Thursday, September 16, 2010

തേവരുടെ ആന വലിയെടാ വലി..!

കഴിഞ്ഞ ചില സംഭവങ്ങളിലെ എന്റെ ചിന്തകൾ ഇവിടെ പകർത്തുന്നു..

ചിലവു വഹിക്കൽ
“വാർത്ത - കുറ്റാരോപതരായി ജയിലിൽ ജീവപര്യന്തം കഴിയുന്ന കുറ്റവാളികളുടെ മക്കളുടെ പഠനത്തിന് വേണ്ടി സർക്കാർ സഹായം ചെയ്യുന്നു...“

നല്ല കാര്യം, എന്നാൽ എന്റെ കാഴ്ചപ്പാട്, ഒരു കൊല ചെയ്ത് ജയിലിലായാൽ അയാളുടെ/അവളുടെ മക്കൾക്ക് പഠന സൌകര്യം ലഭിക്കുന്നു/ലഭിക്കപ്പെടെന്നു. എന്നാൽ കൊല ചെയ്യപ്പെട്ടവന്റെ കുട്ടികൾക്ക് കുടുംബത്തിന് എന്താണ് സർക്കാർ ചെയ്തുകൊടുക്കുന്നത്..? യഥാർത്ഥത്തിൽ കൊല ചെയ്യപ്പെട്ടവന്റെ കുടുംബത്തിനല്ലെ സഹായ ഹസ്തം നീട്ടേണ്ടത്..? കൊലപാതകിയായി (സാഹചര്യങ്ങൾ മൂലമൊ മനപ്പൂർവ്വമായൊ) ജയലിലടക്കപ്പെടുന്നയാളുടെ കുടംബത്തിനോട് സഹാനുഭൂതിയൊ സഹായ ഹസ്തമൊ എന്തിനാണ് നൽകുന്നത്..? ഈ ജീവപര്യത്തം ശിക്ഷയനുഭവിക്കുന്നയാളിന് ജയിലിൽ വേതനം ലഭിക്കുന്നു,അവന്റെ/അവളുടെ ജയിൽ വാസം കഴിഞ്ഞാൽ വീണ്ടും ടി കഷി അവരുടെ കുടുംബത്തിന്റെ താങ്ങാകുന്നു. എന്നാൽ കൊലപ്പെടുന്നയാളിന്റെ കുടുംബത്തിന്റെ അവസ്ഥ എന്താണ്; എന്തു പ്രതീക്ഷയാണ് അവർക്ക് ജീവിതത്തിലുള്ളത്..? കൊലപ്പെട്ടയാളുടെ ബാദ്ധ്യതകൾ കടമകൾ ആ കുടുംബത്തെ ചുറ്റിവരിയില്ലെ..?

***********************************************************************************

മദ്യദുരന്തത്തിൽ‌പ്പെട്ടവരുടെ കുടുംബത്തിന് ധന സഹായം

“ഈയിടെ സംഭവിച്ച മദ്യദുരന്തത്തിൽ‌പ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ പത്തുലക്ഷം കൊടുക്കണമെന്ന് പ്രതിപക്ഷവും അഞ്ചുലക്ഷം കൊടുക്കാമെന്ന് സർക്കാരും...“

