അഞ്ചാം തിയ്യതിയിലെ
ശമ്പളത്തിരക്കു കഴിഞ്ഞാ-
വേവലാതികള്‍ അടുക്കിവെച്ച്
എയര്‍മെയിലു തുറക്കുമ്പോളോ
തള്ളിവരും, കാച്ചെണ്ണയുടെ,
ചൂടു ദോശയുടെ, അടുക്കളച്ചുവരിന്റെ ഗന്ധം.
വടിവില്ലാത്ത അക്ഷരങ്ങളില്‍
കുനുകുനെ എഴുതിയിട്ടുണ്ടാകും
ചിറകിലൊതുക്കാനുള്ള അമ്മക്കരുതല്‍
മകനെ,
നിനക്കും കുഞ്ഞിനും
പിന്നെയവള്‍ക്കും സുഖമല്ലെ?
കുഞ്ഞുമോനവന്‍ വികൃതിതന്നെയോ?
കുഞ്ഞുനാളില്‍
നീയും വികൃതിയായിരുന്നല്ലോ
അച്ഛന്റെ കൈയ്യിലെ
പുളിവാറില്‍ വടികൊണ്ട്
നീയെത്ര മേടിച്ചുകൂട്ടി അക്കാലം
അന്ന്
നിനക്കു കണ്ണീരൊപ്പാന്‍
നിന്റെ മുത്തശ്ശന്‍ അച്ഛമ്മ,
പിന്നെയമ്മൂമ്മയും.
ഇപ്പോഴും നിനക്കാ
മൂക്കൊലിപ്പുണ്ടൊടാ?
രാസ്നാദി മറക്കാതെ
പുരട്ടണം നിത്യം നെറുകയില്‍
കോവാട്ടുദേവിക്ക്
നിത്യവും തെളിയിക്കുന്നു തിരി
നിങ്ങടെ ജീവിതം
ജ്വലിച്ചേയിരിക്കുവാന്‍
ഇവിടെയെനിക്ക്
സുഖം തന്നെ മകനെ,
ഒട്ടുമേ കുറവില്ല
കൈകാല്‍ത്തരിപ്പ്
നടുവേദനയും
കുട്ടുവൈദ്യന്റെ
കുഴമ്പെന്നും പുരട്ടുന്നു.
പണ്ടൊരോപ്പറേഷന്‍
ചെയ്തൊരാ കണ്ണില്‍ വീണ്ടും
പീളകെട്ടുന്നു, കാഴ്ചക്കുറവും.
രാത്രിയില്‍
കാലുകോച്ചിപ്പിടിക്കുമ്പോള്‍
നീയായിരുന്നല്ലൊ
ആശ്വാസമന്നെല്ലാം.
എണ്ണവറ്റി
കരിന്തിരിയാകുന്ന
ഈയമ്മയെയോര്‍ത്ത്
നീ വിഷമിക്കരുത്
ഇങ്ങനെയൊക്കെതന്നെ,ഇനിയു
മെത്രനാളെന്റെ ജീവിതം !
എന്നിരിക്കിലും
വയസ്സായെനിക്കൊരു ഊന്നുവടിയായി
എന്നോടൊപ്പമുണ്ടാകുമെന്നു സ്വപ്നം
കണ്ടിരുന്നേറെ..
ഇത്തവണയെങ്കിലും
നീയെനിക്കിത്തിരി
കൂടുതലയക്കണേ കാശ്,
കാര്യമുണ്ടെന്നാല്‍
മൂപ്പന്‍ ശിവനോടു പറഞ്ഞമ്മ
വെപ്പിക്കാമഞ്ചെട്ടു
തെങ്ങിന്‍ തൈകള്‍ നമ്മുടെ
വടക്കേ പറമ്പതില്‍.
എങ്കിലും
ഒരിക്കലും മകനേ നീയ-
മ്മയെയോര്‍ത്ത്
വിഷമിക്കരുത്
ഇങ്ങനെയൊക്കെതന്നെ,ഇനിയു
മെത്രനാളെന്റെ ജീവിതം !
Monday, December 22, 2008
അമ്മയുടെ കത്ത്..!
രചന : കുഞ്ഞന് , ദിവസം : 7:43:00 AM
Subscribe to:
Post Comments (Atom)
67 പ്രതികരണങ്ങള്‍:
അഞ്ചാം തിയ്യതി മാത്രമാണിപ്പോള്‍ ഞാന്‍ അമ്മയെ ഓര്‍ക്കുന്നത്, അതിലെ ക്രൂരത എന്നെ കൊല്ലുന്നു.. അമ്മേ എനിക്കു മാപ്പു തരിക..
ഒരു കവിത എഴുതാനുള്ള ശ്രമം...ഈ ശ്രമത്തില്‍ എനിക്കു ധൈര്യം തന്ന കിനാവ്, നന്ദന്‍(നന്ദപര്‍വ്വം) പിന്നെ ഇരിങ്ങലിനും നന്ദി പറയുന്നു..
വരികള്‍ മനസ്സില്‍ നിന്നും നേരിട്ട് വന്നതായതു കൊണ്ടാകാം ശരിയ്ക്കു മനസ്സില്‍ കൊള്ളുന്നുണ്ട് കുഞ്ഞന്‍ ചേട്ടാ...
