ഓട്ടൊ ടാക്സി പണിമുടക്കിനിടയിൽ പത്തനംതിട്ടയിൽ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടൊ തടഞ്ഞു ചക്രത്തിലെ കാറ്റഴിച്ചുവിടുന്ന സമരക്കാരനും കരഞ്ഞുകൊണ്ടു തടയാൻ ശ്രമിക്കുന്ന യാത്രക്കാരിയും. സമരക്കാരെ തടയാൻ ഡ്രൈവറും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് എത്തിയാണ് ഇവരുടെ യാത്ര തുടരാൻ സഹായിച്ചത്.
മനോരമ പേപ്പറിൽ 23-12-09 വന്ന ഫോട്ടൊയും വിവരണവും
http://www.manoramaonline.com
*
*
*
എന്റെ നാടും നാട്ടാരും എത്ര നല്ലവരാണ് എന്നാൽ യൂണിയൻ അവരെ എങ്ങിനെയാക്കി മാറ്റുന്നു. ഈ കാറ്റൂതിവിടുന്ന മഹാന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ......
കടപ്പാട്: മലയാള മനോരമ പേപ്പർ
Wednesday, December 23, 2009
സംഘടന ശക്തിയുണ്ടെങ്കിൽ..!
രചന : കുഞ്ഞന്‍ , ദിവസം : 4:20:00 PM
കാര്യം : പണിമുടക്ക്
Subscribe to:
Post Comments (Atom)
21 പ്രതികരണങ്ങള്‍:
എന്റെ നാടും നാട്ടാരും എത്ര നല്ലവരാണ് എന്നാൽ യൂണിയൻ അവരെ എങ്ങിനെയാക്കി മാറ്റുന്നു. ഈ കാറ്റൂതിവിടുന്ന മഹാന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ......
ഈ കാറ്റൂതിവിടുന്ന മഹാന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ......
എന്നാലും ഇവരൊന്നും പഠിക്കില്ല കുഞ്ഞന്‍!
അതു പ്രതീക്ഷിക്കുകയേ വേണ്ട!
ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ അറിയുന്നില്ല ...
ഇവരോട് പൊറുക്കുകയല്ല...
ഇവര്‍ക്ക് കണക്കിന് കൊടുക്കേണമേ ....
കേഴുക പ്രിയ നാടേ...
അതാണ് സംഘടിത ശക്തി....!!
ദൈവമേ... എന്തെങ്കിലും ഒരു നല്ല കാര്യത്തിനായി ഈ സംഘടിത ശക്തി ഉപയോഗിച്ചിരുന്നെങ്കിൽ.....!!?
നമ്മുടെ മുല്ലപ്പെരിയാറിന്റെ പേരിൽ ഇതു പോലൊന്നു നടത്തിയിരുന്നെങ്കിൽ....?
എന്തു സംഭവിക്കുമ്പോഴും അതു തനിക്കോ കുടുംബത്തിനോ അല്ലല്ലോ എന്ന ചിന്തയാണു എല്ലാവര്‍ക്കും..... ഒരു നിമിഷം, അതു സംഭവിക്കുന്നതു തണ്ടെ പ്രിയപ്പെട്ടവര്‍ക്കായാലോ എന്നു ചിന്തിച്ചാല്‍ തന്നെ ഇത്തരം അതിക്രമങ്ങള്‍ക്കു മുതിരാനാവില്ല...
കുഞ്ഞേട്ടാ..
പല പോക്രിത്തരങ്ങളും ചെയ്യുമ്പോള്‍ നമ്മുടെ കുടുംബത്തില്‍ പെട്ടവര്‍ക്കെതിരേ ആയിരുന്നു ഇതെങ്കിലോ??
എന്നു ആരും സ്വയം ഓര്‍ക്കാറേ ഇല്ല..
അങ്ങനെയുണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട് എന്നേ രക്ഷപെട്ടു പോയേനെ..!!
സ്വന്തം വിവേചനാശക്തിയല്ല പലപ്പോഴും അവനെ നിയന്ത്രിക്കുന്നതു..
മറ്റു ഘടകങ്ങളാണു വിവേചനാശക്തിയേക്കാളുപരിയായി അവനെ നിയന്ത്രിക്കുന്നതു.
അതു തന്നെ സ്വയം നാശങ്ങള്‍ക്കും വഴി വെയ്ക്കുന്നതും, ഇത്തരത്തിലുള്ള തന്തയ്ക്കു പിറയ്ക്കായ്മ കാട്ടിക്കൂട്ടുവാന്‍ പ്രേരിതമാക്കുന്നതും..
