ഐഷുമ്മോ...ന്താ പുള്ളേ...
ഹജ്ജിനു പോകേണ്ടേ..?
പിന്നേ...
എന്നാ പാസ്പ്പോർട്ട് എടുക്കണം..
അതിന് ഫോട്ടൊ വേണം..
എടുത്തോ എടുത്തൊ എത്ര വേണമെങ്കിലും ജ്ജ് എടുത്തോ..
****************************************
സൂറാബി...എന്തെഡാ..
തിരിച്ചറിയൽ കാർഡിന് ഫോട്ടൊ എടുക്കണം..
അതിനെന്താ.. ഞാനീവേഷം മാറി ടപ്പേന്ന് വരാം..
****************************************
ഹസ്സനാരിക്കാ.. മോളേ എഞ്ചിനീയറിങ്ങിന് ചേർക്കേണ്ടെ..?
പിന്നെ വേണ്ടെ, അടുത്തമാസം കോഴിക്കോട് കോളേജിൽ ചേർക്കണം..
ചേർക്കുമ്പോൾ ഫോട്ടോ വേണ്ടേ..?
അതൊക്കെ ഞമ്മള് എപ്പഴേ എടുത്തുവച്ചുകഴിഞ്ഞു പഹയാ..
*****************************************
നോക്കൂ..മുകളിൽ പറഞ്ഞ സംഭവങ്ങൾ നിത്യജീവിതത്തിൽ ഉണ്ടാകുന്ന ഉണ്ടായിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു പൊതുവകുപ്പ് ഫോട്ടൊ എടുക്കണമെന്ന് പറഞ്ഞാൽ എന്തുകൊണ്ട് ഫോട്ടൊ എടുത്തുകൂടാ.. ഇന്നലെ കണ്ണൂരിൽ വോട്ടുചെയ്യുന്നവരുടെ പടമെടുക്കുമെന്ന് പറഞ്ഞപ്പോൾ..ഫോട്ടൊ എടുക്കേണ്ടാന്ന്.. എത്ര ബാലിശമായ കാരണമാണ് ഒരു രാഷ്ട്രീയ പാർട്ടി ചൂണ്ടിക്കാണിക്കുന്നത്..ഒരു ജനവിഭാഗം മൊത്തം തെറ്റിദ്ധരിക്കപ്പെടുകയാണ്.
Wednesday, October 28, 2009
ഫോട്ടൊ..!
രചന :
കുഞ്ഞന്‍
, ദിവസം :
7:35:00 AM
9
പ്രതികരണങ്ങള്‍
കൊളുത്തി വലിയ്ക്കാന്‍
കാര്യം : ഫോട്ടൊയുടെ രാഷ്ട്രീയം
Monday, October 12, 2009
വീണ്ടുമൊരു സ്വർണ്ണച്ചതിക്കുഴി..!
ഇത്തവണവും നാട്ടിൽ പോയപ്പോൾ, എന്റെ വാമഭാഗത്തിന് വീണ്ടുമൊരു അതിമോഹം കഴിഞ്ഞതവണ വാങ്ങിയ കമ്മൽ മാറ്റി പകരം ഒരു പുതിയ കമ്മൽ വാങ്ങുകയെന്നത്. ഈ കമ്മൽ വാങ്ങിയപ്പോളുണ്ടായ സംഭവബഹുലമായ കഥ മുമ്പ് പോസ്റ്റിയിട്ടുണ്ട്. ദേ ഇതാണ് ആ പോസ്റ്റ്
ശരി പകരത്തിന് പകരമല്ലെ കൂടാതെ അധികം സാമ്പത്തിക നഷ്ടം വരുകയുമില്ലല്ലൊ എന്ന ചിന്തയാൽ എറണാകുളം മഹാനഗരത്തിലെ എംജി റോഡ് തുടങ്ങന്ന സ്ഥലത്തുള്ള ഒരു ബഹുനില സ്വർണ്ണവ്യാപാര പീടികയിലേക്ക് വണ്ടി ഒതുക്കി. ആ സമയം ഒരു സെക്യൂരിറ്റി ചേട്ടൻ വണ്ടിയുടെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു താക്കോൽ വണ്ടിയിൽത്തന്നെ ഇട്ടോളു എന്നിട്ട് പീഡികയിലേക്ക് പൊക്കോളൂയെന്നും പറഞ്ഞതിനാൽ പാർക്കിങ്ങിന്റെ തലവേദനയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ ഞങ്ങൾ പീഡികയിലേക്ക് കയറി...
