Monday, January 26, 2009

പറയാമൊ രാഷ്ട്രപതിയുടെ കര്‍ത്തവ്യം..?

എന്താണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ കര്‍ത്തവ്യം..?

സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് ഒറ്റവരിയില്‍ ഇതിനുത്തരം പറയാമൊ? കാരണം ഞാന്‍ ഈ ചോദ്യം ആരൊട് ചോദിച്ചാലും ശരിക്കുള്ള ഉത്തരം ശഠേന്ന് പറയാന്‍ പറ്റാറില്ലായിരുന്നു. നിങ്ങള്‍ ഈ ചോദ്യത്തിന് ഉത്തരം തരാന്‍ തയ്യാറാണെങ്കില്‍ ദയവുചെയ്ത് നെറ്റ് സേര്‍ച്ച് ചെയ്യാതെയും പുസ്തകം പരിശോധിക്കാതെയും പറയാന്‍ ശ്രമിക്കുക.

ഒരു പൊതുവറിവ് ഉണ്ടാക്കുകയെന്നതുമാത്രമാണെന്റെ ഉദ്ദേശം..!

76 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    എന്താണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ കര്‍ത്തവ്യം..?

    സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് ഒറ്റവരിയില്‍ ഇതിനുത്തരം പറയാമൊ? കാരണം ഞാന്‍ ഈ ചോദ്യം ആരൊട് ചോദിച്ചാലും ശരിക്കുള്ള ഉത്തരം ശഠേന്ന് പറയാന്‍ പറ്റാറില്ലായിരുന്നു. നിങ്ങള്‍ ഈ ചോദ്യത്തിന് ഉത്തരം തരാന്‍ തയ്യാറാണെങ്കില്‍ ദയവുചെയ്ത് നെറ്റ് സേര്‍ച്ച് ചെയ്യാതെയും പുസ്തകം പരിശോധിക്കാതെയും പറയാന്‍ ശ്രമിക്കുക.

  2. അനില്‍ശ്രീ... said...

    റിപബ്ലിക് ഡേ-ക്ക് സല്യൂട്ട് സ്വീകരിക്കുക,
    സഭകളില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക,
    അവാര്‍ഡുകള്‍ വിതരണം ചെയ്യുക,
    ഇന്ത്യയുടെ പ്രതിനിധിയായി പല സമ്മേളനങ്ങളിലും 'വെറുതെ' പങ്കെടുക്കുക,
    മറ്റു രാഷ്ട്രത്തലവന്മാര്‍ വരുമ്പോള്‍ സ്വീകരിക്കുക,
    ക്രികറ്റ് ടിം ജയിച്ചാല്‍ അഭിനന്ദനം അറിയിക്കുക,
    ഇതൊക്കെയാണ് പ്രധാന ചുമതലകള്‍.

  3. ഷിജു said...

    കുഞ്ഞേട്ടാ അതിനുമുന്‍പ് എന്റെ ഒരു സംശയം കൂറ്റി ഇവിടെ ഒന്നു ചോദിക്കട്ടെ. അറിയാവുന്നവര്‍ മറുപടി തരണേ,

    ഇന്ത്യന്‍ രാഷ്ട്രപതിയോടുള്ള ഏറ്റവും ആദരവോടെയും,ബഹുമാനത്തോടെയും കൂടിയാണ് ഇത് ഇവിടെ എഴുതുന്നത്, തെറ്റുണ്ടെങ്കില്‍ സദയം ക്ഷമിക്കുക.

    രാഷ്ട്രപതി എന്നുവെച്ചാല്‍ രാഷ്ട്രത്തിന്റെ ഭര്‍ത്താവ് എന്നല്ലേ??
    അപ്പോള്‍ നമ്മുടെ ഇപ്പോഴത്തെ ഇന്ത്യന്‍ പ്രസിഡന്റ് ശ്രീമതി പ്രതിഭാ പാട്ടീലിനെ രാഷ്ട്ര്പതി എന്നു വിളിക്കാന്‍ സാധിക്കുമോ???

  4. ശ്രീ said...

    നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം അനില്‍‌ശ്രീ മാഷ് പറഞ്ഞതാണ് സത്യം.

    ഷിജുച്ചായന്റെ സംശയം ന്യായം. അറിവുള്ളവരാരെങ്കിലും സംശയം തീര്‍ത്തു തരുമെന്ന് കരുതാം.

  5. കുഞ്ഞന്‍ said...

    അനില്‍ ഭായി..
    ആദ്യ പ്രതികരണത്തിന് നന്ദി..സല്യൂട്ട് വാങ്ങുന്നത് ഭരണക്രമമനുസരിച്ച് പ്രധാനമന്ത്രിയല്ലെ..? ഈ കാര്യങ്ങളാണ് എല്ലാവരും ഉത്തരമായി പറയുന്നത്...അനിലിന് മാര്‍ക്കില്ല.

    ഷിജുക്കുട്ടാ..
    പടയെ പേടിച്ച് പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തംകൊളുത്തിപ്പട എന്നു പറഞ്ഞതുപോലെയായല്ലൊ..! പിന്നെ ഷിജുവിന്റെ ഈ ചോദ്യം അന്ന് മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ചചെയ്തതാണ്. എന്തായാലും ഈ ചോദ്യത്തിനും ബൂലോഗം ഉത്തരം തരുമായിരിക്കും കാത്തിരിക്കാം.

  6. പ്രയാസി said...

    ങുര്‍..ങുര്‍..ങുര്‍ ങുര്‍..;)

  7. ഞാന്‍ ഇരിങ്ങല്‍ said...

    രാജ്യത്തിന്‍റെ സര്‍വ്വ സൈന്യാധിപനാണ് രാഷ്ട്രപതി അതു തന്നെയണ് കര്‍ത്തവ്യവും.
    ഒറ്റവരി ഉത്തരത്തില്‍ ഇതില്‍ കൂടുതല്‍ കുറഞ്ഞ് എങ്ങിനെ പറയും..

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

  8. ശ്രീക്കുട്ടന്‍ | Sreekuttan said...

