ഇന്ന് ഞങ്ങളുടെ ഏഴാം വിവാഹ വാർഷികം. ഈ വാർഷികത്തിൽ പുതിയൊരു അംഗം കൂടി ഉണ്ടായിട്ടുണ്ട് മകൻ ആകാശ്.
ആദ്യ വർഷത്തിൽ വലിയ പരിക്കില്ലാതെ ഞങ്ങളുടെ തോണി തുഴഞ്ഞുപോകാൻ പറ്റി, എന്നാൽ രണ്ട് മൂന്ന് വർഷങ്ങളിൽ, “എനിക്ക് നല്ല തലവേദനയായതുകൊണ്ടല്ലെ നിങ്ങളുടെ ഫ്രൻഡ്സ് വന്നപ്പോൾ ഒഴിഞ്ഞു മാറിയത്..!“ “എന്താ എന്റെ വീട്ടുകാർ പറഞ്ഞതിനോട് ഹേ മനുഷ്യാ നിങ്ങൾക്കൊരു പുശ്ചം..?“ ഇങ്ങനെ ഈഗൊയും അംഗീകരിക്കാനും ചില വൈമുഖതകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ചിന്തിക്കുന്ന കാര്യം അവൾക്ക് പ്രവർത്തിയിൽ കൊണ്ടുവരാനും അവളുടെ നോട്ടത്തിന്റെ അർത്ഥങ്ങൾ എനിക്ക് മനസ്സിലാക്കാനും സാധിക്കുന്നു. അതായിത് കാശ് ചിലവാക്കുന്നതിലൊഴിച്ച് ഞങ്ങൾ തമ്മിൽ ഒരേ മാനസികാവസ്ഥയിലെത്തിയിരിക്കുന്നു.
ജീവിതത്തിലെ സുന്ദര ദിനങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ബാച്ചി ലൈഫിനേക്കാൾ, കൂട്ടുകാരുമായി ചിലവഴിക്കുന്നതിനേക്കാൾ തികച്ചും ആസ്വാദ്യകരം ഞാനും അവളും മക്കളും അടങ്ങന്ന ഞങ്ങൾ മാത്രമായുള്ള നിമിഷങ്ങളാണ്. ഈ അന്തരീക്ഷത്തിലേക്ക് എന്റെ പ്രിയപ്പെട്ടവർ കയറിവരുന്നതുപോലും ചിലപ്പോൾ എന്നിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് തോന്നാറുണ്ട് കാരണം കുട്ടികളുടെ ഒച്ചയും അവളുടെ പരിഭവങ്ങളും കളിയാക്കലുകളും നിറഞ്ഞ എന്റെ കുടുംബാന്തരീക്ഷം എനിക്ക് അത്രക്ക് പ്രിയപ്പെട്ടതാകുന്നു....
നിങ്ങളുടെ ആശിർവാദവും അനുഗ്രഹവും ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു...!
** പടത്തിൽ ഞാൻ,ആദിത്യ,എന്റെയമ്മ(പത്മാവതി)ശ്രീദേവി,ആകാശ്(ഇന്ന് 108 ദിവസം)
Tuesday, January 18, 2011
ദിവസങ്ങൾ സുന്ദരമാണ്..!
രചന : കുഞ്ഞന്‍ , ദിവസം : 7:40:00 AM
കാര്യം : ഏഴാം വിവാഹവാർഷികം
Subscribe to:
Post Comments (Atom)
26 പ്രതികരണങ്ങള്‍:
ജീവിതത്തിലെ സുന്ദര ദിനങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ബാച്ചി ലൈഫിനേക്കാൾ, കൂട്ടുകാരുമായി ചിലവഴിക്കുന്നതിനേക്കാൾ തികച്ചും ആസ്വാദ്യകരം ഞാനും അവളും മക്കളും അടങ്ങന്ന ഞങ്ങൾ മാത്രമായുള്ള നിമിഷങ്ങളാണ്. ഈ അന്തരീക്ഷത്തിലേക്ക് എന്റെ പ്രിയപ്പെട്ടവർ കയറിവരുന്നതുപോലും ചിലപ്പോൾ എന്നിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് തോന്നാറുണ്ട് കാരണം കുട്ടികളുടെ ഒച്ചയും അവളുടെ പരിഭവങ്ങളും കളിയാക്കലുകളും നിറഞ്ഞ എന്റെ കുടുംബാന്തരീക്ഷം എനിക്ക് അത്രക്ക് പ്രിയപ്പെട്ടതാകുന്നു....
