Tuesday, February 23, 2010

ബൂലോഗ സഞ്ചാരി ബഹ്‌റൈനിൽ..!

കാണാമറയത്തിരുന്ന് അക്ഷരങ്ങളിലൂടെ പരസ്പരം അറിയുകയും , ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, എന്തിന് വിവാദവിഷയങ്ങളില്‍ വാക് ശരങ്ങള്‍ എയ്യുന്ന ബ്ലോഗേഴ്സ് തമ്മിൽ പോലും പറഞ്ഞറിയിയ്ക്കാനാവത്ത ഒരു സ്നേഹബന്ധം അദൃശ്യമായി ഈ ബൂലോകത്ത് ഉണ്ടാകുന്നുണ്ട്.. ഇതാണ്.. ഇതാണ്.. ഇതാണ്.. ശരിക്കും ഇന്ന് നമ്മള്‍ അറിയുന്ന ബൂലോഗത്തിന്റെ ശക്തിയും സൌന്ദര്യവും


ബൂലോഗ സഞ്ചാരി നിരക്ഷരൻ ബഹ്‌‌റൈനിൽ ഔദ്യോഗികാർത്ഥം വരുന്നുണ്ടെന്നു കേട്ടപ്പോൾ മുതൽ, ഉത്സവപ്പറമ്പിൽ നിൽക്കുന്ന ബാല്യമാണെനിക്ക് തിരികെ കിട്ടിയത്.





തലേ ദിവസം തന്നെ ഒരു മൊബൈൽ മെസ്സേജിലൂടെ സജിച്ചായൻ എന്നെ ഒന്നുകൂടി ഓർമ്മപ്പെടുത്തിയിരുന്നു നിരക്ഷരൻ നാളെ തന്റെ വീട്ടിലുണ്ടാകുമെന്നും നിരുവിന് അടുത്തറിയാവുന്ന ചില കൂട്ടുകാരും അവിടെയുണ്ടാകുമെന്നും ആയതിനാൽ ഞാനും കുടുംബവും ഈ കൂടിച്ചേരലിൽ എത്തിച്ചേരണമെന്നും ഈ സ്നേഹസംഗമം മനോഹരമാക്കണമെന്നും...രാവണ നിഗ്രഹാർത്ഥം ലങ്കയിലേക്ക് ശ്രീരാമ സേന പാലം നിർമ്മിക്കുമ്പോൾ ഒരു അണ്ണാറക്കണ്ണൻ തനിക്കാവും വിധം ആ പാലം പണിയിൽ സഹായിക്കുന്നത് വീക്ഷിച്ച ശ്രീരാമൻ അണ്ണാറക്കണ്ണനെ സ്നേഹപൂർവ്വം തലോടുകയും അനുഗ്രഹിക്കുകയും ചെയ്തു...ഇക്കഥ ഇവിടെ പരാമർശിച്ചത് കുറച്ചുനേരമെങ്കിലും ഈ സ്നേഹ സംഗമത്തിൽ ഞാൻ അണ്ണാറക്കണ്ണനായി മാറിയെന്നതിലാണ്..!


ആകാംഷയോടെ അതിലേറെ സന്തോഷത്തോടെയാണ് സജിച്ചായന്റെ വീട്ടിലേക്ക് ഞാനും എന്റെ കുടുംബവും ഇരിങ്ങലും കുടുംബവും ചെന്നത്. വളരെ ഹൃദ്യമായ രീതിയിലാണ് സജിച്ചായൻ ഞങ്ങളെ സ്വീകരിച്ചത്. സജിച്ചായന്റെ വീടും ഞാൻ ആദ്യമായി കാണുകയായിരുന്നു. സജിച്ചായന്റെ വീടിന്റെ മനോഹാരിത ആരേയും അസൂയവാലുവാക്കും അത്തരത്തിലാണ് തന്റെ വീട് വൃത്തിയും വെടിപ്പുമായി കാത്തുസൂക്ഷിക്കുന്നത്. എന്നാൽ കുട്ടികളുടെ ഭിത്തിയിലെ കുത്തിവരകൾ വീടിന്റെ മനോഹാരിതയെ തെല്ല് കുറക്കുമെങ്കിലും സ്നേഹസ്വരൂപനായ ഒരു പിതാവിനെ എനിക്ക് സജിച്ചായനിൽ കാണുവാൻ സാധിച്ചു..





നീരുവിന്റെ പടം നന്ദപർവ്വത്തിൽ വരച്ചതുകണ്ടപ്പോൾ സുന്ദരനാണ് ഞാനെന്ന എന്റെ അഹങ്കാരമാണ് ഇല്ലാതായത് എന്നാലും മനസ്സിലുണ്ടായിരുന്നു നേരിൽ കാണുമ്പോൾ ഇത്രയ്ക്ക് ഭംഗിയൊന്നുമുണ്ടാകില്ലെന്ന് പക്ഷെ, നേരിൽ കണ്ടപ്പോൾ നിരക്ഷരൻ എന്ന മനോജ് ഭംഗി കൊണ്ടുമാത്രമല്ല പെരുമാറ്റം കൊണ്ടും അറിവുകൊണ്ടും മറ്റുള്ളവരുടെ ആദരവ് പിടിച്ചുപറ്റുന്നവനാണെന്ന് മനസ്സിലായി..





നീരുവിനെ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു അപരിചിതത്വവും അനുഭവപ്പെട്ടില്ല നിത്യവും കാണുന്ന എന്റെ അടുത്തൊരു കൂട്ടുകാരനെ കണ്ടതുപോലെയായിരുന്നു ഒരു പക്ഷെ ഇതായിരിക്കും ബ്ലോഗേഴ്സ് തമ്മിലുള്ള അദൃശ്യമായ ആ സ്നേഹ ബന്ധം..!

ഞങ്ങൾ ചെന്നപ്പോൾ അവിടെ നീരുവിനോടൊപ്പം നട്ടപ്പിരാന്തനും മോഹനേട്ടനും(പുത്തഞ്ചിറ) രഞ്ജിത്ത് വിശ്വേട്ടനും ഹാജരായിട്ടുണ്ടായിരുന്നു.




