Thursday, December 4, 2008

ആത്മഹത്യ..!

കോളേജ് ജീവിതം..
വര്‍ണ്ണങ്ങളുടെ വസന്തം.
അവന്‍ അവളെ കണ്ടു അവള്‍ അവനേയും
ആദ്യം നോട്ടം പിന്നെ ചിരി..പിന്നെന്തായി കൂട്ടുകാരായി
ആദ്യം അവര്‍ തമ്മിലറിഞ്ഞു ഒരിക്കലും പിരിയാന്‍ കഴിയാത്തവണ്ണം കൊളത്തിയെന്ന്
പിന്നെ കൂട്ടുകാരറിഞ്ഞു
വീട്ടുകാരറിഞ്ഞു
നാട്ടുകാരറിഞ്ഞു

പെണ്ണിന്റെ അച്ഛന്‍ പറഞ്ഞു ഈ ബന്ധം ഇതോടെ അവസാനിപ്പിച്ചൊ അല്ലെങ്കില്‍ ഞാനിവിടെ തൂങ്ങും, എവിടെ?

ചെക്കന്റമ്മ പറഞ്ഞു അവളൊഴിച്ച് നീ നിനക്കിഷ്ടപ്പെട്ട ഏതു പെണ്ണിനെ കൊണ്ടുവന്നാലും ഞാന്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും..!

എന്തിനു പറയുന്നു ആകെ കോലാഹലമായി

യുവാവും യുവതിയും ( പഠിക്കണ കുട്ടികള്‍ പെട്ടെന്ന് യുവാവും യുവതിയുമായി ) തീരുമാനമെടുത്തു ഒരുമിച്ച് ജീവിക്കാനായില്ലെങ്കില്‍..

ആത്മഹത്യ..!!!

അത് പരിഹാരമാണൊ? അല്ല. എന്നാല്‍ ഇവര്‍ക്ക് അതു മനസ്സിലാകുമൊ ഇല്ലേയില്ല.

എന്നിട്ടൊ, എന്തായാലും തീരുമാനിച്ചു ആത്മഹത്യ ചെയ്യാന്‍ അപ്പൊ അത് വീട്ടുകാര്‍ക്കുള്ള ശിക്ഷയും കൂടിയാകണം.
ശരി, ക്രൂരമായ രീതിയില്‍ മരിക്കാം.

വിഷം കഴിച്ചാലൊ..വിഷത്തില്‍ മായമുണ്ടെങ്കിലൊ?

തൂങ്ങിച്ചത്താലൊ..കയറു പൊട്ടി വീണാലൊ? അതുമല്ല അതു വീട്ടുകാര്‍ക്ക് ഒരു വലിയ ശിക്ഷയായി തോന്നില്ല.

എന്നാപ്പിന്നെ ഞെരമ്പു മുറിച്ച്.. അതു വേണൊ ചെക്കനിഷ്ടമായില്ല.. അതും തള്ളിക്കളഞ്ഞു.

എങ്കില്‍ ട്രൈനിനു മുന്നില്‍ ചാടിയാലൊ..അതിന് അങ്ങ് ആലുവ വരെ പോകേണ്ടെ? അതും ചീറ്റി.

ഉറക്ക ഗുളിക കഴിക്കാം..ഹേയ് അത് സുഖമരണമാകും. അതും വീട്ടുകാരെ ബുദ്ധിമുട്ടിക്കില്ല.

വീട്ടുകാരെ ശിക്ഷിക്കണം എന്റെയും നിന്റെയും ബന്ധം അവസാനിപ്പിക്കാന്‍ പറഞ്ഞതിന്. അവര്‍ എന്നും വിലപിക്കണം നമ്മുടെ ബന്ധത്തെ എതിര്‍ത്തതിന്.