കുട്ടികളുടെ ഒച്ചയും അവളുടെ പരിഭവങ്ങളും കളിയാക്കലുകളും നിറഞ്ഞ എന്റെ കുടുംബാന്തരീക്ഷം എനിക്ക് അത്രക്ക് പ്രിയപ്പെട്ടതാകുന്നു....
-------------------------------------
ഇതുംഎന്നും നിലനില്‍ക്കട്ടേ എന്നു ആത്മാര്‍ത്ഥമായി ആശംസിക്കുന്നു!..
Best Wishes Dear
Regards
Jiji & Family
ആശംസകൾ കുഞ്ഞേട്ടാ..
ആശംസകള്‍ കുഞ്ഞന്‍! ഒരുപാടൊരുപാടു നാളുകള്‍ സന്തൊഷമായി കഴിയാന്‍ ഇടവരട്ടേ!
ആയിരമായിരം ആശംസകള്‍ ..പ്രവീണ്‍ ഭായ് ..ഒരുപാടൊരുപാട് വിവാഹ വാര്ഷീകങ്ങള്‍ ആഘോഷിക്കുക ....
കൂട്ടുകാരുമായി ചിലവഴിക്കുന്നതിനേക്കാൾ തികച്ചും ആസ്വാദ്യകരം ഞാനും അവളും മക്കളും അടങ്ങന്ന ഞങ്ങൾ മാത്രമായുള്ള നിമിഷങ്ങളാണ്.
ഈ അന്തരീക്ഷത്തിലേക്ക് എന്റെ പ്രിയപ്പെട്ടവർ കയറിവരുന്നതുപോലും ചിലപ്പോൾ എന്നിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് തോന്നാറുണ്ട്......
മാതാപിതാക്കളും,ഭാര്യയും,മക്കളും,
സഹോദരങ്ങളും, അവരുടെ കുടുംബങ്ങളും, സുഹൃത്തുക്കളും , ബന്ധുക്കളും എല്ലാം ചേരുമ്പോഴല്ലേ സുഖം ...?
കുഞ്ഞന്റെ ലോകം കൂടുതല്‍ വലുതാവട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ
ഹൃദയം നിറഞ്ഞ ആശംസകള്‍ . സത്യത്തില്‍ ഞാനും ഏതാണ്ട് ഇതേ അവസ്ഥയില്‍ കടന്നു വന്നാണ് ആറാം വര്‍ഷത്തില്‍ ഇപ്പോള്‍ കുട്ടികളോടും അവളോടുമോത്ത് കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഞങ്ങളുണ്ടാക്കിയ സ്വര്‍ഗത്തില്‍ കഴിയുന്നത് .
ഈ സ്വർഗ്ഗം എന്നുമെന്നും നിലനിക്കട്ടെ....
ആശംസകൾ...
ഏഴാം വിവാഹ വാർഷികാശംസകൾ
ചേട്ടനും ചേച്ചിയ്ക്കും മക്കള്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നു
"ഈ അന്തരീക്ഷത്തിലേക്ക് എന്റെ പ്രിയപ്പെട്ടവർ കയറിവരുന്നതുപോലും ചിലപ്പോൾ എന്നിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് തോന്നാറുണ്ട്"
അതെത്രയോ ശരി. ഈ വയസ്സാം കാലത്ത് ഇങ്ങനെ ശരി വക്കുമെങ്കിൽ നിങ്ങളുടെ ഈ കാലത്ത് അതെത്രത്തോളമെന്ന് എനിക്കൂഹിക്കാൻ പറ്റും.
