Sunday, September 21, 2008

അനൌണ്‍സ്‌മെന്റ്..!

എന്റെ നാട് മനോഹരമായ ഒരു കൊച്ചു ഗ്രാമത്തിലാണ്

പെരിയാറിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമം, ആ പെരിയാറിനോട് ചേര്‍ന്ന് കിടക്കുന്ന ഞങ്ങളുടെ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദേവി ക്ഷേത്രം.

അത്ര അധികം നടവരവില്ലാത്ത അമ്പലമായിരുന്നെങ്കിലും ഉത്സവം ഗംഭീരമായിരുന്നു. ഏഴു ദിവസവും നിറയെ കലാപരിപാടികള്‍, ഇതെല്ലാം ഒരാളുടെ മിടുക്കിനാലാണ് നടന്നിരുന്നത് കാരണം ആ അമ്പലത്തിലെ പ്രസിഡന്റും സെക്രട്ടറിയും ഖജാന്‍‌ജിയും എല്ലാം
ഒരാളായിരുന്നു അദ്ദേഹമാണ് വൈദ്യര്‍..!

അങ്ങിനെ ഒരു കുഭമാസത്തിലെ ഉത്സവനാളില്‍, അല്ലിറാണി ബാലെ നടക്കുന്നതിനിടയില്‍(ഇടവേള സമയത്ത്) ഒരു അറിയിപ്പ് കേള്‍ക്കാറായി, അത് മറ്റാരുമല്ല പറഞ്ഞത് ഈ വൈദ്യര്‍ തന്നെ..! അദ്ദേഹത്തിന്റെ അറിയിപ്പു കേള്‍ക്കൂ..

“ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്
ഉത്സവനാളുകളില്‍ ക്ഷേത്ര മൈതാനിയില്‍
പശുക്കളെ അഴിച്ചു വിടുകയൊ
കെട്ടാനൊ പാടുള്ളതല്ല...... അതുപോലെതന്നെ ആടും“..!

ആദ്യം ആര്‍ക്കും കത്തിയില്ല, നിങ്ങള്‍ക്കും കത്തിയില്ലല്ലൊ വൈദ്യരുടെ അറിയിപ്പിലെ തമാശ..

67 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    ഇതുപോലത്തെ നിങ്ങള്‍ക്കറിയാവുന്ന കൊച്ചു തമാശകള്‍ കമന്റായി ഇടുകയാണെങ്കില്‍...അല്ല ഞാന്‍ പറഞ്ഞന്നേയുള്ളൂ..നിങ്ങളുടെ ഇഷ്ടം..!

  2. ജിജ സുബ്രഹ്മണ്യൻ said...

    “ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്
    ഉത്സവനാളുകളില്‍ ക്ഷേത്ര മൈതാനിയില്‍
    പശുക്കളെ അഴിച്ചു വിടുകയൊ
    കെട്ടാനൊ പാടുള്ളതല്ല അതുപോലെതന്നെ ആടും“..!


    പട്ടിയെ അഴിച്ചു വിടാവോ ??

    ആ തമാശ എനിക്ക് കത്തിയില്ലാ ട്ടോ..ഒന്നു പറഞ്ഞു തരണേ..

  3. കുഞ്ഞന്‍ said...

    കാന്താരീസ്..

    ആദ്യ പ്രതികരണത്തിന് നന്ദി..

    പട്ടിയെ അഴിച്ചുവിട്ടാല്‍ കുഴപ്പമാണ്...

    ഈ പോസ്റ്റ് തമാശയൊന്നുമില്ല..സത്യം പറഞ്ഞാല്‍ കഴിഞ്ഞ ഓണ പോസ്റ്റ് കാലഹരണപ്പെട്ടു അതില്‍ നിന്നും രക്ഷ കിട്ടുവാനാണ് ഈ പോസ്റ്റിട്ടത്. വൈദ്യരുടെ സാഹസങ്ങളെപ്പറ്റി പോസ്റ്റിടാനാണ് തുടങ്ങിയത്. അത് ഇങ്ങിനെ ചുരുക്കി. വൈദ്യരെപ്പറ്റി പറയുമ്പോള്‍ ആദ്യം ഓടിവരുന്ന നാട്ട് വര്‍ത്തമാനമാണീ അനൌണ്‍‌സ്മെന്റ്.

  4. ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...

    ഞങ്ങള്‍ക്കു പിടികിട്ടി. കുഞ്ഞന്‍ ചേട്ടാ.
    കാന്താരിച്ചേച്ചിയുടെ കമന്റും കൂടി വായിച്ചപ്പോള്‍...എല്ലാം ഒ.കെ.

  5. ഹരീഷ് തൊടുപുഴ said...

    കുഞ്ഞേട്ടാ,
    എനിക്കും കത്തീല കെട്ടോ...

  6. അനില്‍@ബ്ലോഗ് // anil said...

    എന്താ സംഭവം?
    കാന്താരിയെ വല്ല പശുകുത്തുകയോ പട്ടികടിക്കുകയോ ചെയ്തോ?

    കഴിഞ്ഞദിവസം ഒരു കാട്ടുപൂച്ചമാന്തി.

  7. ഞാന്‍ ഇരിങ്ങല്‍ said...

    ഇതു പോലെ ഇത്തിരി എരിവുള്ള ഒരു അനൌണ്‍സ്മെന്‍ റ് ഇങ്ങനെയാണ്.

    “ഒരു അറിയിപ്പ്. ..ചുറ്റമ്പലത്തിലും വരിപ്പടികളിലും ഇരിക്കുന്ന സ്ത്രീകള്‍ ആനയ്ക്ക് കയറുവാനായി സ്ഥലം ഉണ്ടാക്കി കൊടുക്കേണ്ടതാണ്”

    അതു പോലെ മറ്റൊരു അനൌണ്‍സ്മെന്‍റ് കഥ ഇങ്ങനെ:

    എല്ലാ ഇലക്ഷനിലും സ്വതന്ത്ര്യ സഥാനാര്‍ത്ഥിയായ് മത്സരിക്കുന്ന ഒരാളെ ഓര്‍മ്മ വന്നത്. അദ്ദേഹത്തിന്‍റെ പ്രധാനപരിപാടി ഏതെങ്കിലും ഘോഷയാത്രയൊ, ആള്‍ക്കൂട്ടം മുമ്പില്‍ ഉണ്ടെങ്കില്‍ ഒരു മൈക്കുമായ് അവര്‍ക്ക് മുമ്പില്‍ ചെന്ന് നിന്ന്
    “ആയിരങ്ങളുടെ അകമ്പടിയോടെ കടന്നു വരുന്ന നിങ്ങളുടെ സഥാനാര്‍ത്ഥിയെ അനുഗ്രഹിക്കൂ ആശിര്‍വദിക്കൂ”
    എന്ന് വിളിച്ച് പറയുമായിരുന്നു.

