Saturday, December 8, 2007

ഒരു നാട്ടില്‍പ്പോക്ക്...!

അങ്ങിനെ ആ പ്രതീക്ഷിച്ചിരുന്ന ദിവസം വളരെയടുത്തുകൊണ്ടിരിക്കുകയാണ്‌.

പ്രിയ കൂടപ്പിറപ്പുകളെ,

രണ്ടുകൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ഞാന്‍ 60 ദിവസത്തെ അവധിക്ക്‌ നാട്ടില്‍ പോകുകയാണ്‌. പകരക്കാരനായി ഒരു ഗുമസ്ഥന്‍ എന്റെ കൂടെ കൂടിട്ടുള്ളതുകൊണ്ട്‌ ബൂലോകത്ത്‌ കഴിഞ്ഞ കുറെ ദിവസമായി അശേഷം ശ്രദ്ധ കൊടുക്കുവാന്‍ പറ്റാറില്ല.

കഴിഞ്ഞ തവണകളിലെ അവധികളില്‍, ഒരു പ്രവാസിയുടെ എല്ലാവിധ വിചാര വികാരങ്ങളോടെ നാട്ടില്‍ പോയെങ്കിലും പല പല പ്രശ്നങ്ങള്‍ മൂലം അവധി സന്തോഷപ്രദമാക്കാന്‍ പറ്റീട്ടില്ല...

ഒരു പാള വെള്ളം കിണറ്റില്‍ നിന്ന് തലവഴി കോരിയൊഴിക്കുമ്പോഴും
പുഴയില്‍ മുങ്ങി നിവരുമ്പോഴും
അമ്മയുടെ മടിയില്‍ക്കിടന്ന് അമ്മയുടെ ചുക്കിച്ചുളിഞ്ഞ കൈകൊണ്ട്‌ തലയില്‍ തലോടിപ്പിക്കുമ്പോഴും
മനയ്ക്കലെ നല്ല പുളിയന്‍ മോരും
പിന്നെ അമ്മയുടെ കൈപ്പുണ്യമുള്ള സ്നേഹമുള്ള കറികള്‍കൊണ്ട്‌ ചോറുണ്ണുമ്പോഴും,
മോന്റെ കൈപിടിച്ച്‌ പാടവരമ്പത്തുകൂടി നടക്കുമ്പോഴും
അമ്പലത്തിലെ അരയാല്‍ത്തറയിലിരുന്ന് അവന്‌ കുഞ്ഞിക്കഥകള്‍ പറഞ്ഞുകൊടുക്കുമ്പോഴും
ഞാന്‍ ചിലപ്പോള്‍ ബൂലോകത്തെ ഓര്‍ത്തെന്നിരിക്കില്ല.

അപ്പോ ശരി............................

50 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  ഈ പതിനേഴാം തിയ്യതി രാത്രിയില്‍ ഞാന്‍ വീമാനത്തില്‍ നാട്ടിലേക്ക്...വരും ഒത്തിരി കാര്യങ്ങളും വിശേഷങ്ങളുമായി, പിന്നെ ഇടക്ക് ഒന്നു തലപൊക്കുകയും ചെയ്യും..അപ്പോള്‍ അതുവരെ...

 2. ഒരു “ദേശാഭിമാനി” said...

  പ്രവാസിയുടെ പരിമിതി അറിയാം. എന്നാല്‍, ഈ തവണ, അടിച്ചുപൊളിച്ച് അവധി ആഘോഷിച്ചിട്ടു വരൂ!

 3. കുഞ്ഞന്‍ said...

  ആദ്യ പ്രതികരണത്തിനു നന്ദി ഒരു ദേശാഭിമാനി സുഹൃത്തേ..

 4. വഴി പോക്കന്‍.. said...

  പോയിവരു കുഞ്ഞന്‍ ചേട്ടാ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

  Happy Journey..:)

 5. ഫസല്‍ said...

  Poay varumboal enthu kondu varum...

  othiri visheshangalumaayi thirichu vannaaludan blogil kaanumenna pratheekshayoade
  shubha yaathra nearunnu

 6. ഉപാസന | Upasana said...