    ഒറ്റവാക്കില്‍ പറഞ്ഞാല്‍,“ പ്രധാനമന്ത്രിയും കൂട്ടരും പറയുന്ന പണി ചെയ്യുക “ എന്നതാണ് ‘ ഇന്ത്യന്‍ ‘ രാഷ്ട്രപതിയുടെ കര്‍ത്തവ്യം.
    മറ്റു രാജ്യങ്ങളിലല്ലല്ലോ..അല്ലേ?

  9. അനില്‍ വേങ്കോട്‌ said...

    ആരുടെയും കർത്തവ്യങ്ങൾ ഒന്നിൽ തീരുന്നതല്ലല്ലോ.. അതുപോലെ രാഷ്റ്റ്രപതിയുടെ കർത്തവ്യങ്ങളൂം നിരവധിയാണു. ആ പോസ്റ്റിൽ വലിയ ജോലിയൊന്നും ഇല്ലയെന്ന അർഥത്തിലാണെങ്കിൽ അവിടെ ആരു ഇരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഒറ്റയ്ക്ക് ചില ഭ്രാന്തമായ യാത്രയിൽ ഇന്ത്യൻ ജനാധിപത്യം ഏകാധിപത്യത്തിലേക്കു മറിയാതെ ഇരിക്കാൻ ഈ സ്ഥാനങ്ങളെല്ലാം സഹായിക്കും. രാഷ്ട്രപതിയും സുപ്രിം കോടതിയും ഇലക്ഷൻ കമ്മിഷണറും സി എ ജിയും എല്ലാം ഇത്തരത്തിൽ പ്രധാനങ്ങളാണു. എന്നാൽ ഇതൊന്നും സഹായിക്കാത്ത സമയങ്ങളുണ്ട്. അടിയന്തിരാവസ്ഥ അങ്ങനെയൊന്നായിരുന്നു.

  10. അഗ്രജന്‍ said...

    ഇന്ത്യയുടെ സര്‍വ്വാധിപതിയായി'രിക്കുക'

    ഷിജു,
    രാഷ്ട്രത്തിനു അധിപതി (രാജാവ്, ഭരണാധികാരി, നായകന്‍) യായിരിക്കുന്നയാള്‍ ആരോ അവന്‍/ള്‍ = രാഷ്ട്രപതി (എന്നായിരിക്കണം!). അതില്‍ 'പതി = ഭര്‍ത്താവ്' എന്ന അര്‍ത്ഥം പരിഗണിക്കേണ്ടതുണ്ടോ?!

    ഓ.ടോ:
    മനുഷ്യന്‍ എന്നത് പുലിംഗമോ സ്ത്രീലിംഗമോ?

  11. അനില്‍ശ്രീ... said...

    shiju, see this

    http://maanishaade.blogspot.com/2007/11/blog-post.html

  12. പ്രിയ said...

    ഷിജു സേനാപതി എന്നാല്‍ സേനയുടെ ഭര്‍ത്താവ് എന്നാണോ അതോ സേനയുടെ തലവന്‍ എന്നാണോ ?

    രാഷ്ടപതി എന്തിനെന്നുള്ള ഉത്തരം അങ്ങനെ എന്തിനോ 'വെറുതെ ഒരു' എന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പിക്കും. ശ്രീ. അബ്ദുല്‍ കലാം അങ്ങനെ അല്ലായിരുന്നെങ്കിലും

  13. ഞാന്‍ ഇരിങ്ങല്‍ said...

    സ്നേഹിതരേ..
    വായനക്കാര്‍ കുഞ്ഞന്‍ റെ പോസ്റ്റിന്‍ റെ ലക്ഷ്യം മനസ്സിലാക്കാതെ ഭൈമീകാമുകന്‍ മാരായിപോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
    പതിയോ പത്നിയോ അല്ല പ്രശ്നം
    രാഷ്ട്രത്തെ മുന്‍ നിര്‍ത്തുകയാണ് വേണ്ടത്

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

  14. കുഞ്ഞന്‍ said...

    ശ്രീക്കുട്ടാ..
    അനില്‍ തമാശക്ക് പറഞ്ഞതാണ്. എന്നാലും എന്റെ ചോദ്യം ഗൌരവമായി കാണൂ, ഷിജുവിന്റെ ചോദ്യത്തിന് അഗ്രു ഭാഗീകമായി പറഞ്ഞു എന്നാലും പൂര്‍ണ്ണമല്ല.

    പ്രയാസി ഭായി..
    ചോദ്യം കേട്ട് ഭായി ഉറങ്ങിപ്പോയല്ലെ..

    ഇരിങ്ങല്‍ മാഷെ..
    ആദ്യവരിയില്‍ത്തന്നെ വീണ്ടും മറുചോദ്യം വരുന്നു,സൈന്യാധിപന്‍ എന്നുപറയുമ്പോള്‍ത്തന്നെ എപ്പോഴത്തെ പ്രസിഡന്റിനെ(ഷിജുവിന്റെ ചോദ്യം) എങ്ങനെ സംബോധന ചെയ്യും എന്നാകും. എന്റെ ചോദ്യത്തിന്റെ ഉത്തരം ഇതല്ല ഇതല്ല ഇതല്ല.

    ശ്രീക്കുട്ടന്‍ ഭായി..
    അത് നമ്മള്‍ പറയുന്നതല്ലെ ഭരിക്കുന്ന പാര്‍ട്ടി പറയുന്നത് കേള്‍ക്കുകയെന്നത്. എന്റെ ചോദ്യം ശരിയായ കര്‍ത്തവ്യം എന്താണെന്നാണ്?

    അനില്‍ വേങ്കോട് മാഷെ..
    ചോദ്യം സീരിയസായിട്ടുതന്നെയാണ്.അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത് ഒരു സ്ഥലത്തും റഫര്‍ ചെയ്യരുതെന്ന്. എന്റെ ചോദ്യത്തിനു ഉത്തരം ഇതല്ല. എന്താണ് ഒരു അക്കൌണ്ടന്റ് എന്നു ചോദിച്ചാല്‍ നമ്മള്‍ ഉത്തരം പറയില്ലെ, അതുപോലെ ഇതിനുത്തരവും പറയൂ..നിങ്ങളെപ്പോലുള്ളവര്‍ക്ക് എളുപ്പം പറയാവുന്നതാണ് പക്ഷെ..

    അഗ്രുഭായി..
    ഉത്തരം ഇതല്ല ഇതല്ല ഇതല്ല.