എന്റെ കാഴ്ചപ്പാട്.. യഥാർത്ഥത്തിൽ ഈ മദ്യ ദുരന്തത്തിന് കാരണം നിയമ പാലകരുടെ അനാസ്ഥയാണ്. കണക്കുകൾ പ്രകാരം കേരളത്തിലെ എല്ലാ തെങ്ങുകൾ ചെത്തിയാലും കേരളത്തിലെ പകുതി കള്ളുഷാപ്പുകളിൽ വിൽക്കുവാനുള്ള കള്ള് ലഭിക്കുകയില്ല. ഈ വസ്തുത അറിയുന്ന ഉദ്യോഗസ്ഥർക്ക് സർക്കാരിന്, തീർച്ചയായും ഒരു ഷാപ്പിൽ വിൽക്കപ്പെടുന്ന കള്ള് മായം ചേർക്കാത്തതാണ് എങ്ങിനെ പറയാൻ പറ്റും..? അപ്പോൾ മായം നിറഞ്ഞ കള്ള് വിൽക്കുന്നുണ്ടെന്നറിയുന്ന മേലധികാരികൾ എന്തുകൊണ്ട് നടപടികളെടുക്കുന്നില്ല..? നീതിപൂർവ്വമായി എല്ലാ ആഴ്ചയിലൊ ഇടദിവസങ്ങളിലൊ പരിശോധനകൾ നടത്തിയാൽ ഇത്തരം ദുരന്തം ഉണ്ടാകുമായിരുന്നൊ..? ഇനി സർക്കാർ സഹായ ധനം പ്രഖ്യാപിച്ചതിനെപ്പറ്റി, ഈ സഹായ ധം ഏതു ഫണ്ടിൽ നിന്നാണ് കൊടുക്കുന്നത്; തീർച്ചയായും അത് പൊതുജനങ്ങളിൽ നിന്നും ഈടാക്കുന്ന ആ നികുതി, ഈ നികുതി, കരം തുടങ്ങിയവയാലും പിന്നെ മറ്റു വില്പന വരുമാന നികുതികൾ വഴിയും ലഭിക്കുന്ന ഫണ്ടിൽ നിന്നും..!! ഇത്തരം വഴികളിലൂടെ ലഭിക്കുന്ന വരുമാനം പൊതുജനക്ഷേമ പ്രവർത്തനത്തിനായി വിനിയോഗിക്കണമെന്നാണല്ലൊ വയ്പ്..! പറഞ്ഞുവന്നത് മദ്യദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് ധന സഹായം ചെയ്യണമെന്നുണ്ടങ്കിൽ നിമയം പരിപാലിക്കാൻ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നൊ പിഫ് ഗ്രാറ്റുവിറ്റി അല്ലെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയൊ കിട്ടുന്ന ധനമാണ് നൽകേണ്ടത്. ഇത്തരം കാര്യങ്ങൾക്കുവേണ്ടി പൊതുജനങ്ങളുടെ ഫണ്ട് വിനിയോഗിക്കാൻ യാതൊരു ഉളുപ്പുമില്ലാത്ത രാഷ്ട്രീയ കോമരങ്ങൾക്ക്, എന്തുകൊണ്ട് ഇങ്ങനെ ഉത്തരവാധിത്വമില്ലായ്മകൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾക്ക് ധനസഹായമായി നൽകുന്ന തുക ദുരന്തങ്ങളുടെ ഉത്തരവാദികളിലിൽ നിന്നും ഈടാക്കാൻ ആർജ്ജവം കാണിക്കാത്തത്..?

പ്രിയ സർക്കാരുകളെ, എന്റെ/ജനങ്ങളുടെ വീടുകരത്തിലൊ വിദ്യുത്ഛക്തി അടവുതുകയിലൊ ഒരു പൈസയുടെയെങ്കിലും കുറവുവരുത്താൻ ഇങ്ങനെ മേലധികാരികളുടെ പിടിപ്പുകേടുമൂലമൊ അനാസ്ഥമൂലമൊ ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് നിങ്ങൾ പ്രഖ്യാപിക്കുന്ന തുകകൾക്ക് കഴിയുമെങ്കിൽ എന്റെ സ്വരം ബഹുസ്വരമായി മുഴങ്ങട്ടെ..

