Thursday, June 11, 2009

ബക്കറ്റിലെ സന്തോഷം..!




തിരയെ ബക്കറ്റില്‍ ഒതുക്കാന്‍ പറ്റില്ലെങ്കിലും
ഇവന്റെ സന്തോഷം ഈ ബക്കറ്റില്‍ ഒതുക്കുന്നു..!

47 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    തിരയെ ബക്കറ്റില്‍ ഒതുക്കാന്‍ പറ്റില്ലെങ്കിലും
    ഇവന്റെ സന്തോഷം ഈ ബക്കറ്റില്‍ ഒതുക്കുന്നു..!

  2. ശ്രീ said...

    കൊച്ചു കൊച്ചു സന്തോഷങ്ങള്‍... അല്ലേ?

  3. കാസിം തങ്ങള്‍ said...

    ബക്കറ്റില്‍ ഒതുക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ. ഈ ചുള്ളന്‍ കുഞ്ഞന്റെ മകനാണോ.

  4. അഗ്രജന്‍ said...

    അവരും ഉള്ളത് കൊണ്ട് ഓണം പോലെയാക്കാൻ പഠിച്ചിരിക്കുന്നു...

    ഒരുപാട് പറയുന്ന നല്ലൊരു ഫോട്ടോ...

  5. അനില്‍ശ്രീ... said...

    ഇതാണ് സന്തോഷം..

    കുഞ്ഞാ എന്റെ പഴയ ഒരു പോസ്റ്റിന്റെ ലിങ്ക് തരാം.. ഇവിടെ നോക്കൂ..

  6. G.MANU said...

    സ്പ്ലാഷിംഗ് ബോയ്. :).
    മിടുക്കന്‍ ചെക്കന്‍സ്

  7. കണ്ണനുണ്ണി said...

    മം പാവത്തിന് ബക്കറ്റില്‍ ഒതുങ്ങാന്‍ വിധി.....അമ്പലകുളവും കൈതോട്ടിലെ കുളിയും ഒക്കെ അവനു കേട്ട് കേള്‍വി മാത്രം ആവും ല്ലേ

  8. Anil cheleri kumaran said...

    evide aayirunnu kure naal !!!

  9. Appu Adyakshari said...

    കുഞ്ഞാ..... :)
    നല്ല ചിത്രം

  10. അനില്‍@ബ്ലോഗ് // anil said...

    ബക്കറ്റിലെ തിരയായാലും തിര തിര തന്നെ.
    എന്താ ഒരു സന്തോഷം.

  11. ജിജ സുബ്രഹ്മണ്യൻ said...

    നമ്മുടെ പുഴേം തോടും കുളവും എല്ലാം അവനു ഓർമ്മകളിൽ മാത്രം.എത്ര സന്തോഷത്തോടെയാ വെള്ളം തൂകി കളിക്കുന്നത് എന്നു നോക്കൂ.നാട്ടിലെത്തുമ്പോൾ കുട്ടനെ ഏതെങ്കിലും കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടു പോകണം കേട്ടോ.വാഴത്തട ഇട്ടു നീന്താനും പഠിപ്പിക്കണം.

  12. Typist | എഴുത്തുകാരി said...

    അവനു് അതു തന്നെ തിരയും കടലും.

  13. ഷിജു said...

    കൊള്ളാമല്ലോ കുഞ്ഞേട്ടാ ഈ വെള്ളത്തില്‍ കുളി.
    അച്ചന് വെള്ളം കുടി, മോന് വെള്ളം കളി :)

  14. siva // ശിവ said...

    Simply good...

  15. Sureshkumar Punjhayil said...

    Kadalum bakkattumokke ippo paraya mozikalalle... Manoharam... Ashamsakal...!!

  16. ഹരീഷ് തൊടുപുഴ said...

    കുഞ്ഞേട്ടാ;

    ഞാനൊരു ഐഡിയാ പറയട്ടെ..

    നമ്മുടെ ചോറും ബിരിയണിയുമൊക്കെ വക്കുന്ന വല്യ ചെമ്പില്ലേ, അതു പോലൊരെണ്ണം വാങ്ങിച്ചാല്‍ മോന് സുഖമായി മുങ്ങിക്കുളിക്കാം..
    പക്ഷേ വെള്ളം കുറേ ചിലവാകും കെട്ടോ..

  17. വീകെ said...

    തിരയെ ബക്കറ്റിൽ ഒതുക്കാൻ പറ്റില്ലെങ്കിലും
    ഇവന്റെ സന്തോഷം ഈ ബക്കറ്റിൽ ഒതുങ്ങുന്നു...!

