Thursday, December 18, 2008

കാക്ക..!

കാ...കാ.. എന്ന് കാക്ക കരയുന്നതുകൊണ്ടാണൊ കാക്കയ്ക്ക് കാക്ക എന്ന പേര് കിട്ടിയത്?

കാക്ക...കാക്ക.. എന്നു വിളിക്കുന്നതുകൊണ്ടാണൊ കാക്ക കാ കാ എന്നു കരയുന്നത്?

27 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  കാ...കാ.. എന്ന് കാക്ക കരയുന്നതുകൊണ്ടാണൊ കാക്കയ്ക്ക് കാക്ക എന്ന പേര് കിട്ടിയത്?

  കാക്ക...കാക്ക.. എന്നു വിളിക്കുന്നതുകൊണ്ടാണൊ കാക്ക കാ കാ എന്നു കരയുന്നത്?

 2. പിരിക്കുട്ടി said...

  njaan thenga pottiche .....

 3. പിരിക്കുട്ടി said...

  kaka kakka ennu vilikkunnathu kondaanu ka ka ennu karayummathu....
  pinne ka ka ennu karyunnathu kondaanu kakka ennu vilikkunnathu

 4. പിരിക്കുട്ടി said...

  manassilayille?
  illenkil oolambarakku vitto avide chellumbol ellam manassilakum

 5. ബിന്ദു കെ പി said...

  പാവം കുഞ്ഞൻ, കഷ്ടമായിപ്പോയി..

 6. മറുപക്ഷം said...

  അതിപ്പോൾ കാക്കയോടു തന്നെ ചോദിക്കണം..ഹഹ നല്ല വരികൾ.
  പിന്നെ മോൻ ഓടക്കുഴലും കിരീടവും ചൂടി നിൽക്കുന്ന പടം കൊള്ളാം. പക്ഷെ അവനെ ഒരു പരിവാർ കുട്ടിയാക്കി ചില ബ്ലോഗ്ഗർമാർ ചിത്രീകരിക്കുവaഅൻ ഇടയുണ്ട്..ഹാ കഷ്ടം.

 7. കുഞ്ഞന്‍ said...

  പിരിക്കുട്ടി കുട്ടി..

  ആദ്യ പ്രതികരണത്തിന് നന്ദി. എത്രപെട്ടന്നാണ് പിരിക്ക് ആളെ മനസ്സിലാകുന്നത്. അതുകൊണ്ടാണല്ലൊ പിരിക്കുട്ടി താമസിക്കുന്ന സ്ഥലത്തുവന്നാല്‍ എല്ലാം മനസ്സിലാകുമെന്ന് പറയുന്നത്..!

  ബിന്ദു ജി..
  ദേ പിരിക്കുട്ടി പറയുന്നത് ശ്രദ്ധിക്കല്ലേ..

 8. ശ്രീ said...

  വല്ലാത്ത സംശയം തന്നെ.

 9. കുഞ്ഞിക്ക said...

  ചോദിച്ചിട്ട് പറയാം, കാക്കയോട്.

 10. കൃഷ്‌ണ.തൃഷ്‌ണ said...

  അമ്മ എന്ന വാക്കിനുശേഷം കുഞ്ഞുങ്ങള്‍ പറഞ്ഞുപഠിക്കുന്ന രണ്ടാമത്തെ വാക്കു കാക്ക എന്നാണെന്നു കുഞ്ഞുണ്ണിമാഷ്‌ പറഞ്ഞതായി കേട്ടിട്ടുണ്ട്. കുഞ്ഞുങ്ങള്‍ കറുപ്പുനിറമാണ്‌ ആദ്യമായി തിരിച്ചറിയുന്ന നിറമെന്നുള്ളതുകൊണ്ടോ, അമ്മയെപ്പോലെ നിത്യവും കാക്കയെ അടുത്തു കാണുന്നതുകൊണ്ടോ ആവാമിതു. ഇതു കേരളത്തിലെ കുഞ്ഞുങ്ങളുടെ കാര്യമാണേ കുഞ്ഞാ, അന്യനാട്ടില്‍ വളരുന്ന കുഞ്ഞുങ്ങള്‍..പാവം ഒരു കാക്കയെപ്പോലും കൊതി തീരെ കണ്ടിട്ടുണ്ടാവില്ലാ.

