കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യു എ യിലെ ഒരു പ്രമുഖ റേഡിയൊ ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന ഒരു പരസ്യം..
നിങ്ങള്‍ക്ക് ഓണസമ്മാനം നേടേണ്ടേ...
---- ബാങ്കില്‍ അക്കൌണ്ട് ഇല്ലാത്തവര്‍ ഒരു ലക്ഷം രൂപയുടെ ഡിഡി എടുത്ത് ----വഴി----ബാങ്കിലടച്ചാല്‍....ഓണസമ്മാനമായി ഒരു ബെഡ്‌ഷീറ്റ് തികച്ചും സൌജന്യം..!
ഈ പരസ്യം ഘോഷിക്കുന്നത് നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് സൌജന്യമായ ഈ ഓണസമ്മാനം നേടിക്കൊടുക്കുവനാണ് ഈ ഒരു ലക്ഷം രൂപ അയക്കുവാന്‍ പറയുന്നത്. ഒരു ലക്ഷം രൂപയുണ്ടാക്കി വേണ്ടപ്പെട്ടവര്‍ക്ക് ബെഡ്‌ഷീറ്റ് സൌജന്യമായി കിട്ടുവാനുള്ള ഗള്‍ഫുകാരന്റെ മോഹം, ഇത്തരം മോഹത്തെ ചൂഷണം ചെയ്യുവാനുള്ള തന്ത്രം..ഈ പരസ്യ സ്രഷ്ടാവിനെ നമിക്കുന്നു.
ഒരു സോപ്പുപെട്ടി കിട്ടുവാന്‍ ആനയെ മേടിക്കൂ...!!!!!
ആനക്ക് ആഹാരം വേണ്ട, പാപ്പാന്‍ വേണ്ട..അങ്ങിനെ ഒന്നുംവേണ്ട ആനയെ പരിപാലിക്കാന്‍, എന്നാലൊ സോപ്പ് ഇട്ടുവയ്ക്കാന്‍ ഭംഗിയുള്ള പെട്ടി അതു പോരെ ഓഫര്‍ നോക്കി നടക്കുന്ന ഗള്‍ഫന്..!!!!
Monday, September 8, 2008
ഒരു സോപ്പുപെട്ടി കിട്ടുവാന്‍ ആനയെ മേടിക്കൂ..!
രചന : കുഞ്ഞന്‍ , ദിവസം : 7:35:00 AM
Subscribe to:
Post Comments (Atom)
27 പ്രതികരണങ്ങള്‍:
ആനക്ക് ആഹാരം വേണ്ട, പാപ്പാന്‍ വേണ്ട..അങ്ങിനെ ഒന്നുംവേണ്ട ആനക്ക്, എന്നാലൊ സോപ്പ് ഇട്ടുവയ്ക്കാന്‍ ഭംഗിയുള്ള പെട്ടി അതു പോരെ ഓഫര്‍ നോക്കി നടക്കുന്ന ഗള്‍ഫന്..!!!!
:) ഹോ ആ പരസ്യം ശരിക്കും ഉള്ളതാണോ!!?
നാട്ടിലൊക്കെ ഇപ്പൊ കുറേക്കൂടി ഭേദമാന്ന് തോന്നുന്നു
ഞാനും കേട്ടു, റേഡിയോയില്‍ ഈ പരസ്യം. കഷ്ടം എന്നല്ലാതെ എന്തുപറയാനാ. ഇതിലും കഷ്ടം ഈ പരസ്യം ഉണ്ടാക്കിയവന്റെ മൂളയാ.
കിച്ചു ഭായി..
ഇത് ഗള്‍ഫിലുള്ള റേഡിയൊ കേള്‍ക്കുന്ന ബ്ലോഗേര്‍സ് പറയട്ടെ, സത്യമാണൊയെന്ന്.
ആദ്യ പ്രതികരണത്തിന് വളരെ നന്ദി മാഷെ
ഭയങ്കരന്‍മാര്‍... എന്തെല്ലാം കുറുക്കു വഴികള്‍
കല്യാണം കഴിച്ചാല്‍ ഒരു കുട്ടി ഫ്രീയായി കിട്ടുന്ന കാലമല്ലേ....
പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍
HELLO KUNJAN HOW R U KUNJANS LOKAM KOLLAM BEST WISHES SANTHOSH KUWAIT
അതെനിക്കിഷ്ടായി...
പണ്ടെന്നോ,ഒരു സ്പൂണ്‍ വാങ്ങിയാല്‍ ഒരു ബൈക്ക് ഫ്രീ എന്ന് ഏതോ മിമിക്രിക്കാര്‍ പറയുന്നതു കേട്ടിട്ടുണ്ട്.ബൈക്ക്നു വെറും നാല്‍പതിനായിരം രൂപ...!!!
ഇവരെയൊക്കെ ഒരു മുറിയില്‍ അടയ്ക്കാം അല്ലെ?
പരസ്യത്തിന്റെ കാലം അല്ലേ കുഞ്ഞന്‍ ചേട്ടാ.പക്ഷേ ഒരു ലക്ഷം രൂപ മുടക്കിയാല്‍...ബെഡ് ഷീറ്റ് ഫ്രീ.....അല്പം കടന്നു പോയി..
ഈ പരസ്യം കണ്ട് ഓടിച്ചെന്ന് സാധനങ്ങള്‍ വാങ്ങാനും കുറച്ചാളുകള്‍ കാണുമല്ലോ.
ഓഫറിന്റെ പിന്നാലെ മലയാളി പായുന്നത് ആര്‍ക്കാണറിയാത്തതു.
ഷീറ്റു ഫ്രീയായിക്കിട്ടാന്‍ ചിലപ്പോള്‍ കടം വാങ്ങിയും അക്കൌണ്ടും തുറക്കും.
മലയാളി എവിടെയായാലും തനിസ്വഭാവം കാണിക്കുമെന്ന് ആ പരസ്യക്കാര്‍ക്കറിയാം.
താങ്കള്‍ പറഞ്ഞപോലെ പരസ്യ സൃഷ്ടാവേ നമോ..നമ:
ഈ പരസ്യം ശരിതന്നെയോ!!!!!!!!
എന്റമ്മോ ഈ പരസ്യത്തിന്റെ ഉപജ്ഞാതാവിനെ കണ്ടുപിടിച്ച് അയാളുടെ തല ഉപ്പിലിട്ടുവയ്ക്കണം...
അപ്പുക്കുട്ടന്‍ പറഞ്ഞതിനോട് എനിക്ക് അല്‍പ്പം വിയോജിപ്പുണ്ട്. ആ പരസ്യം ഇട്ടവന്‍ ഇത്തിരി മൂള കൂടുതല്‍ ഉള്ളവനാ.ഇങ്ങനെ ഒരു വിവരക്കേട് റേഡിയോയില്‍ ഇട്ടതുമൂലമല്ലേ എല്ലാവരും ആ പരസ്യം ശ്രദ്ധിച്ചത്.. അതുകൊണ്ടാണല്ലോ കുഞ്ഞന്‍ ചേട്ടന്‍ പോലും ഇങ്ങനെ ഒരു ബ്ലോഗ് ഇപ്പൊ പോസ്റ്റ് ചെയ്തത്.ഈ പോസ്റ്റിലൂടെ ഇപ്പൊ കേരളീയരും, ലോകത്തുള്ള എല്ലാ മലയാളി ബ്ലോഗേഴ്സ്സും ഈ പരസ്യത്തെപ്പറ്റി അറിഞ്ഞു.ഇതില്‍പ്പരം വിജയമുണ്ടോ?????
പിന്നെ ഈ പരസ്യം കേട്ട് ആരെങ്കിലും ഇതിന്റെ പുറകെ പോയാല്‍ പോകുന്നവനെ നമുക്ക് നമിക്കാം.
ഓഫറിന്റെ പിന്നാലെ പായുന്നത് മലയാളി മാത്രമല്ല..
ഫ്രീ എന്നു കേട്ടാല്‍ എന്തു അമേദ്യമാണെങ്കിലും ആദ്യം ചാടി വീഴുന്നത് സായിപ്പന്‍മാരാണ് ഇവിടെ.
