Thursday, November 12, 2009

കുഷ്ഠരോഗികൾ ഉണ്ടാകുന്നത്..!

ആദ്യമെ പറയട്ടെ ഈ പോസ്റ്റ് ഇന്റെ സോദരന്മാരെ കളിയാക്കാൻ വേണ്ടിയുള്ളതല്ല, ഇത് നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്നാലും ഇതൊരു പോസ്റ്റാക്കാതിരിക്കാൻ വയ്യ.

കഴിഞ്ഞ ദിവസം ഒരു മാസിക ഞാൻ വായിക്കാനിടയായി, അതിൽ ഒരു ചോദ്യോത്തരപംക്തിയിൽ ഇങ്ങനെയൊരു ചോദ്യം;

ഉസ്താദേ..ഞാൻ എന്റെ ഭാര്യയുമായി ആർത്തവ ദിവസത്തിൽ ഒന്നിച്ചുകഴിഞ്ഞു ഇപ്പോഴവൾ ഗർഭിണിയാണ് ഞാനെന്തുചെയ്യണം? ഇങ്ങനെയുണ്ടാകുന്ന കുഞ്ഞിന് വൈകല്യമുണ്ടാകുമെന്ന് കേൾക്കുന്നു ശരിയാണൊ...?....

ഉത്തരമായി ലേഖകൻ ഒരുപാട് വചനങ്ങളും വാക്യങ്ങളും നിരത്തുകയും അത് ഇപ്രകാരം സംഗ്രഹിക്കുകയും ചെയ്തു...ചുരുക്കത്തിൽ താങ്കൾ ചെയ്തതിനോട് അല്ലാഹുവിനോട് തൌബ ചെയ്യുക. മേൽ പറഞ്ഞതപോലെ സ്വദഖ ചെയ്യുക. കുഞ്ഞിന് രോഗമൊന്നുമില്ലാതിരിക്കാൻ പ്രാർത്ഥിക്കുക. അവളെ ആർത്തവത്തിൽ പാടെ വെടിയാതിരിക്കുക മുതലായ കാര്യങ്ങൾ മേൽ‌പ്പറഞ്ഞതിൽ നിന്നും വ്യക്തമായില്ലേ..? കുട്ടികൾക്ക് കുഷ്ഠരോഗവും മറ്റും ബാധിക്കാമെന്നുള്ളത് സാധ്യതയാണെന്നോർക്കുക..!

ഞാനിവിടെ ഈക്കാര്യം പറയാൻ കാരണം ആർത്തവ ദിവസത്തിൽ ഒരാൾ ഇണയുമായി ബന്ധപ്പെട്ടാൽ കുട്ടികളുണ്ടാകുമെന്നുള്ള ധ്വനിയും ഇങ്ങനെയുണ്ടാകുന്ന കുട്ടിക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നുള്ള പണ്ഡിതന്റെ കണ്ടത്തെലിനെയുമാണ്. ഇക്കാര്യം ഞാനൊരു ഗൈനക്കോളജിസ്റ്റിനോട് ചോദിക്കുകയും അവർ ഇതിന് മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു. ആർത്തവം തുടങ്ങി പതിനാലാം ദിവസമാണ് സ്ത്രീകളിൽ അണ്ഡം വിസർജ്ജിക്കുന്നത് ആ സമയം ആരോഗ്യമുള്ള ബീജം യോനിയിൽ ഉണ്ടെങ്കിൽ മാത്രമെ ഗർഭധാ‍രണം നടക്കുകയൊള്ളൂ. അതായിത് ഒരു പുരുഷന്റെ ബീജത്തിന്റെ ആയുസ്സ് 72 മണിക്കൂറാ‍ണ്. ഒരിക്കൽ ബീജം പുറത്തുപോയാൽ പിന്നീട് ആരോഗ്യമുള്ള ബീജമുണ്ടാകണമെങ്കിൽ മൂന്നുദിവസമെങ്കിലും കഴിയണം. അതായിത് ആർത്തവ ദിവസം കഴിഞ്ഞ് ദിവസവും ബന്ധപ്പെട്ടാലും ഗർഭധാരണം നടക്കുവാൻ സാധ്യത വിരളമാണ്. അതിനാൾ ഗർഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങൾ ആർത്തവം തുടങ്ങി പന്ത്രണ്ടാം ദിവസം പതിമൂന്ന്, പതിനാ‍ല് ദിവസങ്ങളാണ്. ഡോക്ടറുടെ വിശദീകരണത്തിൽ ആർത്തവ ദിവസങ്ങളിൽ ബന്ധപ്പെട്ടാൽ ഗർഭധാരണം ഉണ്ടാകാൻ സാധ്യതയില്ലെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ ആർത്തവ സമയത്ത് ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന കുഞ്ഞിന് കുഷ്ഠരോഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കല്പിക്കുന്ന ഈ പണ്ഡിതന്റെ പാണ്ഡ്യത്ത്യത്തിനുമുന്നിൽ ആ ലേഡി ഡോക്ടർക്ക് ഒരു ചെറുപുഞ്ചിരി പൊഴിക്കാനെ കഴിഞ്ഞൊള്ളൂ...