  "ഒരു പാള വെള്ളം കിണറ്റില്‍ നിന്ന് തലവഴി കോരിയൊഴിക്കുമ്പോഴും
  പുഴയില്‍ മുങ്ങി നിവരുമ്പോഴും
  അമ്മയുടെ മടിയില്‍ക്കിടന്ന് അമ്മയുടെ ചുക്കിച്ചുളിഞ്ഞ കൈകൊണ്ട്‌ തലയില്‍ തലോടിപ്പിക്കുമ്പോഴും
  മനയ്ക്കലെ നല്ല പുളിയന്‍ മോരും
  പിന്നെ അമ്മയുടെ കൈപ്പുണ്യമുള്ള സ്നേഹമുള്ള കറികള്‍കൊണ്ട്‌ ചോറുണ്ണുമ്പോഴും,
  മോന്റെ കൈപിടിച്ച്‌ പാടവരമ്പത്തുകൂടി നടക്കുമ്പോഴും
  അമ്പലത്തിലെ അരയാല്‍ത്തറയിലിരുന്ന് അവന്‌ കുഞ്ഞിക്കഥകള്‍ പറഞ്ഞുകൊടുക്കുമ്പോഴും
  ഞാന്‍ ചിലപ്പോള്‍ ബൂലോകത്തെ ഓര്‍ത്തെന്നിരിക്കില്ല."

  Athe saramilla kuNJan. iNGineyuLLa sandarbhaNGaLil Orkkathirikkunnathe swaabhaavikamaNe

  UpaasanayuTe aasamsakal
  :)
  upaasana

 7. ആഷ | Asha said...

  നാട്ടില്‍ എത്തികഴിഞ്ഞ് ബൂലോകത്തെ മറന്ന് സന്തോഷമായി കുടുംബാംഗങ്ങളും സുഹ്യത്തുക്കളുമായി സമയം ചിലവിടൂ.
  ഞങ്ങളെയൊക്കെ തിരികെയെത്തിയിട്ട് ഓര്‍ത്താ മതി.
  അതാണ് അതിന്റെ ഒരു ഇത്.

  പോയ് വരൂ
  എല്ലാ മംഗളങ്ങളും.

 8. ശ്രീവല്ലഭന്‍ said...

  കുന്‍ജ്, ഡാ :-)
  പോയി അടിച്ചു പോളിക്കു‌...
  ഞാനും 15 നു നാട്ടിലേക്ക് (Delhi) പോകുന്നു.പിന്നെ കുറച്ചു ദിവസം കേരളത്തിലും ഉണ്ടാവും.

 9. ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

  കുഞ്ഞേട്ടാ...നാട്ടില്‍ പോയി അലക്കി പൊളിച്ച് കുറേ കഥകളുമായി തിരിച്ചു വരൂ...:)

 10. മൂര്‍ത്തി said...

  ആശംസകള്‍...

 11. കിനാവ് said...

  ചെലവ് തന്നില്ലെങ്കില്‍...(???)

  മാഷേ ഒരുകലക്ക് കലക്കണം. ആശംസകള്‍!

 12. പ്രയാസി said...

  കുഞ്ഞന്‍ ബായി പോയി അടിച്ചു പൊളിക്കൂ..
  പഴയതു പോലെ അമ്മയുടെ അരിഷ്ടമൊന്നും അടിച്ചു മാറ്റരുത്..;)

  സന്തോഷം നിറഞ്ഞ നല്ലൊരു അവധിക്കാലം ആശംസിക്കുന്നു..

 13. സാബു പ്രയാര്‍ said...

  കുഞ്ഞന്‍സ്...
  യാത്രാമംഗളങ്ങള്‍...
  കൈയ്യിലുള്ള പൈസയൊക്കെ അടിച്ചു പൊളിച്ച് തെണ്ടി തിരിഞ്ഞ് വന്നാല്‍ നല്ല ചുട്ട അടി തരും...
  Have a nice vacation...

 14. നാടോടി said...