    പ്രവാസികൾ എവിടെയും ഒതുക്കപ്പെടാൻ മാത്രം
    വിധിക്കപ്പെട്ടിരിക്കുന്നു....

  18. Bindhu Unny said...

    തിരയെ ബക്കറ്റിലേയ്ക്ക് കൊണ്ടുവന്നെന്നാണ് എനിക്ക് തോന്നുന്നത് :-)

  19. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...
    This comment has been removed by the author.
  20. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

    കുഞ്ഞാ-
    പയ്യന്‍ അച്ചുമ്മാമന്റെ ആളാണല്ലേ?
    ഗോര്‍ബച്ചോവമ്മാമന്‍ കടല്‍ വെള്ളം കുടിച്ച് (ഉപ്പു
    തിന്നുന്നവന്‍ വെള്ളം കുടിക്കും) കഷ്ടപ്പെടുന്നതു
    കാണുമ്പോള്‍, ബക്കറ്റിലെ വെള്ളത്തില്‍ തിരയിളക്കി
    കളിക്കുന്ന വിനോദം ഉഗ്രനായി.

  21. കുഞ്ഞന്‍ said...

    ശ്രീക്കുട്ടാ..ആദ്യ കമന്റിന് പ്രത്യേക നന്ദി...ഇപ്പോളിത് അവന്റെ വല്യ വല്യ സന്തോഷങ്ങളാണ്.

    കാസീംഭായി..ബക്കറ്റില്‍ ഒതുക്കപ്പെട്ടാലും അവനു സന്തോഷം കിട്ടുന്നു അതുമതി. ഇവന്‍ താന്‍ എന്‍ കുളന്തൈ..!

    അഗ്രു മാഷെ..ഒരു പ്രവസിക്ക് ഈ സന്തോഷം പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റും. ബക്കറ്റിലും തിരയുണ്ടാക്കാം വേണമെങ്കില്‍..!

    അനിശ്രീ മാഷെ..ഞാനാ ലിങ്കില്‍ക്കൂടി വീഡിയൊ കണ്ടൊ. മോന്റെ ച്ഛാ ഛാ എന്നുള്ള വിളി മാത്രം കേട്ടാല്‍ മതിയല്ലൊ അവന്റെ സന്തോഷത്തിന്റെ അളവറിയാന്‍.

    മനുമാഷെ..ഡാങ്ക്യൂ ഡാങ്ക്യൂ...നിങ്ങള്‍ക്ക് സ്പ്ലാഷിങ്ങ് ബോയ് എന്നൊക്കെ പറയാം എന്നാല്‍ ഈ ചൂടുകാലത്ത് കുളിക്കാന്‍ വേണ്ടീ പിടിച്ചു വയ്ക്കുന്ന വെള്ളത്തില്‍ കളിക്കുന്നത് കാണുമ്പോള്‍ വെളിച്ചപ്പാടാ‍കേണ്ടി വരും ഒരു നിമഷമെങ്കിലും, കാരണം ഒരു ബക്കറ്റ് വെള്ളം ഒന്നു തണുത്ത് കിട്ടാന്‍(കുളിക്കാവുന്ന പരുവത്തില്‍) അഞ്ചൊ ആറൊ മണിക്കൂര്‍ വേണം.

    കണ്ണനുണ്ണിജീ..ഹഹ ഇപ്പോഴത്തെ തലമുറക്ക് അമ്പലക്കുളവും തോടുമെല്ലാം കേട്ടുകേള്‍വി മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. പിന്നെ പ്രവാസിക്കുഞ്ഞിന്റെ കാര്യം പറയേണ്ടതില്ലല്ലൊ.

    കുമാരന്‍ മാഷെ..ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു. അപ്പു പറഞ്ഞിട്ടിണ്ട് ഒരു കാലം കഴിഞ്ഞാല്‍പ്പിന്നെ എല്ലാം യാന്ത്രികമായിരിക്കുമെന്ന് (ബ്ലോഗാലസ്യം)

    അപ്പുമാഷെ..ട്യൂബ് ലൈറ്റ് ബാലന്‍സില്‍ എടുത്തതാണ് ആയതിനാല്‍ കളറില്‍ ഇത്തിരി വ്യത്യാസം ഉണ്ട്.

