ചന്ദ്രപുരി രാജ്യത്തെ രാജാവായിരുന്നു അമരസിംഹന്‍. ഒരു ദിവസം പണക്കിഴി കട്ടെടുത്തതിന്റെ പേരില്‍ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ രാജാവ് ശിക്ഷ വിധിച്ചു,
“ആരവിടെ ഇവനെ തുറങ്കിലടക്കൂ“,
രാജകല്‍പനയല്ലെ വേഗം അയാളെ തുറങ്കിലടച്ചു..
ബുദ്ധിമാനും പാവവുമായിരുന്നു രാമന്‍, ചില കുബുദ്ധികളുടെ കുടിലതന്ത്രങ്ങള്‍ മൂലം അങ്ങിനെ രാമന്‍ കരാഗ്രഹത്തിലടക്കപ്പെട്ടു.
നാളുകള്‍ക്കു ശേഷം യുവരാജാവ് രാജ്യഭരണമേറ്റെടുത്തപ്പോള്‍, തടവില്‍ കഴിയുന്നവര്‍ക്ക് തടവില്‍ നിന്നു രക്ഷപ്പെടുവാന്‍ ഒരവസരം കൊടുക്കുവാന്‍ കൗശലക്കാരനായ രാജാവ് തീരുമാനിച്ചു.
ആയതിനാല്‍, രാജാവ് പ്രത്യേക രീതിയിലൊരു കരാഗ്രഹം നിര്‍മ്മിച്ചു. പ്രത്യേകതെയെന്തെന്നാല്‍ കാരഗ്രഹത്തില്‍ പാറാവു നില്‍ക്കുന്ന രണ്ടു പേരില്‍ ഒരാള്‍ സത്യം മാത്രം പറയുന്നവനും, മറ്റെയാളാണെങ്കില്‍ നുണ മാത്രം പറയുന്നവനുമാണ്. ഇവര്‍ രണ്ടു പേരും കരാഗ്രഹത്തിന്റെ പുറത്തേയ്ക്കുള്ള രണ്ടു വഴിയിലാണു പാറാവു നിന്നിരുന്നത്. ഇതില്‍ ഒരു വഴി ശരിക്കുള്ളതാണ്. അതിലെ പോയാല്‍ രക്ഷപ്പെടാം മറ്റെവഴിയാണെങ്കില്‍ തെറ്റായിട്ടുള്ളതും പിന്നെ അതിലെ പോയാല്‍ സിംഹം പിടിച്ചു തിന്നുകയും ചെയ്യും.
രാജാവ് എല്ലാതടവുകാരേയും ഈത്തടവറയിലേക്കു മാറ്റി. എന്നിട്ടു അവരോടു പറഞ്ഞു നിങ്ങള്‍ക്കു രക്ഷപ്പെടുവാന്‍ ഞാനൊരവസരം തരുന്നു, പക്ഷെ ഒരു ഉപാധി, നിങ്ങള്‍ക്കൊരു ചോദ്യം ഈ നില്‍ക്കുന്ന പാറാവുകാരിലൊരാളോടു ചോദിക്കാം. ഇവരില്‍ ഒരാള്‍ സത്യം മാത്രമെ പറയൂ മറ്റേയാള്‍ നുണ മാത്രം പറയുകയുള്ളു. ഇവരില്‍ ഒരാള്‍ പറയുന്ന ആ ഒറ്റ ഉത്തരത്തിലുള്ള വഴിയില്‍ക്കൂടി നിങ്ങള്‍ക്കു വിധിയുണ്ടെങ്കില്‍ രക്ഷപ്പെടാം.. രാജാവ് വഴികളുടെ പ്രത്യേകതകള്‍ അവരോട് വിവരിച്ചു..
ബുദ്ധിമാനായ രാമന്‍ ഒരു ചോദ്യം ചോദിക്കുകയും ശരിയായ വഴിയിലൂടെ രക്ഷപ്പെടുകയും ചെയ്തു.
