ബ്ലോഗ് നെറ്റ് പ്രത്യേക വാര്‍ത്തകള്‍ വായിക്കുന്നത് സ്വരലക്ഷ്മി.
കഴിഞ്ഞ് 50 മണിക്കൂറായി അത്യന്തം ഭീകര അന്തരീക്ഷമാണ് മുംബൈയില്‍ . ഇപ്പോള്‍ അവിടെ എന്താണ് നടക്കുന്നതെന്ന് ഞങ്ങളുടെ പ്രത്യേക ലേഖകന്‍ ഉണ്ണിയോട് ചോദിക്കാം..
"ഉണ്ണീ..ഉണ്ണീ.." (കവിയൂര്‍ പൊന്നമ്മ സ്റ്റെയിലില്‍)
"ഉണ്ണീ..കേള്‍ക്കാമൊ..?"
"കേള്‍ക്കാം സ്വരലക്ഷ്മി"
" ഇപ്പോളത്തെ അവസ്ഥ എന്താണ്..?"
"സ്വരലക്ഷ്മി ഇപ്പോള്‍ നാലുതവണ നിറയൊഴിക്കുന്ന ശബ്ദം കേട്ടു..ദേ ഒരു വെടിയുണ്ട എന്റെ നേര്‍ക്കാണല്ലൊ വരുന്നത് മാറിക്കളയാം..ഹൊ സ്വരലക്ഷ്മി കഷ്ടിയാണ് ഞാന്‍ വെടിയുണ്ടയില്‍നിന്നും രക്ഷപ്പെട്ടത്.."ഠമാര്‍"...
‘ക്ഷമിക്കണം ഉണ്ണിയുമായുള്ള ബന്ധം അറ്റുപോയി. അവിടെ അതിഭയങ്കര സംഘടനം നടക്കുകയാണെന്നും നാല്‍പത് തവണ വെടിയൊച്ച കേള്‍ക്കുകയും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഞങ്ങളൂടെ പ്രത്യേക ലേഖകന്‍ ശ്രീ ഉണ്ണിയുടെ നേര്‍ക്ക് ഭീകരര്‍ തുരുതുരെ വെടിവയ്ക്കുകയും അതില്‍നിന്നും അതി സാഹസികമായി അദ്ദേഹം രക്ഷപ്പെട്ടുകയുമാണുണ്ടായത്‘.
‘ഉണ്ണിയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ പറ്റിയിട്ടുണ്ട്‘,
"ഉണ്ണി എന്താണവിടെ ‘ഠമാര്‍‘ എന്നൊരൊച്ച കേട്ടത്..? ബോംബ് പൊട്ടിയതാണൊ.?"
"സ്വരലക്ഷ്മി അത് ബോംബ് പൊട്ടിയതൊന്നുമല്ല. സുരക്ഷാ സേന നമ്മുടെ ക്യാമറമാന്റെ ക്യാമറവാങ്ങി നിലത്ത് തല്ലിയുടച്ച ശബ്ദമായിരുന്നു അത്"
" ഉണ്ണി ഇപ്പോഴത്തെ ലേറ്റസ്റ്റ് ന്യൂസ് എന്താണ്.?"
"അതിഭയങ്കരമായ ഏറ്റുമുട്ടലാണു നടന്നുകൊണ്ടിരിക്കുന്നത്. നാല് ഭടന്മാരും ഒരു തിവ്രവാദിയും ഏറ്റുമുട്ടലില്‍ മരിച്ചു.."
"തീവ്രവാദിയെ ഉണ്ണി കണ്ടൊ?"
"കണ്ടു സ്വരലക്ഷ്മി"
"അയാള്‍ ഏതു രാജ്യക്കാരനാണ്? അയാളുടെ പേരെന്താണ്?
"അയാളെ കണ്ടിട്ട് ഒരു ആഫ്രിക്കക്കാരനാണേന്നു തോന്നുന്നു. അയാളുടെ പേരെന്താണെന്ന് ഞാന്‍ സുരക്ഷസേനയോട് ചോദിച്ചെങ്കിലും അവര്‍ പറഞ്ഞില്ല, സ്വരലക്ഷ്മി"
“ഉണ്ണീ, മരിച്ച ഭടന്മാരില്‍ മലയാളികളുണ്ടൊ? മറ്റു മലയാളി ഭടന്മാര്‍ സുരക്ഷിത സ്ഥാനങ്ങളിലാണൊ നിലയുറപ്പിച്ചിരിക്കുന്നത്..?”
