ബ്ലോഗിന്റെ സാധ്യത ഉപയോഗിച്ച് എന്റെ പ്രതിഷേധം ഈ പോസ്റ്റിലൂടെ പറയുന്നു..
വിലക്കയറ്റത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നായ ക്രൂഡോയില്‍, ബാരലിന് നൂറിന്(ഡോളര്‍) മുകളില്‍ പോയപ്പോള്‍ പെട്രോളിനും ഡീസലിനും അനുബന്ധ പഥാര്‍ത്ഥങ്ങള്‍ക്കും കുത്തനെ വില വര്‍ദ്ധിപ്പിച്ചു അതും സാധാരണക്കാരന്റെ നെഞ്ചില്‍ ചവിട്ടി താണ്ഡവമാടിക്കൊണ്ട്.
പക്ഷെ ഇപ്പോള്‍ ക്രൂഡോയിലിന് വില എണ്‍പതിന് താഴെപ്പോയിട്ടും അതു കണ്ടില്ലെന്നു നടിക്കുന്ന അധികാരികളോട്..ഇനിയും വലക്കല്ലേ ഞങ്ങളേ....
ഒരു പൌരന്റെ സങ്കടവും പ്രതിഷേധവും എന്നാല്‍ ആവും വിധം രേഖപ്പെടുത്തുന്നു,ബ്ലോഗിന്റെ സാധ്യതയാല്‍
Wednesday, October 15, 2008
വിലക്കയറ്റം-പ്രതിഷേധം..!
രചന : കുഞ്ഞന്‍ , ദിവസം : 11:48:00 AM 42 പ്രതികരണങ്ങള്‍
കാര്യം : ക്രൂഡോയില്‍, വിലക്കയറ്റം
Tuesday, October 7, 2008
BIS vs 91.6..!
ഇത്തവണ നാട്ടില്‍പ്പോയപ്പോള്‍ എന്റെ ഭാര്യക്കൊരാഗ്രഹം..
ദേ..മമ്മൂട്ടി പറയുന്നതു കേട്ടൊ..BIS സ്വര്‍ണ്ണമാണ് സ്വര്‍ണ്ണമെന്ന്..!
എന്റെ കമ്മല്‍ ഔട്ട് ഓഫ് ഫാഷനായി..BIS മുദ്രയുള്ള ഒരു കമ്മല്‍ വാങ്ങണം..
ശരി..അങ്ങിനെയെങ്കില്‍ മോന്റെ ചളുങ്ങിയ രണ്ട് വളയും തളയും കൂടി മാറ്റാം കൂടെ ഈ പഴയ കമ്മലും കൊടുത്ത് നമുക്ക് BIS മുദ്രണമുള്ള പുത്തന്‍ പുതിയ കമ്മല്‍ വാങ്ങാം.
അങ്ങിനെ തൃശ്ശിവപേരൂറിലെ മമ്മൂട്ടിയെക്കൊണ്ടു പറയിപ്പിക്കുന്ന ആ ഭീമാകാരന്‍ ജ്വൂല്ലറിയില്‍ കമ്മല്‍ വാങ്ങാന്‍ പോയി..
പഴയ കമ്മല്‍ 11 ഗ്രാമിന്റേതായിരുന്നു.കുറെ തിരച്ചിലിനൊടുവില്‍ ഒരു കമ്മല്‍ തിരഞ്ഞെടുത്തു അതാകട്ടെ 8 ഗ്രാമിന്റേതും. ആദ്യമെ സെയില്‍സ്മാനോട് മാറ്റക്കച്ചവടമാണെന്ന് പറഞ്ഞിരുന്നു. പഴയ സ്വര്‍ണ്ണം 91.6 ആയതിനാല്‍ ഒറ്റ തട്ടിക്കിഴിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു അതുപോലെ ബാക്കി കാശ് ഇങ്ങോട്ട് കിട്ടുമെന്നും വിചാരമുണ്ടായിരുന്നു...
എന്നാല്‍ ഞങ്ങളുടെ ഉറപ്പിനെ കാറ്റില്‍പ്പറത്തിക്കൊണ്ട് ആ ചുള്ളന്‍ സെയില്‍സ്മാന്‍ പറയ്യാ..ഒരു ഗ്രാമില്‍ 10 രൂപ വച്ച് കുറക്കും അതുപോലെ ചെളി/അഴുക്ക് എന്നിവ സ്വര്‍ണ്ണത്തില്‍ പറ്റിയുള്ളതിനാല്‍ അതിന്റെ വിഹിതവും കുറക്കുമെന്ന്... 91.6 വാങ്ങിയാല്‍ വിലക്കുറവുണ്ടാകില്ല എന്ന ധാരണ അവിടെ വീണുടഞ്ഞു.
