Tuesday, August 5, 2008

ഉറങ്ങാനുള്ള വിദ്യകള്‍..!

ഉറക്കം കിട്ടാനുള്ള കുറച്ച്‌ എളുപ്പവഴികള്‍...ശാസ്ത്രീയമായ അടിത്തറയുണ്ടൊന്നു ചോദിച്ചാല്‍ അതൊന്നും എനിക്കറിഞ്ഞുകൂടാ, പക്ഷെ മരുന്നൊ മദ്യമൊ ഇല്ലാതെയുള്ള ഉറക്കത്തിനുള്ള എന്റെ ചില വിദ്യകള്‍...നിങ്ങള്‍ക്കും ഇതുപോലത്തെ വിദ്യകളറിയാമല്ലൊ..

നിങ്ങള്‍ ഉറങ്ങാന്‍ വേണ്ടി കിടക്കുമ്പോള്‍...

ആദ്യം കിടപ്പ്‌ സുഖകരമായ അവസ്ഥയിലാക്കുക..അതിനുമുമ്പ്‌ വെള്ളം കുടിക്കണമെന്നുണ്ടെങ്കില്‍ വെള്ളം കുടിക്കുക അതുപോലെ മൂത്ര ശങ്കയും തീര്‍ത്തിരിക്കണം.. പിന്നെ കണ്ണുകളടക്കുക...ഇനി....

നിങ്ങള്‍ നിങ്ങളുടെ കുട്ടിക്കാലം ഓര്‍ക്കുക..കൂട്ടൂകാരൊത്ത്‌ കളിക്കുന്നതും ചിരിക്കുന്നതും..പ്രത്യേകം ശ്രദ്ധിക്കുക അടിപിടിയും മറ്റു വേദനിപ്പിക്കുന്ന സംഭവങ്ങളും ഏഴയലത്ത്‌ വരരുത്‌..അഞ്ചുമിനിറ്റിലുള്ളില്‍ നിങ്ങളുറങ്ങിയിരിക്കും അപ്പോള്‍ മുഖത്തൊരു മന്ദസ്മിതവും ഉണ്ടായിരിക്കും ഉറപ്പ്‌..!

നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ ടെറസ്സിലൊ അല്ലെങ്കില്‍ ഉയര്‍ന്ന പ്രദേശത്തൊ നില്‍ക്കുന്നതായി കാണുക അപ്പോള്‍ ആരും ചുറ്റുവട്ടത്തിലുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. ഇപ്പോള്‍ നിങ്ങള്‍ പറക്കാന്‍ തുടങ്ങുകയാണ്‌. പതിയെ പൊങ്ങുന്നു മരങ്ങളുടെയും വീടുകളുടെയും ഇടയിലൂടെ..അങ്ങിനെ..പറക്കുമ്പോള്‍ താഴെ കുട്ടികള്‍ കളിക്കുന്നത് കാണുന്നു (ചില കാര്യങ്ങള്‍ ഒഴിവാക്കണം കാണരുതാത്ത കാര്യങ്ങള്‍ ഉദാ..കുളിസീന്‍)..പിന്നെ അടുത്ത്‌ ഏറ്റവും ഉയരം കൂടിയ കെട്ടിടമൊ മറ്റൊ ഉണ്ടെങ്കില്‍ അതിനെ ചുറ്റി നിങ്ങള്‍ മുകളിലേക്ക്‌ കുതിക്കുന്നു അങ്ങിനെ നിങ്ങള്‍ പറക്കുന്നു..വീമാനനത്തില്‍ കയറി യാത്ര ചെയ്തവര്‍ക്ക്‌, കാഴ്ചകള്‍ പെട്ടന്ന് ഓടിയെത്തും. ഞാന്‍ ചെയ്യുന്ന ഈ വിദ്യയില്‍ ഇവിടെ നിന്ന് പറക്കുമ്പോള്‍ (ബഹ്‌റൈന്‍), നാട്ടിലേക്ക് വഴിയറിയാത്തതിനാല്‍ നാട്ടിലേക്കുള്ള വീമാനത്തിന്റെ പുറകെ പറക്കുന്നതായി സങ്കല്പിക്കും. ഈ വിദ്യയില്‍ പ്രകാരം അഞ്ചൊ ആറൊ മിനിറ്റിനുള്ളില്‍ നിങ്ങളുറങ്ങിയിരിക്കും..തീര്‍ച്ച..!

തൊണ്ണൂറ്റൊമ്പത്‌ മുതല്‍ താഴേക്ക്‌ മനസ്സിലെണ്ണുക.. ഒന്നുവരെയെത്തുകയാണെങ്കില്‍ വീണ്ടും ഒരു പ്രാവിശ്യം കൂടി തൊണ്ണൂറ്റൊന്‍പതു മുതല്‍ താഴേക്കെണ്ണുക..നിശ്ചയമായും നിങ്ങളുറങ്ങിയിരിക്കും..അച്ചട്ട്‌..!

പാട്ട്‌ കേള്‍ക്കാം അധികം ഒച്ചയില്ലാതെ..അതും ഉറക്കത്തിലേക്കു കൂട്ടിക്കൊണ്ടു പോകും..!

ബോറടിപ്പിക്കുന്ന ഏതെങ്കിലും പുസ്തകങ്ങള്‍ വായിച്ചാലും ഉറക്കം വരും..!

പഠിക്കുന്ന കുട്ടികളാണെങ്കില്‍.. പഠിക്കുന്ന പുസ്തകം വായിച്ചാല്‍ മതി അല്ലെങ്കില്‍ വായിക്കണമെന്ന് തോന്നിയാലും മതി..ഉറങ്ങിയിരിക്കും..!

*
*
*
*
*
*
*
ദാമ്പത്യ ജീവിതത്തില്‍ പെട്ടന്നുള്ള ഗുഡ്നൈറ്റ് പറയല്‍ ഇണക്ക് ഇഷ്ടപ്പെടില്ല..!

56 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  ഉറക്കം കിട്ടാനുള്ള കുറച്ച്‌ എളുപ്പവഴികള്‍...

  ശാസ്ത്രീയമായ അടിത്തറയുണ്ടൊന്നു ചോദിച്ചാല്‍ അതൊന്നും എനിക്കറിഞ്ഞുകൂടാ, പക്ഷെ മരുന്നൊ മദ്യമൊ ഇല്ലാതെയുള്ള ഉറക്കത്തിനുള്ള എന്റെ ചില വിദ്യകള്‍...!

  നിങ്ങള്‍ക്കും ഇതുപോലത്തെ വിദ്യകളറിയാമല്ലൊ..എങ്കില്‍ പറഞ്ഞുതരിക അത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടട്ടെ..

 2. അടകോടന്‍ said...

  ഉറങാതിരിക്കാന്‍ വല്ല വഴികളും കിട്ടിയിരുന്നെങ്കില്‍ ..
  രാവിലെ ഉണര്‍ന്നാല്‍ ഒട്ടുമെ ഉറക്കം വരാതിരിക്കാനും ..

 3. sandoz said...