സർ..എന്താണ് വേണ്ടത്?
ഞാൻ..ഒരു കാപ്പി..
അത് സാർ ഞാൻ ചോദിച്ചത് എന്താണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ്...ഡിം..!
ആ ചുറുചുറുക്കുള്ള സുന്ദരൻ ഞങ്ങളെ കമ്മൽ വിഭാഗത്തിലേക്ക് ആനയിച്ചു. അങ്ങിനെ ഒരുപാട് തിരച്ചിലിനൊടുവിൽ ഒരു കമ്മൽ എനിക്കും നല്ലപാതിക്കും ഇഷ്ടമായി.
സർ ക്യാഷാണൊ അതൊ കാർഡൊ? എന്റെ പൊന്നു മച്ചാ..ന്റെ കയ്യിൽ കാശില്ല കുറച്ച് പഴയ സ്വർണ്ണം ഉണ്ട് സൊ അത് വാങ്ങിയിട്ട് ഈ കമ്മൽ ഞങ്ങൾക്ക് തരൂ.. ശരി ശരി..ഞാനീ സ്വർണ്ണം എത്ര ശുദ്ധിയുണ്ടെന്ന് നോക്കട്ടെ എന്നു പറഞ്ഞ് ടി സുമുഖനായ സെയിത്സുമാൻ എങ്ങോട്ടൊ പോയി..
ആ സമയം ഞാൻ ചുറ്റുപാടും ഒന്നു നോക്കി..നാലഞ്ചു പവൻ എടുക്കാൻ വന്ന മറ്റു കസ്റ്റമേഴ്സിന് കൂൾഡ്രിങ്സ്,ചായ എന്നിവ കൊടുക്കുന്നു എന്നാൽ അരപ്പവന്റെ കമ്മലെടുക്കാൻ വന്ന ഞങ്ങൾക്ക്....
സാർ..ഈ പഴയ സ്വർണ്ണം 8.5 ഗ്രാമുണ്ട്, പുതിയ കമ്മൽ ഏഴുഗ്രാമും ആയതിനാൽ എല്ലാം തട്ടിക്കിഴിച്ചു നോക്കുമ്പോൾ സർ ഒരു 700 രൂപ ഇങ്ങോട്ട് തരണം..!!!
ഹെയ് എന്താ ഭായി നിങ്ങളീ പറയുന്നത് 700 രൂപ അങ്ങോട്ട് തരാനൊ..ശരി ശരി ആ കണക്കൊന്ന് പറയാമൊ..ടിയാൻ പിന്നെ കാൽക്കുലേറ്ററെടുത്ത് കുത്തിക്കുത്തി ഒരു തുണ്ടു പേപ്പറിൽ കാര്യങ്ങൾ എഴുതിത്തന്നു..സംഗതി ഇങ്ങനെ..
പുതിയ കമ്മൽ 7 ഗ്രാം ഒരു മില്ലി
1415.00 ഒരു ഗ്രാമിന്
വാറ്റ് 4%
പണിക്കൂലി 21%
പഴയ ഉരുപ്പടി 8.5 ഗ്രാം
ഉരുപ്പടിയിലുള്ള അഴുക്കിന് കുറവ് 2%
ആകെ മൊത്തത്തിൽ നിന്നും പഴയ ഉരുപ്പടി കുറക്കുമ്പോൾ 700 രൂപ അങ്ങോട്ട് കൊടുക്കണം...
