Thursday, August 16, 2007

വിവാഹ പരസ്യങ്ങള്‍..

ഭാവിയില്‍ ബ്ലോഗില്‍ വരാവുന്ന വിവാഹ പരസ്യങ്ങള്‍..

ബ്ലോഗണിയെ ആവിശ്യമുണ്ട്‌

രണ്ടു വര്‍ഷമായി ബ്ലോഗിലുള്ളതും അടുത്തുതന്നെ ബൂലോക കൂട്ടായ്മയില്‍ നിന്നും വരുന്നതുമായ 30 പോസ്റ്റിട്ട സുന്ദരനായ ബ്ലോത്തന്‍ ബ്ലോഗാവിനു ഒറ്റപോസ്റ്റിടാതെ കമന്റിടല്‍ മാത്രം ചെയ്യുന്ന ബ്ലോഗണികളില്‍ നിന്നും ബ്ലോഗാഹാലോചനകള്‍ ക്ഷണിക്കുന്നു.(അനോണിമണികള്‍ക്കു മുന്‍ഗണന)

ബ്ലോഗാവിനെ ആവിശ്യമുണ്ട്‌

സുന്ദരിയും സുശീലയുമായ 25 പോസ്റ്റിട്ട ബ്ലോഗിണിയായ യുവതിയ്ക്ക്‌, ആഴ്ചയില്‍ 8 പോസ്റ്റെങ്കിലും ഇടുന്നവനും, എല്ലാപോസ്റ്റിലും കമന്റിടുന്നവനുമായ പ്രായം തികയാത്ത ബ്ലോഗാവന്മാരില്‍ നിന്നും ബ്ലോഗാഹാലോചനകള്‍ ക്ഷണിക്കുന്നു. (ബ്ലോഗാഹത്തിനുശേഷം ബ്ലോഗാവിനെ ബൂലോക കൂട്ടയ്മയിലേക്കു കൊണ്ടുപോകുന്നതാണ്‌)

ബ്ലോഗനെ ആവിശ്യമുണ്ട്‌

തന്റേതായ കാരണത്താല്‍ ബ്ലോഗൊഴിഞ്ഞു കൊടുക്കേണ്ടി വന്ന 2 പോസ്റ്റിട്ട കമന്റൊന്നുമില്ലാത്ത ബ്ലോഗണി യുവതിയ്ക്ക്‌ മൂന്നും നാലും ബ്ലോഗുള്ളവരില്‍ നിന്നും ബ്ലോഗാഹം ആലോചിക്കുന്നു. (കമന്റുകള്‍ മാത്രം ഇടുന്ന ബ്ലോഗന്മാറെയും പരിഗണിക്കും)

ഒരു ബ്ലോഗാഹ പത്രിക

പ്രിയ ബ്ലോഗാവെ,

എന്റെ മകള്‍ അനോണമിയും പിന്മൊഴി വീട്ടില്‍ ശ്രീമാന്‍ ശ്രീമതി ബ്ലോഗപ്പന്‍ ദമ്പതിമാരുടെ മകന്‍ ശ്രീ ഓഫ്‌ ടോക്കും തമ്മിലുള്ള ബ്ലോഗാഹം ഈ വരുന്ന ഞായറാഴ്ച ബൂലോക കൂട്ടായ്മയില്‍ വച്ചു തേങ്ങയുടച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. താങ്കള്‍ പോസ്റ്റുകള്‍ സഹിതം ഈ മംഗളകര്‍മ്മത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അന്നേ ദിവസം വൈകിട്ട്‌ ബ്ലോഗിളപ്പന്റെ വീട്ടില്‍വച്ച്‌ ബ്ലോഗണി വരമൊഴിയുടെ അക്ഷരഭ്യാസ നൃത്തവും ലിങ്കുകുട്ടന്റെ സംവാദ വെടിക്കെട്ടുമുണ്ടായിരിക്കുന്നതാണ്‌.

N.B ദയവു ചെയ്ത്‌ കമന്റുകള്‍ കൊണ്ടുവരരുത്‌.