പിന്നീടുള്ള നിമിഷങ്ങൾ രസകരവും എന്നെന്നും ഓർമ്മയിൽ തങ്ങുന്നതുമായിരുന്നു. സജിമാഷിന്റെ ഗ്രന്ഥ ശേഖരം കണ്ട് അന്തംവിട്ടിരിക്കന്ന നീരുവിനോട് ഞാനാസത്യം വെളിപ്പെടുത്തി ഇതൊക്കെ സജിച്ചായൻ നീരുവരുന്നുണ്ടെന്നറിഞ്ഞ് രണ്ടുമൂന്ന് ദിവസം മുമ്പ് ഓടിനടന്ന് സംഘടിപ്പിച്ചതാണെന്ന്..!




നീരു പുസ്തകങ്ങളെല്ലാം ആർത്തിയോടെ തപ്പിനോക്കി അതില്‍ ഓരോ ബ്ലോഗ്ഗേഴ്സ് പ്രസിദ്ധികരിച്ച പുസ്തകങ്ങള്‍ പരിശോധിക്കുയയായിരുന്നു., കുറുമാന്‍, വിനോദ്, ബാജി തുടങ്ങിയ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങള്‍ എല്ലാം മറിച്ചു നോക്കി. പക്ഷെ അതില്‍ ദേവദാസിന്റെ “ഡില്‍ഡോ“ കാണാത്തതില്‍ പുള്ളിക്കാരന്‍ അസാരം സങ്കടപ്പെട്ടു കാരണം അത്തരത്തിലായിരുന്നു നട്ടാപ്പി ആ പുസ്തകത്തെപ്പറ്റി നീരുവിനോട് വർണ്ണിച്ചിരുന്നത്. ബ്ലോഗര്‍ അനില്‍ വെങ്കോട് ജയ് ഹിന്ദ് ചാ‍നലില്‍ എല്ലാ ആഴ്ചയും നടത്തുന്ന വായന എന്ന എപ്പിസോഡില്‍ ബ്ലോഗില്‍ നിന്നും പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളെയും പരിചയപ്പെടുത്താറുണ്ടെന്നുള്ള കാര്യം എനിക്ക് പുതിയൊരറിവായിരുന്നു. വാക്കുകളെ അമ്മാനമാടുന്ന വേങ്കോട് മാഷ് ഇക്കാര്യത്തിൽ യോജിച്ചവൻ തന്നെ. അടുത്ത എപ്പിസോഡിൽ അവതരിപ്പിക്കാൻ വേങ്കോട് മാഷ്‍ വിശാലമനസ്കന്റെ “കൊടകരപുരാണം” കുത്തിയിരുന്ന് വായിക്കുകയാണെന്നും ഇങ്ങനെ പണ്ട് ഞാൻ വായിച്ചിരുന്നെങ്കിൽ അറ്റ്ലീസ്റ്റ് തന്റെ മാതാപിതാക്കളെങ്കിലും സന്തോഷിച്ചേനെയെന്നുപറഞ്ഞത് എന്നിൽ ചിരിയുണർത്തി.





ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കൊച്ചുകുട്ടികൾ ഉത്സാഹത്തിമർപ്പോടെ ഞങ്ങളുടെ ഇടയിലൂടെ ഓടിനടക്കുന്നുണ്ടായിരുന്നു. അവിടെ വന്ന കുട്ടികൾക്കെല്ലാം ഒരു പാർക്കിൽ ചെന്ന സന്തോഷമാണ് പ്രകടിപ്പിച്ചത് കാരണം കോട്ടയം അയ്യപ്പാസ് പോലെ അത്രക്കും വിശാ‍ലമായ മുറികളും കളിപ്പാട്ടങ്ങളുമാണ് സജിച്ചായന്റെ വീട്ടിലുള്ളത്.





കുറച്ചു കഴിഞ്ഞപ്പോൾ അജിത് നായരും കുടുംബവും എത്തിച്ചേർന്നു. നീരുവിന്റെ ഒരു അടുത്ത കുടുംബസുഹൃത്ത് കൂടിയാണ് അജിത്ത്. അജിത്ത് ബഹറൈനില്‍ വച്ച് ചിത്രികരിക്കുന്ന “നിലാവ്” എന്ന സിനിമയുടേ സംവിധായകനാണ്. എല്ലാവരും പിന്നെ നിലാവ് എന്ന സിനിമയെക്കുറിച്ചായി ചോദ്യങ്ങള്‍. ആ ചിത്രത്തിലെ ഗാനത്തിന്റെ മനോഹാരിത എടുത്ത് പറയത്തക്ക ഒന്നാണ്. പിന്നെ ഗായിക ചിത്രയുടെ സഹാനുഭൂതിയും യേശുദാസിന്റെ സഹാനുഭൂതവും അനുഭവത്തിലൂടെ പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്നവരുടെ മനസ്സിൽ ചില വിഗ്രഹങ്ങൾ തേജസ്വാകുകയും ചിലത് പൊട്ടിയുടയുകയും ചെയ്തു.

ഈസമയത്താണ് ബിജു നചികേതസ്സും പിന്നെ ബെന്യാമനും കുട്ടികളും വന്നത്. ഇവർ വന്നപ്പോൾ നട്ടപ്പിരാന്തൻ തന്റെ സീറ്റ് ഒഴിഞ്ഞുകൊടുക്കുയും പകരം മറ്റൊരു സ്ഥലത്ത് ആസനസ്തനാകുകയും ചെയ്തു പക്ഷെ അദ്ദേഹം ഇരുന്നത് ഒരു മൊബൈലിന്റെ പുറത്താണ്. ഇത് കണ്ട ഒരു ബൂലോഗപുലി വിളിച്ചു പറഞ്ഞു നട്ടപ്പിരാന്തൻ തന്റെ ആയുധംകൊണ്ട് മൊബൈലിനെ ധന്യമാക്കിയെന്ന് ഇത് വീണ്ടും കൂട്ടച്ചിരിക്ക് ഇടവരുത്തി.. ഈ സമയത്ത് സ്വാമി സജിയാനന്ദയുടെ കൂടെ ഹിമാലയത്തില്‍ പോയ പാലക്കാരനായ സ്വാമി ജയ്സനാന്ദയും കുടുംബവും എത്തി. അങ്ങിനെ കോറം തികഞ്ഞു.