  പിന്നേ...55 രൂപേം സോഡെം കപ്പലണ്ടീം ഒണ്ടേല്‍ ആര്‍ക്കും ഒറക്കം വരണ നാട്ടിലാണു കുഞ്ഞന്റെ ലൊടുക്ക് വിദ്യകള്‍....
  എന്നാലും കുളിസീന്‍ കാണണ്ടാ എന്നു പറഞ്ഞതിനോട് ഞാന്‍ പ്രതിഷേധിക്കുന്നു.
  ബാച്ചിലേഴ്സ് ക്ലബ് നാളെ ഒരു സമ്പൂര്‍ണ ഹര്‍ത്താലും ....പെരിയാര്‍ കുളിക്കടവില്‍ ഒരു പ്രധിഷേധ മീറ്റിംഗും സംഘടിപ്പിക്കുന്നതായിരിക്കും....
  ജാഗ്രതൈ

 4. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: ഉറക്കം വരാതിരിക്കാനുള്ള വല്ല വിദ്യേണ്ടോ ഓഫീസീന്ന്?

 5. കുഞ്ഞന്‍ said...

  അടകോടന്‍ മാഷെ..

  ആദ്യ പ്രതികരണത്തിന് നന്ദി..ആ വിദ്യകള്‍ അടുത്ത പോസ്റ്റുകളില്‍ നോക്കാം..

  സാന്‍ഡോസ് ഭായി..

  എനിക്കു വയ്യ..ചിരിച്ചു ചിരിച്ചു വയ്യാതെയായി..ഈ കമന്റെനിക്ക് വളരെയിഷ്ടമായി..ഒരു സ്പെഷ്യല്‍ താങ്സ്..!

 6. Typist | എഴുത്തുകാരി said...

  എന്തായാലും ഉറക്കത്തിനു വല്യ ബുദ്ധിമുട്ടില്ല, ഇപ്പോള്‍. വേണ്ടിവരുമ്പോള്‍ പരീക്ഷിച്ചുനോക്കാം.

 7. നിലാവ്‌ said...

  ഹെ കൊള്ളാലോ വീഡിയോൺ...ഒരു സംശയം...ഈ പരി പാടി ഒറക്കത്തിനു മുൻപാണോ അതോ ഉറങ്ങിക്കഴിഞ്ഞിട്ടാണോ ചെയ്യേണ്ടത്‌?

 8. ശ്രീ said...

  ഇതില്‍ പറക്കുന്നതും എണ്ണുന്നതും ചിലപ്പോള്‍ ഞാനും പരീക്ഷിയ്ക്കാറുണ്ട്... തീരെ ഉറക്കം വരാതെ കിടക്കുമ്പോള്‍...

  :)

 9. ബഷീർ said...

  ഉറക്കത്തിനു വല്യ പ്രശ്നൊന്നുല്ലായിരുന്നു. ഇനി ഈ പോസ്റ്റ്‌ പ്രകാരം ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിച്ച്‌ ഉറക്കം പോയിക്കിട്ടുമോ എന്ന ഒരു ശങ്ക.. : )

  എന്റെ ഒരു കൂട്ടുകാരന്‍ പറയുന്നു. അവനു ഉറക്കം വരാന്‍ നല്ല ഒരു പ്രസംഗത്തിന്റെ ഓഡിയോ ടേപ്പ്‌ റെക്കോര്‍ഡറില്‍ പ്ലേ ചെയ്ത്‌.. ഉറങ്ങാന്‍ കിടക്കും.. അഞ്ചു മിനിട്ടിനകം. കക്ഷി കൂര്‍ക്കം വലി തുടങ്ങിയിരിക്കും.. പാവം ടേപ്പ്‌ റിക്കോര്‍ഡര്‍.. അതിന്റെ സംയമെത്തുന്നതു വരെ പ്രസംഗിച്ചോണ്ടിരിക്കും..:)

 10. രസികന്‍ said...

  പഠിക്കുന്ന കുട്ടികളാണെങ്കില്‍.. പഠിക്കുന്ന പുസ്തകം വായിച്ചാല്‍ മതി അല്ലെങ്കില്‍ വായിക്കണമെന്ന് തോന്നിയാലും മതി..ഉറങ്ങിയിരിക്കും..!

  അതു സത്യം

  കുഞ്ഞൻ പോസ്റ്റ് നന്നായിരുന്നു, ഞാനും ഉറക്കം കിട്ടാൻ ഇതുപോലെ സന്തോഷം തരുന്ന കാര്യങ്ങൾ ആലോജിച്ചു കിടക്കും ( ചിലപ്പോൾ കപ്പലോടിക്കുന്ന ജോലിവരെ ചെയ്യാറുണ്ട്)

 11. സൂര്യോദയം said...

  കിടക്കുന്നതേ ഓര്‍മ്മ കാണാറുള്ളൂ... ഉറങ്ങാനുള്ള വിദ്യ ആലോചിക്കുമ്പോഴെയ്ക്കും ഉറങ്ങിയിരിക്കും.. അതുകൊണ്ട്‌, തല്‍ക്കാലം ഈ ഐറ്റംസ്‌ പെട്ടിയിലിരിക്കട്ടെ. ഉറക്കമില്ലാത്ത രാവുകള്‍ വരികയാണെങ്കില്‍ പെട്ടിതുറന്ന് പരീക്ഷിക്കാം :-)

 12. ടോട്ടോചാന്‍ said...

  ഉറക്കം വരാതിരിക്കാനുളള പണികള്‍ എന്തെങ്കിലും ഉണ്ടോ കുഞ്ഞാ?

 13. ബിന്ദു കെ പി said...

  പഠിക്കുന്ന ബുക്ക് കണ്ടാല്‍ ഉറക്കം താനേ വരുമെന്നു പറയുന്നത് വളരെ കറക്റ്റ്. പഠിക്കുന്ന കാലം കഴിഞ്ഞതോടെ ഉറക്കവും പോയി..!!
  ഉറങ്ങാന്‍ നേരം ഒരു ഗ്ലാസ് പാലു കുടിച്ചാല്‍ പെട്ടെന്ന് ഉറക്കം വരുമെന്ന് കേട്ടിട്ടുണ്ട്.(തടി കൂടുമെന്ന പേടിയാല്‍ ഞാന്‍ പരീക്ഷിച്ചിട്ടില്ല.) ഇനിയിപ്പോള്‍ സങ്കല്‍പ്പ പറക്കല്‍ ഒന്നു നോക്കിയേക്കാം.
  സാന്‍‌‌ഡോസിന്റേയും കിടങ്ങൂരന്റേയും കമന്റുകള്‍ നന്നേ രസിച്ചു

 14. ബാബുരാജ് said...

  ഇനി ഉണര്‍ത്താന്‍ ഒരു വിദ്യ പറഞ്ഞു തരട്ടേ?
  ചെവിയുടെ ദ്വാരത്തിനു മുന്‍പിലുള്ള മൃദുവായ ഭാഗം കൈവിരല്‍ കൊണ്ട്‌ സാവധാനം, ശക്തി കൂട്ടി ചെവിക്കുള്ളിലേക്ക്‌ അമര്‍ത്തിപ്പിടിക്കുക. ഉറക്കച്ചടവില്ലാതെ ആളെണീക്കും.

 15. അനില്‍@ബ്ലോഗ് // anil said...