  കാ കാ എന്നു കരയുന്നതുകൊണ്ട് അതിപുരാതനകാലത്തെ ഏതോ കുഞ്ഞുങ്ങള്‍ ഇതിനെ ഇങ്ങനെ വിളിച്ചതാകാം.

 11. കാന്താരിക്കുട്ടി said...

  ഹ ഹ ഹ ഇതെന്താ ഇപ്പോൾ ഇങ്ങനെ ഒരു ചിന്ത ? ഈ സംശയം മോന്റെ തലേൽ ഉദിച്ചതാണോ ? പിരി പറഞ്ഞതു പോലെ വല്ല ആശുപത്രീലും പോണോ? അല്ലേൾ കുറെ അധികം നെല്ലിക്കാ വാങ്ങൂ !


  (ഇതേ ചിന്ത പണ്ടെനിക്കും തോന്നീട്ടുണ്ട്.നെല്ലിക്ക അച്ചാറ് ഇട്ടു തിന്നേപ്പിന്നെയാ എല്ലാം നേരെ ആയത് ! )

 12. അനില്‍@ബ്ലോഗ് said...

  ഹോ , ഇതൊരു ഫീകര ചോദ്യമാണല്ലോ.

 13. ഹരീഷ് തൊടുപുഴ said...

  കാക്ക എന്ന പേരുകിട്ടിയത് മൂന്നു ‘ക’യില്‍ നിന്നാണ്.
  അതായത് കാ+ക്+ക....
  ഇപ്പോ മനസ്സിലായില്ലേ...ഹി ഹി ഹീ
  ഞാന്‍ ഓടിയേ.....

 14. നട്ടപിരാന്തന്‍ said...

  നിറം കറുപ്പാണെങ്കിലും, ഒരു വെളുത്ത ഹൃദയമില്ലേ കാക്കയ്ക്ക്,

  നല്ല ഭക്ഷണം കണ്ടാല്‍ കാ...കാ..എന്ന് വിളിച്ച് കൂട്ടുകാരേ വരുത്തില്ലേ കാക്ക..

  കൂട്ടുകാരന്/കാരിക്ക് അപകടം പറ്റിയാലും കാ.കാ എന്ന് വിളിച്ച് സ്വന്തകാരെ കൂട്ടും..

  മലിന വസ്തുക്കള്‍ നീക്കം ചെയ്തു, പരിസരം ശുദ്ധിയാക്കുക എന്ന ദൌത്യം കൂടി ചെയ്യുന്നില്ലേ....കാ....കാ....

  പിന്നെ അവര്‍ക്ക് ആകെയാശ്വാസം....അവരുടെ ഇറച്ചി മാര്‍ക്കറ്റില്‍ അത്ര പ്രിയമല്ല എന്നതിനാല്‍, അങ്ങിനെ സ്വൈര്യമായി ജീവിച്ച് പോവാം പാവങ്ങള്‍ക്ക്.....

 15. johndaughter said...

  അവാര്ഡ് ഫോര് ദി ബെസ്റ്റ് ഓഫ് ടോപ്പിക്ക് കമന്റ്-2008 ഗോസ് ടു ദി പേര്സണ് എബൊഉ :)

 16. ചാണക്യന്‍ said...

  ബുഷിനെ, ബുഷ് ആയതുകൊണ്ടാണൊ ബുഷെന്ന് വിളിക്കുന്നത്?
  കുഞ്ഞനെ, കുഞ്ഞ് ആയതൊകൊണ്ടാണോ കുഞ്ഞാ എന്ന് വിളിക്കുന്നത്?
  :)

 17. Bindhu Unny said...

  എന്താ കുഞ്ഞാ, എന്തു പറ്റി? :-)

 18. ആവനാഴി said...

  കുഞ്ഞന്‍ കുഞ്ഞുമനുഷ്യനാകയതിനാല്‍‌ക്കുഞ്ഞന്‍
  പുന:കാക്കയൊ? കാകായെന്നു കരഞ്ഞിടുന്നവിഹഗം കാക്കായിതിപ്രോക്തമാം.