മക്കള്‍ എത്ര ദൂരെ ആയിരുന്നാലും അമ്മമാരുടെ പ്രാര്‍ത്ഥനകളില്‍ എന്നും അവരുണ്ടാകും. അതു പോലെ നമുക്കും അവരെയും ഓര്‍ക്കാനും സ്നേഹിയ്ക്കാനും ശ്രമിയ്ക്കാം.
ബൂലോകത്തിലെ എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിയുടെയും, സമാധാനത്തിന്റെയും ഒരു ക്രിസ്മസ് കൂടി നേര്‍ന്നുകൊണ്ട്
http://boldtechi.blogspot.com/2008/12/blog-post_18.html
അമ്മയുടെ സ്നേഹത്തിന്റെ ചൂടും ചൂരും അലിഞ്ഞ് ചേര്‍ന്ന വരികള്‍. ഇഷ്ടമായി കുഞ്ഞാ ഇത്. ആശംസകള്‍.
കുഞ്ഞേട്ടാ...ശരിയ്ക്കും മനസ്സില്‍ കൊണ്ടു..
touching
ഗുഡ്.......
അമ്മേ എനിക്കു മാപ്പു തരിക..:-(
Nalla kavitha.
അഞ്ചാം തിയ്യതി മാത്രമാണിപ്പോള്‍ ഞാന്‍ അമ്മയെ ഓര്‍ക്കുന്നത്, ....
അതു ക്രൂരതയാണെന്ന് തിരിച്ചറിയുന്നുണ്ടല്ലൊ.അതു തന്നെ ധാരാളം. അമ്മ ആഗ്രഹിക്കുന്നതും അതല്ലേ, തന്നെക്കുറിച്ചോര്‍ത്ത് മകന്‍ വേവലാതിപ്പെടരുതെന്ന്. എല്ലാ അമ്മമാരും ഇങ്ങനെതന്നെയാണ്. തന്നെ തുണച്ചില്ലെങ്കിലും മക്കള്‍ സുഖമായിരിക്കണേയെന്ന ഒറ്റ പ്രാര്‍ത്ഥന മാത്രം.
ഇനി, രാത്രിയില്‍ ഉറങ്ങാന്‍ നേരമോ രാവിലെ ഉണരുമ്പോഴോ ഒക്കെ പ്രാര്‍ത്ഥിക്കുന്ന സമയത്ത്, അമ്മയേയും ആ ദൈവങ്ങളുടെ കൂട്ടത്തില്‍ ഒരാളായി സങ്കല്‍പ്പിച്ച് സ്മരിച്ചോളൂ..
ആ കുറ്റബോധം മാറിക്കിട്ടും.
കവിത നന്ന് കുഞ്ഞാ.
ശ്രീക്കുട്ടാ..ആദ്യ അഭിപ്രായത്തിന് നന്ദി..പാവം അമ്മ,കാശ് കൊണ്ടുള്ള സഹായത്തേക്കാള്‍ അമ്മ ആഗ്രഹിക്കുന്നുണ്ട് സാമീപ്യം പക്ഷെ സ്വാര്‍ത്ഥത അത് എന്നെയും ബാധിച്ചു ശ്രീക്കുട്ടാ..
ഇ പണ്ടിതന്‍ ജീ.. ആശംസക്ക് നന്ദി..പണ്ഡിതനൊ പണ്ടിതനൊ ഏതാ ശരി?
കാസിം തങ്ങള്‍ മാഷെ.. നന്ദി..അമ്മയുടെ വരികള്‍ ഇത്തിരി പദ്യം പോലെയാക്കി അത്രതന്നെ.
തോന്നാസി മാഷെ..നന്ദി..അനുഭവം ഒന്നു പദ്യത്തിലാക്കി നോക്കിയതാ.
പിരിക്കുട്ടി ജി..നന്ദി
രസികന്‍ ഭായി.. നന്ദി
ശ്രീ വല്ലഭന്‍ മാഷെ..അമ്മയോട് ഞാനങ്ങിനെ പറയുമ്പോള്‍ അമ്മ പറയുന്നത്, ഡാ ഞാനിനി എത്ര കാലം നീ നിന്റെ ജീവിതം സുരക്ഷിതമാക്കുക എന്നുള്ള മറുപടി..എന്നാലും അമ്മ ആഗ്രഹിക്കുന്നുണ്ട്. നന്ദി..
ഗീതേച്ചി..ഞാന്‍ എപ്പോഴും അമ്മയെ ഓര്‍ക്കാറുണ്ടായിരുന്നു. പക്ഷെ എന്റെ മകന്‍ വളര്‍ന്നുവരുന്നതുകാണുമ്പോള്‍ ശ്രദ്ധ അവനിലേക്ക് പോകുന്നു. ഈ മാസം അമ്മക്ക് പൈസ അയച്ചില്ലല്ലൊ എന്നോര്‍ക്കുമ്പോള്‍ മാത്രം അല്ലെങ്കില്‍ ശമ്പളം കിട്ടുമ്പോള്‍ അമ്മക്കയക്കണമല്ലൊ എന്നോര്‍ക്കുമ്പോള്‍ മാത്രം അമ്മ കടന്നുവരുന്നു.അമ്മക്ക് സുഖമാണൊ, അമ്മക്കെന്താണ് വേണ്ടത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിച്ചാലും മറുപടിയില്‍ ഒന്നും വേണ്ടാ നീ കാശ് സൂക്ഷിച്ചു വയ്ക്കുക എന്നായിരിക്കും. ചിലപ്പോള്‍ കാശ് കൂടുതല്‍ ചോദിക്കും അത് ഏതെങ്കിലും അമ്പലത്തില്‍ ഞങ്ങള്‍ക്കു വേണ്ടി വഴിപാട് കഴിക്കാനുമായിരിക്കും പിന്നെ മരുന്നു മേടിക്കാനും. കാശ് മാത്രം മതിയൊ ഈ വയസ്സുകാലത്ത്?? ഈയൊരു ചോദ്യവും ഉത്തരവുമാണ് എന്നെപ്പൊള്ളിക്കുന്നത് ഗീതേച്ചി, എല്ലാദിവസവും അച്ഛനെയും അമ്മയെയും വിളിച്ച് പ്രാര്‍ത്ഥിച്ചിട്ടാണ് കിടക്കാറ്. നന്ദി ചേച്ചി.
