Wednesday, October 15, 2008

വിലക്കയറ്റം-പ്രതിഷേധം..!

ബ്ലോഗിന്റെ സാധ്യത ഉപയോഗിച്ച് എന്റെ പ്രതിഷേധം ഈ പോസ്റ്റിലൂടെ പറയുന്നു..

വിലക്കയറ്റത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നായ ക്രൂഡോയില്‍, ബാരലിന് നൂറിന്(ഡോളര്‍) മുകളില്‍ പോയപ്പോള്‍ പെട്രോളിനും ഡീസലിനും അനുബന്ധ പഥാര്‍ത്ഥങ്ങള്‍ക്കും കുത്തനെ വില വര്‍ദ്ധിപ്പിച്ചു അതും സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടി താണ്ഡവമാടിക്കൊണ്ട്.

പക്ഷെ ഇപ്പോള്‍ ക്രൂഡോയിലിന് വില എണ്‍പതിന് താഴെപ്പോയിട്ടും അതു കണ്ടില്ലെന്നു നടിക്കുന്ന അധികാരികളോട്..ഇനിയും വലക്കല്ലേ ഞങ്ങളേ....

ഒരു പൌരന്റെ സങ്കടവും പ്രതിഷേധവും എന്നാല്‍ ആവും വിധം രേഖപ്പെടുത്തുന്നു,ബ്ലോഗിന്റെ സാധ്യതയാല്‍

42 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    ഒരു പൌരന്റെ സങ്കടവും പ്രതിഷേധവും എന്നാല്‍ ആവും വിധം രേഖപ്പെടുത്തുന്നു,ബ്ലോഗിന്റെ സാധ്യതയാല്‍

    ഒരു വലിയ സ്വരമായി മാറട്ടെ..!

  2. യാരിദ്‌|~|Yarid said...

    ഞാനും പ്രതിഷേധിക്കുന്നു. വല്യ കാര്യമൊന്നുമുണ്ടായിട്ടല്ല. ചരിത്രത്തില്‍ എന്നെങ്കിലും കൂട്ടീയ വില ആരെങ്കിലും എവിടെയെങ്കിലും കുറച്ചിട്ടുണ്ടൊ മാഷെ... എന്നാലും ഇരുന്നോടെ..!

  3. Sathees Makkoth said...

    പ്രതിഷേധിക്കാനേ നമ്മുക്ക് കഴിയൂ.

  4. കുഞ്ഞന്‍ said...

    യാരിദ് മാഷെ...

    പുഴയുടെ ഉത്ഭവം അറിയാമല്ലൊ..!

    ആദ്യ അഭിപ്രായത്തിന് നന്ദി..ഒരു പ്രവാസിയായ ഞാന്‍ ഇങ്ങനെയെങ്കിലും പ്രതികരിക്കേണ്ടേ..

  5. ചാണക്യന്‍ said...

    പ്രതിഷേധത്തില്‍ ഞാനും പങ്ക് ചേരുന്നു...

  6. കുഞ്ഞന്‍ said...

    സതീശ് ഭായി..

    വേണ്ടപ്പോള്‍ വേണ്ട്പോലെ പ്രതിഷേധിച്ചാല്‍, അതിനാലാണ് ബ്ലോഗ് സാധ്യത ഉപയോഗിച്ചത്.

    അഭിപ്രായം പറഞ്ഞതില്‍ സന്തോഷം.

  7. കുഞ്ഞന്‍ said...

    ചാണിക്യന്‍ ജീ..

    വിലപ്പെട്ട പ്രതിഷേധം..ഇത് അധികാരവര്‍ഗ്ഗത്തിന്റെ നേര്‍ക്കുള്ള കൂരമ്പായിത്തറക്കട്ടെ..അങ്ങിനെ വ്യാമോഹിക്കാം അല്ലെ...നന്ദി മാഷെ

  8. നരിക്കുന്നൻ said...