ഐക്കിയ സ്റ്റോറിലെ സെയിലിന് എന്താണ്ടു ഫ്രീ കിട്ടുന്നുണ്ടെന്നു പറഞ്ഞതിന് തലേ ദിവസം സ്റ്റോര്‍ അടയ്ക്കുന്നതു മുതല്‍ ഗേറ്റുങ്കല്‍ തുണി വിരിച്ച് കാത്തിരിക്കുന്നതു കണ്ടിട്ടുണ്ട്..
എന്റെ സുഹൃത്ത് വത്സല പറയാറുണ്ട്.
‘ഞങ്ങടെ വീട്ടില്‍ അച്ഛനും മക്കളും
ഒരു ഫ്രിഡ്ജ് വാങ്ങിയാല്‍ ഒരു തീപ്പെട്ടി
കിട്ടുമെന്നു കേട്ടാല്‍ അപ്പോള്‍ ചാടിവീഴും’ എന്ന്.
കുഞ്ഞന്റെ പോസ്റ്റ് ഉചിതമായി.
സൃഷ്ടി, സ്രഷ്ടാവ്. ‘സൃഷ്ടാ’വെന്നാ എഴുതിയിരിക്കുന്നത്. തിരുത്തുമല്ലോ.
കുഞ്ഞാ, എല്ലാവര്‍ക്കും ഓണാശംസകള്‍!!!!!
അപാര പരസ്യം തന്നെ!
ഓണക്കോടി വാങ്ങിയാല്‍ ബെന്‍സ് കാറ് വരെ ഫ്രീയായി കിട്ടുന്ന കാലമാണ്!
പരസ്യക്കാരെ പറഞ്ഞിട്ടു കാര്യമില്ല. ഫ്രീ എന്നു കേട്ടാല്‍ ചാടിവീഴുന്ന മലയാളിയുടെ ആക്രാന്തം തന്നെയല്ലേ ഇതിനെല്ലാത്തിനും കാരണം?
സായിപ്പന്മാരും മോശമല്ല എന്ന്‍ പാമരന്റെ കമന്റില്‍ നിന്ന് മനസ്സിലായി.അങ്ങനെയാണെങ്കില്‍ സായിപ്പന്മാരെ അനുകരിക്കാനുള്ള പ്രവണതയായിരിക്കുമോ മലയാളിയെ ഈ അവസ്ഥയില്‍ എത്തിച്ചത്?
അപ്പു മാഷെ..
പരസ്യം ഉണ്ടാക്കിയവന്റെ മൂളയാണെങ്കിലും തീനാളത്തിലേക്കു ചാടുന്ന പ്രാണികള്‍ അതല്ലെ സത്യം.
ശ്രീക്കുട്ടാ..
ഇതു കുറുക്കുവഴിയൊന്നുമല്ല ഇതാണ് ഇങ്ങിനെയാണ് ഇരയെപ്പിടിക്കുന്നത്.
അജ്ഞാത സുഹൃത്തേ..
ഹഹ..ഏതുകുട്ടിയാണ് നാരയണന്‍ കുട്ടിയായിരിക്കും അല്ലെ അല്ലെങ്കില്‍ ബീരാങ്കുട്ടി.
മുരളി ഇകെയെം..
നന്ദി മാഷെ.. പിന്നെ പുതിയ ബ്ലോഗ് തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി സന്തോഷിന്റെ ബ്ലോഗില്‍ കമന്റായിട്ടിട്ടുണ്ട്.
സ്മിതാജീ..
അതെ ആ തമാശയേക്കാള്‍ വലിയ തമാശയാണ് ഇവിടെ കേട്ടത്.
കാന്താരീസ്..
കുറച്ചാളുകളല്ല ഭൂരിഭാഗം ആളുകളും ആകര്‍ഷിക്കപ്പെടും അതാണ് പരസ്യം.
അനില്‍ഭായി..