    എന്തായാലും കുഞ്ഞ ചേട്ടന്‍റെ ഈ അനൌണ്‍സ്മെന്‍റ് കത്തിയില്ല കേട്ടോ..

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

  8. Typist | എഴുത്തുകാരി said...

    എനിക്കിപ്പഴും തമാശ മുഴുവന്‍ കത്തിയോന്നു് സംശയം.

  9. ജിജ സുബ്രഹ്മണ്യൻ said...

    അനിലേ .. ഹി ഹി ഹി.. എന്നെ കാട്ടു പൂച്ച മാന്തിയ കാര്യം രഹസ്യമാക്കി വക്കണം എന്ന് ഞാന്‍ എത്ര പ്രാവശ്യം പരസ്യമായി അനിലിനോട് പറഞ്ഞതാരുന്നൂ.... ഇതു ശരിയാവൂല്ലാ....ഒരിക്കല്‍ എനിക്കും കിട്ടും ഒരു വടി..അന്ന് ഞാനും വെക്കാം പാര !! ഹി ഹി ഹി

  10. നിരക്ഷരൻ said...

    ഇത്തരം തമാശകളിലൊക്കെ ഇത്തിരി ‘അഡള്‍സ് ഓണ്‍ലി’ ഒളിഞ്ഞിരിപ്പുണ്ടാകും. എനിക്കേതായാലും സംഭവം പുടികിട്ടി. പക്ഷേ മുകളില്‍ പറഞ്ഞ സംഭവം കാരണം അതിവിടെ വിശദീകരിക്കാന്‍ പറ്റില്ലല്ലോ ?! :)

    വൈദ്യര്‍ ഇത് അറിഞ്ഞ് തന്നെ പറഞ്ഞതാണോ അതോ നിഷ്ക്കളങ്കനായി പറഞ്ഞതാണോ ?

    ഏതോ ഒരു സിനിമയില്‍ ഇത്തരത്തില്‍ അമ്പലപ്പറമ്പുകളിലെ അനൌണ്‍‌സ്മെന്റുകള്‍ ഒരുപാട് ഈയിടെ കണ്ടിരുന്നു.

    ‘ആല്‍ത്തറയുടെ വടക്കുഭാഗത്തിരിക്കുന്നവര്‍ ശ്രദ്ധിക്കണം, അവിടെ വയറിളകിക്കിടക്കുന്നുണ്ട് ’എന്നത് ഒരെണ്ണം മാത്രം ഓര്‍മ്മ വന്നു.

  11. മൂര്‍ത്തി said...

    എനിക്കറിയുന്ന ഒരെണ്ണം...

    ഉത്സവപ്പറമ്പില്‍ ചായക്കട നടത്തിയിരുന്ന ആളുടെ അനൌണ്‍സ്മെന്റ്

    “എന്റെ ഭാര്യ പങ്കജാക്ഷി ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ സ്റ്റേജിന്റെ പിറകു വശത്തേക്ക് വരേണ്ടതാണ്”

    ഉത്സവപ്പറമ്പില്‍ കൂട്ടച്ചിരി..ഉടനെ വിശദീകരണം വന്നു

    “മറ്റൊന്നിനുമല്ല...........

    ആ ചായപ്പൊടിയും പഞ്ചസാരയും എവിടെയാണ് വെച്ചതെന്ന് ചോദിക്കാനാണ്.”

  12. അനില്‍@ബ്ലോഗ് // anil said...

    ഹി, ഹി,

    ഇതും പൂച്ച മാന്തിയ പോലെയൊരു സംഭവമാണെന്നു ഇപ്പോള്‍ മനസ്സിലാവുന്നുണ്ടോ?
    ഇല്ലെ?!!

    കുഞ്ഞന്‍ ഭായ് , ഒരു പോസ്റ്റ് വേസ്റ്റ്.

  13. കുഞ്ഞന്‍ said...

    അയ്യോ.. ഇതില്‍ യാതൊരു ഇന്നെര്‍ മീനിങ്ങും ഇല്ല...വൈദ്യര്‍ പറഞ്ഞതിലെ വരികള്‍ ഒന്നു മാറ്റി മറിച്ചാല്‍ മതി, അദ്ദേഹം കൂട്ടിച്ചേര്‍ക്കാന്‍ വിട്ടുപോയത് അവസാനം പറഞ്ഞു..ഹഹ ഇനിയും പുടികിട്ടിയില്ലാല്ലെ..ബാക്കി കമന്റുകള്‍ എന്തു പറയുന്നുവെന്ന് നോക്കട്ടെ

  14. smitha adharsh said...

    കുഞ്ഞന്‍ ചേട്ടാ... എനിക്ക് കത്തിയില്ല കേട്ടോ...പക്ഷെ, അത് പുറത്തു പറഞ്ഞാല്‍ നാണക്കേടല്ലേ.. അത് കൊണ്ടു,ഇങ്ങനെ കമന്റുന്നു..

    "കുഞ്ഞന്‍ ചേട്ടാ,ഈ പോസ്റ്റ് അതി ഗംഭീരം,ഇനിയും ഇതു പോലുള്ള തമാശകള്‍ പോസ്റ്റ് ആയി ഇടണം..ഞാന്‍ ചിരിച്ചു,ചിരിച്ചു വയ്യാതായി...ഹൊ! ആ വൈദ്യരുടെ ഒരു ഹ്യൂമര്‍ സെന്‍സേ..."

    ഇത്രയൊക്കെയേ എന്നെ കൊണ്ടു പറ്റൂ....ഇനി,നല്ല കുട്ടിയായി,ആ വിറ്റ്‌ എന്താണ് എന്ന് ഒന്നു പറഞ്ഞു തരണം പ്ലീസ്.

  15. Mr. K# said...

    ഇത്രേം ബുദ്ധിമാനായ എനിക്ക് വരെ മനസ്സിലായില്ല. ഇനി ആര്ക്കു മനസ്സിലാവാനാ. സത്യത്തില്‍ ഇതില്‍ വല്ല വിറ്റും ഉണ്ടോ? ;-)

  16. ഞാന്‍ ഇരിങ്ങല്‍ said...

    “ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്
    ഉത്സവനാളുകളില്‍ ക്ഷേത്ര മൈതാനിയില്‍
    പശുക്കളെ അഴിച്ചു വിടുകയൊ
    കെട്ടാനൊ പാടുള്ളതല്ല അതുപോലെതന്നെ ആടും“..!
    ഇവിടെ ആണല്ലോ ഹ്യൂമര്‍!

    പശുക്കളെ അഴിച്ചു വിടുകയോ കെട്ടാനോ പാടുള്ളതല്ല അതു പോലെ ത്തന്നെ ആടും. എന്താണ് ആടുന്നത് എന്നിടത്താണ് ഹ്യൂമര്‍. സത്യത്തില്‍
    ആടിനേയും എന്നല്ലേ വേണ്ടത്.... ഒരു ഹ്യൂമര്‍ വിശദീ‍കരിക്കുമ്പോള്‍ വരുന്ന ഒരു ഹൂമറില്ലായ്മ!!

