ഇന്നലെ എന്റെയൊരു സുഹൃത്ത് ചേട്ടൻ അദ്ദേഹത്തിന്റെ മോന് സുഖമില്ലാത്തതിനാൽ നാട്ടിലേക്ക് പോയി. ഈ ചേട്ടന് പകരം വേറെ ആളില്ലാത്തതിനാൽ കമ്പനിയിൽ ഇദ്ദേഹം ചെയ്തുകൊണ്ടിരുന്ന വകുപ്പ് അവതാളത്തിലാകും, എന്നിരുന്നാലും അദ്ദേഹത്തിനെ കമ്പനി യാതൊരു വൈമനസ്യവും കൂടാതെ അനുമതി നൽകി പറഞ്ഞയച്ചു. മിനിഞ്ഞാന്നാണ് അദ്ദേഹത്തിന് നാട്ടിൽ നിന്നും കാൾ വന്നത് കുട്ടിക്ക് സുഖമില്ലെന്നും പറഞ്ഞ്, അപ്പോൾത്തന്നെ കമ്പനിയിൽ അറിയിക്കുകയും കമ്പനി പിറ്റെ ദിവസത്തേക്ക് ടിക്കറ്റെടുത്ത് കൊടുക്കയും ചെയ്തു.
ഇനി സംഭവത്തിലേക്ക് വരാം..യാതൊരു ബാഗേജുമില്ലാതെ പോകാൻ നിന്ന ചേട്ടന്റെയടുത്ത് നാലു വർഷം ദുബായിൽ ജോലി ചെയ്തിരുന്ന റൂം മേറ്റ്(മൂന്നുമാസം മുമ്പ് ഇവിടെ ബഹ്‌റൈനിൽ ജോലിക്കെത്തി) ഏതാണ്ട് ഇരുപത്തഞ്ച് കിലോയോളം സാധനങ്ങൾ ടിയാന്റെ വീട്ടിൽ കൊടുക്കാൻ വേണ്ടി കൊടുത്തു വിട്ടു(മറ്റൊരാൾ കൈവശം കൊടുത്തുവിടാൻ വേണ്ടി വാങ്ങിവച്ചിരുന്നത്). കൂടെ ഒരു മെസേജും സാധനങ്ങൾ രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് കൊടുത്താൽ മതിയെന്നും ബുദ്ധിമുട്ടാണെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ അവർ വന്ന് കളക്റ്റ് ചെയ്തു കൊണ്ടുപോകുകയൊ അല്ലെങ്കിൽ തൃശ്ശൂരിലെ ടിയാന്റെ ബന്ധുവിന്റെ കടയിൽ കൊടുത്താലും മതിയെന്ന് പറഞ്ഞു. ചേട്ടന്റെ വീട് തൃശ്ശൂരും ടിയാന്റെ വീട് വാളാഞ്ചേരിയിലുമാണ്. വീമാനത്താവളത്തിൽ നിന്നും നേരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് പോകാനായിരുന്നു ആ ചേട്ടന്റെ പ്ലാൻ.. ഈ സംഭവം ഇവിടെ പറയുവാൻ കാരണം പ്രവാസികളെ, ആരെങ്കിലും നാട്ടിൽ പോകുമ്പോൾ അത് അടിയന്തരമായിട്ടൊ അല്ലെങ്കിൽ സാധാരണ അവധിക്കു പോകുമ്പോഴൊ ദയവുചെയ്ത് സാധനങ്ങൾ തങ്ങളുടെ വീട്ടിൽ കൊടുക്കുവാൻ വേണ്ടി കൊടുത്തുവിടരുത്, കൊടുത്തു വിടുന്നുണ്ടങ്കിൽത്തന്നെ അതിനൊരു മര്യാദ ലെവലെങ്കിലും വേണം..
Tuesday, January 31, 2012
മര്യാദ..!
രചന : കുഞ്ഞന് , ദിവസം : 9:49:00 AM 9 പ്രതികരണങ്ങള്
Subscribe to:
Posts (Atom)