കഴിഞ്ഞ ദിവസം ഒരു ചാനലിൽ നടൻ മൂകേഷ് നടി സീമയുമായുള്ള ഒരു വിനോദ പരിപാടിയ്ക്കിടയിൽ സീമയുടെ ഒരു അബദ്ധകഥ പറയുകയുണ്ടായി. അതിങ്ങനെ;
മുകേഷ് : കുറെ വർഷങ്ങൾക്കുമുമ്പ് ഒരു വേദിയിൽ സീമയും ബഹു: ഈകെ നയനാരും മറ്റുള്ളവരും ഇരിക്കുന്നു. നയനാർ സീമയെ കൈപൊക്കി വിഷ് ചെയ്യുന്നു അപ്പോൾ സീമച്ചേച്ചി അടിത്തിരിക്കുന്നയാളിനോട് ചോദിച്ചു ആരാണ് ഈ വ്യക്തിയെന്ന്.. ഇത് മൂകേഷ് പ്രേക്ഷകരോട് പറഞ്ഞുകൊണ്ടിരുന്നപ്പോൾ സീമ ചാടിക്കയറി മൂകേഷിനോട് പറഞ്ഞു..
സീമ : അത് നയനാരായിരുന്നില്ല മുകേഷ്.. അത് അച്ചുതാനന്ദൻ ആയിരുന്നു സീയെമ്മില്ലെ സീയെം. വേദിയിലിരുന്ന ഒരു വയസ്സായ ആൾ എന്നെ കൈപൊക്കി വിഷ് ചെയ്തു. എന്നാൽ എനിക്ക് ആ ആളെ മനസ്സിലായില്ല. ആലുവായിലെ ഷൂട്ടീങ് സ്ഥലത്തുവച്ച് ഞാൻ ശശിച്ചേട്ടനോട് ചോദിച്ചു ആ വേദിയിലുണ്ടായിരുന്ന വയസ്സനാരായിരുന്നുവെന്ന്. ശശിച്ചേട്ടൻ തലയിൽ കൈവച്ചുകൊണ്ടു പറഞ്ഞു അത് സീയെം അച്ചുതാനന്ദൻ ആയിരുന്നുവെന്ന്...
മേൽ പറഞ്ഞ സംഭാഷണങ്ങൾ അതേപടിയല്ലെങ്കിലും ഏകദേശം ഇതുപോലെയായിരുന്നു. ഇനി കാര്യത്തിലേക്ക് വരാം...
കേരളത്തിലെ കൊച്ചുകുട്ടികൾക്കുവരെ സുപരിചതനാണ് സ.വീയെസ് അച്ചുതാനന്ദൻ. ഇതിൻ ഏറ്റവും വലിയ ഘടകം മാധ്യമങ്ങളാണ്. കൊച്ചുകുട്ടികൾക്കുവരെ അറിയാവുന്ന ഒരു വ്യക്തിയെ സീമയെപ്പോലുള്ള ഒരു വ്യക്തിക്ക് മനസ്സിലായില്ലെന്നു പറയുമ്പോൾ..!!
കേരളത്തിലെ ഒരു വേദിയിൽ മുഖ്യമന്ത്രിയുണ്ടെങ്കിൽ അതിൽ ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തി മുഖ്യമന്ത്രിത്തന്നെയായിരിക്കും. അപ്പോൾ എന്തായാലും മുഖ്യമന്ത്രി ആസനസ്ഥനായി കഴിഞ്ഞതിനുശേഷം മറ്റു വ്യക്തികൾ വേദിയിലേക്ക് കയറിവന്നിരിക്കില്ല. മിക്കവാറും വേദികളിൽ ആ വേദിയിലെ ഏറ്റവും വിശിഷ്ട വ്യക്തി ആസനസ്തനാകുന്നതിനു മുമ്പ് മറ്റുള്ള പ്രമുഖർ എത്തിയിട്ടുണ്ടാകും. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ സീമയേക്കാൾ ബഹുമാന്യൻ സീയെം തന്നെ. അപ്പോൾ ആദ്യം വേദിയിൽ എത്തിയിട്ടുണ്ടാകുക സീമയായിരിക്കും. ആ സന്ദർഭത്തിൽ, സ്വാഭാവികമായി സീമ അടുത്തിരിക്കുന്ന ആരോടെങ്കിലും ചോദിക്കുന്നു (ഈ വേദി എന്തിനുവേണ്ടിയുള്ളതാണെന്ന് അറിയില്ലെങ്കിൽ) ഇനി ആരാണ് വരാനുള്ളതെന്ന്. അടുത്തിരിക്കുന്നയാളിന്റെ മറുപടിയിലൂടെ സീമ മനസ്സിലാക്കിയിട്ടുണ്ടാകും ആരാണ് ഇനി വരാനുള്ളതെന്നും എന്തുകൊണ്ടാണ് പരിപാടി ആരംഭിക്കാത്തതെന്നും...എന്നിട്ടും മനസ്സിലായില്ലെങ്കിൽ പരിപാടി തുടങ്ങുമ്പോൾ അദ്ധ്യക്ഷൻ വേദിയിലിരിക്കുന്നവരെ അഭിസംബോധന ചെയ്യും അപ്പോഴും സീമക്ക് മനസ്സിലാകും ആരൊക്കെയാണ് വേദിയിലിരിക്കുന്നതെന്ന്...
