Thursday, November 15, 2007

കാലത്തിന്റെ മാറ്റം...!

എണ്‍പതുകള്‍ക്കു മുമ്പ്‌...

ശ്ശ്‌..ശ്ശൂ...
ദേ..നോക്കൂ...
അതേയ്‌..കേള്‍ക്കുന്നുണ്ടൊ...
ഒന്നിങ്ങു വരോ...
അച്ഛാ...
പിള്ളേരുടെ അച്ഛാ...


എണ്‍പതിനു ശേഷം...

മുത്തൂന്റെ അച്ഛാ...
ചേട്ടാ...
ഡാര്‍ലിങ്ങ്‌...
ഡിയര്‍ ഹസ്‌...

രണ്ടായിരത്തി നാലിനു ശേഷം...

കുഞ്ഞാ...
കുന്‍ജ്‌...
ഡാ...


രണ്ടായിരത്തി പത്തിനു ശേഷം...

എടാ കുഞ്ഞാ..........................

47 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    എന്റെ ഇരുപത്തിഅഞ്ചാമത്തെ പോസ്റ്റ്...!

  2. ഞാന്‍ ഇരിങ്ങല്‍ said...

    ജീവിതത്തെ ഇങ്ങനെ പേടിയോടെ കണ്ട് ജീവിക്കേണ്ട വല്ല കാര്യവുമുണ്ടോ....

    വരാനുള്ളത് വഴിയില്‍ തങ്ങില്ലാന്ന് പറയുന്നതല്ലേ ശരി..
    അനുഭവിക്കുക തന്നെ...!!!

    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

  3. കുഞ്ഞന്‍ said...

    ആദ്യ പ്രതികരണത്തിനു നന്ദി ഇരിങ്ങല്‍ മാഷെ..

    പേടിക്കാതെ ജീവിക്കാന്‍ പറ്റുമൊ, കാര്യങ്ങളുടെ പോക്ക് അങ്ങിനെയാണ്..!

  4. ശ്രീ said...

    ഹിഹി. മിക്കവാറും ഈ പോസ്റ്റ് കണ്ടാല്‍‌ 2010 വരെയൊന്നും കാക്കേണ്ടി വരില്ല. ഇപ്പൊ കിട്ടും നാട്ടീന്നുള്ള കോള്‍‌.

    “എടാ കുഞ്ഞാ... ഞാനങ്ങു വരണോ അതോ നീ ഇവിടെ വന്നു വാങ്ങിക്കുമോ?” എന്നും ചോദിച്ചു കൊണ്ട്.

    ഹിഹിഹി.

    :)

  5. സഹയാത്രികന്‍ said...

    ഹ ഹ ഹ ...
    :)

    ശ്രീ...അത് കലക്കി...
    :)

  6. simy nazareth said...

    ഡാ കുഞ്ഞാ

    (സോറി, പ്രായം നോക്കാതെ വെറുതേ ഒന്നു വിളിച്ചുനോക്കിയതാ - 2007 :-))

  7. Murali K Menon said...

    അടുക്കളേല് പണി തീര്‍ത്ത് ഒന്നു വേഗം വാടാ കുഞ്ഞാ മനുഷ്യര്‍ക്ക് കെടന്നൊറങ്ങാന്‍ വൈകീ...
    ഇത് ഏതു കൊല്ലം??

    ഹ ഹ
    നന്നായി കുഞ്ഞാ വേപഥു.

  8. മന്‍സുര്‍ said...

    കുഞ്ഞാ...

    ഹഹാഹഹാ..അടിപൊളി ചിന്താ...

    ഇനി വരാനുള്ള കൊല്ലത്ത്‌ കേള്‍ക്കുന്നത്‌ എന്താവും..
    കൂ കൂ കുഞ്ഞാ.....ഡാ കുഞ്ഞേ.....

    അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

  9. മുരളീധരന്‍ വി പി said...

