അപ്പോള്‍ പറഞ്ഞുവന്നത്...
മനോരമ ന്യൂസ് ചാനലില്‍ നമ്മുടെ ബൂലോക സോദരിമാരെപ്പറ്റി ഒരു ഫീച്ചറുണ്ടെന്നറിവില്‍, കണ്ണിലെണ്ണയൊഴിക്കാതെ ചാഞ്ഞും ചെരിഞ്ഞും ഇരുന്ന്, കിടന്ന് അങ്ങിനെ അക്ഷമനായി ടിവിയി നോക്കിയിരിക്കുമ്പോള്‍ ആ പരിപാടി വന്നെത്തി. കൌതുകത്തോടെ നോക്കിയിരിക്കുമ്പോള്‍ വന്നെത്തിയ വനിതകളെ കണ്ടു അന്തം വിട്ടുപോയി. മൂന്നിന് പകരം പതിമൂന്ന് വനിതകള്‍..അതും സുന്ദരിമാരില്‍ സുന്ദരികള്‍..!
കാണാമറയത്തിരിന്നു ബ്ലോഗിങ്ങ് ചെയ്യുന്നവര്‍..നല്ലവരായ ചാനലുകാര്‍ അവര്‍ ബ്രോഡ്കാസ്റ്റ് ചെയ്തതത് മിസ് കേരള വിശേഷങ്ങളായിരുന്നു..!
ഇനിയിപ്പോ എനിക്കു സമയം തെറ്റിയൊ എന്നറിയാന്‍ വീണ്ടും കാന്താരീസ് നോക്കി അപ്പോളവിടെയൊരു ലിഖിതം യു എ ഇയില്‍ പ്രവാസികള്‍ക്കു വേണ്ടി മനോരമക്കാര്‍ വേറൊരു പ്രക്ഷേപണമാണു ചെയ്യുന്നതെന്ന്..ധിം തരികിട തോം...!
എന്താണ് കണവന്‍ പൊട്ടന്‍ കടിച്ചതുപോലെ നടക്കുന്നതെന്ന് കണവത്തി ഒളിഞ്ഞും തെളിഞ്ഞും അന്വേഷിച്ചു..എന്തു പറയും ? വനിതകളെ കാണാനിരിക്കാണെന്നു പറഞ്ഞാല്‍..മതി, ഒരാഴ്ചത്തേക്കു നേരാവണ്ണം ഭക്ഷണം തരമാകില്ല...
അങ്ങിനെ അന്നത്തെ അത്താഴത്തിനുവേണ്ടിയുള്ള അഭിനയം നിര്‍ത്തി വീടണഞ്ഞു, എന്നാപ്പിന്നെ ശരത്തിന്റെ കസര്‍ത്ത് കാണുന്നതിനേക്കാള്‍ ഭേദം ലോകത്തിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാന്‍ നോക്കിയപ്പോള്‍... ദേ അവിടെ നമ്മുടെ....പ്രിയ സോദരിമാരെക്കുറിച്ചുള്ള..ബാക്കി കുഞ്ഞു വെള്ളിത്തിരയില്‍...
അപ്പോഴേക്കും ആരും വിളിക്കാത്ത എന്റെ മൊബൈലേക്ക് ഒരു വിളി..അപ്പോള്‍ റെക്കോഡ് മുറിഞ്ഞു..എന്നാപ്പിന്നെ ഹാവ് എ ബ്രേക്ക് ആകെട്ടെന്ന് ഞാനും..
ഈ സംഭവങ്ങള്‍ ഇങ്ങിനെ പുരോഗിമിക്കുമ്പോള്‍ നാഥനുവേണ്ടി നല്ല പാതി അടുക്കളയില്‍ ചപ്പാത്തിമാവുമായി യുദ്ധത്തിലായിരുന്നു..
