Monday, May 12, 2008

തല’മുറ...!

ഈയവധിക്ക്‌ നാട്ടില്‍പ്പോയപ്പോള്‍, പറമ്പ്‌ കിളപ്പിക്കാനൊരു ആളെ കിട്ടുമൊയെന്നു തപ്പി ഒരു പണിക്കാരന്റെ വീട്ടില്‍പ്പോയി. അവിടെ ചെന്നപ്പോള്‍ അയാളുടെ ഇളയകുട്ടിയും പിന്നെ അടുത്തവീട്ടിലെ കുട്ടിയും വീടിന്റെ മുന്‍വശത്തിരുന്നു കളിക്കുന്നുണ്ടായിരുന്നു;

'മോനെ... അച്ഛനുണ്ടൊ...?

''ഇല്ലല്ലൊ..''

'എവിടെപ്പോയി'..?

''എവടെയ്ക്യാന്നറിയില്ലാ കാലത്തേ ഒരു ചേട്ടന്റെ കൂടെപ്പോയി''

'അച്ഛനിപ്പോള്‍ എന്താ ചെയ്യുന്നത്‌..?

''ഒന്നും ചെയ്യണില്ല''

ഈ വര്‍ത്തമാനം കേട്ടുനിന്ന അടുത്തവീട്ടിലെ കുട്ടി ഉടനെ പണിക്കാരന്റെ കുട്ടിയോട്‌;

'അയ്യേ... നിനൊക്കൊന്നുമറിയില്ല.., ഡാ ഒന്നും ചെയ്യാതെയാണോ നീയുണ്ടായത്‌'..?

വീട്ടുകാരന്‍കുട്ടി ഒരു നിമിഷം വൈകാതെ..,

"ഛീ.. നിനക്കു നാണമില്ലെഡാ ഇത്തരം വൃത്തികേട്‌ പറയാന്‍"..!!!

പണ്ടേ ട്യൂബ്‌ ലൈറ്റായ ഞാന്‍ ഈ എല്ലീഡി ബള്‍ബുകളുടെ മുമ്പില്‍ മിനിറ്റുകളോളം മിന്നിമിന്നി നിന്നു..!!!

ഇതിലെന്തിരിക്കുന്നുവെന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും.. ഈ കുട്ടികള്‍ക്ക്‌ ഏകദേശം ആറൊ ഏഴൊ വയസ്സു മാത്രം..! അതായത്‌ ഇപ്പോഴത്തെ പിള്ളാരുടെയൊരു അറിവേ..!!!


ഇനി ഇരുപത്‌ വര്‍ഷങ്ങള്‍‍ പുറകോട്ട്‌...

അടുത്ത വീട്ടില്‍ ഞങ്ങളെല്ലാവരും കൂടി ടിവിയില്‍ ചിത്രഹാര്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇടയ്ക്ക്‌ കെയര്‍ഫ്രീ നാപ്കിന്റെ പരസ്യം വന്നപ്പോള്‍ ആ വീട്ടിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന രവി അവന്റെ അച്ഛനോട്‌ ചോദിച്ചു;

‘അച്ഛാ, അതെന്തിന്റെ പരസ്യമാണ്‌‘..?

അവന്റെ അച്ഛന്‍ കുറുപ്പുചേട്ടന്‍ അവന്‍ ചോദിച്ച ചോദ്യം കേട്ടില്ലെന്നു ഭാവിച്ചു.

വീണ്ടും രവി ആ ചോദ്യമാവര്‍ത്തിച്ചു..

ഈ സമയം കുറുപ്പുചേട്ടന്‍ കൈകള്‍ കൂട്ടിത്തിരുമ്മുകയായിരുന്നു, അപ്പോളൊരു കക്ഷണം മഞ്ഞള്‍ ആ കൈയ്യില്‍ വച്ചുകൊടുത്തിരുന്നെങ്കില്‍ അത്‌ അരഞ്ഞു വന്നേനേ..!! അത്രക്കുണ്ടായിരുന്നു കുറുപ്പുചേട്ടനു നാണക്കേടുകൊണ്ടുള്ള ദേഷ്യം...##...ഇത്രയും ആളുകളുടെ മുമ്പില്‍ വച്ച്‌ ഇങ്ങനെ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍.....