    എന്‍റമ്മേ... ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞെന്നെ കൊല്ലാന്‍ വരും.. ന്‍റെ കുഞ്ഞന്‍ഭഗവതീ

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

  17. ഗോപക്‌ യു ആര്‍ said...

    കുഞ്ഞന്‍ എനിക്കും കത്തിയില്ല...സോറി...
    ഞാന്‍ കേട്ട ഒന്ന് പറയാം

    സ്കൂളില്‍ പരിപാടി നടക്കുന്നു..
    അനൗന്‍സ്‌മന്റ്‌..
    "സ്വീപ്പര്‍ വാസന്തി ഉടനെ ഉൂട്ടുപുരയിലേക്ക്‌ ചെല്ലണം..ഹെഡ്‌ മാഷ്‌ കാത്തുനില്‍ക്കുന്നു."
    .അവരുതമ്മില്‍ അല്‍പ്പം അഡ്ജസ്റ്റ്‌മന്റ്‌ ഉള്ളത്‌ എല്ലാവര്‍ക്കും അറിയാം..
    .അതിനാല്‍ കൂവല്‍ ഉയര്‍ന്നു.
    .ഉടനെ വീണ്ടും അനൗണ്‍സ്‌മന്റ്‌...

    "അയ്യൊ..അതിനല്ല...അതിനല്ല..."

  18. നിരക്ഷരൻ said...

    ദാണ്ടേ ഇരിങ്ങല്‍ പറഞ്ഞ് പോയത് കേട്ടില്ലേ ?
    അങ്ങനാണ് ഞാന്‍ ചിന്തിച്ചതും, മനസ്സിലായീന്ന് കാച്ചീട്ട് പോയതും. ഇതിലൊക്കെ ഇച്ചിരി ഇന്നര്‍ മീനിങ്ങ് ഉണ്ടെന്ന് ചിന്തിച്ച എന്നെ പറഞ്ഞാല്‍ മതില്ലോ ? :):)

    എന്തായാലും കുഞ്ഞന്‍ ചിന്തിച്ചിട്ട് പോലുമില്ലാത്ത ഒരു സംഭവം ഇതിലുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ ?

    ഇതിനകം ഇതിലുള്ള ഇന്നറും, ഔട്ടറുമായ തമാശ എല്ലാവര്‍ക്കും പുടികിട്ടിക്കാണുമെന്ന് കരുതുന്നു. പുടികിട്ടാത്തവര്‍ ക്യൂ ആയി നില്‍ക്കണമെന്ന് ഒരു അനൌണ്‍‌സ്മെന്റ് അങ്ങ് കാച്ച് കുഞ്ഞാ...
    :) :)

  19. കുഞ്ഞന്‍ said...

    ആ അറിയിപ്പില്‍... ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്
    ഉത്സവനാളുകളില്‍ ക്ഷേത്ര മൈതാനിയില്‍
    പശുക്കളെ അഴിച്ചു വിടുകയൊ
    കെട്ടാനൊ പാടുള്ളതല്ല ഇത്രയും പറഞ്ഞു കഴിഞ്ഞ് ഒരു പത്ത് നിമിഷം കഴിഞ്ഞാണ് അദ്ദേഹം പറഞ്ഞത് “ അതുപോലെതന്നെ ആടും” ഇവിടെ വൈദ്യര്‍ ഉദ്ദേശിച്ചത് ആട്..ബ്ബേ ..പാത്തുമ്മയുടെ ആട്.. പശുവിന്റെ കൂടെ ആടിനേയും പറയാന്‍ വിട്ടുപോയി..ഇപ്പൊ സംഗതി പുടികിട്ടിക്കാണുമെന്ന് വിചാരിക്കുന്നു.

    എന്നാലും എന്റെയൊരു കുഴപ്പമെ, ഒരു തമാശ പറഞ്ഞു ഫലിപ്പിക്കാന്‍ പെടുന്ന പാട്..:( :(

  20. രസികന്‍ said...

    നിരക്ഷരൻ പറഞ്ഞപോലെ ഒളിഞ്ഞിരിപ്പുണ്ട് പ്രായം പൂർത്തിയാക്കിയവർക്കുള്ളത് . പക്ഷെ പാവം വൈദ്യരും പാവമല്ലാത്ത കുഞ്ഞനും ഉദ്ദേശിച്ചത് ആടും !!!
    ഇതിൽ നിന്നും വല്ലതും കുത്തിയോ?

  21. വീകെ said...

    അതിനു അവിടെ ആടുബലി നടന്നതായി അറിവില്ലല്ലൊ കുഞ്ഞേട്ടാ,കിടന്നാടാന്‍.
    {പാവം വൈദ്യര്‍ , ഇനിയെങ്കിലും അതിനെ വെറുതെ വിടൂ.}
    ഇരിങ്ങല്‍ മാഷിന്റെ ആനയ്ക്കു വഴിയുണ്ടാക്കിക്കൊടുത്ത കമന്റ് കലക്കി.

  22. Nachiketh said...

    തമാശയാ....കുഞ്ഞാ പറഞ്ഞു ഫലിപ്പിയ്ക്കാന്‍ പാട്....

    പക്ഷെ അതിവിടെ നാലുവരികളില്‍ കുഞ്ഞന്‍ ഫലിപ്പിച്ചിരിയ്കുന്നു.

    കൊടു കൈ....

  23. smitha adharsh said...

    ഇപ്പൊ,പുടി കിട്ടി..
    ക്ഷമീര് പ്ലീസ്.

  24. ഉപാസന || Upasana said...

    :-)))

  25. ഞാന്‍ പച്ചക്കരടി said...

    എനിക്കും കത്തീല്ല

    ആടുകളെ അഴിച്ചുവിട്ടാ എന്താ?
    പശുക്കള്‍ ആടുമോ?

    ഒന്നൂടെ ലളിതമായ് വിശദീകരിക്കാമോ?

  26. ശ്രീ said...

    എനിയ്ക്കെല്ലാം മനസ്സിലാവണ്‌ണ്ട്‌ ട്ടാ...
    (ഉവ്വ!)

  27. Bindhu Unny said...

    പശുക്കളെ അഴിച്ചു വിടുകയൊ
    കെട്ടാനൊ പാടുള്ളതല്ല എന്ന് പറഞ്ഞാല്‍, എങ്കില്‍ ‌പിന്നെ ആടിനെ അഴിച്ചു വിടുകയും
    കെട്ടുകയും ചെയ്താല്‍ കുഴപ്പമില്ലാന്ന് ആ നാട്ടുകാര്‍ (അതായത് കുഞ്ഞനും മറ്റും) കരുതും എന്ന് വൈദ്യര്‍ ഒരു നിമിഷം വൈകിയാണ് ചിന്തിച്ചത്. :-)

  28. അശ്വതി/Aswathy said...