    ഇത്രയും അഭിപ്രാ‍യം പറഞ്ഞ എല്ലാവര്‍ക്കും നന്ദി..എന്നാലും ബൂലോഗത്തിലെ കൂട്ടുകാര്‍ക്ക് ശരിയായ ഒരു ഉത്തരം പറയാന്‍ കഴിവില്ലാതെ വരില്ലന്ന് എനിക്കറിയാം അതാണല്ലൊ ബൂലോഗത്തിന്റെ വിജയവും..!

    ഇനിയും ശരിക്കുള്ള ഉത്തരമായി വരുന്നതുവരെ കാത്തിരിക്കാം.

  15. കുഞ്ഞന്‍ said...

    പ്രിയാജി..
    വെറുതെ ഒരു റബ്ബര്‍ സ്റ്റാമ്പ്..അതൊന്നുമല്ല ഉത്തരം..പിന്നെ സേനാപതി എന്നുപറയുന്നത് രണ്ടു വിഭാഗവും വരും എന്നാല്‍ സൈന്യാധിപന്‍ എന്നു പറയുമ്പോള്‍ അതു പുല്ലിങ്കംതന്നെയാണ്.

    നന്ദി..

  16. കാസിം തങ്ങള്‍ said...

    പാര്‍ലമെന്റ് പാസാക്കിയെടുക്കുന്ന ബില്ലുകള്‍ക്കടിയില്‍ ഒപ്പിട്ടു കൊടുക്കലാണോ പ്രസിഡണ്ടിന്റെ പണി എന്നൊരു സംശയം ഉണ്ട് കുഞ്ഞാ. എന്തായാലും ഉത്തരങ്ങള്‍ കാണാന്‍ ഞാനും ആകാംഷയോടെ കാത്തിരിക്കുന്നു.

  17. Nithyadarsanangal said...

    സഭകളില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക,ഒപ്പം
    രാജ്യത്തിന്‍റെ സര്‍വ്വ സൈന്യാധിപനാണ് രാഷ്ട്രപതി.
    മറ്റ്‌ രാജ്യങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതും അദ്ദേഹത്തിന്റെ കടമയല്ലേ? പിന്നെ ആ...

    ഇതുകൂടി വായിക്കൂ... നിത്യദര്‍ശനങ്ങള്‍

  18. ഷിജു said...

    നന്ദി അഗ്രജേട്ടാ,
    പക്ഷേ ഒരു കാര്യം;
    രാഷ്ട്രത്തിന്റെ അധിപതിയെന്ന് പറയുന്നത് രാഷ്ട്രത്തിന്റെ നായകന്‍, രാജാവ് എന്നല്ലേ
    ഭാരതത്തെ നമ്മള്‍ ഭാരത് മാതാ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
    2. മനുഷ്യന്‍ എന്നുള്ളത് പുല്ലിംഗം തന്നെയാണ്.
    മനുഷ്യന്‍= മനുവിന്റെ പുത്രന്‍,പുരുഷന്‍, അറിവുള്ളവന്‍ എന്നീ അര്‍ത്ഥങ്ങളുമുണ്ട്.ഇതിന്റെ സ്ത്രീലിംഗം മാനുഷ്യ്യീ,മനുഷ്യസ്ത്രീ.(കടപ്പാട് ശബ്ദതാരാവലി)
    അനിലേട്ടാ ഇതൊരു വാഗ്വാദത്തിനായി ഞാന്‍ ചോദിച്ചതല്ല.അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നന്ദി.

    ശ്രീമതി പ്രിയ, സേനാപതിയെന്ന് പറഞ്ഞാല്‍ സേനാനിയെന്നാണ് അര്‍ത്ഥം, സ്കന്ദന്‍, ശിവന്‍ എന്നും അര്‍ത്ഥങ്ങളുണ്ട്. ഇതെല്ലാം പുല്ലിംഗം തന്നെ സൂചിപ്പിക്കുന്നു.

  19. കുഞ്ഞന്‍ said...

    കാസിം ഭായി..
    അത് ആ കസേരയുടെ ജോലിയുടെ ഭാഗമാണ്. എന്നാലും ഇതല്ല ഉത്തരം. കാത്തിരിക്കൂ ആരും പറഞ്ഞില്ലെങ്കില്‍ ഞാന്‍ പറയും.

    ശ്രീ നിത്യദര്‍ശനങ്ങള്‍..
    ഇതല്ല ശരിയായ ഉത്തരം. ഇപ്പറഞ്ഞ കാര്യങ്ങള്‍ ജോലിയുടെ ഭാഗമാണെന്നാണ് എന്റെറിവ്.

    അഭിപ്രായം പറഞ്ഞതിന് നന്ദി രണ്ടുപേരോടും

  20. കുഞ്ഞന്‍ said...

    ഷിജുക്കുട്ടാ..
    ഷിജുവിന്റെ സാന്നിദ്ധ്യം പോസ്റ്റിന് മാറ്റുകൂട്ടുന്നു..നന്ദി ഒരുപാട്

  21. ഷിജു said...
    This comment has been removed by the author.
  22. Appu Adyakshari said...

    എന്റെ അഭിപ്രായത്തില്‍, (ഞാനാരാ ഉവേ !!) ഒരു രാഷ്ട്രത്തിന്റെ പ്രഥമപൌരനാണ് രാഷ്ട്രപതി അഥവാ പ്രസിഡന്റ്. ഈ വാക്കില്‍ ലിംഗവ്യത്യാസം ചേര്‍ത്തുകാണുന്നതില്‍ വലിയ കാര്യമൊന്നുമില്ല. കാരണം ഒരു വീട്ടിലെ മുതിര്‍ന്നകുട്ടി എന്നുപറയുന്നതുപോലെ, ഒരു രാ‍ജ്യത്തെ ഏറ്റവും മുതിര്‍ന്ന (പ്രഥമ) പൌരന്‍.. സിറ്റിസണ്‍... മറ്റു രാജ്യങ്ങളുടെ മുമ്പില്‍ ഇന്ത്യയുടെ പ്രതിനിധി, രാഷ്ട്രീ‍യമോ‍ മറ്റു ബയാ‍സ്ഡ് ആയ കാ‍ര്യങ്ങളോതിയറിറ്റികലി പാടില്ലാത്ത, ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ഹ്യൂമന്‍ മാനിസ്ഫെസ്റ്റേഷന്‍!!

