ഐഷുമ്മോ...ന്താ പുള്ളേ...
ഹജ്ജിനു പോകേണ്ടേ..?
പിന്നേ...
എന്നാ പാസ്പ്പോർട്ട് എടുക്കണം..
അതിന് ഫോട്ടൊ വേണം..
എടുത്തോ എടുത്തൊ എത്ര വേണമെങ്കിലും ജ്ജ് എടുത്തോ..
****************************************
സൂറാബി...എന്തെഡാ..
തിരിച്ചറിയൽ കാർഡിന് ഫോട്ടൊ എടുക്കണം..
അതിനെന്താ.. ഞാനീവേഷം മാറി ടപ്പേന്ന് വരാം..
****************************************
ഹസ്സനാരിക്കാ.. മോളേ എഞ്ചിനീയറിങ്ങിന് ചേർക്കേണ്ടെ..?
പിന്നെ വേണ്ടെ, അടുത്തമാസം കോഴിക്കോട് കോളേജിൽ ചേർക്കണം..
ചേർക്കുമ്പോൾ ഫോട്ടോ വേണ്ടേ..?
അതൊക്കെ ഞമ്മള് എപ്പഴേ എടുത്തുവച്ചുകഴിഞ്ഞു പഹയാ..
*****************************************
നോക്കൂ..മുകളിൽ പറഞ്ഞ സംഭവങ്ങൾ നിത്യജീവിതത്തിൽ ഉണ്ടാകുന്ന ഉണ്ടായിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു പൊതുവകുപ്പ് ഫോട്ടൊ എടുക്കണമെന്ന് പറഞ്ഞാൽ എന്തുകൊണ്ട് ഫോട്ടൊ എടുത്തുകൂടാ.. ഇന്നലെ കണ്ണൂരിൽ വോട്ടുചെയ്യുന്നവരുടെ പടമെടുക്കുമെന്ന് പറഞ്ഞപ്പോൾ..ഫോട്ടൊ എടുക്കേണ്ടാന്ന്.. എത്ര ബാലിശമായ കാരണമാണ് ഒരു രാഷ്ട്രീയ പാർട്ടി ചൂണ്ടിക്കാണിക്കുന്നത്..ഒരു ജനവിഭാഗം മൊത്തം തെറ്റിദ്ധരിക്കപ്പെടുകയാണ്.
Wednesday, October 28, 2009
ഫോട്ടൊ..!
രചന : കുഞ്ഞന്‍ , ദിവസം : 7:35:00 AM
കാര്യം : ഫോട്ടൊയുടെ രാഷ്ട്രീയം
Subscribe to:
Post Comments (Atom)
7 പ്രതികരണങ്ങള്‍:
ഒരു ജനവിഭാഗം മൊത്തം തെറ്റിദ്ധരിക്കപ്പെടുകയാണ്.
അതേതു പാർട്ടിയാ ചേട്ടാ...
നമ്മുടെ പാർട്ടിയാണോ..??
ആയിരിക്കും അല്ലേ..!!
കുഞ്ഞൻ വിചാരിക്കുന്ന പോലെ കാര്യങ്ങൾ അത്ര സിമ്പിൾ അല്ല..
കള്ളവോട്ട് ചെയ്ത് ശീലമുള്ളവർ എതിർക്കും..
അതിൽ നിന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് ഒഴിഞ്ഞു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല.
പക്ഷെ, ഒരു മണ്ഡലത്തിൽ മാത്രം അങ്ങനെ മതി എന്നു പറയുന്നത് അംഗീകരിക്കാൻ പറ്റൂല്ല.
അവിടത്തെ രാഷ്ട്രീയപ്പാർട്ടികളേയും ജനങ്ങളേയും സർക്കാർ സംവിധാനങ്ങൾ വിശ്വാസത്തിലെടുക്കണം.
അല്ലെങ്കിൽ ഭാരതം മുഴുവൻ അങ്ങനെ ആക്കട്ടെ...
കയ്യൂക്കിന്റെ രാഷ്ട്രീയം...
അതല്ലേ പരിചയം ..
അങ്ങനെ ഇപ്പൊ ഇതു പാര്‍ട്ടിയാ പറഞ്ഞെ?
:)
Post a Comment