    സ്ത്രീകളെ കുറ്റം പറയുന്ന ഇത്തരം പോസ്റ്റുകള്‍ 'സ്ത്രീപക്ഷം' എന്ന ലേബലിലിട്ടതിന് സ്ത്രീ വിമോചനക്കാര്‍ കുഞ്ഞനെതിരെ കേസു കൊടുക്കാന്‍ ആലോചനയുണ്ടെന്നു കേട്ടു...

  10. Appu Adyakshari said...

    അതു കലക്കി കുഞ്ഞാ

  11. ബാജി ഓടംവേലി said...

    വീട്ടുകാര്യം നാട്ടുകാരെ അറിയിക്കണോ ?
    അപ്പോ 2020 ന് ശേഷം
    ആലോചിക്കാന്‍ കൂടി മേല...
    നന്നായിരിക്കുന്നു

  12. ശ്രീഹരി::Sreehari said...

    ഹിഹി

  13. കുഞ്ഞന്‍ said...

    അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി...

    മുരളി മാഷെ.. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്..

  14. Sethunath UN said...

    ഹ ഹ
    വല്യ പേടി തന്നെ കുഞ്ഞന്റെ. :)

  15. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഡാാാാ............

    സോറി, ഒന്നു വിളിച്ചു പടിച്ചതാ

  16. ദിലീപ് വിശ്വനാഥ് said...

    ഡാ... എന്ന് മാത്രമല്ലെ ഉണ്ടാവൂ??

  17. ധ്വനി | Dhwani said...

    ഹിഹി!!
    അതു കിടു...
    ഡാ ന്നുള്ള വിളി സാധാരണമായിത്തുടങ്ങി... .അത് ആസ്വദിയ്ക്കുന്നവരുമുണ്ടെന്നണെന്റെ ധാരണ!!

    എന്തായാലും പേടിയ്ക്കേണ്ട...വരാനുള്ളതു വഴിയില്‍ തങ്ങില്ലെന്നല്ലേ കാളിദാസന്‍ പറഞ്ഞിരിയ്ക്കുന്നേ?

  18. സജീവ് കടവനാട് said...

    naattilEkk ennaa pOkunnath...? um...

  19. പ്രയാസി said...

    കുഞ്ഞേട്ടാ.....:)
    സാരമില്ല..വരാനുള്ളതു വഴീ തങ്ങുകേല..!

    എന്താണ്ടാ..അവിടെ!? ആരാണ്ടാ..!? @#%$#$
    ഇതൊക്കെ ഉടനെ പ്രതീക്ഷിച്ചോളൂ..:)

    ഇനിയും ഒരുപാടു കാലം ഇതൊക്കെ കേള്‍ക്കാനുള്ള ഭാഗ്യം കുഞ്ഞേട്ടനുണ്ടാകട്ടേന്നു ആശംസിക്കുന്നു..

  20. Faisal Mohammed said...

    ഈശ്വരാ....!!!

    :)

  21. ഏ.ആര്‍. നജീം said...

    ഹേയ്, ഇവരൊക്കെ ചുമ്മ പറയുന്നതാ കുഞ്ഞാ പേടിക്കേണ്ടെന്നേ...2010 ആകുമ്പോഴേക്കും വിളി ഒന്നും കാണില്ലെന്നേ മൊത്തം SMS കൊണ്ടുള്ള ആശയ വിനിമയം ആയിരിക്കും. അങ്ങോട്ടും ഇങ്ങോട്ടും SMS .

    സത്യായിട്ടും ഞാന്‍ സ്വന്തം മനസമാധാനത്തിനു വേണ്ടി പറഞ്ഞതല്ല.
    :)

  22. Typist | എഴുത്തുകാരി said...

    നജീമിക്ക പറഞ്ഞതാ അതിന്റെ ശരി. ഇന്നത്തെ പോക്കു് കണ്ടിട്ടു് അന്നു വിളി തന്നെ ഉണ്ടാവുമെന്നു തോന്നുന്നില്ല.
    കുഞ്ഞന്‍ മാഷേ സംഭവം നന്നായിട്ടുണ്ട്‌.