  കുഞ്ഞാ,
  കമന്റുകളുടെ രാജാവെ പോയി വരൂ...
  അങ്ങയുടെ അഭാവം ഓര്‍ക്കാന്‍ കൂടി വയ്യാ..
  എങ്കിലും....
  അടിയങ്ങള്‍ കാത്തിരിക്കാം.....
  ആശംസകളോടെ.....
  നന്മകള്‍ നേരുന്നു.....
  നാടോടി

 15. സു | Su said...

  സന്തോഷപൂര്‍ണ്ണമായ ഒരവധിക്കാലം ആശംസിക്കുന്നു. :)

 16. മന്‍സുര്‍ said...

  കുഞ്ഞാ...

  ബ്ലോഗ്ഗുകളിലൂടെ ഓട്ട മല്‍സരം നടത്തുബോഴൊക്കെ ഇടക്ക്‌ ഈ കുഞ്ഞി ലോകത്തിലൊന്ന്‌ എത്തി നോക്കും.... പക്ഷേ ആളനക്കമില്ലാന്ന്‌ കാണുബോല്‍ മെല്ലെ മടങ്ങും..ഇപ്പോ കാരണം പിടികിട്ടി...

  അപ്പോ നന്‍മയുള്ള പ്രാര്‍ത്ഥനകള്‍ എന്നും കൂടെയുണ്ടാവും പ്രിയ സ്നേഹിതാ...
  അമ്മയുടെ മടിയില്‍ അമ്മ തന്‍ തലോടല്‍ ഏറ്റ്‌ വാങ്ങുബോല്‍ ഓര്‍ക്കുക.... എന്നെയും....ആ ഓര്‍മ്മകളില്‍ ഞാനുമൊന്ന്‌ അനുഭവിച്ചോട്ടെ അമ്മ തന്‍ തലോടല്‍...... സ്നേഹത്തോടെ..... എല്ലാ ഭാവുകങ്ങളും നേരുന്നു

  നന്‍മകള്‍ നേരുന്നു

 17. സി. കെ. ബാബു said...

  ബന്ധുമിത്രാദികളുമായി സന്തോഷപൂര്‍ണ്ണമായ ഒരു അവധിക്കാലത്തിനു് എല്ലാവിധ ഭാവുകങ്ങളും!

 18. സണ്ണിക്കുട്ടന്‍ /Sunnikuttan said...

  കുഞ്ഞാ ഇതാണ് ജീവിതം. പ്രവാസ ജീവിതം ആരംഭിക്കുന്നതിനു മുന്‍പ് നമ്മള്‍ അമ്പലത്തിലെ അരയാല്‍ തറയിലഇരുന്നും പാടവരമ്പത്തുകൂടി മടക്കികുത്തി നടക്കുമ്പോഴുമൊക്കെ നമ്മുടെ സ്വപ്നം എ സി റൂമും കമ്പ്യൂട്ടറും ഫോണും ഒക്കെയുള്ള ഗള്‍ഫിലെ ഒരു ജീവിതമാണ്. അങ്ങനെയൊരു ജീവിതം കിട്ടുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്നത് ആ പഴയ അരയാല്‍ തറയും, പാടവരമ്പും, വായനശാലയും ഒക്കെയാണ്.

  അറുപത് ദിവസം പോകാന്‍ അധികം സമയം വേണ്ട കേട്ടൊ.

  അടിച്ചു പൊളിക്കുക്ക. സന്തൊഷപ്രധത്തോടെയുള്ള ഒരു അവധിക്കാലം ആശംസിക്കുന്നു.

 19. ദ്രൗപദി said...

  ഡിസംബറിന്റെ
  ഈ കുളിരിലേക്ക്‌
  ഓര്‍മ്മകളുടെ
  ഈ നാട്ടുവരമ്പത്തേക്ക്‌
  ഇനി
  കഴിഞ്ഞ കാലത്തിന്റെ
  ആത്മനിര്‍വൃതിയിലേക്ക്‌
  മടക്കയാത്ര...


  മനോഹരമായ
  ഒരവധിക്കാലം
  ആശംസിക്കുന്നു....

