Wednesday, June 18, 2008

വിധവന്‍..!



ദേ
.. ഡോക്ടറു പറഞ്ഞിട്ടുണ്ടല്ലൊ അച്ഛനോട്‌ സിഗരട്ട്‌ വലിക്കരുതെന്ന്.. എന്നിട്ട്‌ പാത്തും പതുങ്ങിയും വലിക്കുന്നു..


എന്തിനാ അച്ഛന്‍ കവലയില്‍ പോയിരിക്കുന്നത്‌..? വീട്ടിലിരുന്നാല്‍ മതി, ആളുകളെക്കൊണ്ടു പറയിപ്പിക്കാന്‍...


അവിടെ തുപ്പരുതെന്ന് അച്ഛനോട്‌ എത്ര പ്രാവിശ്യം പറഞ്ഞതാ..


ഏതു നേരം ഇങ്ങിനെ കിടക്കാതെ അച്ഛന്‌ ആ പറമ്പിലൊക്കെ ഒന്നു ഇറങ്ങി നടക്കരുതോ..


കാര്യങ്ങള്‍ അങ്ങിനെ പോകുന്നു...


എന്റെ ശാരദ ഉണ്ടായിരുന്നെങ്കില്‍......!!




ഒരു മനുഷ്യജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ ജീവിതം ഒരു പക്ഷെ ഭാര്യ മരിച്ചു പോയ അറുപത്‌ വയസ്സിനുമേല്‍ പ്രായമുള്ള ഭര്‍ത്താക്കന്മാരുടേതാണെന്നു ഞാന്‍ പറഞ്ഞാല്‍..............


*
*
*
*
*
*
*
*
*
*
*
*
*


കുറിപ്പ്: ലോകത്തിലെ ഏറ്റവും ഭാഗ്യവന്മാര്‍ യുദ്ധക്കെടുതിയും പ്രകൃതി ക്ഷോഭവും അനുഭവിക്കാത്തവരാണ്..!

55 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    ലോകത്തിലെ ഏറ്റവും ഭാഗ്യവന്മാര്‍ യുദ്ധക്കെടുതിയും പ്രകൃതി ക്ഷോഭവും അനുഭവിക്കാത്തവരാണ്..!

  2. Joker said...

    വായിച്ചപ്പോള്‍ ശരിക്കും ഉള്ളൊന്ന് പിടഞ്ഞു.

  3. ചന്ദ്രകാന്തം said...

    ജീവിതം അവസാനത്തോടടുക്കുമ്പോള്‍.. നേരിടേണ്ടിവരുന്ന ഏറ്റവും കടുത്ത പരീക്ഷണഘട്ടമാണ്‌ ഈ ഒറ്റപ്പെടല്‍.
    മധ്യവര്‍‌ത്തിയായി അമ്മ ഇല്ലാതാവുന്ന കാലത്തിനെ, അച്ഛന്‍ അതിജീവിയ്ക്കുകയെന്നത്‌, വലിയൊരു സാഹസം തന്നെ.

  4. Areekkodan | അരീക്കോടന്‍ said...

    Yes....Pray not to leave alone in old

  5. തോന്ന്യാസി said...

    കുഞ്ഞേട്ടാ.........

    ഇവിടെ നോ കമന്റ്സ്.....

  6. കുഞ്ഞന്‍ said...

    ജോക്കര്‍ ഭായ്..

    ആദ്യ പ്രതികരണത്തിന് നന്ദി..അത് ലാസ്റ്റ് പഫ് പോലെയാണ്.

  7. Kaithamullu said...

    അതെ, 3G ക്കാരുടെ ഇടയില്‍ ഒറ്റപ്പെട്ടുള്ള ജീവിതാവസാനം.........
    -പുലിയായി ജീവിച്ചവനാ!

  8. ശ്രീ said...

    കുഞ്ഞന്‍ ചേട്ടാ...

    പലയിടത്ത് പലപ്പോഴായി ഇത് എത്ര തവണ കണ്ടിരിയ്ക്കുന്നു... അപ്പോഴൊക്കെ ഓര്‍ക്കും... ഒരു കാലത്ത് (ആ പ്രായത്തില്‍ ജീവനോടെ ഉണ്ടെങ്കില്‍)നമ്മുടേയും വിധി ഇതു തന്നെ അല്ലേ എന്ന്.