  കുഞ്ഞന്‍ ഭായ്,
  ഇതൊക്കെ വല്ല ചോട്ടാ പിള്ളാര്‍ക്കു ഉറങ്ങാനെ പറ്റൂ. നാളെയെന്ത് എന്നെങ്ങാന്‍ ഓര്‍ത്തുപോയാല്‍ പിന്നെ ഉറക്കം സലാം പറഞ്ഞതു തന്നെ. അതു പോട്ടെ.
  എണ്ണല്‍ പരിപാടി ചിലപ്പോള്‍ വിജയിക്കാതെ വരും, അപ്പൊള്‍ അതിന്റെ വേറൊരു പരിഷ്കാരം കൂടി ചെയ്യും, എണ്ണുന്നതിന്റെ കൂടി ഒരു “കൌണ്ടര്‍” സങ്കല്‍പ്പിക്കും, ഒന്നു, അതു മറിഞ്ഞു രണ്ടു,പിന്നെ മൂന്നു അങ്ങിനെ ,മിക്കവാറും ഉറങ്ങും,ഇല്ലെങ്കില്‍ ചാറ്റ് റൂം ശരണം.

 16. മുസ്തഫ|musthapha said...

  എനിക്ക് ഉറങ്ങാന്‍ ഒരു വിദ്യേം വേണ്ട... ആദ്യമേ രണ്ട് കൂര്‍ക്കം അഡ്വാന്‍സായി വലിച്ചേ ഞാന്‍ ഉറങ്ങാറുള്ളൂ :)

  ബാബുരാജ് പറഞ്ഞ വിദ്യ പരീക്ഷിച്ചാല്‍ കയ്യിലിരിപ്പാവോ :)

  രണ്ട് കൈ കൊണ്ടും കഴുത്ത് പിടിച്ചു ഞെക്കിയാലും മതി ഉറക്കച്ചടവില്ലാതെ ആളെണീക്കും :)

 17. ജിജ സുബ്രഹ്മണ്യൻ said...
  This comment has been removed by the author.
 18. ജിജ സുബ്രഹ്മണ്യൻ said...
  This comment has been removed by the author.
 19. Sarija NS said...

  ഉറക്കം വരാന്‍ വലിയ ബുദ്ധിമുട്ടാ മാഷെ. :( എണ്ണല്‍ പരിപാടിയൊക്കെ സ്ഥിരം നടത്തും. ഇന്ന് മാഷിന്‍റെ കുറിപ്പടി ഒന്നു പരീക്ഷിച്ച് നോക്കട്ടെ.

 20. ജിജ സുബ്രഹ്മണ്യൻ said...

  അതേയ്... കാന്താരീസ് വൈദ്യം എന്നു പറഞ്ഞു കളിയാക്കില്ലെങ്കില്‍ ഞാന്‍ കുറച്ചു മരുന്നു പറഞ്ഞു തരട്ടെ..

  1.രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്നെ 2-3 ചുമന്നുള്ളി ചവച്ചിറക്കുക... വായ് കഴുകാന്‍ മറക്കരുത്........
  2.രാത്രിയില്‍ എരുമപ്പാല്‍ കുടിച്ചാല്‍ പെട്ടെന്ന് ഉറക്കം വരും
  3. ചൂടു വെള്ളത്തില്‍ തേന്‍ ചേര്‍ത്തു രാത്രി കിടക്കുന്നതിനു മുന്നെ കുടിക്കുക...
  4. ഒരു ഗ്ലാസ്സ് കുമ്പളങ്ങാ നീര് കിടക്കുന്നതിനു മുന്നെ പതിവായ് കുടിക്കുക...
  5. വിഷ്ണുക്രാന്തി പാലില്‍ അരച്ച് കുറച്ചെടുത്ത് തൈരില്‍ ചേര്‍ത്തു കഴിക്കുക..

  6. പൂവാംകുറുന്നല്‍ ഇടിച്ചു പിഴിഞ്ഞ നീരില്‍ വെളിച്ചെണ്ണ ചേര്‍ത്തു കാച്ചി തലയില്‍ തേക്കുന്നതു നല്ലതാണത്രെ...
  7. ശ്രദ്ധിക്കുക... മാനസികമായ പ്രശ്നങ്ങളാല്‍ ആണു ഉറക്കം വരാത്തതെങ്കില്‍ എത്രയും പെട്ടെന്നു അതിനു ചികിത്സ തുടങ്ങുക..

  വീട്ടില്‍ അച്ഛന്‍ പറഞ്ഞു തന്ന പൊടിക്കൈകളാണ്..ഉറക്കക്കുറവുള്ളവര്‍ക്ക് പരീക്ഷിക്കാവുന്നതാണ്..

 21. അല്ഫോന്‍സക്കുട്ടി said...

  ഉറക്കം കിട്ടാന്‍ ഉറക്കം വരണ വരെ ഉറങ്ങാതിരുന്നാല്‍ പോരെ. ഉറങ്ങാതിരിക്കാന്‍ ഉറക്കം മതിയാവണ വരെ ഉറങ്ങിയാല്‍ പോരെ. ഉറക്കം വന്നട്ട് വയ്യ.

 22. smitha adharsh said...

  കുഞ്ഞന്‍ ചേട്ടാ..നല്ല പോസ്റ്റ്..
  sandoz ന്‍റെ കമന്റ് കലക്കി...
  എനിക്ക് ഉറങ്ങണം എന്ന് തോന്നുമ്പോള്‍,സാധാരണ സംഭവിക്കാരുള്ളത്-എന്‍റെ മോള്‍ ഇരുന്നു "തകര്‍പ്പന്‍ കളി"...അവളെയും പിടിച്ചു ഉറക്കാന്‍ വല്ല വിദ്യയും ഉണ്ടോ?

 23. ബാജി ഓടംവേലി said...

  കുഞ്ഞൻചേട്ടന്‍,
  പോസ്റ്റ് നന്നായിരുന്നു....
  ഒന്ന് ഉറങ്ങിയിരുന്നെങ്കില്‍ ഉണരാമായിരുന്നെന്ന് വിചാരിച്ച് ഇനി മണിക്കൂറുകള്‍ പാഴാക്കേണ്ടല്ലോ..

 24. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

  കുഞ്ഞാ, എന്തിനിത്ര പാടു പെടുന്നു? സാന്റോസ് പറഞ്ഞ സാധനം രണ്ടു പെഗ്ഗങ്ങു വീശിയേച്ച് നീണ്ടു നിവര്‍ന്നങ്ങനെ കിടന്നാല്‍പ്പോരേ?

 25. Bindhu Unny said...

  കൊള്ളാം കുഞ്ഞാ വിദ്യകള്‍. അടുത്ത തവണ ഉറക്കം വരാതിരിക്കുമ്പോ പരീക്ഷിക്കുന്നതായിരിക്കും. :-)

 26. ദിലീപ് വിശ്വനാഥ് said...

  സാന്റോസിന്റെ അഭിപ്രായത്തോട് പൂ‍ര്‍ണ്ണമായും യോജിക്കുന്നു.

 27. OAB/ഒഎബി said...

  രാവിലെ എട്ട് മണിക്ക് പണി തുടങ്ങിട്ട് ഇപ്പൊ പത്ത് മണിക്ക് നിറ്ത്തി ഭക്ഷണം കഴിഞ്ഞ് ഇതിന്മേല്‍ ഇരുന്നതേയുള്ളു. ഉറക്കം വന്നിട്ട് വയ്യ. ഇനിയെന്തിന്‍ വേറെ ഒരു വിധ്യ.... കിടക്കട്ടെ, വല്ല സറ്ക്കാറ് ജോലിക്കാറ്ക്കും ഉപകരിക്കും.

