ആരാണ്..?
ഞാനാണ് മാലാഖ..!
എന്തിനു വന്നു..?
എഴുത്തും കൊണ്ട് വന്നു..!
എന്തെഴുത്ത്..?
തലയിലെഴുത്ത്..!
എന്തു തല..?
മൊട്ടത്തല..!
എന്തു മൊട്ട..?
കോഴിമുട്ട..!
എന്തു കോഴി..?
പൂവന്‍ കോഴി..!
എന്തു പൂവ്..?
കാട്ടു പൂവ്..!
എന്തു കാട്..?
പട്ടിക്കാട്..!
എന്തു പട്ടി..?
പേപ്പട്ടി..!
എന്തു പേ..?
പെപ്പര പേ...!
*
*
*
*
എന്തു പോസ്റ്റ്..?
കുഞ്ഞന്‍ പോസ്റ്റ്..!
എന്തു കുഞ്ഞന്‍..?
ബൂലോഗ കുഞ്ഞന്‍..!
എന്തു ബൂലോഗം..?
ബാക്കി നിങ്ങള്‍ക്ക് വിട്ടുതന്നിരിക്കുന്നു.
Thursday, November 13, 2008
പെപ്പര പേ..!
രചന : കുഞ്ഞന്‍ , ദിവസം : 8:03:00 AM
കാര്യം : കുട്ടിക്കാലത്തെ ഒരു കളി
Subscribe to:
Post Comments (Atom)
37 പ്രതികരണങ്ങള്‍:
എന്തു പോസ്റ്റ്..?
കുഞ്ഞന്‍ പോസ്റ്റ്..!
എന്തു കുഞ്ഞന്‍..?
ബൂലോഗ കുഞ്ഞന്‍..!
എന്തു ബൂലോഗം..?
.......... നിങ്ങള്‍ ഒരു വരിയൊ രണ്ടു വരിയൊ കൂട്ടിച്ചേര്‍ക്കൂ
വരിയൊക്കെ ഉടച്ചു കളയുകയാ ഭേദം.
ഒരു തേങ്ങ പിടിച്ചോ...
(((((( ഠേ ))))))
അയ്യോ!!!
ഈ കുഞ്ഞനേ കൊണ്ട് തോറ്റേ...
ഹി..ഹി..ഹി
ഇഷ്ടപ്പെട്ടു
എന്തു ബൂലോഗം..?
നമ്മുടെ ബൂലോഗം എന്ന് പറയണം എന്നുണ്ട്.അങ്ങനെ പറഞ്ഞാല്‍ ഉടനെ ചോദിക്കുമോ:
എന്ത് നമ്മള്‍?
ആകെ കുഴപ്പായോ?
ഒരു പെപ്പേരെ പേ..വാട്ട് ഹാപ്പെണ്ട് കുഞ്ഞന്‍ ജീ?
ഏതു ബൂലോകം?
.....
കലക്കി കുഞ്ഞാ.
കുഞ്ഞാ
കൊച്ചു കുഞ്ഞുണ്ണി മാഷേ... നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍
എടേയ് അവിടെ പണിയൊന്നുമില്ലേഡേയ് ..??
കൂഞ്ഞാ,, ബൂലോഗം വരേ എനിക്കും അറിയാരുന്നു. അത് വരേ എഴുതി അറിയാത്തത് ഞങ്ങൾക്ക് തന്നു. അതു ശരിയാവില്ല.
അന്നെക്കൊണ്ട് തോറ്റു.
അനില്‍ ഭായി..
ദേ ആ തേങ്ങ വീണ് വരിയൊക്കെ ഉടഞ്ഞുപോയി, ആദ്യ പ്രതികരണത്തിന് സ്പെഷ്യല്‍ നന്ദി..!
അരുണ്‍ജീ..
എന്നെക്കൊണ്ടു തോറ്റുവല്ലെ, വീട്ടുകാര്‍ പറഞ്ഞു, നാട്ടുകാര്‍ പറഞ്ഞു ദേ ഇപ്പോള്‍ ബൂലോഗവും..!
സ്മിതാജീ..
അതുതന്നെ..പേയായി..!
കേരള ഇന്‍സൈഡ് ഭയ്യാ..