  9. ശ്രീനന്ദ said...

    സത്യം.. വാര്‍ദ്ധക്യത്തിലെ ഒറ്റപെടല്‍ വല്ലാതോരനുഭവം തന്നെ. പുരുഷന്മാരുടെ അവസ്ഥയാണ് കൂടുതല്‍ വേദനാജനകം.

  10. ! said...

    nannayi

  11. ബാജി ഓടംവേലി said...

    വിധവന്‍...
    വിധവന്‍....
    വാര്‍ദ്ധക്യത്തിലെ ഒറ്റപെടല്‍
    വല്ലാതോരനുഭവം തന്നെ....

  12. ഒരു സ്നേഹിതന്‍ said...

    ഒരു മനുഷ്യജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ ജീവിതം ഒരു പക്ഷെ ഭാര്യ മരിച്ചു പോയ അറുപത്‌ വയസ്സിനുമേല്‍ പ്രായമുള്ള ഭര്‍ത്താക്കന്മാരുടേതാണെന്നു ഞാന്‍ പറഞ്ഞാല്‍..............
    അതു ശരിയായിരിക്കും, പക്ഷെ ആ സമയത്തു നമുക്ക് തണലായ് ഒരു കുട്ടിയുൺദെങ്കിൽ അതല്ലെ ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം....

    കുഞേട്ടാ വരികൾ മനസ്സൊന്നൂടക്കി.....
    ആശംസകൾ...

  13. ഹരീഷ് തൊടുപുഴ said...

    ദൈവമേ!!

  14. Unknown said...

    കുഞൻസിന്റെ ലോകം ഏറെ വിത്യസ്തം.
    നന്നായിട്ടോ..

  15. SreeDeviNair.ശ്രീരാഗം said...

    കുഞ്ഞന്‍..
    ഏകാന്തതയോട്,
    ഒരായിരം ..
    പരിഭവം..
    അല്ലേ?

  16. OAB/ഒഎബി said...

    ഞാനത് സമ്മതിക്കും.

    -പടച്ചോനേ....

  17. ജിജ സുബ്രഹ്മണ്യൻ said...

    കുഞ്ഞന്‍ ചേട്ടാ മനസ്സ് ഒന്നു പിടഞ്ഞു .സത്യം അതു കൊണ്ട് എന്റെ ഉപദേശം എല്ലാ ഭര്‍ത്താക്കന്മാരും ഭാര്യമാര്‍ ദീര്‍ഘായുസ്സോടെ ഇരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കൂ എന്നതാണ്..

  18. തണല്‍ said...

    എന്റെ ശാരദ ഉണ്ടായിരുന്നെങ്കില്‍......!!
    -വല്ലാതെ നോവുന്നുണ്ട്..

  19. ദിലീപ് വിശ്വനാഥ് said...

    അങ്ങനെ പറഞ്ഞാല്‍ ഞാനതങ്ങ് സമ്മതിക്കും.

  20. ഗീത said...

    വല്ലാത്ത വിഷമംതോന്നി

  21. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    സത്യം!!!

  22. പാമരന്‍ said...

    കുഞ്ഞന്‍ജീ... ഇങ്ങക്ക്‌ ദാ ഒരു പൂച്ചെണ്ട്‌.. :(

  23. G.MANU said...

    yes!!!!

  24. CHANTHU said...

    ഹൃദയത്തെ സ്‌പര്‍ശിക്കുന്ന വിവരണം. അഭിനന്ദനം.

  25. കുഞ്ഞന്‍ said...

    അഭിപ്രായം പറഞ്ഞ ചന്ദ്രകാന്തം ദിദി,അരീക്കോടന്‍ മാഷ്,തോന്ന്യാസി കുട്ടന്‍,കൈതമുള്ള് മാഷ്,ശ്രീക്കുട്ടന്‍,ശ്രീനന്ദ ചേച്ചി,ഒറ്റമുലച്ചിക്കുട്ടി,ബാജി ഭായ്,വല്യമ്മായിത്ത,ഒരു സ്നേഹിതന്‍ മാഷ്,ഹരീഷ് ഭായി,നജീബ് മാഷ്,ശ്രീദേവിച്ചേച്ചി,ഓഎബി ഭായ്,കാന്താരിക്കുട്ടിസ്,തണല്‍ ഭായ്,വാല്‍മീകി ഭായി,ഗീതേച്ചി,പ്രിയക്കുട്ടി,പാമരന്‍‌ജീ,മനൂജീ,ചന്തു മാഷ്... എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു... വീണ്ടും അഭിപ്രായങ്ങള്‍ പറയുമല്ലൊ...

