Monday, October 1, 2007

എന്തുകൊണ്ടു പങ്കെടുക്കുന്നില്ല..?

കഴിഞ്ഞ ദിവസം മനോരമ പേപ്പര്‍ നോക്കിയപ്പോള്‍, കുറെ കല്യാണ ഫോട്ടൊകള്‍ കണ്ടു. അതില്‍ ചിലതില്‍ അഭിവന്ദ്യ തിരുമേനിമാര്‍ കൂടെനിന്നുള്ള ദമ്പതിമാരുടെ പടങ്ങളുമുണ്ടായിരുന്നു. ഇതു കണ്ടപ്പോള്‍ എന്റെ പണ്ടുമുതലുള്ള സംശയം തലപൊക്കി. എന്റെ അടുത്തിരുന്ന് റെനിയോട്‌ ഇതിനെപ്പറ്റി ചോദിച്ചു; അതിങ്ങനെയാണ്‌,

‘മാഷെ‘, “എന്തുകൊണ്ടാണു സമൂഹത്തിലെ ഏറ്റവും വിലപിടിച്ച ആളുകളുടെ വീട്ടിലെ കല്യാണത്തിനുമാത്രം തിരുമേനിമാര്‍ പങ്കെടുക്കുന്നത്‌?“

‘റെനി‘, “പണക്കാരുടെ കല്യാണത്തിനു മാത്രമല്ല പാവപ്പെട്ടവരുടെ കല്യാണത്തിനും തിരുമേനിമാര്‍ പോകാറുണ്ട്‌,പിന്നെ തിരുമേനിമാരെ കൊണ്ടുവരികയെന്നത്‌ വളരെ ചിലവുള്ള കാര്യമാണ്‌“.

‘മാഷെ‘, “ചിലവെന്നു പറയുമ്പോള്‍ പത്തിരുപതിനായിരത്തില്‍ കൂടുതല്‍ വരുമൊ?“

‘റെനി‘, “ചിലവ്‌ അത്രെക്കൊന്നും വരുകില്ല, പക്ഷെ തിരുമേനിമാര്‍ വരുമ്പോള്‍ ചില മാമൂലുകള്‍ ഒരുക്കേണ്ടതുണ്ട്‌ അതിനു ചിലവേറെയാണ്‌. പിന്നെ സാധാരണക്കാര്‍ തിരുമേനിമാരെ ക്ഷണിക്കാറില്ല, ക്ഷണിച്ചാല്‍, അവര്‍ക്കു അസൗകര്യമില്ലെങ്കില്‍ തീര്‍ച്ചയായും വരും!“

‘മാഷെ‘, “എന്തുകൊണ്ട്‌ സാധാരണ ജനങ്ങള്‍ തിരുമേനിമാരെ ക്ഷണിക്കുന്നില്ല? എല്ലാവര്‍ക്കും ആഗ്രഹം കാണില്ലെ തങ്ങളുടെ മക്കളുടെ കല്യാണത്തിനു വല്യതിരുമേനിയുടെ കാര്‍മ്മികത്വമൊ അല്ലെങ്കില്‍ സാന്നിദ്ധ്യമൊ ഉണ്ടാകണമെന്ന്?“

‘റെനി‘, “സാധാരണ തിരുമേനിമാരെ ക്ഷണിക്കുകയെന്നത്‌ വലിയ പങ്കപ്പാടുള്ള കാര്യമാണ്‌. അരമനയില്‍ പോകുക, തിരിമേനിമാരുടെ സൗകര്യപ്രദമായ സമയം കിട്ടുക, പിന്നെ ചിലവുകള്‍ ഇതൊന്നും സാധാരണക്കാരനു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്‌“.

എനിക്കു റെനിയുമായി സംസാരിച്ചതില്‍ നിന്നുമനസ്സിലായത്‌,

തിരുമേനിമാര്‍ തങ്ങളുടെ സൗകര്യമനുസരിച്ച്‌ പാവപ്പെട്ടവനെന്നൊ പണക്കാരനെന്നൊ നോക്കാതെ ആരുവിളിച്ചാലും മടി കൂടാതെ പോകും, പക്ഷെ സാധാരണക്കര്‍ ക്ഷണിക്കാറില്ല, ക്ഷണിക്കാതെ എങ്ങിനെ പോകും. എന്തുകൊണ്ട്‌ ക്ഷണിക്കുന്നില്ലയെന്നതിനു സാമ്പത്തികം ഒരു മുഖ്യ ഘടകമാണെന്നും മനസ്സിലായി.