എനിക്കുതോന്നുന്നത് മലയാളി മാത്രമല്ല് ലോക ജനത മൊത്തം അങ്ങിനെയാണെന്നു തോന്നുന്നു. ഇവിടെ എന്റെ കമ്പനിയില്‍ മാസം രണ്ടു ലക്ഷത്തിനടുത്ത് ശമ്പളം മേടിക്കുന്ന ഫിലിപ്പെനികളുണ്ട് അവര്‍ ഒരു സമൂസ മാത്രം കൊടുക്കുന്ന ഗെറ്റ് റ്റുഗെദര്‍ ഉണ്ടെന്നുകേട്ടാലും കിലോമീറ്റര്‍ താണ്ടിയായാലും ആ സമൂസ കഴിക്കാന്‍ പോയിരിക്കും.
എം എം ആര്‍ ജീ..
ഇത് മലയാളികള്‍ മാത്രമല്ല എല്ലാ വിഭാഗക്കാരും വീണുപോകും അതാണ് പരസ്യത്തിന്റെ ശക്തി.
ഹരീഷ് ഭായി..
ഈ പരസ്യം പ്രകാരം നമുക്ക പണ നഷ്ടം സംഭവിക്കുകയില്ല. പക്ഷെ കേരളത്തിലെ ശബരിനാഥിന്റെ ടോട്ടല്‍ ഫോര്‍ എന്ന സ്ഥാപനത്തിലെ പരസ്യ പ്രകാരം ആകര്‍ഷരായവരുടെ അവസ്ഥ ഒന്നു നോക്കൂ.
ഷിജൂ മാഷെ..
പറഞ്ഞതിനോട് യോജിക്കുന്നു. അതെ പരസ്യത്തിനു പിന്നാലെ പോകുന്നവനെ നമിക്കാം.
പാമരന്‍ജീ..
ഭായിയുടെ ഈ അഭിപ്രായം കൊണ്ട് മലയാളിമാരുടെ ദുഷ്പ്പേര് മാറിക്കിട്ടി. അപ്പോള്‍ ഇത് ലോകത്ത് എല്ലായിടത്തും നടക്കുന്ന അല്ലെങ്കില്‍ ചൂഷണം ചെയ്യപ്പെടുന്ന സംഗതിയാണല്ലെ.
ലതിയേച്ചി..
സ്രഷ്ടാവ് എന്നാക്കിയിട്ടുണ്ട്, നന്ദി. ചേച്ചി അതാണ് പരസ്യത്തിന്റെ വിജയം/കഴിവ്.
പ്രിയാജീ..
അപ്പോള്‍ കേരളത്തിലെ ടോട്ടല്‍ ഫോര്‍ എന്ന സ്ഥാപനം നല്‍കിയ പരസ്യമൊ..? ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഒരു മാസം കഴിയുമ്പോള്‍ മുപ്പതിനായിരം കൂടുതല്‍ കിട്ടുമെന്ന്. കമ്മീഷനായി, ചേര്‍ക്കുന്നവര്‍ക്ക് നിക്ഷേപത്തിന്റെ പന്ത്രണ്ട് ശതമാനം പോരെ...
ബിന്ദുജീ..
ഇതു സായിപ്പുമാരെ അനുകരിക്കുന്നതല്ല. നമ്മുടെ ഓണം കേറാമൂലയില്‍പ്പോലും ആളുകള്‍ സൌജന്യം നേടാന്‍ നെട്ടോട്ടം ഓടും.
ഇത്രയും അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവരോടും നന്ദി അറിയിക്കുന്നു.
കുഞ്ഞാ കാര്യമൊക്കെ ശരി.. റേഡിയോ പരസ്യത്തെ തൊട്ടുകളിക്കല്ലേ.. :) :)
ഹൊ...എന്റമ്മോ...ഇതെന്നാലും കടുപ്പം തന്നെ...!!...ഇതിനു പിറകേ പോകുന്നവരെ പറഞ്ഞാല്‍ മതീലോ...
ഇതിനു പിന്നാലെയും കാണും ഒരു കൂട്ടം.......
ഫ്രീ എന്നുകേട്ടാൽ ഉടൻ ചാടി വീഴുമല്ലോ.
പണ്ട് ഏതോ തമാശക്കാരൻ പറഞ്ഞപോലെ ശവപ്പെട്ടി വാങ്ങിയാൽ ഒരു കുഞ്ഞു ശവപ്പെട്ടി ഫ്രീ!!!!!!!!!