ഇതിനിടയിൽ അനിൽ വേങ്കോടിനോടുമായി നീരു കുടുംബ കാര്യങ്ങളിലേക്ക് സഞ്ചരിച്ചപ്പോൾ, എത്ര നാളായി കല്യാണം കഴിഞ്ഞിട്ടെന്ന നീരുവിന്റെ ചോദ്യത്തിന് അനിലിന് മറുപടി പറയാൻ കുറച്ച് നിമിഷങ്ങൾ വേണ്ടിവന്നു. എന്തിനാണ് ഇത്ര നേരമെടുത്തത് എന്ന സജിച്ചായന്റെ ചോദ്യത്തിൽ അനിൽ പറഞ്ഞ മറുപടി എന്റെ അച്ചായാ ഞാൻ എന്റെ മൂത്ത കുട്ടിയുടെ വയസ്സ് കൂട്ടിനോക്കുകയായിരുന്നു അവന്റെ വയസ്സിനേക്കാൾ കുറഞ്ഞ നാളാണ് ഞാൻ പറയുന്നതെങ്കിൽ ഇവിടെയിരിക്കുന്ന ഈ പുലികൾ എന്നെ കുടഞ്ഞ് കീറും





നിമിഷങ്ങളിങ്ങനെ രസകരമായി പോകുമ്പോൾ അജിത്ത് ചറപറാന്ന് പടങ്ങൾ എടുക്കുന്നുണ്ടായിരുന്നു കൂടെ ഈ ഞാനും. ഫോട്ടൊഗ്രാഫിയിൽ അജിത്തിന്റെ മിടുക്ക് കണ്ടപ്പോൾ കുഞ്ഞുന്നാളിൽ ആനക്കാരനാകാനുള്ള എന്റെ ആഗ്രഹത്തെയാണ് എനിക്കൊർമ്മവന്നത്. അദ്ദേഹത്തിന്റെ ക്യാമറയായ നിക്കോൺ ഡി 3 യും മൂന്നുതരം ലെൻസുകളും അതിൽ പതിയുന്ന ചിത്രങ്ങളും കണ്ടപ്പോൾ, സജിച്ചായന്റെ നിക്കോൺ ഡി 90, എന്റെ സിഗ്മ, രഞ്ജിത്തേട്ടന്റെ ഡി 60, നീരുവിന്റെ ക്യാനൺ എന്നിവ കെട്ടിപ്പൂട്ടി കട്ടപ്പുറത്ത് കയറ്റിവയ്ക്കേണ്ടിവന്നു..!





പിന്നീടുള്ള നിമിഷങ്ങൾ ഗൌരവകരമായ വിഷയങ്ങളിലേക്ക് വഴുതിമാറി. പക്ഷെ എവിടെയും കാണുന്നതും സംഭവിക്കുന്നതുമായ ഒരു അപകടകരമായ അവസ്ഥ ഇപ്പോള്‍ ബൂലോഗത്തും സംഭവിക്കുന്നതിന്റെ ആശങ്ക എല്ലാവരും പങ്കുവച്ചു അതായിത് മതപരമായ ചര്‍ച്ചകളും, വഴക്കുകളും, സ്വന്തം മതത്തിന്‍െ ഗരിമ പറച്ചിലും ഇപ്പോള്‍ ബ്ലോഗിനെ വഴിതിരിച്ച് വിടുന്നുണ്ടോ എന്ന് ഒരു സംശയം എല്ലാവരും ഉന്നയിച്ചു. ഇത്തരം മതപരമായ ബ്ലോഗുകള്‍ അഗ്രിഗേറ്ററില്‍ നിന്നും നീക്കം ചെയ്യാന്‍ വല്ല വഴിയും ഉണ്ടോയെന്നും ബ്ലോഗേഴ്സ് ചര്‍ച്ചചെയ്തു.പണ്ട് അത്തരം നീക്കങ്ങള്‍ നടന്നിരുന്നെങ്കിലും എന്തുകൊണ്ടോ അത് വിജയിച്ചില്ല..പക്ഷെ പതുക്കെപതുക്കെ മലയാളം ബൂലോഗം അതിന്റെ തനിമ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും വീണ്ടും കൂടുതൽ കരുത്തറ്റതായിത്തീരുമെന്നുള്ള പ്രത്യാശ എല്ലാവരിലുമുണ്ടായി. എന്നാൽ സെക്സ്പരമായ ബ്ലോഗുകൾ ഉണ്ടാകേണ്ട ആവിശ്യകതെ പറ്റി നട്ടാപ്പി വാചാലനാകുന്നതുകണ്ടപ്പോൾ ഗൌരവമായിരുന്ന ചർച്ചക്ക് ഇത്തിരി ലാഘവം വന്നു. . ..

പിന്നെ നിരു ബൂലോഗ കാരുണ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും മറ്റും വിവരിക്കുകയുണ്ടായി. അജിത്ത് ബൂലോഗ കാരുണ്യത്തിന്റെ അക്കൌണ്ട് കൈകാര്യം ചെയ്യാൻ ഓൺ ലൈൻ ബാങ്കിംങ് സംവിധാനത്തെപ്പറ്റി ഉന്നയിച്ച കാര്യങ്ങൾ ചർച്ചചെയ്യപ്പെട്ടു. ഇതിന്റെ സാധ്യതകളും പോരായ്മകളും ജെയ്സൺ ചൂണ്ടിക്കാട്ടി. ഇതിനിടയിൽ അജിത്തിന്റെ ഒരു സാധു സുഹൃത്തിന് അയാളുടെ നാട്ടിലുള്ള പെങ്ങളുടെ വൃക്ക തകരാറായതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യവും ബഹ്‌റൈൻ ബൂലോഗത്തിന് ഇതിൽ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോയെന്ന് ആരായുകയും അതിനുവേണ്ട നീക്കങ്ങളുണ്ടാകുകയും ചെയ്തു.

അജിത്തിന് ബൂലോഗ സഞ്ചാരിയായ നീരുവായി ഒരു അഭിമുഖ സംഭാഷണം റിക്കോഡ് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വേങ്കോട് മാഷ് ഇന്റർവ്യൂവറാകാമെന്ന് സമ്മതിച്ചു. എന്നാൽ എന്തുകൊണ്ടൊസംഗതി അപ്പോൾ നടന്നില്ല. കാരണം ആളുകളുടെ ചിരി നിന്നിട്ട് വേണ്ടേ എന്തെങ്കിലും ചെയ്യാന്‍. പരസ്പരം കളിയാക്കിയും, എന്നാല്‍ അത്തരം കളിയാക്കലുകള്‍ക്ക് അതിന്റെ നൂറിരട്ടി
ശക്തിയില്‍ തിരിച്ച് കൊടുത്തും ഒരു ചിരിയരങ്ങായിരുന്നു സത്യത്തില്‍ അവിടെ നടന്നത്.