എന്നിട്ടും എന്റെ സംശയങ്ങള്‍ തീര്‍ന്നിട്ടില്ല, ഒരു പക്ഷെ നിങ്ങള്‍ക്കതു മാറ്റുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

1) തിരുമേനിമാരുടെ ചിലവുകള്‍ വഹിക്കുവാന്‍ സാധരണക്കാര്‍ക്കു പറ്റില്ലെ?(കല്യാണത്തിനു എല്ലാം ചിലവുകളാണ്‌,അപ്പോള്‍ ഈ ചെറിയ ചിലവ്‌ ഒരു ചിലവാണൊ)

2)വലിയ പണക്കാരുടെ കല്യാണാത്തിനല്ലാതെ സാധാരണക്കരുടെ കല്യാണത്തിനു തിരുമേനിമാര്‍ പങ്കെടുത്തിട്ടുണ്ടൊ?(എന്റെ ഇടവകയില്‍ അത്യാവിശ്യം പണമുള്ള ആളുകള്‍ ഉണ്ട്‌, പക്ഷെ ഞാനിതുവരെ ഒരു വല്യതിരുമേനിയുടെ സാന്നിദ്ധ്യം കണ്ടിട്ടില്ല)

3)എന്തുകൊണ്ട്‌ സാധാരണക്കാര്‍ അഭിവന്ദ്യന്മാരായ തിരുമേനിമാരെ ക്ഷണിക്കുന്നില്ല?

4) എന്താണ്‌ തിരുമേനിമാരെ ക്ഷണിക്കുന്നതിനുള്ള മാനദണ്ഡം?

5) സാധാരണക്കരുടെ ആഘോഷങ്ങള്‍ക്കല്ലെ തിരുമേനിമാര്‍ പ്രാമുഖ്യം കൊടുക്കേണ്ടത്‌?(സാമ്പത്തിക ചിലവ്‌ അരമന തന്നെ വഹിക്കാന്‍ സാധിക്കില്ലെ)

രാഷ്ട്രീയത്തിലുമുണ്ട് ഇതുപോലുള്ള അവസ്ഥ, മന്ത്രിമാര്‍ പ്രമുഖരുടെ ആഘോഷങ്ങള്‍ക്ക് അസൌകര്യങ്ങള്‍ ഒരു തടസ്സമായിക്കാണാറില്ല.

എല്ലാമതങ്ങളിലുമുണ്ട് ഇത്തരം കാര്യങ്ങള്‍, അതുകൊണ്ട് ദയവുചെയ്ത് വേറൊരു വീക്ഷണത്തീലൂടെ എന്റെ ഈ പോസ്റ്റിനെ കാണരുത്!

18 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    കഴിഞ്ഞ ദിവസം മനോരമ പേപ്പര്‍ നോക്കിയപ്പോള്‍, കുറെ കല്യാണ ഫോട്ടൊകള്‍ കണ്ടു. അതില്‍ ചിലതില്‍ അഭിവന്ദ്യ തിരുമേനിമാര്‍ കൂടെനിന്നുള്ള ദമ്പതിമാരുടെ പടങ്ങളുമുണ്ടായിരുന്നു. ഇതു കണ്ടപ്പോള്‍ എന്റെ പണ്ടുമുതലുള്ള സംശയം തലപൊക്കി. എന്റെ അടുത്തിരുന്ന് റെനിയോട്‌ ഇതിനെപ്പറ്റി ചോദിച്ചു; അതിങ്ങനെയാണ്‌,

    ‘മാഷെ‘, “എന്തുകൊണ്ടാണു സമൂഹത്തിലെ ഏറ്റവും വിലപിടിച്ച ആളുകളുടെ വീട്ടിലെ കല്യാണത്തിനുമാത്രം തിരുമേനിമാര്‍ പങ്കെടുക്കുന്നത്‌?“

  2. സജീവ് കടവനാട് said...

    നല്ല പോസ്റ്റ്.

  3. സു | Su said...

    തിരുമേനിമാരെ ക്ഷണിക്കാത്തതുകൊണ്ടാവും, സാധാരണക്കാര്‍. അല്ലെങ്കില്‍, സമൂഹത്തിലെ, വിലയുള്ള, ആള്‍ക്കാരുടെ വിവാഹത്തിനുമാത്രമേ തിരുമേനിമാര്‍ പോകൂ എന്നു വിചാരിക്കുന്നുണ്ടാവും. മന്ത്രിമാരെ, ജനങ്ങള്‍ക്ക് മുഴുവന്‍ ക്ഷണിക്കാമല്ലോ. പക്ഷെ മന്ത്രി എല്ലായിടത്തും ചെല്ലുമോ? അതു തന്നെ കാര്യം.

