Sunday, September 21, 2008

അനൌണ്‍സ്‌മെന്റ്..!

എന്റെ നാട് മനോഹരമായ ഒരു കൊച്ചു ഗ്രാമത്തിലാണ്

പെരിയാറിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമം, ആ പെരിയാറിനോട് ചേര്‍ന്ന് കിടക്കുന്ന ഞങ്ങളുടെ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദേവി ക്ഷേത്രം.

അത്ര അധികം നടവരവില്ലാത്ത അമ്പലമായിരുന്നെങ്കിലും ഉത്സവം ഗംഭീരമായിരുന്നു. ഏഴു ദിവസവും നിറയെ കലാപരിപാടികള്‍, ഇതെല്ലാം ഒരാളുടെ മിടുക്കിനാലാണ് നടന്നിരുന്നത് കാരണം ആ അമ്പലത്തിലെ പ്രസിഡന്റും സെക്രട്ടറിയും ഖജാന്‍‌ജിയും എല്ലാം
ഒരാളായിരുന്നു അദ്ദേഹമാണ് വൈദ്യര്‍..!

അങ്ങിനെ ഒരു കുഭമാസത്തിലെ ഉത്സവനാളില്‍, അല്ലിറാണി ബാലെ നടക്കുന്നതിനിടയില്‍(ഇടവേള സമയത്ത്) ഒരു അറിയിപ്പ് കേള്‍ക്കാറായി, അത് മറ്റാരുമല്ല പറഞ്ഞത് ഈ വൈദ്യര്‍ തന്നെ..! അദ്ദേഹത്തിന്റെ അറിയിപ്പു കേള്‍ക്കൂ..

“ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്
ഉത്സവനാളുകളില്‍ ക്ഷേത്ര മൈതാനിയില്‍
പശുക്കളെ അഴിച്ചു വിടുകയൊ
കെട്ടാനൊ പാടുള്ളതല്ല...... അതുപോലെതന്നെ ആടും“..!

ആദ്യം ആര്‍ക്കും കത്തിയില്ല, നിങ്ങള്‍ക്കും കത്തിയില്ലല്ലൊ വൈദ്യരുടെ അറിയിപ്പിലെ തമാശ..

Thursday, September 11, 2008

തൃക്കാക്കരപ്പോ മാതേവോ പൂയ്..!

എല്ലാ കുഞ്ഞന്‍സ് ലോകം വായനക്കാര്‍ക്കും കുഞ്ഞന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..!

കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം

എല്ലാവരും ആമോദത്തൊടെ
വസിച്ചിടുന്നു...

ആ കാലം ഇനിയും വരെട്ടെ അതിനു വേണ്ടി നമുക്ക് പരസ്പരം കൈ കോര്‍ത്തിടാം

ഓ തിത്തിത്താരൊ തിത്തൈ
തിത്തൈ തക തൈതോം....

അപ്പോള്‍ സത്യം പറഞ്ഞാല്‍ വഞ്ചനയുടെ ദിനം അതല്ലേ ഓണം..!!!!!

Monday, September 8, 2008

ഒരു സോപ്പുപെട്ടി കിട്ടുവാന്‍ ആനയെ മേടിക്കൂ..!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യു എ യിലെ ഒരു പ്രമുഖ റേഡിയൊ ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന ഒരു പരസ്യം..

നിങ്ങള്‍ക്ക് ഓണസമ്മാനം നേടേണ്ടേ...

---- ബാങ്കില്‍ അക്കൌണ്ട് ഇല്ലാത്തവര്‍ ഒരു ലക്ഷം രൂപയുടെ ഡിഡി എടുത്ത് ----വഴി----ബാങ്കിലടച്ചാല്‍....ഓണസമ്മാനമായി ഒരു ബെഡ്‌ഷീറ്റ് തികച്ചും സൌജന്യം..!

ഈ പരസ്യം ഘോഷിക്കുന്നത് നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് സൌജന്യമായ ഈ ഓണസമ്മാനം നേടിക്കൊടുക്കുവനാണ് ഈ ഒരു ലക്ഷം രൂപ അയക്കുവാന്‍ പറയുന്നത്. ഒരു ലക്ഷം രൂപയുണ്ടാക്കി വേണ്ടപ്പെട്ടവര്‍ക്ക് ബെഡ്‌ഷീറ്റ് സൌജന്യമായി കിട്ടുവാനുള്ള ഗള്‍ഫുകാരന്റെ മോഹം, ഇത്തരം മോഹത്തെ ചൂഷണം ചെയ്യുവാനുള്ള തന്ത്രം..ഈ പരസ്യ സ്രഷ്ടാവിനെ നമിക്കുന്നു.

ഒരു സോപ്പുപെട്ടി കിട്ടുവാന്‍ ആനയെ മേടിക്കൂ...!!!!!

ആനക്ക് ആഹാരം വേണ്ട, പാപ്പാന്‍ വേണ്ട..അങ്ങിനെ ഒന്നുംവേണ്ട ആനയെ പരിപാലിക്കാന്‍, എന്നാലൊ സോപ്പ് ഇട്ടുവയ്ക്കാന്‍ ഭംഗിയുള്ള പെട്ടി അതു പോരെ ഓഫര്‍ നോക്കി നടക്കുന്ന ഗള്‍ഫന്..!!!!