23 പ്രതികരണങ്ങള്‍:

  1. മറ്റൊരാള്‍ | GG said...

    ഒരു ബ്ലോങ്ങ ഇവിടെ...

    കുഞ്ഞന്‍ സ്വയം അങ്ങ്‌ നിര്‍ണ്ണയിക്കാന്‍ വരെട്ടെ 'സര്‍ഗ്ഗപരമായൊന്നും ഇല്ലന്ന്'. ഇതൊക്കെ തന്നെയാണടോ സര്‍ഗ്ഗപരമായ....കഴിവ്‌.

    നന്നായിരിക്കുന്നു.

  2. പൊയ്‌മുഖം said...

    ഇത്‌ കൊള്ളാമല്ലോ മച്ചാ..

    പോരട്ടെ ഒാരോന്നായിനിയും, കുഞ്ഞന്റെ മടിയില്‍നിന്നും.

  3. സുല്‍ |Sul said...

    കുഞ്ഞാ
    തേങ്ങ ഇവിടെ ബ്ലോങ്ങയായടി കഴിഞ്ഞല്ലോ.
    (ഇനി മാങ്ങക്കു ബ്ലോഗില്‍ എന്തു പേരിടും???)
    പരസ്യങ്ങള്‍ കൊള്ളാം.
    നന്നായിരിക്കുന്നു.
    -സുല്‍

  4. ബാജി ഓടംവേലി said...

    ചുള്ളന്‍ കലക്കി

  5. വിനയന്‍ said...

    great :)

  6. സാല്‍ജോҐsaljo said...

    ബാച്ചിക്ലബിന്റെ പരിസരത്ത് ഒട്ടിക്കരുത്. ലവന്മാര്‍ മറുപടി അയച്ചുകളേം!

  7. ശ്രീ said...

    ഇതു സൂപ്പറാണല്ലോ!
    :)

    (സാല്‍‌ജോ ഭായ്... ഞങ്ങള്‍ ബാച്ചികള്‍ക്കിട്ടു താങ്ങീല്ലേ?)

  8. Nachiketh said...

    പ്രിയപ്പെട്ട കുഞ്ഞന്‍

    പോസ്റ്റിന് ഒരു നിറപുഞ്ചിരി.........

    സ്നേഹപൂര്‍വ്വം

    നചികേത്

  9. Mubarak Merchant said...

    ഇങ്ങനെയൊരു ബ്ലൊഗാഹപ്പരസ്യം അങ്ങു കൊടുത്താലോ കുഞ്ഞാ? എന്തേലും നടന്നാ ആദ്യത്തെ ബ്ലൊഗാഹം എന്നു പറഞ്ഞ് പത്രത്തിലൊക്കെ പടം വരും. കാല്‍ക്കാശു ചെലവില്ലാതെ പ്രശസ്തനാവാലോ. :)

  10. ഞാന്‍ ഇരിങ്ങല്‍ said...

    കുഞ്ഞന്‍ ചേട്ടാ... തുടക്കത്തിലേ കസറുന്നു.
    അഭിനന്ദങ്ങള്‍.

  11. Areekkodan | അരീക്കോടന്‍ said...

    കുഞ്ഞന്‍ ചേട്ടാ...കലക്കി

  12. ശ്രീഹരി::Sreehari said...

    കൊള്ളാം.... ശരിക്കും ആസ്വദിച്ചു... ഇതു പോലുള്ള നമ്പര്‍ ഇനിയും ഇറക്കുക :)

  13. സഹയാത്രികന്‍ said...

    കുഞ്ഞേട്ടാ... ഷ്ടായി....ഷ്ടായി... ശ്ശി ഷ്ടായി.....