 28. Vishnuprasad R (Elf) said...

  ഉറക്കം വരാന്‍ വേറെയും വഴികളുണ്ട്:

  ഉടനടി ഉറക്കം വരാന്‍:
  1.കുഞ്ഞന്റെ രണ്ട് പോസ്റ്റ് വായിക്കുക.
  2.ദൂര്‍ദര്‍ശനില്‍ വരുന്ന വല്ല ശാസ്ത്രീയ സംഗീതവും കേള്‍ക്കുക.
  3.ഭാഗവതം എടുത്ത് വെച്ച് അര്‍ഥം മനസ്സിലാക്കാന്‍ ശ്രമിക്കുക.

  ഉറക്കം വരാതിരിക്കാന്‍:
  1.കമ്പ്യൂട്ടരിന്റെ മോണിട്ടര്‍ ബ്രൈറ്റ്നസ്സ് കൂട്ടി വെയ്ക്കുക.
  2.നാളെ നിങ്ങള്‍ ചത്തുപോകുന്നതിനെക്കുറിച്ച് ആലോചിക്കുക.
  3.എന്നെ മനസ്സില്‍ സങ്കല്പിക്കുക

  പത്തുമിനുട്ട്-അരമണിക്കൂര്‍ കഴിഞ്ഞ് ഉറക്കം വരാന്‍:
  1.കഴിഞ്ഞാഴ്ച്ച കണ്ട സെക്കന്റ് ഷോയിലെ 'ചൂടന്‍'രംഗങ്ങള്‍ അയവിറക്കുക.

  ഉറക്കം കഴിഞ്ഞ് ഉണരുമ്പോള്‍ 'ഉന്മേഷ'ത്തോടെ ഊണരാന്‍:

  1.'ഉന്മേഷി'നെ വിളീച്ച് അടുത്തു കിടത്തുക.

 29. Anil cheleri kumaran said...

  sandoz kalakki!!
  nhanum athanu parayanudesichath..
  anyway..
  ur ideas are very good.
  eppozhenkilum try cheyyam..

 30. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  ചര്‍ച്ചാബ്ലോഗുകള്‍ വായിച്ചാലും മതി

 31. കുഞ്ഞന്‍ said...

  ചാത്തന്‍ സ്വാമി..
  അതാണ് സര്‍ക്കാരാഫീസ്..ഉറക്കം വരാതിരിക്കാനുള്ള വിദ്യ..ഒരു സര്‍ക്കാര്‍ ഓഫീസാനെങ്കില്‍ ഏതു വിദ്യ ഉപയോഗിച്ചിട്ടും കാര്യമില്ല നിങ്ങളുറങ്ങിയിരിക്കും അല്ലെങ്കില്‍ ഉറക്കം നടിച്ചിരിക്കും..!

  എഴുത്തുകാരി ചേച്ചി..
  വെറുതെ പരീക്ഷിക്കേണ്ടാ കാരണം പിന്നെ അതൊരു ശീലമാകും..!

  കിടങ്ങൂരാന്‍ മാഷെ..
  ഇങ്ങനത്തെ കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചാല്‍ ഞാന്‍ പോസ്റ്റ് ഡിലിറ്റു ചെയ്യും..ഭീഷണി ഭീഷണി..അല്ലാതെ ഒളിച്ചോട്ടമൊന്നുമല്ല.

  ശ്രീക്കുട്ടാ..
  അപ്പോള്‍ ശ്രീക്കുട്ടനും വിദ്യകള്‍ പരീക്ഷിച്ചിട്ടുണ്ടല്ലെ.. വേറെയും വിദ്യകളറിയമല്ലെ അതും പറയുക.

  ബഷീര്‍ ഭായി..
  അപ്പോള്‍ ഉറക്കം വരാതിരിക്കാനുള്ള വിദ്യകളില്‍ ഈപ്പറഞ്ഞത് ചേര്‍ത്തുവയ്ക്കാം. പിന്നെ പ്രസംഗം കേട്ടിരുന്നാല്‍ ഉറങ്ങുമെന്നുള്ളതിന് ടിവിയില്‍ പ്രസംഗം കാണിക്കുമ്പോള്‍ സദസ്സിലേക്കു ക്യാമറ തിരിയുമ്പോള്‍ത്തന്നെ മനസ്സിലാക്കാം പ്രസംഗത്തിന് മാസ്മര ശക്തിയുണ്ടെന്ന്. ഞാനും പാട്ട് കേട്ട് ഉറങ്ങാറുണ്ട് പക്ഷെ പാട്ട് കേള്‍പ്പിക്കുന്ന സാധനം നിര്‍ത്താന്‍ വേണ്ടി എഴുന്നേറ്റാല്‍,പിന്നെ ഉറങ്ങണമെങ്കില്‍ പറക്കണം..!

  രസികന്‍ ഭായി..
  കപ്പലോടിക്കുന്നതൊക്കെ കൊള്ളാം പക്ഷെ ആ കപ്പല്‍ ടൈറ്റാനിക്ക് ആകാതെ നോക്കണം..!

  സൂര്യേദയം മാഷെ..
  ഉറക്കമില്ലാത്ത രാവുകള്‍ വരാതിരിക്കട്ടെ..ഈ വിദ്യകള്‍ പരീക്ഷിക്കാന്‍ അവസരം ഉണ്ടാകാതെ പോകട്ടെ..!

  ടോട്ടൊചാന്‍ ഭായി..
  ഉത്തരം വെരി സിമ്പിള്‍..നാളത്തെ കാര്യം ഓര്‍ത്താല്‍ മതി ഉറക്കം പമ്പ കടന്ന് മലയും കയറും..!

  ബിന്ദൂട്ടി..
  ഉറക്കം വരാന്‍ പാലുകുടിക്കണമെന്ന് ബിന്ദു പറയുമ്പോള്‍ സാന്‍ഡോസ് പറയുന്നത് 55 രൂപയും പിന്നെ സോഡയും കപ്പലണ്ടിയും മതീന്നാ..ഇനി സാന്‍ഡോസും ഉദ്ദേശിച്ചത് 55 രൂപക്ക് പാലു മേടിച്ച് കഴിച്ചുറങ്ങാനാണൊ..

  ഓ.ടോ.എന്തായാലും ശ്രീക്കുട്ടാ വണ്ണം വയ്ക്കാനുള്ള വിദ്യയും ഉറക്കം കിട്ടാനുള്ള വഴിയും ബിന്ദൂട്ടി പറഞ്ഞത് ശ്രദ്ധിക്കുമല്ലൊ

  ഇത്രയും അഭിപ്രായങ്ങള്‍ പറഞ്ഞ കൂട്ടുകാര്‍ക്ക് നന്ദി..ഇത്രയുമെഴുതിയപ്പോഴേക്കും ഉറക്കം വരുന്നു..ബാക്കി പിന്നെ

 32. nandakumar said...

  ലതു കൊള്ളാലോ കുഞ്ഞാ!! :)
  ഓഫീസിലിരുന്നു ഉറക്കം വരുമ്പോള്‍ മലയാളം ബ്ലോഗിലെ അടിപിടി വായിക്കുകയോ ഓര്‍ക്കുകയോ ചെയ്യും. അല്ലെങ്കില്‍ കടം വാങ്ങിച്ചത് തിരിച്ചുകൊടുക്കാനുള്ളതു ഓര്‍ക്കും. കാശയച്ചോ എന്നു ചോദിച്ചു വിളിക്കുന്ന അമ്മയേയും ചേട്ടന്റെയ്യും ഫോണ്‍ കോള്‍ ഓര്‍ക്കും. പിന്നെ ഒറക്കം പോകും.
  ഉറങ്ങാന്‍ ഞാനിപ്പോ സാന്‍ഡോസ് പറഞ്ഞ പരിപാടിയാ ചെയ്യുന്നത്. കൂട്ടിനിപ്പോ ബ്ലോഗിനു പുറത്തു ചാടിയ ഒരു ഹിറ്റ് ബ്ലോഗറും കൂടെയുണ്ട്.