  23. തെന്നാലിരാമന്‍‍ said...

    കുഞ്ഞേട്ടാ....കുഞ്ഞാ...ഡാ കുഞ്ഞാ...:-)

    തമാശക്കു വിളിച്ചതാണേ...എന്തായലും നല്ല ചിന്ത:-)

  24. കൊച്ചുത്രേസ്യ said...

    കുഞ്ഞന്‍ ബ്ലോഗ്ഗറേ ഇങ്ങനെയിരുന്നങ്ങു ചിന്തിച്ചാല്‍ ഒരന്തോം കുന്തോമില്ലാതായിപ്പോകും..എന്തു വിളിച്ചാലും വിളി കേള്‍ക്കാന്‍ റെഡിയായിരിക്കുക...അല്ലാതിപ്പോ എന്താചെയ്യുക??
    :-)

  25. കുഞ്ഞന്‍ said...

    വന്നുവന്ന് എല്ലാവരും ഡാ കുഞ്ഞാന്നാക്കിയല്ലൊ..:(

    ഇതിപ്പൊ വടികൊടുത്ത് അടിമേടിച്ചതുപോലെയാ‍യൊ..?

  26. ഹരിശ്രീ said...

    അപ്പോള്‍ അങ്ങനെയാണ് കഥ അല്ലേ,

    കുഞ്ഞന്‍ ചേട്ടാ കൊള്ളാട്ടോ...

  27. അലി said...

    ഡാ കുഞ്ഞാ...
    സോറിഡാ...

  28. ശ്രീവല്ലഭന്‍. said...

    അതെന്താ ഈ 2004 നു ഒരു പ്രത്യേകത? എല്ലാം വിളിച്ചിട്ടും ഒരു സിനിമ പാട്ടും: "എന്ത് പറഞ്ഞാലും നീ എന്റേതല്ല കുഞ്ഞാ..."

  29. കുഞ്ഞന്‍ said...

    ശ്രീ വല്ലഭാ..

    അതെനിക്കിഷ്ടായി...ആരും കാണാത്ത കാര്യം..!

    80 മുമ്പ്.. അമ്മ അച്ഛനെ വിളിച്ചിരുന്നത്
    80 ന് ശേഷം ചേട്ടത്തിമാര്‍ ചേട്ടന്മാരെ വിളിച്ചത്
    2004 എന്റെ...ആണ്..ബാക്കി....

  30. യാരിദ്‌|~|Yarid said...

    സത്യം... ഇഷ്ടെപെട്ടു...

  31. ശ്രീവല്ലഭന്‍. said...

    അത് ഞായം. ഞാനുമൊന്നു തമാശിച്ചു നോക്കിയതാ...
    ഇനി തിരിച്ചു വിളിച്ചിരുന്നതും കൂടി ആലോചിച്ചുനോക്കു‌...അധികമൊന്നും മാറ്റം വരാന്‍ സാധ്യതയില്ല....ഇപ്പൊ കാര്യ സാധ്യത്തിനായി കുറച്ചു സ്നേഹപ്രകടനം മാത്രം കൂടുതലായിരിക്കും.

  32. Unknown said...

    ഹഹഹ

    വീട്ടില്‍ ചേച്ചി അങ്ങനാ????

    കലികാലം എന്നൊക്കെ പറേണതു ഇതിനെയാ ;-)

  33. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

    "@ # $ % ^ & * ( ) _ + - | ??? !!!"
    ഒന്നുമില്ലെന്നേയ്. കുഞ്ഞന്‍ പറഞ്ഞ കാലത്തിനും അപ്പുറത്തേക്കൊന്നു ചിന്തിച്ചു നോക്കിപ്പോയതാണ്. തല കറങ്ങാന്‍ തുടങ്ങിയതുകൊണ്ട് ചിന്ത ഇവിടെ നിറുത്തി.