  4. മഴവില്ലും മയില്‍‌പീലിയും said...

    വിളിക്കാത്ത കല്യാണത്തിനു തിരുമേനിവന്നാല്‍ എങ്ങനെയിരിക്കുമ്
    തിരുമേനിക്കും ഇല്ലെ ആഗ്രഹങ്ങള്

    ..പാവം തിരുമേനി
    .എന്തുമാത്രം കല്യാണമാ മിസ് ആകുന്നെ...ഞാന്‍ ഓടി...

  5. ശ്രീ said...

    വലിയ കല്യാനങ്ങള്‍‌ക്കു മാത്രമേ ഞാനും തിരുമേണിമാരെ കണ്ടിട്ടുള്ളൂ...
    എന്താണാവോ കാര്യം?

  6. ഉപാസന || Upasana said...

    Kunja,
    thirumenimarikkitte thaaNgaanalle..?
    Ithokke ellaavarkkum Ariyavunnathalle kunja.
    Pinne blogile kunjaadukalute sathrutha vaangaan upaasana illa.
    :)
    upaasana

  7. കുഞ്ഞന്‍ said...

    കമന്റിട്ടവര്‍ക്കെല്ലാം നന്ദി പറയുന്നു, പക്ഷെ, ഒരു ഇടയന്‍ പോലുമില്ലെ എന്റെ സംശയം നേരാവണ്ണം ദുരീകരിക്കാന്‍...?

    ഇതൊരു തര്‍ക്കത്തിനൊ വേണ്ടിയല്ല, എന്തുകൊണ്ട് ഇങ്ങിനെയാകുന്നു എന്നറിയുവാന്‍ വേണ്ടിയാണ്

  8. സഹയാത്രികന്‍ said...

    സോറി കുഞ്ഞേട്ടാ...നോ ഐഡിയ...
    എന്തേലും അറിയാമായിരുന്നേല്‍ പറഞ്ഞേനെ... എന്തായാലും ഒന്ന് ശ്രമിച്ച് നോക്കാം... ഉത്തരം കിട്ടിയാല്‍ അറിയിക്കാം
    :)

  9. മറ്റൊരാള്‍ | GG said...

    അറിയാത്തകാര്യം പറയാന്‍ പാടില്ല എന്നാണല്ലോ പ്രമാണം. എങ്കിലും എനിയ്ക്ക് തോന്നുന്നത് പറയട്ടെ. ഇതൊരു ആര്‍ഭാടത്തിന്റെ ഭാഗമായിട്ടാണ്‍് ഞാന്‍ കാണുന്നത്. പിന്നെ എല്ലാ തിരുമേനിമാരും ഇതിനൊന്നും പോകാറില്ല. അവര്‍ക്ക് അവരുടേതായ നിഷ്ഠ്കളുണ്ട്. ഇനിയ്ം ക്ഷണിച്ചാല്‍ തന്നെ വരാമെന്നുള്ളവര്‍ക്ക് നമ്മളുടെ തിയ്യതിയിലൊന്നും അവരെ കിട്ടുകയില്ല.

    തിരുമേനിമാര്‍ക്ക് ഓശാന പാടാനും പണം ചിലവഴിക്കാനും താല്പര്യ്മുള്ള ഭക്തന്മാരായിരിക്കും ഏത് വിധേനേയും അവരെ വിവാഹം നടത്താന്‍ ക്ഷണിക്കുന്നത്.

  10. Typist | എഴുത്തുകാരി said...

    ശരിയാണ്, സമൂഹത്തിലെ ഉന്നതന്മാരുടെ വീട്ടിലെ കല്യാണങ്ങള്‍ക്കു മാത്രമേ വലിയ തിരുമേനിമാരെയൊക്കെ കണ്ടിട്ടുള്ളൂ.

    കാരണം അറിയില്ല, ആലോചിച്ചിട്ടുമില്ല.

  11. കുഞ്ഞന്‍ said...

    സഹയാത്രികാ: ഉത്തരത്തിനു വേണ്ടി കാത്തിരിക്കുന്നു.

    മറ്റൊരാള്‍/gg : പാവങ്ങള്‍ വിളിക്കുമ്പോള്‍ അവര്‍ക്ക് അസൌകര്യം, എന്നാല്‍ കീശയില്‍ കാശുള്ളവര്‍ വിളിച്ചാല്‍...


    എഴുത്തുകാരി : അതുകൊണ്ടാണീ പോസ്റ്റിട്ടത്, പക്ഷെ ആരും....