കര്‍ണ്ണന്‍ വിദ്യ അഭ്യസിക്കുന്ന കാലത്തിങ്കല്‍ ഗുരു വിശ്രമിക്കാന്‍ വേണ്ടി തന്റെ പ്രിയ ശിഷ്യന്‍ കര്‍ണ്ണന്റെ മടിയില്‍ കിടന്നു..അങ്ങിനെ മയങ്ങിക്കിടക്കവെ ഒരു വണ്ട് വന്ന് കര്‍ണ്ണന്റെ തുടയില്‍ വന്നിരുന്നു. വണ്ടിന്റെ കുത്തേറ്റുള്ള വേദന അടക്കിപ്പിടിച്ച് കര്‍ണ്ണന്‍ ഗുരുവിന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാന്‍ ശ്രമിച്ചു...എന്നതുപോലെ എന്റെ മോന്‍ അവന്‍ ഈ സംഭവം റെക്കോഡു ചെയ്തപ്പോള്‍ തലയില്‍പ്പിടിച്ചുവലിക്കുന്നു, ഉമ്മവയ്ക്കുന്നു, ചവിട്ടുന്നു, സംശയം ചോദിക്കുന്നു..കൂടെ അടുത്ത വീട്ടിലെ നാജിതാമോളും..!
ഇതൊക്കെ സഹിച്ച് മിണ്ടാതെ ദേഷ്യം അടക്കിപ്പിടീച്ച്..ഹെന്റമ്മോ സംഭവം ഒരു തരത്തില്‍ എന്റെ മൊബൈലിലാക്കി.. അപ്പോഴേക്കും ഒരു സന്ദേശം മൊബൈലിലേക്കു വരുകയും വീണ്ടും റെക്കോഡ് മുറിയുകയും ചെയ്തു.. വീണ്ടും ഷോട്ട് ബ്രേക്ക്...
വാല്‍ക്കഷണം : എന്റെ ആദിത്യനേയും അടുത്ത വീട്ടിലെ കൊച്ചു ചുന്ദരി നാജിതയേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..ക്ഷമീര്..!
അല്ല ഇത്ര ത്യാഗമൊക്കെ സഹിച്ച് ഇതൊക്കെ കൂട്ടുകാരെ നിങ്ങളെ കാണിക്കുന്നതെന്തിനുവേണ്ടി..? സ്നേഹം കൊണ്ട്.....
ഉവ്വുവ്വേ...
ഒരു ചെറിയ സമ്മാനം കേക്കിനുപകരം........കുഞ്ഞന് വയസ്സ് ഒന്ന്..!
http://ormakall.blogspot.com/2008/07/blog-post_13.html
കാന്താരിക്കുട്ടിയുടെ പോസ്റ്റിലേക്ക്
കടപ്പാട് : മലയാള മനോരമ ന്യൂസ് ചാനല്‍ ( വനിത )
Wednesday, July 16, 2008
വനിതാ ബ്ലോഗേഴ്സ്..!
രചന : കുഞ്ഞന് , ദിവസം : 3:28:00 PM
കാര്യം : കാന്താരിക്കുട്ടി, ഗീതാഗീതികള്‍, മാലതി മോഹന്‍ദാസ്..
Subscribe to:
Post Comments (Atom)
41 പ്രതികരണങ്ങള്‍:
അല്ല ഇത്ര ത്യാഗമൊക്കെ സഹിച്ച് ഇതൊക്കെ കൂട്ടുകാരെ നിങ്ങളെ കാണിക്കുന്നതെന്തിനുവേണ്ടി..? സ്നേഹം കൊണ്ട്.....
ഉവ്വുവ്വേ...
ഒരു ചെറിയ സമ്മാനം കേക്കിനുപകരം........കുഞ്ഞന് വയസ്സ് ഒന്ന്..!
കുഞ്ഞന് ചേട്ടാ,
ബൂലോകത്തിലെ കാന്താരിക്കുട്ടി ചേച്ചിയെക്കുറിച്ച് മനോരമ ന്യൂസില്‍ വന്ന പ്രോഗ്രാം ഇവിടെ പോസ്റ്റിയതിന് നന്ദി....
പിന്നെ ബ്ലോഗിന് ഒരു വയസ്സ് തികഞ്ഞതിന് എന്റെ വക പിറന്നാള്‍ ആശംസകള്‍...
ഒരു തേങ്ങയും പിടിച്ചോ ...ഠേ...