  23. Appu Adyakshari said...

    മാത്രവുമല്ല, ‘വീട്ടില്‍’ ജോലിക്കു നിയോഗിച്ചിരിക്കുന്നവര്‍ ഏല്‍പ്പിച്ചിരിക്കുന്ന ജോലി ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ടോ എന്നു നോക്കേണ്ടതും മൂത്തകുട്ടിയുടെ ജോലിയാണ്.

    അപ്പോള്‍ പിന്നെ ഒറ്റവാചകത്തില്‍, ഭരണഘടനയുടെ സംരക്ഷണമാണ് രാഷ്ട്രപതിയുടെ കര്‍ത്തവ്യം എന്നുപറയാം, അല്ലേ കുഞ്ഞന്‍സ് ?

  24. Kannapi said...

    അവിടെ T.N SHAEHAN ne‍ ഇരുത്തിയാല്‍ അറിയാമായിരുന്നു

  25. വീകെ said...

    “ ഇന്ത്യാമഹാരാജ്യത്തിന്റെ തലവനായിരിക്കുക ”

  26. ജിജ സുബ്രഹ്മണ്യൻ said...

    രാഷ്ട്രത്തിന്റെ തലവനായിരിക്കുക.വീട്ടിലെ കാരണവർ വീട്ടുകാര്യങ്ങളിലൊക്കെ തീരുമാനമെടുക്കുന്നതു പോലെ നമ്മുടെ മഹാരാജ്യത്തിന്റെ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുക എന്നതല്ലേ രാഷ്ടപതിയുടെ കർത്തവ്യം.ശരിക്കുള്ള ഉത്തരത്തിനു ഞാ‍നും കാത്തിരിക്കുന്നു

  27. കുഞ്ഞന്‍ said...

    പ്രിയ സുഹൃത്തുക്കളെ,

    ഇത്രയും പേര്‍ ഇവിടെ പ്രതികരിച്ചതില്‍നിന്നും ശ്രീ അപ്പു പറഞ്ഞത്(രണ്ടാമത്തെ കമന്റ്) അതാണ് ഉത്തരം. അഭിനന്ദനങ്ങള്‍ അപ്പു അഭിനന്ദനങ്ങള്‍..!

    ശരിയായ ഉത്തരം ( എവിടേയും വായിച്ചറിഞ്ഞതല്ല, കേട്ടറിഞ്ഞിരിക്കുന്നത് - തെറ്റാണെങ്കില്‍ എന്നോട് ക്ഷമിക്കണം ) “ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തിലാണൊ ഭരണം നടക്കുന്നതെന്ന് നിരീക്ഷിക്കുകയും ആ ഭരണത്തിനുവേണ്ട സംരക്ഷണം നല്‍കുകയെന്നതുമാണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ കര്‍ത്തവ്യം”

    ജയ് ഹിന്ദ്..

  28. കുഞ്ഞന്‍ said...

    കണ്ണാപ്പി..
    ഹഹ..ശേഷന്‍ അവിടെയിരിക്കാന്‍ ശ്രമിച്ചതാണ്, നടന്നില്ല, നടത്തിയില്ല.

    വീകെ ഭായി..
    അതൊരുത്തരമല്ല.

    കാന്താരീസ്..
    നമ്മുടെ നാട്ടിലെ കാര്യങ്ങള്‍ക്ക് തീരുമാനമെടുക്കുന്നതിന് പാര്‍ലിമെന്റുണ്ട്,അവിടെയെടുക്കുന്ന തീരുമാനങ്ങള്‍ പ്രസിഡന്റിന് അംഗീകരിക്കുക/ നിരാകരിക്കുക എന്നതും ആ കസേരയുടെ ചുമതലകളില്‍ പ്രധാനപ്പെട്ട ഒന്നാണ്

    അഭിപ്രായം പറഞ്ഞ നിങ്ങള്‍ക്ക് നന്ദി..

    ഇനിയും ഉത്തരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു

  29. Appu Adyakshari said...

    ഓക്കെ.. അപ്പോള്‍ സമ്മാനമായി ചാറ്റില്‍ പറഞ്ഞിരുന്ന, ബഹറിന്‍ വിസിറ്റ് വിസയും ടിക്കറ്റും ഇങ്ങു പോരട്ടെ.

  30. അഗ്രജന്‍ said...

    അപ്പു said...
    ഓക്കെ.. അപ്പോള്‍ സമ്മാനമായി ചാറ്റില്‍ പറഞ്ഞിരുന്ന, ബഹറിന്‍ വിസിറ്റ് വിസയും ടിക്കറ്റും ഇങ്ങു പോരട്ടെ.


    അതു ശരി... അപ്പോ ഉത്തരം ചോര്‍ത്തല്‍ നടന്നിരിക്കുന്നു... അനീതി... അക്രമം :)

  31. കുഞ്ഞന്‍ said...

    ഹഹ എനിക്കു വയ്യ അഗ്രൂ ഭായി..

  32. അനില്‍@ബ്ലോഗ് // anil said...

    ഇന്ത്യയുടെ രാഷ്ടത്തലവനാണ് രാഷ്ടപതി.
    അല്ലെ?

  33. യാരിദ്‌|~|Yarid said...

    ഒപ്പിടുക അഥവാ സൈൻ ചെയ്യുക ..;)

  34. Areekkodan | അരീക്കോടന്‍ said...

    ഉത്തരം പറയാന്‍ ഓടിവന്നപ്പോഴേക്കും അത്‌ വിളമ്പി.അതു കൊണ്ട്‌ മറ്റൊരു ചോദ്യം....വയസ്സന്മാരെ മാത്രമേ രാഷ്ട്രപതിയാക്കുന്നുള്ളൂ..ഒബാമയെപ്പോലെ പയ്യന്‍സിനെ ആക്കാത്തതെന്താ/?

  35. അലസ്സൻ said...