  ബാബുരാജ് പറഞ്ഞ പരിപാടി കൊള്ളാം കേട്ടാ. ക്ഷീണം വരുമ്പോഴോ ഉറക്കം വരുമ്പോഴോ അതു ചെയ്യാം. ഫ്രഷ് ഫീലിംഗ്.

 33. ഇന്ദു said...

  urakkam varan ithu vare bhuthimuttu undayittilaa..kattilu kandal njan pinne shavamayi enna ellarum parayunne...but urangi eneekan velya bhuthimutta..athinu enthelum vazhi undo???

  pinee aa manamayile choodathu engene urakkam varana..ividuthe mazhayum thanuppum sukamulla kaatum onnum avide ilalo..hehehe..
  enthu sukamanenno purathu mazha thimirthu peyyumbol moodi puthachu kidannunrangan....
  kothiyaavunundo???

 34. നിരക്ഷരൻ said...

  കുഞ്ഞന്‍സേ..

  ഉറക്കവിദ്യകള്‍ പറഞ്ഞ് തന്നതിന് നന്ദി. പക്ഷെ ഇതിന്റെയൊന്നും ആവശ്യം എനിക്കില്ല. ഉറങ്ങാനാണ് കിടന്നതെങ്കില്‍ 5 മിനിറ്റിനകം ഞാന്‍ ഉറങ്ങിയിരിക്കും. അത് കിടന്ന് തന്നെ വേണമെന്നില്ല. ഇരുന്നും ഉറങ്ങിക്കളയും.

  ഉറക്കം ഒരു അനുഗ്രഹമാണ് മാഷേ. ആ അനുഗ്രഹം ഇല്ലെങ്കില്‍ എന്തൊക്കെ അഭ്യാസമിറക്കിയാലും നിദ്രാദേവി കനിയണമെന്നില്ല.

  അവസാനത്തെ വരി കലക്കി :) :)

 35. കുഞ്ഞന്‍ said...

  ബാബുരാജ് മാഷെ..
  ഉണര്‍ത്താനുള്ള ഈ വിദ്യ അസ്സല്‍ സാധനം തന്നെ. ഇത് ആലസ്യം അകറ്റാനും നല്ലതു തന്നെ. ഒരു പ്രത്യേക കടപ്പാട്.

  അനില്‍@ മാഷെ..
  ഹഹ.. ചോട്ടാ പിള്ളേര്‍ക്ക് ഉറങ്ങാന്‍ ഈ വിദ്യയൊന്നും വേണ്ട.മൂന്ന് നാല് വയസ്സിലുള്ള കുട്ടികള്‍ക്ക് കഥ കേട്ടാലും ഉറക്കം വരും..

  അഗ്രജന്‍ ഭായ്..
  ഹഹ ആ വിദ്യ കൊള്ളാലൊ..കിടന്നുറങ്ങുക..ഇരിന്നുണ്ണുക.എന്നുപറയുമ്പോലെ ഈ അഡ്വാന്‍സിനും പിന്നില്‍ കഥയുണ്ടാകുമല്ലെ. ബാബുരാജ് മാഷിന്റെ വിദ്യ അസ്സലാണ്. എന്നാല്‍ കഴുത്തില്‍ പിടിച്ചുള്ള വിദ്യ പ്രകാരം ചിലപ്പോള്‍ ഉറക്കം വരാതെ ഒന്ന് രണ്ട് മൂന്ന് മൂന്ന് രണ്ട് ഒന്ന് ഇങ്ങനെ അഴി എണ്ണാന്‍ പറ്റും..!

  സരിജാ..
  പരീക്ഷിച്ചു നോക്കിയിട്ടു പറയണെ..ഇത് ഞാനായിട്ട് കണ്ടെത്തിയതല്ല..എന്നാലും പറക്കുന്നത് എന്റെ തന്നെ കുറിപ്പടിയാണ്.

  കാന്താരീസ്..
  അസ്സലായി..കളിയാക്കുകയൊ ഇല്ലേയില്ല..
  ഇത്രയും നല്ല ആധികാരികമായ വിദ്യകള്‍ ബൂലോകത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും. ഈ ഒറ്റമൂലികള്‍ പറഞ്ഞുതന്നതിന് ഒരു കിടിലന്‍ നന്ദി പ്രത്യേകം പറയുന്നു. പിന്നെ ആ ഏഴാമത്തെ പോയന്റ്.. മാനസിക പ്രശ്നങ്ങള്‍(ഭ്രാന്തിലേക്കുള്ള ലക്ഷണം) ഉണ്ടെങ്കില്‍ ഗുളിക തന്നെ ശരണം.
  പിന്നെ ആദ്യമിട്ട കമന്റിലെ ഒറ്റമൂലിയും നല്ലതായിരുന്നു പക്ഷെ എണ്ണ വിരിപ്പിലൊക്കെയാകും. എന്നാലും അത് ഡിലറ്റണ്ടായിരുന്നു. കിടക്കുന്നതിനു മുമ്പ് നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചാലും ഉറക്കം കിട്ടും.

  അല്ഫോണസാ ചേച്ചി..
  ഹഹ ..ഏറ്റവും നല്ല വിദ്യ..കൈയ്യടി കിട്ടിയിട്ടുണ്ടട്ടൊ.


  സ്മിതാ..
  എന്റെ ശ്രീമതി ഇതേ ചോദ്യവും അസൂയയുമായി എന്നൊട് എന്നും വഴക്കിടും..നിങ്ങള്‍ക്ക് ഒന്നും അറിയേണ്ട ഞാനിവിടെ കഥ പറഞ്ഞ് കഥ പറഞ്ഞ് മടുത്തു ആ സമയത്ത് നിങ്ങളുടെ ഒരു കൂര്‍ക്കംവലി..കാരണം എന്റെ മോന്‍ അവന് കിടക്കുമ്പോള്‍ കഥ കേള്‍ക്കണം ഞാനാണെങ്കില്‍ കിടക്കുന്നതെ ഓര്‍മ്മയുണ്ടാകൂ..അപ്പോള്‍ ആ വിദ്യ സ്മിതക്ക് കിട്ടുകയാണെങ്കില്‍ ദയവുചെയ്ത് എന്നെയും അറിയിക്കണമേ..കുടുംബ വഴക്കലി ഒരു കാരണം ഒഴിവാക്കാമല്ലൊ.

  ബാജി മാഷെ..
  ഹഹ..ഇതിപ്പോള്‍ ജോലി കിട്ടിയിട്ടുവേണം ലീവെടുക്കാന്‍ എന്നു പറയുന്നതുപോലെയാണല്ലൊ.

  അഭിപ്രായം പറഞ്ഞ ഇത്രയും പേര്‍ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു.

 36. smitha adharsh said...