പരസ്യം പോലും വിടാതെ റെക്കോഡ് ചെയ്തു അല്ലെ? ഇതിനു വല്ല ചിക്കിലിയും മനോരമ ന്യൂസ് തന്നൊ കുഞ്ഞന്‍ ചേട്ടാ...ആ എന്തായാലും പോട്ടെ നമ്മുടെ കൂട്ടതിലുള്ള ഒന്നു രണ്ടു പേരെ ഇന്റര്‍വ്യൂ ചെയ്യുനതു കാണിച്ചു തന്നില്ലെ.. ഉങ്കളുക്ക് പെരുത്തു നന്‍ട്രീ..:)
കുഞ്ഞോ.. ഇടയ്ക്ക് വിളിച്ച് പറയുന്നത് കേട്ടല്ലൊ ലൈറ്റ് അണയ്ക്കാന്‍ ശ്ശൊ .. ലൈറ്റ് ഒന്നും അണയ്ക്കല്ലെ ദെ പിന്നെം പറയുന്നു മോളേ ലൈറ്റ് ഇടാന്‍ അപ്പോള്‍ കുഞ്ഞന് എന്ന് പേരും വെച്ച് 2 കുഞ്ഞുങ്ങളുടെ അച്ചനാണല്ലെ ഹിഹി.. എന്തായാലും ബൂലോഗം ഭൂലോകര്‍ക്ക് മുന്നില്‍ വളരട്ടെ ആശംസകള്‍ നേരുന്നു.. അയ്യോ ദേ കാന്താരീ ഹിഹി ഗീതേച്ചീ... മാലതി ചേച്ചീയേ വല്യപിടിയില്ലാട്ടൊ.. കാന്താരിക്കുട്ടി പറേണത് കേട്ടാ കമന്റ് ആദ്യം കുറവായിരുന്നു ഇപൊ വരുന്നുണ്ട് എന്ന് ഹിഹി എന്നിട്ട് ബ്ലോഗിങ്ങ് മാത്രമേ ഉള്ളൂ എന്ന് ആവീട് കണ്ടാ മൊത്തം പച്ചക്കറിത്തോട്ടമോ അല്ല എന്തുവാ അത് എന്നാ പിന്നെ അതും കൂടി ഓരു പോസ്റ്റാക്കരുതൊ..
ബൂലോക സുന്ദരിമാരെ എല്ലാം കണ്ടു കുഞ്ഞാ
നന്ദി കുഞ്ഞന്‍ ചേട്ടാ..പ്രത്യേക നന്ദി..ഇതു കാണാന്‍ പറ്റാത്തത് കൊണ്ടു ആകെ ഒരു മൂഡോഫ് ലായിരുന്നു..ഇപ്പൊ,ഓണ്‍ ആയി..
എല്ലാവരെയും കണ്ടു മനസ്സു നിറഞ്ഞു
:)
പെരുത്ത് നന്ദി കുഞ്ഞന്.
വളരെ നന്ദി കുഞ്ഞാ.. പിറന്നാളാശംസകളും.
കുഞ്ഞൻ ചേട്ടാ,
തേങ്ക്സ്. 'ഈ പ്രോഗ്രാം ഓഫീസ് ടൈം ആയതുകൊണ്ട് മിസ്സാക്കിയല്ലോ' എന്ന വിഷമം ഇതോടെ തീർന്നു. എനിക്കു തോന്നുന്നു, ബ്ലോഗിങ്ങിനെക്കുറിച്ച് വിഷ്വൽ മീഡിയയിൽ ഇതുവരെവന്നിള്ളുള്ള പ്രോഗ്രാമുകളിൽ ഏറ്റവും നല്ല കവറേജ് കൊടുത്തിരിക്കുന്നത് ഈ പ്രോഗ്രാം തന്നെയാണു. നന്നായി.
