കൂടുതൽ പ്രാധാന്യം)..അപ്പോ ഇന്നത്തെ അത്താഴം ഇരിങ്ങൽ വക ആയിക്കോട്ടെ അതും മറ്റു ബഹ്‌റൈൻ ബ്ലോഗേഴ്സിനോടൊപ്പം..!

  16. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

    സഹനത്തിന്റെ , സുധീരമായ ആറ് വര്‍ഷങ്ങള്‍ താണ്ടിയ (ആരാണാവോ ശ്രീദേവിയോ, കുഞ്ഞനോ ) നിങ്ങള്‍ക്ക് പതിനൊന്നു വര്‍ഷം പയറ്റി തെളിഞ്ഞ എന്റെ അഭിവാദ്യങ്ങള്‍ .. ലാല്‍ സലാം

  17. Visala Manaskan said...

    ഹഹഹ... മുല്ലവള്ളിയും തേൻ‌മാവുമാവും കിളികളുമായി അങ്ങിനെയങ്ങ് സുഖസുന്ദരമായിട്ട് ജീവിക്ക്യ!

    കുഞ്ഞനും ഫാമിലിക്കും എന്റേയും ആശംസകൾ.

    ഇന്ന് ലീവാണല്ലേ? ഉം ഉം ഉം.. ;)

  18. ഞാന്‍ ഇരിങ്ങല്‍ said...

    കുഞ്ഞന്‍ ചേട്ടാ..,

    വൈകുന്നേരം എന്താണ് എങ്ങിനെയാണ് പരിപാടികള്‍ എന്ന് അന്യേഷിച്ചു കൊണ്ട് ശ്രീമതി ഇപ്പോള്‍ ഫോണ്‍ വിളിച്ച് വച്ചതേ ഉള്ളൂ.

    എന്‍റെ വക സൌത്ത് പാര്‍ക്കില്‍ നാടകം ബുക്ക് ചെയ്തിട്ടുണ്ട്. !! ‘കറന്‍സി’!!അത്താഴം ഇവിടെ ആയിക്കോട്ടെ...വരൂ

    ബാക്കി എന്തൊക്കെ എന്ന് തീരുമാനിക്കൂ
    എന്തിനാണ് നമ്മളായിട്ട് ചെയ്യാതിരിക്കുന്നത്
    അടിച്ച് പൊളിക്കാമെന്നേ...

    സ്നേഹപൂര്‍വ്വം
    രാജു ഇരിങ്ങല്‍

  19. jayanEvoor said...

    കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിലൂടെ അച്ഛനുമമ്മയും,അപ്പൂപ്പനുമമ്മൂമ്മയുമായി പേരക്കുട്ടികളെ കളിപ്പിച്ച്.... അങ്ങനെയങ്ങനെയങ്ങനെ....

    സുഖമായിരിക്കട്ടേ!

    ആശംസകൾ!

  20. ശ്രീ said...

    അതു ശരി.

    അപ്പോള്‍ മൂവര്‍ക്കും ആശംസകള്‍ നേരുന്നു. ഈ സ്നേഹവും സന്തോഷവും ഒരു നൂറു വര്‍ഷം വരെയെങ്കിലും നീണ്ടു നില്‍ക്കട്ടെ!

  21. സക്കാഫ് vattekkad said...

    എല്ലാ നന്മകളും ഉണ്ടാവട്ടെ. സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ ജീവിതം,
    കുടുംബത്തിന്
    അനുഗ്രഹാശ്ശിസുകളും പ്രാര്‍ത്ഥനയും.
    ആശംസകളോടെ....

  22. ഷിജു said...

    എല്ലാ ആശംസകളും നേരുന്നു.
    പ്രാർഥനയോടെ ഷിജു..

  23. വീകെ said...

    സർവ്വ ഐശ്വര്യത്തിന്റേയും പുത്തൻ പ്രതീക്ഷകളുമായി ഒരു വിവാഹ വാർഷികം കൂടി...