അവന്‍ അവളും ഒരേ സ്വരത്തില്‍ പറഞ്ഞു ഇനിയിപ്പൊ ഒരു വഴിയേ ഞാന്‍ കാണുന്നുള്ളൂ. അങ്ങിനെ ആ വഴി അവര്‍ തിരഞ്ഞെടുത്തു. അത് നിശ്ചയമായും വീട്ടുകാര്‍ക്ക് വലിയൊരു ശിക്ഷയാകും അവര്‍ ഉറപ്പിച്ചു,
*
*
*
ടീവിയിലെ വാര്‍ത്താ ചാനല്‍ കാണുക കേള്‍ക്കുക അങ്ങിനെ ഓരോ ദിവസം നീറി നീറി മരിക്കുക.

വീട്ടുകാര്‍ക്ക് ഇതില്‍പ്പരം ശിക്ഷ കിട്ടാനുണ്ടൊ..? ഇല്ലേയില്ല..!
*
*
*
*
ശ്രീ അപ്പുവിന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചിന്ത

42 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  ഇപ്പോഴത്തെ ടിവി മാദ്ധ്യമ സംസ്കാരം എങ്ങിനെ നോക്കിക്കാണുന്നു. ഒരു ചെറിയ പോസ്റ്റ്.

 2. ശ്രീ said...

  തമാശ രൂപത്തില്‍ പറഞ്ഞുവെങ്കിലും ചിന്തിപ്പിയ്ക്കുന്ന പോസ്റ്റ്, കുഞ്ഞന്‍ ചേട്ടാ...

  ഇന്നത്തെ മാധ്യമ സംസ്കാരം കണ്ടു വളരുന്ന കുഞ്ഞുങ്ങള്‍ ഏതു വഴിയ്ക്ക് പോകും എന്ന് കണ്ടറിയണം... അക്രമ വാസന കൂടുന്നതില്‍ അത്ഭുതമില്ല.

 3. ബിന്ദു കെ പി said...

  ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പോസ്റ്റ്..

 4. അപ്പു said...

  ചിരിയും ചിന്തയും.. :)

 5. കിനാവ് said...

  അവസാനത്തെ ട്വിസ്റ്റ് ഞെട്ടിപ്പിച്ചു കളഞ്ഞു. തന്ന ലിങ്കില്‍ നിന്നു തന്നെയാകട്ടെ എന്റെ കമന്റും.

  “കുട്ടന്റെയും മുട്ടന്റെയും കഥയില്‍, ആടുകളെ തമ്മില്‍ തല്ലിച്ച്‌ ഇടയില്‍ നിന്ന് ചോരനക്കിക്കുടിക്കുന്ന കുറുക്കന്റെ മാനസിക സംതൃപ്തിയുണ്ടല്ലോ, അതാണ്‌ ഇത്തരം മാധ്യമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്‌. ഇത്ര അധഃപ്പതിച്ചല്ലോ നമ്മുടെ മാധ്യമ സംസ്ക്സാരം“

 6. മാറുന്ന മലയാളി said...

  അവസാന വരികളില്‍ മാത്രം മനസ്സിലായ ഒരു വലിയ സത്യം.....

  ഇതുകൂടി ഒന്നു നോക്കൂ മാദ്ധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടി ??

 7. അനില്‍ശ്രീ... said...

  നേരത്തെയൊക്കെ മുടങ്ങാതെ കാണുന്ന ഒരേ ഒരു പരിപാടി വാര്‍ത്ത ആയിരുന്നു. ഈ കണക്കിന് പോയാല്‍ ആ സമയം കൂടി സീരിയല്‍ കാണാം എന്ന് കരുതുന്ന അവസ്ഥ വരും എന്ന് തോന്നുന്നു.

 8. ജയകൃഷ്ണന്‍ കാവാലം said...