മനുഷ്യത്വം എന്നതു മരവിച്ചു പോയവരോട് എന്തു പറയാൻ.ഈ കാറ്റഴിച്ചു വിടുന്നവനു നാളെയൊരു അപകടം പറ്റുമ്പോളെ അവനൊക്കെ പഠിക്കൂ.നമ്മുടെ കേരളം ഇപ്പോ ഇങ്ങനെയായിപ്പോയി.കേഴുക കേരളനാടേ.
കഷ്ടം തന്നെ അല്ലേ? നമ്മുടെ നാടിന്റെ അവസ്ഥ?
സജിച്ചായാ..
ഒരിക്കൽ സഹികെട്ട് ജനം പ്രതികരിക്കും ( ഹൊ അതെങ്ങനെ സംഭവിക്കും ജനം എന്നുപറയുമ്പോൾ യൂണിയൻ കാരും ഉൾപ്പെടുമല്ലൊ.. ഇനി യൂണിയൻ എന്നു പറയുമ്പോൾ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ലല്ലൊ,നായർ സമുദായ സംഘടന,ചിത്രകാരന്മാരുടെ സംഘടന എന്തിനേറെ പറയുന്നു ബ്ലോഗ് സഘടനവരെയെത്തി നിൽക്കുന്നു. ശംഭോ ശിവശംഭോ ഈ നരകത്തീന്നെ കരകയറ്റീടണമെ...
ശാരദനിലാവ്ജി..
അവർ ചെയ്യുന്നതെന്തെന്ന് അവർക്ക് നല്ലവണ്ണമറിയാം പക്ഷെ മനുഷ്യത്വം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.
ബിന്ദുജീ..
ഇതിൽ നാമോരുരുത്തരും ഉത്തരവാദിയാണ്. മാറ്റങ്ങൽക്കുവേണ്ടി അടുത്ത തലമുറയെങ്കിലും നാം തയ്യാറാക്കണം.
വീകെ മാഷെ..
പണ്ട് എം എല്ലെമാർക്ക് അലവൻസ് വർദ്ധിപ്പിക്കുന്നതിന്റെയും ടിവി നൽകുന്നതിനും വേണ്ടിയുള്ള പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ ഒരാൾ പോലും എതിർത്തിരുന്നില്ല അവിടെ ഭരണപ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായിരുന്നു ഒറ്റ മൻസ്ഥിതിക്കാരായിരുന്നു. പറഞ്ഞുവന്നത് അവനവന്റെ കാര്യം വരുമ്പോൾ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന തത്വം..!
കുഞ്ഞൂസ് മാഷെ..
സംഭവിക്കുന്നത് തന്റെ വീട്ടുകാർക്കെന്ന് ചിന്തിക്കുന്നവരായിരുന്നെങ്കിൽ എന്നു പറഞ്ഞുവല്ലൊ ഈ ടിയാൻ വീട്ടീൽ അമ്മയെയും ഭാര്യയെയും ഉപദ്രവിക്കുന്നവനാണെങ്കിൽ..?
ഹരീഷ് ഭായി..
വീട്ടുകാരായിരുന്നെങ്കിൽ എന്നുള്ളതല്ല മാഷെ പ്രശ്നം മനുഷ്യത്വമാണ്. ദയ സ്നേഹം കരുണ ഇതൊക്കെയുണ്ടെങ്കിൽ ഈവക പ്രശ്നങ്ങൾ ഉണ്ടാകില്ല. നോക്കൂ ഈ ചിത്രത്തിലെ ആ ഓട്ടൊറിക്ഷ ഡ്രൈവറെ, തനിക്കും കൂടീ പ്രയോജനം കിട്ടുന്ന ഒരു കാര്യത്തിനുവേണ്ടി സമരം ചെയ്യുമ്പോൾ, മനുഷ്യത്വം കരുണ എന്നിവകൊണ്ട് മാത്രമാണ് ആ അമ്മച്ചിയെയും കുഞ്ഞിനേയും ആശുപത്രിയിലാക്കാൻ തുനിഞ്ഞത്. കുടുംബത്തിൽ സ്നേഹവും സന്തോഷവും ഉണ്ടെങ്കിൽ യാതൊരുത്തനും ഇതുപോലെയുള്ള (കാറ്റൂതിവിടുന്നത്) ചെയ്യില്ല,സത്യം..! കുടുംബാന്തരീക്ഷത്തിലുള്ള അരക്ഷിതാവസ്ഥയാണ് മനുഷ്യനെ കൂടുതൽ ക്രൂരന്മാരാക്കുന്നത്.
കാന്താരീസ്..