    ഇനിയും എല്ലാ ഐശ്വര്യങ്ങളും തന്ന് ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെയെന്ന് എന്റെയും കുടുമ്പത്തിന്റേയും പ്രാർത്ഥന....

  24. ഹരീഷ് തൊടുപുഴ said...

    എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു..

  25. അനില്‍@ബ്ലോഗ് // anil said...

    ആശംസകള്‍.

  26. nandakumar said...

    സകലമാന വിവാഹ വാര്‍ഷികാശംസകളും :)

  27. കുഞ്ഞന്‍ said...

    സുനിൽ ഭായ്..
    സംശയമെന്ത് എന്നോട് ചോദിച്ചാൽ ഞാനാണ് സഹിച്ചതെന്ന് നിശ്ചയമായും പറയും. ആനമല കയറിയ ഞാൻ എന്റമ്മേന്ന് പറഞ്ഞ് നിൽക്കുമ്പോൾ നിങ്ങൾ എവറസ്റ്റിന്റെ മുകളിൽ നിൽക്കുന്നതുകാണുമ്പോൾ..അഭിവാദനങ്ങൾ സ്വീകരിച്ചിരിക്കുന്നു.

    വിശാൽജീ..
    ശ്ശേ ആ നട്ടാപ്പി കാരണം ഇനിപ്പൊ ഞാനെന്തുപറഞ്ഞാലും പ്രത്യേകിച്ച് വിശാൽ ഭായ് പോലും വിശ്വസിക്കില്ല അത്തരത്തിലല്ലെ നട്ടസ് കാര്യങ്ങൾ നീക്കിയത്. അതെ മാഷെ ആ മുല്ല വള്ളിയുടെ പിണച്ചലിൽ എല്ലാം മറക്കുന്നു..ആശംസകൾ സന്തോഷം പകരുന്നു.

    ഇരിങ്ങൽ ഭായ്..
    താങ്കളുടെ ക്ഷണം ഞാനും കുടുംബവും ശിരസ്സാ സ്വീകരിച്ചിരിക്കുന്നു..എന്റെ കൂട്ടുകാരെയും കൊണ്ടുവരട്ടേ..?

    ജയൻ മാഷെ..
    സന്തോഷത്തോടെ ആശംസകൾ സ്വീകരിച്ചിരിക്കുന്നു..ഇപ്പോൾത്തന്നെ മോൻ ഞങ്ങളെ ചോദ്യം ചെയ്യുന്നു ഇനി അവന്റെ മകൻ ഇതിനുമപ്പുറം ചെയ്യില്ലെന്നാരുകണ്ടു..!!

    ശ്രീക്കുട്ടാ..
    അപ്പൊ ഞാൻ നൂറ്റിമുപ്പത്തൊമ്പത് വർഷം ജീവിക്കണമല്ലെ..ഇത്തിരി കൂടിയ ആശംസയാണെങ്കിലും സന്തോഷത്തോടെതന്നെ സ്വീകരിച്ചിരിക്കുന്നു.

    സക്കാഫ് ഭായ്..
    പ്രാർത്ഥനയും ആശംസയും നിറഞ്ഞമനസ്സോടെ സ്വീകരിക്കുന്നു.

    ഷിജു ഭായി..
    സന്തോഷത്തോടെ ആശംസകൾ സ്വീകരിക്കുന്നു..

    വീകെ മാഷെ..
    ആ നല്ലമനസ്സോടുകൂടീയ പ്രാർത്ഥനയും ആശംസയും അത് ഞങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നു..

    ഹരീഷ് മാഷെ..
    സ്നേഹപൂർവ്വമായ ആശംസ സ്വീകരിച്ചിരിക്കുന്നു..

  28. മറ്റൊരാള്‍ | GG said...

