അങ്ങിനെ ആ പ്രതീക്ഷിച്ചിരുന്ന ദിവസം വളരെയടുത്തുകൊണ്ടിരിക്കുകയാണ്.
പ്രിയ കൂടപ്പിറപ്പുകളെ,
രണ്ടുകൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ഞാന്‍ 60 ദിവസത്തെ അവധിക്ക് നാട്ടില്‍ പോകുകയാണ്. പകരക്കാരനായി ഒരു ഗുമസ്ഥന് എന്റെ കൂടെ കൂടിട്ടുള്ളതുകൊണ്ട് ബൂലോകത്ത് കഴിഞ്ഞ കുറെ ദിവസമായി അശേഷം ശ്രദ്ധ കൊടുക്കുവാന്‍ പറ്റാറില്ല.
കഴിഞ്ഞ തവണകളിലെ അവധികളില്‍, ഒരു പ്രവാസിയുടെ എല്ലാവിധ വിചാര വികാരങ്ങളോടെ നാട്ടില്‍ പോയെങ്കിലും പല പല പ്രശ്നങ്ങള്‍ മൂലം അവധി സന്തോഷപ്രദമാക്കാന്‍ പറ്റീട്ടില്ല...
ഒരു പാള വെള്ളം കിണറ്റില്‍ നിന്ന് തലവഴി കോരിയൊഴിക്കുമ്പോഴും
പുഴയില്‍ മുങ്ങി നിവരുമ്പോഴും
അമ്മയുടെ മടിയില്‍ക്കിടന്ന് അമ്മയുടെ ചുക്കിച്ചുളിഞ്ഞ കൈകൊണ്ട് തലയില്‍ തലോടിപ്പിക്കുമ്പോഴും
മനയ്ക്കലെ നല്ല പുളിയന്‍ മോരും
പിന്നെ അമ്മയുടെ കൈപ്പുണ്യമുള്ള സ്നേഹമുള്ള കറികള്‍കൊണ്ട് ചോറുണ്ണുമ്പോഴും,
മോന്റെ കൈപിടിച്ച് പാടവരമ്പത്തുകൂടി നടക്കുമ്പോഴും
അമ്പലത്തിലെ അരയാല്‍ത്തറയിലിരുന്ന് അവന് കുഞ്ഞിക്കഥകള്‍ പറഞ്ഞുകൊടുക്കുമ്പോഴും
ഞാന്‍ ചിലപ്പോള്‍ ബൂലോകത്തെ ഓര്‍ത്തെന്നിരിക്കില്ല.
അപ്പോ ശരി............................
Saturday, December 8, 2007
ഒരു നാട്ടില്‍പ്പോക്ക്...!
രചന : കുഞ്ഞന്‍ , ദിവസം : 5:04:00 PM 48 പ്രതികരണങ്ങള്‍
കാര്യം : അവധി
Subscribe to:
Posts (Atom)