Tuesday, May 11, 2010

ചിരിക്കാതെ വയ്യ..!

ഹഹഹ ഞാനൊന്ന് ചിരിക്കട്ടെ...

ഇനി സംഭവത്തിലേക്ക് വരാം. നല്ല രീതിയിൽ മൂന്നുകൂപ്പ് കൃഷി നടത്തിക്കൊണ്ടിരുന്ന സ്ഥലം നെടുംബാശ്ശേരി വിമാനത്താവളത്തിനുവേണ്ടി തീ‍രെ നിവൃത്തിയില്ലാതെ വന്നപ്പോൾ അവിടത്തെ വാസികൾക്ക് വിട്ടൊഴിഞ്ഞുകൊടുക്കേണ്ടി വന്നു. എന്നിരുന്നാൽത്തന്നെയും സ്ഥലം വിട്ടുകൊടുത്തത് രാജ്യപുരോഗതിയിലേക്കു നയിക്കുന്ന ഒരു നല്ല കാര്യത്തിനാണല്ലൊ എന്നൊരു ആത്മഗതം ആ വിട്ടൊഴിഞ്ഞവർക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മുമ്പ് കൃഷിസ്ഥലമായിരുന്ന ഈ സ്ഥലം ഗോൾഫ് കളിക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു. എന്തുചെയ്യാം എന്റെ നാട് ഇങ്ങിനെയൊക്കെയായിപ്പോയി......

മേലധികാരികളെ, നിയമ പാലകരെ എന്ത് ധാർമ്മികതയാണ് കൃഷിസ്ഥലം ഗോൾഫ് കളിസ്ഥലമാക്കി മാറ്റുന്നതിലൂടെ ഉണ്ടാകുന്നത്..?

22 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  നല്ല രീതിയിൽ മൂന്നുകൂപ്പ് കൃഷി നടത്തിക്കൊണ്ടിരുന്ന സ്ഥലം നെടുംബാശ്ശേരി വിമാനത്താവളത്തിനുവേണ്ടി തീ‍രെ നിവൃത്തിയില്ലാതെ വന്നപ്പോൾ അവിടത്തെ വാസികൾ അത് വിട്ടൊഴിഞ്ഞുകൊടുക്കേണ്ടി വന്നു. എന്നിരുന്നാൽത്തന്നെയും സ്ഥലം വിട്ടുകൊടുത്തത് രാജ്യപുരോഗതിയിലേക്കു നയിക്കുന്ന ഒരു നല്ല കാര്യത്തിനാണല്ലൊ എന്നൊരു ആത്മഗതം ആ വിട്ടൊഴിഞ്ഞവർക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മുമ്പ് കൃഷിസ്ഥലമായിരുന്ന ഈ സ്ഥലം ഗോൾഫ് കളിക്കുവേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു. എന്തുചെയ്യാം എന്റെ നാട് ഇങ്ങിനെയൊക്കെയായിപ്പോയി......

 2. അപ്പൂട്ടന്‍ said...

  അങ്ങിനെ അവരേം കുഴീൽക്ക്‌ തട്ടീട്ടു. അത്രേം പുരോഗതീണ്ട്‌....

  പുരോഗതിയുടെ ആശയം തന്നെ മാറിപ്പോയില്ലേ. ഇപ്പോൾ ഫ്ലൈഓവർ വരുന്നതും വിമാനത്താവളം മോടിപിടിപ്പിക്കുന്നതും ഒക്കെ മാത്രമാണ്‌ പുരോഗതി. ഇതിനിടയിൽ പെട്ട്‌ ജീവിതം നഷ്ടപ്പെടുന്നവരുടെ കണക്കിലും ഉണ്ട്‌ പുരോഗതി.

 3. ഹരീഷ് തൊടുപുഴ said...

  ഹഹഹാ..

  പുരോഗതി ഇല്ലാന്നു ആരു പറഞ്ഞു..!!!
  ഇത്രേം കാശുള്ള നമ്മുടെ നാട്ടിൽ മൊയലാളിമാർക്കു കളിക്കൻ പറ്റിയ നല്ലൊരു ഗോൾഫ് കോർട്ട് ഉണ്ടോ??
  ഇതൊക്കെയല്ലേ പുരോഗതീ..
  പുരോഗതീ ന്നൊക്കെ പറേണത്..

 4. മാറുന്ന മലയാളി said...