 20. ഏ.ആര്‍. നജീം said...

  കുഞ്ഞാ, അവര്‍ അനുവദിച്ചു തന്നിരിക്കുന്ന പരോള്‍ കഴിവതും സന്തോഷത്തോടെ ചിലവഴിക്കുക..
  സന്തോഷത്തോടെ പോയ് വരൂ...

 21. അലി said...

  "ഒരു പാള വെള്ളം കിണറ്റില്‍ നിന്ന് തലവഴി കോരിയൊഴിക്കുമ്പോഴും....

  കുഞ്ഞാ...
  ഇതുവായിച്ചപ്പോള്‍ കഴിഞ്ഞുപോയ ഒരുപാട് അവധിക്കാലവും ഇനിപ്രതീക്ഷയോടെ കാത്തിരിക്കുന്ന നാട്ടില്‍ പോക്കും മനസ്സില്‍ കുളിരു വീഴ്ത്തി.
  സന്തോഷമായി പോയ് വരൂ...

  കുടുംബത്തിന്റെ, ജന്‍‌മനാടിന്റെ സ്നേഹത്തണലിലേക്ക് പുറപ്പെടുമ്പോള്‍..
  എല്ലാവിധ യാത്രാമംഗളങ്ങളും നന്‍‌മകളും ആശംസിക്കുന്നു.

 22. വാല്‍മീകി said...

  അവധി ദിവസങ്ങള്‍ ആനന്ദകരമാവട്ടേ...

 23. ശ്രീ said...

  കുഞ്ഞന്‍‌ ചേട്ടാ...

  അപ്പൊ എല്ലാം പറഞ്ഞതു പോലെ. നാട്ടില്‍‌ പോയി രണ്ടു മാസം ആഘോഷിച്ചിട്ട് ബൂലോകര്‍‌ക്ക് പങ്കു വയ്ക്കാന്‍‌ ഒരുപാട് വിശേഷങ്ങളുമായി തിരിച്ക്ധെത്തുക.

  അതിനിടയില്‍‌ ബ്ലോഗിനെപ്പറ്റി ചിന്തിയ്ക്കുകയേ വേണ്ട. സന്തോഷപ്രദമായ ഒരു നല്ല അവധിക്കാലത്തിന്‍‌ ആശംസകള്‍‌...

  [ചേച്ചിയ്ക്കും ടുട്ടുക്കുഞ്ഞനും അന്വേഷണങ്ങള്‍‌ അറിയിയ്ക്കണേ...]

 24. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  അവധിദിനങ്ങള്‍ ആസ്വദിക്കൂ...

  എന്നാലും അതൊന്നും പറഞ്ഞ്‌ കൊതിപ്പിക്കണ്ടാരുന്നു:(

 25. ശ്രീലാല്‍ said...

  ആസ്വദിച്ചു തിരിച്ചു വരൂ.. :) ആശംസകള്‍.

 26. ബാജി ഓടംവേലി said...

  കുഞ്ഞേട്ടന്‍,
  സന്തോഷം നിറഞ്ഞ നല്ലൊരു അവധിക്കാലം ആശംസിക്കുന്നു..
  പോയി വരൂ.........

 27. ചന്ദ്രകാന്തം said...

  അവധിക്കാലം നന്നായി ആസ്വദിയ്ക്കാന്‍ സാധിയ്ക്കട്ടെ...

 28. അഭിലാഷങ്ങള്‍ said...

  കുഞ്ഞേട്ടാ,

  60 ദിവസം!

  ഒരോ നിമിഷവും ആഘോഷിക്കൂ.

  അതിനിടയില്‍ ബൂലോകത്തെ പറ്റി ഓര്‍മ്മിച്ച് “നിങ്ങളില്ലാതെ എനിക്കെന്താഘോഷം!” എന്ന് മഹാകവി മോഹന്‍ലാല്‍ പറഞ്ഞ വാക്കുക്കള്‍ ചിന്തിക്കുകയേ അരുത്.