  34. G.MANU said...

    hahaha
    njerichu kalanju

  35. ഹരിയണ്ണന്‍@Hariyannan said...

    കുഞ്ഞാപ്പൂ..
    :)

  36. Vanaja said...

    ഛെ.. രണ്ടായിരത്തി പത്തിനു ശേഷം മതിയാരുന്നു കല്യാണം..ങാ പറ്റിയതു പറ്റി.

    ഓ.ടോ
    പതിനഞ്ചു വയസ്സുള്ള പെങ്ങള്‍ക്ക് രണ്ടര വയസ്സുള്ള കുഞനിയനെ പെരുത്തിഷ്ടം. പക്ഷേ കുഞുവാവ ചേച്ചീ‍ീ... എന്നു വിളിച്ചാല്‍ തിരിഞ്ഞു പോലും നോക്കില്ല. പേരു വിളിച്ചാല്‍ മതിയെന്നു പെങ്ങള്‍...ചേച്ചി വിളിയൊക്കെ ഓള്‍ഡ് ഫാഷനായത്രേ...

  37. ഹരിത് said...

    ഇരുപത്തിഅഞ്ചാമത്തെ പോസ്റ്റ് കലക്കി. അഭിനന്ദനങ്ങള്‍

  38. ഗീത said...

    ഹ ഹ ഹ ഹ ഹ....

    പിന്നെ ഇതുപോലൊരു transition മറ്റേ സൈഡില്‍ നിന്നും ഉണ്ടേ....അതിന് ഇത്രയും സമയദൈര്‍ഘ്യമില്ല താനും....

    കരളേ......

    ........(പേര്)

    എടീ.....

    എടീ എഡീ......

    എഡീ കൊരങ്ങേ......

    താടകേ......

    നശിച്ചവളേ........

    മൂദേവീ......

    #@$@@##&....

    (ഇതില്‍ പകുതിവരെയേയുള്ളു എന്റെ അനുഭവം. ബാക്കി കേട്ടുകേള്‍വി.....)

    ഒന്നും one way traffic ആകാന്‍ പാടില്ലല്ലോ?....

  39. യാരിദ്‌|~|Yarid said...

    ദൈവമെ ഇവിടെയും ഫെമിനിസം...!!!!

  40. കാര്‍വര്‍ണം said...

    അല്ലാ കുഞ്ഞേട്ടാ അതിലിപ്പോ എന്താ ഒരു തകരാറ്

  41. അച്ചു said...

    അങ്ങിനെ തന്നെ വേണം....ഇനീ എന്താകുമോ എന്തൊ...

  42. നാടോടി said...

    :) :) :)

  43. lulu said...

    kaalathinta maattam kollaam ketto.....

  44. Rare Rose said...

    ചിന്ത കലക്കിട്ടോ......ശരിക്കും ഈ മാറ്റം അമ്മൂമ്മേടെയും,അമ്മയുടെം ഒക്കെ തലമുറയില്‍ കണ്ടിട്ടുണ്ടു....പിന്നെ അവസാനത്തെ വിളി വരാന്‍ 2010 ആവേണ്ടി വരില്ലെന്നാ തോന്നുന്നേ... :)

  45. Aluvavala said...

    കുഞ്ഞേട്ടാ..
    ഞാന്‍ കാണാതെ പോയി ഈ വിളികള്‍..
    ഡാ കുഞ്ഞാ...എന്നു വിളിച്ച് വിളിച്ച്, 'ഞ്ഞ' തേഞ്ഞ് 'ത്ത' ആകാതിരുന്നാല്‍ ഭാഗ്യം...!

  46. ഇന്ദു said...

    kalathinte matam kollam...
    avasanthethinu 2010 aakanda..2008 dharalam...

    eg:njan thanne

  47. യൂനുസ് വെളളികുളങ്ങര said...

    oh good