    അനില്‍ ഭായി..ബക്കറ്റിലും തിരയുണ്ടാക്കാമല്ലെ എന്നിട്ടും അവര്‍ പറയുന്നത് കടലില്‍ മാത്രമാണെന്നാണ്,ചുമ്മാ..ഈ സന്തോഷം കാണുമ്പോള്‍ എനിക്കും സന്തോഷം തോന്നുമെങ്കിലും ഒരു ബക്കറ്റ് വെള്ളം പിടിച്ചുവയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടോര്‍ക്കുമ്പോള്‍..

    കാന്താരീസ്..ഉം നാട്ടിലെത്തിയിട്ടുവേണം ചെക്കനെ വെള്ളത്തിലും കൈത്തോടിലുമൊക്കെ കൊണ്ടുപോയി അര്‍മ്മാദിപ്പിക്കാന്‍ ഒപ്പം എനിക്കും..!

    എഴുത്തുകാരി ചേച്ചി..സത്യം അവന് അതാണ് സന്തോഷത്തിന്റെ ലോകം. നാലു ചുമരുകളില്‍ തളക്കപ്പെടുന്ന പ്രവാസി ബാല്യം..!

    ഷിജൂട്ടാ..അതേന്നേ ഈ ചൂടത്ത് ഇതൊക്കെ താനെ സംഭവിച്ചുപോകുന്നതാണ് (വെള്ളം കുടി പ്രത്യേകിച്ചും)

    ശിവാജി..ഡാങ്ക്യൂ ഡിയര്‍..

    സുരേഷ് മാഷെ..ആ മൊഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കിയതാ..

    ഇത്രയും അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവരോടും എന്റെ സന്തോഷം അറിയിക്കുന്നു.

  22. Norah Abraham | നോറ ഏബ്രഹാം said...

    വാട് ആന്‍ ഐഡിയാ കുഞ്ഞന്‍ജി..!

    ഒരു കുഞ്ഞ് ബക്കറ്റിലൊതുക്കി “ഇതാണ് സ്വിമ്മിംഗ് പൂള്‍, മഹനേ“ എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു അല്ലേ.

    സ്പ്ലാഷിംഗ് ബോയ്.

  23. saju john said...

    നമ്മള്‍ക്ക് നമ്മുടെ മക്കളോട് പറയാം അവന്/അവള്‍ക്ക് കിട്ടുന്ന സുഖസൌകര്യത്തെക്കുറിച്ച്, നമ്മുടെ പഴയകാല ഇല്ലായ്മകളെക്കുറിച്ച്......

    പക്ഷേ അവന്/അവള്‍ക്ക് നഷ്ടപെടുന്ന ബാല്യത്തെക്കുറിച്ച് നമ്മള്‍ മൌനം പാലിക്കുന്നു....

  24. jayanEvoor said...

    ha! ha!

    തിരയും ബക്കറ്റും!

    എല്ലാം ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കാണാം!

    ക്യൂട്ട് പിക്!

  25. ബാജി ഓടംവേലി said...

    ബക്കറ്റിലെ തിരയായാലും
    തിര തിര തന്നെ...

  26. പാവത്താൻ said...

    അയ്യോ ശ്രീ ഒരു കാര്യം മറന്നു. എന്നാപ്പിന്നെ ഞാനതങ്ങു ചെയ്തേക്കാം. :-)

  27. ബഷീർ said...

    ആ‍ാ ഹാ ബക്കറ്റ്..:)
    ഈ തിരയടങ്ങുമോ.. മോഹങ്ങളും

    കുഞ്ഞു കുഞ്ഞൻ ബക്കറ്റിലെ തിരകളിൽ സന്തോഷവാനായി കളിയ്ക്കട്ടെ.

  28. Unknown said...

    കുഞ്ഞാ നാട്ടില്‍ എത്തിയാല്‍ കാണാമെന്നു വിചാരിക്കുന്നു എന്‍റെ നമ്പര്‍ 9446230547
    saji thomas

  29. തറവാടി said...

    സംസാരിക്കുന്ന ഫോട്ടൊ.

  30. അപ്പൂട്ടൻ said...

    കുഞ്ഞന്റെ കുഞ്ഞ് കുഞ്ഞൂഞ്ഞ്.
    ---------

    ഹും..... ചുമ്മാതല്ല ബക്കറ്റിലും തിരയുണ്ടാക്കാന്‍ ശ്രമിക്കുന്നത്.

  31. poor-me/പാവം-ഞാന്‍ said...
    This comment has been removed by the author.
  32. poor-me/പാവം-ഞാന്‍ said...

    good foto.