 19. ആവനാഴി said...

  കുഞ്ഞന്‍ കുഞ്ഞുമനുഷ്യനാകയതിനാല്‍‌ക്കുഞ്ഞന്‍
  പുന:കാക്കയൊ? കാകായെന്നു കരഞ്ഞിടുന്നവിഹഗം കാക്കായിതിപ്രോക്തമാം.

 20. lakshmy said...

  അങ്ങിനെയോ..
  ഇങ്ങിനെയോ..
  എങ്ങിനെയോ..
  കാക്ക എന്നു പേരു കിട്ടി

 21. തോന്ന്യാസി said...

  കാ..കാ എന്ന് കരഞ്ഞപ്പോ കാക്ക എന്നു വിളിച്ചപ്പോ ഏതോ കാക്ക വിളിച്ചതാ കാക്കേ..കാക്കേന്ന് ...

 22. smitha adharsh said...

  ഈ ആഗോളപ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍,നമുക്കൊരു ബന്ദ്,ഹര്‍ത്താല്‍..ഒക്കെ സംഘടിപ്പിക്കാം കേട്ടോ.ചുളുവില്‍ ഒരു കുപ്പീം പൊട്ടിച്ചു,ചിക്കനും കടിച്ചു പറിച്ചു ഒരു ചര്‍ച്ചയും..പോരെ?
  അതേയ്...എന്താ പ്രശ്നം?
  വെള്ളം..വെള്ളം..ചെമ്പരത്തി പൂ...ഡോ.സണ്ണി (മണിച്ചിത്രത്താഴ് ) എവിടെയാണോ എന്തോ?

 23. കുഞ്ഞന്‍ said...

  മറുപക്ഷം ഭായി,ശ്രീക്കുട്ടന്‍, കുഞ്ഞിക്ക മാഷ്,കൃഷ്ണ തൃഷ്ണ മാഷ്,കാന്താരീസ്,അനില്‍ ഭായി,ഹരീഷ് ഭായി,ന.പി.ജി,ജോണ്‍‌ഡോട്ടര്‍ജി,ചാണക്യന്‍‌മാഷ്,ബിന്ദൂസ്,ആവനാഴിമാഷ്,ലക്ഷ്മി ജി, തോന്നാസി ഭായി,സ്മിതാജി... കാ ക..യെപറ്റി അഭിപ്രായം പറഞ്ഞ നല്ലവരായ നിങ്ങള്‍ക്കു നന്ദി പറയുന്നു. നട്ട് പിയുടെ കമന്റ് ശ്രദ്ധേയം, പ്രശംസനീയം..!

 24. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  ഇത്‌ കുഞ്ഞന്റെ സംശയമോ അതോ കുഞ്ഞന്റെ കുഞ്ഞിന്റെ സംശായമോ എന്തായാലും ഒന്നൊന്നര ചോദ്യമായി. കാക്കയോടു തന്നെ ചോദിയ്ക്കാം. അയാള്‍ ലിവ്‌ കഴിഞ്ഞ്‌ വരട്ടെ (എനിക്കെല്ലാം മനസ്സിലായി :)

 25. ഏകാന്തതാരം said...

  ആ.....ആര്‍ക്കറിയാം??ഇനി കാക്കയ്ക്‌ അറിയുമോ ആവോ??

 26. ഏറനാടന്‍ said...

  ഈ കുഞ്ഞന്റെ ഒരു കാര്യം. :)

  അപ്പോ മ്യാ..വ്യൂ എന്ന് മോങ്ങുന്ന പ്യൂച്ചയെ പ്യൂച്ച എന്ന് വിളിക്കുന്നതോ? മ്യാവാന്നോ മ്യാച്ച എന്നോ അല്ലേ വിളിക്കേണ്ടത്?

 27. സതീശ് മാക്കോത്ത്| sathees makkoth said...

  സംശയങ്ങളിത്തിരി കൂടുന്നുണ്ട് ഈയിടയായി.