എത്ര രാജ്യങ്ങൾ നീരു സന്ദർശിച്ചിട്ടുണ്ടെന്ന ഒരു ചോദ്യത്തിന് ഉത്തരം പറയാൻ നിരുവിന് വിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യേണ്ടിവന്നു. പതിനാറിൽ‌പ്പരം രാജ്യങ്ങളിൽ പോയിട്ടുണ്ടെന്നും (ഇതിൽ രണ്ടുരാജ്യങ്ങൾ വീമനത്തിലിരുന്ന് മുകളിലൂടെ സഞ്ചരിച്ചവയാണ്) ഇനി ആരെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ടെങ്കിൽ ഒരിക്കലും ആദ്യം സ്വിസ്സർലാന്റിൽ പോകരുതെന്നും നിരു പറഞ്ഞപ്പോൾ, കെന്റക്കി ചിക്കൻ കഴിക്കരുതെന്ന് ആദിവാസിരോഗിയോട് ഡോക്ടർ കൊടുക്കുന്ന നിർദ്ദേശത്തേപ്പോലെയാണ് നീരുവിന്റെ ഈ ഓർമ്മപ്പെടുത്തലിനെ എനിക്ക് കാണാൻ കഴിഞ്ഞത്.ഇതിനിടയിൽ സജിച്ചായൻ വിഭവ സ‌മൃദ്ധമായ ഭക്ഷണം ഓർഡർ ചെയ്ത് വരുത്തിയിരുന്നു. ഭക്ഷണത്തിന്റെ ഹൃദ്യമായ മണം മൂക്കിലേക്കാവാഹിച്ചപ്പോൾ ചർച്ചകൾ തുടരാൻ പിന്നീടാർക്കും മനസ്സ് വന്നില്ല..









നീരുവിന്റെ വലിയൊരു ആഗ്രഹമായിരുന്നു., പ്രശസ്തനായ നോവലിസ്റ്റ് ബെന്യാമിനെ കാണുകയെന്നത്., കാരണം അദ്ദേഹത്തിന്റെ “ആടുജീവിതം” എന്ന നോവല്‍ വായിക്കുന്ന എതോരു പ്രവാസിയും സ്വന്തം ജീവിതത്തെയായിരിക്കും അതിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കുക.. പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് ആ നോവല്‍ വിശാലമായ ഒരു ക്യാന്‍വാസില്‍ സിനിമയാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിവരം ബെന്യാമിന്‍ നീരുവിനെ അറിയിച്ചു. മാത്രമല്ല “ആടുജീവിതം” യൂണിവേഴ്സിറ്റിയില്‍ പഠിക്കാനുള്ള പാഠപുസ്തകമായും തിരഞ്ഞെടുത്ത് കഴിഞ്ഞു. ആടുജീവിതം സിനിമയാക്കാൻ പോകുന്നുവെന്ന് അറിയുന്ന എന്റെ ചില മിത്രങ്ങൾ തലചൊറിഞ്ഞുകൊണ്ട് ബെന്യമിനെച്ചുറ്റിപ്പറ്റി വലയം വയ്ക്കുന്ന കാഴ്ചയും മഞ്ഞക്കണ്ണടയാൽ ഞാൻ കണ്ടു.





നല്ലൊരു ശാപ്പാട് കഴിച്ച ആലസ്യത്തിൽ തളർന്നിരിക്കുന്ന കൂട്ടുകാരെ കണ്ടപ്പോൾ, ക്യാമറയാൽ അത്ഭുതങ്ങൾ കാണിച്ച അജിത്, ഹിമാലയ യാത്രയിലെ സാഹസിക കഥകൾ പറഞ്ഞ് അമ്പരപ്പെടുത്തിയ സജിച്ചായൻ, യാത്രവിവരണങ്ങൾകൊണ്ട് ബൂലോഗത്തെ കയ്യിലെടുത്ത് അമ്മാനമാടിയ നിരക്ഷരൻ, മറ്റു ബൂലോഗ പുലികൾ ഇവരെയൊക്കെ ഒന്നു അമ്പരിപ്പിക്കാൻ ഈയുള്ളവനും ഒരു ചെറിയ ശ്രമം നടത്തി നോക്കി, എന്നാൽ.....





എന്നാല്‍ അവസാനം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അനില്‍ വായുവില്‍ നിഷ്പ്രയാസം പൊങ്ങി വെറും നാല് വിരലുകളുടെ ശക്തിയില്‍.....പിന്നെ അതിന്റെ പിന്നിലെ സയന്‍സും , ടെക്നിക്കും, ആ ചര്‍ച്ച പിന്നെ മാപ്പിള ഖലാസികളുടെ കഴിവും, ഈജിപ്തിലെ പിരമിഡും കഴിഞ്ഞു പാലയിലെ കുരിശ് പള്ളിയുടെ രൂപകൂടില്‍ കൊണ്ട് ചെന്ന് കെട്ടിയിട്ടപ്പോഴാണ് ജയ്സണ് സമാധാനമായത്.





നിമിഷങ്ങൾ അതിക്രമിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ഓരോരുത്തരായി പിരിഞ്ഞുപോകാൻ തുടങ്ങി..മടങ്ങുമ്പോൾ ഇത്രയും നല്ലൊരു അവസരം ഉണ്ടാക്കുവാൻ കാരണഹേതുവായ നീരുവിനോട് സ്നേഹപ്രകടനങ്ങൾ നടത്തുവാനും ആരും മടിച്ചില്ല..ഈ സ്നേഹപ്രകടനങ്ങൾ അനുഭവിച്ച് നിറഞ്ഞമനസ്സുമായും നിറകണ്ണുമായും ഞങ്ങളെ നിരക്ഷരൻ യാത്രയാക്കി, നാട്ടിൽ വരുമ്പോൾ തീർച്ചയായും നീരുവിന്റെ വീട് സന്ദർശിക്കണമെന്നുള്ള സ്നേഹക്ഷണം എന്റെ മനസ്സിൽ അപ്പോഴും തേന്മഴപോലെ പെയ്തിറങ്ങുന്നുണ്ടായിരുന്നു...