14 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    എന്റെ/ജനങ്ങളുടെ വീടുകരത്തിലൊ വിദ്യുത്ഛക്തി അടവുതുകയിലൊ ഒരു പൈസയുടെയെങ്കിലും കുറവുവരുത്താൻ ഇങ്ങനെ മേലധികാരികളുടെ പിടിപ്പുകേടുമൂലമൊ അനാസ്ഥമൂലമൊ ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് നിങ്ങൾ പ്രഖ്യാപിക്കുന്ന തുകകൾക്ക് കഴിയുമെങ്കിൽ എന്റെ സ്വരം ബഹുസ്വരമായി മുഴങ്ങട്ടെ..

  2. the man to walk with said...

    nannayi..prathikaranam ..

  3. വീകെ said...

    കുഞ്ഞേട്ടൻ ചോദിക്കുന്നത് തന്നെ ഞാനും എന്നോട് തന്നെ ചോദിച്ചു നോക്കി.മറ്റാരോടു ചോദിക്കാൻ...?
    സർക്കാർ പണം പൊതു ജനങ്ങളിൽ നിന്നും പിരിക്കുന്നതാണ്.
    പക്ഷെ,അത് ചിലവാക്കുന്നതിന് സത്യവും ധർമ്മവും നീതിയും പുലർത്തണമെന്ന് ജനങ്ങൾക്ക് നിർബ്ബന്ധിക്കാനാവുമോ...?

    പിന്നെ സർക്കാർ എന്നു പറയുന്നതും നമ്മൾ തന്നെ അല്ലെ..?
    ഇതിനെക്കുറിച്ച് അറിവുള്ളവർ എഴുതട്ടെ.. ഇനിയും വരാം..

    ആശംസകൾ....

  4. ഷിജു said...

    കുഞ്ഞേട്ടാ,
    തീർച്ചയായും കുഞ്ഞേട്ടന്റെ ചിന്താഗതിയെ ഞാനും പിന്താങ്ങുന്നു. എന്നാലും ഒന്നു പറഞ്ഞുകൊള്ളട്ടെ കുഞ്ഞേട്ടൻ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ കേരളത്തിലെ മൊത്തം തെങ്ങുകൾ ചെത്തിയാലും എല്ലാ ഷാപ്പിലും കൊടുക്കാനുള്ള കള്ള് കിട്ടുകയില്ല എന്നിട്ടും എന്തേ ഇത്രനാൾ മദ്യ ദുരന്തം ഉണ്ടായില്ല? അപ്പോൾ അതിനു മറുവശം കൂടിയുണ്ട്, ഈ കേസിൽ അറസ്റ്റിലായ ദ്രവ്യൻ എന്നു പറയുന്ന ആൾ വർഷങ്ങളായി ഈ ബിസിനസ്സ് നടത്തുകയായിരുന്നു, പക്ഷേ അദ്ദേഹം ഈ ഫീൽഡിലുള്ള മറ്റുള്ളവരുടെ ‘പുറകിലടിച്ചാണു‘ ഇത്രയും നാൾ വളർന്നു വന്നത്, സമയം കിട്ടിയപ്പോൾ പുള്ളിയിൽ നിന്നു “പണികിട്ടിയവർ” തിരികെ പുള്ളിക്കാരനു ശരിക്കും പണി കൊടുത്തു. അതിനു പാവം ചില കുടിയന്മാർ ബലിയാടുകളായി. ഇനി അവരുടെ കുടുംബത്തെ ആരു സഹായിക്കും???
    ദ്രവ്യനോ അതോ അദ്ദേഹത്തിനു പണി കൊടുത്തവരോ?

  5. ഹരീഷ് തൊടുപുഴ said...

    ഒന്നാമത്തേതിൽ..

    കൊലപാതകിയുടെ കുടുംബാംഗങ്ങളും, അതിനു ബലിയാടായ ആളും (ഒരു പക്ഷേ) ആളിന്റെ കുടുംബാംഗങ്ങളും തികച്ചും നിരപരാധികളല്ലേ..

    അപ്പോൾ ഇരുവർക്കും സഹായധനം കിട്ടണമെന്നാണെന്റെ പ്രത്യാശ..!!