  കുഞ്ഞന്‍ അത് പറയരുത്.....വൈകുന്നേരം വരെ മാടിനെ പോലെ പണിയെടുക്കുന്ന സാധാരണക്കാരന് വൈകുന്നേരം ഒന്ന് ഗോള്‍ഫ് കളിക്കണമെന്ന് തോന്നിയാല്‍ പിന്നെ എവിടെപോകും......:)

 5. അപ്പൂട്ടന്‍ said...

  മാറുന്ന മലയാളി പറഞ്ഞതാണ്‌ അതിന്റെ കാര്യം.

  പാടത്ത്‌ പണിയെടുത്ത്‌ വരമ്പത്ത്‌ കയറിനിന്ന് Damn, I wanna play some golf now എന്ന് കോരന്‌ മോഹമുദിച്ചാൽ അയാൾക്ക്‌ എന്ത്‌ ചെയ്യാനാവും?

  കടപ്പാട്‌ - വികെഎൻ & മാറുന്ന മലയാളി

 6. കുഞ്ഞന്‍ said...

  അപ്പൂട്ടൻ മാഷെ..

  ജനിച്ച വളർന്ന മണ്ണിൽ നിന്നും പിടിച്ചിറക്കപ്പെടുന്നവന്റെ വേദന, വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തു നിന്നു വേദനയോടെ ഒഴിഞ്ഞുപോയവർ തങ്ങളുടെ സ്ഥലത്ത് ധനാഡ്യന്മാർക്ക് വിനോദിക്കാനുള്ള വേദിയായി മാറ്റുന്നതുകാണുമ്പോൾ ചങ്കുപൊട്ടിപ്പോകും. ഗോൾഫ് കളിയൊ പന്തുകളിയൊ എന്തുവേണമെങ്കിലുമായിക്കോട്ടെ അതിന് വേറൊരു സ്ഥലത്ത് ആകാമല്ലൊ. എന്നാൽ വീമാനത്താവള വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവന്റെ നെഞ്ചത്തുകയറി നിന്നിട്ടുള്ള ഈ ഇരട്ടത്തലയന്മാരുടെ താണ്ഡവ നൃത്തം കാണുമ്പോൾ അറിയാതെ ഞാനും ഉള്ളുരുകി ചിരിക്കുന്നു..സത്യം പറഞ്ഞാൽ ശിഖണ്ഡിയെ മുൻ നിർത്തി അർജ്ജുനൻ യുദ്ധം ചെയ്തതുപോലെ...

  ഹരീഷ് ഭായ്..
  കുടിയൊഴിപ്പിക്കപ്പെട്ടവന്റെ വേദന. ആ കൃഷി സ്ഥലത്ത് വീണ്ടും കൃഷിയാണ് ചെയ്തിരുന്നെങ്കിൽ..നല്ലൊരു മാതൃകയായേനെ..

  മാ‍മ ഭായ്..
  ആ സംഗതിയോർത്തിട്ടാണ് ഞാൻ ചിരിക്കട്ടെയെന്നു പറഞ്ഞത്. സ്ഥലം അക്വയർ ചെയ്തത് ഇതിനുവേണ്ടിയായിരിക്കും. ഇനിയും ഒത്തിരി സ്ഥലം വീമനത്താവളത്തിന്റെ പേരിൽ ഏറ്റെടുത്തിട്ടുണ്ട്. ഒരു പക്ഷെ ഇവർ പറയുന്ന ന്യായീകരണം വീമനത്താവളം ജനങ്ങളുടെതാണ് അപ്പോൾ അവിടെയുണ്ടാകുന്ന വരുമാനം അത് ജനങ്ങളുടെ കയ്യുകളിലേക്കുതന്നെ എത്തുമെന്ന്. ഭീമമായ പ്രവേശന ഫീസ് ഗോൾഫ് കളിയിലൂടെ ലഭിക്കുമ്പോൾ അതിന്റെ പ്രയോജനം ആർക്കാണ് ചിന്തിക്കൂ..

 7. കണ്ണനുണ്ണി said...

  ഇനിപ്പോ ഗോള്‍ഫ് കോഴ്സ് ഇല്ലാന്ന് പരാതി പറയുലല്ലോ....
  കൃഷിഭൂമി ഒക്കെ പഴങ്കഥ അല്ലെ :)

 8. കുമാരന്‍ | kumaran said...

  ഉള്ളതില്‍ തന്നെ ഒന്നും ചെയ്യാതെ ഇട്ടിരിക്കുകയല്ലേ..

 9. മുക്കുവന്‍ said...