പറഞ്ഞുവന്നത് കേരളീയനായ ഒരു വ്യക്തിക്ക് അതായിത് വായനാ ശീലവും ടിവികാണുന്ന ഒരാൾക്ക് കേരളത്തിലെ മുഖ്യമന്ത്രിയാരാണെന്ന് അറിയില്ലെങ്കിൽ...!!!
സീമയോട് തമിഴ്നാട് മുഖ്യമന്ത്രിയാരെന്നു ചോദിച്ചാൽ ഉറക്കത്തിലാണെങ്കിൽ പോലും ആ സ്ത്രീ അതിനുത്തരം പറയും പറഞ്ഞിരിക്കും കാരണം ആ സ്ത്രീ മലയാളിയാണ് ഇനിയിപ്പൊ ജന്മം കൊണ്ടല്ലങ്കിലും കർമ്മം കൊണ്ടെങ്കിലും...
എനിക്ക് കലിപ്പ് തീരുന്നില്ല സീമയോട്.. എന്തിനാണു ഞാൻ അവളുടെ രാവുകൾ കുറെ പ്രാവിശ്യം കണ്ടത്..ശ്ശേ....
*
*
*
*
*
ഇന്ന് കരുനാഗപ്പള്ളിക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞുണ്ടായ തീപിടത്തിൽ നിരവധിയാളുകൾക്ക് പൊള്ളലേറ്റൂ. ആ പോള്ളലേറ്റവരുടെ ദയനീയമായ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്ന കേരളീയനായ എന്റെ നാട്ടുകാരെ.. ..ത്ഫൂ...
**
**
**
**
**
**
എല്ലാ ബൂലോഗർക്കും കുടുംബാഗങ്ങൾക്കും എന്റെ പുതുവത്സരാശംസകൾ..!
Thursday, December 31, 2009
ഓ..സീമെ നീയെന്തായിങ്ങനെ..!
രചന : കുഞ്ഞന് , ദിവസം : 8:07:00 AM 34 പ്രതികരണങ്ങള്
കാര്യം : സീമയുടെ ജ്ഞാനം
Wednesday, December 23, 2009
സംഘടന ശക്തിയുണ്ടെങ്കിൽ..!
ഓട്ടൊ ടാക്സി പണിമുടക്കിനിടയിൽ പത്തനംതിട്ടയിൽ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടൊ തടഞ്ഞു ചക്രത്തിലെ കാറ്റഴിച്ചുവിടുന്ന സമരക്കാരനും കരഞ്ഞുകൊണ്ടു തടയാൻ ശ്രമിക്കുന്ന യാത്രക്കാരിയും. സമരക്കാരെ തടയാൻ ഡ്രൈവറും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് എത്തിയാണ് ഇവരുടെ യാത്ര തുടരാൻ സഹായിച്ചത്.
മനോരമ പേപ്പറിൽ 23-12-09 വന്ന ഫോട്ടൊയും വിവരണവും
http://www.manoramaonline.com
*
*
*
എന്റെ നാടും നാട്ടാരും എത്ര നല്ലവരാണ് എന്നാൽ യൂണിയൻ അവരെ എങ്ങിനെയാക്കി മാറ്റുന്നു. ഈ കാറ്റൂതിവിടുന്ന മഹാന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ......
കടപ്പാട്: മലയാള മനോരമ പേപ്പർ
രചന : കുഞ്ഞന് , ദിവസം : 4:20:00 PM 21 പ്രതികരണങ്ങള്
കാര്യം : പണിമുടക്ക്
Subscribe to:
Posts (Atom)