സ്നേഹവും പ്രാർത്ഥനകളും നിറഞ്ഞ അമ്മയുടെ കത്തുകൾ...!!
ഈ കവിതയിലെ വരികൾ മനസ്സിൽ തൊട്ടു കുഞ്ഞാ.
(കവിതയെഴുതാനൗള്ള ശ്രമം ഒട്ടും മോശമായില്ല).
അമ്മയുടെ കരുതല്‍ അറിയാനാവുന്നുണ്ടു വരികളിലൂടെ.. മനസ്സിനെ തൊടുന്ന വിധം നന്നായി എഴുതിയിരിക്കുന്നു....അങ്ങനെയെങ്കിലും അമ്മയുടെ മനസ്സ് വായിച്ചെടുക്കാനാവുന്നുണ്ടല്ലോ....
കുഞ്ഞൻ ചേട്ടന്റെ ഈ മനസ്സും അമ്മയ്ക്ക് മനസ്സിലാവുന്നു.അമ്മയ്ക്കേ അതു മനസ്സിലാവൂ.മക്കൾ എത്ര വലുതായാലും അമ്മയ്ക്ക് അവർ എന്നും കുഞ്ഞുങ്ങൾ തന്നെ അല്ലേ.അവരുടെ സുഖവും സന്തോഷവും തന്നെ ആണു അമ്മയുടെയും സന്തോഷം.ഭാര്യയുടെ സന്തോഷത്തിനായി അമ്മയുടെ അമ്മയുടെ കരൾ മുറിച്ചെടുത്ത ആ മകനോടും മകനേ തെന്നാതെ നടക്കണേ എന്ന് ഓർമ്മിപ്പിച്ച ഒരു അമ്മയുടെ കഥ ഈ അവസരത്തിൽ ഓർത്തു പോകുന്നു.വളരെ ടച്ചിംഗ് ആയ വരികൾ കുഞ്ഞൻ ചേട്ടാ.
കുഞ്ഞാ ഉദ്യമം കൊള്ളം.
അഞ്ചാം തീയതി മാത്രം അമ്മയെ ഓര്‍ക്കുന്ന മക്കള്‍. എന്നാല്‍ മക്കളെയോര്‍ക്കാതെ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാതെ നേര്‍ച്ചകള്‍ നേരാതെ അമ്മയുടെ ദിവസങ്ങള്‍ പോകുന്നില്ല. വയസ്സുകാലത്തെ ഒറ്റപ്പെടല്‍ അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്.
manssil oru nomparam uNarnnu bhai
:-(
Upasana
ഞാനുമെഴുതുമായിരുന്നു...അമ്മയ്ക് കത്തുകള്‍, യൂണിക്കോഡിന്റെ ഫാസിനേഷനില്‍ ടൈപ്പ് ചെയ്ത് അയച്ച കത്തിനു വന്ന മറുപടി , എഴുതാന്‍ സമയമില്ലെങ്കിലും ഇങ്ങനത്തെ കത്തയ്കേണ്ടെന്നായിരുന്നു.അടുത്ത തവണ നാട്ടില്‍ പോയപ്പോള്‍ അമ്മയ്കായി കൊണ്ടു പോയത് ഒരു മൊബൈല്‍ ഫോണായിരുന്നു...ഇപ്പോള്‍...എഴുതാന്‍ അമ്മയ്കും മടി...
നന്നായിരിയ്കുന്നു കുഞ്ഞാ..........
manssil oru nomparam uNarnnu bhai
:-(
Upasana
ellaa ammamaarkkum undaakaam ingane kure vyaakulathakal.....
വല്ലാതെ വേദനിപ്പിച്ചൂട്ടോ..അതിനു കാരണമുണ്ടെന്നു കൂട്ടിക്കോ.
ഇങ്ങനെ പറയാന്‍ അമ്മയുള്ളവര്‍ എത്ര ഭാഗ്യവാന്‍മാര്‍..അതില്ലാത്തവരെ ഒന്നോര്‍ത്തേ..
കുഞ്ഞാ.
നമ്മുടെ ശക്തിയും ദൌര്‍ബല്യവും അമ്മയാണ്.
ഞെട്ടലോടെ അമ്മയെ ഓര്‍ക്കാന്‍ ആരേയും പ്രേരിപ്പിക്കുന്ന വരികള്‍...
കുഞ്ഞന്‍ ചേട്ടാ ..ഒത്തിരിയൊത്തിരി ഇഷ്ടപ്പെട്ടു...നിഷ്കളങ്കയായ അമ്മയുടെ ഈ കത്ത്...
