Monday, July 21, 2008

നല്ല സമയം..!

പൂയ്....പൂയ്...

കുതിരകളെ കച്ചവടം ചെയ്യുന്നുണ്ട്..വേണോ..പൂയ്....

*
*
*
*
*
*
*

കുറിപ്പ് : ഇതിനുശേഷം കഴുതകളെ മൊത്തം കച്ചവടം ചെയ്യാനാഗ്രഹമുണ്ട്..!

31 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    പൂയ്....പൂയ്...

    കുതിരകളെ കച്ചവടം ചെയ്യുന്നുണ്ട്..വേണോ..പൂയ്....

    *
    *
    *
    *
    ആരും ആരേക്കാള്‍ കേമന്മാരല്ല..!

  2. തണല്‍ said...

    കാലൊടിഞ്ഞ കുതിരയേക്കാള്‍ നന്ന്
    ചില കഴുതകള്‍ തന്നെ കുഞ്ഞാ!

  3. കുഞ്ഞന്‍ said...

    തണല്‍ ഭായി..

    മൃഗ ഡോക്ടറുടെ രേഖാപത്രം ഉണ്ടല്ലൊ കുതിരകള്‍ നല്ലതാണെന്ന്.

    അപ്പോള്‍ മുഴുവന്‍ കഴുതകളെയും വില്‍ക്കാന്‍ പറ്റുമല്ലെ.. നന്ദി

  4. നിരക്ഷരൻ said...

    രണ്ടാമത് പറഞ്ഞ കച്ചവടം നടന്നത് തന്നെ. എന്ന് ചെയ്ത് തീരാനാ ? 125 കോടിയെങ്കിലും ഉണ്ടാകും ആ കഴുതകള്‍ :)

  5. ഒരു സ്നേഹിതന്‍ said...

    125 കോടിയില്‍ രാഷ്ട്രീയക്കാരെ ഒഴിവാക്കിയെക്ക്, അവര്‍ വിഡ്ഢികളല്ല, വിഡ്ഢികലാക്കുകയെ ഉള്ളു...

  6. ശ്രീ said...

    ആരെ ഉദ്ദേശ്ശിച്ചാണോ ആവോ...
    [ഇന്നത്തെ പത്രം വായിച്ചിട്ട് നാളു കുറേ ആയേയ്, അതോണ്ടാ]
    ;)

  7. ജിജ സുബ്രഹ്മണ്യൻ said...

    എത്ര കുതിരകള്‍ ഉണ്ട് ?? എന്തു വില ? ഹ ഓടാതെ കുഞ്ഞന്‍ ചേട്ടാ.. വില അറിഞ്ഞാലല്ലെ വാങ്ങാന്‍ പറ്റുമോ എന്ന് തീരുമാനിക്കാന്‍ പറ്റൂ...

  8. അനൊണി ആഷാന്‍ said...

    കേരളത്തില്‍ നിന്നുള്ള ഒരു കുതിര
    കായ് പഴുത്തപ്പോ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്നവസ്ഥയിലാ

  9. അനില്‍@ബ്ലോഗ് // anil said...

    നര്‍മ്മത്തില്‍ പൊതിഞ്ഞ ചിന്ത.
    കഴുതകള്‍ക്കു കൊമ്പു മുളക്കാന്‍ സാദ്ധ്യതയുണ്ടു കേട്ടൊ.

  10. Typist | എഴുത്തുകാരി said...

    വില കേക്കട്ടേ, എന്നിട്ടാലോചിക്കാം.

  11. കുഞ്ഞന്‍ said...

    നീരു ഭായി..
    മൊത്തക്കച്ചവടമാണ്..അപ്പോള്‍ ഒരാള്‍ വന്നാലും മുഴുവന്‍ വിറ്റുപോകാന്‍ സാദ്ധ്യതയുണ്ട്. ഡിമാന്റേറുമ്പോള്‍ സപ്ലെ കുറയും അദ് തന്നെ..!

    ഒരു സ്നേഹിതന്‍ മാഷെ..
    അവര്‍ കഴുതകളാണെന്ന് ആരു പറഞ്ഞു അവര്‍ കുതിരകളാണ്..യാഗാശ്വങ്ങള്‍..ആരുണ്ട് ഇവറ്റയെ പിടിച്ചുകെട്ടാന്‍..?

    ശ്രീക്കുട്ടാ..
    ഹഹ..ഇന്നത്തെ പത്രം വായനയുമായി ഇതിനൊരു ബന്ധമില്ല.. ഇവിടെ കച്ചവടം മാത്രം..വില്‍ക്കുന്നവനും വാങ്ങുന്നവനും തമ്മില്‍..അതില്‍ നമുക്കൊന്നും ഒരു സ്ഥാനമില്ല, പക്ഷെ നമുക്കും സ്ഥാനം കിട്ടും ഏറിയാല്‍ അടുത്തുതന്നെ..!