പക്ഷെ രവി വിടാനുള്ള ഭാവമില്ലായിരുന്നു, വീണ്ടും ചോദിക്കാനായി ആഞ്ഞപ്പോള്‍

"ഡ്ഢാ...പോയിരുന്നു പഠിക്കടാ", 'പത്താം ക്ലാസ്സിലാണെന്നുള്ള വിചാരമില്ലാതെ ടിവി കാണാനായിട്ടിരിക്കുന്നു'....***@#@***....

45 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    ഈ സമയം കുറുപ്പുചേട്ടന്‍ കൈകള്‍ കൂട്ടിത്തിരുമ്മുകയായിരുന്നു, അപ്പോളൊരു കക്ഷണം മഞ്ഞള്‍ ആ കൈയ്യില്‍ വച്ചുകൊടുത്തിരുന്നെങ്കില്‍ അത്‌ അരഞ്ഞു വന്നേനേ..!!

  2. ബാജി ഓടംവേലി said...

    നല്ല പോസ്‌റ്റ്.....
    എഴുപതുകളിലെ ഏഴും....
    ഇന്നത്തെ ഏഴും....
    ഇന്നൊരിമ്മിണി വലിയ ഏഴ്......
    :) :) :)

  3. തറവാടി said...

    :)

  4. sandoz said...

    കുറച്ച് നാള്‍ അടുപ്പിച്ച് എന്നെ നാട്ടില്‍ കണ്ടപ്പോള്‍ അടുത്ത വീട്ടിലെ ആറുവയസ്സുകാരന്‍ എന്നോടൊരു ചോദ്യം...
    ‘ചേട്ടായി പോണില്ലേ....’
    ഞാന്‍ ചോദിച്ചു...
    ’എങോട്ടാടാ...’
    അവന്റെ ഉത്തരം...
    ‘എങോട്ടാണെങ്കിലും...‘

    സംഗതി അവന്‍ ചോദിച്ചതില്‍ കാര്യമുണ്ടെങ്കിലും...നാട്ടിലെ കാര്‍ന്നൊമ്മാരു പോലും എന്നോട് ചോദിക്കാന്‍ ധൈര്യപ്പെടാത്ത[ഉവ്വ]ചൊദ്യം അവന്‍ മുഖത്ത് നോക്കി ചോദിച്ചപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി...
    ഇപ്പഴത്തെ പിള്ളേരെ ഒതുക്കണേല്‍ മെഷീന്‍ ഗണ്ണും കൊണ്ട് നടക്കണം...

  5. Unknown said...

    പണ്ടേ ട്യൂബ്‌ ലൈറ്റായ ഞാന്‍ ഈ എല്ലീഡി ബള്‍ബുകളുടെ മുമ്പില്‍ മിനിറ്റുകളോളം മിന്നിമിന്നി നിന്നു..!!!

    കഥയുടെ രസകരമായ ഒഴുക്കില്‍ എറെ രസിപ്പിച്ച
    ഒരു കുഞ്ഞന്‍ ശൈലി

  6. G.MANU said...

    ‘അച്ചാ ഞാന്‍ എങ്ങെനാ ഉണ്ടായേ‘ എന്ന് പുതിയ കുട്ടി ചോദിച്ചപ്പോള്‍ ‘ദൈം വന്നു തന്നു ‘ എന്നു മറുപടി കൊടുത്തപ്പോള്‍ തിരികെ കൊച്ചന്‍ ചോദിച്ചത്രെ
    “ഛേ... ഇത്ര ആയിട്ടും സ്കെഷ്വല്‍ നോളജ് ഇല്ലതായല്ലോ’

  7. ഗുരുജി said...