  14. Dinkan-ഡിങ്കന്‍ said...

    ഡിങ്കന്‍ 22 വയസ്
    മുട്ടുകുത്തി വീണാല്‍ പാറ പൊട്ടുന്ന പരുവം
    പോസ്റ്റ് കുറവ് , കമെന്റും അധികമില്ല.
    ഒരു പാവം . എല്ലാ ബ്ലോഗേര്‍സും പറേണത് തങ്കപ്പെട്ട മനുഷന്‍ എന്നാ
    (ഒരു പരസ്യം ഇവിടെ കിടക്കട്ടെ)

    ബാച്ചികള്‍ ഇവിടെ വരരുത്, കൂമ്പിനിടി വാങ്ങിക്കൂട്ടരുത്

  15. മുക്കുവന്‍ said...

    മറ്റൊരു ബ്ലോങ്ങാ കൂടി.....

  16. ഗുപ്തന്‍ said...

    ഇതു കലക്കി :)

  17. Kiranz..!! said...

    ഹെ..ഹെ..കുഞ്ഞപ്പാ..ഇത് കലക്കി..:)ലാ കുഞ്ഞിച്ചെക്കന്റെ പേരെന്തുവാ ?

  18. d said...

    :)

  19. കാണാന്‍ മറന്നത് said...

    ha ha ha nice keep it up

  20. കുഞ്ഞന്‍ said...

    പരസ്യത്തിനു പരസ്യം ചെയ്ത എല്ലാ ബ്ലോഗാക്കള്‍ക്കും റൊമ്പ നന്‌റി

  21. hope... said...

    Kalakki...

  22. Anonymous said...

    ദേ ബാച്ചി ക്ലുബീന്നു ഓരോന്നു പൊഴിഞ്ഞു പോകുന്നതിന്റെ രഹസ്യം ഇപ്പോളല്ലേ പിടികിട്ടിയേ....

    ജാഗ്രതൈ....

    ബാച്ചീ ക്ലബിന്റെ ചുറ്റുമുള്ള ബിത്തിയേലൊക്കെ "പോസ്റ്റര്‍ ഒട്ടിക്കല്‍ ശിക്ഷാര്‍ഹം " എന്നെഴുതി വെചാല്ലോ....

    ഇക്കാസും കുട്ടിച്ചാത്താനും റിസൈന്‍ ചെയ്തു ...

    ഇനി അടുത്തതാരു?
    ;-)

  23. അഭിലാഷങ്ങള്‍ said...

    ഹ ഹ ഹ..

    എനിക്ക് വയ്യ... ഇതൊക്കെ ഇപ്പഴാ കാണുന്നത്.
    സൂപ്പര്‍..!..കലക്കി മാഷേ..
    അടി..
    ഐ മീന്‍ അടിപൊളി..!

    നല്ല പോസ്റ്റ്.. ബട്ട്, കുഞ്ഞേട്ടാ... ഇന്റെര്‍നേഷണല്‍ ബ്ലോഗ്ഗേസ് ലോ അനുസരിച്ച് ബ്ലോഗ് വേള്‍ഡിലെ ബാച്ചികളെ അപമാനിച്ചാലുള്ള ശിക്ഷ എന്താ എന്നറിയാവോ? സെക്ഷന്‍ 79 ബി, 84 കെ, 13 ഡി, പ്രകാരം ഒന്നുകില്‍ 3 വര്‍ഷം കഠിനതടവ് അല്ലേല്‍ 5 തവണ ‘അഭിലാഷങ്ങള്‍’ എന്ന ബ്ലോഗ് വായിക്കല്‍. ഇത് രണ്ടും കോടതിയുടെ കണ്ണില്‍ തുല്യമാ‍യ ശിക്ഷവിധിയായതിനാല്‍ ഏതെങ്കിലും അന്ന് അനുഭവിച്ചാല്‍ മതി.

    ജാഗ്രതൈ...!

    അഡീഷണല്‍ ഇന്‍‌ഫര്‍മേഷന്‍: ഇതുവരെ ബ്ലോഗ് ചരിത്രത്തില്‍ ഈ കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ടവരല്ലാം 3 വര്‍ഷം കഠിനതടവ് ആണ് സന്തോഷപൂര്‍വ്വം തിരഞ്ഞെടുത്തത് എന്ന കാര്യം കൂടി സസന്തോഷം അറിയിക്കുന്നു.