“ഭാഗ്യം നമ്മുടെ ഭടന്മാര്‍ക്കൊന്നും ആപത്തൊന്നും സംഭവിച്ചില്ല സ്വരലക്ഷ്മി..”
"ഉണ്ണി ആ സുരക്ഷ ഭടന്മാര്‍ക്കിടയിലൂടെ ഒരാള്‍ ഓടി നടക്കുന്നുണ്ടല്ലൊ, അതാരാണ്? എന്താണയാള്‍ ചെയ്യുന്നത്?"
"സ്വരം, അയാള്‍ കോത്താഴത്തെ പൊറിഞ്ചുവാണ്. ഇഞ്ചി മിഠായി വില്‍ക്കുന്നതാണ്....."
‘വീണ്ടും ഉണ്ണിയുമായുള്ള ബന്ധം അറ്റുപോയി, നമുക്ക് ഉണ്ണിയിലേക്ക് തിരിച്ചുവരാം, അതിനിടക്ക് അല്‍പം ബ്രേക്ക്..!‘
‘ശ്രീ പൊറിഞ്ചു നമ്മുടെ ധീര സേനാനികള്‍ക്ക് തളര്‍ച്ചമാറാനും തൊണ്ടയടപ്പ് മാറാനുമായി ഇഞ്ചിമിഠായി കൊടുക്കുകയാണെന്നും കാശ് നല്‍കാത്ത ഭടന്മാരെ പുളിച്ച തെറിപറയുകയും ചെയ്യുന്നുണ്ടെന്ന് ഉണ്ണി റിപ്പോര്‍ട്ട് ചെയ്യുന്നു‘.
"ഉണ്ണീ ഉണ്ണീ..എന്താണിപ്പോഴത്തെ അവസ്ഥ..?"
"സ്വരലക്ഷ്മി, ഇപ്പോള്‍ സ്ഥിതി ശാന്തമാണ്"
"ഉണ്ണി നേരെത്തെ പറഞ്ഞില്ലെ ഒരു തീവ്രവാദിയെ കൊന്നുവെന്ന്. അയാളുടെ വിട് എവിടെയാണെന്നും അയാള്‍ക്ക് എന്ത് വിദ്യഭ്യാസം ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞൊ?" അയാളുടെ വീട്ടുകാര്‍ക്ക് അയാള്‍ മരിച്ചതില്‍ സങ്കടമുണ്ടൊ? ഇനി എങ്ങിനെ ആ കുടുംബം കഴിയും എന്നുള്ള കാര്യങ്ങളെല്ലാം അറിയാന്‍ പറ്റിയൊ ഉണ്ണി..?"
"സ്വര ലക്ഷ്മി, രണ്ടു ദിവസമായി ഞങ്ങള്‍ ഊണും ഉറക്കവുമില്ലാതെ ഇവിടെ കുത്തിയിരിക്കുകയാണ്...*##*@.... ഹോട്ടല്‍ മുറിയേടുക്കാതെ നേരെ ഇവിടെ വന്നതെങ്കിലും ഞങ്ങളുടെ താമസ ബാറ്റ കട്ട് ചെയ്യരുതെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളറോട് പറയണം"
‘ചില സാങ്കേതിക കാരണങ്ങളാല്‍ ഉണ്ണിയുമായുള്ള ബന്ധം അറ്റുപോയി. വീണ്ടും ഉണ്ണിയുമായി തിരിച്ചുവരും അതുവരെ ഒരു ഷോട്ട് ബ്രേക്ക്‘.
************************************************************************************
മുംബൈയില്‍ ഭീകരരുമായി ഏറ്റുമുട്ടി ജീവന്‍ വെടിഞ്ഞ ഭാരതത്തിന്റെ ധീര ഭടന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനേടൊപ്പം അവരുടെ ബന്ധുജനങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.
അതുപോലെതന്നെ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ മറ്റു സഹോദരി സഹോദരന്മാര്‍ക്കും കുഞ്ഞന്റെ പ്രണാമം കൂടെ ഒരുപിടി കണ്ണീരും.
************************************************************************************
നമ്മുടെ ചില മാധ്യമങ്ങള്‍ ഈ സംഭവത്തില്‍ നടത്തിയ ചില കാര്യങ്ങള്‍ ഒന്നു പരിഹസിക്കുവാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്.
Showing posts with label 26/11. Show all posts
Showing posts with label 26/11. Show all posts
Saturday, November 29, 2008
ഇതി വാര്‍ത്താ ഹെ...!
രചന :
കുഞ്ഞന്‍
, ദിവസം :
11:25:00 AM
38
പ്രതികരണങ്ങള്‍
Subscribe to:
Posts (Atom)