    രണ്ടാമത്തെതിൽ..
    ഈ കള്ള് കുടിക്കുന്ന മിക്കവർക്കും അറിയില്ല തങ്ങൾ കുടിക്കുന്നതിൽ മരുന്നു ചേർത്തിട്ടുണ്ടെന്നൊക്കെ..
    അപ്പോൾ കള്ള് കുടിച്ചു എന്ന പേരിൽ അവർ തെറ്റുകാരാവുന്നില്ലല്ലോ..
    സോ; ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ബലിയാടായവർക്കു കിട്ടാവുന്ന ധനസഹായം നിഷേധിക്കുന്നതു ശരിയാണൊ..??

  6. കുഞ്ഞന്‍ said...

    ദി മാൻ വിത്..സന്തോഷം മാഷെ..

    വീകെ മാഷെ..സർക്കാർ നമ്മൾ തന്നെ, എന്നാൽ ഈ സർക്കാർ ഉദ്യോഗസ്ഥർ ആനപ്പുറത്താണ്..ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ഭരിച്ചില്ലെങ്കിൽ വീണ്ടും താഴെയിറങ്ങേണ്ടിവരും..

    ഷിജൂട്ടാ..തിരിച്ചുള്ള ചോദ്യം ന്യായം എന്നാൽ മായം ചേർത്തതുകൊണ്ട് ദുരന്തം ഇതുവരെ ഉണ്ടായില്ലല്ലൊ എന്നൊരുമറുവാദം മുട്ടാപ്പോക്കാണ്.ഉപഭോക്താവിന് നല്ല സാധനം ലഭിക്കുക അതിനുള്ള മാർഗ്ഗങ്ങൾ ചെയ്യുക എന്നത് മേലാധികാരികളുടെ കർതൃവ്യമാണ്. മദ്യം ഉണ്ടാക്കുന്നവരുടെയും വിൽക്കുന്നവരുടെയും നേട്ടത്തേക്കാൾ, അത് ഉപയോഗിച്ചുള്ള കോട്ടങ്ങൾക്കാണ് കൂടുതൽ. ചെറിയ നേട്ടങ്ങൾക്കുവേട്ണി വലിയ കോട്ടങ്ങളും തിന്മയും വളർത്തണമൊ.? നാടിനും വീടിനും സന്തോഷവും സമാധാനവും ലഭിക്കുമെങ്കിൽ മദ്യം നിരോധിക്കുന്നതല്ലെ നല്ലത്..!

