Showing posts with label SMS. Show all posts
Showing posts with label SMS. Show all posts

Tuesday, August 7, 2007

ആര്‍ക്കെങ്കിലും എന്റെയീയജ്ഞത മാറ്റിത്തരാമോ??

ആര്‍ക്കെങ്കിലും എന്റെയീയജ്ഞത മാറ്റിത്തരാമോ??

ഇവിടെത്തെ(ഗള്‍ഫ്‌) മലയാളം റേഡിയൊ പരിപാടികളില്‍ ശ്രോതാക്കളോട്‌ sms അയക്കാന്‍ പറയാറുണ്ട്‌. ചില നിസ്സാര ചോദ്യങ്ങള്‍ക്കുത്തരമയക്കാന്‍ പറഞ്ഞാണ്‌.

അതില്‍ ചില ചോദ്യങ്ങള്‍

1) മലയാള സിനിമയില്‍ ഭരത്‌ അവാര്‍ഡു കിട്ടിയ നടന്‍ ആര്‌? ക്ലൂ മാമുക്കോയ,മമ്മൂട്ടി

2) മിമിക്രിയില്‍ കൂടി മലയാള സിനിമയിലെത്തിയ നടന്‍? ക്ലൂ ഇന്ദ്രജിത്ത്‌, ജയറാം

3) കേരളത്തിലെ ഒരു മുഖ്യമന്ത്രി? ക്ലൂ കരുണാനിധി, കരുണാകരന്

‍എന്തുകൊണ്ടാണ്‌ റേഡിയോ മാദ്ധ്യമങ്ങള്‍ ഇത്തരം ബാലിശമായ ചോദ്യങ്ങള്‍ ചോദിക്കുന്നത്‌?

ഇതിന്റെ പിന്നില്‍ എന്തെങ്കിലും ചതിക്കുഴികള്‍ ഉണ്ടോ?

അതോ ആളുകളെ ആകര്‍ഷിക്കുവാനുള്ള ഒരു തന്ത്രമാണോ?

എന്തിനു വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്‌?

ദയവു ചെയ്തു ആരെങ്കിലുമെന്റെ സംശയത്തിനുത്തരം നല്‍കാമോ......