ഗീതടീച്ചറെ ഒത്തിരി ഇഷ്ടായി. മറ്റല്ലാവിരലുകൾക്കും റസ്റ്റ് കൊടുത്ത് , രണ്ട് വിരലുകൾ മാത്രം ഉപയോഗിച്ച് കീബോഡിൽ ടൈപ്പ് ചെയ്യുന്ന ഒരു പാവം ടീച്ചർ... അല്ലേ? :) നന്നായി സംസാരിക്കുകയും ചെയ്തു. ഒത്തിരിയൊത്തിരി ഇഷ്ടായി.
കാന്താരിക്കുട്ടിയും നന്നായി സംസാരിച്ചു. പക്ഷെ താങ്കൾ കമന്റുകളുടെ ബാലൻസ് ഷീറ്റ് നിരത്തിവച്ചതെന്തിനാണു? അത് ഒഴിവാക്കാമായിരുന്നു. തുടക്കത്തിൽ 2-4 വരെ, പിന്നീട് 10-15-16 കമന്റ്സ്, ഇപ്പോൾ 24-25 വരെ എന്നൊക്കെ പറയുന്നത് കേട്ടു. ഈ ബൂലോകത്തിൽ കമന്റ്സ് കിട്ടുന്നത് ഒരു പ്രചോദനമാണെങ്കിലും അത് പോസ്റ്റിന്റെ സന്ദർശ്ശകർ/വായനക്കാർ ഇത്ര എന്ന് കണക്കാക്കുന്ന/കേൾക്കുന്നവർക്കു തോന്നുന്ന തരത്തിലുള്ള ഒരു അളവുകോലായി അവതരിപ്പിക്കരുത്. പച്ചക്കാന്താരിക്കുട്ടി പറഞ്ഞ മറ്റുകാര്യങ്ങൾ ഒക്കെ ഇഷ്ടപ്പെട്ടു.
മറ്റേ ദമ്പതികളെ എനിക്ക് ശരിക്ക് മനസ്സിലായില്ല. അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കാൻ വേണ്ടി ഹെഡ്ഡ് സെറ്റെടുത്ത് തലയിൽ വച്ച് സൗണ്ട് മേക്സിമം കൂട്ടിയ എന്റെ 'ചെവിയുടെ സ്‌ക്രൂ' തെറിപ്പിക്കുന്ന വിധം കുഞ്ഞന്റെ ഡോൾബി സൗണ്ട്.
"മോനേ ലൈറ്റിട്ടേടാ..."
ഹെഡ്ഡ്സെറ്റ് ഒരു നിമിഷത്തേക്ക് തലയിൽനിന്ന് മാറ്റി "ന്റെ കുഞ്ഞാാാാാ...." ന്നും പറഞ്ഞ് പിന്നേം തലയിൽ സ്ഥാപിച്ചപ്പോ..
കുഞ്ഞന്റെ വക അടുത്ത് അനൗൺസ്‌മന്റ്.
"മോളേ ലൈറ്റിട് മോളേ...."
ന്റെ ചെവീന്റെ ലൈസൻസ് പോയപ്പോ!:)
ബ്രേക്കിന്റെ ടൈമിൽ ആദിത്യനേയും, അയലത്തെവീട്ടിലെ കൊച്ചുസുന്ദരി നാജിതയേയും കാണിച്ചത് വളരെ ഇഷ്ടമായി. നല്ല ഡയറക്ഷൻ. അവസാന ഷോട്ട് ടിവി സ്ക്രീനിൽ നിന്ന് മോന്റെ ഫോട്ടോയിലേക്കും.
മോനു ഒന്നാം പിറന്നാളാശംസകൾ... ചൂടോടെ നൽകുന്നു.