    മക്കളും കുഞ്ഞുമക്കളും ഉണ്ടായാലും ഒറ്റപ്പെട്ടുവെന്ന മാനസീകാവസ്ഥയോടു കൂടിയ ജീവിതം പറഞ്ഞറിയാക്കാന്‍ കഴിയാത്തതാണ്..!

  26. സഹയാത്രികന്‍ said...

    കുഞ്ഞേട്ടാ...

    :(

  27. രസികന്‍ said...

    കുഞ്ഞാ വളരെ നന്നായിരുന്നു
    മനുഷ്യ ജീവിതത്തില്‍ ഒരുപാട് ഘട്ടങ്ങളുണ്ടാകും അതിൽ ഒറ്റപ്പെടല്‍ ആയിരിക്കും മനുഷ്യന്റെ ഏറ്റവും വലിയ ശാപം
    ഒരുപാടു ചിന്തിക്കാന്‍ അവസരമൊരുക്കിയ കുഞ്ഞനു ആയിരമാ‍യിരം ആശംസകള്‍

  28. Unknown said...

    ജീവിതത്തില്‍ ഏറ്റവും വേദന നിറഞ്ഞ അവസ്ഥ ഒറ്റപെടലാണ്.നാളെ നമ്മുക്ക് ഈ ഗതി വന്നു കൂടായ്കയില്ല .ഇന്ന് കേരളത്തില്‍ എത്ര വൃദ്ധ സദനങ്ങള്‍ ഉണ്ടെന്ന് അറിയുമോ.പാവം മാതാപിതാക്കളെ അങ്ങോട് വലിച്ചെറിഞ്ഞിട്ട് ദൂരേക്ക് പറക്കുന്ന മക്കള്‍ അവരുടെ വേദന ആരറിയുന്നു

  29. അപ്പു ആദ്യാക്ഷരി said...

    അതെയതേ...
    ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ ഭര്‍ത്താവു മരിക്കുന്നതാണു നല്ലത്.

  30. അപ്പു ആദ്യാക്ഷരി said...

    കുഞ്ഞാ, തെറ്റിദ്ധരിക്കല്ലേ, ഞാന്‍ ഈ പോസ്റ്റുമായി ബന്ധപ്പെടുത്തി പറഞ്ഞൂന്നേയുള്ളൂ.

  31. സജി said...

    എന്നും കുഞ്ഞായിരുന്നെങ്കില്‍ അല്ലേ കുഞ്ഞാ...

    ങും......ഇനി അധിക ദൂരം ഇല്ല ഇതൊക്കെ കേല്‍ക്കാന്‍.........

    ദൈവമേ..അതിനു മുന്‍പ്..

  32. ഗുരുജി said...

    പരസ്‌പരം ഊന്നുവടികളായി നില്‍ക്കാന്‍ വാര്‍ദ്ധക്യത്തില്‍ ഇണയുണ്ടായിരിക്കുക തന്നെ വേണം. ഇല്ലാത്തവരുടെ വേദനയുടെ ആഴം അപാരമാണ്‌. അതൊരിക്കലും അനുഭവിക്കാനിടവരരുതെന്ന മോഹമുണ്ട്....കുഞ്ഞാ വേദനിപ്പിച്ചു...ട്ടോ..
    രഘുവംശി - (പൂര്‍വാശ്രമം -ഗുരുജി)

  33. Sharu (Ansha Muneer) said...

    വാര്‍ദ്ധക്യത്തില്‍ ഭാര്യ മരിച്ചു കഴിഞ്ഞുള്ള ജീവിതം വല്ലാത്തൊരു ഒറ്റപ്പെടല്‍ ആണ്. ഇതുകണ്ടു കഴിഞ്ഞപ്പോള്‍ മനസ്സ് വല്ലാതെ നീറി.

  34. Unknown said...

    thank you kunhan

  35. ബിന്ദു കെ പി said...