    ഹരീഷ്ജി..
    കൊലചെയ്യുന്നയാൾ, തീർച്ചയായും ഒരു കൊലചെയ്യുമ്പോൾ അവൻ/അവൾ ബോധവന്മാരായിരിക്കണം ഞാൻ കൊല ചെയ്താൽ എന്റെ ആശ്രിതന്മാർ വഴിയാധാരമാകും എന്റെ ജീവിതവും കട്ടപ്പൊകയാകുമെന്നും മറ്റും ഇങ്ങനെയൊരു ഓർമ്മ ബോധമനസ്സിലുണ്ടെങ്കിൽ ഒരു പരധിവരെ കൊലപാതകത്തിൽ നിന്നും പിന്മാറും പിന്നെ ഒരു കള്ളനുമായി മോഷണശ്രമത്തിനിടയിൽ ഉണ്ടാകുന്ന മൽ‌പ്പിടത്തത്തിൽ ചിലപ്പോൾ വീട്ടുടമയ്ക്ക് കള്ളനെ സ്വരക്ഷക്കുവേണ്ടി കൊലപ്പെടുത്തേണ്ടി വരും ഈയൊരവസ്ഥയിൽ ബോധമനസ്സൊ മേൽ‌പ്പറഞ്ഞ കാര്യമൊ പ്രാവർത്തികമാകില്ല. സാധരണഗതിൽ മരിച്ചവരുടെ ആശ്രിതരോടല്ലെ നമുക്ക് സഹതാപവും ദയയും തോന്നേണ്ടത്. ഞാൻ ചൂണ്ടിക്കാണിച്ചത് ഒരു കൊലപാതകിയുടെ ആശ്രിതർക്ക് സഹായം ലഭിക്കുമ്പോൾ കൊലചെയ്യപ്പെട്ടയാളിന്റെ ആശ്രിതരെ കണ്ടില്ലെന്ന് നടിക്കുന്നതിലെ ഗ്രാമർ മിസ്റ്റേക്കാണ് പോയന്റൌട്ട് ചെയ്തത്..! ഇവിടെ കൊലപാതകി ജീവപര്യന്ത്യം തടവുശിക്ഷ അനുഭവിക്കുമ്പോഴും അയാളുടെ ആശ്രിതർക്ക് ആശ്വസിക്കാമല്ലൊ ടി കക്ഷിയെ അടിയന്തര ഘട്ടത്തിൽ പോയികാണാം, ടിയാൻ ഒരു ദിവസം ശിക്ഷകഴിഞ്ഞ് പുറത്തുവരുമെന്ന്..അതിനാൽ ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നയാളിന്റെ കുടംബത്തിനോട് കാണിക്കുന്ന അനുകമ്പയേക്കാൾ എതിർകക്ഷിയുടെ കുടുംബത്തോടാണ് അനുകമ്പ പ്രകടിപ്പിക്കേണ്ടത്..!

    കള്ളുകുടിക്കുന്നവർ തെറ്റുകാരാണൊ ശരിക്കാരാണൊ എന്നതിനേക്കാൾ അപ്പുറം, തെറ്റ് എങ്ങിനെയുണ്ടാകുന്നു അതിന് ആരാണ് ഉത്തരവാദി ആ ഉത്തരവാദിയിൽ നിന്നുമല്ലെ തുക ഈടാക്കേണ്ടത്. പൊതുജന ഫണ്ടിലെ തുക ഈ മദ്യദുരന്തത്തിലേക്ക് കൊടുക്കുമ്പോൾ ഏകദേശം 28 x 5 ലക്ഷം = ഒരുകോടി നാല്പതുലക്ഷം രൂപയാണ് ഖജനാവിൽ നിന്നും കാലിയാകുന്നത്. ഞാൻ ചൂണ്ടിക്കാണിക്കുന്നത് ഈ തുക ജനങ്ങളുടെ/ എന്റെ വീട്ടുകരം അടക്കേണ്ടതുകയിലൊ കരണ്ട് ചാർജ്ജിലൊ കുറവുചെയ്യുന്നതിൽ എന്താണ് കുഴപ്പം കാരണം ഈ തുക എന്റെതാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം എന്തു പ്രശ്നമുണ്ടായാലും അതിന്റെ ഉത്തരവാദി ഭരിക്കുന്ന സർക്കാരാണ്. ഉദ്യോഗസ്ഥന്മാരുടെ വീഴ്ച എങ്ങിനെ പറ്റി, താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥനെ നിയന്ത്രിക്കാൻ മേലുദ്യോഗസ്ഥൻ അയാളെ നിയന്ത്രിക്കാൻ അതിലും മുതിർന്ന ഉദ്യോഗസ്ഥൻ..അങ്ങിനെ ഏറ്റവും മുകളിൽ നിൽക്കുന്ന ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി തന്നെയാണ് ഈ ദുരന്തത്തിന്റെ ഉത്തരവാദി..!

    അഭിപ്രായം പറഞ്ഞ എല്ലാവരോടും സന്തോഷം രേഖപ്പെടുത്തുന്നു.

  7. മാണിക്യം said...