കേക്ക് ഞാൻ കൊടുത്തുവിട്ടിരുന്നു. പ്രോഗ്രാം മൊബൈലിലാക്കുന്നതിനിടെ ഒരു ‘കോളിങ്ങ് ബെല്ല്‘ കേട്ടിരുന്നു. അപ്പോ മനസ്സിലായി അത് അവിടെ എത്തിയിട്ടുണ്ട് എന്ന്. :)
ഓഫ്: കുഞ്ഞൻ ചേട്ടന്റെ മൊബൈൽ കൊള്ളം ട്ടാ. ഏതാ? എത്ര ജി.ബിയാ മെമ്മറി?:)
മോന് പിറന്നാളാശംസകള്‍ പറയാന്‍ മറന്നതോന്ന് പിന്നേം വന്നതാ. അപ്പോഴാണ് ബൂലോക കമന്റടി വീരന്റെ ഒന്നൊന്നര കമന്റ് കണ്ടത്. ഈ അഭിലാഷിനെക്കൊണ്ട് തോറ്റു. കാലത്തേ പാന്റും ഷര്‍ട്ടുമിട്ട് ഇറങ്ങിക്കോളും മനുഷ്യമ്മാരെ ചിരിപ്പിച്ച് കൊല്ലാന്‍ :) :)
“കുഞ്ഞന് അടി കൊടുക്കണം” എന്ന് കരുതീതേ ഉള്ളൂ... അപ്പോഴേയ്ക്കും ദാ അഭിലാഷങ്ങള്‍ വന്ന് എല്ലാം ചിക്കി പരത്തി..
ഇനി ഞാനായിട്ടൊന്നും പറയുന്നില്ല..
ക്ഷീരവകുപ്പിന് ഒരു നന്ദിനി പശു...
നന്ദി. ആശംസകള്‍..
പിറന്നാള്‍ ആശംസകള്‍...
നാം അറിയുന്ന ഈ പ്രിയപ്പെട്ട വനിതാ രത്നങ്ങളെ
നേരിട്ടു കാണാന്‍ സാധിച്ചല്ലോ
ടിവി പരിപ്പാടി കാണാന്‍ സാധിച്ചില്ല
എന്തായാലും
കുഞ്ഞന്‍ ചേട്ടന്‍ സഹായിച്ചതു കൊണ്ട്
കാര്യം നടന്നു.
ആശംസകള്‍
പിറന്നാളാശംസകള്‍
ദാണ്ടെ അഭിലാഷ് വെച്ച് കാച്ചീരിക്കണു, ഇനി എന്തോന്ന് പറയാന്‍
കുഞ്ഞന് ചേട്ടാ...
ഇത് ഇങ്ങനെ ഒരു പോസ്റ്റാക്കി, കാണാന്‍ അവസരം ഒരുക്കിത്തന്നതിനു വളരെ നന്ദി കേട്ടോ.
ഒപ്പം കുഞ്ഞന്‍സ് ലോകത്തിനു പിറന്നാളാശംസകളും
:)
ഹരിശ്രീ ഭായി..
ആശംസക്ക് നന്ദി അതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നിയത് ആ തേങ്ങ കിട്ടിയതിലാണ്..!
യാരിദ് മാഷെ..
പതുക്കെ പറയൂ..ഇനി മനോരമ കരിവാരം ആചരിക്കുമൊ..? മോഷണം നടത്തുന്നത് എവിടെയായാലും തെറ്റാണ് ഒന്നൊഴിച്ച് ഹൃദയം കവരുന്നതൊഴിച്ച്..!
മിന്ന. സജി..
ശ്ശൊ പതുക്കെപ്പറയൂ..അപ്പുറത്തെ വീട്ടിലെ റസാക്ക് കേട്ടാല്‍..അദ്ദേഹത്തിന്റെ മോളാണ് നാജിത. പിന്നെ രണ്ട് മൂന്ന് നാല് അഞ്ച് അങ്ങിനെ ഒരുപാട് കുട്ടികളുടെ അച്ഛനാകണമെന്ന് ആഗ്രഹമുണ്ട് പക്ഷെ..അവള്‍ വെട്ടരിവാളാണെടുക്കുന്നത്..!
കാപ്പിലാന്‍ മാഷെ..
അതെ നമ്മുടെ സ്വന്തം ബൂലോക സോദരി സുന്ദരിമാര്‍, അക്ഷരങ്ങളിലൂടെ സുന്ദരിയായവര്‍... ഒരു രഹസ്യം.ഇപ്പോള്‍ കാപ്പിലാന്‍ എന്നു പറഞ്ഞാലാരാ..... കീര്‍ത്തിമാനല്ലെ കീര്‍ത്തിമാന്‍..!
സ്മിത..