    ഒരു കഥ കേട്ടിട്ടുണ്ട് കുഞ്ഞാ..ഒരച്ഛനും മകനും കൂടി നടന്നുപോയപ്പൊള്‍ ഒരു വീട്ടില്‍ പശുവിനെ ചേര്‍ക്കുന്നതു കണ്ടു. പശുവിന്റെ പുറത്തേക്കു കാള കയറിയപ്പോള്‍ കുട്ടിക്കൊരു സംശയം. 'അച്ഛാ ആ കാള എന്തു ചെയ്യുകയാ?'
    മറുപടി പറയാനറിയാതെ ഒരുനിമിഷം സ്തബ്‌ധനായിപ്പോയ അച്ഛന്‍ അവസാനം ഇങ്ങനെ പറഞ്ഞു..'മോനേ, അതു ആ പശുവിന്റെ മുന്നില്‍ പുല്ലു കിടപ്പുണ്ടോ എന്നു കാള എത്തിനോക്കുന്നതാണെന്ന്‌.
    നല്ല പോസ്റ്റ് കേട്ടൊ....

  8. Rare Rose said...

    തലമുറകളുടെ ഒരു അന്തരം...ര‍സിപ്പിക്കുകയും,ചിന്തിപ്പിക്കുകയും ചെയ്തു ഈ പോസ്റ്റ്..കുഞ്ഞുവായില്‍ എടുത്താല്‍ പൊങ്ങാത്ത കിടിലന്‍ വര്‍ത്തമാനവുമായി നടക്കുന്ന കുരുന്നുകളെ കണ്ട് കണ്ണു തള്ളിപ്പോവുകയാണു..:)

  9. ജിജ സുബ്രഹ്മണ്യൻ said...

    ഞാന്‍ എവിടുന്നാ അമ്മേ വന്നേ എന്ന്നു പണ്ടു ചോദിച്ചപ്പോള്‍ അമ്മ എന്നോടു പറഞ്ഞു “ നിന്നെ തവിടു കൊടുത്തു വാങ്ങിയതാന്നു “ ഇപ്പോളത്തെ പിള്ളേര്‍ അങ്ങനെ ഒരു ചോദ്യം പോലും ചോദിക്കില്ല..അവര്‍ക്കറിയാം നമ്മളെക്കാളും നന്നായിട്ട്..
    നല്ല പോസ്റ്റ്..തലമുറകളുടെ ഒരു വിടവേ !!!

  10. മലബാറി said...

    സാനിട്ടറു നാപ്കിന്റെയും ഗര്‍ഭ്നിരോധന ഉറകളുടെയും പരസ്യങ്ങള്‍ പണ്ട് ഇത്തരം ഒത്തിരി ചോദ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു.എന്നാല്‍ ഇന്നത്തെ പിള്ളേര്‍ക്ക് ഇത്തരം സംശയങ്ങള്‍ ഒന്നുമില്ലാതായിരിക്കുന്നു.
    അവര്‍ വളരുകയാണ് ..എല്ലാ രീതിയിലും.

  11. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: തലതിരിഞ്ഞവരാണോ തലനേരെ ആയവരാണോ എന്ന് മാത്രം സംശയം.

  12. കേരളക്കാരന്‍ said...

    അനുഭവിച്ചറിഞ്ഞ ഒരു സത്യത്തിന്റെ ഒരു തമാശ കുറിപ്പുകൂടി.