*** രുചികരമായ സൂപ്പുണ്ടാക്കിത്തന്ന അച്ചായത്തിയോട് പ്രത്യേകം നന്ദിരേഖപ്പെടുത്തുന്നു
*** ചില ചിത്രങ്ങൾ അജിത്തിന്റെതാണ്
*** കൂട്ടിച്ചേർക്കലും തിരുത്തലും നടത്തിയത് നട്ടാപ്പി സാജു
*** സംഗമം രസകരമാക്കിയ നിരക്ഷരൻ,സജിച്ചായൻ,അജിത് നായർ,മോഹനേട്ടൻ,രഞ്ചിത് വിശ്വേട്ടൻ,ബെന്യാമിൻ,അനിൽ വേങ്കോട്,നട്ടാപ്പി,ജെയ്സൺ,രാജു ഇരിങ്ങൽ പിന്നെ ഈയുള്ളവനും നന്ദിയും സ്നേഹവും പങ്കുവയ്ക്കുന്നു..

33 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    കാണാമറയത്തിരുന്ന് അക്ഷരങ്ങളിലൂടെ പരസ്പരം അറിയുകയും , ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, എന്തിന് വിവാദവിഷയങ്ങളില്‍ വാക് ശരങ്ങള്‍ എയ്യുന്ന ബ്ലോഗേഴ്സ് തമ്മിൽ പോലും പറഞ്ഞറിയിയ്ക്കാനാവത്ത ഒരു സ്നേഹബന്ധം അദൃശ്യമായി ഈ ബൂലോകത്ത് ഉണ്ടാകുന്നുണ്ട്.. ഇതാണ്.. ഇതാണ്.. ഇതാണ്.. ശരിക്കും ഇന്ന് നമ്മള്‍ അറിയുന്ന ബൂലോഗത്തിന്റെ ശക്തിയും സൌന്ദര്യവും

  2. Unknown said...

    രസകരമായ സംഗമം

  3. Mayoora | Vispoism said...

    ങ്ങക്കെല്ലാം എന്തുമാവാലോ ;)

    ഓഫ്,
    ഹൗ ഐറോണിക്, കുഞ്ഞനാൺ ഏറ്റവും പൊക്കം കൂടുതൽ :P

  4. പൊറാടത്ത് said...

    ബഹറിൻ മീറ്റിന്റെ ഈ രസകരമായ റിപ്പോറ്ട്ടിന് നന്ദി കുഞ്ഞൻ....

    മയൂര പറഞ്ഞത് കണ്ടില്ലേ... പേരുമാറ്റം ഉടനെ നടത്തുന്നതായിരിയ്ക്കും നല്ലത് :)

  5. അനില്‍@ബ്ലോഗ് // anil said...

    കൊള്ളാം.
    നല്ല വിവരണം.
    കുഞ്ഞന്‍ ഒരു “കുഞ്ഞന്‍” ആണല്ലെ?
    :)

  6. വീകെ said...

    അതു ശരി...!
    ആരുമറിയാതെ ഒരു ബൂലോഗ സ്നേഹസംഗമം.!!
    എന്നിട്ടത് പോസ്റ്റാക്കി മാലോകരെ അറിയിച്ചു..!!

    നിരക്ഷരൻ വരുന്നൂന്നു കേട്ടപ്പൊ ഇമ്മിണി മുടിയൊക്കെ നീട്ടി വളർത്തി ജടയൊക്കെ പിടിപ്പിച്ച ഒരു രൂപമായിരുന്നു മനസ്സിൽ...
    പക്ഷെ, ഇതതല്ലാട്ടൊ....

    കുഞ്ഞേട്ടന്റെ സംഗമ വിവരണം അസ്സലായിട്ടുണ്ട്..അഭിനന്ദനങ്ങൾ..!

    എന്തായാലും സംഗമം കഴിഞ്ഞു പോയില്ലെ...
    പങ്കെടുത്ത എല്ലാവർക്കും ആശംസകൾ...

  7. Appu Adyakshari said...

    കുഞ്ഞാ, സത്യം പറഞ്ഞാൽ നിങ്ങളോടൊപ്പം ആ സന്ദർഭത്തിൽ ഉണ്ടായിരുന്നോ എന്നു തോന്നിപ്പിക്കുന്ന വിവരണം. നിങ്ങളുടെ ഈ സ്നേഹബന്ധം എന്നും തുടരട്ടെ എന്നും, തിരക്കുകൾക്കിടയിലും വല്ലപ്പോഴും ഒത്തുചേരാനും കുറേനേരം ചിരിയരങ്ങ് നടത്തുവാനും ഇടയാകട്ടെ എന്നും ആത്മാർത്ഥമായും ആശംസിക്കുന്നു. ഇതുപോലെ ഒരു സർപ്രൈസ് വിസിറ്റിൽ ഒരുനാൾ അവിടെ ഞാനും വരും എന്ന പ്രതീക്ഷയോടെ :-)

  8. കുഞ്ഞന്‍ said...

    നമ്മുടെ ബൂലോകം..
    ഈ സംഗമം രസകരമാക്കിയ എന്റെ മിത്രങ്ങളാണ്, അവർക്ക് ആത്മാർത്ഥതയുള്ള നിങ്ങളുടെ വാക്കുകൾ പ്രിയപ്പെട്ടതാകട്ടെ..

    മയൂരാജി..
    ഇപ്പൊ മനസ്സിലായില്ലെ പൊക്കത്തിലൊന്നും കാര്യല്ലാന്ന്..

    പൊറാടത്ത് മാഷെ..
    കഴിവുകൊണ്ട് ഞാൻ ഒരു കുഞ്ഞൻ തന്നെയാണ്,അതുകൊണ്ടാണ് ഈ പേര് മാറ്റാത്തത്. സുന്ദരനല്ലാത്തവർക്ക് സുന്ദരനെന്നും മറ്റും പേരു നൽകുന്നതുപോലെയല്ലന്ന്..