ഇയാൾ പറഞ്ഞത് കറക്റ്റ്. ഇന്ന് കാശും സ്വാധീനവുമുള്ളവർക്ക് മറ്റുള്ളവർ മനുഷ്യത്വം നൽകും പ്രകടിപ്പിക്കും. ഒരുനേരത്തെ വിശപ്പിനുവേണ്ടി മോഷ്ടിക്കുന്നവരെ കഠിനതടവിന് ശിക്ഷിക്കുന്നു അവൻ രോഗിയായിരുന്നാലും ഒരു പരിഗണനയില്ല. എന്നാൽ ഭയങ്കരമായ കുറ്റങ്ങൾ ചെയ്യുന്ന വലിയവർക്ക്(സ്വാധീനമുള്ളവർ)നമ്മുടെ ഭരണ നീതിന്യായം എന്തെല്ലാം സൌകര്യങ്ങൾ നൽകുന്നു....ആ ഓട്ടൊറിക്ഷയിൽ പോകുന്നത് മോഹൻലാലൊ മമ്മൂട്ടിയൊ ആയിരുന്നെങ്കിൽ ആ മഹാൻ അങ്ങിനെയൊരു ക്രൂരത ചെയ്യുമായിരുന്നൊ..?
അഭിപ്രായം പറഞ്ഞവർക്കും വന്നവർക്കും നന്ദിയും സന്തോഷവും അറിയിക്കുന്നു....
കഷ്ടം !!
നമ്മുടെ നാടിന്റെ സ്ഥിതി :)
ഞാനും കണ്ടിരുന്നു. സങ്കടം തോന്നി.
എല്ലാ പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍
ഹാ ... കഷ്ടം!
മനുഷ്യന്‍ എന്നാണു നന്നാവുക!
കാറ്റഴിച്ച് വിടുന്ന ഓട്ടൊ ഡ്രൈവറുടെ സൽപ്രവർത്തി ഗുണ്ടാ ആക്റ്റിന്റെ പരിതിയിൽ വരില്ല! രാഷ്ട്രീയ ഗൂണ്ടകളുടെ എല്ലാ സേവനങ്ങളും ഗുണ്ടാ ആക്റ്റിന് പുറത്ത്. ഇവിടെ എൽ.ഡി.എഫ് എന്നോ യു.ഡി.എഫ് എന്നോ വിത്യസമുണ്ടായില്ല.
ഇവിടെ പോസ്റ്റിയവനും കമന്റിയവരും "അരാഷ്ട്രീയ വാദികൾ"! ബാക്കിയുള്ളവർ രാഷ്ട്രീയ പ്രബുദ്ധർ!
എന്തായാലും ആ അമ്മയേയും കുഞ്ഞിനേയും ജീവനോടെ കത്തിച്ചില്ലല്ലോ? അത്രയും ഭാഗ്യം...
കാറ്റൂരി വിടുന്ന ആ ഡ്രൈവർ കല്ല്യ്യാണം കഴിച്ചിട്ടില്ല. പുള്ളിക്കാരനു പിള്ളേരും ഇല്ല.
ഞങ്ങൾ പത്തനംതിട്ടക്കാർ നന്നാവൂല്ല കുഞ്ഞേട്ടാ :)
:(
വിലക്കയറ്റത്തിനെതിരേ ഇന്ന് വീണ്ടും ഹർത്താലാണേ !!!!
ഇതുകഴിയുമ്പോൾ സാധനങ്ങൾക്കൊക്കെ വില കുറയുമായിരിക്കും .
എന്തായാലും ഞ്ങ്ങടെ നാട്ടിൽ ഒരു മനുഷ്യൻ പോലും വീടിനു പുറത്തിറങ്ങാതെ ഹർത്താൽ ആഘോഷിക്കുന്നുണ്ട് :)
ആ ഓട്ടൊയുടെ കാറ്റഴിച്ചു വിട്ട അനുയായിയെ വച്ചു പൊറുപ്പിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാക്കളെയാണ് രണ്ടു പൊട്ടിക്കേണ്ടത്. അടുത്ത വിപ്ലവം ഇത്തരം അധമന്മാര്‍ക്കെതിരെയാണ് തുടങ്ങേണ്ടത്. അള മുട്ടിയാല്‍ ചേരയും കടിക്കും എന്നല്ലെ. കുഞ്ഞന്‍ പറഞ്ഞതു പോലെ, സഹി കെട്ട് ഒരു നാള്‍ ജനങ്ങള്‍ തിരിച്ചടിക്കാതിരിക്കില്ല.
മനോരമയായതിനാല്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ ഇത്തിരി പ്രയാസം.
.....
ഈ കാറ്റൂതിവിടുന്ന മഹാന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ......
അത്തരോരു ചോദ്യചിഹ്നമായിട്ട് തന്നെ നില്‍ക്കട്ടെ
Post a Comment