    കാന്താരിക്കുട്ടി..
    ഇത് വിലക്കല്ല വില്‍ക്കുന്നത് ബാര്‍ട്ടര്‍ വ്യവസ്ഥയിലാണ്..മഹാഭാരതത്തില്‍ യുധിഷ്ടരന്‍ ചെയ്തതുപോലെയും മാറ്റം ചെയ്യാം..ഇവിടെയും പകിട പകിട പന്ത്രണ്ടുണ്ട്.

    അനോണി ആഷാന്‍..
    കേരളത്തില്‍ കുതിരയുണ്ടൊ വില്‍ക്കാനായിട്ട്..കുളമ്പടി ശബ്ദമില്ലാത്ത കുതിരകള്‍ ഇന്റെ കൈയ്യിലില്ല.

    അനില്‍മാഷെ..
    അഥവാ കൊമ്പ് മുളച്ചാലും ആ കൊമ്പ് വാഴപ്പിണ്ടി പോലെയായാല്‍..

    എഴുത്തുകാരി ചേച്ചി..
    വില തുശ്ചം ഗുണം മെച്ചം..! കൈയ്യില്‍ തേങ്ങയൊ നാളികേരമൊ ഉണ്ടൊ.. അല്ലെങ്കില്‍ വേണ്ട പുല്ലായാലും മതി..ഇത് കൈമാറ്റ ചന്തയാണ് ചേച്ചി.

    അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി..
    ഇപ്പോളെനിക്കു പേടി എന്റെ ഈ കുതിരക്കച്ചവടത്തിനിടക്ക്, കുതിരയെ കെട്ടിയിട്ട സ്ഥലത്തിലെ കുതിരച്ചാണകം ആരെങ്കിലും അടിച്ചുമാറ്റിക്കൊണ്ടു പോകുമൊയെന്നാണ്..കാരണം പൂവ് കൃഷിക്ക് ഏറ്റവും നല്ല വളമാണിത്..!

  12. ഹരീഷ് തൊടുപുഴ said...

    മിക്കവാറും ഇന്ത്യയിലെ കോടാനുകോടി കഴുതകള്‍ക്കു പണിയാകാന്‍ പോകുവാന്നാ തോന്നുന്നെ, എന്തൊക്കെയായാലും നാളെയറിയാം...

  13. OAB/ഒഎബി said...

    നല്ല സമയത്താ പൂയ്..പൂ‍യ് ന്ന് കേട്ടത്
    ഞാനെന്റെ മുതലാളിയോട് പറഞ്ഞു. ‘കുതിരയെ
    കൊടുക്കാനുണ്ടെന്ന്‘. അവന്‍ ചോദിച്ചു ‘ഏ റിയാല്‍
    എത്ര വരുമെന്ന്‘. പിന്നെ പറഞ്ഞു, ‘നീ ഇവിടെ ഉള്ള
    സമയം വേറെ ഒന്ന് വേണ്ടാന്ന്‘.

    ഇനിക്കൊന്നും തിരിഞ്ഞീല.

    ഒഎബി.

  14. siva // ശിവ said...

    ഹലോ പ്രവീണ്‍,

    ഇതു നല്ല ചിന്തയും തമാശയും...

    ഈ കച്ചവടത്തെപറ്റി ആ കുതിരകള്‍ക്കും കഴുതകള്‍ക്കും വല്ല നിശ്ചയവും ഉണ്ടോ...

    സസ്നേഹം,

    ശിവ.

  15. mmrwrites said...

    ഓയ്...... കുറഞ്ഞപക്ഷം ഒരു എം. പിയെങ്കിലും ആകേണ്ടതായിരുന്നെന്നു ഇപ്പോള്‍ തോന്നുന്നുണ്ടല്ലേ..

  16. smitha adharsh said...

    :)

  17. Unknown said...

    അല്ല കുഞ്ഞേട്ടാ ഇവിടുത്തെ ഷെയിക്കിന്
    ആവശ്യമുണ്ടെന്ന് പറഞ്ഞൂ
    നിങ്ങളെങ്ങനെയാ
    ഹോള്‍സെയിലാണോ

  18. സജി said...

    ഇപ്പോള്‍ വില്‍ക്കാന്‍ വച്ചിരിക്കണത് എല്ലാം കോവര്‍ കഴുതയായാണേയ്.....പൂയ്.....കാശു കോടുത്ത എല്ലാരേം പറ്റിച്ചേ....

  19. ബിന്ദു കെ പി said...

    കുതിരക്കച്ചവടമാണ് തലവേദന പിടിച്ച പണി.
    കഴുതകള്‍ 125 അല്ല 500 കോടിയായാലും പെട്ടെന്ന് കച്ചവടം തീര്‍ത്ത് വീട്ടില്‍ പോകാം!!