    ഈ പ്രതിഷേധത്തിൽ ഞാനും പങ്ക് ചേരുന്നു. ഇനിയും പ്രതികരിക്കൂ..

    കുഞ്ഞാ കുഞ്ഞാ നേതാവേ
    ധീരതയോടെ നയിച്ചോളൂ
    അനുസ്സരിക്കാൻ തയ്യാറുള്ള
    ലച്ചം ലച്ചം പിന്നാലേ........

  9. സക്കാഫ് vattekkad said...

    കുഞ്ഞന്‍ന് അഭിനന്ദനങള്‍. പ്രതിഷേധത്തീന് തുടക്കം നല്കിയതിന്. കാത്തീരീക്കാം ഇത് ഒരു തീയായ് പടര്‍ന്നങ്കില്‍

  10. ഹരീഷ് തൊടുപുഴ said...

    പ്രതിഷേധത്തില്‍ ഞാനും പങ്ക് ചേരുന്നു. നമുക്കതൊക്കെയല്ലേ പറ്റൂളൂ...

  11. രസികന്‍ said...

    പെട്രോളിനും ഡീസലിനും അനുബന്ധ പഥാര്‍ത്ഥങ്ങള്‍ക്കും കുത്തനെ വില വര്‍ദ്ധിപ്പിച്ചു എന്നുപറഞ്ഞല്ലൊ അതിൽ അനുബന്ധ പഥാര്‍ത്ഥങ്ങളിൽ നമ്മുടെ കേരളത്തിൽ ഉപ്പു മുതൽ കർപ്പൂരത്തിന്റെ പൊഹ വരേ പെടുമല്ലൊ അല്ലെ.
    കമന്റുകൾ വരട്ടെ കാത്തിരിക്കുന്നു

  12. അനില്‍@ബ്ലോഗ് // anil said...

    പ്രതിഷേധം, പ്രതിഷേധം

  13. അക്കേട്ടന്‍ said...

    ന്‍റെ കുഞ്ഞാ...

    ഇത് ഒരു ആഗോള പ്രതിഭാസം മാത്രമല്ല, കേരളീയ പ്രതിഭാസം കൂടിയാണ്. നമ്മുടെ ഒരു അളിയന്‍ ഉണ്ട്. പുള്ളിക്ക് ബനാന ചിപ്സിന്റെ ബിസിനസ് ആണ് (മ്മടെ വറുത്ത കായ). കായക്ക്‌ വില കൂടിയാലും എണ്ണക്ക് കൂടിയാലും വില കൂട്ടും ചിപ്സിന്. ഓണം വന്നാലും പെരുന്നാള് വന്നാലും വില കൂട്ടും. പക്ഷെ ഇതിനൊക്കെ വില കുറഞ്ഞാലോ ചിപ്സിന്റെ വില അങ്ങനെ തന്നെ നില്‍ക്കും. ആ കാര്യത്തില്‍ ഈ കച്ചവടക്കാര്‍ ഭയങ്കര ഐക്യം ആണ്. അപ്പൊ പിന്നെ കൂടിയും കുറഞ്ഞും നില്‍ക്കുന്ന ക്രൂഡ് ഓയിലിന്റെ കാര്യം പറയണോ? എന്ത് ചെയ്യാം കുഞ്ഞാ നമുക്ക് കൂട്ടായി പ്രതികരിക്കാം. എന്തായാലും കുഞ്ഞന്‍ മുന്നില്‍ കൊടി പിടി.. ബ്ലോഗന്‍മാരും ബ്ലോഗികളും പിന്നാലെ ഉണ്ട്.

  14. siva // ശിവ said...