ഇനി പറയു കൂട്ടരെ, എന്തു ചോദ്യം ചോദിച്ചാല്‍ രക്ഷപ്പെടാന്‍ പറ്റും?
ഒന്നു ശ്രമിച്ചു നോക്കു. പ്രത്യേകം ശ്രദ്ധിക്കുക പാറാവുകാരില്‍ ഒരാള്‍ സത്യം മാത്രമെ പറയു, മറ്റെയാള്‍ നുണമാത്രം പറയുന്നവനും, പിന്നെ ഒറ്റ ചോദ്യം ഒറ്റ ഉത്തരം....
Thursday, September 20, 2007
ഒന്നു ശ്രമിക്കൂ... ചിലപ്പോള്‍..?
രചന : കുഞ്ഞന്‍ , ദിവസം : 7:02:00 AM
കാര്യം : ബുദ്ധി പരീക്ഷണം
Subscribe to:
Post Comments (Atom)
23 പ്രതികരണങ്ങള്‍:
വേറിട്ടൊരു പോസ്റ്റ്,
കല്ലെറിയരുത്, പരിഹസിക്കരുത്...
പലരോടും ചോദിച്ചു.. ഉത്തരം കിട്ടി പക്ഷെ ഒരുപാടു സമയമെടുത്തു...
കുഞ്ഞനോട് ഒറ്റ ചോദ്യം ചോദിച്ചോട്ടെ..?
പറയൂ.. രാമന്‍ എങ്ങന്യാ.. രക്ഷപ്പെട്ടത്?
ആലോചിക്കുന്നു. ഉത്തരം കിട്ടിയാല്‍ അറിയിക്കാം. സമ്മാനം വല്ലതും ?
കുഞ്ഞന്‍ ചേട്ടാ...
ഞാന്‍ പറയട്ടെ...
അയാള്‍ ആ കാവല്‍ക്കാരിലൊരാളോട് ചോദിക്കുന്നു
“ ഏതു വഴിയിലൂടെ പോയാലാണ്‍ രക്ഷപ്പെടുക എന്ന് മറ്റേ കാവല്‍ക്കാരനോട് ചോദിച്ചാല്‍ അയാള്‍ പറയുന്ന വഴി ഏതായിരിക്കും” എന്ന്. എന്നിട്ട് ആ കിട്ടുന്ന മറുപടിക്ക് എതിരായ വഴിയിലൂടെ പോകുക.
വിശദീകരണം:
ചോദ്യം സത്യം പറയുന്ന ആളോടാണ്‍ എന്നു കരുതുക. അങ്ങനെയാണെങ്കില്‍ ‘നുണ പറയുന്ന കാവല്‍ക്കാരന്‍ രക്ഷപ്പെടാനുള്ള വഴിയായി കാണിക്കുന്നത് ഏതു വഴി ആയിരിക്കും എന്നാണല്ലോ അയാള്‍ കാട്ടിക്കൊടുക്കേണ്ടി വരിക. എന്തായാലും നുണ പറയുന്നയാള്‍ തെറ്റായ വഴിയേ കാട്ടിക്കൊടുക്കൂ എന്നതിനാല്‍ അയാള്‍ കാണിച്ചു തരുന്നത് തെറ്റായ വഴി തന്നെ ആയിരിക്കും (കാരണം അയാള്‍ സത്യമല്ലേ പരയൂ). അപ്പോള്‍ അതിനു നേരെ എതിരായ വഴിയിലൂടെ പോയാല്‍ രക്ഷപ്പെടാം.
ഇനി ചോദ്യം നുണ മാത്രം പറയുന്നയാളോടാണ്‍ എന്നും കരുതുക.