  വാല്‍ക്കഷണം: അങ്ങനെ അവര്‍ വാര്‍ത്താചാനലുകള്‍ കാണാന്‍ തുടങ്ങി. അധികം താമസിയാതെ പെണ്ണിന്‍റെ അപ്പന്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെക്കന്‍റെയും, പെണ്ണിന്‍റെയും വീട്ടില്‍ ബാക്കിയുള്ളവരില്‍ ഒരു വിഭാഗം ആത്മഹത്യ ചെയ്തു, മറു വിഭാഗം ഭ്രാന്തു പിടിച്ച് നാടു വിട്ടു പോയി, ഇനിയൊരു കൂട്ടര്‍ തീവ്രവാദികളായി, അവശേഷിച്ചവര്‍ അമൃതാനന്ദമയി മഠത്തില്‍ ചേര്‍ന്നു. അതോടെ സ്വതന്ത്രരായ പിള്ളേര്‍ വിവാഹിതരായി, നേരത്തെ കണ്ടിരുന്ന വാര്‍ത്തകളുടെ ഓര്‍മ്മയില്‍ പെണ്‍കുട്ടി ധരിച്ച മൂന്നു ഗര്‍ഭങ്ങള്‍ അലസിപ്പോയി. അവള്‍ നാലാമതും ഗര്‍ഭം ധരിച്ചു. ആ കുഞ്ഞിന് നാലു കാലും ഒരു വാലും കാണ്ടാമൃഗത്തിന്‍റെ തൊലിയും ഉണ്ടായിരുന്നു. ആ കുഞ്ഞ് ജനങ്ങളെ നോക്കി കണ്ണുരുട്ടുകയും, പല്ലിളിക്കുകയും ചെയ്തു. അവര്‍ ആ കുഞ്ഞിനെ നാട്ടിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന്‍റെ ലോഗോ ആയി ഇഷ്ടദാനം കൊടുത്തു. എന്നിട്ടവര്‍ സര്‍വ്വപാപ പരിഹാരാര്‍ത്ഥം മുനിസിപ്പാലിറ്റിയുടെ കക്കൂസ് ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തു.

 9. മറ്റൊരാള്‍\GG said...

  ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പോസ്റ്റ്..


  :)

  Good One!

 10. ആദര്‍ശ് said...

  പണ്ട് മിമിക്രിക്കാര്‍ പറയാറുണ്ടായിരുന്നു ,"മധുമോഹന്റെ മെഗാസീരിയല്‍ ചാവുന്നത് വരെ കാണൂ അതാണ് ശിക്ഷ എന്ന് " വന്ന്‍ വന്ന് ഇപ്പൊ വാര്‍ത്ത‍ പോലും കാണാന്‍ പറ്റാതായി ...കലികാലം ..

 11. kaithamullu : കൈതമുള്ള് said...

  കുഞ്ഞാ,
  പഷ്ട്!
  ജയകൃഷ്ണാ,
  പഷ്ടേ പഷ്ട്!

 12. ...പകല്‍കിനാവന്‍...daYdreamEr... said...

  പോസ്റ്റ്‌ അവസരോചിതമായി.
  നന്നായിരിക്കുന്നു. ചാനലുകാരെ കൊണ്ടു പൊറുതി മുട്ടിയ ഒരു ലോകത്തു നിന്നും എന്നാണു ഒരു മോചനം.

 13. ...പകല്‍കിനാവന്‍...daYdreamEr... said...

  കൊള്ളാം ജയകൃഷ്ണാ...

 14. smitha adharsh said...

  പോസ്റ്റ് കലക്കി..ജയകൃഷ്ണന്റെ കമന്റ് അതിനേക്കാള്‍ കലക്കി

 15. തോന്ന്യാസി said...

  കുഞ്ഞേട്ടാ....

 16. G.manu said...

  പാവം ജനങ്ങള്‍...

 17. krish | കൃഷ് said...

  എങ്ങനെ ആത്മഹത്യ ചെയ്യണമെന്നത് ഒരു എസ്.എം.എസ് പോളിംഗ് നടത്താമായിരുന്നീല്ലേ. അങ്ങനെയെങ്കിലും നാലു കാശ് തടഞ്ഞേനെ.
  ഇപ്പോള്‍ ന്യൂസ് ചാനലുകളില്‍ എസ്.എം.എസ് വഴിയാണല്ലോ ഓരോ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ചാനലുകാര്‍ക്ക് കാശുമായി, അയച്ചവനു പോക്കറ്റ് കാലിയുമായി.
  :)

 18. അപ്പൂട്ടന്‍ said...