    എനിക്കും പ്രധിക്ഷേധിക്കണമെന്നുണ്ട്....പക്ഷെ എന്തു ചെയ്യാനാ....ഇവിടെ ഇങ്ങനെയൊക്കെയല്ലേ ഒക്കൂ....ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത് തമിഴ്നാട്-കേരളാ അതിര്‍ത്തിയിലാണ്. തമിഴ്നാടില്‍ ഡീസല്‍/പെട്രോള്‍ വില കേരളത്തേക്കാള്‍ കൂടുതലും. എന്നാല്‍ ഇവിടെ തമിഴ്നാടിലെ ബസുകളിലെ മിനിമം ചാര്‍ജ് വെറും 1.50 രൂപ നാലു കിലോമീറ്റര്‍ ഓടുമ്പോള്‍. പിന്നെ ഓരോ ഒരു കിലോമീറ്ററിനും 25 പൈസ വീതം മാത്രം വര്‍ദ്ധന....

  15. ജിജ സുബ്രഹ്മണ്യൻ said...

    എല്ലാത്തിനും വില കൂടിയില്ലേ കുഞ്ഞന്‍ ചേട്ടാ..ഇനി മുതല്‍ പാല്‍,പച്ചക്കറികള്‍ ,പല വ്യഞ്ജനങ്ങള്‍,അരി ഒന്നും ഉപയോഗിക്കരുത്..കറന്റ് ഉപയോഗികരുത്..മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്..

    ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ എങ്ങനെ ജീവിക്കും

    പ്രതിഷേധിക്കാന്‍ ഞാനും കൂടുന്നു

  16. krish | കൃഷ് said...

    എല്ലാറ്റിന്റേയും വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നതില്‍ പ്രതിഷേധിക്കുന്നു. ആര് കേള്‍ക്കാനാ? കേട്ടാല്‍ തന്നെ ദാ ഇപ്പോ വില കൊറച്ചുതരും!! ഉം ഉം, നടന്നതുതന്നെ.
    കുഞ്ഞന്‍ ജി, പ്രതിഷേധായിട്ട് വല്ലോം കറുപ്പിക്കണോ?
    ;)


    (ഈ വിലക്കയറ്റത്തിനിടയിലും വില താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു സാധനമുണ്ട്. മനുഷ്യന്‍ എന്നു വിളിക്കും. പഴയ മനുസനാണെങ്കില്‍ ആക്രി വില പോലും കിട്ടൂല്ലാ.)

  17. Lathika subhash said...

    കുഞ്ഞാ......
    ബ്ലോഗിന്റെ സാധ്യതാ പരീക്ഷണം
    വിജയിച്ചല്ലോ.
    അഭിനന്ദനങ്ങള്‍.

  18. Typist | എഴുത്തുകാരി said...

    നമുക്കു വെറുതേ പ്രതിഷേധം മാത്രം മതിയോ, ഒരു കരിവാരം, വേണ്ട ഒരു കരിദിനം എങ്കിലും വേണ്ടേ?

  19. വീകെ said...

    ന്റെ കുഞ്ഞാ..എന്താ പ്പൊ ഇതോണ്ടൊരു കാര്യം. മ്മടെ സിങ് ജി മനസ്സമാധാനത്തോടെ ഒന്നൊറങ്ങീട്ട് ന്നെ രണ്ടീസായോള്ളു.
    അതിനെടക്കാ...കുഞ്ഞേട്ടന്റെ ഒരു പൂട്ടു കച്ചോടം. മ്മള് പ്രവാസികളു കരഞ്ഞാ...എന്താപ്പെണ്ടാവാ....മ്മക്ക് ഓട്ടുണ്ടാ ...ണ്ടൊ...ഇല്ല്യാല്ലൊ..
    ഓട്ടുണ്ടേച്ചാ....മ്മള് ...മുണ്ടണേന് ..
    .മുണ്ടണേന് ....വെലേണ്ടാവും
    ന്നാലും ..കുഞ്ഞേട്ടൻ...മുൻപിലുണ്ടേച്ചാ..
    .പിന്നാലെ...മ്മളൂണ്ടന്ന്...ഇങ്കിലാബ് സിന്താബാദ്......!!

  20. കുഞ്ഞന്‍ said...