ഛായ്...അതെങ്ങിനെ മാഷെ..ഒന്നാമത് പഴയ ഉരുപ്പടി ഒന്നര ഗ്രാം കൂടുതലുണ്ട് പിന്നെ വിലയിൽ ഒരു കുറവും വരുത്തുകയില്ലെന്നുള്ള പ്രസ്താവനകൾ വാഗ്ദാനങ്ങൾ.. രണ്ടാമത് നിങ്ങൾ പണിക്കൂലിയൊന്നും ഈടാക്കുന്നതല്ലെന്ന് പറഞ്ഞിട്ട്.. 21% പണിക്കൂലിയൊ..?? ശിവ ശിവ..! മറ്റുള്ള പീഡികയിലൊക്കെ മാക്സിമം 14% ആണല്ലൊ പണിക്കൂലിയെടുക്കുന്നത്... അമ്മേ രക്ഷതു...
സർ..ഇത് പ്രത്യേകതരം മെഷിയൻ കട്ടിങാണ്,,ഞാൻ മാനേജറുമായി ഒന്നു സംസാരിക്കട്ടെ എന്നിട്ട് സാറിന് കിഴിവ് നേടിത്തരാൻ ശ്രമിക്കാം... ന്നാ ശീഘ്രം ചെയ്യടാ സുന്ദരക്കുട്ടപ്പാന്ന് ഞാൻ ഉള്ളിൽ പറഞ്ഞു..
ടിയാൻ മേലധികാരിയുടെ അടുത്തേക്ക് പോയപ്പോൾ, ഞാൻ ശുമ്മാ ആ കണക്കൊക്കെ ഒന്നു കൂട്ടി നോക്കി..അമ്പടാ പണിക്കൂലി 21% ഏതാണ്ട് രണ്ടായിരം രൂഫ ഒരു കുഞ്ഞ് കമ്മലിന്..ഞാൻ നല്ലപാതിയെ നോക്കി..സത്യം പറയാമല്ലൊ ഈ സമയങ്ങളിൽ പൊണ്ടാട്ടി കണ്ണുമിഴിച്ചുകാട്ടുന്നുണ്ടായിരുന്നു(ആ പയ്യനെയല്ലാ എന്നെ എന്നെയാണ്,തെറ്റിദ്ധരിക്കല്ലേ..)കൈയ്യിൽ നുള്ളുന്നു(ബാച്ചികൾക്ക് ഇത് മനസ്സിലാകില്ല)...
സർ..ഞാനെല്ലാം മാനേജറപ്പനോട് പറഞ്ഞ് ഒരുവിധം ശരിയാക്കിട്ടുണ്ട് ആനാ സാറിന് കണ്ടിപ്പാ കിഴിവ് കെടച്ചിടും..!