    മക്കള്‍ രണ്ടുപേരും കൂടി ടി. വി. റിമോട്ടിനു വേണ്ടി വഴക്ക്‌, തമ്മിലടി. അവസാനം ചേട്ടന്‍ റിമോട്ടെടുത്ത്‌ അനിയനെ ഏറിഞ്ഞു. റിമോട്ട് ഛിന്നമായി തറയില്‍. ഇതു കണ്ടുവന്ന അമ്മ പറഞ്ഞു..അച്ചന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന മുതലാ..നിനക്കൊക്കെ ഇങ്ങനെ നശിപ്പിച്ചാല്‍ മതിയല്ലോ..അപ്പോള്‍ മകന്‍ പറഞ്ഞു..'അമ്മ അത്ര പറയുകയൊന്നും വേണ്ട...അച്ഛന്‍ കഷ്ടപ്പെട്ടാ ഞങ്ങളേയും ഉണ്ടാക്കിയതെന്ന്‌....അമ്മ മറുപടിയില്ലാതെ, ഉറക്കെ ഒന്നു ചിരിക്കാന്‍ കൂടി കഴിയാതെ നേരെ അടുക്കളയിലേക്ക്‌..

  13. Sunith Somasekharan said...

    kaalam maaari....kolom maari.....

  14. Sunith Somasekharan said...
    This comment has been removed by the author.
  15. ഹരീഷ് തൊടുപുഴ said...

    ഇതൊരു നഗ്നസത്യമാണു ചേട്ടാ, തലമുറകളുടെ അന്തരം...

  16. ശ്രീവല്ലഭന്‍. said...

    ഇനി എന്തൊക്കെ കാണണം, കേള്‍ക്കണം! :-)

  17. കുഞ്ഞന്‍ said...

    ബാജീ..ആദ്യ അഭിപ്രായത്തിന് പ്രത്യ്യെക നന്ദി
    തറവാടി.. ചിരിക്ക് തിരിച്ചൊരു ചിരി :)
    സന്‍ഡോസ്.. അതുതന്നെ ഇപ്പോഴത്തെ പിള്ളേരെ മെഷിന്‍ ഗണ്ണൊന്നും പേരാന്നാണെനിക്കു തോന്നുന്നത്
    അനൂ‍പ് .. സന്തോഷമുണ്ട്
    മനൂജി.. ആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയാണ്, എന്നാണെന്റെ മോന്‍ എന്നൊട് ഇത് ചോദിക്കുന്നതെന്ന്.

  18. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഒരിക്കല്‍ ഞാനും ടീവീലെ പരസ്യം കണ്ട് പലതും ചോദിച്ചിരുന്നു. അതൊന്നും നീയറിയണ്ട എന്നു പറയുമപ്പൊ.

    ഇപ്പഴത്തേ പിള്ളേരാണേല്‍ അതിനൊക്കെ റ്റ്യൂഷന്‍ ക്ലാസ്സ് തന്നെ വെച്ചു തരും

  19. കുഞ്ഞന്‍ said...

    ഗുരുജീ..ആ അച്ഛന്റെ അവസ്ഥ, പക്ഷെ ഇപ്പോള്‍ അച്ഛന്മാര്‍ മറയില്ലാതെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ടെന്നാണറിവ്. അല്ലെങ്കില്‍ കൂടുതല്‍ കുഴക്കുന്ന ചോദ്യശരങ്ങള്‍ നേരിടേണ്ടിവരും..!

    റെയര്‍ റോസ്.. ശരിയാണ് കണ്ണു തള്ളിപ്പോകുകയും ഒപ്പം വാ പൊളിച്ചിരിക്കുകയും ചെയ്യും.

    കാന്താരിചേച്ചി.. എന്നോടും എന്റെയമ്മ പറഞ്ഞുതന്നിരിക്കുന്നത് തവിടുകൊടുത്താണ് എന്നെ മേടിച്ചെതെന്ന്.

    മലബാറി.. പറഞ്ഞത് മുഴുവന്‍ ശരിയാണ്. കുട്ടികള്‍ വളരുന്നു പക്ഷെ നമ്മള്‍..

    കു.ചാത്താ.. തല നേരായവര്‍ തന്നെ, നമ്മളുടെ തലയാണു തിരിഞ്ഞുപോകുന്നത്.

  20. പാമരന്‍ said...

    കുഞ്ഞന്‍ജീ, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു..