  33. ധൃഷ്ടദ്യുമ്നന്‍ said...

    ഹ ഹ ഹ..എവിടായാലും തിര കിട്ടിയാ പോരേ..എന്തായാലും കക്ഷി നല്ലപോലെ ആസ്വദിക്കുണ്ട്‌ :)

  34. ധൃഷ്ടദ്യുമ്നന്‍ said...

    ഹ ഹ ഹ..എവിടായാലും തിര കിട്ടിയാ പോരേ..എന്തായാലും കക്ഷി നല്ലപോലെ ആസ്വദിക്കുണ്ട്‌ :)

  35. സൂത്രന്‍..!! said...

    വീണിടം സ്വര്‍ഗ്ഗം . ഉള്ളതോണ്ട്‌ ഓണം പോലെ

  36. ജിപ്പൂസ് said...

    "ബകറ്റും തിരയും"
    ദേ കുഞ്ഞാ വേണ്ടാ ട്ടാ...

  37. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

    ബാല്യ കാല കുതൂഹലങ്ങള്‍ ഇങ്ങനെയും ആകാം എന്ന് കരുതി സന്തോഷിക്കുക .... നഷ്ടപ്പെടുമ്പോഴല്ലേ വേദന തോന്നു .. അവനിതെല്ലാം കിട്ടുമല്ലോ ...(കൊടുക്കുമല്ലോ ഇല്ലേ ..?)

  38. അരുണ്‍ കരിമുട്ടം said...

    ഹി..ഹി..

  39. കുഞ്ഞന്‍ said...

    ഹരീഷ് ഭായ്.. ഹഹ ഒരു ബക്കറ്റ് തന്നെ വയ്ക്കാനുള്ള സ്ഥലം കുളുമുറിയില്‍ ഇല്ല പിന്നെയല്ലെ വാര്‍പ്പും ചെമ്പും..!

    വീകെ മാഷെ.. ലുലു സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമ യൂസഫലിയെ ഒതക്കപ്പെട്ടവരില്‍ ചേര്‍ക്കാമല്ലെ. ഇവിടെ വില്ലയിലൊക്കെ താമസിക്കുന്നവര്‍ നാട്ടില്‍ താമസിക്കുന്നതിനേക്കാള്‍ സുഖകരമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് മറക്കരുത്.

    ബിന്ദുജീ..അതെ തിരയെ ബക്കറ്റിലേക്ക് കൊണ്ടുവന്നു വിത് സന്തോഷത്തോടെ..

    മോഹനേട്ടാ..അങ്ങ് അത് പറഞ്ഞു, അതുതന്നെ വാസ്തവം.

    നോറക്കുട്ടീ..ഇത് ഐഡിയയല്ല, മാഷെ അതി ജീവനമാണ് അവന്റെ..ഞാ‍ന്‍ ഇതാണ് സ്വിമ്മിങ് പൂളെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാല്‍ തീര്‍ച്ചയായും അവന്റെ അടുത്ത ചോദ്യം സ്വിമ്മിങ് പൂളെന്നുവച്ചാല്‍ എന്താണച്ഛാന്നായിരിക്കും. പിന്നത്തെക്കാര്യം...

    നട്ടാപ്പി മാഷെ..താങ്കള്‍ ചൂണ്ടിക്കാണിച്ചത് അവഗണിക്കാന്‍ പറ്റാത്ത വലിയൊരു പൊള്ളുന്ന സത്യമാണ്.

    ജയന്‍ മാഷെ..ഡാങ്ക്യൂ..നിഷ്കളങ്കനായ ഫോട്ടൊഗ്രാഫറും..!

    ബാജി ഭായ്.. അതെ അനില്‍ ബ്ലോഗ് പറഞ്ഞതുതന്നെ താങ്കളും പറഞ്ഞു...

    പാവത്താന്‍ മാഷെ..ഈയിടെയായി ശ്രീക്ക് സ്മൈലിയിടാന്‍ പിശുക്കുണ്ടാകുന്നു.

    ബഷീര്‍ ഭായ്..കുഞ്ഞുങ്ങളുടെ മോഹങ്ങള്‍ അടങ്ങുകയില്ലാല്ലെ, അവന്റെ സന്തോഷത്തിനുവേണ്ടി പിടിച്ചു വെള്ളം നഷ്ടപ്പെടുന്നതുകാണുമ്പോള്‍..