  വന്നു വന്നിപ്പൊ കുഞ്ഞന്‍ ഒരു ചാനല്‍-വാര്‍ത്താവിരോധി ആയോ? വിരോധല്ല്യ.
  പൊതുജനം പ്രതികരിക്കട്ടെ എന്ന ഉദ്ദേശ്യവുമായാണല്ലൊ ഇവരൊക്കെ വാര്‍ത്തകള്‍ തേടിയലയുന്നത് (അതിനിടക്ക് വാര്‍ത്തകള്‍ പടച്ചുവിടുന്നുമുണ്ട് എന്ന സത്യം വേദനിപ്പിക്കുന്നുണ്ടെങ്കിലും) ഇങ്ങിനെയെങ്കിലും പ്രതികരിക്കുന്നുണ്ട് എന്നോര്‍ത്ത് അവര്‍ കാഹളം മുഴക്കട്ടെ.
  അവനവന്റെ ആവശ്യത്തിനനുസരിച്ച് വാര്‍ത്തകള്‍ അവതരിപ്പിക്കുകയോ വിഴുങ്ങുകയോ ചെയ്യുന്ന ഇന്നത്തെ മാധ്യമങ്ങള്‍ ഏത് ലെവല്‍ വരെ താഴും എന്നതിന് അഭയ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പല ചാനലുകളിലും വെബ്സൈറ്റുകളിലുമായി നോക്കിയാല്‍ മതി.

 19. Nachiketh said...

  മാധ്യമങ്ങളും വിപണിയും തമ്മില്‍ സമരസപ്പെടേണ്ടിവരുമ്പോള്‍....

  അവിടെ രാഷ്ട്രിയമില്ല........

  ജനാധിപത്യമില്ല.......

 20. കുഞ്ഞന്‍ said...

  ശ്രീകുട്ടാ..
  ആദ്യ പ്രതികരണത്തിന് നന്ദി.
  ബിന്ദുജി,അപ്പുജി,കിനാവ് മാഷ്,മാറുന്ന മലയാളി ഭായി,അനില്‍ ഭായി, ജയകൃഷ്ണന്‍ മാഷ്, ജിജി ജി, ആദര്‍ശ് ജി, കൈതമുള്ള് ചേട്ടന്‍,പകല്‍ കിനാവ് ജി, സ്മിതാ മാം,തോന്ന്യാസി ഭായി, മനു മാഷ്, കൃഷ് ഭായി, അപ്പൂട്ടന്‍ മാഷ്, നചികേതസ് ജി...

  എല്ലാവര്‍ക്കും എന്റെ സന്തോഷം അറിയിക്കുന്നു,പ്രതികരിച്ചതിന്.

  അപ്പൂട്ടന്‍ മാഷെ, ഞാന്‍ വിരോധിയല്ലന്നു മാത്രമല്ല വാര്‍ത്താ ചാനല്‍ അഡിക്ട് കൂടിയാണ്. അല്പം സ്വകാര്യം: വാര്‍ത്തകള്‍ മാത്രം കാണുന്നതിനാല്‍ നല്ല പകുതിയുമായി എന്നും വഴക്കിടാനും അവസരമുണ്ടാക്കുന്നു. കാരണം ഒരു ടിവി മാത്രം..!

 21. കുമാരന്‍ said...

  കുഞ്ഞന്‍ കലക്കി കേട്ടോ. ജയക്രിഷ്ണന്‍ പൂരിപ്പിച്ചത് നന്നായി.
  എന്തൊരു ആഭാസമാണു ന്യുസ് ചാനലുകളില്‍ കാണുന്നത്.!!

 22. കാന്താരിക്കുട്ടി said...