അയാളോട് ചോദിക്കുന്നത് സത്യം പറയുന്നയാളോട് ചോദിച്ചാല്‍ അയാള്‍ കാട്ടിത്തരുന്ന വഴി ഏത് എന്നാണല്ലോ. സത്യം പറയുന്നയാള്‍ കൃത്യമായ വഴി പരയുമെന്നറിയാവുന്ന അയാള്‍ നേരെ എതിരായ വഴി തന്നെ നമുക്കു കാണിച്ചു തരും (കാരണം അയാള്‍ നുണയനാണല്ലോ). അപ്പോഴും പറയുന്ന ഉത്തരത്തിന്‍ എതിരായി പ്രവര്‍ത്തിച്ചാല്‍ അയാല്‍ക്കു രക്ഷപ്പെടാവുന്നതാണ്‍...
[കുഞ്ഞന്‍ ചേട്ടാ, കുറച്ചു നാള്‍ മുന്‍പ് എന്നെ കുറച്ചധികം നേരം ചിന്തിപ്പിച്ച ഒരു ചോദ്യമാണ്‍ ഇത്]
ഇനിയും പോരട്ടേ ഇത്തരം കിടിലന്‍ ചോദ്യങ്ങള്‍...!
ഒരാള്‍ക്ക് ഒരു ചോദ്യം ചോദിക്കാമെന്ന നിലക്ക്, എല്ലാവരും വന്നതിനുശേഷം ആദ്യത്തെ ആള്‍ രണ്ടുപേരോടുമായ് ചോദിക്കുക. ഇപ്പോള്‍ പകലോ രാത്രിയോ എന്ന് അപ്പോളറിയാം ആരാ നുണ പറയുന്നതെന്ന്, ബാക്കിയുള്ളവരൊക്കെ അതിനനുസരിച്ച് സിംഹമില്ലാത്ത ഗുഹയിലൂടെ രക്ഷപെടട്ടെ, എന്റെ കുഞ്ഞാ ഒന്നു രക്ഷപ്പെട്ടു പോട്ടടെയ്. സിംഹത്തിനു പകരം ഒരു പോമറേനിയനെ നിര്‍ത്ത്. പാവങ്ങള്.
കുഞ്ഞാ,
ഏതു ചോദ്യവും എന്നോട് ചോദിയ്ക്കാം.
പക്ഷേ വലയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിയ്ക്കരുത്.
:) ഓ! പിന്നെ ഞാമ്പറഞ്ഞു തരികേലാ! അങ്ങനിപ്പം സുഹിയ്ക്കണ്ടാ.
ചോദ്യം വായിച്ചു. ഇത്തിരി തിരക്കിലാ. ആലോചിച്ചു പിന്നെ പറയാം. ശ്രീയുടെ കമെന്റ് ഞാന്‍ കണ്ടിട്ടേയില്ല
എനിക്ക് ഒന്നേ പറയാനുള്ളൂ.
“ആറ്റിലേക്കച്ചുതാ ചാടല്ലേ..“
വലക്കുന്ന ചോദ്യങ്ങള്‍ ഒഴിവാക്കൂ പ്രിയാ. ചിന്തിക്കാനൊക്കെ എവിടെടേയ് സമയം.
:)
ഉപാസന
ശ്രീ ...ഇത് ശരിയല്ല.... ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നതല്ലേ ആര്‍ക്കും പറഞ്ഞ് കൊടുക്കരുതെന്ന്...
:D
ഞാന്‍ പറയൂല്ല....
പണ്ടൊരു വെളിച്ചപ്പാടു് ഒരു വീട്ടില്‍ മന്ത്രവാദത്തിനു ശേഷം തുള്ളി അറയുകയാണു്. ഞാനിവിടത്തെ പഴയ കാരണവര്‍ . മക്കളെ , മുടങ്ങാതെ ഊട്ടു നടത്തണം. വെച്ചാരാധന മറക്കരുതു്.നിങ്ങള്ക്കെന്നോടെന്തും ചോദിക്കാം.....