    തമാശക്കാരാ...
    അന്നൌന്സിമെന്റിന്റെ കാര്യം വായിച്ചപ്പോള്‍ ഓര്‍മ വന്നത് ഒരു ചെറിയ റെയില്‍വേ സ്റ്റേഷന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ റിനെ ആണ്. എപ്പോഴും നാല് കാലില്‍ നടക്കുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ നടത്തുന്ന സ്ഥിരം അനൌണ്‍സ്മെന്റ് "...നമ്പര്‍ ജയന്തി ജനത ൪ 4-ആം നംബര്‍ ,ക്ഷമിക്കണം , 6-ആം നംബര്‍ പ്ലാറ്റ്ഫോം ഇല്‍ വരുന്നതാണ്".
    ട്രെയിന്‍ ൧ഒരു മിനിട്ട് മാത്രം നിര്‍ത്തുന്ന ഒരു കുഞ്ഞു സ്റ്റേഷനിലെ അനൌണ്‍സ്മെന്റ് ആണെന്ന് ഓര്‍ക്കണം .

  29. വീകെ said...

    അന്ന് എന്താ സംഭവിച്ചതെന്നു ഇപ്പൊഴാണു ഓര്‍മ്മ വന്നത്.ബാലെ ആദ്യം കാണാനുള്ള മോഹത്തില്‍ ഞാനും കുഞ്ഞേട്ടനും അന്ന് ഏറ്റവും മുന്‍പില്‍ത്തന്നെ ഉണ്ടായിരുന്നു.
    അപ്പോഴാണു വൈദ്യര്‍ മൈക്കിനു മുന്‍പില്‍ വന്ന് പശുവിന്റെ കാര്യം പറഞ്ഞത്.കൂട്ടത്തില്‍ ആടിന്റെ കാര്യം പറയാന്‍ മറന്നുപോയി.ഉടനെ കുഞ്ഞേട്ടന്‍ അതോര്‍മ്മിപ്പിയ്ക്കാനയി എഴിന്നേറ്റ് സ് റ്റേജിന്റെ അടുത്ത് ചെന്ന് `ആടിന്റെ കാര്യം കൂടി പറ,ആട്..ആട്` എന്നു വിളിച്ചു പറഞ്ഞു.
    വൈദ്യര്‍ മൈക്കു പൊത്തിപ്പിടിച്ച് കുനിഞ്ഞ് നിന്ന് അതു കേട്ടു.അതു കഴിഞ്ഞു നിവര്‍ന്നു നിന്നു പറഞ്ഞു`അതുപോലെ തന്നെ ആടും`.
    ഇതാണ്‍ സംഭവിച്ചത്.
    ആ ഒരു ചെറിയ ഗ്യാപ്പാണ്‍ ഈ തമാശയ്ക്കു വഴി വച്ചത്.അല്ലെ കുഞ്ഞേട്ടാ , സത്യം പറാ....

  30. സാജന്‍| SAJAN said...

    അനൌണ്‍സ്മെന്റ് തമാശയല്ലേ ഈ സ്റ്റേജില്‍ നടന്നുകൊണ്ടിരിക്കുന്നത് ഞാനും ഒന്നെഴുതാം, കുഞ്ഞന്‍ ക്ഷമി:)

    തമ്പാനൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ നടന്നത്(സൌകര്യം പോലെ ബസ്‌സ്റ്റാന്‍ഡ് മാറ്റാം)
    ബസുകള്‍ പോകുന്നത് ഒരനൌണ്‍സര്‍ മൈകിള്‍ കൂടെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു (ആ സ്പെഷ്യല്‍ സൌണ്ട് എഫക്റ്റ് വേണം തമാശ അങ്ങോട്ട് എറിക്കാന്‍ , എന്നാലും പിടി)
    യാത്രക്കാരുടെ ശ്രദ്ധക്ക്, റ്റി എസ് നൂറ്റി മുപ്പത്തിയൊന്നാം നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഏതാനും നിമിഷങ്ങള്‍ക്കകം കൊട്ടാരക്കര വഴി കോട്ടയത്തിനു പുറപ്പെടുന്നതായിരിക്കും.
    (അനൌന്‍സ്മെന്റ് തീരുന്നതിനു മുമ്പ് ബസ് സ്റ്റാന്‍ഡ് വിട്ടുപോയി, അതുകണ്ട അനൌണ്‍സറുടെ ആത്മഗതം അല്പം ഉച്ചത്തിലായിപ്പോയി : ‘അയ്യോ ദേ പോയാ ആ മ@#$ ബസ്’
    മൈക് ഓണായിരുന്നുവെന്ന് ആ പാവം അറിഞ്ഞതേയില്ല:)
    ഇനി ഇതിന്റെ അര്‍ത്ഥം ഒന്നും ചോദിച്ച് ഈ വഴി വന്നേക്കല്ല്, ഞാന്‍ ഒരാഴ്ച പാപുവാ ന്യൂ ഗിനിയയ്ക്ക് പോവുന്നു.

  31. മന്‍സുര്‍ said...

    കുഞ്ഞാ.....ശ്‌ശ്ശീ...ചിരിച്ചുട്ടോ...

    പണ്ട്‌ ഇത്‌ പോലെ ഒരു അനൌണ്‍സ്‌മെന്‍റ്റ്‌ കേട്ടതോര്‍ക്കുന്നു

    ആനപുറത്തിരിക്കുന്നു പാപ്പാന്‍മാര്‍ ദയവ്‌ചെയ്യത്‌ വയറിളക്കരുത്‌...കത്തിയോ...അതോ കത്തിയില്ലേ...



    നന്‍മകള്‍ നേരുന്നു
    മന്‍സൂര്‍,നിലബൂര്‍

  32. മാഹിഷ്മതി said...

    സംഭവം ഏതായാലും എനിക്കു ആദ്യവായനയില്‍ കത്തി.....മന്ദ ബുദ്ധികള്‍ 3 പ്രാവശ്യം ചിരിക്കും.ആദ്യം എല്ലാവരും ചിരിക്കുമ്പോള്‍ പിന്നെ..........അറിയാമല്ലൊ.അങ്ങിനെ മൂന്നു പ്രാവശ്യം ചിരിച്ച കുറെയെണ്ണത്തിനെ കണ്ടു ഈ കമന്റ് ബോക്സില്‍

  33. സജി said...