    വളരെ സത്യം കുഞ്ഞന്‍.പരിചയമുള്ളവരില്‍ തന്നെ പലരുടേയും ഈ അവസ്ഥ കണ്ട് വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്.
    പിന്നെ,വിധവന്‍ എന്നല്ല, വിഭാര്യന്‍ എന്നതല്ലേ ശരി?

  36. കുഞ്ഞന്‍ said...

    ബിന്ദു...
    ആദ്യം നന്ദി..

    പിന്നെ തലവാചകം ഒരു ആകര്‍ഷണമാക്കാനാണ് ഞാന്‍ വിധവന്‍ എന്നിട്ടത്..ഒരു പ്രാസത്തിന്. പക്ഷെ പോസ്റ്റിന്റെ അവസാനം(വിഭാഗം) വിഭാര്യന്‍ എന്ന് എഴുതീട്ടുള്ളത് ചിലപ്പോള്‍ ബിന്ദു കണ്ടുകാണില്ലായിരിക്കും...!

  37. ആഷ | Asha said...

    വളരെ സത്യം.

  38. Anil cheleri kumaran said...

    കുഞ്ഞന്റെ കുഞ്ഞിപോസ്റ്റുകള്‍
    വിഷയത്തിന്റെ വൈവിധ്യം കൊണ്ട്
    ശ്രദ്ദേയമാണു
    ഭാവുകങ്ങള്‍

  39. Unknown said...

    കല്യാണത്തിന് പോയിട്ട് ഇന്നേവരെ...
    ''ആയുഷ്മാന്‍ ഭവഃ എന്നും, ദീര്‍ഘ സുമന്ഗലി ഭവഃ'' എന്നുമേ... പറഞ്ഞിട്ടുള്ളൂ..
    കുഞ്ഞാ, സത്യായും ഇനി ഞാനത് മാറി പറയും..

  40. ഞാന്‍ ഇരിങ്ങല്‍ said...

    മരണം എന്നും ഒരു വേദനയാണ് ജീവിച്ചിരിക്കുന്നവര്‍ക്ക്. ഭാര്യ മരിച്ച ഒരാള്‍ക്ക് തികച്ചും ഒറ്റപ്പെട്ട ജീവിതമായിരിക്കും ഉണ്ടാവുക.

    ഇന്ത്യന്‍ സമൂഹത്തില്‍ പുരുഷന്‍ എന്നും അധികാര മനോഭാവമുള്ളവന്‍ തന്നെയാണ്.

    കല്യാണം കഴിയുമ്പോള്‍ അവന്‍ അവന്‍റെ അധികാരം ഭാര്യയുടെ മേല്‍ ചുമത്തുകയും കൂടുതല്‍ ഉത്തരവാദിത്ത മുള്ളവനായി മാറുന്നതും നമുക്ക് കാണാവുന്നതാണ്. അവിടെ അവന്‍ തിരിച്ചറിയുന്നത് ഭാര്യമാത്രമാണ് തികച്ചും 100% വിശ്വസിക്കാന്‍ പറ്റിയ ഒരാള്‍ തന്നോളം വിശ്വസിക്കാന്‍ പറ്റിയത്!!!(ഇതില്‍ ഭര്‍ത്താവിനെ പറ്റിച്ച് മുങ്ങുന്ന ഭാര്യമാരുണ്ട് എങ്കിലും അവരെ നമുക്ക് ഒഴിച്ച് നിര്‍ത്താം).

    മക്കള്‍ ഒരു കാലം കഴിയുമ്പോള്‍ അവരവരുടെ വഴിക്ക് നീങ്ങുകയും പിന്നെയും പഴയതു പോലെ ഭാര്യയും ഭര്‍ത്താവും മാത്രം ഒരാള്‍ക്ക് മറ്റൊരാള്‍ തുണയായ് മാറുന്നു. ഭാര്യയോ ഭര്‍ത്താവൊ ജീവന്‍ വെടിയുമ്പോള്‍.. ഹൊ.. അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വല്ലാത്ത വേദനയാണ്.

    ഒറ്റപ്പെടലിന്‍ റെ വേദന.

    മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്.

    ഒരു പക്ഷെ അതൊക്കെ കൊണ്ടാവാം നമ്മുടെ നാട്ടില്‍ വൃദ്ധസദനങ്ങള്‍ പെരുകുന്നത്.