    ഒരുത്തന്‍ ഇവിടെ വളര്‍ന്നു വരുന്നുണ്ട്‌.. ലൈംഗികവിദ്യാഭ്യാസത്തിന്‍റെ ഒരു ട്യൂഷനു ചേര്‍ന്നാലോന്നൊരു ആലോചന.. എനിക്കേ..:) വെരുതെ ഉത്തരം മുട്ടുമ്പം കൊഞ്ഞനം കുത്താനിരിക്കണ്ടല്ലോ..:)

  21. Sethunath UN said...

    കുഞ്ഞന്‍,
    ന‌ല്ല പോസ്റ്റ്. ചോദ്യങ്ങ‌ള്‍ ഇപ്പോ‌ള്‍ കുറവാണ്. അറിയുന്നവ‌‌ര്‍ എന്തിന് ചോദിയ്ക്കണം? എന്നാലും ഇത്രയും അറിവുണ്ടെന്നറിയുമ്പോ‌ള്‍... ഒരു പേടി

  22. കുഞ്ഞന്‍ said...

    ചര്‍വാകന്‍..ഹഹ..ചില കാര്യങ്ങള്‍ കുട്ടികള്‍ പറയുന്നതുകേട്ടാല്‍ ഒന്നും മിണ്ടാതെ എന്തെങ്കിലും പണിയില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്. ചര്‍വാകന്‍ എന്നുപറഞ്ഞാല്‍ എന്താണ്..?

    മൈ ക്രാക്ക്..കഥയും മാറി എന്നാലെ ശരിയാകൂ

    ഹരീഷ്..ടിവിയുടെ സ്വാധീനമാണ് കൂടുതലും

    ശ്രീവല്ലഭാ..ഓരോ തലമുറ കഴിയുമ്പോഴും കാണാനും കേള്‍ക്കാനുമുള്ള ത്രാണി നഷ്ടപ്പെടുത്തേണ്ടിവരും

    പ്രിയ..ശരിയാണ് നമുക്ക് ട്യൂഷന്റെ കുറവുണ്ട്

    പാമരന്‍.. ഭായിക്ക് ട്യൂഷനൊ..അതിന്റെ ആവിശ്യമുണ്ടൊ, തീക്കട്ടയില്‍ ഉറുമ്പരിക്കുമൊ..

    നിഷ്ക്കൂ..എന്നാലും കുഴക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍..ഞാന്‍ പേടിച്ചിരിക്കുകയാണ്

    അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി പറയുന്നു...

  23. ഞാന്‍ ഇരിങ്ങല്‍ said...

    കുഞ്ഞന്‍ ചേട്ടാ..

    വൈവിധ്യങ്ങളാണ് താ‍ങ്കളുടെ പോസ്റ്റിലെ വ്യക്തി മുദ്ര. തലമുറകളുടെ പ്രശ്നത്തെക്കിറിച്ച് തന്നെയാണ് നാട്ടില്‍ പോകും മുമ്പ് പറഞ്ഞത്.

    അന്ന് ഭാര്യയെ കുറിച്ചായിരുന്നെങ്കില്‍
    ഇന്ന് കുട്ടികളെ കുറിച്ച്.
    നിരീക്ഷണ പാടവം താങ്കളെ വ്യത്യസ്തനാക്കുന്നു.

    ഈ പിള്ളാരുടേ ഓരോ‍രു കാര്യങ്ങളേ..

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

  24. സജി said...
    This comment has been removed by the author.
  25. സജി said...

    കുഞ്ഞാ... ഇത് കുഞ്ഞു ചിന്തയല്ലല്ലോ!!

    ഈ ലിങ്ക് ഒന്നു നോക്കണേ..

    http://thamassa.blogspot.com/2008/05/blog-post_17.html

  26. Shooting star - ഷിഹാബ് said...

    kunjaayittulloaru valiya chintha. kollaam keattoaa..sailiyum kollaam

  27. ശ്രീ said...