    കുഞ്ഞാ...
    “അതുപോലെ ആടും“ എന്നു പറഞ്ഞാല്‍ ഏതു പോലെ ആടും എന്നും കൂടി പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നു.. (എന്തായാലും ഒത്തിരി ആടാന്‍ സാധ്യതയില്ല)
    ഇനി രു അനൌണ്‍സ്മെന്റ് തമാശ്ശ..
    (ഇതു പണ്ട് ഞാന്‍ ഇട്ടിരുന്ന ഒരു പോസ്റ്റിന്റെ വിഷയമായിരുന്നു, പക്ഷേ, ആ പോസ്റ്റ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല)
    ആളുടെ പേര്‍- “ഹെര്‍മ്മനി ജില്‍ഡ്”
    സ്ഥലം - ഇടുക്കി ജില്ലയിലെ രാജകുമാരി.( അതായത് എന്റെ സ്വന്തം സ്ഥലം)
    സംഭവസ്ഥലം- മലയാറ്റൂര്‍ മലമുകള്‍
    സമയം -അര്‍ദ്ധരാത്രി കഴിഞ്ഞു..
    ഹെര്‍മ്മനി ജില്‍ഡ് കൂട്ടം വിട്ടു പോയി ..വീട്ടുകാര്‍ അന്നൌന്‍കെമെന്റ് റൂമില്‍ ചെന്ന് എഴുതിക്കൊടുത്തു “രാജകുമാരിയില്‍ നിന്നും വന്ന ഹെര്‍മ്മനി ജില്‍ഡിനെ കാണാനില്ല”

    പലവട്ടം ആ പേപ്പറില്‍ സൂക്ഷിച്ചു നോക്കിയിട്ടു അന്നൌന്‍കെമെന്റ് കാരന്‍ “ എല്ലാവരുടെയും ശ്രദ്ധക്ക്, ജെര്‍മ്മനിയില്‍ നിന്നും വന്ന രാജകുമാരിയെ കാണാനില്ല”

    കേട്ട പാതി കേള്‍ക്കാത്ത പാതി ചെറുപ്പക്കാര്‍ തിരയാന്‍ തുടങ്ങി...തിരുത്തി പ്പറഞ്ഞതു കേള്‍ക്കാന്‍ ആരും കൂട്ടാക്കിയില്ലത്രേ...

  34. The Common Man | പ്രാരബ്ധം said...

    "..രാഘവന്‍ എന്ന പാപ്പാനെ തിരക്കി കണ്ണന്‍ എന്ന ആന സ്റ്റേജിന്റെ തെക്കുവശത്തു നില്‍പ്പുണ്ട്. കണ്ടുമുട്ടുന്നവര്‍ കൂട്ടിമുട്ടിക്കുക."...

  35. Anil cheleri kumaran said...

    എന്റെ ഇഷ്ടാ പോസ്റ്റിനേക്കാള്‍ നൂറിരട്ടി ചിരിച്ചു കമന്റുകള്‍ വായിച്ച്. മൂര്‍ത്തി കലക്കീട്ടോ. ഈ കമന്റുകള്‍ മാത്രം സമാഹരിച്ച് ഒരു പോസ്റ്റ് ആക്കിയിട്ടൂടെ എന്റെ കയ്യിലുമുണ്ടൊരെണ്ണം ഞാനുമത് തരാം.

  36. നിരക്ഷരൻ said...

    ഒറ്റയടിക്ക് എല്ലാം മനസ്സിലാക്കുന്നവര്‍ അങ്ങ് മനസ്സിലാക്കി പോയാല്‍ പോരായോ മാഹിഷ്‌മതീ...ബാക്കിയുള്ള മന്ദബുദ്ധികളെ ആക്ഷേപിച്ച് പോകണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ഒരു അദ്ധ്യാപകന് മിനിമം വേണ്ട ചില ഗുണങ്ങല്ലേ ഇതൊക്കെ. ജനിച്ച അന്നുമുതല്‍ കുറേ അദ്ധ്യാപകരെ കണ്ടും കേട്ടും ജീവിക്കുന്ന ഒരാളായതുകൊണ്ട് ചോദിക്കുന്നതാ.

    ഇങ്ങനൊക്കെ ചെയ്തില്ലെങ്കില്‍ നമ്മള്‍ മലയാളികളാവുന്നത് എങ്ങിനാ ? അല്ലേ ?

    കഷ്ടം... :( :(

    ---------------------------
    കുഞ്ഞന്‍ ക്ഷമിക്കണം. സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ് ഇങ്ങനെ എഴുതേണ്ടി വന്നത്. കുഞ്ഞന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഈ കമന്റ് ഡിലീറ്റിയേക്കണം പ്ലീസ്....

    എന്തായാലും കുഞ്ഞന്റെ അനൌണ്‍‌സ്‌മെന്റ് കേറി ഹിറ്റായിരിക്കുന്നു. അഭിനന്ദനങ്ങള്‍.....

  37. ഞാന്‍ ഇരിങ്ങല്‍ said...

    മാഹിഷ്മതി..,

    “മന്ദ ബുദ്ധികള്‍ 3 പ്രാവശ്യം ചിരിക്കും.ആദ്യം എല്ലാവരും ചിരിക്കുമ്പോള്‍ പിന്നെ.......“
    എന്നാണ് താങ്കള്‍ മൊഴിഞ്ഞത്. അതും ഒരു അദ്ധ്യാപകന്‍!!
    അതും കുഞ്ഞന്‍റെ പോസ്റ്റില്‍ വന്ന് എല്ലാവരേയും മന്ദബുദ്ധികള്‍ (ഇതില്‍ കമന്‍റ് ഏകദേശം എല്ലാവരും മൂന്നു പ്രാവശ്യം ചിരിച്ചിട്ടുണ്ട്) എന്ന് വിളിക്കാന്‍ മാത്രം ബുദ്ധിമാനായോ ‘സാറേ..”.

    നിരക്ഷരാ..ഇവരൊക്കെ അദ്ധ്യാപഹയന്‍മാരാ..
    നമ്മള്‍ കുട്ടികള്‍ വേണ്ടേ ഈ പഹയന്‍ മാരോട് ക്ഷമിക്കാന്‍... എന്നാലും ഈ പറഞ്ഞത് എനിക്കങ്ങോട്ട് ക്ഷമിക്കാനേ പറ്റുന്നില്ല...
    ഞാനും കുറച്ച് കാലം ഈ അദ്ധ്യാപക വേഷം കെട്ടീട്ടുണ്ടോ... അത് വേഷമല്ലതാനും.

  38. ഞാന്‍ ഇരിങ്ങല്‍ said...

    പ്രീയരെ.. ഒരു അനൌണ്‍സ്മെന്‍റ്....,

    താഴെ കൊടുത്തിരിക്കുന്ന (ഇനി വരാനിരിക്കുന്ന) ഏറ്റവും നല്ല അനൌണ്‍സ്മെന്‍റ് റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് കുഞ്ഞന്‍ ചേട്ടന്‍റെ വക സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണെന്ന് വിവരം അറിയിച്ചുകൊള്ളുന്നൂ...