  ഗ്രാമത്തിന്റെ വിശുദ്ധിയും, അമ്മയുടെ വാത്സല്യവും, ഭാര്യയുടെയും മകന്റെയുമൊക്കെ സ്നേഹവും സാമിപ്യവും കൊണ്ട് അര്‍ത്ഥപൂര്‍ണ്ണമാകട്ടെ ഈ അവധിദിനങ്ങള്‍..

  പോയിട്ട് അടിച്ചു പൊളിച്ച് തിരിച്ചുവരൂ മാഷേ...

  ഞാന്‍ ഇനി ഒരു ഗാനം കേള്‍ക്കട്ടെ..

  “തിരികേ ഞാന്‍ വരുമെന്ന
  വാര്‍ത്ത കേള്‍ക്കാനായീ
  ഗ്രാമം കൊതിക്കാറുണ്ടെന്നും
  തിരികേ മടങ്ങുവാന്‍
  തീരത്തടുക്കുവാന്‍ ഞാനും
  കൊതിക്കാറുണ്ടെന്നും

  വിടുവായന്‍ തവളകള്‍
  പതിവായിക്കരയുന്ന
  നടവരമ്പോര്‍മ്മയില്‍ കണ്ടു
  വെയിലേറ്റു വാടുന്ന
  ചെറുമികള്‍ തേടുന്ന
  തണലും തണുപ്പും ഞാന്‍ കണ്ടു...”

  -അഭിലാഷ്, ഷാര്‍ജ്ജ

 29. രാജന്‍ വെങ്ങര said...

  പോയ്‌വരൂ...,
  പത്തറുപതു
  ദിനരാത്രങ്ങളിനിയുണര്‍വിന്റെ
  പവിഴമല്ലിപൂക്കളാക്കൂ.

  പാടവരമ്പിലൂടേയന്തി
  വെളീച്ചത്തിലൊരു മിന്നു
  വെളിച്ചമായ്‌
  മുരടനക്കി യെത്തുമൊരു
  കൂട്ടുകാരന്‍,
  നേര്‍ത്തൊരൊച്ചയാല്‍
  ചോദിച്ചിടാം
  നീയെന്നു വന്നു?

  ഇന്നെത്തിയെന്നുത്തരം
  തേടുവതിനിടയിലോര്‍ക്കുമാ
  പഴയ ഗാഥകള്‍!
  അവനുമൊന്നിച്ചൂരു ചുറ്റിയ
  പഴയകാല കഥകള്‍്‌

  ദൂരെ നീ വാഴ്വിന്റെ കണക്കില്‍,
  സൂത്രവാക്യങ്ങളൊന്നിച്ചു
  പടപൊരുതി ജയിച്ചിന്നുന്‍-
  മത്തനായി തിരിച്ചെത്തി.

  അവനോ,
  നിഴലു പോലൊട്ടി പിടിച്ചൊരാ,
  പ്രാരാബ്‌ദ നദിയുടെ
  നെന്ചിനു കുറുകേ
  ജീവിത തോണി
  തുഴഞ്ഞ-വശനായവന്‍


  വഴിപഥങ്ങളില്‍,
  പാഥേയപ്പൊതി
  പകുത്തെടുത്തു-
  ണ്ടോരാപകല്‍
  നീയവനേകിയ
  വാഗ്‌ദാനം
  മറക്കതിരിക്കുക.
  പോവുക.,
  പത്തറുപതു
  ദിനരാത്രങ്ങളിനിയുണര്‍വിന്റെ
  പവിഴമല്ലിപൂക്കളാക്കുക.

 30. കൊച്ചുത്രേസ്യ said...

  സന്തോഷം നിറഞ്ഞ ഒരവധിക്കാലം ആശംസിക്കുന്നു..

 31. ഞാന്‍ ഇരിങ്ങല്‍ said...

  കമന്‍റുകളുടെ രാജാവേ....
  അങ്ങയുടെ അവധി ദിവസങ്ങള്‍ പൂജിതമാകണമേ....

  കമന്‍റുകളുടെ രാജാവേ...
  കഷ്ടനഷ്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞ് സന്തോഷത്തിന്‍റെ തീരം ആഹ്ലാദപൂച്ചിറകില്‍ തുള്ളിക്കളിക്കുവാനാകേണമേ...