  12. ഹരിശ്രീ said...

    കുഞ്ഞന്‍ ചേട്ടാ,

    കാര്യം ശരി തന്നെ വലിയ വിവാഹങ്ങള്‍ക്കേ തിരുമേനിമാരെ കണ്ടിട്ടുള്ളൂ. പല സുഹ്രത്തുക്കളോടും തിരക്കിയെങ്കിലും കാരണം ആര്‍ക്കും അറിയില്ല..

  13. ... said...

    എന്ടെ സംശയത്തിന് ഇതുവരെ മറുപടി കിട്ടിയില്ല

    എന്ടെ സംശയത്തിന് ഇതുവരെ മറുപടി കിട്ടിയില്ല

    എന്ടെ സംശയത്തിന് ഇതുവരെ മറുപടി കിട്ടിയില്ല

    എന്ടെ സംശയത്തിന് ഇതുവരെ മറുപടി കിട്ടിയില്ല

  14. simy nazareth said...

    കേട്ടിടത്തോളം ഒരു വികാരി കാര്‍മ്മികത്വം വഹിക്കുന്നതിനും ഒരു തിരുമേനി കാര്‍മ്മികത്വം വഹിക്കുന്നതിനും പള്ളി ഈടാക്കുന്ന തുക വേറെ വേറെ ആണ്. കൃത്യമായ കണക്കുകള്‍ അറിയില്ല.

    അറിയാത്ത ടോപ്പിക്കായോണ്ട് അധികം അഭിപ്രായം തട്ടാന്‍ മടി. :(

  15. സഹയാത്രികന്‍ said...

    കുഞ്ഞേട്ടാ...

    ഞാന്‍ ഇതിനെപ്പറ്റി എന്റെ ചില സുഹൃത്തുക്കളോട് ചോദിച്ചിരുന്നു... അവരുടെ അഭിപ്രായം ഇപ്രകാരമാണു....

    തിരുമേനിമാര്‍ക്ക് പാവപ്പെട്ടവനെന്നോ...ധനികനെന്നോ വിവേചനമില്ല.... എല്ലാരും നല്ല ഇടയന്റെ കുഞ്ഞാടുകള്‍ തന്നെ...

    പിന്നെ തിരുമേനിമാരെ കാണുക എന്നത് അല്‍പ്പം മെനക്കെട്ട പരിപാടിയാണു... ആരും മെനക്കെടാന്‍ ശ്രമിക്കറില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.... ചില പ്രത്യേക ദിവസങ്ങളിലേ സന്ദര്‍ശനം അനുവദിക്കുകയുള്ളൂ... അതിനും കാലേകൂട്ടി ഏര്‍പ്പാടു ചെയ്യണം... ഇത് ശ്രമകരമാണെന്നതിനാല്‍ പലരും ഒഴിവാക്കുന്നു....

    തിരുമേനിമാരെ കൊണ്ടുവരാന്‍ ( മംഗളകര്‍മ്മത്തില്‍ പങ്കെടുപ്പിക്കാന്‍) പ്രത്യേക ചിലവുകളുള്ളതായി അറിവില്ല... ഓരോരുത്തരും അവനവന്റെ കഴിവിനനുസരിച്ച് സ്വീകരണം ഏര്‍പ്പാടാക്കുമെന്ന് മാത്രം....

    പിന്നെ പണച്ചാക്കുകള്‍ ഞാന്‍ നേരത്തേ സൂചിപ്പിച്ച മെനക്കേട് മറ്റാരേയെങ്കിലും ഏല്‍പ്പിച്ച്... ഏതേലും വഴിയേ മെനക്കെടാതെ തന്നെ കാര്യസാധ്യം നടത്തുന്നു എന്നും ഒരു പക്ഷം... ഇതിന്റെ ആത്യന്തികമായ ലക്ഷ്യം വെറും 'ജാഡ' മാത്രമാണെന്നും അഭിപ്രായം വന്നു.

    മംഗളകര്‍മ്മത്തിന്റെ തിയ്യതികളില്‍ തിരിമേനിമാര്‍ തിരക്കില്ല എങ്കില്‍ അവര്‍ പങ്കെടുക്കാന്‍ സന്നദ്ധരാകും എന്നു തന്നെ അവര്‍ പറയുന്നു...അവിടെ പാവപ്പെട്ടവനെന്നോ...പണക്കാരനെന്നോ തരംതിവില്ലാത്രേ.... സാധാരണക്കാര്‍ പലരും ശ്രമിക്കാത്തതു കൊണ്ടാണു... അവരുടെ മംഗളകര്‍മ്മങ്ങളില്‍ തിരുമേനിമാരുടെ സാന്നിദ്ധ്യം ഇല്ലാതെ പോകുന്നതെന്നും പറയുന്നു

    ഇത് അങ്ങയുടെ സംശയം ദൂരീകരിക്കാന്‍ ഇടയാക്കുമോ എന്നറിയില്ല...എന്നാലും കമന്റുന്നു....