ക്രൂരന്‍ കുഞ്ഞേട്ടന്‍!!!
വായിച്ചിട്ട് എന്റെ കണ്ണുനിറഞ്ഞു...
വളരെ ഭാഗ്യവതിയായ അമ്മ!
ഇങ്ങനെ ഒരു മകന്‍ ഉള്ളത് ജീവിതത്തിലെ പുണ്യം തന്നെ! പണമല്ല മനസ്സിലെ കരുതലാണ് വേണ്ടത്, അമ്മയ്ക്ക് അതു കിട്ടുന്നു അമ്മ മനസ്സുനിറയെ തരുന്ന അനുഗ്രഹം ജീവിതത്തിലേ ഏറ്റവും വലിയ നേട്ടം. പ്രണാമം കുഞ്ഞന്!
ബിന്ദു ജി.. നല്ല വാക്കുകള്‍ക്ക് നന്ദി, എല്ലാ അമ്മമാരും മക്കളോട് പറയുന്നതും ഇങ്ങനെയൊക്കെയായിരിക്കും.
റെയര്‍ റോസ് ജി.. അമ്മയുടെ മനസ്സ് കാണാന്‍ പറ്റുന്നുണ്ടെങ്കിലും എന്റെ സ്വാര്‍ത്ഥത അങ്ങിനെതന്നെ പറയട്ടെ കണ്ടില്ലെന്നൊ നിസ്സഹായന്‍ എന്നൊ പറയേണ്ടി വരുന്നു നീറ്റലോടെ, നന്ദി.
കാന്താരീസ്..നന്ദി, ശരിയാണ് അമ്മ എന്നുപറയുന്നത് സ്നേഹം കാരുണ്യം എന്നൊക്കെയാണ്. പറയുകയല്ല പ്രവര്‍ത്തിക്കുകയാണ് വേണ്ടത് അല്ലെ, പക്ഷെ എനിക്ക്... പിന്നെ ആ കരള്‍ പറച്ച കഥ ഞാന്‍ കേട്ടിട്ടില്ലാന്നു തോന്നുന്നു പറ്റുമെങ്കില്‍ അതൊരു പോസ്റ്റാക്കിയിടൂ.
മോഹനേട്ടാ..വയസ്സുകാലത്തെ ആ ഒറ്റപ്പെടല്‍, അതിന് ഞാന്‍ കാരണമാകുന്നു. അത് നാളെ എനിക്കും വരും അത് ഞാന്‍ കാണുന്നില്ല. നന്ദി ചേട്ടാ
ഉപാസന ഭായി.. അമ്മയെ സ്നേഹിക്കുന്നവര്‍ക്ക് നൊമ്പരം തന്നെ. നന്ദി ഭായി.
നചി മാഷെ..ഞാനും അങ്ങിനെയൊരു കത്ത് ഈത്തവണ അയച്ചിട്ടുണ്ട്, മറുപടി മാഷ് പറഞ്ഞതുപോലെയാകും. നന്ദി
ഇത്രയം നല്ലവാക്കുകള്‍ പറഞ്ഞ എല്ലാവരോടും കൂപ്പ് കൈ.
കുഞ്ഞാ മനസ്സില്‍ തട്ടുന്ന വരികള്‍. ആശംസകള്‍
അമ്മ
ഭാര്യക്ക് സമ്മാനമായി നല്‍കാന്‍ കുറച്ച് ദൂരെ ഒറ്റക്ക് താമസിക്കുന്ന അമ്മയുടെ കരള്‍ പറിച്ചെടുത്ത് സന്തോഷത്തോടെ വീട്ടിലെക്ക് നടക്കുന്നതിനിടെ വയല്‍ വരമ്പിലെ മണ്‍ തിട്ടയില്‍ തട്ടി കാലൊന്നിടറിയപ്പോള്‍ അയാളൂടെ കൈയ്യിലെ സഞ്ചിയിലിരുന്ന കരള്‍ ഒന്ന് പിടച്ചു കൊണ്ട് പറഞ്ഞു " മോനേ, സൂക്ഷിച്ച്..."
http://ar-najeem.blogspot.com/2008/01/blog-post_22.html
നല്ല കഥ...
കാന്താരികുട്ടി പറഞ്ഞ കഥ പാഠഭേദത്തില്‍ വായിച്ചു
അതാണമ്മ. അമ്മക്കേ ഇങ്ങിനെ കഴിയൂ.
കുഞ്ഞാ..., അസാധാരണമായിരുന്നു കവിതയുടെ തുടക്കം. എന്നെ വല്ലാതെ മോഹിപ്പിച്ചു.പിന്നിട് പറഞ്ഞവയിൽ കഥയുണ്ടായിരുന്നു..പക്ഷേ കവിത ഇല്ലാതെ പോയി. ശരിക്കും മറ്റൊരു തലത്തിലേക്കു പോകേണ്ട കവിതയായിരുന്നു. തുടക്കം അത്രമേൽ നന്നു
അതെ കുഞ്ഞന്‍ ഇങ്ങനെത്തന്നെ എല്ലാ അമ്മമാരും.കുഞ്ഞന് ഒരു അഞ്ചാം തിയതിയെങ്കിലുമുണ്ടല്ലോ ഓര്‍ക്കാന്‍.
