Sunday, July 26, 2009

ചെറായി സംഗമം തുടങ്ങി...!

അങ്ങിനെ ചെറായി ബൂലോഗ സംഗമം ഒരു ബൂലോഗ ചരിത്രമായി മാറുകയാണ്. ഈയുള്ളവന്‍ ചെറായി മീറ്റിലെ ചില കൂട്ടുകാരുമായി ഫോണില്‍ സംസാരിക്കുകയും അവര്‍ പറഞ്ഞ ചില വിവരങ്ങള്‍ നിങ്ങാള്‍ക്കായി പങ്കുവയ്ക്കുന്നു..

ഇന്നലെത്തന്നെ കുറച്ചധികം ബൂലോഗവാസികള്‍ ചെറായിയില്‍ എത്തിയിരുന്നു. അവരും പിന്നെ സംഘാടകരും ചേര്‍ന്ന് സംഗമ വേദിയിലേക്കുള്ള വഴിയില്‍ സംഗമത്തിന്റെ ധാരാളം ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ആയതിനാല്‍ ഇന്ന് പങ്കെടുക്കാന്‍ വന്നവര്‍ക്ക് വേദി കണ്ടുപിടിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നാണ് ശ്രീ അപ്പു(ഷിബു)പറഞ്ഞത്. രജിസ്ട്രേഷന്റെ കാര്യങ്ങളുമായി മണികണ്ഠന്‍ 8 മണിക്കു തന്നെ ഒരു മേശയുമിട്ട് പ്രധാന വാതിലനരികെ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും പറഞ്ഞു. ദേ കുറച്ചു മുമ്പുവരെ ഏകദേശം 80 പേരോളം ഈ സംഗമത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഭൂരിഭാഗം പേരും കുടുംബ സമേതമായിട്ടാണ് എത്തിയിരിക്കുന്നത്. ഇപ്പോള്‍ പരസ്പരം പരിചയപ്പെടുന്ന ചടങ്ങാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സമയം ലതിയേച്ചി കുമ്പളയപ്പവും ചായയും ബിസ്കറ്റും എല്ലാവര്‍ക്കും നല്‍കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് ഒരു ഉത്സവത്തില്‍ പങ്കെടുക്കുന്നതുപോലെ ബലൂണും പീപ്പിയുമായി ഓടിക്കളിക്കുകയും ചെയ്യുന്നുണ്ട്. ശക്തമായ സംഘടനാപാഠവം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഗമം വിജയത്തിലേക്ക് നയിക്കുന്നതെന്നും അപ്പു പറഞ്ഞു. അപ്പുവിനെക്കൂടാതെ ഹരീഷ്, അനില്‍ബ്ലോഗ് എന്നിവരോടും ഞാന്‍ സംസാരിക്കുകയുണ്ടായി..

എന്തായാലും ഈയൊരു സംഗമത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ എനിക്ക് വളരെയധികം മനസ്ഥാപമുണ്ട്...

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍:

1. ഹരീഷ് - 9447302370
2. ലതികാ സുഭാഷ് (ലതി) - 9446534990
3. അനില്‍@ബ്ലോഗ് - 9447168296
4. മണികണ്ഠന്‍ - 9447153294
5. ജോ - 9447326743
6. നാട്ടുകാരന്‍ - 9446361931
7. നിരക്ഷരന്‍ (മനോജ് രവീന്ദ്രന്‍) - 9895938674

കൂട്ടുകാരെ നിങ്ങള്‍ ആരെങ്കിലും അവരെ വിളിക്കുകയാണെങ്കില്‍, അവിടത്തെ വിശേഷങ്ങള്‍ ഈ പോസ്റ്റില്‍ കമന്റായി അപ്ഡേറ്റ് ചെയ്യണേ...

അപ്ഡേറ്റുമായി വീണ്ടും വരാമെന്ന വിചാരത്തോടെ...

36 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    ഇന്നലെത്തന്നെ കുറച്ചധികം ബൂലോഗവാസികള്‍ ചെറായിയില്‍ എത്തിയിരുന്നു. അവരും പിന്നെ സംഘാടകരും ചേര്‍ന്ന് സംഗമ വേദിയിലേക്കുള്ള വഴിയില്‍ സംഗമത്തിന്റെ ധാരാളം ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ആയതിനാല്‍ ഇന്ന് പങ്കെടുക്കാന്‍ വന്നവര്‍ക്ക് വേദി കണ്ടുപിടിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നാണ് ശ്രീ അപ്പു(ഷിബു)പറഞ്ഞത്. രജിസ്ട്രേഷന്റെ കാര്യങ്ങളുമായി മണികണ്ഠന്‍ 8 മണിക്കു തന്നെ ഒരു മേശയുമിട്ട് പ്രധാന വാതിലനരികെ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും പറഞ്ഞു. ദേ കുറച്ചു മുമ്പുവരെ ഏകദേശം................