    നരിക്കുന്നന്‍ മാഷെ..
    ആ നേതാവ് വിളി സുഖിച്ചു..ലച്ചം രൂപയാണൊ..എന്നാല്‍ കേമമായി..!

    സക്കാഫ് ജീ..
    അണ്ണാറക്കണ്ണനും തന്നാലായത്, അത് ചെയ്തു..

    ഹരീഷ് ഭായി..
    നമുക്ക് ഇങ്ങനെയെങ്കിലും പ്രതികരിക്കാന്‍ പറ്റുന്നണ്ടല്ലൊ..

    രസികനാശാനെ..
    തീര്‍ച്ചയായും കടത്തുകൂലി കൂട്ടും ഇന്ധനത്തിന് വിലയേറിയാല്‍ അപ്പോള്‍ എല്ലാ സാധങ്ങളും ആ പേരിനാല്‍ വില കൂട്ടാന്‍ നിര്‍ബന്ധതിരാകും. എന്നാല്‍ ഇന്ധനത്തിന് വില കുറഞ്ഞാലൊ..അങ്ങിനെയൊരു അവസ്ഥ ഉണ്ടാകുന്നില്ല..അതാണ്

    അനില്‍ ഭായി..
    രണ്ടു പ്രതിഷേധം..അത് ശക്തി കൂട്ടും.

    അക്കേട്ടാ‍..
    ബനാനക്കഥ, ഇതുതന്നെയാണ് എല്ലാ മേഖലയിലും പക്ഷെ ഇതിന്റെ മറുവശം സാധാരണക്കാരന്‍ വീണ്ടും പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു എന്നതുതന്നെ.
    പിന്നെ ഇവിടെയിരുന്ന് ഞാന്‍ കൊടിപിടിച്ചാല്‍ അര്‍ബാബിന്റെ വീടിന്റെ മുന്നിലിരുന്ന് ഞാന്‍ നാളെ കൊടിപിടിക്കേണ്ടിവരും “ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക” ചിന്താ സ്വാതന്ത്ര്യം അനുവദിക്കുക..എന്നൊക്കെപ്പറഞ്ഞ്...

    ശിവ..
    നമ്മള്‍ പ്രബുദ്ധരാണ്..അപ്പോള്‍ എല്ലാക്കാര്യത്തിലും മേല്‍ക്കോയ്മ വേണ്ടേ..

    കസാ ബിയാന്‍‌ക മാഷെ..
    ഇതാ പതിമൂന്ന് വയസ്സുകാരന്‍ കുട്ടിയുടെ പേരാണൊ അതൊ സ്ഥലപ്പേരാണൊ..?

    പ്രതിഷേധത്തില്‍ പങ്കെടുത്ത മേല്‍പ്പറഞ്ഞ എല്ലാവര്‍ക്കും എന്റെ നന്ദി പറയുന്നു.

  21. കുഞ്ഞന്‍ said...
    This comment has been removed by the author.
  22. smitha adharsh said...

    ഞാനും പ്രതിഷേധിക്കാന്‍ കൂടുന്നു..

  23. ബഷീർ said...

    കൈ കോര്‍ക്കുന്നു ഈ ഞാനും. പക്ഷെ കുഞ്ഞാ. മനുഷ്യന്റെ വില കുറഞ്ഞതില്‍ ആരെ അഭിനന്ദിക്കണമെന്ന് നിശ്ചയമില്ല..

  24. സജീവ് കടവനാട് said...

    ന്നാ മ്മക്കൊരു സമരങ്ങു കാച്ചിയാലോ?

    സ്തംഭിപ്പിക്കും...സ്തംഭിപ്പിക്കും...ജീവിതമാകെ സ്തംഭിപ്പിക്കും!!

  25. Anil cheleri kumaran said...

    കുഞ്ഞാ.. 'താണ്ഡവം...'
    അല്ലേ ശരി.