അങ്ങിനെ ഞാൻ ക്യാഷ് കൌണ്ടറിന്റെ മുന്നിൽ ക്യൂ നിന്നു...ടി കൌണ്ടറിലെ സുമുഖൻ ശശാങ്കൾ ഒരു ബില്ല് തരികയും അത് മാനേജറപ്പനെ കാണിക്കാനും പറഞ്ഞു..മാനേജറപ്പന്റെ മുന്നിൽ റാൻ പറഞ്ഞ് നിന്നു. ഭവാൻ ആ ബില്ലിലെ മൊത്തം തുക നോക്കീട്ട് ഒറ്റ വെട്ട് എന്നിട്ടവിടെ എഴുതി രൂഫ മുന്നൂറ്...! ആ ബില്ലുമായി ഞാൻ വീണ്ടും ആ ശശാങ്കന്റെയടുത്ത് ചെന്ന് കാശ് ഒടുക്കി എന്നിട്ട് ആ ബില്ലുമായി സാധനം ഡെലിവെറി ചെയ്യുന്ന സ്ഥലത്തേക്ക് ചെന്നു. അവിടെ നിന്ന് സാധനം അതുതന്നെയാണെന്നും ബില്ലിലെ തൂക്കത്തിനനുസരിച്ചുള്ള സാധനമാണൊയെന്നും നോക്കി തിട്ടപ്പെടുത്തി അതിനുശേഷം ബില്ല് ശുമ്മാ പരിശോധിച്ചപ്പോൾ..ദേ കിടക്കണൂ പണിക്കൂലി 17% എന്ന് നല്ലക്ഷരത്തിൽ..അമ്പടാ മാനേജറപ്പാ ഇതാണല്ലെ അപ്പൊ എനിക്കു തന്ന കിഴിവ്... 21% പണിക്കൂലി ഈടാക്കിയിട്ട് അതിൽ 4% ഡിസ്കൌണ്ടാക്കി 17% പണിക്കൂലി ഈടാക്കിയതിൽ ഉണ്ടായ വ്യത്യാസമാണ് മാനേജറപ്പന്റെ ദാക്ഷണ്യമായ 400 രൂപ...
എന്റെ മനേജറുമാഷെ നിങ്ങളുടെ സെയിത്സുമാൻ ചുള്ളപ്പൻ പറഞ്ഞത് 14% പണിക്കൂലിയാണ് ഞങ്ങളും ഈടാക്കുകയൊള്ളൂന്നാണല്ലൊ....ഞാൻ ശുമ്മാ കാച്ചി... ഉവ്വൊ ആ ശപ്പാണ്ടി അങ്ങിനെ പറഞ്ഞോ എന്നാ ആ ബില്ലിങ് താ മാഷെ...ഡിം ഡിം ഡിം ചില കണക്കുകൂട്ടലൊക്കെ നടത്തിയിട്ട് അതിൽ ടിയാൻ 100 എന്ന് വരച്ചു എന്നിട്ട് പറഞ്ഞു ഇതുമായി കൌണ്ടറിൽ ചെന്നാൽ താങ്കൾക്ക് ബാക്കി തുക തിരികെ തരും. വീണ്ടും ഞാനാ സുന്ദരകുസുമ വദനന്റെ മുമ്പിൽ ചെന്നപ്പോൾ.. പഴയ മുന്നൂറ് ഈടാക്കിയതും പിന്നെ ഇപ്പോഴത്തെ 100 ചേർത്ത് നാനൂറ് രൂപ എനിക്ക് തിരികെ തന്നു... അതായിത് ഈ ഇടപാടിൽ നൂറ് രൂപ എനിക്ക് ഇങ്ങോട്ട് കിട്ടി..മിണ്ടാതെ മണങ്ങസ്യാ മിഴങ്ങസ്യാ സാധനം വാങ്ങിപ്പോന്നിരുന്നെങ്കിൽ 700+100 ഗോവിന്ദാ......!!
ഒരുകാര്യം കൂടി കാർഡിലൂടെയാണ് പണം നൽകുന്നതെങ്കിൽ, കൊടുക്കുന്നതിന്റെ മുൻപ് ചോദിച്ച് മനസ്സിലാക്കുക അധിക തുക ഈടാക്കുമൊയെന്ന് അതായിത് ചില കടകളിൽ കാർഡ് വഴി പണം സ്വീകരിക്കുമ്പോൾ ബാങ്ക് ചാർജ്ജും ഈടാക്കും. അങ്ങിനെ ഈടാക്കുമെന്ന് പറയുകയാണെങ്കിൽ അതിവേഗം അടുത്തുള്ള എ ടി എമ്മിൽ പോയി കാശെടുത്ത് വരിക.
അപ്പോൾ ഇനി സ്വർണ്ണം വാങ്ങുമ്പോൾ മേപ്പടി കാര്യങ്ങൾ ഓർത്താൽ,പ്രാവർത്തികമാക്കിയാൽ..