ഇവിടെ ഈ മാസികയിലെ ഈ പംക്തിയുടെ ഉദ്ദേശ ശുദ്ധി ചിലപ്പോൾ ആർത്തവ സമയത്ത് ലൈംഗീകവേഴ്ച നടത്തുന്നത് ശരിയാണൊ തെറ്റാണൊ എന്നുള്ള കാര്യം സമർത്ഥിക്കുക മാത്രമായിരിക്കും. പക്ഷെ അതിന് ഇങ്ങനെയൊരു ചോദ്യം പ്രസദ്ധീകരിക്കണമായിരുന്നൊ..??

a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8U_-XMjiYT6e0WKS0jRbABYAWJdRK0X-YmdjKvwRV5huLRk5zUPx2wAGsf0p0a2ynNA97w9zhDEY4446uIhdxsXJ5Ka1UR1c6MBahVXPe16qgW0kC4NKQ9Kq-teb6XEgNo8gC5U2d2H8/s1600-h/SDIM0001.jpg">

24 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    ഇവിടെ ഈ മാസികയിലെ ഈ പംക്തിയുടെ ഉദ്ദേശ ശുദ്ധി ചിലപ്പോൾ ആർത്തവ സമയത്ത് ലൈംഗീകവേഴ്ച നടത്തുന്നത് ശരിയാണൊ തെറ്റാണൊ എന്നുള്ള കാര്യം സമർത്ഥിക്കുക മാത്രമായിരിക്കും. പക്ഷെ അതിന് ഇങ്ങനെയൊരു ചോദ്യം പ്രസദ്ധീകരിക്കണമായിരുന്നൊ..??

  2. വീ കെ. said...

    ആർത്തവസമയത്ത് പോലും ഒരു വിശ്രമം സ്വന്തം ഭാര്യക്ക് അനുവദിക്കാത്ത അവനെയൊക്കെ എന്തു പേരിട്ടാ വിളിക്കാ...?
    ബാക്കി കാര്യങ്ങൾ അറിവുള്ളവർ പറയട്ടെ...

  3. മീര അനിരുദ്ധൻ said...

    ആർത്തവസമയത്ത് ബന്ധപ്പെട്ടാൽ ഗർഭിണിയാകും എന്നതും ആ കുഞ്ഞിനു കുഷ്ഠരോഗം ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട് എന്നു പറയുന്നതും തികഞ്ഞ അസംബന്ധമാണ് !ഈ നൂറ്റാണ്ടിലും ഇത്രയും വലിയ വിഡ്ഡിത്തരം എഴുന്നള്ളിക്കുന്നവരെ എന്തു ചെയ്യണം ? ആ സമയത്തു പോലും ഭാര്യക്ക് സ്വൈര്യം കൊടുക്കില്ല.എന്നിട്ട് ഏതെങ്കിലും നല്ല ഡോക്ടറോട് സംശയം ചോദിക്കുന്നതിനു പകരം ഇങ്ങനെ ഉള്ളവരോട് ഒരു സംശയം ചോദിക്കൽ.ഈ വിഡ്ദിത്തരങ്ങൾ എത്രയോ പേർ വായിക്കുന്നുണ്ടാവാം !

  4. അനില്‍@ബ്ലോഗ് // anil said...