കുഞ്ഞാ ,
ദാ- ഇപ്പോള്‍ ഞാന്‍ അമ്മച്ചിയെ വിളിച്ചു ഫോണ്‍ താഴെ വെച്ച് കഴിഞ്ഞപ്പോഴാണ് മറുമൊഴിയില്‍ ഇതിലെ ഒരു കമെന്റ് കിടക്കുന്നത് കണ്ടത് .ആഴ്ചയില്‍ രണ്ടു പ്രാവശ്യം അമ്മയെ വിളിക്കും എങ്കിലും അമ്മക്ക് പരാതിയാണ് " നീ എന്നെ ഓര്‍ക്കുന്നോടാ , അല്ലെങ്കില്‍ നിനക്കെന്നോട് സ്നേഹം തീരെയില്ല " എന്നൊക്കെ പരാതി .എട്ടു മക്കള്‍ ഉണ്ടെങ്കിലും എല്ലാവരും പല സ്ഥലങ്ങളില്‍ .അമ്മക്ക് എപ്പോഴും എല്ലാവരും അടുത്ത് വേണം .അല്ലെങ്കില്‍ വിളിക്കണം .അമ്മയുടെ സ്നേഹം മാത്രമാണ് കരിന്തിരി കത്താതെ നമ്മളെ നടത്തുന്ന ദീപം . നല്ല കവിത .എനിക്കിഷ്ടപ്പെട്ടൂ . നന്ദി .
കുഞ്ഞാ ഈ പോസ്റ്റിന് ഞാന്‍ കമന്റിടുന്നില്ല....
കാരണം
നമ്മുടെ ഈ അനുഭവിക്കുന്ന ജീവിതത്തിനെന്തിനാ കമന്റ് അല്ലേ......
മനസ്സിൽ കൊള്ളുന്നു ഈ കവിത.
അമ്മയുടെ ഓർമ്മകൾ കുഞ്ഞന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള രോദനമായപ്പോൾ വായനക്കാരനും ഒരുവേള കണ്ണീർ തുടച്ചിട്ടുണ്ടാകും.
നമ്മെക്കുറിച്ച് കാണാമറയത്തിരുന്ന് സദാ വേവലാതിപ്പെടുന്ന മാതാപിതാക്കളെക്കുറിച്ച് മാസത്തിലൊരിക്കൽ മാത്രം ചിന്തിക്കുന്ന മക്കൾ... ഒരുപക്ഷേ, അങ്ങനെയൊരു ജന്മത്തെ തന്നെ വഴിയിലുപേക്ഷിച്ച് പോയവരേക്കാൾ എത്രയോ നല്ലവർ.
കുഞ്ഞന് മാഷേ, കവിതയെഴുതുവാനുള്ള ആദ്യ പരിശ്രമം നന്നായി വിജയിച്ചു എന്ന് തന്നെ പറയാം. ദുരൂഹതകള്‍ ഒന്നുമില്ലാതെ, പല അര്‍ഥതലങ്ങളില്ലാതെ നേരെ എഴുതി വച്ചു പച്ചയായ ജീവിതം. വായിച്ചു നിര്‍ത്തിയപ്പോള്‍ മനസ്സില്‍ ഒരു ഭാരവും. ആ അമ്മ എന്തിനായിരിക്കും തെങ്ങിന്‍ തൈകള്‍ വയ്ക്കുവാന്‍ ആഗ്രഹിക്കുന്നത്. ഏതായാലും തനിക്ക് വേണ്ടിയല്ല.
മനസ്സു നീറുന്നു... അകലെയുള്ള ഓര്‍മകളിലെ താരാട്ട് കാതില്‍ മുഴങ്ങുന്നു.. ഒപ്പം സ്നേഹ പാല്‍കടലില്‍ മുങ്ങി കുളിച്ചു... നന്ദി... സുഹൃത്തേ...
കുഞ്ഞന് ചേട്ടാ..,
ഈ അടുത്ത ദിവസങ്ങളില്‍ അമ്മക്കവിതകളും, അമ്മക്കഥകളും അഞ്ചാറെണ്ണം വായിച്ചു. അവയൊക്കെയും വ്യത്യസ്തമാണ് താനും.
‘കവിത എനിക്ക് ശരിയാവൂല്ല മാഷേ’ എന്ന് പറഞ്ഞ കുഞ്ഞന്‍ ചേട്ടന്‍ കവിത എഴുതി എന്നറിയുമ്പോള്‍ സന്തോഷം തന്നെ.
അത് മാത്രമല്ല ആദ്യത്തെ എട്ട് വരികള്‍ തികച്ചും കവിത തന്നെ ആയിരുന്നു. പിന്നെ കഥയിലേക്ക് പോയെങ്കിലും സ്നേഹത്തിന്റെ ചൂട്, കരുതലുണ്ടായിരുന്നു.
ഇന്നലെ എന്നോട് ഒരാള്‍ അമേരിക്കയില്‍ നിന്ന് പറഞ്ഞത് “എനിക്കും എന്റെ അമ്മയേ നോക്കണം. പാവം ഒറ്റയ്ക്ക് മക്കളൊക്കെ നാനാവിധം ചിതറി പോയ തള്ളക്കോഴി.
നാളെ എന്റെ ഗതിയും ഇതൊക്കെ തന്നെയാവും. എന്നാലും എനിക്കെന്റമ്മയുടെ അടുത്തെത്താന്‍ കൊതിയാവുന്നു” എന്നാണ്.