    ചെറുതെങ്കിലും നല്ല പോസ്റ്റ്, കുഞ്ഞന്‍ ചേട്ടാ.
    മാറുന്ന കാലത്തിനനുസരിച്ച് കുട്ടികളുടെ അറിവുകളിലും മാറ്റം വരുന്നു.

  28. saju john said...

    മനുഷ്യനു ഇങ്ങനെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാന്‍ പറ്റുമോ?

    കുഞ്ഞേട്ടാ......കിടിലന്‍

  29. Sands | കരിങ്കല്ല് said...

    സത്യം പറഞ്ഞാല്‍ 10-ആം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് എല്ലാം പറഞ്ഞു്‌ കൊടുക്കണമെന്നാണു്‌ എന്റെ അഭിപ്രായം.... അല്ലെങ്കില്‍ അവന്‍ കൂട്ടുകാരില്‍ നിന്നു്‌ വേണ്ടാത്ത രീതിയില്‍ പഠിച്ചെടുക്കും..

    അതിനേക്കാളും നല്ലതല്ലേ?? അച്ഛന്റെ പറഞ്ഞു പഠിപ്പിക്കുന്നതു?

  30. സജീവ് കടവനാട് said...

    generation gaaaaaap!!

  31. OAB/ഒഎബി said...

    എന്റെ ഏഴു വയസ്സുകാരി ഞങ്ങളോടൊരിക്കല്‍ പറ്ഞ്ഞു “ങാ...എന്തൊക്കെയോ ഉണ്ട്....ന്ന്നിക്കറിയാം”.എന്താന്നു വച്ചാ പറേയ്...എന്ന് ഭാര്യ ചിരിച്ചു കൊണ്ട് ചോദിച്ചപ്പൊ.”അതു ഞാന്‍ പറയൂല”.എന്നായി അവള്‍.ഞാന്‍ ,മക്കളെ ആനിമാക്സ് വേണൊ അതൊ കാറ്ട്ടൂണ്‍ മതിയോ?.എന്ന് ചോദിച്ച് വിഷയം മാറ്റി.അല്ലാതെ എന്താ ചെയ്യാ കുഞ്ഞാ?.
    ഏതായാലും താങ്കളൊരു വലിയ കുഞ്ഞന്‍ തന്നെ .

  32. Tomz said...

    malayaalathinte haasya saahithyam marichchittilla.. ennu thonnunnu...

    nalla post Kunjan

    Tomz

  33. പിരിക്കുട്ടി said...

    എന്‍റെ കുഞ്ഞാ കമന്റ് നു നന്ദി അത് കൊണ്ടു കുഞ്ഞനെ കാണാനും പോസ്റ്റ് എല്ലാം അരിച്ച് പെരുക്കാനും കഴിഞ്ഞു

  34. Anonymous said...

    അടിപൊളിയായിട്ടുണ്ട് മാഷേ !!!

  35. ജ്യോനവന്‍ said...

    രസിപ്പിച്ചു.
    പിള്ളേരെ ഓര്‍ത്ത് ആദ്യം ചിന്തിച്ചു. എന്നെയോര്‍ത്ത് ചിരിച്ചു.
    ഞാനും..................

  36. Kichu $ Chinnu | കിച്ചു $ ചിന്നു said...

    എനിക്കും ഏതാണ്ടിതു പോലൊരു പറ്റ് പറ്റീട്ട്ണ്ട്...
    അച്ച്ഛനോടൊ അമ്മയോടോ ആയിരുന്നെങ്കില്‍ പോട്ടെ... അകന്ന ബന്ധത്തില്‍ പെട്ടൊരു ചേച്ഛിയോട്.... :(

  37. Sureshkumar Punjhayil said...

    Good work... Best Wishes...!