    കുഞ്ഞന്‍ ഭായ്,
    കോലാഹലങ്ങളുണ്ടാക്കാവുന്ന ഒരു പോസ്റ്റ്.
    ഇത്തരത്തിലുള്ള ഒരു പാട് വിവരക്കേടുകള്‍ നമുക്ക് ചൂണ്ടിക്കാട്ടാനാവും, പക്ഷെ ഇസ്ലാം വിരുദ്ധന്‍ എന്ന പദവി നിലവില്‍ ചാര്‍ത്തിക്കിട്ടിയതിനാല്‍ അത്തരം സാഹചര്യം ഒഴിവാക്കുകയാണ് പതിവ്.
    നോക്കാം ആരെങ്കിലും വിശദീകരണവുമായി വരുമോ എന്ന്.

    ആര്‍ത്തവസമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആ സമയത്തെങ്കിലും അവരെ വെറുതെ വിട്ടുകൂടെ എന്ന് ചോദിക്കുന്നവരൊക്കെ ബാക്കി സമയത്ത് മുഴുവന്‍ ഇതന്നെയാണോ പരിപാടി എന്ന് ഒരു സംശയം മാത്രം ബാക്കി നില്‍ക്കുന്നു.
    :)

  5. കായങ്കൊളംവാൾ... said...

    എന്റെ കുഞ്ഞാ,
    നെനക്ക് ലോകപരിച്യം ശ്ശി ല്ല്യാ ട്ടോ?
    എവൻ വെറും എലി....
    പുലിഹൾ വേറെ ഉണ്ട്...
    വിവരക്കേടിനു എം‌ഏ എടുത്തവർ.....

  6. Anil cheleri kumaran said...

    തകര്‍ത്തു..!

  7. krish | കൃഷ് said...

    :(


    (നിസ്കാരസമയത്ത് അറിയാതെ അധോവായു പോയാല്‍ എന്താ‍വും ഫലം എന്ന് ചോദിച്ചതും അതിനുള്ള മറുപടിയും പണ്ട് വായിച്ചത് ഓര്‍ക്കുന്നു. :)) )

  8. നാടോടി said...

    :)

  9. കുഞ്ഞന്‍ said...

    വീകെ മാഷെ..
    ആർത്തവ സമയത്ത് ഒരു പക്ഷെ പെണ്ണാണ് മുൻ‌കൈ എടുക്കുന്നതെങ്കിൽ..!!!

    മീരാജീ..
    ശരിയാണ് ഇത്തരം പണ്ഡിതന്മാരാണ് കുഴപ്പക്കാർ.. പിന്നെ സ്വൈര്യം കൊടുക്കുന്ന കാര്യം, ആണിനു മാത്രമെ വികാരമുള്ളൂ..????

    അനിൽ ഭായ്..
    ഞാൻ ചൂണ്ടിക്കാണിച്ചത് ഒരു മതത്തിന്റെ കുറ്റങ്ങളല്ല മറിച്ച് ചില വിജ്ഞാന പണ്ഡിതന്മാർ വയറിൽ വിജ്ഞാനവുമായി സംസാരിക്കുന്നതിനെയാണ്. ആർത്തവ സമയത്ത് ബന്ധപ്പെട്ടാൽ ആണിനും പെണ്ണിനും യാതൊരു ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ പിന്നെയെന്തുകുഴപ്പം. പക്ഷെ ഭാരതത്തിൽ നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ഒരു ഏർപ്പാടാണ് തീണ്ടാരിയായാൽ ഒരു മൂന്നു ദിവസമൊ അതിൽക്കൂടുതലൊ മറ്റുള്ള കാര്യങ്ങളിലിൻ നിന്നും ഒരു വിട്ടുനിൽക്കൽ,ഒരു പക്ഷെ സ്ത്രീജനങ്ങൾക്ക് ആ ദിവസങ്ങളിൽ ശാരീരിക മാനസീക പ്രശ്നങ്ങളുണ്ടാകാം..നുണപറഞ്ഞാൽ നരകത്തിൽ‌പ്പോകുമെന്ന് കൊച്ചുകുട്ടികളോട് പറഞ്ഞുകൊടുക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് പറഞ്ഞിട്ടുമുണ്ട് അതുപോലെ ചിലപ്പോൾ രോഗംവരുമെന്നും മറ്റും പേടിപ്പെടുത്തി ആർത്തവ സമയത്ത് ബന്ധപ്പെടുന്നതിൽ നിന്നും മാറ്റി നിർത്താനുള്ള ഒരുപായമായിരിക്കും ഇത്തരം വചനങ്ങൾ, അല്ലാതെ....
    അനിൽജി പറഞ്ഞ ഒരു കാര്യം രസാവഹമാണ് വെറുതെ വിട്ടുകൂടെ എന്ന ചോദ്യത്തിന് പറഞ്ഞ മറുപടി.