ഇങ്ങനെ ഓര്‍ക്കുന്ന മക്കളും അമ്മയും തന്നെ നമ്മുടെ ജീവിതത്തില്‍ നിന്ന് മാറിപ്പോവുകയല്ലേ കുഞ്ഞേട്ടാ..
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ആദ്യം കണ്ടതുപോലെയല്ലല്ലോ, കവിതയാകെ മാറിപ്പോയി!! നന്നായിരിക്കുന്നു. കൊളോക്കിയല്‍ ശൈലി സ്ട്രക്ചറിനെ സ്വല്‍പ്പം തകരാറിലാക്കുന്നതൊഴിച്ചാല്‍ കുറവുകളധികം തോന്നുന്നേയില്ല.
“അമ്മയുടേതാവാം
എഴുത്തുകളൊക്കെയും
അമ്മയായ് തന്നെയിരിക്കട്ടെ എപ്പോഴും”
-നന്നായി കുഞ്ഞന്!
കുഞ്ഞാ ...ഇഷ്ടമായി ...
ഇടയ്ക്ക് എവിടെയൊക്കെയോ കോര്‍ത്തുവലിക്കുന്നുണ്ട് കുഞ്ഞാ...
പെന്‍ഷന്‍ കിട്ടുന്നതുകൊണ്ട് എന്റെ അമ്മയ്ക്ക് ഞാന്‍ പണം അയച്ച് കൊടുക്കേണ്ട ആവശ്യമില്ല. കുറ്റബോധം ഒരുപാട് തികട്ടി വന്നു ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ .
സ്നേഹവും പ്രാർത്ഥനകളും നിറഞ്ഞ
അമ്മയുടെ കത്തുകൾ...!!
ഈ കവിതയിലെ വരികൾ
മനസ്സിൽ തൊട്ടു കുഞ്ഞാ....
ക്രിസ്‌തുമസ് ആശംസകള്‍ നേരുന്നു
ബഹറിനില്‍ നിന്നും
ബാജിയും കുടുംബവും
ആഡംബരം ഒട്ടുമില്ലാതെ ഹൃദയം ഹൃദയത്തോടു സംവദിക്കുന്ന വരികള്‍
കുഞ്ഞാ അഭിനന്ദനം. ഒപ്പം അമ്മയ്ക്കുവേണ്ടി പ്രാര്‍ഥനയും..
കാശ് മാത്രം മതിയൊ ഈ വയസ്സുകാലത്ത്??
കുഞ്ഞാ ഈ വരികള്‍ വായിച്ചിട്ട് ഒന്നും പറയാതെ പോകാന്‍ കഴിയുന്നില്ല. പറക്കമുറ്റുമ്പോള്‍ അച്ഛനമ്മമാരുടെ തണലില്‍ നിന്നകന്ന് സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുക എന്നത് പ്രകൃതിനിയമം തന്നെയല്ലേ. മറ്റു ജീവജാലങ്ങളൊന്നും പിന്നെ മാതാപിതാക്കളെ ഓര്‍ക്കുന്നില്ല. മനുഷ്യന്‍ പക്ഷേ ആ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നു.
കാശു മാത്രം പോര അമ്മയ്ക്ക്. മക്കളുടെ സാമീപ്യവും ആഗ്രഹിക്കുന്നുണ്ട്. എന്നാലും സ്നേഹധനയായ ആ അമ്മക്ക് മനസ്സിലാകുന്നുണ്ടാകും മക്കളുടെ നിസ്സഹായാവസ്ഥ. മക്കള്‍ ദൂരെപ്പോയി ജോലിയെടുത്ത് ജീവിതം കരുപ്പിടിപ്പിച്ചില്ലെങ്കിലും വേണ്ടില്ല, അവര്‍ എന്റെയൊപ്പം ഉണ്ടാകട്ടേ എന്ന് ഒരമ്മയും സ്വാര്‍ത്ഥയാകില്ല. അതു കൊണ്ട് കുറ്റബോധം ഇത്തിരി കുറച്ചോളൂ കുഞ്ഞാ.
കുഞ്ഞന് ഭായ്
പലര്‍ക്കും ഇപ്പോള്‍ ചില തിയ്യതികള്‍ വേണമെന്നായിരിക്കുന്നു അമ്മയെയും അച്ഛനെയുമൊക്കെ ഓര്‍ക്കാന്‍.. ഈ ഓര്‍മ്മകള്‍ തന്നെ ഇല്ലാത്തവരും കൂടി വരുന്നു.
ഒറ്റപ്പെടലിന്റെ വ്യഥ വളരെ ഭീകരമാണെന്ന് നമുക്കിന്ന് അതിന്റെ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയില്ല.
അശ്രയം വേണ്ടിടത്ത് ആശ്വാസ വചനങ്ങളെങ്കിലും നല്‍കാന്‍ കഴിയാത്തവര്‍ ഒരു നാളറിയാതെ പോവില്ല അവര്‍ അനുഭവിക്കുന്ന നോവും നൊമ്പരങ്ങളും
സ്വന്തം സുഖവും സൗകര്യങ്ങളും നോക്കി .അതാണു ജീവിതമെന്ന് ധരിക്കുന്നതാണു ഇന്നത്തെ അവസ്ഥ.