  അതേ..കുഞ്ഞന്‍ ചേട്ടാ..ഇപ്പോഴത്തെ പിള്ളേരെ ഒക്കെ ദൈവം ഫോട്ടോസ്റാറ്റ് എടുത്തിട്ട് വിട്ട പോലെ...ഇവിടതെതിനും കഥ കേട്ടാലെ ഉറക്കം വരൂ...നിങ്ങള്‍ അച്ഛന്‍മാര്‍ ആകെ ചെയ്യുന്ന കാര്യം അല്ലെ..ഇത്? അതെന്കിലും സിന്‍സിയര്‍ ആയിട്ട് ചെയ്യ് മനുഷ്യാ..
  തല്ലണ്ട...ഞാന്‍ ഈ ഡിസ്ട്രിക്ട് കടന്നു..

 37. അശ്വതി/Aswathy said...

  അഞ്ചു വയസ്സുക്കാരന്‍ ഉണ്ണികുട്ടന് അഞ്ചു കഥകളും കഴിഞ്ഞു ഒരു കണ്ണുരുട്ടും കഴിഞ്ഞാണ് ഉറക്കം.
  എനിക്ക് കട്ടിലിന്റെ ഓര്‍മ വന്നാലെ ഉറക്കം.
  ഓരോതര്‍ക്കും ഓരൊന്നു പോലെ ,അല്ലെ?

 38. കുഞ്ഞന്‍ said...

  മോഹനേട്ടാ..
  ഉം പെഗ്ഗ് വീശിയിട്ട് കിടന്നൊറങ്ങാമെന്നൊ..നല്ല ശേലായി ഒരാഴ്ച ശരിക്കും ഉറങ്ങാന്‍ പറ്റില്ല അതുപോലത്തെ ഡോസായിരിക്കും (മദ്യമല്ല..ചീത്തപറയലും അടിയും) ശ്രീമതി തരുന്നത്. സാന്‍ഡോസ് പെഗ്ഗിന്റെ കാര്യം പറഞ്ഞിട്ടില്ല..പാലും സോഡയും അതാണിപ്പോഴത്തെ സ്റ്റൈല്‍..!

  ബിന്ദു..
  പരീക്ഷിക്കാന്‍ തുടങ്ങിയാല്‍ പിന്നെയതൊരു ശിലമായി മാറും..എന്നാലും ഈ കുഞ്ഞന്‍ പറഞ്ഞതല്ലെ ധൈര്യമായി പരീക്ഷിച്ചോളു ട്ടൊ.

  വാല്‍മീകി മാഷെ..
  ഏത് കുളിസീനിന്റെ കാര്യത്തിലൊ.. :(

  ഓഎബി മാഷെ..
  അവിടെ തെറ്റിയല്ലൊ സര്‍ക്കാരാഫോസില്‍ ചുമ്മാ ഫയല്‍ മാത്രം കണ്ടാല്‍ മതി..ഞാന്‍ കേട്ടിരിക്കണത് സര്‍ക്കാരാഫീസില്‍ ജോലിയുള്ളവര്‍ ഉറക്കം വരാനായി കിടക്കുന്നതിനുമുമ്പ് കട്ടിലിനു സമീപം ഒരു കെട്ട് ഫയലുകള്‍ കൊണ്ടു വയ്ക്കുമെന്നാണ്. ചുമ്മാ എന്നെ തല്ലല്ലേ ദാസപ്പന്‍‌മാരെ..

  ഡോണ്‍ ഭായി..
  ഹഹ കസറി കമന്റ്..എല്ലാവരും ഈ വിദ്യകള്‍കൂടി പ്രയോജനപ്പെടുത്തണം.
  മാഷ് പറഞ്ഞതില്‍ ഒരു കാര്യം മാത്രം നടക്കില്ല..ഉന്മേഷിനെ കൂടെ കിടത്തുക..അല്ലെങ്കില്‍ത്തന്നെ ഞെരുങ്ങി ഞെരുങ്ങിയാണ് കിടക്കുന്നത് അതിണ്ടെ കൂടെ ഉന്മേഷും കൂടി വന്നാല്‍..! ഒരു സ്പെഷ്യന്‍ നന്ദി..ട്ടൊ

  കുമാരന്‍ മാ‍ഷെ..
  ഇതു പരീക്ഷിക്കാന്‍ ഇടവരാതിരിക്കട്ടെ..കിടക്കുമ്പോഴേക്കും ഉറങ്ങാന്‍ പറ്റട്ടെ..അയ്യോ ശാപം ഫലിക്കുമൊ..ദൈവമേ, മാഷെ കല്യാണം കഴിഞ്ഞതാണൊ..ഇല്ലെങ്കില്‍..

  ഞാന്‍ പോസ്റ്റിടുകയും സാന്‍ഡോസ് കൈയ്യടി നേടുകയും ചെയ്തല്ലൊ..സാന്‍ഡോസ് ഭായി അപ്പോള്‍ എപ്പോഴാ ഒരു ചിയേര്‍സ് പറയുന്നത്..?

  പ്രിയ ഉണ്ണികൃഷ്..
  ഹഹ ചര്‍ച്ചാബ്ലോഗുകള്‍ വായിക്കാന്‍ പോയാല്‍ ടിവി സീരിയലിന്റെ അവസാന ഭാഗം കാണാന്‍ കാത്തിരിക്കുന്നതുപോലെയാകും..എന്നാലും തമ്മില്‍ ഭേദം ചര്‍ച്ചാബ്ലോഗ് തന്നെ.

  ഇത്രയും അഭിപ്രായം എഴുതിയ ബ്ലോഗേര്‍സിന് നന്ദി പറയുന്നു..ബാക്കി ഊണുകഴിഞ്ഞ്.

 39. അരുണ്‍കുമാര്‍ | Arunkumar said...

  ഏറ്റവും എളുപ്പമുള്ള വഴി ഞാന്‍ പറയാം....
  ഒരു കുളി പാസാക്കുക...
  രാത്രിയാണെങ്കില്‍ എപ്പോള്‍ ഉറങ്ങി എന്ന് ചോദിച്ചാല്‍ മതി...
  ഭക്ഷണത്തിന് ഒരു മണിക്ക്‌ൂര്‍ കഴിഞ്ഞു വേണം കുളി...

  ഉറക്കം വേണ്ടെങ്കിലോ... ഒരു കുളി പസാക്ക്...
  ഉറക്കം ഗംഗ കടക്കും ;)

  ഒരുപക്ഷെ വൃത്തിക്ക് വളരെ ശ്രദ്ധ കൊടുക്കുന്നത് കൊണ്ടാകാം കുളിക്കല്‍ എന്നെ സഹായിക്കുന്നത് :)

 40. saju john said...
  This comment has been removed by the author.
 41. saju john said...

  കുഞ്ഞുപോസ്റ്റുകളാല്‍ അത്ഭുതം കാട്ടാ‍റുള്ള കുഞ്ഞന്‍, എന്തിനാ ഈ വലിയ പോസ്റ്റ് ഇട്ടത്? നീട്ടിപ്പരത്തിവലിച്ചെഴുതിയെഴുതാന്‍ ബൂലോഗത്തോണോ ആളുകള്‍ക്ക് പഞ്ഞം.

  മനസ്സിനു നല്ല സുഖമുണ്ടെങ്കില്‍ ഉറക്കം താനെ വരില്ലേ..കുഞ്ഞേട്ടാ.

 42. ശ്രീ said...