    അതൊക്കെ കൊണ്ടാവാം പ്രായമായവര്‍ ആത്മ്ഹത്യ ചെയ്യുന്നതിന്‍ റെ എണ്ണം കൂടി വരുന്നത്.

    അതൊക്കെ കൊണ്ടാവാം മധ്യവയസ്കരില്‍ കൂടുതല്‍ പേരും ഉപദ്രവകാരികള്‍ ആകുന്നത്!!(ബസ്സിലും ട്രയിനിലും കൂടുതലും മധ്യ വയസ്സുള്ളവരാണ് പീഡനകലകളില്‍ മുന്‍പന്തിയില്‍ എന്ന് കേസ്സുകള്‍ തെളിയിക്കുന്നു).

    എന്നും ഭാര്യ കൂടെ ഉണ്ടാ‍വാന്‍ ഒരിക്കലും ഒറ്റപ്പെടാതിരിക്കാന്‍ നമുക്ക് പരിശ്രമിക്കാം.

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

  41. കുഞ്ഞന്‍ said...

    ഡേയ് കുഞ്ഞന്‍...

    താങ്കള്‍ പറഞ്ഞതിനോട് ഈ ഞാന്‍ യോജിക്കുന്നില്ല.. എന്നാല്‍ ഇന്ത്യന്‍ ഭര്‍ത്താക്കന്മാര്‍ എന്നാണ് എഴുതീരുന്നെങ്കില്‍ അത് തികച്ചും ശരിയായേനെ.

    കാരണം ഇന്ത്യന്‍ സമൂഹം പെണ്ണിനെ അടിമ പോലെയാണ് കാണുന്നത്..അല്ലെങ്കില്‍ ഭര്‍ത്താവ് മരിച്ച ഭാര്യക്കും ജീവിതം ഇത്ര ദുസ്സഹമായിത്തീരേണ്ടതല്ലേ..? അവളുടെ പരാതികള്‍ പരിഭവങ്ങള്‍ അവള്‍ സ്വയം ഉള്ളിലൊതുക്കി കഴിഞ്ഞുകൂടുന്നു. അവള്‍ക്ക് അധികാര മനോഭാവമില്ലാത്തതുതന്നെ കാരണം.

    ഇന്ത്യന്‍ ഭര്‍ത്താവിനു മാത്രമെ ഭാര്യ മരിച്ചു കഴിഞ്ഞാല്‍ ജീവിതം ദുസ്സഹമായിതോന്നുന്നത്. എന്തുകൊണ്ടെന്നാല്‍ കല്യാണം കഴിച്ചു കഴിഞ്ഞാല്‍ ഭാര്യയാണ് എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്, ഭാര്യ ദാസിയാണ് അടിമയാണ് എന്നിങ്ങനെയുള്ള മനോഭാവത്തോടെ നോക്കിക്കാണുന്നു അങ്ങിനെ കാണുവാന്‍ സമൂഹം പ്രേരിപ്പിക്കുനു. ആയതിനാല്‍ ഭാര്യമരിച്ചു കഴിയുമ്പോള്‍ സ്വയം കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ട ഭര്‍ത്താവിന് ജീവിതം ദുസ്സഹമായില്ലെങ്കിലെ അത്ഭുതമുള്ളൂ.

    ഒറ്റപ്പെടല്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരുപോലെ ആകേണ്ടതല്ലെ..ഇല്ലെങ്കില്‍ അതിനുത്തരവാദി ഇന്ത്യന്‍ സമൂഹ വ്യവസ്ഥിതിയാണ്..!

    എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒറ്റപ്പെടല്‍ രണ്ടു കൂട്ടര്‍ക്കും ഒരു പോലെയാ‍ണെന്ന് ഈ കുഞ്ഞുമനസ്സ് മനസ്സിലാക്കിയിരിക്കുന്നത്.
    *
    *
    *
    *
    കാര്യം എന്റെ പോസ്റ്റാണെങ്കിലും അല്പം ചിന്തിച്ചപ്പോള്‍ ഈയൊരു ഘടകം അല്ലെ (ഇന്ത്യന്‍ സാമൂഹികവ്യവസ്ഥിതി) ഭര്‍ത്താക്കന്മാരുടെ ഒറ്റപ്പെടലിന് ദുസ്സഹമാക്കുന്നതിന്റെ പിന്നിലുള്ള കറുത്ത ശക്തി..?

