'ഡാ രവ്യേ'...പടിഞ്ഞാറെമൂലെലെ ഇരുമ്പന്റെ കടയില്‍നിന്നു 100 ചായപ്പൊടി ഒറ്റയോട്ടത്തിനുപ്പോയി വാങ്ങിക്കൊണ്ടുവാ..
ങാ, പിന്നെ ആ തങ്കമ്മായിടെ വീട്ടീന്ന് ഉലക്കയും വാങ്ങികൊണ്ടുപോരെ.. ട്ടൊ......
കളിച്ചുകൊണ്ടിരുന്ന രവി മനസ്സില്ലമനസ്സോടെ, ദേഷ്യത്തോടെ, അമ്മ പറഞ്ഞ സാധനങ്ങള്‍ മേടിയ്ക്കാന്‍ പാഞ്ഞൂ...
പോണപോക്കിനു തങ്കമ്മായിടെ വീട്ടീന്ന് ഉലക്കയും വാങ്ങി അതുംപിടിച്ചോണ്ടാണു കടയിലേയ്ക്കോടിയത്..
എന്തൊ ആവിശ്യത്തിനുവേണ്ടി കടയുടെ പുറത്തേയ്ക്കുവന്ന ഇരുമ്പന്‍ ജോണി, ഒരുലക്കയുമായി ഓടിവരുന്ന രവിയെയാണു കണ്ടത്!!!!
(ആ വരവുകണ്ട ജോണി കടയില്‍നിന്നും പേടിച്ചിറങ്ങിയോടിയെന്ന് പിന്നമ്പുറ ടോക്കിസ്)
കൂട്ടരെ ഇനി പറയൂ, രവി ചെയ്തത് ശരിയൊ തെറ്റൊ ? അതൊ മണ്ടത്തരമൊ?
Tuesday, July 31, 2007
രവിയുടെ കഥകള്‍
രചന : കുഞ്ഞന്‍ , ദിവസം : 8:09:00 AM
കാര്യം : നര്‍മ്മം
Subscribe to:
Post Comments (Atom)
6 പ്രതികരണങ്ങള്‍:
നന്നായിരിക്കുന്നു ആശംസകള്‍
ബഹറിനില്‍ എവിടെയാണ്
ബാജി
ഒരു വല്യ താങ്കീസുണ്ടെട്ടോ മാഷെ !!
ഭായിയുടെ പോസ്റ്റുകള്‍ ഞാന്‍ വായിയ്ക്കാറുണ്ട്.
ഞാന്‍ പട്ടണത്തില്‍ നിന്നുമകലെയുള്ളൊരു ഊരിലാണ്. സല്‍മാബാദ്!!!
കൂട്ടിമുട്ടാനുള്ള നമ്പര് - 39556987
ഉലക്ക വാങ്ങിയത് ശരി തന്നെ. അമ്മ പറഞ്ഞത് കേട്ടു.
ജോണിയെ പേടിപ്പിച്ചത് ശരിയായോ? അറിയാതെയല്ലേ, അപ്പോ അതും ശരി തന്നെ. അല്ലേ?
സൂ:) എല്ലാം ശരിയാണ്, പക്ഷെ നാട്ടുകാരിപ്പോള്‍ രവിയിയെ 'മന്ദപ്പന്‍'രവിയെന്നാണു വിളിയ്ക്കുന്നത്. (മന്ദപ്പന്‍ ലോപിച്ച് ലോപിച്ച് മന്ദം രവിയായി)
ആശംസകള്‍ ..!
പാവം രവി... അവന്‍ ചെയ്തത് അത്ര മണ്ടത്തരമൊന്നുമല്ലല്ലോ. കാര്യമരിയാതെ ജോണി ഇറങ്ങി ഓടിയിട്ടല്ലേ?
:)
(അല്ലാ, ഈ രവിയുടെ വരവ് ശരിക്കും തല്ലാന്‍ വരുന്നതു പോലായിരുന്നോ?)
Post a Comment