    ഷിജു,
    ഇംഗ്ലീഷിനെ നേരേ മലയാളവൽക്കരിക്കാൻ ശ്രമിച്ചതുകൊണ്ടുണ്ടായ ഒരു ആശയക്കുഴപ്പമാണിത്‌. ഹസ്ബൻഡ്‌ എന്നതിനു ഭർത്താവ്‌ എന്നു മാത്രമല്ല അർത്ഥം. സംരക്ഷകൻ എന്നുമുണ്ട്‌. അനിമൽ ഹസ്ബൻഡ്രി എന്നു ഇംഗ്ലീഷിൽ പറഞ്ഞാൽ മൃഗങ്ങളുടെ ഭർത്തൃത്വം എന്നല്ല്ലല്ലോ അർത്ഥം. മൃഗ സംരക്ഷണം എന്നല്ലേ!അതുപോലെ രാഷ്ട്രപതി എന്നു പറഞ്ഞാൽ രാഷ്ട്രത്തിന്റെ സംരക്ഷകൻ(ക) എന്നാൺ അർത്ഥം. രാഷ്ട്രത്തിന്റെ(ഭരണഘടനയുടെ)സംരക്ഷകൻ(സംരക്ഷക). ഭർത്താവുദ്യോഗത്തിനു സംരക്ഷിക്കുക എന്നൊരു "ചുമതല"യും ഉണ്ടല്ലോ! കുഞ്ഞന്റെ ആശയവുമായി ഇതു യോജിക്കുന്നുണ്ടോ ആവോ! അപ്പുവിന്റെ കമന്റും ഈ ആശയവുമായി പൊരുത്തപ്പെടുന്നതു തന്നെ.

  36. OAB/ഒഎബി said...

    അല്ല, ആരാപ്പൊ രാഷ്ട്രപതി?.

  37. Anil cheleri kumaran said...

    ഇലക്ഷന്‍ കമ്മീഷന്റെ സ്ഥാനത്തിന്റെ വില അറിയിക്കാന്‍ ടി.എന്‍.ശേഷന്‍ വന്നതു പോലെ രാഷ്ട്രപതിയുടെ സ്ഥാനത്തിന്റെ വില അറിയിക്കാന്‍ ആരെങ്കിലും വരുമായിരിക്കും

  38. ഋഷി|rISHI said...

    താമസിച്ചതിനു ക്ഷമാ(പണം ഇല്ല)

    ഇന്‍ഡ്യന്‍ പ്രെസിഡെന്റിനു വളരെ വിശാലമായ ഉത്തരവാദിത്വങ്ങളാണുള്ളത്,
    എക്സിക്യൂട്ടീവ്, ജുഡീഷ്യല്‍, ഫൈനാന്‍ഷ്യല്‍, ലെജിസ്ലേറ്റീവ് എന്നിങ്ങനെ അത് വിവിധ മേഖലകളില്‍ പകര്‍ന്നു കിടക്കുന്നു ഒറ്റ വാക്കിലോ ഒരു കമന്റ് കോളത്തിലോ അത് നിര്‍വചിക്കുക സാധ്യമല്ല, എന്നാലും ഉത്തരവാദിത്വങ്ങളില്‍ എറ്റവും പ്രധാനപ്പെട്ടത് രാഷ്ട്രത്തിന്റെ സര്‍വ സൈന്യാധിപന്‍ എന്ന സ്ഥാനമാണ്, രാജ്യത്തെ സംബന്ധിക്കുന്ന ഏത് നിയമവും പ്രാബല്യത്തില്‍ വരണമെങ്കില്‍ അതിനു പ്രെസിഡെന്റിന്റെ സിഗ്നേചര്‍ ഉണ്ടാവണം ആ നിയമമാണെന്ന് തോന്നുന്നു നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ആയ പ്രെസിഡെന്‍ഷ്യല്‍ പവര്‍. പിന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പാര്‍ലമെന്റ് പിരിച്ചു വിടാനും പ്രെസിഡെന്റിനു അധികാരമുണ്ട്. ഒരു കളക്ടറുടെ അധികാരം പോലും വേണ്ട രീതിയില്‍ ഉപയോഗിക്കാനും മനസിലാക്കാനും ബുദ്ധിമുട്ടുള്ള ഇന്‍ഡ്യാ മഹാരാജ്യത്ത് പ്രെസിഡെന്റ് മിക്കപ്പോഴും ഒരു റബ്ബര്‍ സ്റ്റാമ്പ് ആയി ചുരുങ്ങുന്നു.

    ഇനി ഷിജുവിനൊരു മറുപടി
    ഷിജു ചില വാക്കുകള്‍കള്‍ക്ക് പുല്ലിംഗം സ്ത്രീലിംഗം എന്നിങ്ങനെ വേര്‍തിരിവ് ഇല്ല അല്ലെങ്കില്‍ അതൊക്കെ മാറിവരുന്നു
    ഉദാഹരണം കവയത്രി എന്ന പദപ്രയോഗം ഇപ്പോള്‍ കുറവാണ് ഉപയോഗിക്കുക അതിനു പകരം കവിതയെഴുതുന്ന സ്ത്രീ എഴുത്തുകാരേയും കവി എന്ന് സംബോധന ചെയ്യുന്ന ഏറെ ആളുകള്‍ ഉണ്ട് അതുപോലെതന്നെ ഇപ്പോ അധികമാരും ആക്ട്രെസ് എന്ന് പറയാറില്ല. സ്ത്രീ അഭിനേതാക്കളും ‘ആക്ടര്‍’ ആണ്.
    അതുപോലെ രാഷ്ട്രപതി എന്ന വാക്ക് രാഷ്ട്ര ത്തിന്റെ പതി എന്ന അര്‍ത്ഥത്തിനെക്കാള്‍ ഉപരിയായി ഹെഡ് ഓഫ് ദ് നേഷന്‍ എന്ന പ്രയോഗത്തിലാണ് ഉപയോഗിക്കുക.

    ഓഫ്: അതിരിക്കട്ടെ ഇപ്പോഴും ഇന്‍ഡ്യക്ക് പ്രെസിഡെന്റൊക്കെ ഉണ്ടോ?

  39. ഷിജു said...