ആ നന്ദി സ്വീകരിച്ചു ട്ടൊ..ഞാനല്ലെങ്കില്‍ വേറെയാരെങ്കിലും ഇത് പോസ്റ്റുമായിരുന്നു..ഇനിയും ഓണായിത്തന്നെയിരിക്കട്ടെയെന്ന് ആശംസിക്കുന്നു.
മലയാളി..
ആ ചിരിയില്‍ എല്ലാമെല്ലാം..!
നിരു ഭായി..
ഭായി എന്തിനാ നന്ദി പറയുന്നത്..ബൂലോകത്തെ ജോര്‍ജ്ജ് കുളങ്ങരയല്ലെ..നന്ദി അങ്ങോട്ടാണ് കാണിക്കേണ്ടത്.
പാമര്‍ജീ..
നന്ദി സ്വീകരിക്കുന്നു ഒപ്പം ആശംസക്ക് തിരിച്ചങ്ങോട്ട് നന്ദിയും.
അഭിലാഷ് ഭായിക്കുള്ള മറുപടി..എ ഷോര്‍ട്ട് ബ്രേക്കിനു ശേഷം.
കുഞ്ഞനും കുടുംബത്തിനും
നല്ലതു വരട്ടെ!.
നന്ദി...നന്ദി...നന്ദി.
പ്രിയത്തില്‍ ഒഎബി
ങേ!
ശെഡാ, ‘കുഞ്ഞന് വയസ്സ് ഒന്നു!’ എന്നത് ഞാന്‍ ‘കുഞ്ഞിന് വയസ്സ് ഒന്ന്’ എന്നാ വായിച്ചത്!:)
കുഞ്ഞന്റെ കുഞ്ഞിന് വയസ്സ് ഒന്ന് എന്ന് കരുതിയാണ് ഞാന്‍ ആശംസ അവന് നല്‍കാന്‍ തീരുമാനിച്ചത്. പിന്നീട് കമന്റിട്ടപ്പോ ആലോചിച്ചു, ശെഡാ, ഇത്രയും ഓടിനടന്ന മോന് ഒരു വയസ്സാവില്ലല്ലോ!! എനിക്കുള്ള മറുപടി വരുന്നുണ്ട് എന്നും കേട്ടപ്പോള്‍ ഏകദേശം ഉറപ്പായി. അടികിട്ടുന്നതിന് മുന്‍പേ കുമ്പസാരിച്ചേക്കാം...
കുഞ്ഞന്‍ ചേട്ടാാ... തല്ലരുത്. കുഞ്ഞന്റെ ബ്ലോഗ് കുഞ്ഞിന് വാര്‍ഷികാശംസകള്‍ എന്ന് തിരുത്തിവായിക്കാനപോക്ഷ. :)
ആ കേക്ക് തിരിച്ചയക്കണ്ട. മോനു കൊടുക്കൂ.:)
:-)
അഭിലാഷ് കുയാ..
എന്റെ കുഞ്ഞന് കിട്ടേണ്ട കേക്ക് കിട്ടിയത് എന്റെ കുഞ്ഞിന്..ഉം സാരമില്ല രണ്ടും എനിക്കൊരുപോലെയാണെങ്കിലും കുഞ്ഞാണ് ഒരുപടി മുന്നില്‍..!
എന്നാലും കേക്ക് കൊടുത്ത് വിട്ടത് എന്നാ ടൈമിങ്..!
ടിവിയുടെ അടുത്തുപോയി എടുക്കുമ്പോള്‍ പടം വെട്ടി വെട്ടി പോകുന്നു അതുകൊണ്ട് സൌണ്ട്, പിക്ചര്‍ ക്ലാരിറ്റി കുറവായത്.
