പണ്ടു ഞാന്‍ എറണാകുളത്ത് ജോലി ജോലി ഉണ്ടായിരുന്നപ്പോള്‍, ബൈക്കിലായിരുന്നു സ്ഥിരം യാത്ര.ബൈക്ക് ഓടീക്കുമ്പോള്‍ എതിരെ വരുന്നതും പിന്നെ പോകുന്ന വണ്ടികളും ശ്രദ്ധിക്കാറുണ്ട്,അങ്ങിനെ പോകുബോള്‍ ചില വണ്ടികള്‍ ഡോര്‍ ശരിക്കു അടക്കാതെയൊ ഇന്‍ഡിക്കേറ്റര്‍,ഹെഡ് ലൈറ്റ് എന്നിവ ഓഫാക്കാന്‍ മറന്നുതുകൊണ്ടൊ പോകുന്നതു ഞാന്‍ കണ്ടാല്‍, അവര്‍ എന്തൊ വലിയ അബദ്ധം ചെയ്തതുപോലെ ഞാന്‍ അവരുടെ ഒപ്പമെത്തി കൈയ്യുകൊണ്ടു ആഗ്യം കാണിച്ചു അവരെ ഓര്‍മ്മപ്പെടുത്തും, അപ്പോല്‍ അവര്‍ നന്ദിയോടെ എന്നെ നോക്കി ഒരു ചെറു ചിരിയൊ,അല്ലെങ്കില്‍ ഒരു വല്യ കാര്യമാണുചെയ്തതെന്ന രീതിയില്‍ കയ്യൊ തലയൊ കുലുക്കി കാണിക്കും.അതു കാണുമ്പോള്‍ എനിക്കു കുട്ടിക്കാലത്ത് ഉത്സവപ്പറമ്പില്‍ നിന്നും ആരെങ്കിലും ഇന്നാ പിടിച്ചോന്നു പറഞ്ഞു ബലൂണോ, പീപ്പി വാങ്ങിത്തരുബോള്‍ ഉണ്ടാകുന്ന സന്തോഷം പോലെയാണ്.
അങ്ങിനെ ഒരു ദിവസം വീട്ടിലേയ്കു വരുന്ന വഴി ഒരു സ്കൂട്ടറുകാരന്‍ സൈഡ് സ്റ്റാന്‍ഡും ഇട്ടുകൊണ്ടു ചീറി പാഞ്ഞു പോകുന്നതുകണ്ടപ്പോള്‍,എന്റെയുള്ളില്‍നിന്നും ആരൊ പറയുന്നതുപോലെതൊന്നി "ഡാ നിനക്കു നാലഞ്ചു പീപ്പിയും ബലൂണും കിട്ടാനുള്ള അവസരമാണ്"
എന്റെ കാളവണ്ടിയുടെ മാക്സിമം സ്പീഡായ 50-60 ല്‍ സ്കൂട്ടറുകാരന്റെ പുറകെ കുതിച്ചു പാഞ്ഞു, അങ്ങിനെ സിനിമയില്‍ മാമുക്കോയ ഭീമന്‍ രഘുവിന്റെ കയ്യില്‍ നിന്നും തൊടുപുഴ വാസന്തിയെ രക്ഷിക്കാന്‍ വേണ്ടി ചെയ്‌സു ചെയ്യുമ്പോലെ, അതി സാഹസികമായി ചെങ്ങമനാട് കവലയില്‍ ബസ്സ് സ്റ്റോപ്പിന്റെ അടുത്തുവച്ചു അയാളുടെ സ്കൂട്ടര്‍ സ്റ്റോപ്പിക്കാന്‍ പറ്റി.
എന്നിട്ടു ഞാന്‍ വളരെ സ്നേഹത്തോടെ അയാളോടു പറഞ്ഞു "ന്റെ ചേട്ടാ എത്ര നേരമായി ചേട്ടന്റെ ഒപ്പ്പ്പമെത്താന്‍ ഞാന്‍ പെടാപാട് പെട്ടത്, “ദേ സൈഡ് സ്റ്റാന്റിട്ടുകൊണ്ടാണു സ്കൂട്ടര്‍ ഓടിച്ചത്"
ഇതു കേട്ടപ്പോള്‍ ആ ചേട്ടന്‍ എനിക്കൊരു വല്യ താങ്കിസു പറഞ്ഞു. ഹൊ ഒരു ബലൂണ്‍കട മുഴുവനും ഓസിനു കിട്ടുമ്പോഴുള്ള സന്തോഷമ്പോലെയുണ്ടായിരുന്നു ആ താങ്കീസിന്, കാരണം, അപ്പോള്‍ ആ ബസ്സ് സ്റ്റോപ്പില്‍ നിറച്ചും കോളേജു ലലനാമണികള്‍ ബസ്സുകാത്തു നില്‌ക്കുന്നുണ്ടായിരുന്നു.
ഞാനങ്ങിനെ സായൂജ്യമടഞ്ഞങ്ങു നില്‍ക്കുമ്പോള്‍ പുറകില്‍ നിന്നും ഒരു ആക്രോശം കേട്ടു, തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ബൈക്കില്‍ എന്റെ അടുത്ത കൂട്ടുകാരന്‍ രതുവാണ്,
“ഡാ പൊട്ടാ എത്ര നേരമായി നിന്നെ വിളിക്കുന്നു നിന്റെ ബൈക്കിന്റെ സൈഡ് സ്റ്റാന്റ് മടക്കിവച്ചിട്ടില്ല്ലാ" എന്നുപറഞ്ഞു എന്നെ ചീത്ത പറയുകയാണ്!!!
അപ്പോഴാണ് ഞാന്‍ എന്റെ ബൈക്കിന്റെ സ്റ്റാന്റിലേക്കു നോക്കി ആ സത്യം മനസ്സിലാക്കിയത്. ഞാനാകെ ചമ്മിപ്പേ്പ്പായി എന്നിട്ടു പതുക്കെ ചുറ്റും ഒന്നു നോക്കി ആരെങ്കിലും ഈ സംഭവം കണ്ടോന്ന്,അപ്പേ്പ്പാഴാണു വീണ്ടും ചമ്മിപ്പോയത് ബസ്സു കാത്ത് നിന്ന എല്ല്ലാവരും വിയെമ്മിന്റെ കൊടകര പുരാണം വായിച്ചിട്ടു ചിരിക്കുന്നതുപോലെ തലതല്ലി ചിരിയ്ക്കുന്നതാണ് കണ്ടത്
Wednesday, July 11, 2007
ഒരു ബൈക്കു ചമ്മല്‍
രചന : കുഞ്ഞന്‍ , ദിവസം : 10:37:00 AM
കാര്യം : ചമ്മല്‍
Subscribe to:
Post Comments (Atom)
3 പ്രതികരണങ്ങള്‍:
:) ..
let me know ur comments.pl..
വളരെ നന്നായിട്ടുണ്ട് താങ്കളുടെ കഥകള്‍
ഞാനിപ്പോഴാണേ ഇത് കാണുന്നത്..ഹഹഹ
Post a Comment