    പ്രിയപ്പെട്ട അലസന്‍,
    താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നില്ല കാരണം രാഷ്ട്രപതി എന്നത് ഒരു ഇംഗ്ലീഷ് വാക്കാണോ??
    എനിക്ക് തോന്നുന്നത് രാഷ്ട്രത്തിന്റെ ‘സംരക്ഷകന്‍‘ എന്നുള്ള നിലയിലാവണം രാഷ്ട്രപതി എന്ന നാമം വന്നത്,കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മളെല്ലാം ഭൂമിദേവി എന്നാണ് പറയാറുള്ളത്, അതുപോലെ ഭാരത് മാതാ എന്നും അല്ലേ,ഭാരതമാതാവിന്റെ സംരക്ഷകന്‍ എന്നല്ലേ അര്‍ത്ഥം.
    ഇന്ത്യന്‍ ഭരണഘടനയില്‍ ഈ സ്ഥാനത്തേക്ക് പുരുഷന്മാരേ മാത്രമേ തെരെഞ്ഞെടുക്കാവൂ എന്ന് പറഞ്ഞിട്ടില്ല അതിനാലാവണം ശ്രീമതി പ്രതിഭാ പാട്ടീലിന് ഇങ്ങനെ ഒരു ഭാഗ്യം കൈവന്നത്. അതിന്നാല്‍ എന്റെ എളിയ അഭിപ്രായം എന്തെന്ന് വെച്ചാല്‍ ശ്രീമതി പ്രതിഭാ പാട്ടീല്‍ ഈ സ്ഥാനത്ത് ഇരിക്കുന്നതുവരെ അവരെ ഇന്ത്യന്‍ പ്രസിഡന്റ് എന്ന് വിളിക്കുന്നതല്ലേ നല്ലത്. (തര്‍ക്കിച്ചതല്ല കേട്ടോ) വളരെ നന്ദി.

  40. ഷിജു said...

    ഋഷിവര്യാ,
    ഒറ്റവാക്കില്‍ ഉത്തരം പറയണമെന്നാണ് കുഞ്ഞേട്ടന്‍ പറഞ്ഞിരുന്നത്. പക്ഷേ താങ്കളുടെ ഉത്തരം ഭഗവത്ഗീത പോലെ നീണ്ട് കിടക്കുകയാണല്ലോ.
    എന്റെ ചോദ്യത്തിന്റെ ഉത്തരം താങ്കള്‍ വെളുപ്പെടുത്തിയതിനോട് എനിക്ക് ഒട്ടും യോജിക്കാനാകുന്നില്ല, കാരണം കവയത്രിമാരെ കവി എന്ന് വിളിക്കുന്നതും, ആക്ട്രസിനെ ആക്ട്രര്‍ എന്നു വിളിക്കുന്നതും അങ്ങനെ വിളിക്കുന്നവരുടെ അറിവില്ലായ്മ മൂലമാണ്.
    പക്ഷേ ഹെഡ് ഓഫ് ദ നേഷന്‍ എന്ന പദപ്രയോഗം നന്നായിരിക്കുന്നു.
    ഇത്രയും എഴുതിയതുകൊണ്ട് ശപിക്കരുതേ...

  41. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    അരമണിക്കൂര്‍ നേരത്തെ ഇവടെ വരണായിരുന്നു

  42. Appu Adyakshari said...

    ഷിജുവേ, ഭാഷ എന്നത് ഉപയോഗം കൊണ്ട് ‘വളരണം’ എന്നാണ് എന്റെ അഭിപ്രായം. എന്നും എക്കാലവും ഒരേ ചട്ടം എങ്ങനെ കൊണ്ടുനടക്കാന്‍ സാധിക്കും. ഞങ്ങളൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ‘അടിപൊളി’ എന്നവാക്ക് ഇല്ലായിരുന്നു. അടിയെന്നാല്‍ അടിയെന്നും പൊളിയെന്നും മാത്രമേ അര്‍ത്ഥമുള്ളായിരുന്നു.മറ്റൊന്നാണ് ചെത്തുക. അക്കാ‍ലത്ത് ’ചെത്തുക’ എന്ന വാക്കിന് കള്ളുചെത്തുക, ഉളികൊണ്ട് കൊത്തുക എന്നൊക്കെയുള്ള അര്‍ത്ഥമേ ഉള്ളായിരുന്നു. എന്നാല്‍ ഇന്നോ? ‘നമ്പൂതിരിപ്പാട്’ എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ഇം.എം.എസിനെ ഓര്‍മ്മവരുന്നത് എന്തുകൊണ്ട്? പറഞ്ഞുവന്നതെന്താന്നു വച്ചാല്‍ ഉപയോഗമാണ് ഒരു വാക്കിന്റെ അര്‍ത്ഥവും അര്‍ത്ഥവ്യത്യാസവും തീരുമാനിക്കുന്നത്.അതുകൊണ്ട് ഋഷിയോട് ഞാന്‍ യോജിക്കുന്നു!

  43. Bindhu Unny said...

    കമന്റുകളൊക്കെ വായിച്ചു; ഉത്തരം കിട്ടി. എന്തായാലും റിസഷന്‍ സമയത്തും 300% ഇന്‍‌ക്രിമെന്റ് കിട്ടാനും മാത്രം ഭാരിച്ച ജോലിയാണെന്ന് മാത്രം നേരത്തെ അറിയാമായിരുന്നുള്ളൂ. :-)

  44. തമനു said...

    ഷിജൂ...

    പതി എന്നതിനു “നേതാവു്, നായകന്‍” എന്ന ഒരു അര്‍ത്ഥവും ഉണ്ട്. ഭർത്താവു്, പ്രഭു,ഉടമസ്ഥ(ൻ) എന്ന അര്‍ത്ഥങ്ങളും ഉണ്ട്. രാഷ്ട്രത്തിന്റെ നേതാവു് എന്ന അര്‍ത്ഥത്തിലാണു പ്രഥമ പൌരന (യെ) രാഷ്ട്രപതി എന്നു വിളിക്കുന്നതു. (അല്ലാതെ രാഷ്ട്രത്തിന്റെ ഭര്‍ത്താവു, പ്രഭു, ഉടമസ്ഥന്‍ എന്ന അര്‍ത്ഥത്തിലല്ല :)

    ശബ്ദതാരാവലി കൈയിലുണ്ടായിട്ടും നോക്കിയില്ലേ ...? ലിങ്ക് കൊടുത്താല്‍ തല്ലും എന്നു കുഞ്ഞന്‍ പറഞ്ഞതു കേട്ട് പേടിയാണു അല്ലേല്‍ പദമുദ്രയുടെ ലിങ്ക് തരാരുന്നു :)

  45. മേരിക്കുട്ടി(Marykutty) said...