പുതിയ തലമുറയിലെ ഒരു ചെക്കന്‍ ചോദിച്ചു. അപ്പൂപ്പാ സുകുമാരക്കുറുപ്പു് ഇപ്പോള്‍ എവിടെയുണ്ടു്. ഹും.....മക്കളെ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിക്കരുതു്.
കുഞ്ഞാ ഉത്തരം എനിക്കറിയാം.പറയാനറിഞ്ഞു കൂടാ.:)
ഇതു ചെയ്തു കഴിഞ്ഞവര്‍ ഇതു കൂടി ചെയ്തു നോക്കൂ. ഉത്തരം നേരത്തേ നോക്കരുതു്.
ഓരോ ചോദ്യങ്ങളേയ്!
(ഇതിലും നല്ലത് കാരാഗ്രഹത്തില്‍ കിടക്കുന്നതാണ് :)
ചന്ദ്രകാന്തം : വഴിയെ പറയാം..:)
ബാജി : 10 നാരങ്ങ മുഠായി..:)
ശ്രീ : ഇന്നാ പിടിച്ചൊ 10 നു പകരം 100 നാരങ്ങ മുഠായികള്‍ ( ഞാന്‍ ഈ ഡിസംബറില്‍ നാട്ടില്‍ വരുന്നുണ്ട് അപ്പോള്‍ തരാം)മിടുക്കന്‍, ഉത്തരം ശരിയാണ്...:)
മുരളി മാഷെ : ഒരാളോടുമാത്രമെ ചോദ്യം ചോദിക്കാവൂ എന്നാണു രാജ കല്പന.. കരാഗ്രഹത്തില്‍ എന്തു രാത്രി എന്തു പകല്‍? അക്കാലത്തു പാമറേനിയന്‍ കടികിട്ടിയാല്‍, പേവിഷത്തിനെതിരായി പൊക്കിളിനു ചുറ്റും കുത്തിവയ്പ് എടുക്കുന്ന കാര്യമോര്‍ക്കുമ്പോള്‍.. അതിനേക്കാള്‍ നല്ലത് സിംഹം തിന്നുന്നതല്ലേ? ...:)
നിഷ്കളങ്കാ : 10 നാരങ്ങ മിഠായി നഷ്ടപ്പെടുത്തിയില്ലേ..സുഹിയനു പകരം പരിപ്പുവടയായാലൊ?..:)
എഴുത്തുകാരി : തിരൊക്കൊഴിയുമ്പോള്‍ ഉമേഷ്‌ജിയുടെ കമന്റിലൂടെയൊന്നു സഞ്ചരിക്കൂ..:)ഹഹ ശ്രീയുടെ കമന്റു കാണാഞ്ഞതു നന്നായി..:)
എന്റെ ഉപാസന : ഇതു വലക്കുന്ന ചോദ്യമാത്രം, പക്ഷെ ഉമേഷ്‌ജിയുടെ ചോദ്യങ്ങളും ഉത്തരങ്ങളും നോക്കൂ.. വലക്കുക മാത്രമല്ല ചിലപ്പോള്‍ തല പെരുക്കുകയും ചെയ്യും..:)
പിന്നെ ചൊറിച്ചു മല്ലാണെങ്കില്‍, വേണ്ടാട്ടോ കുട്ടാ..:(
സഹയാത്രികാ : അപ്പോള്‍ 5 നാരങ്ങ മിഠായി താങ്കള്‍ക്കവകാശപ്പെട്ടതാണ്..ശ്രീയോട് ചോദിക്കൂ..കിട്ടും...:)
കിനാവ് : പ്ലീസ് ഒന്നു പറയൂ, നാരങ്ങ മുഠായി വേണ്ടേ...:)
വേണൂജി : അതു കലക്കി,ശ്ശൊ കളഞ്ഞില്ലേ നാരങ്ങ മുഠായി..:)