പിന്നീടയാള്‍ പഴയ സ്വര്‍ണ്ണത്തിന്റെ (കമ്മല്‍) ക്ലാരിറ്റി നോക്കിയിട്ട് ഇതിന് 87.5 ശുദ്ധതയുള്ളൂ ആയതിനാല്‍ വ്യത്യാസത്തിന്റെ ശുദ്ധതക്ക് വില തട്ടിക്കിഴിക്കുമെന്നും അറിയിച്ചു. അതായിത് 91.6 (ക്ലാരിറ്റി) ശൂദ്ധത സ്വര്‍ണ്ണം പരിശോധിക്കുമ്പോള്‍ കാണണം എങ്കില്‍ മാത്രമെ അതേ വില ലഭിക്കുവെന്ന്
അപ്പോള്‍ ഞാന്‍ അയാളോട് പറഞ്ഞു, മാഷെ.. ഈ 91.6 കമ്മല്‍ വാങ്ങിയത് ആലൂക്കാസ് ജ്വൂല്ലറിയില്‍ നിന്നാണ്..
അപ്പോള്‍ സെ മാന്‍..അതൊന്നും ഇവിടെ പ്രസക്തമല്ല ഏതൊരു തട്ടാനും 91.6 മുദ്രണം ചെയ്യാന്‍ പറ്റും. എന്നാല്‍ BIS അങ്ങിനെയല്ല അത് ഗവണ്മേന്റ് മുദ്രയാണ് അതിനാല്‍ ഒരു കളിപ്പീരും നടക്കില്ല.
ഞാന്‍.. മാഷെ ഈ 91.6 വാങ്ങുമ്പോഴും അവര്‍ പറഞ്ഞത് ഇതില്‍ ഒരു പറ്റിക്കത്സും ഇല്ലെന്നും ഏതു കാലത്തും അതാത് വിലകിട്ടുമെന്ന്. എന്നിട്ടിപ്പോള്‍ പറയുന്നു ഏതു തട്ടാനും 91.6 മുദ്രണം ചെയ്യാന്‍ പറ്റുമെന്നും അത് വിശ്വസിക്കാന്‍ പറ്റില്ലെന്നും..! അതുപോലെ ഇപ്പോള്‍ നിങ്ങള്‍ പറയുന്നു BIS ഉണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ടന്ന്.. നാളേ വേറെരു മുദ്രണം വന്നാല്‍ അപ്പോഴും നിങ്ങള്‍ പറയില്ലെ BIS മുദ്രണം ആര്‍ക്കും ചെയ്യാന്‍ പറ്റുമായിരുന്നുവെന്ന്..
സെ.മാന്‍.. എങ്കില്‍ ഒരു കാര്യം ചെയ്യൂ ഈ സ്വര്‍ണ്ണം എവിടെ നിന്നു വാങ്ങിയൊ അവിടെ കൊടുക്കൂ..അവര്‍ മുഴുവന്‍ വിലയും ചിലപ്പോള്‍ തരും..!
91.6 ശുദ്ധ സ്വര്‍ണ്ണത്തിലും പറ്റിപ്പുണ്ടെന്ന് മനസ്സിലായി..
അങ്ങനെ കുറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഞാന്‍ മോന്റെ വളയും തളയും പഴയ കമ്മലിനു പകരം കൊടുത്തു, പക്ഷെ ഒരു ഉപാധി വച്ചു ഇതിന്റെ ക്ലാരിറ്റി എനിക്ക് പരിശൊധിക്കുന്നത് കാണണം കാരണം ഇതു വാങ്ങിയത് ബഹ്‌റൈനില്‍ നിന്നാണ്. (ബഹ്‌റൈന്‍ സ്വര്‍ണ്ണം ലോകാത്തിലെ ഏറ്റവും മികച്ചതാണെന്നുള്ള ഒരു വിശ്വാസമുണ്ട്)
അയാള്‍ മൂന്നാമത്തെ നിലയില്‍ ക്ലാരിറ്റി പരിശോധനക്ക് എന്നേയും കൂട്ടിക്കൊണ്ടുപോയി. പരിശോധനയില്‍ മോന്റെ വളയും തളയും 95.4 ശുദ്ധമാണെന്ന് കണ്ടു. വീണ്ടും വീണ്ടും അയാള്‍ പരിശോധിച്ചു അപ്പോഴൊക്കെ 95 ല്‍ തന്നെ കിടന്ന് കറങ്ങി.