    സത്യത്തില്‍ നിങ്ങളോട് എനിയ്ക്ക് ഭയങ്കര അസൂയ തോന്നുന്നു.ആറാം വിവാഹവാര്‍ഷികംവരെ പിടിച്ച് നിന്നതിന്.
    :)

    വിവാഹത്തെക്കുറിച്ച് എം. കൃഷ്ണ്ണന്‍‌നായര്‍ (സാഹിത്യവാരഫലം)പറഞ്ഞ ഒരു വാചകം ഓര്‍മ്മ വരുന്നു. “ഉള്ളി മുറിച്ചാല്‍ കണ്ണുനീര്‍ വരും. പക്ഷെ ആ ഒറ്റ കാരണം കൊണ്ട്, അതാരും കറികളില്‍ വേണ്ടെന്ന് വയ്ക്കുന്നില്ല”

  29. കുഞ്ഞന്‍ said...

    അനിൽ മാഷെ..
    ആശംസകൾ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു..

    നന്ദൻ ഭായ്..
    വളരെ സന്തോഷമായിട്ടൊ, ഒരോഫ്..രാണ്ടാം വാർഷികം തകർക്കണം ട്ടൊ

    ജിജി മാഷെ..
    ആറുവർഷംവരെ പിടിച്ചു നിന്നതിന്റെ കാരണം ഞാൻ പോസ്റ്റിൽ പറഞ്ഞല്ലൊ..ബാച്ചികൾ ഇതൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിൽ..ഉള്ളിയുടെ കാര്യം രസകരമായിട്ടൊ..എന്നാലും ഒരാശംസപോലും നൽകാതെ..

  30. നിരക്ഷരൻ said...

    ആശംസകള്‍ .

    അല്ലാ കുഞ്ഞന്‍‌സേ , അപ്പോ വീട്ടിലെ മൊത്തം പണിയും ങ്ങള് തന്നാണോ എടുക്കുന്നത് ? :) ഞാന്‍ ഓടി :)

  31. കുഞ്ഞന്‍ said...

    നിരു ഭായ്..
    ഈ പോസ്റ്റവൾ കാണാത്തിടത്തോളം കാലം ഇത് സത്യമായി തുടരും..! കുടുംബജീവിതത്തിൽ ഓളങ്ങളില്ലാതെ പോകണമെങ്കിൽ പല്ല് കടിച്ചുപിടിച്ചാണെങ്കിലും ഇത്തരം പണികൾ ചെയ്യണം..

    ആശംസകൾ സന്തോഷത്തോടെ സ്വീകരിക്കുന്നു..

  32. നിരക്ഷരൻ said...

    ഭയങ്കരാ അപ്പോ ഇതൊന്നും സത്യമല്ല അല്ലേ ? :) :) പൊണ്ടാറ്റീടെ ഫോണ്‍ നമ്പര്‍ തരൂ. ഞാനേറ്റു കാര്യം :)

  33. ചിന്തകന്‍ said...

    സനേഹത്തിന്റെയും സന്തോഷത്തിന്റെയും മുത്തുമണികള്‍ വാരി വിതറികൊണ്ട്, ഒരു പാട് വാര്‍ഷികങ്ങള്‍ ഇനിയും ആഘോഷിക്കാന്‍, ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.

    സ്നേഹാശംസകളോടെ....

  34. ബിന്ദു കെ പി said...

    രണ്ടാൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ (കുറച്ചു ലേറ്റായിപ്പോയി)

  35. Anonymous said...

    ആറാം വിവാഹ വാർഷികം....ആഘോഷമായി തീരട്ടെ....കുഞ്ഞനും കുടുമ്പത്തിനും എന്റെ ആശംസകൾ

  36. Anil cheleri kumaran said...

    വിവാഹ മംഗളാശംസകള്‍ തന്‍ വിടര്‍ന്ന പൂക്കളിതാ....

  37. മാണിക്യം said...