    ഞാനും പ്രതിഷേധിക്കുന്നു.

  26. കുഞ്ഞന്‍ said...

    കുമാരന്‍സ്..

    തെറ്റു ചൂണ്ടിക്കാണിച്ചതിന് നന്ദി..ഷോ ഒര്‍ജിനല്‍ പോസ്റ്റ് എന്നതില്‍ ക്ലിക്കിയാല്‍ താണ്ഡവമായി പ്രത്യക്ഷപ്പെടും എന്നാല്‍ പോസ്റ്റില്‍ താണ്ടവമായി നില്‍ക്കുകയും ചെയ്യുന്നു.

  27. ഞാന്‍ ഇരിങ്ങല്‍ said...

    പ്രീയപ്പെട്ട മി. കുഞ്ഞന്‍,
    ക്രൂഡോയില്‍ വില കുറഞ്ഞതിനാല്‍ വില കൂടിയ സാധനങ്ങളുടെ വില കുറക്കണം എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല.
    വിലകൂടാന്‍ ഒരു കാരണം മാത്രമാണ് ക്രൂഡോയില്‍ വില.
    വിലക്കയറ്റം ഉണ്ടാകുന്നത് എങ്ങിനെ എന്ന് വളരെ ശക്തവും വ്യക്തവുമായി ഈ സമരത്തിന്‍റെ നേതാവ് എന്ന നിലയില്‍ കുഞ്ഞന്‍ വിശദീകരിക്കണം.
    ബോധ്യപ്പെട്ടാന്‍ വില കുറയ്ക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.

  28. ശ്രീ said...

    പറഞ്ഞിട്ടു കാര്യമൊന്നുമില്ലെങ്കിലും നമ്മുടെയൊക്കെ പ്രതിഷേധം ഇങ്ങനെ എങ്കിലും അറിയിയ്ക്കണ്ടേ...

    പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു...

  29. പിരിക്കുട്ടി said...

    prathishethathil panku cheraam...
    pinne ee vipaniyile oohakkachavadammanu ee vila kurakkunnathe ...
    chilappolm athu koodaanum mathy appalo?

  30. ബാജി ഓടംവേലി said...

    കുഞ്ഞാ കുഞ്ഞാ നേതാവേ.....
    ധീരതയോടെ നയിച്ചോളൂ.....

  31. ഞാന്‍ ഇരിങ്ങല്‍ said...

    കുഞ്ഞന്‍ ചേട്ടന്‍ റെ പ്രതിഷേധം ഇന്ത്യയൊട്ടാകെ കത്തിപ്പടരട്ടേ എന്ന് ആശംസിക്കുന്നു.

    കുഞ്ഞന്‍ ചേട്ടാ നേതാവേ...
    ധീരതയോടെ നയിച്ചോലൂ..
    ഒന്നല്ല പത്തല്ല പതിനായിരമല്ല
    അഞ്ചെട്ടണ്ണം പിന്നാലേ..

    ധീരാ ധീരാ നേതാവേ..
    ധീരതയോടെ നയിച്ചോളൂ

    ഒരു അനൌണ്‍സ്മെന്‍റ്: വിലക്കയറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്
    ഈ വാഹനത്തിന്‍ റെ തൊട്ടു പിന്നാലെ കടന്നു വരുന്ന നമ്മുടെ പ്രീയംകരനായ നേതാവ് സഖാവ് കുഞ്ഞന്‍ ചേട്ടന്‍ ആയിരങ്ങളുടെ ഊഷ്മളമായ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി ക്കൊണ്ട് ദാ ബ്ലോഗേഴ്സ് മൈതാനിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. നിങ്ങളവരെ ആശിര്‍വദിക്കൂ.. അനുഗ്രഹിക്കൂ..

  32. Mr. K# said...

    :-)

  33. മേരിക്കുട്ടി(Marykutty) said...