ഇനിയുമിനിയും മക്കളുണ്ടായി വലിയ കുടുംബമായി മുന്നോട്ട് പോകാൻ ജഗന്നിയന്താവ് തുണയേക്കട്ടെ..ആമീൻ.
ആശംസകളോടെ...
"ഇവിടം സ്വര്‍ഗമാണ്" എന്ന് ജീവിതാവസാനം വരെ പറയാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ . എല്ലാ നന്മകളും ആശംസകളും നേരുന്നു.
സ്നേഹത്തോടെ ഷിജു....
ആശംസകൾ കുഞ്ഞാ..
ഇനിയുമിനിയും ദിവസങ്ങൾ സുന്ദരമായിത്തന്നെ കടന്നുപോകാനിടവരട്ടെ....
ഇനി വരുന്ന എല്ലാ ദിവസങ്ങളും സുന്ദരമാകട്ടെ!
സജിച്ചായൻ,ജിജി,ഹരീഷ്,നിഷ്കളങ്കൾ,സുനിൽ,കാർന്നോർ,അക്കേട്ടൻ, വീകെ മാഷ്,കാന്താരീസ്,ശ്രീക്കുട്ടൻ, ബഷീർ ഭായ്,ഷിജുട്ടൻ,ബിന്ദു,എഴുത്തുകാരിച്ചേച്ചി എന്നിവരോട് നന്ദി പറയുന്നു, നിങ്ങളുടെ ആശിർവാദങ്ങൾ സ്നേഹത്തോടെ സ്വീകരിക്കുന്നു....
സുനിൽ ഭായ്..തീർച്ചയായും മാതാപിതാക്കളും മറ്റു ബന്ധുജനങ്ങളുടെയും കൂടെയുള്ള നിമിഷങ്ങൾ ഇതിലും ആനന്ദകരമായിരിക്കുമെന്നുള്ളതിൽ സംശയമില്ല. പക്ഷെ ഇവിടെ ഞാനും എന്റെ പെണ്ണും കുട്ടികളും മാത്രം. ഞങ്ങളുടേതായ ഒര അന്തരീക്ഷം ഞങ്ങളുണ്ടാക്കിയിട്ടുണ്ട്, പെട്ടന്ന് ഒരാൾ അതിലേക്ക് കടന്നുവരുന്നതിനെയാണ് ഞാൻ പരാമർശിച്ചത്,ശരിയല്ലെന്നറിയാം..!
അക്കേട്ടാ ക്ഷമിക്കണം, ഞാൻ എഴുതിയപ്പോൾ വിട്ടുപോയി, നന്ദിയും സന്തോഷവും അറിയിക്കുന്നു
ആശംസകള്‍ ... കൂടുതല്‍ സന്തോഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവട്ടെ :)
വാര്‍ഷികാശംസകള്‍..ഈ സന്തോഷം എപ്പോഴും നിറഞ്ഞു നില്‍ക്കട്ടെ..
priya brother,
ellaa asamsakalum. made for each other dhambathikalaayi santhoshaayi ingine jeevikkaan ningalkku kazhiyatte. jeevitham smiley kal kondu nirayatte.
snehathode,
visalam & co.
കിച്ചുത്താ, റെയർ റോസ്, വിശാൽ ജി, നിങ്ങളോട് എന്റെ സന്തോഷം അറിയിക്കുന്നു, നന്ദി.
നല്ലതു വരട്ടെ!
മംഗളാശംസകൾ!
വാർഷികത്തിന്റെ പുതുമുഖ കാഴ്ച്ചയിൽ ആശംസകൾ
best wishes
കുഞ്ഞൻസേ..,
എല്ലാ ആശംസകളും നേരുന്നു. ഇരുമെയ്യാണെങ്കിലും മനമൊന്നായ് ജീവിക്കുക.ദൈവം അനുഗ്രഹിക്കട്ടെ.
Post a Comment