    കുഞ്ഞാ ഈ ആറ് എന്ന് പറയുന്നത് ഒരു കുഞ്ഞ് ഇത്തിപ്പൂരമുള്ള സംഖ്യയാണേ ഈ ചെറുകാലയളവില്‍ ഇത്രയും പെരുത്ത നുണ പറയാന്‍ കൊള്ളാമോ?
    ഒരു പത്ത് ദിവസം കൂടികഴിഞ്ഞാല്‍ അതായത് ജനുവരി 28നു മുപ്പത്തിഒന്നാം വിവാഹവാര്‍ഷികം ഞങ്ങള്‍ കോണ്ടാടാന്‍ പോകുന്നു! അതുകൊണ്ടാ ഈ പറഞ്ഞതിന്റെ ഒക്കെ നിജസ്ഥിതി എനിക്കറിയാമെന്ന് പറഞ്ഞത്.ഒന്നും ചെയ്തില്ലേലും
    " മോളേ ഞാന്‍ വല്ലോം ചെയ്യണോ?"
    എന്ന് ഒന്നു നീട്ടി ചോദിച്ചാല്‍ മാത്രം മതി .. സുഖായി ഒരമ്പത്കൊല്ലം ഒരു ചളുക്കോം ഇല്ലാതാഘോഷിക്കാം..

    മിനി-ഇരിങ്ങല്‍ , ശ്രീദേവി-കുഞ്ഞന്‍ ദമ്പതിമാരേ
    എല്ലാ നന്മയും സന്തോഷവും സമാധാനവും സമ്പല്‍സമൃദ്ധിയും ആയുരാരോഗ്യവും അനുഗ്രഹമായി ചൊരിഞ്ഞ് ഈശ്വരന്‍ എന്നെന്നും കൂട്ടുണ്ടാവട്ടെ!

  38. കുഞ്ഞന്‍ said...

    നിരുഭായ്..
    ചതിയ്ക്കല്ലേ..ഇപ്പൊത്തന്നെ ഒരുവിധം മുമ്പോട്ട് പോകുന്നത്..

    ചിന്തകൻ മാഷെ..
    സ്നേഹാശംസയും അനുഗ്രഹവും സസന്തോഷത്തോടെ സ്വീകരിക്കുന്നു.

    ബിന്ദുജീ..
    ലേറ്റായിട്ടൊന്നുമില്ലന്നെ..സന്തോഷം അറിയിക്കുന്നു ആശംസയ്ക്ക്.

    പാലക്കുഴിജി..
    ആശംസകൾ സ്നേഹപൂർവ്വം സ്വീകരിക്കുന്നു.

    കുമാരേട്ടാ..
    പൂക്കൾ സസന്തോഷം ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു.

    മാണിക്യേച്ചി..
    ചേച്ചിയുടെ ആശംസ സ്നേഹത്തോടെ സ്വീകരിക്കുന്നു. പിന്നെ ഇരിങ്ങലിനും കുടുംബത്തിനും ഞാൻ ചേച്ചിയുടെ ആശംസകൾ കൈമാറിക്കൊള്ളാം..

    ചേച്ചി, ഇത്രയും അനുഭവസ്ഥയായ ചേച്ചിയോട് ഞാൻ പറയുന്നത് ഏൽക്കില്ലാ..ചേച്ചി ഞാൻ പാത്രം കഴുകാൻ തുടങ്ങുമ്പോൾ അവളെ വിളിച്ചു പറയും നീ ഇന്നലെ കഴുകിയതിന്റെ തിളക്കം ദേ ഇപ്പോഴും നിലനിൽക്കുന്നു,നിന്റെ കൈകൽ തൊട്ടാൽ പാത്രങ്ങൾ പളപളാ വെട്ടിത്തിളങ്ങും..ഇത്രയും പറയുമ്പോഴേക്കും പാത്രം കഴുകൽ പരിപാടി അവൾ ഏറ്റെടുക്കും. അതുപോലെ റൂം വൃത്തിയാക്കാൻ തുടങ്ങുമ്പോൾ ഞാൻ പറയും ശ്രീ ക്ലീനാക്കുമ്പോൾ മുറിയുടെ മുക്കിലും മൂലയിലും ഒരു പൊടിപോലുമുണ്ടാകില്ല..ഇതുപറയുമ്പോൾ ഒ പിന്നെയെന്നുപറഞ്ഞ് എന്റെ കയ്യിൽ നിന്നും ഹുവർ വാങ്ങി അവൾ ക്ലീനിങ് തുടങ്ങും..ഇത്തരം പൊടിക്കൈകൾ പ്രയോഗിച്ചാണ് ഞാൻ രക്ഷപ്പെടുന്നത്, പക്ഷെ മോനെ പഠിപ്പിക്കുമൊ അതൊ മറ്റു പണികൾ ചെയ്യാമൊ എന്നൊരു ചോദ്യം അവൾ ചോദിച്ചാൽ ഒരു മടിയുമില്ലാതെ ഞാൻ വീട്ടുപണികൾ ഏറ്റെടുക്കും..ഹൊ മോനെ പഠിപ്പിക്കുകയെന്നുവച്ചാൽ(ഹോം വർക്ക്)..