    “ഒരു അറിയിപ്പ്. ..ചുറ്റമ്പലത്തിലും വരിപ്പടികളിലും ഇരിക്കുന്ന സ്ത്രീകള്‍ ആനയ്ക്ക് കയറുവാനായി സ്ഥലം ഉണ്ടാക്കി കൊടുക്കേണ്ടതാണ്”


    ‘ആല്‍ത്തറയുടെ വടക്കുഭാഗത്തിരിക്കുന്നവര്‍ ശ്രദ്ധിക്കണം, അവിടെ വയറിളകിക്കിടക്കുന്നുണ്ട്


    ഉത്സവപ്പറമ്പില്‍ ചായക്കട നടത്തിയിരുന്ന ആളുടെ അനൌണ്‍സ്മെന്റ്

    “എന്റെ ഭാര്യ പങ്കജാക്ഷി ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ സ്റ്റേജിന്റെ പിറകു വശത്തേക്ക് വരേണ്ടതാണ്”

    ഉത്സവപ്പറമ്പില്‍ കൂട്ടച്ചിരി..ഉടനെ വിശദീകരണം വന്നു

    “മറ്റൊന്നിനുമല്ല...........

    ആ ചായപ്പൊടിയും പഞ്ചസാരയും എവിടെയാണ് വെച്ചതെന്ന് ചോദിക്കാനാണ്.”

    സ്കൂളില്‍ പരിപാടി നടക്കുന്നു..
    അനൗന്‍സ്‌മന്റ്‌..
    "സ്വീപ്പര്‍ വാസന്തി ഉടനെ ഉൂട്ടുപുരയിലേക്ക്‌ ചെല്ലണം..ഹെഡ്‌ മാഷ്‌ കാത്തുനില്‍ക്കുന്നു."
    .അവരുതമ്മില്‍ അല്‍പ്പം അഡ്ജസ്റ്റ്‌മന്റ്‌ ഉള്ളത്‌ എല്ലാവര്‍ക്കും അറിയാം..
    .അതിനാല്‍ കൂവല്‍ ഉയര്‍ന്നു.
    .ഉടനെ വീണ്ടും അനൗണ്‍സ്‌മന്റ്‌...

    "അയ്യൊ..അതിനല്ല...അതിനല്ല..."


    ആനപുറത്തിരിക്കുന്നു പാപ്പാന്‍മാര്‍ ദയവ്‌ചെയ്യത്‌ വയറിളക്കരുത്‌...കത്തിയോ...അതോ കത്തിയില്ലേ...


    ആളുടെ പേര്‍- “ഹെര്‍മ്മനി ജില്‍ഡ്”
    സ്ഥലം - ഇടുക്കി ജില്ലയിലെ രാജകുമാരി.( അതായത് എന്റെ സ്വന്തം സ്ഥലം)
    സംഭവസ്ഥലം- മലയാറ്റൂര്‍ മലമുകള്‍
    സമയം -അര്‍ദ്ധരാത്രി കഴിഞ്ഞു..
    ഹെര്‍മ്മനി ജില്‍ഡ് കൂട്ടം വിട്ടു പോയി ..വീട്ടുകാര്‍ അന്നൌന്‍കെമെന്റ് റൂമില്‍ ചെന്ന് എഴുതിക്കൊടുത്തു “രാജകുമാരിയില്‍ നിന്നും വന്ന ഹെര്‍മ്മനി ജില്‍ഡിനെ കാണാനില്ല”

    പലവട്ടം ആ പേപ്പറില്‍ സൂക്ഷിച്ചു നോക്കിയിട്ടു അന്നൌന്‍കെമെന്റ് കാരന്‍ “ എല്ലാവരുടെയും ശ്രദ്ധക്ക്, ജെര്‍മ്മനിയില്‍ നിന്നും വന്ന രാജകുമാരിയെ കാണാനില്ല”

    കേട്ട പാതി കേള്‍ക്കാത്ത പാതി ചെറുപ്പക്കാര്‍ തിരയാന്‍ തുടങ്ങി...തിരുത്തി പ്പറഞ്ഞതു കേള്‍ക്കാന്‍ ആരും കൂട്ടാക്കിയില്ലത്രേ...


    "..രാഘവന്‍ എന്ന പാപ്പാനെ തിരക്കി കണ്ണന്‍ എന്ന ആന സ്റ്റേജിന്റെ തെക്കുവശത്തു നില്‍പ്പുണ്ട്. കണ്ടുമുട്ടുന്നവര്‍ കൂട്ടിമുട്ടിക്കുക."...

  39. അനില്‍@ബ്ലോഗ് // anil said...

    ഞാന്‍ ഒന്നൂടെ ചിരിക്കട്ടെ,
    ഹാ ഹാ ഹാ
    ഹീ ഹീ ഹീ...

  40. Kunjipenne - കുഞ്ഞിപെണ്ണ് said...

    കുട്ടിക്കാലത്ത് ഉത്സവസ്ഥലത്ത് കുഞ്ഞിപ്പെണ്ണിനെ നഷ്ടപ്പെട്ടപ്പോള്‍ നിരക്ഷരനും ലോകവിവരംവുമില്ലാത്ത അച്ഛന്‍ സ്റ്റേജിന് പിന്നില്‍ നിലയുറപ്പിച്ചു.3 വയസ്സുള്ള കുഞ്ഞിപ്പെണ്ണ് ഇപ്പം അനൌണ്‍സ് ചെയ്യിക്കാന്‍ എത്തുമെന്ന് പാവം കരുതി....

  41. നിരക്ഷരൻ said...

    കുഞ്ഞിപ്പെണ്ണേ - ഞങ്ങള്‍ ‘നിരക്ഷരന്മാരുടെ‘ ഒരു നമ്പറല്ലിയോ അത് ! :) :)

  42. അനില്‍ വേങ്കോട്‌ said...

    small is beautiful... you prove it

  43. നരിക്കുന്നൻ said...

    കുഞ്ഞൻ എനിക്കിപ്പഴാ കത്തീത്. കമന്റെല്ലാം വായിച്ചപ്പോൾ...

    ഇഷ്ടായീട്ടോ മാഷേ... മനസ്സിൽ ഒരു അനോൺസ്മെന്റും കേറിവരുന്നില്ല.

  44. poor-me/പാവം-ഞാന്‍ said...

    kunjanji
    you have prvd that u r not a kunjan bbut a vallon.so the temple is a krishna tmple? brother of VKN !
    Regards poor-me
    www.manjaly-halwa.blogspot.com

  45. Appu Adyakshari said...

    വൈദ്യരു പറഞ്ഞത് എനിക്കു മനസ്സിലായി..
    ദുരര്‍ത്ഥം ഒന്നും കാണുന്നില്ലല്ലൊ. വളരെ നിഷ്കളങ്കമായ ഒരു തമാശ. :--)

  46. മനസറിയാതെ said...
    This comment has been removed by the author.
  47. മനസറിയാതെ said...