ഉമേഷ്‌ജി : എന്തിനെന്നെ വട്ടനാക്കി? ചോദ്യം വായിച്ചപ്പോള്‍ കാല്‍ വട്ടായി, ഉത്തരങ്ങള്‍ വായിച്ചപ്പോള്‍ മുഴുവട്ടായി.. പണ്ട് വിശാല്‍ജിയുടെ പോസ്റ്റുകള്‍ വായിച്ച് തന്നത്താന്‍ ചിരിക്കുന്നതു കണ്ടപ്പോള്‍ ശ്രീമതിക്കു കരച്ചില്‍ വരുകയും വീട്ടുകാരുടെ അഭിപ്രായം ചോദിക്കുകയും ചെയ്തു(അപ്പോത്തിക്കിരിയെ കാണിക്കാന്‍)ഇപ്പോള്‍ ഉമേഷ്‌ജിയുടെ ഈ ലിങ്ക് വായിച്ചിട്ട് ... ആകെ ഉള്ള സമനില കൂടി നഷ്ടപ്പെട്ടുകൊണ്ടിരിക്കാ...:(
പടിപ്പുര : ഹഹ..അങ്ങിനെ പലരും ധരിച്ചു, നിരാശനാവാതെ...:)
ശ്രീയുടെ വിശദീകരിച്ചുള്ള കമന്റ്(ഉത്തരം) ഉള്ളതിനാല്‍ ഞാന്‍ ഇനി ഉത്തരം എഴുതുന്നില്ല, എന്നാലും, ആ ചോദ്യമിങ്ങനെയാണ്
“ ആ നില്‍ക്കുന്ന പാറാവുകാരന്റെടുത്ത് ഈ വഴിയില്‍ക്കൂടി രക്ഷപ്പെടാന്‍ പറ്റുമൊയെന്ന് ചോദിച്ചാല്‍, അയാള്‍ എന്തുത്തരം പറയും?”
ഉത്തരം എന്താണെങ്കിലും അതിന്‍ടെ എതിര്‍വശത്തെ വഴിയായിരിക്കും ശരിയായ വഴി....കാരണം സത്യം പറയുന്നവനറിയാം താനാണ് സത്യവാനെന്നും മറ്റെയാള്‍ നുണയെന്നും, അപ്പോള്‍ നുണയന്റെടുത്താണു ചോദിക്കുന്നതെങ്കില്‍(സത്യവാനെ ചൂണ്ടി)നുണയന്‍ പറയും( നുണയന്‍ സത്യം പറയുകയില്ലല്ലൊ) പറ്റില്ലാന്ന്, നേരെ മറിച്ചു നുണയനെ ചൂണ്ടി സത്യവാനോടു ചോദിക്കുകയാണെങ്കില്‍, (നുണയന്‍ ശരിയായ വഴി കാണിച്ചു കൊടുക്കുകയില്ലല്ലൊ)പറ്റില്ലാന്നു ഉത്തരം കിട്ടും, അപ്പോള്‍ അതിനെതിരായ വഴി ശരിയായ വഴി...കണ്‍ഫ്യൂഷന്‍ ആയൊ? എനിക്കും ആയി..:(.... നന്ദി എല്ലാവര്‍ക്കും.
ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഇതില്‍നിന്നും ഞാന്‍ എങ്ങിനെ രക്ഷപെടും എന്നാണാലോചിക്കുന്നത്.രാമന്‍ പെട്ടു, നമ്മളും പെട്ടു.പ്രയോജനം ഉണ്ടായില്ലങ്കിലും കുറച്ചു നേരത്തേക്കു ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതിനു നന്ദി.
കുഞ്ഞന്‍ ചേട്ടാ...
കൊള്ളാം...
ഇത് കാണാന്‍ താമസിച്ചുപോയി.
കുറെനേരം ആലോചിച്ച് ആലോചിച്ച് വട്ട് പിടിക്കുമെന്നായപ്പോള്‍ കമന്റുകള്‍ വായിച്ച് രക്ഷപെട്ടു.