  38. Anil cheleri kumaran said...

    '''പണ്ടേ ട്യൂബ്‌ ലൈറ്റായ ഞാന്‍ ഈ എല്ലീഡി ബള്‍ബുകളുടെ മുമ്പില്‍ മിനിറ്റുകളോളം മിന്നിമിന്നി നിന്നു..!!!'''
    അതെനിക്ക് വളരെ വളരെ ഇഷ്ട്ടപ്പെട്ടു കുഞന്‍സ്.
    ഇപ്പോഴത്തെ പിള്ളേര്‍ക്കൊക്കെ നല്ല ജനറല്‍ നോളജ് ആണ്.

  39. അശ്വതി/Aswathy said...

    :)
    നല്ല പോസ്റ്റ്.
    തലമുറകള്‍ തമ്മിലുള്ള അന്തരം ....
    ഇത്തരം ചോദ്യങ്ങള്‍ ഇപ്പോഴും എപ്പോഴും ഉണ്ട്.
    ഞാന്‍ കേള്ക്കുന്ന ഉത്തരങ്ങളും പഴയതു തന്നെ.
    പ്രായം മാത്രം കുറച്ചു വ്യത്യാസം ഉണ്ട്. 7 എന്നത് 3-4 എന്നൊക്കെ ആയി എന്ന് മാത്രം

  40. രസികന്‍ said...

    പണ്ടു കുട്ടികളെ കണ്ണുരുട്ടി കാണിച്ചാല്‍ , നിക്കറില്‍ മുള്ളി ഓടി ഒളിക്കുമായിരുന്നു

    ഇപ്പോള്‍ അതാണോ അവസ്ഥ ?

    കണ്ണുരുട്ടിയാല് തിരിച്ചു കണ്ണുരുട്ടുക മാത്രമല്ല നമ്മുടെ ചെവി പൊത്തിപ്പിടിച്ചില്ല എങ്കില്‍

    " നീ പോടാ .............." എന്ന് കേള്‍ക്കുക കൂടി വേണം

    പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല വേണമെങ്കില്‍ ഒരു സമാധാനത്തിന് പറയാം " കലികാലം "

    കുഞ്ഞന്‍ അവതരണം നന്നായിരുന്നു ആശംസകള്‍

  41. കുട്ടനാടന്‍ said...

    ലളിത സുന്ദരമായ ഒരു പച്ച മുഖമാണ് അവതരിപ്പിച്ചത്

    എന്നെ വിസിറ്റിയതിനും കമന്റിയതിനു നന്ദി
    ഇതായിരുന്നു എന്റെ പോസ്റ്റ്
    http://chithirathirunal.blogspot.com/2008/06/19.html#--thanimalayalam

  42. ഹരിശ്രീ said...

    കുഞ്ഞന്‍ ചേട്ടാ,

    കാലഘട്ടങ്ങളുടെ അന്തരം വ്യക്തമാക്കുന്ന പോസ്റ്റ്....

    :)

  43. കുഞ്ഞന്‍ said...

    ഇരിങ്ങല്‍ത്സ്.. മാഷിന്റെ നിരീക്ഷണ വൈഭവം എന്നെയും അത്ഭുതപ്പെടുത്തുന്നു.

    സജി.. സജിയുടെ പോസ്റ്റ് കിടിലന്‍, പക്ഷെ ഇപ്പോളൊന്നും കാണുന്നില്ല.

    ഷിഹാബ്.. കുഞ്ഞായിട്ടിരുന്നാല്‍ എന്തും പറയാമല്ലൊ, അത്ര പ്രാധാന്യമെ കിട്ടൂ.

    ശ്രീ..മാറുന്ന കാലത്തിനനുസരിച്ച് അറിവും പിന്നെ കോലവും മാറുന്നു.

    നട്ടപ്പിരാന്തന്‍.. ചിരിപ്പിച്ചൂന്ന് വെറുതെ പറഞ്ഞതല്ലെ.

    അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദിയും സ്നേഹവും..!

  44. SreeDeviNair.ശ്രീരാഗം said...

    കഥ കൊള്ളാം.

  45. കാവ്യ said...

    നല്ല പോസ്‌റ്റ്.....