  2. ശ്രീ said...

    ചെറായ് മീറ്റ് വിശേഷങ്ങള്‍ ആദ്യമായി അപ്‌ഡേറ്റ് ചെയ്തതിനു നന്ദി, കുഞ്ഞന്‍ ചേട്ടാ.
    മീറ്റ് ഗംഭീര വിജയമാകുമെന്ന് തന്നെ പ്രത്യാശിയ്ക്കാം.
    :)

  3. കണ്ണനുണ്ണി said...

    മണികണ്ടനേയും , അരുണ്‍ കയംകുളതെയും ഇപ്പൊ വിളിച്ചിരുന്നു ഞാന്‍... അവിടെ സജീവേട്ടന്റെ കരികെചാര്‍ ടൈം നടക്കുന്നു.. എല്ലാവരും മത്സരിച്ചു ഫോട്ടോ എടുക്കുക ആണെന്ന് പറഞ്ഞു.. :)
    നാളെ മുതല്‍ മീറ്റിന്റെ എല്ലാ ആംഗിള്‍ ഇല്‍ നിന്നും ഉള്ള ഫോട്ടോകള്‍ ബൂലോകത്ത് വന്നു തുടങ്ങും...എന്ന് പ്രതീക്ഷിക്കാം
    പങ്കെടുക്കാന്‍ കഴിയാത്ത നമുക്ക് ഒക്കെ അത് കണ്ടു ആശ്വസിക്കാം.. അല്ലെ

  4. Kiranz..!! said...

    Kunjaapz..why dint you go for this ?

    Just called Appu,G Manu and Yarid and they told that the "eeNam" CD has been officially released :)

  5. Faizal Kondotty said...

    കുഞ്ഞേട്ടാ ,
    നന്നായി ഈ അപ്ഡേറ്റ് .. തെളിഞ്ഞ കാലാവസ്ഥ തന്നെയെന്ന്‌ കരുതുന്നു ... മീറ്റ്‌ തിരക്കില്‍ അവര്‍
    മീറ്റാത്ത നമ്മെ ഓര്‍ക്കുമോ ? പക്ഷെ നമുക്ക് ഒരു നിമിഷം പോലും അവരെ ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ലല്ലോ ...

  6. രാമചന്ദ്രൻ വെട്ടിക്കാട്ട് said...

    http://blothram.blogspot.com/2009/07/29-1310.html

    latest Updates

  7. മാണിക്യം said...

    ചെറായി സംഗമം വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു
    ഹരീഷ് നിരക്ഷരന്‍ ജി മനു ലതി വാഴക്കൊടന്‍ എന്നിവരുമായി സംസാരിച്ചു
    കാര്‍ട്ടൂണ്‍ റ്റൈം മാജിക് ഷോ എന്നിവ കഴിഞ്ഞു ഇപ്പോള്‍ പ്രധാന പരിപാടിയിലേക്ക് കടന്നു :)
    എല്ലാവരും ഊണു കഴിക്കുന്ന തിരക്കില്‍ ആണു
    പരിചയപ്പെടല്‍ നടന്നു കൊണ്ടിരിക്കുന്നു
    72 ബ്ലൊഗേഴ്സ് എത്തിയിരിക്കുന്നു....
    reporting from Canada Sunday 4:30 am

  8. കുഞ്ഞന്‍ said...

    അപ്ഡേറ്റ്....

    വിഭവ സമൃദ്ധമായ ഊണും കഴിഞ്ഞു ഇപ്പോള്‍ എല്ലാവരും ഗ്രൂപ്പ് ഫോട്ടൊയ്ക്ക് വേണ്ടി നില്‍ക്കുകയാണ്. പടമെടുപ്പ് കഴിഞ്ഞാല്‍ പിന്നെ കലാപരിപാടികള്‍ തുടങ്ങുകയായി...

    അപ്ഡേറ്റായി വീണ്ടും..അല്ലെങ്കില്‍ ആരെങ്കിലും...

  9. ശ്രദ്ധേയന്‍ | shradheyan said...

    ലേറ്റെസ്റ്റ് അപ്ഡേറ്റ്: മീറ്റിന്റെ ഫോട്ടോ സെഷന്‍ നടന്നു കൊണ്ടിരിക്കുന്നു... ഈറ്റിംഗ് കഴിഞ്ഞു. വാഴക്കോടന്‍ അടക്കം എല്ലാവരും നന്നായി പെര്‍ഫോം ചെയ്തു.... വിവരങ്ങള്‍ തന്നത് അനില്‍@ബ്ലോഗ്‌

  10. ബീരാന്‍ കുട്ടി said...

    ചെറായി മീറ്റ്, എന്തിന് ഒളിക്കണം

  11. മുസാഫിര്‍ said...

    മീറ്റെല്ലാം ഭംഗിയായി കഴിഞ്ഞു ആളുകള്‍ യാത്ര പറഞ്ഞു കൊണ്ടിരിക്കുന്നു. നാട്ടില്‍ 4.19 പി എം.
    -നിരക്ഷനുമായി സംസാരിച്ചതില്‍ നിന്നും

  12. Faizal Kondotty said...
    This comment has been removed by the author.
  13. Faizal Kondotty said...

    മീറ്റിന്റെ updates ദാ ഇവിടെ കുഞ്ഞന്റെ ബ്ലോഗില്‍ ഉണ്ടല്ലോ വീരാന്‍കുട്ടി ..മാത്രമല്ല കായ്‌ ചെലവാക്കി ഫോണ്‍ ചെയ്താ അപ്പപ്പോ വിവരം അറിയാം ..

    ചെറായിലെക്ക് ഞാന്‍ വിളിച്ചിരുന്നു ..ആശംസകള്‍ അറിയിക്കുകയും ചെയ്തു ..അവര്‍ക്കും സന്തോഷം ആയി വിളിച്ചത് ..
    അവിടെ ഒന്നിനും സമയം തികയുന്നുണ്ടാവില്ല ..എന്നിട്ടും അതിനിടക്ക് നമ്മുടെ ഫോണ്‍ കാളുകള്‍ക്കു എങ്കിലും അവര്‍ കൃത്യം ആയി മറുപടി തരുന്നുണ്ടല്ലോ ..അത് തന്നെ ധാരാളം

    മാത്രമല്ല മീറ്റിന്റെ തിരക്ക് കഴിഞ്ഞാല്‍ അവര്‍ തന്നെ പോസ്റ്റ്‌ ഇടുമല്ലോ..മീറ്റ വിശേഷങ്ങളും ആയി..ഒന്ന് ക്ഷമിക്ക് എന്റെ ബീരാന്‍ കുട്ടിക്ക

  14. ബഷീർ said...

    ഇന്നലെ ഹരീഷ്, അരുൺ, അനിൽ@ബ്ലോഗ് ,അരീക്കോടൻ എന്നിവരുമായി സംസാരിച്ചിരുന്നു.ആശംസകൾ നേരുവാൻ..

    ഇന്ന് വിളിക്കേണ്ട എന്ന് കരുതി. ഫോൺ അറ്റൻഡ് ചെയ്ത് സമയം കളയിക്കണ്ട എന്നതിനാൽ..

    മീറ്റ് അപ്ഡേറ്റിനു നന്ദി ..കുഞ്ഞൻ ഭായ്..

    ചെറായ് പോസ്റ്റുകൾ വായിക്കാനായി ഒരാഴ്ച ലീവെടുക്കേണ്ടി വരുമെന്നാ തോന്നുന്നത് :)

  15. yousufpa said...

    ബൂലോഗമീറ്റ് ചെറായിയില്‍ നടക്കുമ്പോള്‍ മനസ്സില്‍ ത്രില്ലടിച്ചിരിക്കയായിരുന്നു. അങ്ങനെയാണ് കുഞ്ഞന്‍റെ പോസ്റ്റില്‍ കയറിപ്പറ്റിയത്.പിന്നെ ഹരീഷിന്‍റെ ഫോണ്‍നമ്പര്‍ കണ്ടു. ഉടനെ കറക്കി. ഹരീഷിന്‍റെ വാക്കില്‍ മുഴുവന്‍ സന്തോഷമായിരുന്നു. 72 ബ്ലോഗേഴ്സ് അടക്കം മൊത്തം 120 പേരുണ്ടായിരുന്നു. കിച്ചു ചാറ്റിങ്ങിന് വന്നിരുന്നു. ചെറായി മീറ്റ് കഴിഞ്ഞ് ഇങ്ങെത്തിയേ ഉള്ളൂ എന്നു പറഞ്ഞു.

  16. രാമചന്ദ്രൻ വെട്ടിക്കാട്ട് said...

    ഞാന്‍ രണ്ട് തവണ ഹരീഷിനെ വിളിച്ചിരുന്നു..

    ചെറായി മീറ്റിന് ഉജ്ജ്വല തുടക്കം. 71 ബ്ലോഗര്‍മാരും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും അടക്കം 110 പേരോളം പങ്കെടുത്തതായി ചെറായിയില്‍ നിന്നും ഞങ്ങളുടെ ലേഖകന്‍ അറിയിച്ചു. രജിസ്ട്രേഷനു ശേഷം പരസ്പരം പരിചയപ്പെടലും സൌഹൃദം പുതുക്കലും നടന്നു കൊണ്ടിരിക്കുന്നു. ബിലാത്തിപ്പട്ടണത്തിന്റെ മാജിക് ഷോ അരങ്ങേറുകയുണ്ടായി.
    ഇപ്പൊള്‍ കാര്‍ട്ടൂണിസ്റ്റ് സജീവ് മീറ്റില്‍ പങ്കെടുത്തവര്‍ക്ക് കാര്‍ട്ടൂണ്‍ വരച്ച് കൊടുക്കുകയാണെന്നും പറഞ്ഞു..
    ഇതില്‍ കൂടുതല്‍ ഒന്നും അവിടെ നിന്ന് കിട്ടിയില്ല.

  17. Kiranz..!! said...

    പരിചയപ്പെടൽ,സിഡി പ്രകാശനം,ബിലാത്തിയുടെ ചെറു മാജിക് ഷോ,ഗംഭീര സദ്യ,കാർട്ടൂണിസ്റ്റ് വഹ സകലരെയും പേപ്പറിലേക്ക് ആവാഹിക്കൽ( റെക്കോർഡിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നു കേട്ടു :),ഫോട്ടോസെഷൻ എന്നിവയൊക്കെക്കഴിഞ്ഞ് എല്ലാവരും സ്വഭവനങ്ങളിലേക്ക് മടങ്ങിക്കഴിഞ്ഞു..!

  18. മാണിക്യം said...

    ചെറായി മീറ്റ് 3 മണിയോടെ സമാപിച്ചു
    വളരെ നല്ല കാലവസ്ഥ ആയിരുന്നു
    മംഗളമായി എല്ലാ പരിപാടിയും നടന്നു എന്നു ലതി സസന്തോഷം അറിയിച്ചു. മീറ്റിനു ശേഷം ലതി വീടെത്തിയ ശേഷവും ഞാന്‍ വിളിച്ചു ഉടന്‍ തന്നെ പോസ്റ്റുകള്‍ വന്നു തുടങ്ങുമെന്നു പ്രതീക്ഷ..
    ജയ് ചെറായി മീറ്റ്......

  19. പാര്‍ത്ഥന്‍ said...

    മീറ്റിൽ പങ്കെടുക്കാൻ കഴിയാഞ്ഞതിൽ വളരെയധികം സങ്കടം തോന്നുന്നു. ബ്ലോഗാണോ, ജോലിയാണോ എന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ. അതുകൊണ്ട്, ഞാനും (ഗാണ്ഡീവം)ചാന്ദ്‌നിയും (ചന്ദ്രകാന്തം) 24ന് തന്നെ ഷാർജയ്ക്ക് തിരിച്ചു പോരാൻ നിർബ്ബന്ധിതരായി. ഇന്നലെ അപ്പുവുമായി സംസാരിച്ചിരുന്നു. മീറ്റിനിടയിൽ ഫോൺ വിളി ശല്യമാകരുതെന്നു കരുതി ഇന്ന് വിളിച്ചില്ല.

    ആശംസകൾ നേരുന്നു.

  20. നരിക്കുന്നൻ said...

    ചേറായി മീറ്റ് ഭംഗിയായി അവസാനിച്ചെന്നറിഞ്ഞതിൽ സന്തോഷം.

  21. ഗീത said...

    ചെറായി ബ്ലോഗ് മീറ്റ് വളരെ നന്നായി നടന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ലതിയേയും നീരുവിനേയും വിളിച്ചിരുന്നു. സംഘാടകരായ അവര്‍ക്കും വളരെയധികം സന്തോഷമുണ്ട് എല്ലാം വളരെ ഭംഗിയാക്കാന്‍ കഴിഞ്ഞതില്‍. എന്നെന്നും നിലനില്‍ക്കട്ടേ സൌഹൃദത്തിന്റെ പൊന്‍‌വെളിച്ചം വീശുന്ന ഈ ബൂലോക കൂട്ടായ്മകള്‍.

  22. ജോ l JOE said...

    കിരണ്‍സ്, പുതിയൊരു റെക്കോര്ഡ് എന്ന് പറയാം.... നേരത്തെ, 8 മണിക്കൂര്‍ കൊണ്ട് 227 കാരിക്കേച്ചര്‍ വരച്ച സജ്ജീവേട്ടന്‍ ഇന്ന് മൂന്നേ കാല്‍ മണിക്കൂര്‍ കൊണ്ട് 118 കാരിക്കേച്ചര്‍ വരച്ചു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. !!!!!!!!!

  23. OAB/ഒഎബി said...

    നാട്ടിൽ നാളെയായി. ഇന്നത്തെ ചെറായി മീറ്റിന്റെ ഒരു ഫോട്ടോയും ശരിയായ ഒരു വിവരവും ഇതു വരെ കണ്ടില്ല. എല്ലാവരും ക്ഷീണിച്ചുറങ്ങിക്കാണും. ഞാനും പോയി കിടന്നുറങ്ങട്ടെ...
    അപ്പൊ നാളെ..അല്ല ഇന്ന് രാവിലെ കാണാം..

  24. Faizal Kondotty said...

    അനില്‍ജി , നിരന്‍ ,, ഹരീഷ് ,ജോ ലതിചേച്ചി,നാട്ടുകാരന്‍ ,. മണികണ്ഠന്‍ etc.

    മീറ്റ് നന്നായി നടത്തിയതിനും, തിരക്കിനിടയിലും മീറ്റ് വിശേഷങ്ങള്‍ തിരക്കിയുള്ള പലരുടെയും ഫോണ്‍ കോളുകള്‍ക്ക് സന്തോഷത്തോടെ പ്രതികരിച്ചതിലും നന്ദി .

    തീര്‍ച്ചയായും പരസ്പരം കണ്ടു മുട്ടലുകളും, സ്നേഹത്തോടെയുള്ള ആശ്ലേഷങ്ങളും ചരിത്ര മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ..അതിനു നല്ലൊരു വേദി ഒരുക്കികൊടുത്ത നിങ്ങളെ മീറ്റിനു വന്നവരും, അല്ലാത്തവരും ആയ ആളുകള്‍ അനുമോദിക്കുന്നു മുക്തകണ്ടം .

    ഈ ഒരു ആവേശം തന്നെയാണ് കുഞ്ഞന്‍ ഈ പോസ്റ്റ്‌ ഇടാനും ഫോളോ അപ്പ്‌ ചെയ്യാനും , ഇത്രയും ആളുകള്‍ പ്രതികരിക്കാനും നിങ്ങളെ വിളിക്കാനും കാരണം .

    ഏതായാലും മീറ്റു സംഘാടകര്‍ മറ്റൊരു കാര്യത്തിനു കൂടി അഭിനന്ദനം അര്‍ഹിക്കുന്നു.
    വിവാദങ്ങളുടെ കൊച്ചു കാര്‍മേഘങ്ങളെ സംഘാടക മികവിന്റെ സൂര്യ പ്രകാശത്താല്‍ തുടച്ചു മാറ്റിയതിനു ,സംയമനത്തിന്റെ നിലാവിനാല്‍ ബൂലോഗത്തെ പ്രശോഭിതം ആക്കിയതിന് സര്‍വ്വോപരി "അഹിംസാ" സിദ്ധാന്തത്തില്‍ അടിയുറച്ചു നിന്നതിനു .
    :)

  25. Typist | എഴുത്തുകാരി said...

    കുഞ്ഞന്‍, മീറ്റിനു വരാന്‍ സാധിക്കാത്ത നിങ്ങളൊക്കെ കാണിക്കുന്ന ഈ ആവേശം, അപ്പഴപ്പോള്‍ വിവരങ്ങളറിഞ്ഞു് മറ്റുള്ളവരേയും അതറിയിക്കാനുള്ള താല്പര്യം, മീറ്റിനെ അല്ലെങ്കില്‍ ബൂലോഗത്തെ അതിരുകളില്ലാത്ത ഒരു സൌഹൃദമാക്കി മാറ്റുന്നതു് കാണുമ്പോള്‍, പറയാന്‍ വയ്യ, അത്രയധികം സന്തോഷം തോന്നുന്നു.

    കഴിഞ്ഞ മീറ്റില്‍ ഞാനിട്ട പോസ്റ്റില്‍ കുഞ്ഞന്‍ കമെന്റില്‍ പറഞ്ഞിരുന്നു, മീറ്റില്‍ പങ്കെടുക്കാനുള്ള താല്പര്യം, ആഗസ്റ്റില് ‍നടക്കുന്നുവെങ്കില്‍ അറിയിക്കണമെന്നുമൊക്കെ‍. പങ്കെടുക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ വിഷമമുണ്ട്. സാരമില്ല, ഇനിയും വരുമെന്നേയ് മീറ്റുകള്‍.

    കുഞ്ഞന്‍, ഒരിക്കല്‍കൂടി നന്ദി, കുഞ്ഞനു മാത്രമല്ല,മീറ്റില്‍ പങ്കെടുക്കാന്‍‍ സാധിക്കാതിരിന്നിട്ടുകൂടി, മീറ്റിന്റെ ആവേശത്തില്‍ കൂടി ഒരു സംഭവമാക്കി മാറ്റിയ എല്ലാവര്‍ക്കും..

  26. കുഞ്ഞന്‍ said...

    പ്രിയ കൂട്ടുകാരെ..

    എല്ലാവര്‍ക്കും നന്ദി ഈ പോസ്റ്റില്‍ അപ്ഡേറ്റുകള്‍ നല്‍കിയതിനും പ്രതികരിച്ചതിനും..ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞുകൊണ്ട് ഇനിയും ഇതുപോലത്തെ സൌഹൃദ കൂട്ടായ്മകള്‍, സംഗമങ്ങള്‍ നടക്കട്ടെയെന്ന് ആ‍ശംസിച്ചുകൊണ്ട്..

    സ്നേഹപൂര്‍വ്വം

  27. കുറുമാന്‍ said...

    സംഗമത്തിന്റെ അപ്ഡേറ്റിനു നന്ദി. ഇനി മറ്റു ലിങ്കുകളിലേക്കും കടക്കട്ടെ. പങ്കെടുക്കാന്‍ കഴിയാത്തതില്‍ സങ്കടാം.

  28. Faizal Kondotty said...

    O.T
    പുതിയ പോസ്റ്റ്‌ ചെറായിയില്‍ നഷ്ടമായത്‌

  29. Lathika subhash said...

    കുഞ്ഞാ,
    ഞാനിപ്പൊഴാ വന്നത്. ഒരുപാട് നന്ദി.

  30. ഹരീഷ് തൊടുപുഴ said...

    കുഞ്ഞേട്ടാ..

    ഈ ശ്രമത്തിനു ഒരുപാടൊരുപാട് നന്ദീ ട്ടോ..

  31. വീകെ said...

    കുഞ്ഞേട്ടന്റെ അപ്ഡേറ്റിനു വളരെ സന്തോഷം.
    മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകൾ.

    പങ്കെടുക്കാത്ത ഞങ്ങൾക്കും ഇതൊക്കെ കാണുമ്പോൾ മനസ്സു നിറയുന്നു.

  32. രസികന്‍ said...

    കുഞ്ഞന്‍ ജീ ഇപ്പഴാ പോസ്റ്റ് കണ്ടത് .. നന്ദി നന്ദി നന്ദി .......

  33. പിരിക്കുട്ടി said...

    :cherai sangamam : kazhinju
    vere post idoo

  34. Norah Abraham | നോറ ഏബ്രഹാം said...

    :)

  35. തൃശൂര്‍കാരന്‍ ..... said...

    മീറ്റില്‍ പങ്കെടുത്ത എല്ലാവര്ക്കും, പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇനിയും ഇതുപോലെ , ഇതിലും വിപുലമായി അടുത്ത വര്‍ഷങ്ങളിലും മീറ്റുകള്‍ സംഘടിപ്പിക്കാനും , സംഘടിക്കാനും അവസരങ്ങള്‍ ഉണ്ടാകട്ടെ ....

  36. Anil cheleri kumaran said...

    പോസ്റ്റൊന്നുമില്ലേ....