രചന :
കുഞ്ഞന്‍
, ദിവസം :
7:19:00 AM
25
പ്രതികരണങ്ങള്‍
കൊളുത്തി വലിയ്ക്കാന്‍
Thursday, September 24, 2009
ചന്ദ്രയാൻ കീ ജയ്..!
ചന്ദ്രയാൻ പേടകം ഇന്ത്യ വിക്ഷേപിച്ചപ്പോൾ ഇന്ത്യാക്കാരെല്ലാം ഈ നേട്ടം കൈവരിച്ചതിൽ അതിയായി അഭിമാനിച്ചുവെങ്കിലും,ബൂലോഗത്ത് ചില നീരസപ്രകടനങ്ങൾ നടത്തുകയും നടക്കുകയും ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ നാസയിൽ നിന്നുള്ള അനൌദ്യോഗിക വർത്തമാനപ്രകാരം, ചന്ദ്രയാൻ വഴി ചന്ദ്രനിൽ ജലാംശം ഉണ്ടെന്ന്കണ്ടെത്തിയിരിക്കുന്നു. തീർച്ചയായും നാസയുടെ ഈ കണ്ടെത്തെലിൻ വഴിയൊരുക്കിയത് ചന്ദ്രയാനെന്ന മാതൃപേടകമാൺ. ഒരിക്കൽക്കൂടി ചന്ദ്രയാൻ ദൌത്യത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നതിനോടൊപ്പൊം ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് ഇന്ത്യയ്ക്ക് അസൂയവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ട്...
.....................................................................................
അമ്മയെ തല്ലിയാലും രണ്ടു വാദമുഖം ഉണ്ടാകും..!
രചന :
കുഞ്ഞന്‍
, ദിവസം :
8:40:00 AM
16
പ്രതികരണങ്ങള്‍
കൊളുത്തി വലിയ്ക്കാന്‍
Sunday, July 26, 2009
ചെറായി സംഗമം തുടങ്ങി...!
അങ്ങിനെ ചെറായി ബൂലോഗ സംഗമം ഒരു ബൂലോഗ ചരിത്രമായി മാറുകയാണ്. ഈയുള്ളവന്‍ ചെറായി മീറ്റിലെ ചില കൂട്ടുകാരുമായി ഫോണില്‍ സംസാരിക്കുകയും അവര്‍ പറഞ്ഞ ചില വിവരങ്ങള്‍ നിങ്ങാള്‍ക്കായി പങ്കുവയ്ക്കുന്നു..
ഇന്നലെത്തന്നെ കുറച്ചധികം ബൂലോഗവാസികള്‍ ചെറായിയില്‍ എത്തിയിരുന്നു. അവരും പിന്നെ സംഘാടകരും ചേര്‍ന്ന് സംഗമ വേദിയിലേക്കുള്ള വഴിയില്‍ സംഗമത്തിന്റെ ധാരാളം ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ആയതിനാല്‍ ഇന്ന് പങ്കെടുക്കാന്‍ വന്നവര്‍ക്ക് വേദി കണ്ടുപിടിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നാണ് ശ്രീ അപ്പു(ഷിബു)പറഞ്ഞത്. രജിസ്ട്രേഷന്റെ കാര്യങ്ങളുമായി മണികണ്ഠന്‍ 8 മണിക്കു തന്നെ ഒരു മേശയുമിട്ട് പ്രധാന വാതിലനരികെ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും പറഞ്ഞു. ദേ കുറച്ചു മുമ്പുവരെ ഏകദേശം 80 പേരോളം ഈ സംഗമത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഭൂരിഭാഗം പേരും കുടുംബ സമേതമായിട്ടാണ് എത്തിയിരിക്കുന്നത്. ഇപ്പോള്‍ പരസ്പരം പരിചയപ്പെടുന്ന ചടങ്ങാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സമയം ലതിയേച്ചി കുമ്പളയപ്പവും ചായയും ബിസ്കറ്റും എല്ലാവര്‍ക്കും നല്‍കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് ഒരു ഉത്സവത്തില്‍ പങ്കെടുക്കുന്നതുപോലെ ബലൂണും പീപ്പിയുമായി ഓടിക്കളിക്കുകയും ചെയ്യുന്നുണ്ട്. ശക്തമായ സംഘടനാപാഠവം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഗമം വിജയത്തിലേക്ക് നയിക്കുന്നതെന്നും അപ്പു പറഞ്ഞു. അപ്പുവിനെക്കൂടാതെ ഹരീഷ്, അനില്‍ബ്ലോഗ് എന്നിവരോടും ഞാന്‍ സംസാരിക്കുകയുണ്ടായി..