  കമന്‍റുകളുടെ രാജാവേ..
  ബ്ലോഗ് ചിന്തവെടിഞ്ഞ് കമന്‍റ് ചിന്ത കളഞ്ഞ്
  ഓരോ കമന്‍റുകളാല്‍ അങ്ങയുടേ നാമം വാഴ്ത്തപ്പെടേണമേ....

  കമന്‍റുകളുടെ രാജാവേ..
  ആകുലതുടെ സന്ധ്യകളൊഴിഞ്ഞ് ചെത്തിയും മന്ദാരംവും പൂത്ത പാടവരമ്പുകള്‍ കണികണ്ടുണരാനും അങ്ങയുടെ ദേഹം പരിവര്‍ത്തിക്കപ്പെടേണമേ...

  കമന്‍റുകളുടെ രാജാവേ..
  ആലവട്ടം വീശുന്ന പൂക്കളായ കന്യകമാരുടെ ഇളം തെന്നലേറ്റ്...
  അങ്ങയുടേ രാത്രികള്‍ രേദസ്സിറ്റു പൂജിതമാകണമേ..

  കമന്‍ റുകളുടേ രാജാവേ..
  പൂജിതരില്‍ പൂജിതരായ അങ്ങയ്ടെ നാമം എല്ലാ അവധി ദിവസങ്ങളിലും വാഴ്ത്തപ്പെടേണമേ....

 32. നാടന്‍ said...

  60 ദിവസം, ഒരു പക്ഷേ 60 നിമിഷങ്ങളായി തോന്നിയേക്കാം. 60 വര്‍ഷങ്ങളായി തോന്നാന്‍ പ്രാര്‍ഥിക്കാം. ആശംസകള്‍ !!

 33. ഏറനാടന്‍ said...

  വെല്‍കം റ്റു നാട് ഡിയറ് കുഞ്ഞാ... നൈസ് റ്റു ഹിയറ് യു..

 34. ഉഗാണ്ട രണ്ടാമന്‍ said...

  സന്തോഷം നിറഞ്ഞ ഒരവധിക്കാലം ആശംസിക്കുന്നു..

 35. പി.സി. പ്രദീപ്‌ said...

  കുഞ്ഞാ...
  60 ദിവസങ്ങളില്‍ എല്ലാ ദിവസങ്ങളും ഒന്നിനൊന്ന് നല്ലതായിരിക്കട്ടെ.
  എല്ലാ വിധ മംഗളങ്ങളും നേരുന്നൂ.
  സ്നേഹത്തോടെ:)

 36. കുഞ്ഞന്‍ said...

  സ്നേഹത്തോടെ യാത്രാ മംഗളങ്ങള്‍ നല്‍കിയ,

  ഒരു ദേശാഭിമാനി,വഴിപോക്കന്‍,ഫസല്‍,ഉപാസന,ആഷ,ശ്രീവല്ലഭന്‍,ജിഹേഷ്,മൂര്‍ത്തി,കിനാവ്,പ്രയാസി,സാബു,നാടോടി,സൂ,മന്‍സൂര്‍,സി.കെ.ബാബു,സണ്ണിക്കുട്ടന്‍,ദ്രൌപതി,എ.ആര്‍.നജീം,അലി,വാല്‍മീകി,ശ്രീ,പ്രിയാ ഉണ്ണികൃഷ്ണന്‍,ശ്രീലാല്‍,ബാജി,ചന്ദ്രകാന്തം,അഭിലാഷങ്ങള്‍,രാജന്‍ വേങ്ങര,കൊച്ചുത്രേസ്യാ, ഇരിങ്ങല്‍,നാടന്‍,ഏറനാടന്‍,ഉഗാണ്ട രണ്ടാമന്‍,പി.സി.പ്രദീപ്..... എല്ലാ കൂടപ്പിറപ്പുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു

 37. കുറുമാന്‍ said...

