ആര്‍ക്കെങ്കിലും എന്റെയീയജ്ഞത മാറ്റിത്തരാമോ??
ഇവിടെത്തെ(ഗള്‍ഫ്) മലയാളം റേഡിയൊ പരിപാടികളില്‍ ശ്രോതാക്കളോട് sms അയക്കാന്‍ പറയാറുണ്ട്. ചില നിസ്സാര ചോദ്യങ്ങള്‍ക്കുത്തരമയക്കാന്‍ പറഞ്ഞാണ്.
അതില്‍ ചില ചോദ്യങ്ങള്‍
1) മലയാള സിനിമയില്‍ ഭരത് അവാര്‍ഡു കിട്ടിയ നടന്‍ ആര്? ക്ലൂ മാമുക്കോയ,മമ്മൂട്ടി
2) മിമിക്രിയില്‍ കൂടി മലയാള സിനിമയിലെത്തിയ നടന്‍? ക്ലൂ ഇന്ദ്രജിത്ത്, ജയറാം
3) കേരളത്തിലെ ഒരു മുഖ്യമന്ത്രി? ക്ലൂ കരുണാനിധി, കരുണാകരന്
എന്തുകൊണ്ടാണ് റേഡിയോ മാദ്ധ്യമങ്ങള്‍ ഇത്തരം ബാലിശമായ ചോദ്യങ്ങള്‍ ചോദിക്കുന്നത്?
ഇതിന്റെ പിന്നില്‍ എന്തെങ്കിലും ചതിക്കുഴികള്‍ ഉണ്ടോ?
അതോ ആളുകളെ ആകര്‍ഷിക്കുവാനുള്ള ഒരു തന്ത്രമാണോ?
എന്തിനു വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്?
ദയവു ചെയ്തു ആരെങ്കിലുമെന്റെ സംശയത്തിനുത്തരം നല്‍കാമോ......
Tuesday, August 7, 2007
ആര്‍ക്കെങ്കിലും എന്റെയീയജ്ഞത മാറ്റിത്തരാമോ??
രചന : കുഞ്ഞന്‍ , ദിവസം : 10:43:00 AM
കാര്യം : SMS
Subscribe to:
Post Comments (Atom)
10 പ്രതികരണങ്ങള്‍:
കുഞ്ഞാ അതൊക്കെ റേഡിയോക്കാര്‍ അവര്‍ക്ക് അറിയാന്‍ വേണ്ടിചോദിക്കുന്നതല്ലേ. എന്നിട്ടുവേണം അവീടെയിരിക്കുന്നോരുടെ IQ ടെസ്‌റ്റാന്‍..!
സാധാരണ sms നേക്കാള്‍ കൂടുതല്‍ ചാര്‍ജ്ജു ഇത്തരം sms ഈടാക്കുന്നു. എനിക്കു തോന്നുന്നത് ഇതു ഒരുതരം ചൂതാട്ടം പോലെയാണെന്നാണ്. എന്താണിതിന്റെ പിന്നിലുള്ള രഹസ്യം?
ചോദ്യത്തിനുത്തരവും കുഞ്ഞന്‍തന്നെ പറഞ്ഞല്ലോ!!
തുടരുക...
കുഞ്ഞാ,
ഒരു സാദാ S.M.S. ന് പതിനെട്ട് ഫില്‍സ്. ഒരു റേഡിയോ S.M.S.ന് രണ്ടു ദിര്‍ഹംസ്.
രണ്ടു രൂപയുടെ അറുപത് ശതമാനം റേഡിയോക്ക് കിട്ടും.
S.M.S. അയക്കുന്ന വിഡ്ഡിക്ക് ഒരു പാട്ട് ഫ്രീയായി അയക്കുന്നോന്റെ വീട്ടിനടുത്ത് താമസ്സിക്കുന്ന പോക്കറിക്കാന്റെ മൂത്ത മോളുടെ ഇളയ കുട്ടീനെ നിക്കാഹ് ചെയ്ത് കൊണ്ടു പോയിരിക്കുന്നോന്റെ വീട്ടിനടുത്തുള്ള നബീസാ താത്താന്റെ മൂത്തമോളുടെ മൂന്നാമത്തെ മോള്‍ക്ക് “ലജ്ജാവതിയേ..” എന്ന പാട്ട് ഡെഡിക്കേറ്റ് ചെയ്യാം. ആര്‍മ്മാദിക്കാന്‍ ഇതില്‍ പരം പിന്നെന്ത് വേണം?
5ല്‍ക്കാരാ ..
പക്ഷെ എങ്ങിനെയീ സത്യം ജനങ്ങളില്‍ എത്തിയ്ക്കും?
ജിജി...
എന്ത് ഞാനുത്തരം പറഞ്ഞെന്നൊ??!!
ഇപ്പോള്‍ 5ല്‍ക്കാരന്‍ പറഞ്ഞപ്പോഴാണു എന്റെ ബള്‍ബു കത്തിയത്!
അഞ്ചല്‍സിന്റെ കമന്റ് കലക്കി :)
അജ്ഞത മാറ്റിയേക്കാം എന്നും വിചാരിച്ച് വരുമ്പോഴേക്കും എല്ലാരും കൂടെ മാറ്റി. ഇനി അടുത്ത അജ്ഞത വരുമ്പോള്‍ വരാം.
വളരെയധികം നന്ദി എല്ലാവരോടും :) :)
കമന്റായിട്ടും ഫോണ്‍ വഴിയും എന്റെ സംശയം മാറ്റിയതിന് :-) :-)
visit my blog
http://shanalpyblogspotcom.blogspot.com/
നന്നായിരിക്കുന്നു
തുടരുക
Post a Comment