    ഞാന്‍ കേട്ട രണ്ട് അനൌണ്‍സ്‌മെന്റുകള്‍ "ഭക്തജനങ്ങളുടെ പ്രത്യാക ശ്രദ്ധക്കു അമ്പലം പൂരപറമ്പിലേക്കു എഴുന്നൊള്ളിക്കൊണ്ടിരിക്കുകയാണു ദയവു ചെയ്തു വഴിമാറി കൊടുക്കുക" ശബരിമലയില്‍ കേട്ടത് "സ്വാമിയേ ശരണമയ്യപ്പ.. കൊണ്ടോട്ടിയില്‍ നിന്നു ബാബു ട്രാവല്‍സില്‍ വന്ന 53 പേരും കൂട്ടം തെറ്റിയിരിക്കുന്നു അവരെല്ലാം ഉടന്‍ അനൌണ്‍സ്‌മെന്റു സെന്ററില്‍ വരുക വിനുകുട്ടന്‍ കാത്തു നില്കുന്നു"

  48. OAB/ഒഎബി said...

    ഇമ്മിണി ബല്യെ ഒരു അനൌണ്‍സ് മെന്റും കൊണ്ട് ഞാന്‍ നാട്ടിലെത്തിട്ട് വന്ന് പറയാം. ഇപ്പൊ ബുസ്സി.

  49. krish | കൃഷ് said...

    ലേശം വൈകി വന്നതുകൊണ്ട് ഒരു ഗുണമുണ്ടായി. പോസ്റ്റും രസകരമായ കമന്റുകളും ഒരുമിച്ച് വായിക്കാന്‍ പറ്റി, ചിരിക്കാനും.

  50. nandakumar said...

    കുഞ്ഞാ കൊള്ളാം.
    വൈകിവന്ന ഒരു അനൌണ്‍സ്മെന്റെ എടുക്കോ?

    എന്റെ നാട്ടിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും, മദ്രസപള്ളിയിലെ നടത്തിപ്പുകാരനും സര്‍വ്വോപരി മൈക്ക് കണ്ടാല്‍ പിടിവിടാത്തതുമായ ഒരു മാന്യ ദേഹത്തിനു ശരിക്കും പറ്റിയ അബദ്ധം. പള്ളിയിലെ ഒരു മത പ്രസംഗപരമ്പരക്ക് എല്ലാവരേയും ക്ഷണിച്ചുകൊണ്ടുള്ള ഓട്ടോറിക്ഷയിലെ അനൌണ്‍സ്മെന്റില്‍ അദ്ധേഹം : “ ഇന്നു വൈകീട്ട് ചിരട്ടക്കുന്ന് പള്ളിയങ്കണത്തില്‍ നടക്കുന്ന മതപ്രസംഗ പ്രഭാഷണ പരമ്പരയിലേക്ക് ഇന്നാട്ടിലെ എല്ലാ മുസ്ലീം സഹോദരീ-സഹോദരന്മാരേയും ജാതി-മത ഭേദമന്യേ ക്ഷണിച്ചുകൊള്ളുന്നു.“

    -എന്റെ ഒരു പോസ്റ്റ് ദാ പോയി :(

  51. Unknown said...

    നാട്ടിലെ ഉത്സനാളുകള് ഇതു വായിച്ചപ്പോ മനസ്സില്
    നിറയുന്നു.

  52. Tince Alapura said...

    abhiprayam parayan thamasichu, sorry nice

  53. ബഷീർ said...

    ഇങ്ങിനെ രസകരമായ അനൗണ്‍സുമന്റ്കള്‍ (അലൗണ്‍സ്മെന്‍സ്‌ എന്നും പറയാം ) നാട്ടിന്‍പുറങ്ങളില്‍ കേള്‍ക്കാം..

    പേരു പറയാന്‍ ആഗ്രഹിക്കാത്ത നബിസാത്ത 5 ഉറുപ്പ്യ സംഭാവന.

    പിന്നെ കുഞ്ഞയമ്മദ്‌ ഒരു പോത്ത്‌ ( സംഭാവനയായി ഒരു പോത്തിനെ കുഞ്ഞയമ്മദ്‌ നല്‍ കി എന്ന് സാരം )

  54. നിരക്ഷരൻ said...

    ബഹീഷിന്റെ രണ്ട് അലൌണ്‍‌സ്‌മെന്റുകളും കലക്കി. കൊട് കൈ :)

  55. K C G said...

    പശുവിനെപ്പോലെ തന്നെ ആടിനേയും അഴിച്ചുവിടരുത് എന്നല്ലേ അനൌണ്‍സ്മെന്റ്?
    അതില്‍ തമാശയുണ്ടോ?

    പിന്നെ ചെറിയൊരു ഗ്രാമ്മര്‍ മിസ്റ്റേക് - ആടിനേയും എന്നു പറയണമായിരുന്നു. അത്രയല്ലേ ഉള്ളൂ?

  56. ചിരിപ്പൂക്കള്‍ said...

    കുഞ്ഞന്‍സ്,

    ബാലെയും, ഡാന്‍സും ഒക്കെയുള്ള ഉത്സവമല്ലേ? അപ്പൊ നാട്ടിലുള്ള് പശുക്കളെയൊക്കെയഴിച്ചുവിട്ടാല്‍ ആവയും കുടെ “ ആടിക്കളയൂം” എന്നാവാം.

    പണ്ട് ഒരു പെരുനാളിന്റെ ഗാനമേളക്കു മുന്‍പ് ഒരുപള്ളീലച്ചന്‍ ഇങ്ങനെ അനൌണ്‍സ് ചെയ്യുന്നത് കേട്ടു..” മദ്യപിച്ചിട്ടുള്ള മാന്യ് സുഹ്രുത്തുക്കള്‍ ദയവു ചെയ്ത് മൈദാനത്തിന്റെ പടിഞ്ഞാറുവശത്തു ക്രമീകരിച്ചിട്ടുള്ള പ്രത്യേക സ്ഥാനത്ത് നിന്നുമാത്രമേ ഡാന്‍സ് ചെയ്യാന്‍ പാടുള്ളു”. !!

    കൊള്ളാം.

    നിരഞ്ജന്‍.

  57. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

    കുഞ്ഞാ - കലക്കി എന്നു പറയാതിരിക്കാന്‍ പറ്റുമോ? ഒറ്റ വായനയ്കൂ തന്നെ മറ്റു പലര്‍ക്കും കിട്ടാതിരുന്ന തമാശയും അര്‍ത്ഥവും എല്ലാം വള്ളി പുള്ളി വ്യത്യാസമില്ലാതെ പുടി കിട്ടി. (അവസാനം കമന്റെഴുതാന്‍ എന്തു സുഖം. അമ്പട ഞാനേ ! ഇനി ആരും കമന്റി എന്റെ സ്ഥാനം കളയല്ലെ കേട്ടോ.)

  58. മാഹിഷ്മതി said...