  കുഞ്ഞന്‍ ഭായ്,

  നാട്ടില്‍ പോയി അടിച്ച് പൊളിച്ച്, കറങ്ങി തിരിഞ്ഞ്, കുടുംബത്തോടൊപ്പം ചിലവിടുന്ന ഓരോ നിമിഷവും ആസ്വദിച്ച്, ആഘോഷിച്ച് വരൂ.


  യാത്രാ മംഗളങ്ങള്‍.....

 38. കുഞ്ഞന്‍ said...

  അപ്പൊ ഇന്നു രാത്രി, എത്തിയാല്‍ എത്തിയെന്നു പറയാവുന്നനമ്മുടെ സ്വന്തം വീമാനത്തില്‍ നാട്ടിലേക്ക്, ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട്,

  സ്നേഹപൂര്‍വ്വം
  കുഞ്ഞന്‍

 39. Geetha Geethikal said...

  HAPPY HOLIDAYS!

  Wish you 60 Festival Days!!!

  പിന്നെ പേജിലൂടെ പൊഴിഞ്ഞുവീഴുന്നതെന്താണ്?

  കത്താത്ത മെഴുകുതിരികളോ?

  അമ്മയുടെ മടിയില്‍ കിടന്നു അമ്മയുടെ ചുക്കിചുളിഞ്ഞ കൈകൊണ്ടു തലയില്‍ തലോടിപ്പിക്കുമ്പോഴും......

  എന്റെ മോളും ഇതുതന്നെ എന്നെക്കൊണ്ട് ചെയ്യിപ്പിക്കും......

 40. Prasanth. R Krishna said...

  Hello Nannayirikkunnu. Expecting more good blogs. All the best. Kaananum Parichaya pedanum kazhiyum ennu karuthatte

  http://Prasanth R Krishna/watch?v=P_XtQvKV6lc

 41. K M F said...

  നന്നായിട്ടുണ്ട്.

 42. ഹരിശ്രീ said...

  കുഞ്ഞന്‍ ചേട്ടാ,

  ഒത്തിരി വൈകി പ്പോയി,

  എന്നാലുന്‍ നല്ലൊരു വെക്കേഷന്‍ ആശംസിക്കുന്നു..

  ഹരിശ്രീ

 43. കാലമാടന്‍ said...

  കൊള്ളാം, സഖാവേ...
  ------------------------------------------------
  (ബോറാണെന്കില്‍ സദയം ക്ഷമിക്കുക...)
  http://kaalamaadan.blogspot.com/2007/12/blog-post_28.htm

 44. അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

  കുഞ്ഞന്‍ മാഷേ നാട്ടില്‍ പോകാന്‍ എനിക്കും കൊതിയാകുന്നു എത്ര നാളായി എന്റെ അമ്മയെ ഒന്നു കണ്ടിട്ട്‌

 45. maramaakri said...

  "ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്ടിയും ബുദ്ധിയുടെ കാര്യത്തില്‍ ഒരു പോത്തും ആകുന്നു ഈ സ്വപ്രഖ്യാപിത അവിവാഹിതന്‍" - സുനീഷിന്റെ നഖചിത്രം വായിക്കുക, ഇവിടെ: http://maramaakri.blogspot.com/

 46. ബാജി ഓടംവേലി said...

  എന്നാണാവോ തിരിച്ചു വരുന്നത്...
  പുതിയ പോസ്‌റ്റുകള്‍ക്കായി കാത്തിരിക്കുന്നു

 47. maramaakri said...

  മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
  വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

 48. maramaakri said...

  ഓ, ആ ഭരണങ്ങാനം യാത്ര....
  ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
  http://maramaakri.blogspot.com/2008/03/blog-post_30.html

 49. maramaakri said...

  ബൂലോകത്തിലൂടെ ഇരട്ടകള്‍ പരസ്പരം കണ്ടെത്തിയ കഥ
  http://maramaakri.blogspot.com/2008/03/separated-at-birth.html

 50. ഗീതാഗീതികള്‍ said...

  പുതിയ പോസ്റ്റൊന്നും ഇടാറായില്ലേ?