    :(
    കയ്യിലിരുന്ന കാശ് കൊണ്ടേ മ്യൂചല്‍് ഫണ്ടിലിട്ടു. ഇപ്പൊ, കാശുമില്ല, മ്യൂചല്‍് ഫണ്ടുമില്ല. തക്കാളി വാങ്ങണേല്‍ പോലും, പത്തിന്റെ പുത്തന്‍ പലതു വേണം..

  34. അരുണ്‍ കരിമുട്ടം said...

    പ്രതിഷേധത്തില്‍ ഞാനുമുണ്ട് കൂടെ.

  35. |santhosh|സന്തോഷ്| said...

    പുതിയ ബ്ലോഗറായ ഞാനും പ്രതിക്ഷേധിക്കുന്നു....

  36. തോന്ന്യാസി said...

    ബ്ലോഗിന്റെ സാധ്യതകള്‍ ഉപയോഗിച്ചുള്ള ഈ പ്രതിഷേധത്തില്‍ ഞാനും പങ്ക് ചേരുന്നു

  37. Ranjith chemmad / ചെമ്മാടൻ said...

    പ്രതിഷേധത്തില്‍ ഞാനും പങ്ക് ചേരുന്നു....

  38. കുഞ്ഞന്‍ said...

    ഫ്ലാഷ് ന്യൂസ്..

    ഈ ബ്ലോഗിന്റെ ശക്തിയാല്‍ വീമാന ഇന്ധനത്തിന്റെ വില കുറക്കാന്‍ കേന്ദ്ര ഗവണ്മേന്റ് തീരുമാനിച്ചു. പക്ഷെ ഇപ്പോഴും മണ്ണണ്ണയെ ആശ്രയിക്കുന്ന ഭാരതിയരെ കണ്ടില്ലന്നു നടിക്കുമ്പോള്‍, ഈ രാഷ്ട്രീയ കോമരങ്ങളുടെ ഇരട്ടത്താപ്പ്..ഒന്നു തുപ്പട്ടേ കാറി കാറി തുപ്പട്ടെ..ഫൂ...

    എന്നിട്ട് ഇപ്പോള്‍ പറയുന്നു പെട്രോളിന്റെയും ഡീസലിന്റെയും വിലയെപ്പറ്റി ഒരാഴ്ച കഴിഞ്ഞു നോക്കട്ടെ എന്ന്, ആര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍...?

    പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന എല്ല കൂട്ടൂകാര്‍ക്കും ഈ ഭാരതീയന്റെ സലാം..!

  39. ഷിജു said...

    വൈകിയാണെങ്കിലും കുഞ്ഞന്‍ ചേട്ടനോടൊപ്പം ഞാനും പങ്കുചേരുന്നു....

  40. B Shihab said...

    എല്ലാ ആശംസകളും

  41. ജെ പി വെട്ടിയാട്ടില്‍ said...

    കുഞ്ഞന്‍ ചേട്ടാ

    ഹെഡ്ഡറിലെ ക്ലിപ്പ് വളരെ നന്നായിട്ടുണ്ട്....
    എനിക്കും ഇങ്ങനെ ഒരു സാധാനം ഉണ്ടാക്കണമെന്നുണ്ട്...
    എന്റെ വീടാ ഇപ്പോ കൊടുത്തിരിക്കുന്നത്
    എനിക്ക് വേറെ രണ്ട് ബ്ലോഗുകള്‍ കൂടി ഉണ്ട്...
    അതിനെ ഇതുപോലെ ചെയ്യണ മെന്നുണ്ട്...

    സഹായിക്കാമോ?

  42. കണ്ണനും തുമ്പിയും said...

    പ്രതിക്ഷേതിക്കു പ്രതികരിക്കു അധികാരികളുടെ കണ്ണു തുറപ്പിക്കു അതിനുള്ള അവകാശം ഒരൊ മനിതനിലും നിഷിപ്തം അണ്ണാകുഞ്ഞിനും തന്നാല്‍ ആവതു നന്ദി