അവര്‍ കൊതിക്കുന്ന സാമീപ്യത്തിന്
പകരം നല്‍കാന്‍ ഈ ലോകത്ത് മറ്റൊന്നിനുമാവില്ല ..പക്ഷെ.. :(
>>>മൂപ്പന്‍ ശിവനോടു പറഞ്ഞമ്മ
വെപ്പിക്കാമഞ്ചെട്ടു
തെങ്ങിന്‍ തൈകള്‍ നമ്മുടെ
വടക്കേ പറമ്പതില്‍. <<<
ആര്‍ക്ക് വേണ്ടി എന്നോര്‍ക്കുക നമ്മള്‍ !
നല്ലൊരു പുതു വര്‍ഷം ആശംസിക്കുന്നു
സസ്‌നേഹം
ബാജി ഓടംവേലി
ഓര്‍ക്കാത്തത് മറന്നിട്ടല്ലല്ലോ. അതമ്മയ്ക്ക് മനസ്സിലാവും. കവിത നന്നായിട്ടുണ്ട്. :-)
കവിതയോ കുമ്പസാരമോ ആകട്ടെ.. ഒരു നൊമ്പരമുണ്ട് :)
നന്നായി
പുതുവത്സരാശംസകള്‍
Dear neighbour,
Happy new year.
Regards
http://manjaly-halwa.blogspot.com
സ് നേഹമയിയായ ഒരമ്മയുള്ള കുഞ്ഞേട്ടൻ എത്ര ഭാഗ്യവാൻ !!!എനിക്കസൂയ തോന്നുന്നു.
ഈയിടെ അടുത്തു കിട്ടിയപ്പോൾ എന്റമ്മ പറഞ്ഞു
“പണ്ടാറടങ്ങാനായി നീ ഒരിക്കലും നന്നാവില്ലടാ, നശിച്ചു പോകത്തേയുള്ളു...”
എനിക്കു സങ്കടമൊന്നും തോന്നിയില്ല.
എന്നെപ്പോലെയുള്ള മുടിയനായ പുത്രന്മാർക്ക് ഇതല്ലാതെ മറ്റെന്തു കിട്ടാൻ !!?
എങ്കിലും ആ ക്രൂര വാക്കുകൾക്കിടയിലും ഇച്ചിരി സ് നേഹം ഒളിഞ്ഞിരിപ്പൂണ്ടാവില്ലെ..? അതല്ലെ ... `അമ്മ `
“അമ്മേ....മാപ്പ്.“ !!!
ഇതേപോലെയുള്ള ഒരുപാട് അമ്മമാര്‍ നമുക്ക് ചുറ്റും ഉണ്ട്.
ആദ്യ കവിതക്ക് അഭിനന്ദനങ്ങള്‍...
കുഞ്ഞേട്ടാ..
ഉമ്മായെക്കുറിച്ചോര്‍ത്താല്‍ എന്റെ കണ്ണും നിറയും
പിച്ച വെച്ചു നടന്നു തുടങ്ങിയപ്പോള്‍ നമുക്കു താങ്ങായത് പെറ്റമ്മ!
അവസാനം അവര്‍ വീഴാറാകുമ്പോള്‍ ഒന്നു താങ്ങാന്‍ ഒന്നു ആശ്വസിപ്പിക്കാന്‍ നമുക്കു കഴിയുന്നില്ലല്ലൊ!
വളരെ നന്നായി..ഇനിയുമെഴുതണം..സങ്കടങ്ങള്‍ മുഴുവന്‍.
കുഞ്ഞന്‍ കരയിപ്പിച്ചല്ലോ...
വളരെ നന്നായിരിക്കുന്നു..
ഒരിക്കലും മകനേ നീയ-
മ്മയെയോര്‍ത്ത്
വിഷമിക്കരുത്
ella ammamarum ingane thanne
അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു ..."
എവിടെയാ പോസ്ടിട് കുഞ്ഞേട്ടാ
എന്താ എന്റെ കുഞ്ഞേട്ടാ ഇങ്ങിനെ? ഇതു പഴേ പോസ്റ്റല്ലെ? പുതുതൊന്നും കണ്ടില്ല. കുറേക്കാലമായി ഇവിടെയൊക്കെ വന്നിട്ട്.
സംഭവം കവിതയായതിനാലും അമ്മയെക്കുറിച്ചായതിനാലും അന്ന്‍ ഒന്നും എഴുതാതെ വിട്ടതാ. വെറുതെ ഓര്‍ത്തോര്‍ത്ത് സ്വയം പഴിക്കാന്‍ ഇട കൊടുക്കേണ്ടല്ലോ. ഞാനെന്ന ക്രൂരന്‍...... എന്ന് ചിന്തിക്കാനും പറയാനും.
ഒരര്‍ത്ഥത്തില്‍ ഒരു മകനും അമ്മയെ ജീവിതത്തിലൊരിക്കലും മനസിലാക്കിയിട്ടുണ്ടാവില്ല.അവന്‍ സ്വയം പഴിക്കുന്പോഴും (സാധ്യതകള്‍ കുറവാണ്) സ്വന്തം കുറ്റമല്ലാതെ അവന്‍ അമ്മയുടെ മനസ് കാണുന്നില്ല.ഇതു തുറന്നു സമ്മതിക്കാന്‍ മടിയായതിനാല്‍ ഒന്നും എഴുതാതെ തിരിച്ചുപോയി. (ഇപ്പോള്‍ അമ്മ എന്റെ കൂടെ ഉണ്ട്. അതിനാല്‍ വല്ല്യ വിഷമം ഇല്ല)
കാലം മുന്നോട്ടു നീങ്ങി എനിക്ക് കമണ്ടലു കിലുക്കാന്‍ പാകത്തില്‍ വല്ലതും കാണുമെന്നു പ്രതീക്ഷിച്ചാണ് കുറെ ദിവസത്തിനുശേഷമാണെങ്കിലും വെറുതെ ഒന്ന്‍ പഴയ ബ്ലോഗന്മാരെ ഒന്നു വിസിറ്റ് ചെയ്തത്. ഇപ്പോഴും coconut-tree ല്‍ നിന്നിറങ്ങീല്ലാ?