    രാഷ്ട്രപതി = റബ്ബര്‍ സ്റ്റാമ്പ്‌.

  46. ദീപക് രാജ്|Deepak Raj said...

    തീര്‍ത്തും ഓഫ് ടോക് : ഇപ്പോഴും അബ്ദുല്‍ കലാം ആ കസേരയില്‍ ഉണ്ടെന്നു വിശ്വസിക്കാനാ എനിക്കിഷ്ടം ..

  47. ഓർമ്മക്കാട്‌/ memory forest said...

    വെറുതെ ഒരു വലിയ ബംഗ്ലാവി കിട്ടും.. കുറെ അടിമകള്‍ ഇഷ്ടംപോലെ തിന്നനും കുടിക്കാനും കിട്ടും. വിവരമള്ള ആള്‍ക്കാര്‍ എഴുതി കൊടുക്കുന്നത് പാവക്ക് കീ കൊടുത്തപോലെ വായിക്കും. വല്ലപ്പോഴും പത്രത്തില്‍ പടം വരുത്ത്ണം.. അതിനു വായിതോന്നിയതു പറയാം. പിന്നെ കുറെ പട്ടാളക്കാര്‍ ഒരു സലാം പറയും..പിന്നെ അധികാരം ഒന്നും കാര്യമായില്ലെങ്കിലും പോസിട്ടിരിക്കാം.....വേണം അബ്ദുള്‍ കലാമിനെ പോലെ പ്രബുധ്ദരായ വ്യക്തിത്വങള്‍ അല്ലാതെ കുണ്ടിതാങികള്‍ക്ക് ഉഴിഞുവെക്കലാകരുത് മഹത്തായ കസേര...?

  48. ഗൗരിനാഥന്‍ said...

    aavo ariyilla

  49. poor-me/പാവം-ഞാന്‍ said...

    വെറുതേ ഒരു പതി?
    പാവം പതിമാര്‍ .അവര്‍ ചെയ്യുന്നതും ചെയ്യെന്ടതും ലോകം അറിയുന്നില്ല.
    അവര്‍ വല്ലതും ചെയ്യുന്നുന്ടോ എന്നാണു ലോകര്‍ ചോദിക്കുന്നതു ?
    ഈ സൂര്യന്‍ വല്ലപണിയും ചെയ്യുന്നുന്ടോ എന്നു പോലും ആളുകള്‍ ചൊദിക്കുമോ എന്നു ഞാന്‍ ഭയപ്പെടുന്നു!

  50. അനില്‍ശ്രീ... said...

    "50" ഇക്കാര്യത്തില്‍ പലര്‍ക്കും പലതാണ് അഭിപ്രായം എന്ന് തോന്നുന്നു. മുകളില്‍ തീര്‍പ്പായ കാര്യം പൂര്‍ണ്ണമായില്ലേ?

  51. ഷിജു said...

    തമനുച്ചായാ, അന്നു പോയതില്‍ പിന്നെ ഇന്നാ ഈ വഴി ഒന്നു വരാന്‍ പറ്റിയത്,
    അപ്പോഴാണ് പദമുദ്ര കിടക്കുന്നതു കണ്ടത്. കൊള്ളാം.
    രാഷ്ടത്തിന്റെ ഭര്‍ത്താവ് എന്നല്ല സംരക്ഷകന്‍ എന്ന അര്‍ത്ഥമാവും കൂടുതല്‍ യോജിക്കുക, അതെനിക്കറിയാം എന്നാലും പദമുദ്രയിലും പതി എന്നു വെച്ചാല്‍ പുല്ലിംഗാര്‍ത്ഥങ്ങളാണല്ലോ കൂടുതലും ഉള്ളത്.

    സുഖമല്ലേ??? :)

  52. തെന്നാലിരാമന്‍‍ said...

    "ഇന്ത്യന്‍" രാഷ്ട്രപതി എന്നെടുത്ത്‌ പറഞ്ഞതോണ്ട്‌ അനില്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായി എന്തേലും ഉണ്ടെങ്കില്‍ അതു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കല്‍ മാത്രമായിരിക്കുമെന്നു തോന്നുന്നു...എന്തുതന്നെയായാലും കുഞ്ഞേട്ടനൊരു നന്ദി. നല്ലൊരു ചോദ്യം ചോദിച്ചതിനും അതുവഴി ഇത്രേം ചര്‍ച്ചക്കു വഴിയൊരുക്കിയതിനും...

  53. പിരിക്കുട്ടി said...

    ഇവിടെ ചര്‍ച്ചയൊക്കെ അവസാനിച്ചോ ?
    ഇതിനൊന്നും, മറുപടി പറയാന്‍ എനിക്കറിയില്ലേ??
    എനിക്ക് തോന്നുന്നത് കുഞ്ഞന്‍ ചേട്ടന് വട്ടിളകിയോന്ന??
    ഇതൊക്കെ ചോദിക്കാനും മാത്രം ഉള്ള കാര്യം എന്താണാവോ ?

  54. പിരിക്കുട്ടി said...

    :)

    chumma paranjathaanu tto

  55. |santhosh|സന്തോഷ്| said...

    Edakkide TVyil kaanumbolaa angine oraal namukkundennu njan ormmikkunnathu ;)

  56. സഞ്ചാരി said...

    ഒന്നു ചോദിച്ചോട്ടേ....ഇന്‍ഡ്യക്കിന്നത്തെ അവസ്ഥയില്‍ ഒരു രാഷ്ട്രപതിയുടെ ആവശ്യമുണ്ടോ? എല്ലായിടത്തും നിലനില്‍ക്കുന്നത്ര വഴക്കമുള്ള ഒരു ഭരണവ്യവസ്ഥയല്ല നമ്മുടേത്‌.....എന്നിട്ടും അതിനൊരു രക്ഷകര്‍തൃത്വം പതിച്ചു നല്‍കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.

  57. സഞ്ചാരി said...