    ഞാനും എന്റെ ലോകവും.. സജി മാഷെ ഞാന്‍ നാട്ടില്‍ വരുന്നത് ആഗസ്റ്റിലാണ്. അപ്പോള്‍ തീര്‍ച്ചയായും വിളിക്കാം.

    തറവാടി മാഷെ.. അങ്ങിനെ തോന്നിയ കാരണമാണ് ഈ പടം ഇവിടെ പോസ്റ്റിയത്. പക്ഷെ പടങ്ങള്‍ സംസാരിക്കുന്ന ഫോട്ടൊ പിടിക്കാന്‍ നടന്നിട്ട് ആകെ കിട്ടിയത് ഇതു മാത്രം. വല്ലഭന് പുല്ലും ആയുധം എന്ന ആശയം എന്നില്‍ ഉണ്ടാകില്ലല്ലൊ.

    ഇത്രം അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവരോടും എന്റെ സന്തോഷം അറിയിക്കുന്നു. ടി കക്ഷി ഇപ്പോള്‍ മൂന്നു നേരവും ബക്കറ്റിലിരുന്ന് കളിക്കുകയൊ കുളിക്കുകയൊ ചെയ്യലാണ്..എന്തു ചെയ്യാം..

  40. Minnu said...

    :) nice pic

  41. Patchikutty said...

    പാവം കുഞ്ഞ്...എന്തായാലും അവന്‍ അത് പൂര്‍ണമായും ആസ്വടിക്കട്ടെന്നെ...നാട്ടില്‍ കുളവും പുഴയും ഒക്കെ ആയി സന്തോഷിക്കേണ്ട കുഞ്ഞിനെ ഇച്ചിരി കാശിനും മറ്റുള്ള നമ്മുടെ സുഖങ്ങള്‍ക്കും വേണ്ടി കൂട്ടില്‍ ഇട്ടിരിക്കുകയല്ലേ... അപ്പൊ ഇച്ചിരി വെള്ളം പിടിക്കാന്‍ ബുദ്ധിമുട്ടിക്കോ. എന്‍റെമോള്‍ ശനി ദിവസത്തിന് വേണ്ടി കാത്തിരിപ്പാ... അന്ന് ഇതിനു സമാനമായ ഒരു പരിപാടി അവള്‍ക്കു റേഷന്‍ വ്യവസ്തയില്‍ കിട്ടുന്നത്. (അതിനി വെള്ളിയും ശനിയും എങ്ങിനെയാണോ എന്തോ രാവിലെ തന്നെ അറിയാം... വേറൊന്നുമല്ല തള്ളയെ കണ്ണ് തുറക്കുമ്പോ കണ്ടാല്‍ അന്നവധി എന്നായിരിക്കും ആ കുഞ്ഞ് മനസ്സില്‍)നല്ല ചിത്രം.

  42. Anuroop Sunny said...

    കടലോളം സന്തോഷം.

    ഒറ്റ ചിത്രത്തിലൂടെ ഇന്നത്തെ സി.പി എമ്മിന്റെ അവസ്ഥ മുഴുവനും പറഞ്ഞല്ലോ..
    ആശംസകള്‍

  43. Phayas AbdulRahman said...

    വളരെ അര്‍ത്ഥ്വത്തായ ഒരു ചിത്രം. പ്രവാസി ജീവികളുടെ അവസ്ത മനസ്സിലാക്കാന്‍ ഇതില്‍ പരം വേറെന്തു വേണം... :)

  44. VEERU said...

    midukkan !!!

  45. പിരിക്കുട്ടി said...

    nannayittundu

  46. താരകൻ said...

    ഒരു കുമ്പിൾ വെള്ളത്തിൽ ഒരു കടലു തീർക്കുന്നതാണ് കുട്ടികാലമെന്ന്ഓർമ്മിപ്പിക്കുന്നുണ്ട് ഈ ചിത്രം .
    എന്റെ ബ്ലോഗിന്റെ ഹൌസ് വാമിംഗിന് വന്ന് ആശംസകൾ അർപ്പിച്ചതിന് നന്ദി.

  47. Faizal Kondotty said...

    ഇപ്പോഴാ ഇത് കണ്ടത് .. നന്നായിരിക്കുന്നു ചിത്രവും കാപ്ഷനും..
    ------
    ഇവന് ബക്കറ്റിലെ സന്തോഷം എങ്കിലും ഉണ്ടല്ലോ .. ഇവിടെ നോക്കൂ അതിനു പോലും ഭാഗ്യം ലഭിക്കാത്തവര്‍