ഇത്തവണയെങ്കിലും
നീയെനിക്കിത്തിരി
കൂടുതലയക്കണേ കാശ്,
കാര്യമുണ്ടെന്നാല്‍
മൂപ്പന്‍ ശിവനോടു പറഞ്ഞമ്മ
വെപ്പിക്കാമഞ്ചെട്ടു
തെങ്ങിന്‍ തൈകള്‍ നമ്മുടെ
വടക്കേ പറമ്പതില്‍.
ഇതാണ് അമ്മ...!
എല്ലാ അമ്മമാരും.. ഇങ്ങിനെ തന്നെയാണ്...
മക്കള്ക്ക് നല്ലതു വരണേ എന്നു മാത്രായിരിക്കും അവറ്ക്കെപ്പോഴുമുള്ള ചിന്ത...
അതോ ഇനി കവിയിലെ സങ്കടം വറ്ക്കൌട്ട് ചെയ്ത്... ‘നിന്നെയൊക്കെ പെറ്റിട്ട നേരം കൊറച്ച് തെങ്ങിന് തൈ വെക്കായിരുന്നു‘ എന്നു പറയിപ്പിച്ചതാവോ :)
കുഞ്ഞാ!
അമ്മ മനസ്സില്‍ നിറഞ്ഞു! നന്ദി!
എന്റ്റെ പോസ്റ്റിലെ കമെന്റ് വഴി ഇവിടെയെത്തി!
നമ്മള്‍ ഒരേ വര്‍ഷം ജനിച്ചവരാനെന്നും ഇവി നിന്നു മനസ്സിലായി!
കമെന്റ് ഓപ്ഷനും വേഡ് വെരിഫിക്കേഷനും ശരിപ്പെടുത്താന്‍ സഹായിക്കണം!
Dear neighbour,
remember your mummy and me always.
Regards poor-me
of http://manjalyneeyam.blogspot.com
pravi valare nannayitund valare tuching ayirunu ellam cheyunundenkilum ottapeduthiyathinte kuttabodham valare feel cheyunnu but namukenthucheyan pattum.jeevithamayipoyille namukum neenthande neenthi akkare ethumbol nammaludeyum avastha ethuthanne ellavarkum ammaye orkanulla oru kavitha ezhuthiyathil thx
വല്ലാത്ത സങ്കടം.......
Touching... Really very good & real feeling.
"അമ്മയുടെ കത്ത്"...ഞാനും വായിച്ചു...
ഹ്രുദയസ്പര്‍ശിയായ വരികള്‍...
ആശംസകള്‍...*
ഇതൊരു പ്രതിഭാസമാണ് കുഞ്ഞന്‍സ്.കാലത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് വിശേഷങ്ങള്‍ക്ക് മാറ്റം വരും.
ഉദാ:മകനേ നീ എന്നാണെന്നെ വൃദ്ധ സദനത്തില്‍ നിന്നും കൊണ്ടു പോകുന്നത്.നിനക്കിഷ്ടമുള്ള നൂഡിത്സ് അവള്‍ ഉണ്ടാക്കിത്തരാറുണ്ടോ?...അതൊ,അവള്‍ ചാനലിനു മുന്നില്‍ ത്തന്നെയാണൊ?.
ഈ സ്നേഹവും കരുതലും അല്ലെ വലുത്
അമ്മമാര്‍ക്കൊപ്പം താമസിക്കുന്ന എത്ര മക്കള്‍ക്കുണ്ട് ഇത്
അകലെയാനെന്കിലും നിന്‍ നിനവിലില്ലേ...
അമ്മയുടെ സ്നേഹം എടുത്ത് കാട്ടുന്ന വരികൾ
nannaayirikkunnu kavitha...
ithellaam nammute jeevithathinte bhaagamaanu...
ellaathilum oru pole sreddha kendreekarikkan pattillallo...
enkilum divasavum aa sabdam kettillenkil oru thrupthi varilla...; ippozhum...
“കണ്ണീരുപ്പുകലർന്നകഞ്ഞിയുമുടൻ ചാലിച്ചചമ്മന്തിയും
കൂട്ടിപ്ലാവിലയാലെ വാരിയൊരുവായൂതീട്ടുമാമൂട്ടുമെൻ
അമ്മയ്ക്കുമ്മപകർന്നുപണ്ടുമധുരപ്പാലൂർന്നൊരമ്മാറിലേ-
ക്കൊട്ടിച്ചേർന്നുകിടന്നു കേട്ടൊരഴലിൻ താരാട്ടുപാട്ടോർപ്പുഞാൻ...”
ഇന്നും ഞാനതു കേൾക്കുന്നു...
Nannayirikkunnu suhruthe...Vayichappol manassil evideyo oru koluthi vali..nale nammaludeyum avastha ithu thane alle??
manassil tharanju kerunnu ee varikal...evideyo oru kanneerinte thanuppu..kunjetta,sherikkum manassil kondu...
Post a Comment