അയ്യോ വന്നപ്പോഴേക്കും ചോദ്യോത്തര സെഷന്‍ കഴിഞ്ഞല്ലോ കുഞ്ഞാ.......ഇനി അടുത്തതില്‍ :)
കുഞ്ഞന്‍,
ഞാന്‍ ഉത്തരം മനസ്സില്‍ കണ്ടപ്പോള്‍ ശ്രീ മാനത്തു കണ്ടു.ഇനി എന്തോ ചെയ്യാനാ.
അടുത്ത പ്രാവശ്യം കാണാം.:)
സ്നേഹവും സുഹൃത്ത് ബന്ധവും രണ്ടും രണ്ടാണെന്ന് ഞാ൯ പറഞ്ഞിലല്ലൊ കുഞ്ഞ൯ മാഷേ...
സുഹൃത്ത് ബന്ധത്തിന്ടെ അടിസ്ഥാനം സ്നേഹമാണെന്ന് ഓ൪ക്കുക.
കുഞ൯ മാഷേ,ഒരു സംശയം ചോദിച്ചോട്ടേ...കഥയില്‍ തടവുകാ൪ക്ക് സത്യവും നുണയും പറയുന്ന
പാറാവുകാ൪ ആരൊക്കെയെന്ന് തിരിച്ചറിയാ൯ പററുമോ...???
ഇല്ലെന്നാണ് വായിച്ചതില്‍ നിന്ന് എനിക്ക് മനസിലാക്കാ൯ സാധിച്ചത്.
അങ്ങനെയാണെ൯കില്‍ ശ്രീയുടെ ഉത്തരം എങ്ങനെ ശരിയകും??????
അഭിലാഷ്...
അവരിലാരാണ്‍ സത്യം പറയുന്നതെന്നും നുണ പറയുന്നതെന്നും അറിയേണ്റ്റതില്ല, ഈ ചോദ്യം ചോദിക്കാനും ഉത്തരം കണ്ടെത്തി രക്ഷപ്പെടാനും.
ആദ്യം ചോദ്യം ശരിക്കും വായിച്ച ശേഷം എന്റെയും കുഞ്ഞന്‍ ചേട്ടന്റെയും കമന്റുകള്‍ ശരിക്കും വായിച്ചു നോക്കൂ
കിലുക്കാംപെട്ടി : ഇതില്‍നിന്ന് നിഷ്പ്രയാസം രക്ഷപ്പെടാം, പക്ഷെ ആ ഉമേഷ്‌ജിയുടെ കമെന്റു വഴിയൊന്നു പോയി നോക്കു.. അപ്പോഴറിയാം..
ഹരിശ്രീ : സന്തോഷമുണ്ട്..
മറ്റൊരാളെ : നന്നായി രക്ഷപ്പെട്ടത്, അല്ലെങ്കില്‍ ഒരു ബ്ലോഗറെയും സുഹൃത്തിനെയും എനിക്കു നഷ്ടപ്പെട്ടേനെ..
കുറുമാന്‍ജീ : വളരെ സന്തോഷമുണ്ട്, ശ്രമിക്കാം..
പ്രദീപ് ഭായ് : ശ്രീയാരാമോന്‍!! പുലിയാണ് വെറും പുലിയല്ല പെറ്റുകിടക്കുന്ന പുലി.. നന്ദി..
അഭിലാഷ് കുട്ടാ : സത്യവാനാരാണെന്നൊ നുണയനാരാണെന്നൊ തിരിച്ചറിയേണ്ട ആവിശ്യമില്ല, പക്ഷെ ഒരാള്‍ നുണ മാത്രമെ പറയുകയുള്ളു മറ്റെയാള്‍ സത്യം മാത്രമെ പറയുകയൊള്ളൂ, അവരെ തിരിച്ചറിഞ്ഞാല്‍ പിന്നെ ചോദ്യത്തിനു പ്രസക്തിയുണ്ടോ?... നന്ദി..
Ayale kayattiya athe vathilil koode irangiyal pore ;)
Post a Comment