    അനിൽജീ..
    ഈ കുഞ്ഞിവിവരണം ഇഷ്ടപ്പെട്ടതിൽ കുഞ്ഞ് സലാം

    വീകെ മാഷെ..
    സത്യത്തിൽ ഇതൊരു ബ്ലോഗ് മീറ്റായിരുന്നില്ല. നിരക്ഷരന് കൂടുതൽ അറിയാവുന്നവരെ കാണണമെന്ന് നീരു സജിമാർക്കോസിനോട് പറഞ്ഞപ്പോൾ സന്തോഷപൂർവ്വം അതിനൊരു വേദി അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ടാക്കിയെന്നുമത്രം.

    മുടിയും ജടയുമില്ലെങ്കിലും മനസ്സ് തെളിച്ചമില്ലാത്തവനായാലൊ, അപ്പൊ മുടിയിലും ജടയിലുമൊന്നുമല്ല കാര്യം നല്ല പെരുമാറ്റം വിശാലമനസ്കത ഇതാണ് വേണ്ടത് ഇത് രണ്ടും നിരക്ഷരന് വേണ്ടുവോളമുണ്ട്.

    പിന്നെ ബഹ്‌റൈൻ ബൂലോഗത്തിലെ എല്ലാവർക്കും നിരക്ഷരനുമായി ഒരു കണ്ടുമുട്ടൽ നടത്തുവാൻ 25-02-10 വ്യാഴാഴ്ച ആന്റുലസ് ഗാർഡനിൽ വൈകിട്ട് ഏഴുമണിയ്ക്ക് ശേഷം അവസരമുണ്ട്. ഇതൊരു സ്നേഹ അറിയിപ്പായി ബഹ്‌റൈൻ ബ്ലോഗേഴ്സ് കരുതുക

    അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാർക്കും സന്തോഷം അറിയിക്കുന്നു

  9. മാണിക്യം said...

    "നീരുവിനെ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു അപരിചിതത്വവും അനുഭവപ്പെട്ടില്ല നിത്യവും കാണുന്ന എന്റെ അടുത്തൊരു കൂട്ടുകാരനെ കണ്ടതുപോലെയായിരുന്നു ഒരു പക്ഷെ ഇതായിരിക്കും ബ്ലോഗേഴ്സ് തമ്മിലുള്ള അദൃശ്യമായ ആ സ്നേഹ ബന്ധം..!"...ഈ പറഞ്ഞത് വളരെ സത്യം !
    കുഞ്ഞന്‍ മനോഹരമായി എഴുതിയിരിക്കുന്നു....ഇങ്ങനെ ഇടയ്ക്ക് ഒക്കെ കാരണങ്ങള്‍ ഉണ്ടാക്കി സംഗമങ്ങള്‍ പെരുകട്ടെ ....

  10. കുഞ്ഞന്‍ said...

    അപ്പുമാ‍ഷെ..
    ഇത്തരത്തിലൊരു വേദിയുണ്ടാക്കൽ, സംഘടനാ പാഠവം ഇതെല്ലാം സത്യത്തിൽ സജിച്ചായന്റെ മിടുക്കുകൊണ്ടാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം എന്നും ഞങ്ങൾക്ക് ഉന്മേഷം നൽകാറുണ്ട്.

    തീർച്ചയായും നിരക്ഷരനെപ്പോലെ അപ്പുവിനെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്, ബഹ്‌റൈൻ ബൂലോഗവും പിന്നെ ഞാനും ആത്മാർത്ഥമായി സുസ്വാഗതം ചെയ്യുന്നു ഈ തീരുമാനത്തെ... അപ്പുമാഷിനെ ഒരു ഗുരുതുല്യനായി ഞാൻ കാണുന്നതുകൊണ്ട്, ഈയൊരു സംഗമത്തിനായി ഞാൻ കാത്തിരിക്കുകയാണ്.

  11. കുഞ്ഞന്‍ said...

    മാണിക്യേച്ചി..
    എല്ലാവർക്കും സ്നേഹബന്ധം ഫീൽ ചെയ്യുന്നുണ്ടെന്നുള്ളത് 100% സത്യമാണ്. അതാണ് ബൂലോഗത്തിന്റെ സൌന്ദര്യവും..

    എല്ലാ ബ്ലോഗേഴ്സിനും സുസ്വാഗതം ഈ പവിഴ ദ്വീപിലേക്ക്..

  12. ഷൈജൻ കാക്കര said...

    പങ്കെടുത്തപോലെ എനിക്കും തോന്നി. അവതരണത്തിന്‌ നല്ല ഒഴുക്ക്‌.

  13. nandakumar said...

    സുഹൃദ സംഗമ വിവരണം കൊള്ളാം. ആത്മാര്‍ത്ഥമായ സൌഹൃദവും സഹകരണങ്ങളും ഉണ്ടാകട്ടെ.

    (“ബൂലോഗ സഞ്ചാരി” എന്നതു കൊണ്ട് കുഞ്ഞന്‍ എന്താണുദ്ദേശിച്ചത്? ലോകം മുഴുവന്‍ സഞ്ചരിക്കുന്ന വ്യക്തി എന്നാണെങ്കില്‍ ഭൂലോക സഞ്ചാരി എന്നല്ലേ, ഇനി ബ്ലോഗ് മുഴുവന്‍/ ബ്ലോഗ് ലോകം മുഴുവന്‍ എന്നാണോ? )

  14. കുഞ്ഞന്‍ said...

    കാക്കര ഭായ്..
    മിത്രങ്ങളുടെ സഹായം കൊണ്ടാണുമാഷെ ഒഴുക്കുണ്ടായത്.

    നന്ദൻ‌ജീ..
    ഭൂലോക സഞ്ചാരിയല്ല, ബൂലോഗ സഞ്ചാരി എന്നതു തന്നെയാണ്. ഒരുപക്ഷെ ഈ ബൂലോഗത്തിൽ ഏറ്റവും കൂടുതൽ ബ്ലോഗേഴ്സിനെ നേരിട്ട് കണ്ടിരിക്കുന്നത് നിരക്ഷരനാണെന്നാണ് എന്റെ അഭിപ്രായം. ഭൂലോകത്തിൽ കറങ്ങിനടക്കുമ്പോളും ബൂലോഗത്തിന് പ്രാമുഖ്യം കൊടുക്കുന്നുണ്ട്തുകൊണ്ടാണ് ബൂലോഗ സഞ്ചാരിയെന്ന് ഞാൻ എഴുതിയത്.