    കാ വാൾ..
    സത്യം ഒട്ടും ലോകപരിചയമില്ലെനിക്ക് എന്നാലും കിടക്കട്ടേന്ന്..

    കുമാരേട്ടാ..
    ആരാണ് തകർത്തത്? പണ്ഡിതനൊ ഞാനൊ..?

    കൃഷ്ജീ...
    ഉത്തരം കൊടുക്കാൻ വേണ്ടിയുള്ള ഈ ചോദ്യങ്ങൾ പടയ്ക്കുന്നതിനെയാണ് ഞാൻ പരിഹസിക്കുന്നത്. ഇതാരാണ് ചോദിച്ചതെന്ന് ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാകുകയില്ല..

    എന്തായാലും ഇതിനെക്കുറിച്ച് മറ്റുള്ളവർ എന്തുപറയുന്നുവെന്ന് താല്പര്യപൂർവ്വം കാത്തിരിക്കുന്നു..അഭിപ്രായം പറഞ്ഞതിന് നന്ദി സന്തോഷം..!

  10. saju john said...
    This comment has been removed by the author.
  11. saju john said...

    ആര് എന്തൊക്കെ പറഞ്ഞാലും, വിചാരിച്ചാലും ഞാനൊന്ന് പറയാം, അത് അനുഭവത്തില്‍ നിന്നുമാണ്...

    എന്റെ ചുള്ളി കൂടുതല്‍ അനുരാഗയുക്തയാവുന്നത് ആ സമയങ്ങളില്‍ (മാധ്യമഭാഷയില്‍ ആ 5 ദിവസങ്ങളില്‍) ആണ്. ഇനി അതില്‍ വല്ല കെമിസ്ട്രിയുണ്ടോ എന്നെനിക്കറിയില്ല, അതിനാല്‍ സമയവും സാഹചര്യവും ഒത്ത് വന്നാല്‍ അനുരാഗത്തില്‍ ഞാനും കുറയ്ക്കാറില്ല.

    പിന്നെ ഇത്തരം മാസികകളില്‍ ചോദ്യവും ഉത്തരവും ഒരാള്‍ തന്നെ എഴുതുന്നതിനാല്‍, ഇതിനെക്കുറിച്ച് എന്തു പറയാന്‍.

  12. G.MANU said...

    വന്നു വന്ന് ഗൈനക്കോളജിയും കൈവച്ചോ മാഷേ...

  13. ഒരു നുറുങ്ങ് said...

    പ്രവീണ്‍,പരസ്പരം ചൊറിയാന്‍ കൊള്ളാമീ നിരീക്ഷ
    ണം.സര്‍ക്കുലേഷന്‍ വര്‍ദ്ധിച്ചേക്കുമെന്നു കരുതിയതു
    കൊണ്ടാണോ മാസികയുടെ പേര് വളിവാക്കാതെ
    വിട്ടത്.ചിലമതപുരോഹിതന്മാരുടെ വിവരക്കേടുകള്‍
    വായിച്ചുപോയാല്‍,അച്ചടിവിദ്യ കണ്ട്പിടിച്ചില്ലായിരുന്നു
    എങ്കില്‍ എത്ര നന്ന് എന്ന് തോന്നിപ്പോവും !ഈമാതിരിപ്പെട്ടവരെയൊക്കെ തേടിപ്പിച്ച്,വിവരക്കേടിനു
    ഒരു അവാര്‍ഡ് നല്‍കണം !