(തീപ്പെട്ടി ആവശ്യമുണ്ടെങ്കിൽ സോപ്പ് വാങ്ങിയാൽ മതിയല്ലൊ)
കൊള്ളാമല്ലോ തമാശ, വെറുതെ കിട്ടിയാല്‍ എന്തും മേടിക്കും അതിനായി എന്തും ചെയ്യും എന്ന മനോഭാവത്തെ ആവും ഈ പരസ്യം ലക്ഷ്യമിട്ടിരിക്കുക
:)
ഇതിലും കൂടുതലായി നമ്മളെ ഞെട്ടിപ്പിക്കാന് കഴിയുന്ന റേഡിയോ പരസ്യങ്ങള് വരാനിരിക്കുന്നതേയുള്ളൂ.
ഈ ഓഫറ് ശ്ശിപിടിച്ചു. അല്ല ഞാനൊന്ന് ചോദിക്കട്ടേ.. ഒരാൾ നാട്ടിലേക്ക് കാശയക്കാനിരിക്കുന്നു. എന്തായാലും ആ കാശു ബാങ്കു വഴി അയക്കുന്നതാണ് നല്ലത്. അതയക്കുമ്പോൾ ഒരു ബെഡ്ഷീറ്റ് ആ സ്ഥാപനം ഫ്രീയായിട്ട് കൊടുക്കുമ്പോൾ എന്തിനവരെ കുറ്റം പറയണം. അഭിനന്ദിക്കുകയല്ലേ വേണ്ടത്. ഒരു ബെഡ്സ്ഷീറ്റിന് വേണ്ടി എന്തായാലും ആരും കടം വാങ്ങി ഒരു ലക്ഷം രൂപ നാട്ടിലയക്കില്ലന്നാ എനിക്ക് തോന്നുന്നത്.
നരിക്കുന്നന്‍ മാഷെ,
പരസ്യം പറയുന്നത് നിങ്ങള്‍ക്കും ഓണ സമ്മാനം നേടേണ്ടേ...എങ്കില്‍ അക്കൌണ്ട് ഇല്ലാത്തവര്‍ ഒരു ലക്ഷം രൂപയുടെ ഡി ഡി അയക്കാനാണ് പറയുന്നത്... ഒരു കാര്യം ചോദിക്കട്ടെ ഏതു പ്രവാസിക്കാ ബാങ്ക് അക്കൌണ്ട് ഇല്ലാത്തത്..? വീണ്ടും പുതിയൊരു അക്കൌണ്ട് തുടങ്ങാനല്ല ഈ പരസ്യം പറയുന്നത് ... വഴി പണം അയക്കുമ്പോള്‍ ഒരു ബെഡ് ഷീറ്റ് ഫ്രീ, എന്നാല്‍ അയക്കുന്നയാള്‍ക്ക് അക്കൌണ്ട് ഇല്ലെങ്കില്‍ പുതിയൊരു അക്കൌണ്ട് തുടങ്ങാന്‍ ഒരു ലക്ഷം അടക്കുക അങ്ങിനെ ചെയ്താല്‍ ഒരു സമ്മാനം കിട്ടും അതാണ് ബെഡ് ഷീറ്റ്..ഇവിടെ സമ്മാനമാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്..!
നന്ദി മാഷെ അഭിപ്രായം പറഞ്ഞതിന്
കുഞ്ഞന്‍
രണ്ട് റേഡിയോ ഉണ്ടായിരുന്നെങ്കില്‍ ഒന്ന് തല്ലിപ്പോളിച്ച കളയാന്‍ തോന്നും ചില പരസ്യങ്ങളും പരിപാടികളും കേട്ടാല്‍ . എന്തു ചെയ്യാം.. സഹി ..സഹി..
പിന്നെ കണാത്ത തിനെ ഷോ എന്ന് പറഞ്ഞവതരിപ്പിക്കുന്ന റേഡിയോക്കാര്‍ ...അവര്‍ ഇനി എന്തൊക്കെ എഴുന്നള്ളിച്ചാലും അതിനെ ഡെഡിക്കേറ്റ് ചെയ്യാന്‍ കുറെ പേരുണ്ടല്ലോ..
നന്നായി ഈ പോസ്റ്റ്
Post a Comment