എന്തായാലും ഈയൊരു സംഗമത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ എനിക്ക് വളരെയധികം മനസ്ഥാപമുണ്ട്...
കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍:
1. ഹരീഷ് - 9447302370
2. ലതികാ സുഭാഷ് (ലതി) - 9446534990
3. അനില്‍@ബ്ലോഗ് - 9447168296
4. മണികണ്ഠന്‍ - 9447153294
5. ജോ - 9447326743
6. നാട്ടുകാരന്‍ - 9446361931
7. നിരക്ഷരന്‍ (മനോജ് രവീന്ദ്രന്‍) - 9895938674
കൂട്ടുകാരെ നിങ്ങള്‍ ആരെങ്കിലും അവരെ വിളിക്കുകയാണെങ്കില്‍, അവിടത്തെ വിശേഷങ്ങള്‍ ഈ പോസ്റ്റില്‍ കമന്റായി അപ്ഡേറ്റ് ചെയ്യണേ...
അപ്ഡേറ്റുമായി വീണ്ടും വരാമെന്ന വിചാരത്തോടെ...
രചന :
കുഞ്ഞന്‍
, ദിവസം :
9:15:00 AM
36
പ്രതികരണങ്ങള്‍
കൊളുത്തി വലിയ്ക്കാന്‍
കാര്യം : ചെറായി സംഗമം
Thursday, June 11, 2009
Monday, January 26, 2009
പറയാമൊ രാഷ്ട്രപതിയുടെ കര്‍ത്തവ്യം..?
എന്താണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ കര്‍ത്തവ്യം..?
സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് ഒറ്റവരിയില്‍ ഇതിനുത്തരം പറയാമൊ? കാരണം ഞാന്‍ ഈ ചോദ്യം ആരൊട് ചോദിച്ചാലും ശരിക്കുള്ള ഉത്തരം ശഠേന്ന് പറയാന്‍ പറ്റാറില്ലായിരുന്നു. നിങ്ങള്‍ ഈ ചോദ്യത്തിന് ഉത്തരം തരാന്‍ തയ്യാറാണെങ്കില്‍ ദയവുചെയ്ത് നെറ്റ് സേര്‍ച്ച് ചെയ്യാതെയും പുസ്തകം പരിശോധിക്കാതെയും പറയാന്‍ ശ്രമിക്കുക.
ഒരു പൊതുവറിവ് ഉണ്ടാക്കുകയെന്നതുമാത്രമാണെന്റെ ഉദ്ദേശം..!
രചന :
കുഞ്ഞന്‍
, ദിവസം :
8:40:00 AM
76
പ്രതികരണങ്ങള്‍
കൊളുത്തി വലിയ്ക്കാന്‍
കാര്യം : പൊതുവറിവ്
Monday, December 22, 2008
അമ്മയുടെ കത്ത്..!
അഞ്ചാം തിയ്യതിയിലെ
ശമ്പളത്തിരക്കു കഴിഞ്ഞാ-
വേവലാതികള്‍ അടുക്കിവെച്ച്
എയര്‍മെയിലു തുറക്കുമ്പോളോ
തള്ളിവരും, കാച്ചെണ്ണയുടെ,
ചൂടു ദോശയുടെ, അടുക്കളച്ചുവരിന്റെ ഗന്ധം.