    കുഞ്ഞാ .........
    ഇവിടെ നടന്ന വിഷയങ്ങളൊന്നും അറിഞ്ഞില്ലായിരുന്നു.കാരണം നാട്ടില്‍ ഇല്ലായിരുന്നു കുറച്ചു ദിവസം അപ്പൂ‍സ് പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത് .
    നിരക്ഷരാ ഞാനൊന്നും മോശമായി ഉദ്ദേശിച്ചില്ല അല്ലാതെ എന്തെകിലും നിരക്ഷരന് തോന്നിയെങ്കില്‍ ക്ഷമചോദിക്കുന്നു കുഞ്ഞനോടും നിരക്ഷരനോടും കമന്റ് ബോക്സില്‍ വന്നവരെ ആക്ഷേപിക്കണമെന്ന് മനസ്സില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല.പിന്നെ കുറച്ചുനാളത്തെ ബ്ലോഗനുഭവം കൊണ്ടു മനസ്സിലായതാ താന്‍ എഴുതുന്നത് മാത്രം ഭയങ്കര തമാശയും ബാക്കി ആരെഴുതിയാലും അതൊന്നും ആര്‍ക്കും മനസ്സിലാവില്ല എന്നും കരുതുന്ന ചില “ മ. ബു” കളെ ഉദ്ദേശിച്ചാണു എഴുതിയത്.ഇരിങ്ങല്‍ എന്തൊക്കെയോ ജല്‍പ്പനങ്ങള്‍ നടത്തിയതു കണ്ടു .ഉറക്കപിച്ചാണെന്നു തോന്നുന്നു എനിക്കൊന്നും മനസ്സിലായില്ല,എന്തെങ്കിലും പറയണമെങ്കില്‍ ഒറ്റക്കു പറഞ്ഞു കൂടെ ഇരിങ്ങലെ ,എന്തിനാ നിരക്ഷരനെ കൂട്ടു പിടിത്തം.നിരക്ഷരനെ പോലെ പറയാനുള്ളത് ആണുങ്ങളെ പോലെ പറയുക അല്ലാതെ പിന്നെ.......(കുഞ്ഞാ ക്ഷമിക്കണം)

  59. ഞാന്‍ ഇരിങ്ങല്‍ said...

    മാഹിഷ്‌മതി .. നാട്ടില്‍ ഇല്ലായിരുന്നു എന്നു കരുതി
    വന്ന ഉടനെ ഇരിങ്ങലിന്‍ റെ പുറത്ത് കുതിര കയറി ആളാകാം എന്നു കരുതിയെങ്കില്‍ അത് തന്തയ്ക്ക് പിറക്കാത്ത പണിയാണ്. അതു കൊണ്ട് സ്വന്തമായ മന്തബുദ്ധി ഇനി കൂടുതല്‍ മാന്താതെ...
    ആണാണൊ പെണ്ണാണൊ ഇരിങ്ങല്‍ എന്ന് നേരില്‍ വന്നിട്ട് കാണിച്ച് തരാം.. എന്താ....

  60. അനില്‍ശ്രീ... said...

    നല്ല നല്ല അനൗണ്‍സ്മെന്റുകള്‍ വരുന്നതേയുള്ളു എന്ന് തോന്നുന്നു. നല്ല സാസ്കാരിക അനൗണ്‍സ്മെന്റുകള്‍ !!

  61. മാഹിഷ്മതി said...

    സോറി കുഞ്ഞാ,
    (ഈ ഒരു കമന്റു കൂടി ക്ഷമിക്കണേ)
    ബ്ലൊഗ്ഗിന്റെ അകത്തളങ്ങളില്‍ ഇത്രയും വലിയ സാംസ്കാരിക നായകര്‍ ഉണ്ടെന്നു മനസിലാക്കി തന്നു ഇരിങ്ങലിന്റെ കമന്റ്. ഞാന്‍ എന്റെ നിലവാരം കാണിച്ചു ഇരിങ്ങല്‍ ,
    ഇരിങ്ങലിന്റെ നിലവാരവും.......ബാക്കി വയനക്കാര്‍ തീരുമാ‍ാനിക്കട്ടെ

  62. ഞാന്‍ ഇരിങ്ങല്‍ said...

    തന്തയ്ക്ക് പിറയ്ക്കായ്ക പറഞ്ഞാല്‍ ഇതിലപ്പുറവും പ്രതീക്ഷിക്കാം.

  63. G.MANU said...

    സാജന്റെ കമന്റു കണ്ടപ്പൊഴാണു, നടന്ന ഒരു സംഭവം ഓര്‍മ്മവരുന്നത്.

    തനതു/പരീക്ഷണ നാടകത്തിന്റെ അനൌണ്‍സ്മെന്റിനു സ്ഥിരം അനൌണ്‍സര്‍ എത്താത്തൊരു ദിവസം. അന്ന് മൈക്ക് കിട്ടിയത് എന്തിനും ഏതിനും മ&&% ചേര്‍ത്തുപറയുന്ന ഒരു സഹസംവിധായകനു..
    മൈക്ക് പിടിച്ച് പുള്ളി പറഞ്ഞു
    “കലാസ്നേഹികളെ.. ഈ നാടകം ആദ്യം മുതല്‍ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കണം.. ഇല്ലെങ്കില്‍ ഒരു മ$%%^^ മനസിലാവില്ല...”

  64. തറവാടി said...

    മീശമാധവന്‍ സിനിമയില്‍, ശത്രുസംഹാര പൂജക്ക് പേര് പറയരുതെന്ന ജഗതിയുടെ ആവശ്യം മൈക്കിലൂടെ അന്വേഷിക്കുന്നതാണോര്‍മ്മ വരുന്നത് :)

  65. മുസാഫിര്‍ said...

    അമ്പലപ്പറമ്പില്‍ നിന്നും അനൌണ്‍സ്മെന്റ്.”സ്റ്റേജിന്റെ മുന്നില്‍ നില്‍ക്കുന്ന സ്ത്രീകള്‍ പുരുഷന്മാര്‍ക്കുകൂടി കാണത്തക്കവിധം ഇടത് ഭാഗത്തേക്ക് മാറി നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊള്ളുന്നു”.

  66. തറവാടി said...

    അതൊറപ്പായിട്ടും മുസാഫിര്‍ നൊണ പറഞ്ഞതാ ;)

  67. കുഞ്ഞന്‍ said...

    അഭിപ്രായങ്ങള്‍ എല്ലാം ഇപ്പോഴാണ് ഞാന്‍ കാണുന്നത്..എല്ലാവര്‍ക്കും നന്ദി പറയുന്നു..

    ഏറ്റവും രസകരമായിത്തോന്നിയത് മുസാഫിര്‍ ഭായിയുടെ അനൌണ്‍സ്മെന്റിന് തറവാടി മാഷിന്റെ മറു കമന്റാണ്..എന്നാലും എന്റെ മുസാഫിറെ...