  20. കുഞ്ഞന്‍ said...

    ഹരീഷ് മാഷെ..
    കഴുതകള്‍ നന്നായി പണിയെടുക്കുന്നവരാ‍ണ്..ഭായി അങ്ങിനെ പറഞ്ഞാല്‍ എന്റെ കച്ചവടം വെള്ളത്തിലാകും മടിയന്മാരായ കഴുതകളേ ആരെങ്കിലും വാങ്ങുമൊ?

    ഓഎബി കുട്ടാ..
    റിയാലെങ്കില്‍ റിയാല്‍..അങ്ങിനെ പറഞ്ഞ മുയലാലിക്ക് ഒരു തൊഴി കൊടുക്ക് അപ്പോള്‍ താനെ മനസ്സിലാകും.

    ശിവ ഭായി..
    അറക്കാന്‍ പോകുന്ന മരത്തിനോടും അനുവാദം ചോദിച്ചെട്ടെ വെട്ടാവൂ എന്ന് മരശാസ്ത്രം പറയുന്നു..പക്ഷെ കഴുതയെ കച്ചവടം ചെയ്യുമ്പോള്‍ ഞാനതൊന്നും നോക്കില്ല എനിക്ക് വലുത് എന്റെ താല്പര്യങ്ങളാണ്.

    എം എം ആര്‍ ഭായി..
    ആദ്യം ചിന്തിച്ചത് സിനിമയി അഭിനയിച്ചാല്‍ മാളികയിലിരിക്കാമെന്ന് പിന്നെ തോന്നി എങ്ങിനെ ഇന്ത്യന്‍ ക്രിക്കറ്റില്‍ കയറിപ്പറ്റാമെന്നായിരുന്നു..ഇനി ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കുകയേയില്ല അതിനേക്കാള്‍ എത്ര മടങ്ങ് കാശുണ്ടാക്കാം കുതിരകളെ കച്ചവടം ചെയ്താല്‍.

    സ്മിത മാം..
    ചിരിച്ചിട്ടു കാര്യമില്ല തുട്ടുണ്ടൊ എന്നാല്‍ കച്ചവടത്തില്‍ പങ്കെടുക്കാം.

    അനൂപ് മാഷെ..
    ഇത് മൊത്തക്കച്ചവടമാണ്. പിന്നെ അനൂപ് അവിടെയുള്ളപ്പോള്‍ ഷെയ്ക്ക് എന്തിനാ വേറെ വാങ്ങുന്നത്..( ചുമ്മാ )

    സജിമാഷെ..
    കോവര്‍ കഴുതകളുടെ പാലിന് ഔഷധവീര്യം കൂടും..പൂയ് പൂയ് ഔഷധ വീര്യമുള്ള കോവര്‍ കഴുതകളെ വില്പനക്ക്..ഇനി വില്പന കൂടും..സജി മാഷെ ഈ ഗുണം നേരെത്തെ എന്നെ അറിയിക്കേണ്ടതായിരുന്നു.

    ബിന്ദു മാം..
    അപ്പോള്‍ ഇതിനുമുമ്പ് കച്ചവടം ചെയ്ത് നല്ല പരിചയമുണ്ടല്ലെ. ബിന്ദു പറഞ്ഞത് ശരിയാണ് കുതിരകളെ മൊത്തക്കച്ചവടമല്ല പക്ഷെ കഴുതകളെ മൊത്തത്തിലാണ് വില്പനക്കു വച്ചിരിക്കുന്നത്.

    അഭിപ്രായങ്ങള്‍ പറഞ്ഞ എന്റെ പ്രിയകൂട്ടുകാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു..

  21. ഇന്ദു said...

    aanaye kittumo??

  22. ഇന്ദു said...
    This comment has been removed by the author.
  23. ഇന്ദു said...

    pinneye oru karyam!aa right top corner-il vechirikkuna script -ille tahu IP translate cheyyunnathil cheriya oru pishaku undu ketto!!
    njan banglooril ninu keriyalum athum mumbai ennu kanikkunu!!
    njan paranju sheriyalenkil kshamikkane..angene thonni athu kondu paranjatha..onnum vicharikkale..

  24. ഉഷശ്രീ (കിലുക്കാംപെട്ടി) said...

    എന്തായാലും നല്ല ബിസിനസ്സാ മോനേ കുഞ്ഞാ.
    പിന്നെ എനിക്കു കുതിരകളെയും വേണം കഴുതകളെയും വേണം.അവരില്ലങ്കില്‍ മഷിത്തണ്ടിലെ എന്റെ കുഞ്ഞിക്കഥകള്‍ മുമ്പോട്ടു കൊണ്ടു പോകാന്‍ കഴിയില്ല.

  25. ഗീത said...