    ബൂലോഗത്തിൽ ഇതുപോലുള്ള സംഗമങ്ങൾ ധാരളം നടക്കട്ടെ ഇതിലൂടെ ബൂലോഗം നിഷ്കളങ്കമാകട്ടെ...

  15. സക്കാഫ് vattekkad said...

    കുഞ്ഞന്റ്റെ സംഗമ വിവരണം നന്നായി..അഭിനന്ദനങ്ങള്‍

    എന്തായാലും സംഗമം കഴിഞ്ഞു പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍

  16. ശ്രീ said...

    നല്ലൊരു വിവരണം തന്നെ കുഞ്ഞന്‍ ചേട്ടാ...

  17. കുഞ്ഞന്‍ said...

    സക്കാഫ് ഭായ്..
    ഡാങ്ക്യൂ ഡാങ്ക്യൂ ....തീർച്ചയായും ഈ ആശംസകൾ ഞാൻ മറ്റുള്ളവരെ അറിയിയ്ക്കാം.

    ശ്രീക്കുട്ടാ..
    ശ്രീക്കുട്ടനെയും കാണണമെന്നുണ്ട്,ഇതുപോലെയൊരു സംഗമം എന്നെങ്കിലും നടത്തണം. എന്തായാലും അടുത്തതവണ നാട്ടിൽ വരുമ്പോൾ ശ്രീയെ കണാൻ ശ്രമിക്കും.

  18. Sherlock said...

    കുഞ്ഞേട്ടാ, വിവരണം അസ്സല്‍. ഇനി മുതല്‍ പൊക്കേട്ടാ എന്നേ വിളിക്കൂ :)

  19. ഒരു നുറുങ്ങ് said...

    കുഞ്ഞന്‍ സാറേ...നന്ദി !
    വിദൂരങ്ങളിലും സ്നേഹം വിരിയിച്ചു,പരിമളം
    പരത്തി മലയാളികൂട്ടായ്മയെ വിശിഷ്യാ ബ്ലോഗ്
    സൌഹൃദം പരിപോഷിപ്പിക്കാന്‍ പണിയെടുക്കുന്ന
    പ്രവാസികളെക്കുറിച്ച് വലിയ മതിപ്പാണ്‍ നമുക്ക്.
    ഈ സംഗമത്തിലെ കേന്ദ്രബിന്ദു”നീരു”തന്നെ!
    ഇതൊരു സൌഭാഗ്യം തന്നെയാണ്‍.
    ചെറിയൊരു അപകടം മൂലം ശയ്യാവലംബിയായ
    ഈയുള്ളവനെ കാണാനായി,തിരക്കിനിടയിലും
    രണ്ടു തവണ നീരു കണ്ണൂരില്‍ വന്നു !!
    എനിക്കു പകറ്ന്നുതന്ന’പോസിറ്റീവ് എനറ്ജി’
    പവറ്ഫുള്ളായിരുന്നു!അദ്ദേഹവും കുടുംബവും
    വല്ലാത്തൊരു സന്തോഷത്തിന്‍റെ ഓറ്മ
    നല്‍കുന്നു എനിക്ക്! ബ്ലോഗിലെനിക്ക്
    ആദ്യം ഹസ്തദാനം നല്‍കി വരവേറ്റതും നീരു
    തന്നെ!
    അതുകൊണ്ട് ഈ ഒരു നുറുങ്ങിന്‍റെ
    സ്നേഹാന്വേഷണങ്ങള്‍ നീരുവിനെ പത്യേകം
    അറിയിക്കണം,പ്ലീസ്..സജിച്ചായനടക്കമുള്ള
    മറ്റു ബ്ലോഗ് സുഹൃത്തുക്കള്‍ക്കും എന്‍റെ
    സ്നേഹാശംസകള്‍..ശ്രീ കുഞ്ഞനും....

    ഹാറൂന്‍,
    കണ്ണൂര്‍.

  20. Anonymous said...

    അവസാനം കണ്ടവനെ പുകഴ്ത്തുന്ന നിലവാരത്തിലേക്ക് അധപതിച്ചു മലയാളം ബ്ലോഗ്ഗ് ഇനി എന്നാണാവോ അക്ഷരാഭ്യാസമില്ലാത്തവന്റെ കിടപ്പറ വിശേഷങ്ങൾ പോസ്റ്റായി വരുന്നത്
    ഒരു വെൽ വിഷർ

  21. കുഞ്ഞന്‍ said...

    എടാകൂടം ജി..
    ഹഹ..പൊക്കിയവനെന്നൊ പൊക്കക്കാരനെന്നൊ..എന്തായാലും കുഴപ്പമില്ല മിസ്റ്റർ ഷെർലോക്..

    പ്രിയ ഹാറൂൻ..
    പ്രവാസലോകത്തിൽ വസിക്കുന്ന ഞങ്ങൾക്ക് ഏതൊരു ബ്ലോഗേഴ്സ് അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് നിന്നുവരുന്നവർ എന്നും പ്രിയപ്പെട്ടവർ തന്നെ. ബ്ലോഗിലൂടെയുള്ള പരിചയമെ എനിക്ക് നീരുവുമായൊള്ളു. എന്നാൽ ആ പരിചയം നല്ലൊരു സൌഹൃദമായി നിലനിർത്തുന്നു. ഹാറൂൻ താങ്കളുടെ ആരോഗ്യസ്ഥിതി വീണ്ടുകിട്ടിയെന്ന് കരുതുന്നു.