    കൊലയാളി വാടകകൊലയാളിയാണെങ്കില്‍ പ്രസ്തുത കൊലചെയ്യാന്‍ മുങ്കൂര്‍ പണം കൈപ്പറ്റിയിരിക്കും ..പിന്നെ ശിക്ഷിക്കപ്പെട്ടാല്‍ ഇതാ സര്‍ക്കാര്‍ സഹായവും ബോണസ്സ്!
    *********************************
    കള്ള് കുടിക്കുന്നവര്‍ അത് കള്ളായിരിക്കും എന്നു കരുതി കുടിച്ചു.വിഷമദ്യം കുടിച്ച് മരിച്ചു. ഇവിടെ തെറ്റുകാരന്‍ കുടിയനല്ല.
    ഈ അനാസ്ഥക്ക് വഴിവച്ച ഉദ്യോഗസ്ഥര്‍,
    ഷാപ്പ് ഉടമ എന്നിവരുടെ തെറ്റ് കണക്കിലെടുക്കണം
    അവരുടെ കയ്യില് നിന്ന് പിഴ ഈടാക്കണം. ഷാപ്പ് വന്‍ തുകക്ക് ലേലം പിടിക്കുമ്പോള്‍ തുടങ്ങുന്നു ഇവരുടെ തെറ്റ് .
    ലഭിക്കാനിടയില്ലാത്ത കള്ള് എങ്ങനെ വില്ക്കും? അതുകൊണ്ട് മരിച്ചവരുടെ ബന്ധുവിനു കൊടുക്കണ്ട നഷ്ടപരിഹാരവും ഷാപ്പുടമയില് നിന്ന് ഈടാക്കണം ആ വിധത്തില്‍ നിയമം ആയി നടപ്പാക്കണം ':വ്യാജമദ്യദുരന്തമുണ്ടായാല്‍ ഷാപ്പുടമ ഉത്തരവാദിയായിരിക്കും:' ....
    കള്ളു കുടിക്കാതെ കള്ള് വില്ക്കാതെ ഖജനാവിലേക്ക് നികുതി അടക്കുന്ന ബാക്കി ജനമപ്പോള്‍ ശുദ്ധമണ്ടന്മാരായി.
    കുഞ്ഞാ കുഞ്ഞായിട്ട് എങ്കിലും പ്രതികരിച്ചല്ലൊ. അഭിനന്ദനങ്ങള്‍!

  8. ശ്രീ said...

    എന്തു പറഞ്ഞിട്ടും ഒരു കാര്യവുമില്ല, കുഞ്ഞന്‍ ചേട്ടാ. എല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സൂത്രങ്ങള്‍ മാത്രം.

  9. സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

    വാര്‍ത്ത വായിച്ചപ്പോള്‍ മിക്കവര്‍ക്കും ഇതൊക്കെ തോന്നിക്കാണണം. എന്തായാലും ഈ രീതിയില്‍ എങ്കിലും പ്രതികരിക്കാന്‍ താങ്കള്‍ ശ്രമിച്ചല്ലോ ... നന്ദി ... ഒപ്പം താങ്കളുടെ പ്രതികരങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു ...

  10. kARNOr(കാര്‍ന്നോര്) said...

    സമ്പത്തിന്റെ കസ്റ്റഡി കൊലയിൽ വികാരാധീരരാകുന്നവർ സമ്പത്ത് നിഷ്കരുണം കഴുത്തറുത്തു കൊന്ന ഷീലയുടെ കുടുംബത്തെപ്പറ്റി ഒന്നും പറയാത്തതും ഇതിന്റെ കൂടെ ചേർത്ത് വായിക്കണം.

  11. lekshmi. lachu said...

    nalla post..

  12. poor-me/പാവം-ഞാന്‍ said...

    OK.agreed but to dis agree..

  13. Sureshkumar Punjhayil said...

    Kattile Maram, Thevarude Ana...!

    Manoharam, Ashamsakal...!!!

  14. പ്രദീപ്‌ പേരശ്ശന്നൂര്‍ said...

    well