വരവും വച്ചിരിക്കുന്നു, അതോടോപ്പം സന്തോഷവും എന്നെയും കൂടെകൂട്ടിയതിന്.
കുമാരന്‍ മാഷെ..
ചുമ്മാ ഗലക്കി നോക്കിയതാ, പക്ഷെ ഗപ്പ് കിട്ടിയില്ല.
അക്കേട്ടന്‍ ഭായി..
ആ അഭിനന്ദനങ്ങള്‍ മാത്രം ഞാനെടുക്കുന്നു.
നന്ദന്‍ മാഷെ..
പണി കിട്ടിക്കൊണ്ടിരിക്കുകയാണ് അതിന്റെ പ്രതിഫലനമാണിത്. സാമ്പത്തിക മാന്ദ്യം എന്നെയും കീഴ്പ്പെടുത്തുന്നു നന്ദാ..
നരിക്കുന്നന്‍ ജീ..
ഞാന്‍ കാരണം ബൂലോഗത്ത് തോല്‍ക്കുന്ന മൂന്നാമത്തെയാള്‍. ഇനി ഞാനാരേയും തോല്‍പ്പിക്കില്ല ഇതു... ... ...!
ഇത്രയും അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി പറയുന്നു..
ഞാന്‍ വീണ്ടും അക്ഷരശ്ലോകം എഴുതും കേട്ടൊ കുഞ്ഞാ...
എന്തു പോസ്റ്റ്...?
കുഞ്ഞൻപോസ്റ്റ്..!
എന്തു കുഞ്ഞൻ..?
ബൂലോഗ കുഞ്ഞൻ..!
എന്തു ബൂലോഗം..?
ഞാനാൺ ബൂലോഗം..!
എന്തു ഞാൻ...?
ഞാനാൺ മാലാഖ..!
എന്തിനു വന്നു..?
എഴുത്തും കൊണ്ടു വന്നു..!
ഭുമി ഉരുണ്ടു പോയി കുഞ്ഞേട്ടാ..!!?
കുഞ്ഞന്‍ ഭായി..
കുഞ്ഞുണ്ണി മാഷുക്കു പഠിക്യാ..:)
കുഞ്ഞാ..
ഒരു സിപ്പി പള്ളിപ്പുറം കുട്ടിക്കവിത കേട്ട സുഖം.
രണ്ട് വരി എഴുതാന്‍ അറിയാമായിരുന്നെങ്കില്‍ ഞാനാരാകുമായിരുന്നേനേ.... :)
ആരാദ് ? മാലാഗ :)
‘ഡും..ഡും..ഡു...
ആരാണ്
മാലാഖ’
ഞങ്ങൾ ഇങ്ങിനെയാ ചൊല്ലിത്തുടങ്ങിയിരുന്നത്.
എന്ത് ബൂലോകം..
ഉരുണ്ട [ഇരുണ്ട അല്ല] ബൂലോകം
എന്തുരുണ്ട..
പന്തുരുണ്ട
എന്ത് പന്ത്
തലപ്പന്ത്
എന്തു തല
മൊട്ടത്തല
എന്ത് മൊട്ട
പിരാന്തൻ മൊട്ട
എന്തു പിരാന്തൻ
നട്ടപ്പിരാന്തൻ
എന്തു നട്ട
വാഴ നട്ട
എന്തു വാഴ
കുളവാഴ
എന്ത് കുളം
കല്ലിട്ട കുളം
എന്ത് കല്ല്
കരിം[സാന്റ്സ്]കല്ല്
എന്തു കരിം
മാഷ് കരിം
എന്തു മാഷ്
അനോണി മാഷ്
എന്തനോണി
അന്തോണി അനോണി
എന്തന്തോണി
ബ്ലോഗന്തോണി
എന്തു ബ്ലോഗ്
ബൂലോകബ്ലോഗ്
എന്തു ബൂലോകം?????????
നിർദ്ദോഷമായ ഒരു തമാശയേ ഉദ്ദേശിച്ചുള്ളു കെട്ടോ. ആരും hurted ആകില്ല എന്നു വിശ്വസിക്കുന്നു
കുഞ്ഞൻ മാഷെ ഇതു കൊള്ളാം
എന്തു ബൂലോകം
കുഞ്ഞൻസ് ബൂലോകം
എന്നാക്കു
കുഞ്ഞനില്ലാതെ എന്താഘോഷം
ആവു!!! ലക്ഷ്മി തകര്‍ത്തുകളഞ്ഞു :)
കുഞ്ഞന്റെ പോസ്റ്റും ലക്ഷ്മിയുടെ പൂരിപ്പിക്കലും കലക്കി.
കുഞ്ഞേട്ടോാാാാാാാാാാാാാ
വല്യെ പുലികൾ കടിച്ചു കീറിക്കളയുമോ എന്നൊരു ചെറിയ പേടി ഉണ്ടായിരുന്നൂട്ടോ. അപ്പോ കുഴപ്പമില്ലാല്ലേ..
അനൂപ് പറഞ്ഞ്തുപൊലെ കുഞ്ഞേട്ടനില്ലാതെ എന്തു ബൂലോകം?????
അപ്പോ വൈകിട്ടെന്താ പരിപാടി??????
കലക്കി കേട്ടോ. ഒപ്പം ലക്ഷ്മിയുടെ വേര്‍ഷനും ഉഗ്രന്‍...
ന പിരാന്തന്‍ ജീ..
ധൈര്യമായി എഴുതൂ..എഴുതി തകര്‍ക്കൂ..
വീ കെ മാഷെ..
ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിനാണ് ഇന്നാള് ഒരാളെ ചുട്ടു കൊന്നത്. അതുകൊണ്ട് ഉരുണ്ടതാണെന്ന പ്രഖ്യാപനം വേണൊ..?
പ്രയാസി ഭായി..
അങ്ങിനെ പഠിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ...
നിരു മാഷെ..
ഈ വിനയം ഈ എളിമ ഈ കഴിവ് അതാണ് നിരു..! അപ്പൊ ഇത് സിപ്പി പള്ളിപ്പുറത്തിന്റെ വരികളാണല്ലെ..ഞാന്‍ വാമൊഴിയായിട്ട് കേട്ടതാണ്. എന്തായാലും കടപ്പാട് സിപ്പി ജിയ്ക്ക്.
ശ്രീലാല്‍ മാഷെ..
അദാണ് ശരി..!
ലക്ഷ്മി ജി..
അങ്ങിനെതന്നെയാണ് ഞങ്ങളും ചൊല്ലാറ്. എത്ര മനോഹരമായി പൂരിപ്പിച്ചിരിക്കുന്നു. ഒരു വലിയ സ്പെഷ്യല്‍ നന്ദി. വീണ്ടും കറങ്ങിത്തിരിഞ്ഞ് എന്തു ബൂലോഗത്തിലെത്തി..ഇനി ആരെങ്കിലും വീണ്ടും പൂരിപ്പിക്കാന്‍ വരുന്നതുവരെ കാത്തിരിക്കാം.
ലക്ഷ്മി ബഹന്‍..
മറിച്ച് ആരും കരുതില്ലെന്ന് ഞാനും വിശ്വസിക്കുന്നു. ഇതൊക്കെയല്ലെ ബൂലോഗം..!
അനൂപ് ജി..
അത്രക്കു വേണൊ..
നന്ദന്‍ ഭായി..
പോസ്റ്റിനേക്കാളും വലിയ കമന്റിട്ട് ലക്ഷ്മി ജി എന്നെ തകര്‍ത്തു, എന്നാലും അത് എന്റെ മുഖത്തുനോക്കി പറഞ്ഞല്ലൊ നന്ദന്‍..
അപ്പു മാഷെ..
അതുപോലെ അപ്പു ജിക്കും പറ്റുമല്ലൊ, ചുമ്മാ ഒരു വരി എഴുതൂന്നെ..
ഹരീഷ് ജീ..
ഈ വിളി അപകടമാണൊ, വിളിയുടെ അര്‍ത്ഥം ‘ഇക്കണക്കിനു പോയാല്‍...എന്നാണൊ
ലക്ഷ്മി ജി..
പുലികളെ സജ്ജീവ് ഭായി(കാര്‍ട്ടുണിസ്റ്റ്)പിടിച്ചു കെട്ടിയിട്ടു. ഇനി പേടിക്കേണ്ടാ..എന്നാലും പിടികൊടുക്കാത്ത ചില പുലികള്‍ ഉണ്ട്.
ഷിജൂ മാഷെ..
ദേ ഇപ്പോള്‍ ഷിജു കുട്ടനും.. എന്നെയങ്ങ് കില്ല് ഇതില്‍ ഭേദം അതാണ്.
ഇത്രയും അഭിപ്രാായങ്ങള്‍ പറഞ്ഞ എല്ലാ സ്നേഹിതര്‍ക്കും സന്തോഷവും നന്ദിയും പറയുന്നു.
കലക്കി.
കലക്കി.
കലക്കി.
കലക്കി.
കലക്കി.
കലക്കി.
kalakkeeeeeeeeeee....gulaaaaaane...
:)
Kunjan Version kavitha..!
കുഞ്ഞാ...
ഇത് സിപ്പി പള്ളിപ്പുറത്തിന്റെ കവിതയാണോന്ന് എനിക്കും ഉറപ്പില്ല. പക്ഷെ അദ്ദേഹത്തീന്റെ ഏതോ ഒരു കവിതാസമാഹാരത്തില്‍ പെപ്പരപ്പേ ഉണ്ട്. എന്നിരുന്നാലും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്...കുഞ്ഞന്‍ കേട്ടതുപോലെ വായ്മൊഴിയായി കേട്ട കവിതയാണ് ഇതെന്നാണ്. അദ്ദേഹം കുറച്ചൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ടാകാം. ഇനി ഇക്കാര്യത്തില്‍ ആധികാരികമായ ഒരു തീരുമാനം വേണമെന്നുണ്ടെങ്കില്‍ നമുക്ക് സിപ്പി സാറിനോട് തന്നെ ചോദിക്കാം. ഞങ്ങള്‍ ഒരേ പഞ്ചായത്തുകാരാ. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയാകാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ലെങ്കിലും എന്റെ വിവാഹത്തിന് അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇപ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ അദ്ദേഹത്തോട് ചോദിച്ച് വിവരം പറയാം.
ലക്ഷ്മിയുടെ കമന്റ് കവിതയ്ക്ക് ഒരു ഒന്നൊന്നര പെപ്പരപ്പേ..... :) ലക്ഷ്മീടെ വീട്ടീന്ന് നടന്ന് പോകാവുന്ന ദൂരമേയുള്ളൂ സിപ്പി സാറിന്റെ വീട്ടിലേക്ക്. അല്ലാ....ലക്ഷ്മീ ആ ഏരിയായിലുള്ളവരെല്ലാം കവികളും കവയിത്രികളുമാണോ ? :) :)
കുഞ്ഞോ...എന്തു പറ്റി.?.ന്തായാലും ബാല്യകാലത്തിലേയ്ക്ക് കൊണ്ടു പോയി.
ഡും ഡും ഡും............
കുഞ്ഞേട്ടാ.....
കുഞ്ഞുലച്ചിമി.........ഞമ്മക്കോന്ന് താങ്ങീല്ലേ...
ഇന്റെ മൊട്ടത്തലമ്മലേ നട്ട് പോയ്ക്കൂണൂന്നു ലച്ചിമിയെങ്കീലൂം പറഞ്ഞൂലോ....
ഞമ്മള് സബൂറാക്കീക്കുണു....
ഗോള ബൂലോഗം എന്ന്‍ അപ്പൂട്ടന്‍ വക.
ഇനീപ്പോ എന്ത് ഗോളം ന്ന്ള്ള രീതീലാച്ചാല്‍ ..... ആയ്ക്കോട്ടേ.... മുഷിയില്ല്യ. ഒരൂട്ടം വഹ്യൊക്കെ നമ്മടേലും ണ്ടാവൂലോ അപ്പ്ലക്കും.
മാഷേ.... (അങ്ങിനെ തന്നെ വിളിക്കട്ടെ, താങ്കള്‍ വിളിച്ചതുപോലെതന്നെ)
ഇതൊരു നന്ദിപ്രകടനം കൂടിയാണ്. എവിടെ എഴുതണം എന്നറിയില്ല, അവസാനം "ഇതിവിടെതന്നെ കെടക്കട്ടെ, ശുംഭന്‍" എന്ന് തീരുമാനിച്ചു.
താങ്കളുടെ കുറിപ്പ് കണ്ടു, പ്രോത്സാഹനങ്ങള്‍ക്ക് നന്ദി. സത്യത്തില്‍ ഇത് പൊതുജനം വായിക്കും എന്ന പ്രതീക്ഷ എനിക്കില്ലായിരുന്നു. ഒരു ക്ലോസ്ഡ് ലൂപ് ആയി എന്റെ കൂട്ടുകാര്‍ക്കിടയില്‍ മാത്രം ഒതുങ്ങും എന്നായിരുന്നു എന്റെ വിശ്വാസം. കുഞ്ഞന്‍ എന്ന പേരു കണ്ടപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരന്‍ ശ്രീകാന്ത് ആയിരിക്കും എന്നാണു കരുതിയത്. അതല്ലെന്നറിഞ്ഞപ്പോള്‍, പുതിയൊരാള്‍ എന്റെ പൊട്ടക്കഥ വായിച്ചെന്നറിഞ്ഞപ്പോള്‍, ഒരുപാട് സന്തോഷമായി. (ബൈ ദ വേ, എന്റെ മകനെ ഞങ്ങള്‍ കുഞ്ഞന്‍ എന്നാണു വിളിക്കുന്നത്)
ഇനി കമന്റ് ലിങ്ക് കണ്ടുപിടിക്കാന്‍ അധികം വിഷമിക്കേണ്ടി വരില്ല എന്ന് വിശ്വസിക്കുന്നു. കുറെയധികം എഴുതിയിട്ടുണ്ടതില്‍, എല്ലാം വായിക്കാന്‍ ഒരുപാട് പരിശ്രമിക്കേണ്ടി വരുമെന്നറിയാം, സമയം കിട്ടുന്പോള്‍ ഒന്നു ശ്രമിക്കൂ, അറുബോറാണെങ്കില്‍ ക്ഷമിക്കൂ...
hai
hwllo
ഞങ്ങള്‍ ചൊല്ലുന്നത് കുട്ടിക്കാലത്ത് ..
ഇത്തിരി ചീത്ത വാക്കുകള്‍ ഉണ്ടേ ....ഞാന്‍ ഉണ്ടാക്കിയതല്ലല്ലോ അപ്പോള്‍ കുഴപ്പം ഇല്ലല്ലേ
കുഞ്ഞാ ഉണ്ടെങ്കില്‍ സഹിച്ചോള് ഇത് വായിച്ചപ്പോള്‍ എനിക്കും പാടാന്‍ തോന്നി ലക്ഷ്മിടെ പാട്ടും കൊള്ളാം]
ഞങ്ങളുടെ പാട്ട് താഴെ ഉണ്ടേ
നിന്നെ വിളിക്കണ്
ആര് ?
ഈര്...
എന്തീര്?
തല ഈര്
എന്ത് തല ?
മൊട്ട തല ...
എന്ത് മൊട്ട ?
കോഴി മുട്ട
എന്ത് കോഴി ?
പൂവന്‍ കോഴി
എന്ത് പൂവന്‍?
കാട്ടു പൂവന്‍
എന്ത് കാട് ?
പനം കാട്
എന്ത് പന?
ഏറ്റു പന
എന്ത് ഏറ്റു ?
കൊടി ഈറ്റ്
എന്ത് കൊടി ?
വെത്തില കൊടി
എന്ത് വെത്തില ?
കണ്ണന്‍ വെത്തില
എന്ത് കണ്ണന്‍ ?
ചെമ്പ് കണ്ണന്‍
എന്ത് ചെമ്പ് ?
കണ്ടി ചെമ്പ്
എന്ത് കണ്ടി ?
തീട്ട കണ്ടി
എന്ത് തീട്ടം ?
പട്ടി തീട്ടം
എന്ത് പട്ടി
പേ പട്ടി
എന്ത് പേ
പെപ്പര പെര പെര പേ
:) പെപ്പരെ പെ....
കൊള്ളാം കൊള്ളാം ചേട്ടാ ........എന്റെ പുതിയ . എഴുത്ത് "കുത്തി ലേയ്ക്ക് ക്ഷണിക്കുന്നു .
Post a Comment