    :)

  16. മന്‍സുര്‍ said...

    കുഞാ.....
    നല്ല ചോദ്യം..പക്ഷേ ഉത്തരം കിട്ടുക പ്രയാസം..
    ഇതു ഒരു തിരുമേനിമാരുടെ മാത്രം കാര്യമല്ല...എല്ലാ വിഭാഗത്തിലുമുണ്ടീ വേര്‍തിരിവ്‌.
    കാരണമെന്ത്‌..??
    പണക്കാര്‍..തിരുമേനിമാരുടെ കുത്തക്കയല്ല..അത്‌ പോളേ പണക്കാര്‍ തിരുമേനിമാരുമായ്‌ അത്ര നല്ല ഒരു ബന്ധം ഉണ്ടു എന്ന്‌ എനിക്ക്‌ തോന്നിയിട്ടില്ല..പിന്നെ നാട്ടിലെ പ്രമാണിമാരുമായ്‌ ഒരു നല്ല ബന്ധം വെച്ചു പുലര്‍ത്തുന്നത്‌ തിരുമേനിമാര്‍ക്ക്‌ ഗുണവുമാണ്‌...
    പിന്നെ തിരുമേനിമാരെ പാവവെട്ടവരുടെ കല്യണങ്ങള്‍ക്ക്‌ പലരും വിളിക്കാത്തതാണ്‌ പ്രധാന കാരണം..എന്ത്‌ കൊണ്ടു വിളിക്കുന്നില്ല...
    തിരുമേനിമാര്‍ക്ക്‌ അവര്‍ ഒരുക്കുന്ന സൌകര്യങ്ങള്‍ മതിയാവുമോ...??
    അവര്‍ ക്ഷണിച്ചാല്‍ വരുമോ എന്നൊക്കെയുള്ള സ്വയം വിലയിരുത്തലുകള്‍ ആണ്‌ ഇത്തരം പ്രശ്‌നങ്ങളുടെ നിമിത്തം.
    മരണവീടുകളില്‍ ഈ തിരുമേനിമാര്‍ സന്ദര്‍ശിക്കുന്നില്ലേ...??
    തിരുമേനിമാരെ മരണ വാര്‍ത്ത അറിയിക്കുന്നവര്‍ കല്യണം അറിയിക്കാറില്ല..അതാണ്‌ പ്രശ്‌നം.
    പിന്നെ ആദ്യം സൂച്ചിപ്പിച്ച പോലെ എല്ലാ വിഭാഗത്തിലും ചില വേര്‍തിരിവുകള്‍ ഉണ്ടു....
    ഇനി ഇപ്പോ ഇതൊന്നും ഇല്ലെങ്കിലും നടകേണ്ട കല്യാണങ്ങള്‍ നടക്കാതിരിക്കില്ലല്ലോ...
    പിന്നെ പേരെടുക്കുവാന്‍ വേണ്ടി കല്യാണം നടത്തുന്നവരുടെ ആഘോഷങ്ങളില്‍ മന്ത്രിമാരെ വരെ കാണം അവര്‍ക്ക്‌ കല്യാണത്തേക്കാല്‍ വലുതാണ്‌ ഇവരുടെ സാന്നിദ്ധ്യം. എന്‍റെ മാത്രം അഭിപ്രായം പറഞുവെന്നെയുള്ളു




    നന്‍മകള്‍ നേരുന്നു.

  17. മുക്കുവന്‍ said...

    എനിക്ക് തോന്നുന്നത് പണം മാത്രം പോരാ അവരു വരാന്‍. സഭയില്‍ കുറച്ച് പിടിപ്പും വേണം. അതായത് വല്ല വികാരിമാരോ, പേരുകേട്ട കന്യാസ്ത്രീകളോ വീട്ടില്‍ നിന്നുണ്ടായാല്‍ അവരെ പ്രത്യേകം ക്ഷണിച്ചാല്‍ ഒഴിവുണ്ടായാ‍ല്‍ വരും.

  18. fungalena said...

    Hello - I arrived at your blog by accident and cannot read your language but can appreciate the photos of your beautiful children. Regards - alena