  14. Muralee Mukundan , ബിലാത്തിപട്ടണം said...

    ഉപയസമ്മതപ്രകാരമാണെങ്കിൽ രതിയാവാം ഈഘട്ടത്തിലെങ്കിലും,ശേഷം അവയവശുദ്ധികൾ നന്നായിവരുത്തണമെന്നുമാത്രം!
    നമ്മളെപ്പോലെ വിദ്യാസമ്പന്നരായവർക്ക് ആമാരകരോഗവിവരം അസംബന്ധമാണെന്ന് തീർച്ചയായും പറയാം കേട്ടൊ...

  15. പ്രേം I prem said...

    ആർത്തവസമയത്ത് പോലും ഒരു വിശ്രമം സ്വന്തം ഭാര്യക്ക് അവരെ വെറുതെ വിട്ടുകൂടെ എന്ന് ചോദിക്കുന്നവരൊക്കെ ബാക്കി സമയത്ത് മുഴുവന്‍ ഇതന്നെയാണോ പരിപാടി എന്ന് ഒരു സംശയം മാത്രം...

  16. Umesh Pilicode said...

    എന്ത് പറയാനാ മാഷെ .........
    :-)

  17. Sunith Somasekharan said...

    ):

  18. poor-me/പാവം-ഞാന്‍ said...

    vO chaar din

  19. Sureshkumar Punjhayil said...

    Vishalam, Manoharam...! Ashamsakal...!!!

  20. Salim PM said...

    ആര്‍ത്തവ സമയത്തു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയില്ല. ഒരു ഗൈനക്കോളജിസ്റ്റ് അങ്ങനെ പറഞ്ഞു എന്നു കരുതി അതു വേദവാക്യമാക്കി എടുക്കാന്‍ കഴിയില്ല.

    "A woman can become pregnant from having sexual intercourse during menstruation. In fact, recent research conducted by the United States National Institutes of Health (NIH) suggests that women have the potential to become pregnant at virtually any time during their cycle. While the chance of pregnancy is greater on certain days of a woman's cycle, it is never completely absent."

    മുഴുവന്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കത്തില്‍ ഞെക്കുക. (ഞെക്കിപ്പിഴിയരുതേ..)

    http://www.wisegeek.com/can-women-get-pregnant-during-menstruation.htm

    ലേഖനത്തില്‍ പറഞ്ഞ മറ്റു കാര്യങ്ങളോട് നൂറു ശതമാനം യോജിക്കുന്നു. തലക്കെട്ട് കലക്കി.

  21. Salim PM said...

    ആര്‍ത്തവ സമയത്തു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയില്ല. ഒരു ഗൈനക്കോളജിസ്റ്റ് അങ്ങനെ പറഞ്ഞു എന്നു കരുതി അതു വേദവാക്യമാക്കി എടുക്കാന്‍ കഴിയില്ല.

    "A woman can become pregnant from having sexual intercourse during menstruation. In fact, recent research conducted by the United States National Institutes of Health (NIH) suggests that women have the potential to become pregnant at virtually any time during their cycle. While the chance of pregnancy is greater on certain days of a woman's cycle, it is never completely absent."

    മുഴുവന്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കത്തില്‍ ഞെക്കുക. (ഞെക്കിപ്പിഴിയരുതേ..)

    http://www.wisegeek.com/can-women-get-pregnant-during-menstruation.htm

    ലേഖനത്തില്‍ പറഞ്ഞ മറ്റു കാര്യങ്ങളോട് നൂറു ശതമാനം യോജിക്കുന്നു. തലക്കെട്ട് കലക്കി.

  22. Anonymous said...

    UpfWvD evecare now QmpaAP evista no prescription xvMJfc exelon ed EcKyAF famvir world shipping QaCStI feldene no prescription sdMPup female viagra online MPzlbI femara ed

  23. Anonymous said...

    7WfHiIeu2v Gaming u04whSer5 Casino Directory X3sryYVwaK Harrahs Casino TQWX8fRVoe Free Casino Flash Game Jv6Wb3ZMh Casino Gambling Online szv6i9w7JH Online Casino Black Jack ieoHWpwFL Hard Rock Casino NwSMH4DrQ Casino Script

  24. Anonymous said...

    hi all
    http://www.tor.com/community/users/symdallsopo1983
    http://www.tor.com/community/users/westheiprotec1982
    http://www.tor.com/community/users/billsentece1970
    http://www.tor.com/community/users/teritiche1988
    http://www.tor.com/community/users/lingpozabel1988