ദൈവം അവരുടെ മുന്നില്‍ പ്രത്യക്ഷ്യപ്പെട്ടു..
"മക്കളെ നിങ്ങള്‍ ആരാകാനാണ് ആഗ്രഹിക്കുന്നത് ?"
ഒന്നാമത്തവന്‍ പറഞ്ഞു, 'ദൈവമേ, ജനങ്ങള്‍ ഭയ ബഹുമാനത്തോടെ ആദരിക്കുന്നവനും, പറയുന്നത് അപ്പാടെ വിശ്വസിപ്പിക്കാന്‍ കഴിവുള്ളവനും, അന്യന്റെ സുഖത്തിലും ദുഖത്തിലും പങ്കുചേരുന്നവെനെന്നു തോന്നിപ്പിക്കുന്നവനും പിന്നെ ധനികനുമായിരിക്കണം'.
രണ്ടാമത്തെവന്‍ പറഞ്ഞു, 'പ്രഭോ മറ്റുള്ളവരെ വാക്കുകൊണ്ടൊ പ്രവൃത്തികൊണ്ടൊ വേദനിപ്പിക്കാത്തവനും, പാവങ്ങളുടെ കണ്ണിരൊപ്പാന്‍ കഴിയുന്നവനും പ്രതിഫലം ഇച്ഛിക്കാതെ പരോപകാരങ്ങള്‍ ചെയ്യുന്നവനും അന്യന്റെ ഉയര്‍ച്ചയില്‍ അസൂയ ഇല്ലാത്തവനുമാകണം'.
ദൈവം ആദ്യത്തയാളെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു എന്നിട്ട് നാരായം കൊണ്ടു അവന്റെ തലയില്‍ കുത്തിവരച്ചു. അങ്ങിനെ ഏഴുതവണ ചാപിള്ളയെ പെറ്റ പാത്തുമ്മ എട്ടാമത് ഒരു സുന്ദരനായ, ചിരിച്ചുകൊണ്ടിരിക്കുന്ന, ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി, അവന്‍ പിന്നീട് കേരളത്തിലെ മന്ത്രിയായി...
പിന്നീട് ദൈവം രണ്ടാമത്തവനെ കെട്ടിപ്പിടിച്ചു എന്നിട്ടു സങ്കടത്തോടെ അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു, എന്നിട്ടു കയ്യിലിരുന്ന നാരായത്തിന്റെ മുന അവന്റെ തലയില്‍ കുത്തിയിറക്കിക്കൊണ്ടു പറഞ്ഞു, 'മോനെ, നിന്നെ കല്ലെറിഞ്ഞും പരിഹസിച്ചും കൊല്ലുന്നതു കാണാനുള്ള മനക്കരുത്ത് എനിക്കില്ല'. അപ്പോള്‍ ദൈവത്തിന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു. അങ്ങിനെ മേരി എട്ടാമത് പെറ്റതൊരു ചാപിള്ളയായിരുന്നു.
ജാമ്യം..വായിച്ച ഒരു ചിന്ത വീണ്ടും എന്നാല്‍
Showing posts with label ജനനമരണങ്ങള്‍. Show all posts
Showing posts with label ജനനമരണങ്ങള്‍. Show all posts
Monday, September 24, 2007
ജനനവും മരണവും..!
രചന :
കുഞ്ഞന്‍
, ദിവസം :
6:55:00 AM
19
പ്രതികരണങ്ങള്‍
കാര്യം : ജനനമരണങ്ങള്‍
Subscribe to:
Posts (Atom)