  ചാനലുകാരെ ശരിക്കിട്ടു വാരുന്നല്ലോ.കലക്കീ ട്ടോ.ജയകൃഷ്ണന്റെ കമന്റും നന്നായി !

 23. കുഞ്ഞിക്ക said...

  കുഞ്ഞാ, പ്രേക്ഷകരെ പമ്പരവിഢികളാക്കുന്ന മാധ്യമസംസ്കാരത്തിന്റെ ചീഞ്ഞളിഞ്ഞ മുഖം അനാവരണം ചെയ്ത രീതി വളരെ നന്നായി. വാര്‍ത്തകള്‍ക്ക് മാത്രമായിരുന്നു ചാനലിനെ ആശ്രയിച്ചിരുന്നത്. ഇനിയിപ്പോള്‍ അതുകൂടി നിര്‍ത്തേണ്ടിവരുമെന്നു തോന്നുന്നു. ആശംസകളോടേ, കുഞ്ഞിക്ക.

 24. നന്ദന said...

  അല്പം കളിയും അല്പം കാര്യ്യവും അല്ലേ..ചിന്തിപ്പിച്ച പോസ്റ്റ് !

 25. ചിത്രകാരന്‍chithrakaran said...

  അതുശരി. ടിവിക്കാരെ വിമര്‍ശിക്കാനായിരുന്നോ ആ പ്രണേതാക്കളെ
  സ്കൂളില്‍നിന്നും വിളിച്ചിറക്കി കൊണ്ടുവന്നത് !
  സ്വന്തം ആത്മഹത്യയായിരുന്നു മികച്ച മാര്‍ഗ്ഗം.
  (അവിവേകമൊന്നും കാണിക്കരുതേ...:)

 26. നന്ദ said...

  ആശയം നന്നായി. എങ്കിലും വായിച്ച് ഒടുക്കം ഒരു അടി കിട്ടിയ കണക്കായിപ്പോയി :)

 27. ഉപാസന || Upasana said...

  ഇപ്പഴത്തെ കാലത്തെ സീരിയലുകള്‍ കണ്ടാ ലൈഫ് പോക്കാണ് ഭായ്
  :-)
  ഉപാസന

 28. P S Bhaskara Murthi said...

  മാധ്യമങ്ങളെ നല്ലരീതിയില്‍ തുറന്നു കാട്ടിയ ബ്ലോഗ്. പക്ഷെ ഇതു കൊണ്ടൊന്നും അവര്‍ മതിയാക്കാന്‍ പോകുന്നില്ല sensationalism നമ്മുടെ മാധ്യമങ്ങളുടെ ഒരു മുഖമുദ്രയാണ് അതാണ്‌ അവരുടെ തുറുപ്പുഗുലാന്‍

 29. നന്ദകുമാര്‍ said...

  കുഞ്ഞാ ഇന്നാണ് വായിക്കാന്‍ സാധിച്ചത്.കൊള്ളാം ചിരിക്കൊപ്പം ആക്ഷേപവും!! സന്ദര്‍ഭോചിതം!

  “എങ്കില്‍ ട്രൈനിനു മുന്നില്‍ ചാടിയാലൊ..അതിന് അങ്ങ് ആലുവ വരെ പോകേണ്ടെ?“
  അപ്പോ സംഭവം പെരുമ്പാവൂരാണല്ലേ!! :)

 30. ഷിജു | the-friend said...

  വളരെ ആകാംക്ഷയോടാണ് ആദ്യം വായിച്ചത് അവസാനമായപ്പോള്‍ അയ്യേ ഇതായിരുന്നോ എന്ന് ചിന്തിച്ചുപോയി.നമ്മുടെ ചാനലുകാരെ നാം ചീത്ത വിളിച്ചെങ്കിലും മറ്റ് പലകാര്യങ്ങളിലും അവരുടെ സേവനം നമുക്ക് മറക്കാന്‍ പറ്റില്ലല്ലോ.പല മറഞ്ഞിരുന്ന സത്യങ്ങളും ചാനലുകാര്‍ പുറത്ത് കൊണ്ടുവന്ന സംഭവങ്ങളും ഉണ്ട്. എങ്കിലും ഇപ്പോഴത്തെ പത്രപ്രവര്‍ത്തന ശൈലി മാറേണ്ടതുതന്നെ.

 31. santhosh|സന്തോഷ് said...

  അവസരോചിതം കുഞ്ഞന്‍... നന്നായിരിക്കുന്നു. ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുന്നു.

 32. നട്ടപിരാന്തന്‍ said...

  വീണ്ടും ഒരു കുഞ്ഞു പോസ്റ്റിലൂടെ കുഞ്ഞന്‍ ഒരു വലിയ സത്യം വിളിച്ചിച്ചു പറഞ്ഞിരിക്കുന്നു.

  ആദ്യം ഞാന്‍ കരുതി... ആരോടും ആത്മഹത്യ ചെയ്യരുത് എന്നു പറയാനായിരിക്കും ഈ പോസ്റ്റ് എന്ന്

  നന്നായി കുഞ്ഞാ..

 33. മാണിക്യം said...

  കുഞ്ഞന്റെ കഥയും
  ജയകൃഷ്ണന്റെ വാല്‍ക്കഷണവും കൂടിആയപ്പോള്‍
  “ആത്മഹത്യ്” ഉഷാറായി..
  എനിക്ക് മലയാളം ചാനല്‍ കിട്ടാത്ത് സങ്കടം ഇന്ന് മാറി....ചുരുക്കത്തില്‍ ചാനല്‍ വാര്‍ത്തകള്‍ നാടിനു ശല്യം ആവുന്നു മെസജ് അങ്ങെത്താന്‍ വല്ല മാര്‍ഗവും ഉണ്ടോ?

  കുഞ്ഞനു നന്ദി......

 34. ബാജി ഓടംവേലി said...

  പ്രേക്ഷകരെ പമ്പരവിഢികളാക്കുന്ന മാധ്യമസംസ്കാരത്തിന്റെ ചീഞ്ഞളിഞ്ഞ മുഖം അനാവരണം ചെയ്ത രീതി വളരെ നന്നായി.

 35. ബഷീര്‍ വെള്ളറക്കാട്‌ / pb said...

  അവസാനം സ്കൂള്‍ കുട്ടികളുടെ മരണം റിപ്പോര്‍ട്ട്‌ (തത്സമയ വിവരണം ) കുറച്ച്‌ കാണേണ്ടി വന്നു. എന്തും വിറ്റ്‌ കാശാക്കുന്ന ചാനലുകള്‍ .. കുറെയൊക്കെ നമ്മളും ഇവരെ പ്രോത്സാഹിപ്പിക്കയല്ലേ..

 36. ഗീത് said...

  വാര്‍ത്ത കാണാറേ ഇല്ല കുഞ്ഞാ.
  ആ നേരവും കൂടി പാട്ടു കേള്‍ക്കുകയോ ബ്ലോഗുകയോ ചെയ്തൂടേന്നു വിചാരിക്കും......

 37. ദീപക് രാജ്|Deepak Raj said...

  സത്യം.... ചാവാന്‍ വേറെ ഒന്നും വേണ്ട.

 38. പിരിക്കുട്ടി said...

  nannayi ishtappettu...

  jayakrishnante commentum

 39. maithreyi said...

  nalla sisksha thanne!

 40. maithreyi said...

  nalla siksha!

 41. അനില്‍@ബ്ലോഗ് said...

  കൊള്ളാം.
  സീരിയല്‍ കണ്ടാലും മതി. ഭ്രാന്തുപിടിച്ച് കിണറ്റില്‍ ചാടിക്കോളും.

 42. സതീശ് മാക്കോത്ത്| sathees makkoth said...

  ചിന്തയ്ക്ക് വഴിനൽകുന്നല്ലോ കുഞ്ഞാ.