  അതും ഒരു തരം കൃഷിയല്ലേ :)

 10. അനൂപ്‌ കോതനല്ലൂര്‍ said...

  അതൊക്കെ രാജ്യപുരോഗതിയുടെ ഭാഗമല്ലെ ക്ഷമീര് കുഞ്ഞേട്ടാ.

 11. ശാന്ത കാവുമ്പായി said...

  കൃഷി ചെയ്തിട്ടെന്തു ചെയ്യും.നന്നായി പുഴുങ്ങിക്കുത്തി ചോറ് വെച്ച് തിന്നും അല്ലേ?തിന്നാന്‍ വേണ്ടി മാത്രാ ജീവിക്കുന്നേ?കളിക്കട്ടെന്ന.കളിച്ചു കളിച്ചു ജോറാവട്ടെ.തീറ്റ കുറക്കൂ.

 12. വീ കെ said...

  കുഞ്ഞേട്ടന്റെ പരാതി ന്യായം തന്നെ...
  പക്ഷെ, കൃഷി ചെയ്താൽ നെല്ലും പച്ചക്കറികളുമല്ലെ ഉണ്ടാവൂ..
  ഡോളറുണ്ടാവോ....? ഡോളർ...?!!

  ഇതാവുമ്പോൾ ഡോളർ നേരിട്ടു തന്നെ കൊയ്തെടുക്കാം...!!

 13. കാട്ടിപ്പരുത്തി said...

  goodone

 14. ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

  അല്ല ആശാനേ..ഗോള്‍ഫ്‌ കളി എന്താണെന്ന് മനസ്സിലായി. പക്ഷെ; കൃഷി എന്ന് പറഞ്ഞാല്‍ എന്തുവാ???

 15. Jishad Cronic™ said...

  ഹഹഹാ..

 16. jayarajmurukkumpuzha said...

  nannayi kunjaa..........

 17. ഉമേഷ്‌ പിലിക്കൊട് said...

  :-)

 18. രസികന്‍ said...

  ഗോള്‍ഫുകളി മാറ്റി അവിടെ കൃഷിയിറക്കിയാലെ ഇന്ന് ചിരിക്കേണ്ടതുള്ളൂ കുഞ്ഞന്‍ ജീ :)

 19. നട്ടപിരാന്തന്‍ said...

  മിസ്റ്റര്‍ കുഞ്ഞന്‍,

  നിങ്ങളൊക്കെ ഏത് ലോകത്താണ് ജീ‍വിക്കുന്നത്. ആത്യന്തികമായി ഓരോ മനുഷ്യനും ജീവിക്കുന്നത് സുഖത്തിനായിട്ടാണ്.

  ഗോള്‍ഫ് കളി എന്നുപറയുന്നത്,ഒരു പ്രത്യേകതരം ബോള്‍സിനെ, ഒരു വടികൊണ്ട്, വളരെ ശക്തിയായും എന്നാല്‍ വളരെ കൃത്യമായും, അതിനെക്കാള്‍ പ്രധാനമായി കുറഞ്ഞ അടികളില്‍, വളരെ മനോഹരമായി പുല്ലുകള്‍ ചെത്തിവെടുപ്പാക്കിയ പ്രതലത്തില്‍ സ്ഥാപിച്ചിട്ടുള്ള കുഴിയില്‍, മുമ്പേ പറഞ്ഞ ബോള്‍സ് വീഴിക്കുക എന്നതാണ്.

  ഇങ്ങനെയുള്ള കളിക്കാണോ സുഖം, അതോ പാടത്ത് നെല്ല് വിളയിക്കുന്നതാണോ സുഖം.

 20. tourismworlds said...

  http://www.tourismworlds.com/

 21. പാലക്കുഴി said...

  എനിക്കൊരു കാര്യം മനസ്സിലായി കുഞ്ഞന്‍ .ഈ നാട്ടില്‍ അവശേഷിക്കുന്ന നല്ലമനുഷ്യര്‍ എന്തെ ഇങ്ങിനെ യായി എന്ന്. അവരക്കെ ഈ മാനസ്സികാവസ്ഥയിലേക്ക് മാറേണ്ടി വന്നത് ഇവിടുത്തെ വിടക്കുകളുടെ ഇടയില്‍ പിടിച്ചു നില്‍ക്കന്‍ കഴിയാതെ ഗതിക്കെട്ടാണെന്ന്

 22. മറ്റൊരാള്‍ | GG said...

  :)