വടിവില്ലാത്ത അക്ഷരങ്ങളില്‍
കുനുകുനെ എഴുതിയിട്ടുണ്ടാകും
ചിറകിലൊതുക്കാനുള്ള അമ്മക്കരുതല്‍
മകനെ,
നിനക്കും കുഞ്ഞിനും
പിന്നെയവള്‍ക്കും സുഖമല്ലെ?
കുഞ്ഞുമോനവന്‍ വികൃതിതന്നെയോ?
കുഞ്ഞുനാളില്‍
നീയും വികൃതിയായിരുന്നല്ലോ
അച്ഛന്റെ കൈയ്യിലെ
പുളിവാറില്‍ വടികൊണ്ട്
നീയെത്ര മേടിച്ചുകൂട്ടി അക്കാലം
അന്ന്
നിനക്കു കണ്ണീരൊപ്പാന്‍
നിന്റെ മുത്തശ്ശന്‍ അച്ഛമ്മ,
പിന്നെയമ്മൂമ്മയും.
ഇപ്പോഴും നിനക്കാ
മൂക്കൊലിപ്പുണ്ടൊടാ?
രാസ്നാദി മറക്കാതെ
പുരട്ടണം നിത്യം നെറുകയില്‍
കോവാട്ടുദേവിക്ക്
നിത്യവും തെളിയിക്കുന്നു തിരി
നിങ്ങടെ ജീവിതം
ജ്വലിച്ചേയിരിക്കുവാന്‍
ഇവിടെയെനിക്ക്
സുഖം തന്നെ മകനെ,
ഒട്ടുമേ കുറവില്ല
കൈകാല്‍ത്തരിപ്പ്
നടുവേദനയും
കുട്ടുവൈദ്യന്റെ
കുഴമ്പെന്നും പുരട്ടുന്നു.
പണ്ടൊരോപ്പറേഷന്‍
ചെയ്തൊരാ കണ്ണില്‍ വീണ്ടും
പീളകെട്ടുന്നു, കാഴ്ചക്കുറവും.
രാത്രിയില്‍
കാലുകോച്ചിപ്പിടിക്കുമ്പോള്‍
നീയായിരുന്നല്ലൊ
ആശ്വാസമന്നെല്ലാം.
എണ്ണവറ്റി
കരിന്തിരിയാകുന്ന
ഈയമ്മയെയോര്‍ത്ത്
നീ വിഷമിക്കരുത്
ഇങ്ങനെയൊക്കെതന്നെ,ഇനിയു
മെത്രനാളെന്റെ ജീവിതം !
എന്നിരിക്കിലും
വയസ്സായെനിക്കൊരു ഊന്നുവടിയായി
എന്നോടൊപ്പമുണ്ടാകുമെന്നു സ്വപ്നം
കണ്ടിരുന്നേറെ..
ഇത്തവണയെങ്കിലും
നീയെനിക്കിത്തിരി
കൂടുതലയക്കണേ കാശ്,
കാര്യമുണ്ടെന്നാല്‍
മൂപ്പന്‍ ശിവനോടു പറഞ്ഞമ്മ
വെപ്പിക്കാമഞ്ചെട്ടു
തെങ്ങിന്‍ തൈകള്‍ നമ്മുടെ
വടക്കേ പറമ്പതില്‍.
എങ്കിലും
ഒരിക്കലും മകനേ നീയ-
മ്മയെയോര്‍ത്ത്
വിഷമിക്കരുത്
ഇങ്ങനെയൊക്കെതന്നെ,ഇനിയു
മെത്രനാളെന്റെ ജീവിതം !
രചന :
കുഞ്ഞന്‍
, ദിവസം :
7:43:00 AM
66
പ്രതികരണങ്ങള്‍
കൊളുത്തി വലിയ്ക്കാന്‍