പക്ഷെ, പരിശോധനയില്‍ 91.6 കാണേണ്ട പഴയ കമ്മല്‍ പരിശോധിച്ചപ്പോള്‍ 87.5 ശുദ്ധതെയുള്ളൂ അതിനാല്‍ ബാക്കി 4.1 ന്റെ കാശ് തട്ടിക്കിഴിക്കുമെന്നും പറഞ്ഞ സെയില്‍സ് മാന്‍ 95 ശുദ്ധതയുള്ള സ്വര്‍ണ്ണത്തിന് കൂടുതലുള്ള ശുദ്ധതക്ക് ഒരു നയാപൈസ കൂടുതല്‍ തരാന്‍പറ്റില്ലെന്നും പറഞ്ഞു. ഈ ന്യായ വാദം എന്നെ വെളിച്ചപ്പാടാക്കി.. അവസാനം മാനേജര്‍ എത്തി, അയാള്‍ പ്രശ്നപരിഹാരം പറഞ്ഞത് തളയും വളയും അവര്‍ എടുക്കാം അതേ വില നല്‍കാമെന്ന് അതായിത് 91.6 ന്റെ അപ്പോഴത്തെ വില. പക്ഷെ വാശി കേറിയ ഞാന്‍ കമ്മല്‍ മാത്രമെ ഞാന്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നെതെന്നും ശുദ്ധത കുറവിന് ഒറ്റ ചില്ലിപ്പൈസ അങ്ങോട്ടു തരികയില്ലെന്നും പറഞ്ഞു. അവസാനം അവര്‍ക്ക് മറ്റു കസ്റ്റമേഴ്സിന് മുന്നില്‍ നാണക്കേടാവാതിരിക്കാന്‍ പഴയ കമ്മല്‍ അതേ വില(91.6) തരാമെന്നും ധാരണയായി.
പക്ഷെ അവിടെകൊണ്ടും പ്രശ്നം തീര്‍ന്നില്ല. പുതിയ കമ്മലിന് പണിക്കൂലിയായി 2000 രൂപ അവര്‍ കൂട്ടി..ഇതുകണ്ടപ്പോള്‍ വീണ്ടും വെളിച്ചപ്പാടായി ഞാന്‍.. എന്റെ മാഷെ നിങ്ങള്‍ നിങ്ങളുടെ പരസ്യത്തില്‍ പറയുന്നുണ്ടല്ലൊ ഒരു പണിക്കുലിയും ഈടാക്കുന്നതല്ലന്ന്.. പിന്നെയെന്തിന് ഇതിന് പണിക്കൂലിയെടുക്കുന്നു..? അവര്‍ പറഞ്ഞ മറുപടി.. ഇത് മെഷിയന്‍ കട്ടിങ്ങാണ് ആയതിനാലാണ് പണിക്കൂലി ഈടാക്കുന്നതെന്ന്..! പണിക്കൂലി ഈടാക്കാത്ത രണ്ട് ഐറ്റങ്ങള്‍ എന്നെക്കാണിച്ചു..സാധാ മോതിരവും വളയും..!
പുതിയ കമ്മലെടുത്തപ്പോള്‍ പഴയ കമ്മലിന്റെ തട്ടിക്കിഴിക്കലിനു ശേഷം അങ്ങോട്ട് കൊടുക്കേണ്ടിയിരുന്ന ആയിരത്തിചില്ലാന്‍ രൂപ കൊടുക്കാതെ തര്‍ക്കിച്ച് തര്‍ക്കിച്ച് 500 രൂപ ഇങ്ങോട്ട് വാങ്ങി യുദ്ധം ജയിച്ച മട്ടില്‍ തല ഉയര്‍ത്തിപ്പിടിച്ച് ആ ജ്വൂല്ലറിയില്‍ നിന്നും ഞാനും കുടുംബവും സെക്ക്യൂരിട്ടിയുടെ സലാമും മേടിച്ച് ഇറങ്ങിപ്പോന്നു. ഇതിനിടയില്‍ കുറെ പിച്ചും നല്ലപകുതിയില്‍നിന്നും ഞാന്‍ വാങ്ങിക്കൂട്ടിയിരുന്നു
സുഹൃത്തുക്കളെ...എഴുതി വന്നപ്പോള്‍ ഉണ്ടായ സംഭവം അതേപോലെ പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റിയിട്ടില്ല എന്നാലും സ്വര്‍ണ്ണത്തിന്റെ വില്പനയില്‍ ഒരു പാട് പറ്റിക്കപ്പെടല്‍ നടക്കുന്നുണ്ട് അത് എത്ര വലിയ ആഭരണ ശാലയായാലും, ആയതിനാല്‍ പരസ്യത്തില്‍ ആകൃഷ്ടരാകാതെ പകിട്ടില്‍ വീഴാതെ ഒളിഞ്ഞു കിടക്കുന്ന കൂലികള്‍ എന്തെല്ലാമാണെന്ന് ചോദിച്ചു മനസ്സിലാക്കിയിട്ട് സ്വര്‍ണ്ണം വാങ്ങുക...!
രചന : കുഞ്ഞന്‍ , ദിവസം : 10:42:00 AM 36 പ്രതികരണങ്ങള്‍