    വേറിട്ടൊരു പരീക്ഷണം കൂടിയാണ്.

  42. അശോക് കർത്താ said...

    ആധുനിക വൈദ്യശാസ്ത്രം ഇത്ര വികസിച്ചിട്ടും, ബാല്യവിവാഹങ്ങള്‍ നിര്‍ത്തിക്കൊണ്ട് ഗവണ്‍മ്മെന്റ് നിയമം പാസാക്കിയിട്ടും എന്തുകൊണ്ടാണു സ്ത്രീ വേഗത്തില്‍ മരിച്ച് പോകുന്നത്? എന്തോ പിശകുണ്ടല്ലോ കുഞ്ഞേട്ടാ

  43. എം.എസ്. രാജ്‌ | M S Raj said...

    ഇന്നിവര്‍..
    നാളെ നാം.

    ലളിതം. എവിടെയോ ഒരു കൊളുത്ത് വീണു.

  44. Typist | എഴുത്തുകാരി said...

    കുഞ്ഞന്‍, വളരെ വളരെ സത്യം.

  45. ഏറനാടന്‍ said...

    കുഞ്ഞന്‍, ഇതുവായിച്ചു. ഹൃദയം നൊന്തുപോയി..

  46. Kichu $ Chinnu | കിച്ചു $ ചിന്നു said...

    കുഞ്ഞാ! വ്വളരെ നന്നായിരിക്കുന്നു, !!
    കുറേക്കാലം മുമ്പ് ഞാനും എന്റെ ഒരു സുഹ്രുത്തും കൂടി ഇതേ വിഷയം സംസാരിച്ചതോര്‍ത്തു പോയി...

    “ഒരു ചെറുപുഞ്ചിരി“ കണ്ടിട്ടുണ്ടോ?....

    അതില്‍ അവസാനം പറയുന്ന വരികളും ഇതു തന്നെയാണ്‍

  47. Bindhu Unny said...

    ഹൃദയസ്പര്‍ശിയായ പോസ്റ്റ്. ആദ്യത്തെ പേജിലുള്ള എല്ലാ പോസ്റ്റുകളും വായിച്ചു. എല്ലാം വായിക്കാന്‍ രസമുള്ളവ! പിന്നെ വന്ന് ബാക്കിയുള്ളതുകൂടി വായിക്കുന്നതായിരിക്കും. :-)

  48. Rasheed Chalil said...

    :(

  49. Rasheed Chalil said...

    50...

  50. ഗീത said...

    ഇന്ത്യന്‍ സാമൂഹികവ്യവസ്ഥിതിയെ പറ്റി കുഞ്ഞന്‍ പറഞ്ഞിരിക്കുന്നത് അക്ഷരം പ്രതി ശരിയാണ്

  51. saju john said...

    ആറ്റിക്കുറുക്കിയെഴുതുന്ന കുഞ്ഞന്റെ ഈ ശൈലിയില്‍, ഇത്തരം പോള്ളുന്ന വിഷയങ്ങള്‍ വായിക്കുമ്പോള്‍, ആ വിധത്തിലുള്ള ഒരവസ്ഥ വന്നാല്‍ ഞാ‍നെന്താവും ചെയ്യുകയെന്നാണു ഞാനിപ്പോള്‍ ആലോചിക്കുന്നത്....

    ആ സമയത്ത് നല്ലെതെന്തെങ്കിലും ഓര്‍ത്തിരിക്കാന്‍, ഇപ്പോഴെ ശ്രമിക്കാമല്ലേ......

  52. saju john said...
    This comment has been removed by the author.
  53. smitha adharsh said...

    മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു....നല്ല പോസ്റ്റ്

  54. nandakumar said...

    നോവുന്ന കുറിപ്പ്. പറഞ്ഞതൊക്കെയും എവിടെയൊക്കെയോ കേട്ടിരിക്കുന്നു,...ഞാനും പറഞ്ഞിരിക്കുന്നു എന്നു കുറ്റബോധത്തോടെ ഓര്‍ക്കട്ടെ....

  55. Sojo Varughese said...

    ഇതൊക്കെ ചെയ്യുന്ന നമ്മളും ഒരിക്കല്‍ ഇതുപോലെ ആകുമല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ......