Saturday, November 29, 2008

ഇതി വാര്‍ത്താ ഹെ...!

ബ്ലോഗ്‌ നെറ്റ്‌ പ്രത്യേക വാര്‍ത്തകള്‍ വായിക്കുന്നത്‌ സ്വരലക്ഷ്മി.

കഴിഞ്ഞ്‌ 50 മണിക്കൂറായി അത്യന്തം ഭീകര അന്തരീക്ഷമാണ്‌ മുംബൈയില്‍ . ഇപ്പോള്‍ അവിടെ എന്താണ്‌ നടക്കുന്നതെന്ന് ഞങ്ങളുടെ പ്രത്യേക ലേഖകന്‍ ഉണ്ണിയോട്‌ ചോദിക്കാം..

"ഉണ്ണീ..ഉണ്ണീ.." (കവിയൂര്‍ പൊന്നമ്മ സ്റ്റെയിലില്‍)

"ഉണ്ണീ..കേള്‍ക്കാമൊ..?"

"കേള്‍ക്കാം സ്വരലക്ഷ്മി"

" ഇപ്പോളത്തെ അവസ്ഥ എന്താണ്‌..?"

"സ്വരലക്ഷ്മി ഇപ്പോള്‍ നാലുതവണ നിറയൊഴിക്കുന്ന ശബ്ദം കേട്ടു..ദേ ഒരു വെടിയുണ്ട എന്റെ നേര്‍ക്കാണല്ലൊ വരുന്നത്‌ മാറിക്കളയാം..ഹൊ സ്വരലക്ഷ്മി കഷ്ടിയാണ്‌ ഞാന്‍ വെടിയുണ്ടയില്‍നിന്നും രക്ഷപ്പെട്ടത്‌.."ഠമാര്‍"...

‘ക്ഷമിക്കണം ഉണ്ണിയുമായുള്ള ബന്ധം അറ്റുപോയി. അവിടെ അതിഭയങ്കര സംഘടനം നടക്കുകയാണെന്നും നാല്‍പത്‌ തവണ വെടിയൊച്ച കേള്‍ക്കുകയും റിപ്പോര്‍ട്ട്‌ ചെയ്തുകൊണ്ടിരിക്കുന്ന ഞങ്ങളൂടെ പ്രത്യേക ലേഖകന്‍ ശ്രീ ഉണ്ണിയുടെ നേര്‍ക്ക്‌ ഭീകരര്‍ തുരുതുരെ വെടിവയ്ക്കുകയും അതില്‍നിന്നും അതി സാഹസികമായി അദ്ദേഹം രക്ഷപ്പെട്ടുകയുമാണുണ്ടായത്‘.

‘ഉണ്ണിയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ പറ്റിയിട്ടുണ്ട്‌‘,

"ഉണ്ണി എന്താണവിടെ ‘ഠമാര്‍‘ എന്നൊരൊച്ച കേട്ടത്‌..? ബോംബ്‌ പൊട്ടിയതാണൊ.?"

"സ്വരലക്ഷ്മി അത്‌ ബോംബ്‌ പൊട്ടിയതൊന്നുമല്ല. സുരക്ഷാ സേന നമ്മുടെ ക്യാമറമാന്റെ ക്യാമറവാങ്ങി നിലത്ത്‌ തല്ലിയുടച്ച ശബ്ദമായിരുന്നു അത്‌"

" ഉണ്ണി ഇപ്പോഴത്തെ ലേറ്റസ്റ്റ്‌ ന്യൂസ്‌ എന്താണ്‌.?"

"അതിഭയങ്കരമായ ഏറ്റുമുട്ടലാണു നടന്നുകൊണ്ടിരിക്കുന്നത്‌. നാല്‌ ഭടന്മാരും ഒരു തിവ്രവാദിയും ഏറ്റുമുട്ടലില്‍ മരിച്ചു.."

"തീവ്രവാദിയെ ഉണ്ണി കണ്ടൊ?"

"കണ്ടു സ്വരലക്ഷ്മി"

"അയാള്‍ ഏതു രാജ്യക്കാരനാണ്‌? അയാളുടെ പേരെന്താണ്‌?

"അയാളെ കണ്ടിട്ട്‌ ഒരു ആഫ്രിക്കക്കാരനാണേന്നു തോന്നുന്നു. അയാളുടെ പേരെന്താണെന്ന് ഞാന്‍ സുരക്ഷസേനയോട്‌ ചോദിച്ചെങ്കിലും അവര്‍ പറഞ്ഞില്ല, സ്വരലക്ഷ്മി"

“ഉണ്ണീ, മരിച്ച ഭടന്മാരില്‍ മലയാളികളുണ്ടൊ? മറ്റു മലയാളി ഭടന്മാര്‍ സുരക്ഷിത സ്ഥാനങ്ങളിലാണൊ നിലയുറപ്പിച്ചിരിക്കുന്നത്..?”

“ഭാഗ്യം നമ്മുടെ ഭടന്മാര്‍ക്കൊന്നും ആപത്തൊന്നും സംഭവിച്ചില്ല സ്വരലക്ഷ്മി..”

"ഉണ്ണി ആ സുരക്ഷ ഭടന്മാര്‍ക്കിടയിലൂടെ ഒരാള്‍ ഓടി നടക്കുന്നുണ്ടല്ലൊ, അതാരാണ്‌? എന്താണയാള്‍ ചെയ്യുന്നത്‌?"

"സ്വരം, അയാള്‍ കോത്താഴത്തെ പൊറിഞ്ചുവാണ്‌. ഇഞ്ചി മിഠായി വില്‍ക്കുന്നതാണ്‌....."

‘വീണ്ടും ഉണ്ണിയുമായുള്ള ബന്ധം അറ്റുപോയി, നമുക്ക്‌ ഉണ്ണിയിലേക്ക്‌ തിരിച്ചുവരാം, അതിനിടക്ക്‌ അല്‍പം ബ്രേക്ക്‌..!‘

‘ശ്രീ പൊറിഞ്ചു നമ്മുടെ ധീര സേനാനികള്‍ക്ക്‌ തളര്‍ച്ചമാറാനും തൊണ്ടയടപ്പ്‌ മാറാനുമായി ഇഞ്ചിമിഠായി കൊടുക്കുകയാണെന്നും കാശ്‌ നല്‍കാത്ത ഭടന്മാരെ പുളിച്ച തെറിപറയുകയും ചെയ്യുന്നുണ്ടെന്ന് ഉണ്ണി റിപ്പോര്‍ട്ട്‌ ചെയ്യുന്നു‘.

"ഉണ്ണീ ഉണ്ണീ..എന്താണിപ്പോഴത്തെ അവസ്ഥ..?"

"സ്വരലക്ഷ്മി, ഇപ്പോള്‍ സ്ഥിതി ശാന്തമാണ്‌"

"ഉണ്ണി നേരെത്തെ പറഞ്ഞില്ലെ ഒരു തീവ്രവാദിയെ കൊന്നുവെന്ന്. അയാളുടെ വിട്‌ എവിടെയാണെന്നും അയാള്‍ക്ക്‌ എന്ത്‌ വിദ്യഭ്യാസം ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞൊ?" അയാളുടെ വീട്ടുകാര്‍ക്ക്‌ അയാള്‍ മരിച്ചതില്‍ സങ്കടമുണ്ടൊ? ഇനി എങ്ങിനെ ആ കുടുംബം കഴിയും എന്നുള്ള കാര്യങ്ങളെല്ലാം അറിയാന്‍ പറ്റിയൊ ഉണ്ണി..?"

"സ്വര ലക്ഷ്മി, രണ്ടു ദിവസമായി ഞങ്ങള്‍ ഊണും ഉറക്കവുമില്ലാതെ ഇവിടെ കുത്തിയിരിക്കുകയാണ്‌...*##*@.... ഹോട്ടല്‍ മുറിയേടുക്കാതെ നേരെ ഇവിടെ വന്നതെങ്കിലും ഞങ്ങളുടെ താമസ ബാറ്റ കട്ട്‌ ചെയ്യരുതെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളറോട്‌ പറയണം"

‘ചില സാങ്കേതിക കാരണങ്ങളാല്‍ ഉണ്ണിയുമായുള്ള ബന്ധം അറ്റുപോയി. വീണ്ടും ഉണ്ണിയുമായി തിരിച്ചുവരും അതുവരെ ഒരു ഷോട്ട്‌ ബ്രേക്ക്‌‘.

************************************************************************************

മുംബൈയില്‍ ഭീകരരുമായി ഏറ്റുമുട്ടി ജീവന്‍ വെടിഞ്ഞ ഭാരതത്തിന്റെ ധീര ഭടന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനേടൊപ്പം അവരുടെ ബന്ധുജനങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

അതുപോലെതന്നെ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ മറ്റു സഹോദരി സഹോദരന്മാര്‍ക്കും കുഞ്ഞന്റെ പ്രണാമം കൂടെ ഒരുപിടി കണ്ണീരും.

************************************************************************************

നമ്മുടെ ചില മാധ്യമങ്ങള്‍ ഈ സംഭവത്തില്‍ നടത്തിയ ചില കാര്യങ്ങള്‍ ഒന്നു പരിഹസിക്കുവാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്.

38 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    ബ്ലോഗ്‌ നെറ്റ്‌ പ്രത്യേക വാര്‍ത്തകള്‍ വായിക്കുന്നത്‌ സ്വരലക്ഷ്മി.

    കഴിഞ്ഞ്‌ 30 മണിക്കൂറായി അത്യന്തം ഭീകര അന്തരീക്ഷമാണ്‌ മുംബയില്‍ . ഇപ്പോള്‍ അവിടെ എന്താണ്‌ നടക്കുന്നതെന്ന് ഞങ്ങളുടെ പ്രത്യേക ലേഖകന്‍ ഉണ്ണിയോട്‌ ചോദിക്കാം..

    "ഉണ്ണീ..ഉണ്ണീ.." (കവിയൂര്‍ പൊന്നമ്മ സ്റ്റെയിലില്‍)

    "ഉണ്ണീ..കേള്‍ക്കാമൊ..?"

    "കേള്‍ക്കാം സ്വരലക്ഷ്മി"

    " ഇപ്പോളത്തെ അവസ്ഥ എന്താണ്‌..?"

    "സ്വരലക്ഷ്മി ഇപ്പോള്‍ നാലുതവണ നിറയൊഴിക്കുന്ന ശബ്ദം കേട്ടു..ദേ ഒരു വെടിയുണ്ട എന്റെ നേര്‍ക്കാണല്ലൊ വരുന്നത്‌ മാറിക്കളയാം..ഹൊ സ്വരലക്ഷ്മി കഷ്ടിയാണ്‌ ഞാന്‍ വെടിയുണ്ടയില്‍നിന്നും രക്ഷപ്പെട്ടത്‌.."ഠമാര്‍"...

  2. ബാലാമണി said...
    This comment has been removed by the author.
  3. ബാലാമണി said...

    കൊള്ളാം നന്നായിട്ടുണ്ട്. നമ്മുടെ ചാനലുകാരും പത്ര മാധ്യമങ്ങളും ഇതൊക്കെ വിറ്റ് കാശാക്കാന്‍ ആണ് ശ്രമിക്കുന്നത്. തികച്ചും ഔചിത്യമായ് ഒരു പോസ്റ്റ്. അഭിനന്ദനങ്ങള്‍

    സ്നേഹപൂര്‍‌വ്വം
    ബാലാമണി

  4. യാരിദ്‌|~|Yarid said...

    കുഞ്ഞന്‍ ചേട്ടാ മനോരമ ന്യൂസ് കണ്ടു കൊണ്ടിരുന്നപ്പോ മുംബയില്‍ നടന്നതിലും വലിയ ഒന്ന് “ബ്രേക്കിംഗ് ന്യൂസ്” ആയി കണ്ടു. ആദ്യം മനോരമ ന്യൂസ് ലേഖകനു വെടിവെല്‍പ്പില്‍ പരിക്കത്രെ. പിന്നീട് എഴുതികാണിച്ചു ഗ്രനേഡില്‍ ആണെന്ന്. മറ്റൊരു ന്യൂസ് ചാനലിലും ഇതു കാണിച്ചതുമില്ല. . “വാഴക്കിട്ട് വെള്ളമൊഴിക്കുമ്പോ അതിന്റെ കൂട്ടത്തില്‍ ചീരക്കു കൂടി ഇരുന്നോട്ടെ“ എന്ന ഒരു ലൈന്‍.

    കഷ്ടം തന്നെ നമ്മുടെ ചാനലുകള്‍. ആഘോഷമായിരുന്നു അവര്‍ക്കിതു. മിമിക്രി നടനെ വരെ വിളിച്ചു അഭിമുഖ ചര്‍ച്ചേയന്ന കോത്താഴത്തിലെ ഏര്‍പ്പാടായിരുന്നു ഇവന്മാര്‍ ചെയ്തോണ്ടിരുന്നതു.

    അവിടെ മരിച്ച എല്ലാവര്‍ക്കും ആദരാഞ്ജലികള്‍..:(

    ഓഫ്: അവിടെ ആക്രമിച്ച തന്തയില്ലാത്ത കഴുവേറിമോന്മാരുടെ സോഴ്സ് കണ്ടു പിടിച്ച് റൂട്ട് ലെവലില്‍ നിന്ന് തുടച്ചു മാറ്റണം. ഇവനെയൊക്കെ സപ്പോര്‍ട്ട് ചെയ്യുന്ന ഏതെങ്കിലും പട്ടി റാസ്ക്കലുകള്‍ ഇവിടെയുണ്ടെങ്കില്‍ പേപ്പട്ടിയെ കൊല്ലുന്നതു പോലെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലണം. ഇതിനിടയില്‍ മനുഷ്യാവകാശമെന്നെങ്ങാനും ഏതെങ്കിലുമൊരുത്തന്‍ പറഞ്ഞാല്‍ അവനെ ആദ്യം ശരിയാക്കണം.

  5. കുഞ്ഞന്‍ said...

    ബാലാമണി ജീ..
    ആദ്യ പ്രതികരണത്തിന് നന്ദി..ചുമ്മാ ഒന്ന് എഴുതി നോക്കിയതാണ്. ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒരു വേദി.

    യാരിദ് മാഷെ..
    തീര്‍ച്ചയായും ഇതൊരു മാറ്റത്തിന്റെ തുടക്കമാകട്ടെ, നപുംസകങ്ങള്‍, രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ഇവരെ കല്ലെറിഞ്ഞ് കൊല്ലണം..അതിന് ആദ്യ കല്ല് ഞാനെറിയുന്നു (മുമ്പ് പലതവണ എറിഞ്ഞിട്ടുണ്ടെങ്കിലും)..പ്രതികരണത്തിന് നന്ദി

  6. കാപ്പിലാന്‍ said...

    :)

  7. ജിജ സുബ്രഹ്മണ്യൻ said...

    ആദ്യം വായിച്ചു വന്നപ്പോള്‍ ആകെ ദേഷ്യം തോന്നിയിരുന്നു .വേറെ ഒന്നും കൊണ്ടല്ല.ഇത്രയും ഭീകരമായ അവസ്ഥ അവിടെ ഉണ്ടായപ്പോള്‍ അതിനെ കളിയാക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടമായി.പക്ഷേ അവസാനം കാര്യം മനസ്സിലായപ്പോള്‍ സന്തോഷവുമായി.ചാനലുകാര്‍ക്ക് എന്തു വാര്‍ത്ത കിട്ടിയാലും ആഘോഷമല്ലേ.മനോരമ ന്യൂസിനു പ്രത്യേകിച്ചും,

    അവസരോചിതമായ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍

  8. അനില്‍@ബ്ലോഗ് // anil said...

    ഏതായാലും പുതിയൊരു മാദ്ധ്യമ സംസ്കാരം എന്നൊരു ചര്‍ച്ചയെങ്കിലും ഉരുത്തിരിയും എന്നു കരുതാം.

  9. മറ്റൊരാള്‍ | GG said...

    “ഞങ്ങളുടെ ലേഖകന്‍, തറയില്‍ കിടന്നാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നും ഒരു ചാനലില്‍ക്കൂടി പറയുന്നത് കേള്‍ക്കേണ്ടി വന്നു.“

    അവസരോചിതമായ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍.

  10. സജീവ് കടവനാട് said...

    ശക്തം. ചാനലുകള്‍ക്ക് ആഘോഷമായിരുന്നു പ്രസ്തുത ദുരന്തമെന്നത് പറയാതിരിക്കാനാകുന്നില്ല. കര്‍മ്മനിരതരാകേണ്ടിയിരുന്ന സേനാംഗങ്ങളെപ്പിടിച്ച് അഭിമുഖം നടത്തിയും അതിനിടക്ക് സര്‍വ്വവിധ ഭാഗ്യങ്ങളും കൊണ്ടുവരുന്ന ജ്യോത്സ്യന്മാരുടെ പരസ്യങ്ങള്‍ തിരുകിയും അവര്‍ പരമാവധി പ്രേക്ഷകവികാരം മുതലെടുത്തു. ഞങ്ങളുടെ ലേഖകന്‍ നടത്തിയ അഭിമുഖം എന്ന് മനോരമക്കാരി ഇടക്കിടെ തറപ്പിച്ചു പറയുമായിരുന്നു.യാരിദു പറഞ്ഞ പോലെ “വാഴക്കിട്ട് വെള്ളമൊഴിക്കുമ്പോ അതിന്റെ കൂട്ടത്തില്‍ ചീരക്കു കൂടി ഇരുന്നോട്ടെ“ എന്ന ലൈന്‍ തന്നെ.



    മരിച്ചവരോടുള്ള ദു:ഖത്തോടൊപ്പം ഭരണകേന്ദ്രങ്ങളോടുള്ള അമര്‍ഷം കൂടി രേഖപ്പെടുത്തട്ടെ.

  11. OAB/ഒഎബി said...

    എന്നെ എടുക്കുകയും വേണ്ട ഞാനൊട്ട് നടക്കുകയുമില്ല....

    പ്രവാചക, ഒഎബി.

  12. smitha adharsh said...
    This comment has been removed by the author.
  13. പരേതന്‍ said...

    സ്വന്തം ലേഖകനും ഞങ്ങളും ഏതോ വലിയ കാര്യം ചെയ്യുകയാണെന്ന് കാട്ടുവാനുള്ള വെഗ്രത,.ഇനി അഥവാ അവന്‍ ചത്തിരുന്നുവെങ്കില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത ആളെന്നും രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച ചാനെലേന്നുംമുള്ള വാര്‍ത്തയും കേള്‍ക്കേണ്ടി വന്നേനെ...
    തെണ്ടികള്‍..രാജ്യത്തിന് പറ്റിയ ദുരന്തത്തില്‍ മാക്സിമം മുതല്‍ എടുപ്പ് ...അത്രതന്നെ..
    ദീപസ്തംഭം മഹാച്ചര്യം
    ചാനലിനും കിട്ടണം പണം

    സവിനയം
    പരേതന്‍

  14. ശ്രീ said...

    മാധ്യമങ്ങള്‍ക്ക് ചൂടോടെ വാര്‍ത്ത കിട്ടിയാല്‍ മതിയല്ലോ.

  15. കുഞ്ഞന്‍ said...

    കാപ്പിലാന്‍ ജീ
    ആ സ്മൈലി വരവു വച്ചിരിക്കുന്നു.

    കാന്താരീസ്..
    കാന്താരീസിന്റെ ദേശീയ വികാരത്തില്‍ എനിക്കഭിമാനം തോന്നുന്നു. അവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്ന ജേര്‍ണലിസ്റ്റും ക്യാമറമാനും ഗണ്‍ പോയന്റിലാണെന്നുള്ള കാര്യം വിസ്മരിച്ചുകൂടാ. എന്നിട്ടും അവര്‍ വാര്‍ത്ത ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്നു. ചിലപ്പോള്‍ അവരുടെ പത്ര പ്രവര്‍ത്തന ധര്‍മ്മമെന്ന നിലക്കൊ അല്ലെങ്കില്‍ വയറിന്റെ പ്രശ്നമായൊ ആയിരിക്കും അവര്‍ സ്വന്തം ജീവന് പുല്ലുവില കല്‍പ്പിച്ച് രംഗത്തിറങ്ങുന്നത്. എന്നാല്‍ സ്റ്റുഡിയൊവിലിരിക്കുന്ന പുംഗവന്മാ(രി)ര്‍ എഴുന്നുള്ളിക്കുന്നതു കണ്ടപ്പോള്‍..

    അനില്‍ഭായി..
    എല്ലാം ഒരു മാറ്റത്തിന്റെ തുടക്കമാവട്ടെ, അനുഭവമല്ലെ ഗുരു.

    ജിജി മാഷെ..
    തറയില്‍ കിടന്നില്ലായിരുന്നെങ്കില്‍ സ്ഥരമായി തറയില്‍ത്തന്നെ കിടക്കേണ്ടി വന്നേനെ.