    വെൽ‌വിഷർ മാഷെ..
    അപ്പൊ കാണുന്നവനെ അപ്പാന്നുവിളിക്കുന്നവനാണെന്ന് തോന്നിയൊ. മലയാള ബ്ലോഗ് അധപതിച്ചിരിക്കുന്നുവെന്ന് താങ്കൾക്ക് തോന്നിയില്ലെ, ഇപ്പൊ എനിക്കും തോന്നുന്നു കാരണം താങ്കളുടെ ഈ കമന്റ് വായിക്കുന്ന ആരും പറയും കഷ്ടം മലയാള ബ്ലോഗ് ഇത്രയും അധപതിച്ചുപോയല്ലൊ അത്തരത്തിലാണല്ലൊ കമന്റിയിരിക്കുന്നത്.
    കിടപ്പറ വിശേഷങ്ങൾ എഴുതാം. അദ്ദേഹം കിടപ്പറയിലേക്ക് എത്തിയപ്പോൾ വാമഭാഗവും കുട്ടിയും കൂർക്കം വലിച്ചുറങ്ങുകയായിരുന്നു. ഫാനിന്റെ സ്പീഡ് കുറച്ചശേഷം ലൈറ്റ് ഓഫ് ചെയ്ത് ടിയാൻ പുതപ്പ് തലവഴിയിട്ട് ബെഡിൽ കിടന്നുറങ്ങി...പോരെ...അങ്ങേര് പുതുമണവാളൻ ആയിരുന്നെങ്കിൽ ഇത്തിരി എരിവും മസാലയൊക്കെ ചേർത്ത് കിടപ്പറവിശേഷം കാച്ചാമായിരുന്നു എന്തുചെയ്യാം..!!!

  22. saju john said...

    കുഞ്ഞാ.....

    അനില്‍ മാഷ് ശരിക്കും പൊങ്ങിയതിന്റെ ചിത്രം ആരുടെ കയ്യിലും ഇല്ലേ......ശ്ശോ...അതൊരു നഷ്ടമായി.....അതായിരുന്നു. മറ്റോരു മാസ്റ്റര്‍ പീസ്....(ഒരു ദിവസം അത് നമ്മള്‍ക്ക് ലൈവ് ആയി ചിത്രീകരിച്ച് ബൂലോകത്ത് ഇടാം) പോക്കാന്‍ ഞാന്‍ റെഡി.....കുഞ്ഞുകുട്ടികളത്രാദികള്‍ ഇല്ലാത്ത ഒരു ദിവസം നോക്കാം. സമ്മതിച്ചല്ലോ.

  23. kichu / കിച്ചു said...

    കുഞ്ഞു കുഞ്ഞന്റെ കുഞ്ഞിപോസ്റ്റ്!! :)

    അച്ചായന്‍ അപ്പോള്‍ ബൂസ്റ്റോ കൊമ്പ്ലാനോ??

  24. jayanEvoor said...

    നല്ല വിവരണം കുഞ്ഞൻസ്!

    നിരക്ഷരനെ ഞാൻ ‘ചെറായി’മീറ്റിൽ വച്ചു പരിചയപ്പെട്ടിരുന്നു.
    എളിമയുള്ള മനുഷ്യൻ. ഹൃദ്യമായ പെരുമാറ്റം.

    ആ സൌഹൃദം നിങ്ങൾക്കും നുകരാനായല്ലോ...
    ഇതൊക്കെത്തന്നെ ബൂലോകത്തെ സ്നേഹബന്ധത്തിന്റെ വശ്യത.

  25. ജിജ സുബ്രഹ്മണ്യൻ said...

    ബഹ്‌റിൻ മീറ്റ് മനോഹരമായി വിവരിച്ച കുഞ്ഞൻ ചേട്ടനു അഭിനന്ദൻസ്.ഇത്രയും പുലികളിൽ നിരക്ഷരൻ ജീയെ ഞാൻ തൊടുപുഴ മീറ്റിൽ വെച്ച് കണ്ടിട്ടുണ്ട്.കുഞ്ഞൻ ചേട്ടനെ പെരുമ്പാവൂരിൽ വെച്ചും.നട്ടപ്പിരാന്തൻ അച്ചായനേം സജി അച്ചാ‍യനേം ഫോട്ടോ കണ്ട് നല്ല പരിചയം ഉണ്ട്.ബാക്കി എല്ലാവരെപറ്റിയും അറിയാൻ കഴിഞ്ഞതിൽ സന്തോഷം.


    ഓ.ടോ : പറഞ്ഞ പോലെ കുഞ്ഞൻ എന്ന പേരു ഇനി വേണ്ടാന്നാ എനിക്കും തോന്നണെ !! എന്തൊരു പൊക്കം.

  26. ഹരിയണ്ണന്‍@Hariyannan said...

    Adipoli samagamam!
    :)

  27. നിരക്ഷരൻ said...

    10 ജോലി ദിവസങ്ങള്‍ , മനോഹരമായ 10 അവധി ദിവസങ്ങള്‍ പോലെ സുന്ദരമാക്കിത്തന്ന എല്ലാ ബഹറിന്‍ ബൂലോകവാസികള്‍ക്കും നന്ദി.

    ബൂലോകം നീണാള്‍ വാഴട്ടെ.
    ബൂലോക സൌഹൃദങ്ങള്‍ നീണാല്‍ വാഴട്ടെ.

  28. നിരക്ഷരൻ said...

    10 ജോലി ദിവസങ്ങള്‍ , മനോഹരമായ 10 അവധി ദിവസങ്ങള്‍ പോലെ സുന്ദരമാക്കിത്തന്ന എല്ലാ ബഹറിന്‍ ബൂലോകവാസികള്‍ക്കും നന്ദി.

    ബൂലോകം നീണാള്‍ വാഴട്ടെ.
    ബൂലോക സൌഹൃദങ്ങള്‍ നീണാല്‍ വാഴട്ടെ.

  29. lekshmi. lachu said...

    രസകരമായ സംഗമം...ഇവരില്‍ ഒരാളെ മാത്രെ എനിക്ക് പരിചയം ഉള്ളൂ..
    ആ ഫോട്ടോക്ക് താഴെ ഓരോര്തരുടെയും
    പേര് എഴുതിയിരുനെകില്‍ എന്നേ പോലുള്ളവര്‍ക്ക്
    മനസ്സിലാക്കാന്‍ കഴിയുമായിരുന്നു

  30. ബഷീർ said...

    സൌഹൃദങ്ങൾ തഴച്ച് വളരട്ടെ..ആശംസകൾ

  31. Anonymous said...

    പങ്കെടുക്കാതെ തന്നേ പങ്കുകൊണ്ട പ്രതീതി....
    നല്ല അവതരണം.

  32. T.S.NADEER said...

    പ്രിയ കുഞ്ഞാ,
    വളരെ നല്ല വിവരണം , സ്നേഹ സംഗമം ഇഷ്ടപ്പെട്ടു .. എല്ലാവര്ക്കും ആശംസകള്‍

  33. Prasanth Iranikulam said...

    നല്ല വിവരണം കുഞ്ഞാ,
    ആശംസകള്‍.