    അതുപോലെ ഷിജൂ, തമനുചേട്ടാ....ഈ പദമുദ്ര പ്രവര്‍ത്തനം അവസാനിപ്പിച്ചോ..?
    ഞാനിപ്പോള്‍ നോക്കീട്ട്‌ അതിന്റെ Account has been suspended എന്ന മെസ്സേജ്‌ ആണു കിട്ടുന്നത്‌.
    ഞാനീ സൈറ്റ്‌ ആദ്യം കാണുവാ...അതൊന്നു നോക്കാമെന്നു വെച്ചപ്പോ ദേ ഇങ്ങനെ!

  58. ..:: അച്ചായന്‍ ::.. said...

    ദീപക്ക് പറഞ്ഞതാ എനിക്കും പറയാന്‍ ഉള്ളത് .. ഇപ്പൊ നമ്മുക്ക് അങ്ങനെ ഒരാള് ഉണ്ടോ .. കുറെ കഷ്ട്ടം ആണ് ഇതുപോലെ ഉള്ള മുതലുകളെ പിടിച്ചു ഇ സ്ഥാനത്ത് വെക്കുന്നത് കലാം ഇരുന്ന കസേരയുടെ മൂട് തുടക്കാന്‍ പോലും യോഗ്യത ഇല്ലാത്ത ഒരെണ്ണത്തിനെ ചുമക്കാന്‍ നമ്മുക്കും യോഗം

  59. പകല്‍കിനാവന്‍ | daYdreaMer said...

    ഈ സമ്പത്തിക മാന്ദ്യതിലെങ്കിലും പിരിച്ചുവിട്ടുകൂടെ ഈ പതിയെ.. ചുമ്മാ എന്തിനാ ഇത് കൂടി നമ്മള്‍ ചുമക്കുന്നത്... !

  60. Unknown said...

    വെറുതെ ഒരു രാഷ്ട്രപതിച്ചി.. :)

  61. ഹന്‍ല്ലലത്ത് Hanllalath said...

    മുഗള്‍ ഗാര്‍ഡനില്‍ ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നത് നോക്കി കുത്തി ഇരിക്കുക..!

  62. smitha adharsh said...

    ചോദ്യം ചോദിക്കലും,സമ്മാന ദാനോം എല്ലാം കഴിഞ്ഞല്ലോ കുഞ്ഞന്‍ ചേട്ടാ..

  63. raadha said...

    പണ്ട് കോളേജില്‍ പഠിച്ചത് ഇന്ത്യന്‍ രാഷ്ട്രപതി എന്നാല്‍ ഒരു റബ്ബര്‍ സ്റ്റാമ്പ്‌ ആണ് എന്നാണ്. അത് തന്നെ അല്ലെ ഇപ്പോഴും??

  64. poor-me/പാവം-ഞാന്‍ said...

    waiting for latest release!

  65. മാഹിഷ്മതി said...

    റബ്ബർ സ്റ്റാമ്പ് :) :)

  66. poor-me/പാവം-ഞാന്‍ said...

    We want the latest post just now

  67. ബഷീർ said...

    >കുഞ്ഞൻ ഭായ്,

    ചോദ്യവും ഉത്തരങ്ങളും മുഴുവൻ വായിച്ചു.
    സെർച്ചരുതെന്ന കല്പനയുണ്ടായിരുന്നത് കൊണ്ട് സെർചിയില്ല.

    ആശംസകൾ..

    ഓ. ടോ

    ഇന്ത്യയ്ക്ക് നിലവിൽ രാഷ്ട്രപതി ഉണ്ടോന്നൊരു സംശയം :(

  68. ബഷീർ said...

    പുതിയത് പോരട്ടെ :)

  69. പി.സി. പ്രദീപ്‌ said...

    കുഞ്ഞാ... അപ്പോള്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട് അല്ലേ:)

  70. ബാജി ഓടംവേലി said...

    പോസ്‌റ്റും കമറ്റുകളും വായിച്ചു..
    രാഷ്‌ട്രപതി സീതയുടെ ആരാ.... ?

  71. മനോജ് കെ.ഭാസ്കര്‍ said...

    വരാന്‍ അല്പം വൈകി... ക്ഷമിക്കണം

  72. നരിക്കുന്നൻ said...

    നേരം വൈകി വന്നത് കൊണ്ട് ഒരുകാര്യം കിട്ടി. തലപുണ്ണാക്കാതെ ഒരുപാടുത്തരങ്ങൾ കിട്ടി. പക്ഷേ ഇപ്പോഴും മനസ്സിൽ ഒരു സംശയം ബാക്കി. ഈ രാഷ്ട്രപതി ഇന്ത്യാവുക്ക് എപ്പടി?

  73. കണ്ണനുണ്ണി said...

    കുഞ്ഞന്‍ ചോദിച്ചത് ഇന്ത്യയിലെ കാര്യം ആണെങ്കില്‍.. എന്താണ്.. താങ്കളുടെ മേശ പുറത്തു ഇരിക്കുന്ന പേപ്പര്‍ വെഇറ്റിന്റെ കര്‍ത്തവ്യം... അത്രേ ഒക്കെ തന്നെയേ ഉള്ളു.. ഉത്തരം..

  74. നിരക്ഷരൻ said...

    കുറേ കടലാസുകളിള്‍ ഒപ്പിടാനുമുണ്ട് അനില്‍ശ്രീ.
    റബ്ബറ് സ്റ്റാമ്പ് എന്ന് ഓമനപ്പേരില്‍ പറയാറുണ്ട് :)

  75. സിജാര്‍ വടകര said...

    എന്ത് പറയാനാ .... രാഷ്ട്രത്തിനു നല്ലത് ചെയ്യണം ... രാഷ്ട്ര പതി ... പ്രതി സന്ധികളില്‍ ജനങ്ങളുടെ കൂടെ നില്‍ക്കണം .

    ഒറ്റവരി ഉത്തരത്തില്‍ രാജ്യത്തിന്‍റെ സര്‍വ്വ സൈന്യാധിപനാണ് രാഷ്ട്രപതി അതു തന്നെയണ് കര്‍ത്തവ്യവും.

  76. Lathika subhash said...

    കുഞ്ഞാ,
    ഞാന്‍ വൈകി.
    എങ്കിലും എല്ലാം വായിച്ചു.
    നന്ദി.