    കിനാവ് ജി..
    ഞാന്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍, റിപ്പോര്‍ട്ടര്‍ പറയുന്ന കാര്യങ്ങള്‍ റീഡര്‍ വിശകലനം ചെയ്ത് പെരുപ്പിച്ചു കാണിക്കുന്നു. നാല് വെടി കേട്ടത് നാല്പതാകുന്നു. വീരമൃത്യു വരിച്ച ഭടന്മാരെ അനുസ്മരിക്കാതെ തീവ്രവാദിയുടെ നാളും ജാതകമാണ് സ്റ്റുഡിയോക്കാര്‍ അന്വേഷിക്കുന്നത്. ദേശീയ വികാരം തോന്നേണ്ട സമയത്ത് മലയാള വികാരം പ്രകടിപ്പിക്കുന്നു.

    ഒ എ ബി മാഷെ..
    വീണ്ടും ബൂലോഗത്തെത്തിയല്ലെ സന്തോഷം. പത്ര ധര്‍മ്മം അവര്‍ ചെയ്യുന്നുവെന്നതിനപ്പുറം മത്സരത്തില്‍ ജയിക്കാനുള്ള വ്യഗ്രത കൂടിപ്പോയി എന്നതല്ലെ ശരി

    ഇത്രയും അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

  16. ബിന്ദു കെ പി said...

    വായിച്ചു വരുമ്പോൾ ആകെ അമ്പരപ്പായി. കുഞ്ഞനും കുഞ്ഞന്റേതായ വഴിയ്ക്ക് മുതലെടുപ്പിന് ശ്രമിക്കുകയാണോ എന്ന് തോന്നിപ്പോയി. പിന്നെയല്ലേ പിടികിട്ടിയത് !!(വോൾട്ടേജ് തീരെ കുറവായതുകൊണ്ട് ട്യൂബ് ലൈറ്റ് കത്താൻ ഒരുപാട് സമയമെടുക്കുന്നു)

    പോരാട്ടം മണിക്കൂറുകൾ പിന്നിട്ട് ദിവസങ്ങളിലേയ്ക്ക് കടക്കുമ്പോൾ ചാനലുകാർക്ക് ഒരുതരം ലഹരി ബാധിച്ച മട്ടായിരുന്നു. ആ ലഹരി ഇന്നലത്തോടെ ഇറങ്ങി. ഇനി പുതിയതെന്തെങ്കിലും കിട്ടാൻ ആർത്തിയോടെ കാത്തിരിക്കുകയണവർ.

    സ്വന്തം ജീവൻ ഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ പോലും ആത്മാർത്ഥതയോടെ തങ്ങളുടെ ജോലി നിർവ്വഹിക്കുന്ന മാധ്യമപ്രവർത്തകരുടെ സേവനങ്ങൾ തീർച്ചയായും വിലമതിയ്ക്കേണ്ടതുതന്നെ. അങ്ങനെ കുറച്ചുപേർ ഉള്ളതുകൊണ്ടാണല്ലോ നമുക്കൊക്കെ വീടുകളിലിരുന്നുതന്നെ, നേരിട്ടുകാണുന്ന അതേ തീവ്രതയോടെ ഈ ദൃശ്യങ്ങളെ അനുഭവിക്കാൻ സാധിക്കുന്നത്. പക്ഷേ സ്റ്റുഡിയോവിലിരുന്ന് ഇതെല്ലാം കൈകാര്യം ചെയ്യുന്നവരുടെ വാക്കുകളും വ്യാഖ്യാനരീതികളും തികച്ചും അരോചകം തന്നെ. ഇതിനൊരു നിയന്ത്രണം ഏർപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ.

  17. കുഞ്ഞന്‍ said...

    സ്മിതാ ജീ..
    പോസ്റ്റില്‍ക്കൂടി പറയാന്‍ ഞാന്‍‍ ശ്രമിച്ചത് അത് നിങ്ങള്‍ കണ്ടെത്തി. കൂടുതല്‍ എഴുതി ഞാന്‍ നല്ലൊരു കമന്റിന്റെ വില കളയുന്നില്ല. ഒരു പ്രത്യേക നന്ദി.

    പരേതന്‍ സാബ്..
    പറഞ്ഞതത്രയും നേര്. മത്സരത്തില്‍ ധാര്‍മ്മികക്കെന്തു കാര്യം. എന്നാലും ഇത്തിര്‍ കൂടിപ്പോകുന്നു ചാനലുകളുടെ കളികള്‍.

    ശ്രീകുട്ടാ..
    മാദ്ധ്യമങ്ങള്‍ക്കല്ല ചൂടോടെ വാര്‍ത്തകള്‍ വേണ്ടത് അത് എന്നേപ്പോലുള്ളവര്‍ക്കാണ് വേണ്ടത്. ഞാന്‍ നടന്നുപോകുന്ന വഴിയില്‍ ഒരു പ്രശ്നം നടക്കുന്നതു കാണുകയാണെങ്കില്‍ അവിടെ ഒന്നെത്തിനോക്കും എന്നിട്ട് അവിടത്തെ വാര്‍ത്ത ഇത്തിരി അതിശയോക്തി കലര്‍ത്തി പരിചയമുള്ളവരോട് സന്ദര്‍ഭം വരുമ്പോള്‍ പറയും. പക്ഷെ ഇത് ഒന്നോ രണ്ടൊ വ്യക്തികളില്‍ മാത്രമായി ഒതുങ്ങും. എന്നാല്‍ മാദ്ധ്യമങ്ങള്‍ അങ്ങിനെയല്ലല്ലൊ.

    ബിന്ദു ജി..
    ആ ലഹരി കണ്ട് കിക്കായതിന്റെ ഫലമാണ് ഇ പോസ്റ്റ്. ശരിയാണ് നമ്മള്‍ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എത്തിച്ചു തരുന്ന മാദ്ധ്യമങ്ങള്‍ ചെയ്യുന്ന സേവനം പ്രശംസനീയം തന്നെ. എന്നാല്‍ ബിന്ദു ചൂണ്ടിക്കാണിച്ചതുപോലെ അസ്ഥാനത്ത് ചോദ്യ ശരങ്ങള്‍ എയ്യുമ്പോള്‍ അത് അരോചകവും വേദനാജനകവും ആയിത്തീരുന്നു.

    ഇത്രയും അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി

  18. poor-me/പാവം-ഞാന്‍ said...

    ("ചാം ചച്ച ചൂം ചച ചൂമരി ചച ഛ")കാറ്റുള്ളപ്പോളെ തൂറ്റാന്‍ പറ്റൂ എന്നു ചൈനീസ്‌ പഴമൊഴി ഇത്തരുണത്തില്‍ സ്മരണീയമെത്രെ!

  19. krish | കൃഷ് said...

    കൊള്ളാം, ഈ കഴുകന്മാരുടെ ‘അമേധ്യ‘മ സംസ്കാരത്തെ കുറിച്ച് എഴുതിയത്.
    ഇതിലും എത്രയോ കഷ്ടകരവും വേദനജനിപ്പിക്കുന്നതുമായിരുന്നു ഹിന്ദി ന്യൂസ് ചാനലുകളിലെ ലൈവ്/എക്സ്ക്ലൂസിവ് റിപ്പോര്‍ട്ടിംഗും ദൃശ്യങ്ങളും.
    ഏതു സന്ദര്‍ഭവും വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്നവര്‍.

  20. ഗീത said...

    സ്വരലക്ഷ്മി എന്ത് ’ഇന്റലിജന്റ്’ചോദ്യങ്ങളാ ചോദിക്കുന്നത്!!! മീഡിയാക്കാരായാല്‍ ഇങ്ങനെ ഇരിക്കണം !

    കൊള്ളാം കുഞ്ഞാ ഈ സര്‍ക്കാസം. ഇതൊക്കെ ആ മീഡിയാ ആള്‍ക്കാര്‍ വായിക്കാനിടയായെങ്കില്‍..

    യാരിദിന്റെ ഓഫിനൊപ്പം ഞാനും.

  21. രാമചന്ദ്രൻ വെട്ടിക്കാട്ട് said...

    മാധ്യമസുഹൃത്തുക്കള്‍ക്കിതൊരാഘോഷമായിരുന്നല്ലോ. കൂടുതല്‍ വാര്‍ത്ത വിറ്റ് ആര്‍ക്ക് കാശാക്കാം എന്ന ചിന്ത. ഞാന്‍ ഈ സമയത്ത് വാര്‍ത്തകള്‍ കണ്ടേയില്ല. കാണാനുള്ള മനക്കരുത്തുണ്ടായിരുന്നില്ല എന്നതാണ് സത്യം.

    മാധ്യമ പ്രവര്‍ത്തകന്‍ എന്ന ഐ ഡി ഉണ്ടെങ്കില്‍ എന്തു തോന്ന്യാസവും ചെയ്യാമെന്ന അവസ്ഥ.


    രക്തസാക്ഷികള്‍ക്ക്‌
    എന്റെ അഭിവാദ്യങ്ങള്‍.

  22. G.MANU said...

    നന്നായി മാഷേ.
    മരണങ്ങള്‍ പോലും ആഘോഷമാക്കുകയാണിവിടെ...

  23. അപ്പു ആദ്യാക്ഷരി said...

    കറക്റ്റ്. കൊടുകൈ.... !!

  24. അപ്പു ആദ്യാക്ഷരി said...

    കരഞ്ഞുകൊണ്ടീരിക്കുന്ന ആരെങ്കിലും ഒരു നാള്‍ ലൈവായി ഒരു വാര്‍ത്താലേഖകന്റെ ചെവിക്കന്നത്തൊരണ്ണം പൊട്ടിക്കുന്ന സുവര്‍ണ്ണ ദിനമാണ് എന്റെ സ്വപ്നം.. ഇതേ വിഷയത്തെപ്പറ്റി ഞാനും ഒരു പോസ്റ്റ് ഇവിടെ ഇട്ടിരുന്നു

  25. സക്കാഫ് vattekkad said...

    കുഞ്ഞന്‍സ്‌
    malayalam tv chanal മുര്‍ദബാദ്

  26. Sureshkumar Punjhayil said...

    Valare Manoharam...Theerchayayum Prashamsaneeyam thanne. Njaanum Anubhavichathanu ee thira nadakangal. Thankalkku Bhavukangal.

  27. അപ്പൂട്ടൻ said...

    മാധ്യമപ്രവര്‍ത്തകനും മനുഷ്യനും രണ്ടും രണ്ടാണെന്ന് കാലം പലതവണ തെളിയിച്ചിട്ടുള്ളതാണ്. പുലിറ്റ്സര്‍ സമ്മാനം ലഭിച്ച പല ഫോട്ടോകളും ഇതിന് ഉദാഹരണമാണ്. ബോംബേറില്‍ പരിക്കേറ്റ് ഓടുന്ന കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു മടിയുമില്ലായിരുന്നു, അന്നും ഇന്നും (എന്നും). ഇതില്‍ ഇന്ത്യയെന്നോ വിദേശമെന്നോ വ്യത്യാസമില്ല.
    ഒരു സംഭവം കാണുന്പോള്‍ ആദ്യം ക്യാമറയിലേക്കാണ് കൈ നീളുക, അത് അവന്റെ (അവളുടെയും) മനസ്സില്‍ പതിപ്പിച്ചിട്ടുള്ള ഒരു റെസ്പോന്‍സ്‌ ആണ്.
    എന്നാല്‍ ഒരു കൊലപാതകം മുഴുവന്‍ ടെലികാസ്റ്റ് ചെയ്യാന്‍, അതും "കാണാന്‍ മറക്കരുത്" എന്ന സ്ക്രോളിംഗ് ബിറ്റ് അടക്കം പരസ്യപ്പെടുത്താന്‍ ഒരു ചാനല്‍ മുതിരുന്പോള്‍ അവരെ എന്ത് ചെയ്യണം?

    അല്ല, ഇവരെ മാത്രം എന്തിന് പറയുന്നു? കുറച്ചു നാള്‍ മുന്പ് പത്രത്തില്‍ ഒരു ഫോട്ടോ വന്നിരുന്നു, ബസിടിച്ച് ഒരാള്‍ മരിച്ചു. മൃതദേഹം ബസിനടിയില്‍ തന്നെ. അതിന്റെ ഫോട്ടോ മൊബൈലില്‍ എടുക്കാന്‍ ചിലര്‍ (മാധ്യമചക്രവര്‍ത്തികളല്ല, നാട്ടുകാര്‍ തന്നെ) ശ്രമിക്കുന്നു. ആ വിദ്വാന്മാര്‍ ഏത് മക്കള്‍ ആയി വരും? തൊഴിലിനിടക്ക് ഫോട്ടോ എടുക്കുന്നവരെക്കാള്‍ മ്ലേച്ഛരല്ലേ ഇവര്‍? അവര്‍ക്കെതിരെയും നമുക്കു പ്രതികരിക്കേണ്ടേ?

  28. ഷിജു said...

    കേരളത്തിലെയെന്നല്ല ഇന്ത്യയിലെ ഒരു ചാനലും ഇതിനു പുറകിലല്ലായിരുന്നു.എനിക്ക് തോന്നുന്നത് ഇങ്ങനെ ലൈവായിട്ട് കാണിച്ചില്ലായിരുന്നെങ്ക്കില്‍ ഒരുപക്ഷേ നമ്മുടെ കമാന്റോകള്‍ക്ക് ഇത്തിരികൂടി നേരത്തെ തീവ്രവാദികളെ കീഴ്പ്പെടുത്താമായിരുന്നു.

  29. വയൽ said...

    കുഞ്ഞന്ന് നന്ദി
    ഞങ്ങളുടെ മനസ്സിലുള്ള്ത്‌ വിളിചുപറഞ്ഞതിന്ന് നന്ദി....
    ഇനിയും ഇത്തരം സൃഷ്ടികൾ പ്രതീക്ഷിക്കുന്നു

  30. മാണിക്യം said...

    കുഞ്ഞാ ഇത്രയും ചെയ്തതിനു നന്ദി.
    വാര്‍ത്തകള്‍ കണ്ടിരുന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്തു കാര്യത്തിനാ ഈ റ്റിവിക്കാരെ ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കുന്നത് എന്നിട്ട് കഴമ്പില്ലാത്ത കുറെ അഭിപ്രായപ്രകടനങ്ങളും.
    റ്റി വി ചാനല്‍‌കാരുടെ “ഓറല്‍ ഡയറിയ” തികച്ചും അസഹ്യം. സന്ദര്‍ഭത്തിന്റെ വക തിരിവില്ല്ലാതെയുള്ള ശുദ്ധ അസംബംന്ധം.ഇനി എങ്കിലും ഇത്തരം നേരത്ത് മീഡിയായ്ക്ക് കടിഞ്ഞാണ്‍ ഇട്ടിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.

  31. smitha adharsh said...

    കുഞ്ഞന്‍ ചേട്ടാ..പരാതി വന്നു..ചിലപ്പോ,എനിക്കിട്ടു തല്ലു കിട്ടും..ആ ന്യൂസ് റീഡര്‍ ടെ പേരു പരസ്യമായി പറഞ്ഞതിന്..ആ കമന്റ് ഞാന്‍ ഇങ്ങു എടുത്തു..ചില "വെട്ടി മുറിയ്ക്കല്‍" നടത്തി വീണ്ടും പതിയ്ക്കുന്നു.ഞാന്‍ ഓര്‍ത്ത്തെ ഇല്ല..ഇവരൊക്കെ ബ്ലോഗ് വായിക്കും എന്ന്..സോറി കേട്ടോ..എന്നെ തല്ലി കാലോടിച്ചാല്‍,ആപ്പിളും,മുന്തിരിയും കൊണ്ടു കാണാന്‍ വരും എന്ന പ്രതീക്ഷയോടെ