  39. ഞാന്‍ ഇരിങ്ങല്‍ said...

    കുഞ്ഞന്‍ ചേട്ടാ..,
    രാവിലെ ഇങ്ങെത്തി അല്ലേ.. ഞാന്‍ കരുതി ഇന്നലെത്തെ സദ്യയൊക്കെ കഴിച്ച് ഉറങ്ങിപ്പോയിക്കാണുമെന്ന്....എന്തായാലും ആ ഫോട്ടോ കൂടി പോരട്ടേ...:)

    മാണിക്യം ചേച്ചീ..ചേച്ചിയുടെ ആശംസകള്‍ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുന്നു.
    കുഞ്ഞ ചേട്ടാ...
    “ഇപ്പോള്‍ അടുക്കളയിലെ സിങ്കില്‍ കിടക്കുന്ന എല്ലാ പാത്രങ്ങളും ലക്സ് ഡിഷ് വാഷിട്ട് മോറി വയ്ക്കും“
    ഇന്നലെ വീട്ടില്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു സത്യത്തില്‍ ഇതൊക്കെ ചെയ്യുമ്പോള്‍ എനിക്കൊരു ‘റിലാക്സ്’ തോന്നുന്നൂന്ന്”:):)“
    പുള്ളിക്കാരിക്ക് ഇതില്‍ പരം സന്തോഷം വേറെന്ത്!!!

    പിന്നെ
    “അതിരാവിലെ എഴുന്നേൽക്കുന്നു....“
    ഓഫീസില്‍ വന്നില്ലെങ്കിലേ... കഞ്ഞികുടി മുട്ടും. ഓഫീസ് ടൈം രാവിലെ 6:30 . ചൂട്ട് കത്തിച്ച് വരേണ്ട സമയം!

    സ്നേഹപൂര്‍വ്വം
    രാജു ഇരിങ്ങല്‍

  40. വല്യമ്മായി said...

    ആശംസകള്‍

    തറവാടി/വല്യമ്മായി

  41. കുഞ്ഞന്‍ said...

    വല്യമ്മായി...
    ആസംസകൾ സന്തോഷത്തോടെ സ്വീകരിക്കുന്നു..

  42. ആഷ | Asha said...

    വിവാഹവാർഷികമംഗളാശംസകൾ!

    സസ്നേഹം
    ആഷ & സതീശൻ

  43. ഉപാസന || Upasana said...

    :-)

  44. Umesh Pilicode said...

    ആശംസകള്‍

  45. ബഷീർ said...

    ഞാൻ പറയാൻ മനസിൽ കരുതിയത് ഒ.എ.ബി ആദ്യമേ പറഞ്ഞു. :) വളരെ വൈകി..എങ്കിലും എന്റെയും കുടുംബത്തിന്റെയും എല്ലാ ആശംസകളും നേരുന്നു.

  46. കുഞ്ഞന്‍ said...

    ആഷാജി,ഉപാസനഭായ്, ഉമേഷ്ജി, ബഷീർ ഭായി നിങ്ങളുടെ ആശംസകൾ സന്തോഷത്തോടെയും നിറഞ്ഞമനസ്സൊടെയും സ്വീകരിക്കുന്നു.