    ആ കുതിരകള്‍ യജമാനസ്നേഹം ഇല്ലാത്തവരാണ്. അതുകൊണ്ടു വേണ്ട.

    കഴുതകള്‍ക്കതില്ലെങ്കിലും അവരെ കുറ്റം പറഞ്ഞുകൂട..
    വിഢ്ഹികള്‍... പാവങ്ങള്‍ ...
    കിട്ടുന്ന യജമാനനോടൊപ്പം ജീവിച്ചു പോട്ടെ.

  26. നിരക്ഷരൻ said...

    കുഞ്ഞന്‍സേ.....

    കുതിരക്കച്ചവടം കഴിഞ്ഞെന്നും 9 കോടി ലാഭം കിട്ടിയുന്നും അതില്‍ 3 കോടി മുന്‍‌കൂറായി ലഭിച്ചേന്നും പത്രത്തില്‍ കണ്ടു.

    എന്നാപ്പിന്നെ ഇനി കഴുതക്കച്ചവടം തുടങ്ങുകയല്ലേ ?
    മൊത്തമായിട്ടാണോ ചില്ലറയായിട്ടാണോ ? എത്രയാണ് ലേലം വിളിച്ച് തുടങ്ങേണ്ട മിനിമം തുക.

    എന്തായാലും കഴുത ഒന്നുക്ക് ഞാനൊരു 4 പൈസ വെച്ച് വിളിക്കുന്നു.

  27. കുഞ്ഞന്‍ said...

    ഇന്ദുക്കുട്ടി..
    കഴുതയെ വിറ്റുകഴിഞ്ഞാല്‍ തീര്‍ച്ചയായും ആനയെയും വില്പനക്ക് വയ്ക്കും..പിന്നെ ആ മൂലക്കിരിക്കുന്നവന്‍ പഴഞ്ചനാ‍ണ് അതുകൊണ്ട് അവനെ പറ്റിക്കാന്‍ നോക്കല്ലെ..

    കിലുക്കാം‌പെട്ടി ചേച്ചി..
    കുതിരയെ വിറ്റുപോയി..ഇനി കഴുതകള്‍ മാത്രമെയുള്ളൂ വില്‍ക്കാന്‍.. മഷിത്തണ്ടിലേക്ക് പുലികളും ശിങ്കങ്ങളും വരുന്നുണ്ടല്ലൊ..

    ഗീതേച്ചി..
    അതുകൊണ്ടാണു ചേച്ചി ഇവറ്റകളെ വില്‍ക്കാമെന്ന് തീരുമാനിച്ചത്.

    നീരുഭായി..
    അപ്പോള്‍ ലേലം തുടങ്ങാമല്ലെ..

    ലേലം തുടങ്ങുന്നു..
    നീരുഭായി 4 പൈസ ഒരു തരം..!
    നീരുഭായി 4 പൈസ രണ്ടു തരം..!

    ലേലം ഉറപ്പിക്കാന്‍ പോകുകയാണ്..സുഹൃത്തുക്കളെ നിങ്ങള്‍ക്കും ലേലത്തില്‍ പങ്കെടുക്കാം..

    അപ്പോള്‍ നീരുഭായിക്ക് 4 പൈസ എന്നകണക്കില്‍ കഴുതയൊന്നിന് ലേലം ഉറപ്പിക്കാന്‍ പോകുകയാണ്..

    ഒരുതരം..രണ്ടു തരം.. അവിടെ എത്രയാ പറഞ്ഞേ...

  28. കുഞ്ഞന്‍ said...

    ലേലം ആരംഭിക്കുന്നു..
    നീരുഭായി 4 പൈസ ഒരു തരം..!
    നീരുഭായി 4 പൈസ രണ്ടു തരം..!

    ലേലം ഉറപ്പിക്കാന്‍ പോകുകയാണ്..സുഹൃത്തുക്കളെ നിങ്ങള്‍ക്കും ലേലത്തില്‍ പങ്കെടുക്കാം..

  29. joice samuel said...

    വില കേക്കട്ടേ,
    എന്നിട്ടാലോചിക്കാം.....
    നന്‍മകള്‍ നേരുന്നു.......
    സസ്നേഹം
    മുല്ലപ്പുവ്...!!

  30. Kichu $ Chinnu | കിച്ചു $ ചിന്നു said...

    കുതിരകളൊക്കെ വിറ്റ് പോയല്ലോ കുഞ്ഞാ.. ഇനി കുറേ കഴുതകള്‍ മാത്രം മിച്ചം.. അതിനെ ആരും വാങ്ങുകയും ഇല്ല

  31. രസികന്‍ said...

    എനിക്കൊരു കുതിരയെ വേണം ( കഴുതയാക്കാൻ പറ്റുമോ എന്നു പരീക്ഷിക്കാനാ )
    പറ്റിയാൽ ഇനിയും വേണ്ടി വരും