    കാ‍ന്താരി ചേച്ചി പറഞ്ഞതു തന്നെ ആദ്യം തോന്നി.
    പക്ഷെ,പോസ്റ്റ് വായിച്ചു തീര്‍ന്നപ്പോള്‍ ഈ സമയത്തു മറ്റൊന്ന് ഓര്മ്മ വരുന്നു,
    മുന്പ് കേരളത്തിലെ അതി ദാരുണമായ ബോട്ട് അപകടങ്ങളില്‍ ഒന്നായ ഭൂതത്താന്‍ കെട്ട് റിസര്‍വോയറില്‍ വച്ചുണ്ടായ സ്കൂള്‍ കുട്ടികളുടെ മരണം ഒരു ചാനലില്‍ ലൈവ് സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നു.പ്രമുഖ ന്യൂസ് റീഡര്‍ ---- ന്റെ ചോദ്യം,"സ്കൂള്‍ കുട്ടികളുടെ മൃദദേഹങ്ങള്‍ പൊതു സന്ദര്‍ശനത്തിനു വച്ചിരിക്കയാണല്ലോ,എന്താണ് അവിടത്തെ മാതാപിതാക്കളുടെ മാനസീകാവസ്ഥ?അതിനെക്കുറിച്ചുള്ള റിപ്പോര്ട്ട് എന്താണ്?".പ്രത്യേക ലേഖകന്റെ മറുപടി ഇങ്ങനെ,"സമയവും,സന്ദര്‍ഭവും നോക്കാതെയുള്ള ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു,..." പെട്ടെന്ന് തന്നെ അപ്രഖ്യാപിത ബ്രേക്ക്..തുടര്‍ന്ന്..കാണുന്നു,"ഇവിടേം തൂങ്ങും..അവിടേം തൂങ്ങും..രാജു..എപ്പോഴും തൂങ്ങും"..പിന്നീടൊരിക്കലും ആ ലേഖകനെ ആ ചാനലില്‍ കണ്ടതായി ഓര്‍ക്കുന്നില്ല.ഇതു എടുത്തു പറയാന്‍ കാരണം,ആ കുട്ടി,എന്റെ ഒരു നല്ല ഫ്രണ്ട് ആയിരുന്നു.അതുകൊണ്ട് തന്നെ.. എനിക്ക് ഈ കാര്യത്തില്‍ ഉറപ്പു പറയാനാകും.ഇഞ്ചി മിഠായി കച്ചവടങ്ങള്‍ എല്ലായിടത്തും പൊടിപൊടിക്കും കുഞ്ഞന്‍ ചേട്ടാ...ഈ ഐഡിയ ക്ക് നല്ലൊരു നമസ്കാരം!

  32. Sathees Makkoth | Asha Revamma said...

    ശരിക്കും ചാകരവന്നതുപോലെയായിരുന്നു മാധ്യമങ്ങൾക്ക്!

  33. Anil cheleri kumaran said...

    sangathi kalakki...

  34. ഗുപ്തന്‍ said...

    haha thakarthu :)

  35. ബഷീർ said...

    മുന്നെ എഴുതിയ കമന്റ്‌ ഇവിടെയും ആവര്‍ത്തിക്കട്ടെ

    അവസാനം സ്കൂള്‍ കുട്ടികളുടെ മരണം റിപ്പോര്‍ട്ട്‌ (തത്സമയ വിവരണം ) കുറച്ച്‌ കാണേണ്ടി വന്നു. എന്തും വിറ്റ്‌ കാശാക്കുന്ന ചാനലുകള്‍ ..

    ഇതേ രീതിയിലായിരുന്നു. ആ ദാരുണ സംഭവത്തിന്റെയും റിപ്പോര്‍ട്ടിംഗ്‌ രീതി


    ഉണ്ണീ. ഇപ്പോള്‍ എന്താണവിടെ സംഭവിക്കുന്നത്‌
    മാധ്യമപ്രവര്‍ത്തകര്‍ എത്രാമത്തെ നിരയിലാണ

    ആദ്യം ആരുടെ കാറാണ്‍്

    മന്ത്രിയുടെ മുഖത്ത്‌ എന്താണു നിഴലിക്കുന്നത്‌

    (ടി.വി .ഒാഫ്‌ ചെയ്യാന്‍ നിര്‍വാഹമില്ലായിരുന്നു. ബാര്‍ബല്‍ഷാപ്പുകാരന്‍ തല്ലും :( )

  36. muraliekm said...

    kunja valare nalla post, ayacha ella prathikaranangalum valare nannayitund ,School kuttikalude darunamaya apakadam tv yil kandittu manasu vishamichu nilkunna samayathu oru chanalinte reader chodichukonde erikunnu eni arenkilum marikkan sadyathayundo pullikariku athumatram arinjal mathi pinneyum pinneyum chodichukondirunnapol deshyam kond ente koode erunna ellavarum theri thanne vilikukayayirunu kashtam ethupoleyulla readers anu oru nalla media nasipikkunnathu kunjanu thx

  37. ഗൗരിനാഥന്‍ said...

    ചാനലുകാര്‍ക്ക് ഇപ്പോള്‍ എല്ലാം ഒരു ആഘോഷമല്ലെ..നന്നായി കുഞ്ഞന്‍ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ നമ്മള്‍ക്ക് സമാധാനം കിട്ടില്ല.

  38. മാഹിഷ്മതി said...

    the nation salute for..............................................u