  ശ്ശെടാ! കുഞ്ഞന്‍ ചേട്ടന് ഇതു വരെ ഉറങ്ങാറായില്ലേ?

  ;)

 43. കുഞ്ഞന്‍ said...

  നന്ദന്‍ മാഷെ..
  വേണ്ടാ ഉറങ്ങാന്‍ മറ്റവനെ കൂട്ടുപിടിക്കേണ്ടാ (ദില്ലി വാലയെയല്ലാട്ടൊ)പിന്നെ അതൊരു നല്ല ശിലമായി മാറും..! ഞാനും അമ്മയെ വിളിക്കുമ്പോള്‍ അമ്മ പറയുന്ന ഒരു വാചകമുണ്ട് എടാ നീ കാശയച്ചൊ..അതു കേള്‍ക്കുമ്പോള്‍ ഉറക്കം പമ്പകടക്കും.

  ഇന്ദു..
  ഹഹ..ഞാനും അങ്ങിനെതന്നെ കട്ടിലുകണ്ടാല്‍ മതി പവനായിയായി മാറും. ഇവിടെ ഒടുക്കത്തെ ചൂട്..ഏസി ഉപയോഗിച്ചാലും ബില്ലുവരുന്ന കാര്യമോര്‍ക്കുമ്പോള്‍....ഡാഷ് ഡാഷ്..

  നിരുമാഷെ..
  അതെ ഉറക്കം ഒരു അനുഗ്രഹം തന്നെ. നിഷ്കളങ്കന്മാരാണ് പെട്ടന്ന് ഉറങ്ങുന്നതെന്ന് കേട്ടിട്ടുണ്ട്. അപ്പോള്‍ നമ്മള്‍ രണ്ടുപേരും നിഷ്കളങ്കന്മാരാണെന്ന് ബൂലോകം അറിയട്ടെ. പിന്നെ ആ അവസാന വരിയാണ് ഈ പോസ്റ്റിന്റെ ഹൈലറ്റ് അത് ആരും കണ്ടെത്തിയില്ല, അതിന് ഒരു അഭിനന്ദനം.

  സ്മിതാ..
  ഹഹ..അപ്പോള്‍ എവിടെയും അച്ഛന്മാര്‍ ഇങ്ങിനെതന്നെയാണല്ലെ..ഇത് ഞാന്‍ അവളോട് പറയട്ടെ.

  അശ്വതി..
  അഞ്ചു കഥകള്‍ മതിയൊ ഉണ്ണിക്കുട്ടന്..ഭാഗ്യവതി..ഇന്റെ ശ്രീമതിക്ക് എന്നും പുതിയ കഥതന്നെ പറയേണ്ടി വരുന്നു..ഇപ്പോള്‍ വന്നുവന്ന് എനിക്കും കഥ കേള്‍ക്കാതെ ഉറങ്ങാന്‍ പറ്റാതെയായി..

  ഇത്രയും അഭിപ്രായം പങ്കുവച്ചവരോട് നന്ദി പറയുന്നു..

 44. മച്ചുനന്‍/കണ്ണന്‍ said...

  ഡോക്ടര്‍...

  യൂണിവേഴ്സിറ്റി പരീക്ഷയുടെ മൂന്ന് നാള്‍ മുന്‍പ് 38 മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങിയ ഒരു മനുഷ്യനാ ഞാന്‍..
  ഇപ്പൊ തുടര്‍ച്ചയായി മുന്നു രാത്രികള്‍ ഉറങ്ങാതെ ജോലി ചെയ്തിരിക്കുന്നു..!!!

  ജോലിയുള്ള ദിവസങ്ങളില്‍ വൈകി ഉണരുകയും ജോലി ഇല്ലാത്ത സിവസങ്ങളില്‍ നേരത്തെ ഉണരുകയും ചെയ്യുന്നു..
  ഉറക്കം എനിക്കൊരു പ്രശനം തന്നെയാ ഇപ്പോഴും..
  എനിക്ക് താങ്കളുടെ കുറിപ്പടി ചേരുമോ..?

 45. ഗീത said...

  ഉറങ്ങാന്‍ ഒരു പ്രയാസവുമില്ലയെനിക്ക്. തലയൊന്നു ചായ്ക്കുകയേ വേണ്ടൂ, കിടക്കുകപോലും വേണ്ട.
  പക്ഷേ രാവിലെ ഉണരാനാണ് പ്രയാസം.
  എന്നും രാവിലെ ആരുടെയെങ്കിലും ശകാരം കേട്ടുകൊണ്ടാകും ഉണരുക. കുഞ്ഞുന്നാളില്‍ അമ്മയുടെ അടി. ഇപ്പോള്‍ മക്കളുടേയോ അവരുടെ അച്ഛന്റേയോ വായ്ത്താരി....
  അതും കേട്ടു കുറ്റബോധത്തോടെ ഉണര്‍ന്നാലും പിന്നേയും ഒരര മണിക്കൂര്‍ നേരത്തേക്ക് ഒന്നും ചെയ്യാന്‍ വയ്യാത്ത ഇനേര്‍ഷ്യ..

  ബാബുരാജ് പറഞ്ഞ രീതി നമുക്കു സ്വയം ചെയ്യാന്‍ പറ്റില്ലല്ലോ.അപ്പോള്‍ അതും രക്ഷയില്ല.

  പിന്നെ,

  സാന്‍ഡോസ് മുര്‍ദ്ദാബാദ്!
  ആണുങ്ങള്‍ക്കു മാത്രം ഉറങ്ങിയാല്‍ മതിയോ സാന്‍ഡോസേ ? ഒരു വിദ്യ പറഞ്ഞു തരുമ്പോള്‍ അത് എല്ലാവര്‍ക്കും പ്രയോഗിക്കാന്‍ പറ്റുന്നതാവണ്ടേ?
  പുരുഷപക്ഷപാതിയും സ്ത്രീവിരോധി(?)യുമായ സാന്‍ഡോസ് മുര്‍ദാബാദ്!

 46. G.MANU said...

  ഉറക്കം കിട്ടാനുള്ള ഏറ്റവും എളുപ്പവഴി.. കല്യാണം കഴിക്കാതിരിക്കുക

 47. ഒരു സ്നേഹിതന്‍ said...

  ഉറങ്ങാതിരിക്കാനുള്ള വല്ല വഴികളും ഉണ്ടോ കുഞ്ഞൻ ചേട്ടാ... അതു വിജയിച്ചാൽ ഞാൻ രക്ഷപ്പെട്ടു. പിന്നെ എനിക്കു സുഖായിട്ടുറങ്ങാം...

 48. Lathika subhash said...

  കുഞ്ഞാ ഉറക്കം വരാത്തവര്‍ക്കുള്ള കുറിപ്പു നന്നായി.ഞാനാ നാട്ടുകാരിയല്ലേ......
  “കിടന്നാലുടന്‍ ഉറങ്ങും.. ഇവീടൊരുത്തിക്ക്
  വീണിടം വിഷ്നുലോകം..”തുടങ്ങിയ പഴികള്‍
  പണ്ടേ കേട്ടവള്‍..(അമ്മ വക)
  അടുത്തിടെയായി എനിക്ക്
  കൂര്‍ക്കം വലിയും അകമ്പടിയുണ്ടത്രേ!
  ഈശ്വരാ.......................
  പിന്നെ കുഞ്ഞാ,
  അപകടത്തെക്കുറിച്ച്-മറക്കാനാവാത്തവര്‍ ബ്ലോഗില്‍...