മെമ്മറി വളരെ കുറവാണെനിക്ക്..എന്നാല്‍ മൊബൈലിന് ഒരു ജിബി മെമ്മറിയുണ്ട് 2 ജിബി കാര്‍ഡും ഉപയോഗിക്കാം. ഇത് ചൈനാവാല ബ്ലൂടൂത്ത് എന്നവനാണ്..കാര്യം ചൈനവാലയാണെങ്കിലും ഇതിലെ സൌകര്യങ്ങള്‍ മറ്റു പല മൊബൈലിലും ഇല്ല..ടിവി..റേഡിയൊ. 2 മെഗാ ഫിക്സല്‍ ക്യാമറ..ടച്ചപ് സ്ക്രീന്‍..2 സിം കാര്‍ഡ് ഇടാം..ലൈറ്റ് വെയിറ്റ്..വില 50 ദിര്‍ഹം..ദുഫായിന്ന് വരുത്തിച്ചതാണ്..പിന്നെയൊ സ്ക്രീന്‍ 6.5 ഇഞ്ചും..സൌണ്ട് 3d ഇഫക്റ്റാണ്.. തീര്‍ന്നില്ല വെബ് ക്യാമറയായി ഉപയോഗിക്കാം..കേബിള്‍ ടിവി കാണാം..പിന്നെ കാണാനൊ അഭിലാഷ് ഭായിയുടെ സൌന്ദര്യത്തിന്റെയത്രേം വന്നില്ലെങ്കിലും ഇവനും കട്ടക്ക് നില്‍ക്കും..! ഇപ്പോള്‍ കിട്ടിയ വാര്‍ത്ത ഈ മൊബൈലിന് ദുഫായിയില്‍ 40 ദിര്‍ഹത്തിന് താഴെ വില..!
അഭിലാഷ് ഭായിക്ക് നന്ദി..നന്ദി..കേക്കിന്..!
**കുയാ..ചേട്ടന്‍..
കുഞ്ഞന് ചേട്ടാ കൂട്ടുകാരോടുള്ള ഈ സ്നേഹം കണ്ട് എന്റെ കണ്ണു നിറയുന്നു..ശ്യോ.,. എന്താ ചെയ്യാ
ഒത്തിരി ഒത്തിരി നന്ദി അറിയിക്കട്ടെ.
പിറന്നാളാശംസകള്‍
കുഞ്ഞന്,
പറഞ്ഞ സമയത്ത് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നിട്ട് എനിക്കും ഇതേ അനുഭവമായിരുന്നു. ഒടുവില്‍ വിചാരിച്ചിരിക്കാത്ത സമയത്ത് ദേ, മുന്നില്‍ കാന്താരി. ഒരു നിമിഷം മാത്രം. അഭിമുഖത്തിന്റെ അവസാന സീനായിരുന്നു!!.ക്യാമറ എടുക്കാന്‍ നോക്കുമ്പോഴേക്ക് സംഭവം തീര്‍ന്നു!!
കുഞ്ഞന് ബായി പിറന്നാള്‍ ആശംസകള്‍..
ഇവിടെ ഇവന്മാര്‍ എന്നെ മൊത്തം ബ്ലൊക്കിയിരിക്കുകയാ..
ബ്ലൊക്കി അല്ല ബ്ലോക്കി..:)
കുഞ്ഞാ ,എനിക്കീ ആള്‍ക്കുട്ടത്തില്‍ വന്ന് സമ്മാനം തരുന്നത് ഇഷ്ടമല്ല .കാരണം പത്തുപേര്‍ കാണില്ലേ, ഈ സമ്മാനങ്ങള്‍ വാങ്ങുന്നതും കൊടുക്കുന്നതും.അതുകൊണ്ട് ആളുകള്‍ ഒന്നോഴിയട്ടെ എന്ന് കരുതി.ഇപ്പോള്‍ വന്നത് ഇന്നലെ ഞാന്‍ വാങ്ങിയ സാധനങ്ങള്‍ തരാന്‍ ആണ്.
ഇന്ന കുഞ്ഞന് ഒരു നല്ല കേക്കും ..പിന്നെ ആ കുട്ടികള്‍ക്ക് കുറെ കളിപ്പാട്ടങ്ങളും ,മിഠായിയും..ആരോടും പറയണ്ടാ .ഞാന്‍ വീണ്ടും വന്നെന്ന്.