 49. കുഞ്ഞന്‍ said...

  അരുണ്‍കുമാര്‍ ഭായി..
  ശരിയാണ് കുളിച്ചുകഴിഞ്ഞാന്‍ ഒരു ഫ്രഷ്നസ്സ് കിട്ടുകയും അത് രാത്രി കിടക്കുന്നതിനുമുമ്പാണെങ്കില്‍ നല്ലൊരു ഉറക്കത്തിനു വഴിയൊരുക്കുകയും ചെയ്യും. ഒരപവാദം കാക്കക്കുളി വൃത്തിക്കു സഹായമാകില്ല.

  നട്ടപിരാന്തന്‍ ജീ..
  എന്നെ സര്‍ക്കസുകാരനും ജാലവിദ്യക്കാരനും ആക്കിയത് ശരിയായില്ല. എല്ലാവരും നല്ല മനസ്സിനുടമകള്‍ തന്നെ. പക്ഷെ സാഹചര്യങ്ങളാണ്.....

  ശ്രീക്കുട്ടാ..
  ഈ വിദ്യ പറഞ്ഞുകൊടുത്തതോടുകൂടി എന്റെ ഉറക്കം നഷ്ടപ്പെട്ടു. ഇനിയിപ്പോ ഉറക്കം കിട്ടാന്‍ വേറെ വിദ്യ കണ്ടത്തെണം. കുറന്തോട്ടിക്ക് വാതം.!

  കണ്ണന്‍ മാഷെ..
  ഡോക്ടറാകണമെന്ന് ചെറുപ്പത്തിലെയുള്ള ആഗ്രഹമായിരുന്നു. എന്നാല്‍ പ്രീഡിഗ്രീ അഞ്ചുപ്രാവിശ്യം എഴുതിപ്പൊട്ടിയപ്പോള്‍ ആ അഗ്രഹം പൂവണിഞ്ഞില്ല. ജോലിയുള്ള ദിവസങ്ങളില്‍ വൈകി ഉണരുകയും ജോലി ഇല്ലാത്ത ദിവസങ്ങളില്‍ നേരെത്തെ ഉണരുകയും ചെയ്യുന്നുണ്ടെങ്കില്‍ ജോലിയില്ലാത്ത ദിവസങ്ങളില്‍ ജോലിക്കു പോകുകയും ജോലിയുള്ള ദിവസങ്ങളില്‍ ജോലിക്കു പോകാതിരിക്കുകയും ചെയ്താല്‍ ഈ പ്രശ്നത്തെ അതിജീവിക്കാം.

  ഗീതേച്ചി..
  സത്യം പറഞ്ഞാല്‍ ഞാന്‍ കുറച്ച് കൂടുതല്‍ ഉറങ്ങിയാലാരും ഒന്നും പറയില്ല പക്ഷെ അവളെഴുന്നേല്‍ക്കാന്‍ വൈകിയാല്‍ ഉറക്കത്തില്‍ക്കിടന്നാണെങ്കിലും ഞാന്‍ ചീത്ത പറയും. നോക്കണെ പെണ്ണിന്റെ ഗതികേട്. ദേ സാന്‍ഡോസ് വീണ്ടും..ചേച്ചി ഈ സംഗതി സിനിമയിലും മറ്റും കാണിക്കുന്നതുകണ്ടിട്ടില്ലെ ആണുങ്ങള്‍ക്ക് നിരാശവന്നാല്‍ മദ്യം മയക്കുമരുന്ന് എന്നിവയില്‍ അടിമയാകുന്നത് എന്നാല്‍ സ്ത്രീജനങ്ങളുടെ നിരാശയെ ഈ രീതിയില്‍ ചിത്രീകരികരിക്കാറില്ല.

  മനു മാഷെ..
  സത്യം അതാണെങ്കിലും പുരനിറഞ്ഞു നില്‍ക്കുന്നവര്‍ ഇത് ചെവികൊള്ളില്ല. പുര നിറഞ്ഞു നില്‍ക്കുന്നവരെ കല്യാണം കഴിച്ചാല്‍ ഉറക്കം നിങ്ങള്‍ക്ക് നഷ്ടപ്പെടും..!

  ഒരു സ്നേഹിതന്‍ മാഷെ..
  കല്യാണം കഴിഞ്ഞൊ..ഇല്ലെങ്കില്‍ കെട്ടിയാല്‍ മതി ഉറക്കം എന്നെത്തേക്കുമായി നഷ്ടപ്പെട്ടോളും.

  ലതിയേച്ചി..
  സ്ത്രീകള്‍ കൂടുതലുറങ്ങുന്നത് കുറ്റകരമായിട്ടാണ് ഞാനടക്കം ആണ്‍പ്രജകള്‍ നോക്കിക്കാണുന്നത്. എന്നാലും കൂടുതല്‍ ചീത്തപറയുന്നതും അമ്മമാര്‍ തന്നെ.

  അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു. നിങ്ങള്‍ക്ക് നല്ലൊരു ഉറക്കം കിട്ടട്ടെ..!

 50. സജീവ് കടവനാട് said...

  ഇതെല്ലാം കൂടി ഒറ്റത്തവണ പരീക്ഷിക്കാന്‍ എന്താ വഴി...?

 51. പിരിക്കുട്ടി said...

  urakkam varan oru nalla vazhi.....
  urakkam varumcol maathram kidakkuka....
  athanu ente vazhi.....

 52. poor-me/പാവം-ഞാന്‍ said...

  sorry I..am..gtng...s..l..e...e....p

 53. ഉപ ബുദ്ധന്‍ said...

  കാണരുതാത്ത കാര്യങ്ങള്‍ ഉദാ..കുളിസീന്‍)

  ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഞാന്‍ ഉറങ്ങുമ്പോള്‍
  ആ കാര്യം മാത്രം ആണ് ആലോചിക്കുന്നത്......
  നിങ്ങള്‍ എന്റെ ഉറക്കം നശിപ്പിച്ചു.

  അങ്ങനെ ചെയ്യരുത് എന്ന് പറ്ഞ്ഞാല്‍ എല്ലാവരും അങ്ങനെയല്ലേ ചെയ്യുകയുള്ളു.

 54. Kunjipenne - കുഞ്ഞിപെണ്ണ് said...

  നാശം ഒരോതോതര് എറങ്ങിക്കോളും ഒരോ പോസ്റ്റുമായിട്ട് മനുഷ്യന്റെ ഒറക്കോം പോയി.
  പോസ്റ്റിനേക്കാള് നന്നായി കമന്റും മറുപടീം
  ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപെണ്ണ്.

 55. അപ്പു ആദ്യാക്ഷരി said...

  കുഞ്ഞാ, എനിക്ക് ഉറക്കം വരാത്ത പ്രശ്നമില്ല. തലയിണ കണ്ടാല്‍, വെയിലത്തു കാറോടിച്ചാല്‍ ഒക്കെ ഉറക്കം വരും. പക്ഷേ ഉറക്കം മുടക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ടി.വി കണ്ടുകൊണ്ടിരിക്കുക, പ്രത്യേകിച്ചും ബെഡ്‌റൂമില്‍ ഒരു കാരണ വശാലും ടി. വി. വയ്ക്കാതിരിക്കുക.

 56. Unknown said...

  Enikkanek ottum urakkam ella.2 hr polum uraganilla ath endinde karanama