പിറന്നാള്‍ ആശംസകള്‍ :):)
ജൂലൈ 11 ലെ “ബൈക്ക് ചമ്മൽ” മുതൽ ഈ “വനിതാ ബ്ലോഗ്ഗെഴ്സ് “ വരെയുള്ള ഒരു വർഷത്തെ ധന്യതയ്ക്ക് നമോവാകം. ആശംസകൾ! ഇനിയും ഇനിയും നല്ല നല്ല പോസ്റ്റുകൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
കുഞ്ഞന്‍,
കൊള്ളാം..
നന്നായിട്ടുണ്ട്,
ആശംസകള്‍..
ചേച്ചി..
oru varsham thikanjathinu
aasamsakal
ഇവിടെ എത്താന്‍ വൈകയതിന് ഒരുപാട് സോറി കുഞ്ഞാ....
ഈ പ്രോഗ്രാം കാണാന്‍ കഴിഞ്ഞില്ല....
ഇവിടെ ഇത് കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം....
ഒരുപാട് നന്ദി....
സസ്നേഹം,
ശിവ.
കുഞ്ഞേട്ടാ, ഞാന്‍ രണ്ടു തവണ മനോരമ ന്യൂസിലൂടെ പോഗ്രാം കണ്ടിരുന്നു....
വീണ്ടും കാണിച്ചു തന്നതിന് നന്ദി...
കുഞ്ഞന്റെ കുഞ്ഞിനു ആശംസകള്‍
ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍
ചപ്പാത്തിയുടെ കാര്യം പിന്നെ എന്തായി ?
നിരു ഭായി..
വളരെ ശരിയാണ് ആളികളെ ചിരിപ്പിച്ചുകൊല്ലുന്ന കമന്റ് രാജാവാണ് അഭിലാഷന്‍.. പിന്നെ ഒരു രഹസ്യമായ പരസ്യമാണ് ആള് പാന്റും ഷര്‍ട്ടും മാത്രമെ ഇടാറൊള്ളൂന്ന്...അപ്പോള്‍ അടിയിലൊന്നും..
പൊറാടത്ത് മാഷെ..
എന്തിനാ എന്നെ അടിക്കുന്നത്..? എന്തായാലും എന്റെ പിറന്നാളിനു തന്നെ അടി തരണമെന്നു തോന്നീലൊ..ഞാനിനി ജീവിക്കണൊ..? വീണ്ടും അഭിലാഷന്‍..!
എഴുത്തുകാരികുട്ടി..
ആശംസക്ക് നന്ദി..
മൂര്‍ത്തിമാഷെ..
ആശംസകള്‍ ശിരസ്സാ സ്വീകരിക്കുന്നു..നന്ദി.
അനൂപ് മാഷെ..
ഇനി എന്തു പോസ്റ്റ് ചെയ്യണമെന്ന് ഒരു അന്തവും കുന്തവും ഇല്ലാതിരുന്നപ്പോള്‍ ഒരു വഴി ഇങ്ങനെ കിട്ടി.
പ്രിയാ..
നന്ദി ആശംസക്ക്..ദേ വീണ്ടും അഭിലാഷന്‍..ഇങ്ങേരെക്കൊണ്ട്..
ശ്രീക്കുട്ടാ..
കമന്റുകളുടെ ചക്രവര്‍ത്തി..ആശംസക്ക് നന്ദി..ഹഹ എന്തു പോസ്റ്റും എന്നു കരുതിയിരുന്നപ്പോള്‍..തേടിയവള്ളി കാലിച്ചുറ്റി എന്നൊക്കെ പറയുമ്പോലെ..
ആശംസയും അഭിപ്രായവും പറഞ്ഞവര്‍ക്കെല്ലാം ഈയുള്ളവന്റെ നന്ദി പറയുന്നു.
താങ്കേഷ് കുഞ്ഞേഷാ!
(അഭിലാഷന്‍ കേക്കണ്ടാ!)
കുഞ്ഞാ,
ഞാന്‍ വൈകി.
ഒത്തിരി ഒത്തിരി നന്ദി,
ഗീതച്ചേച്ചിയെയും
കാന്താരിക്കുട്ടിയേം
പിന്നെ
ദമ്പതിമാരേം
കുഞ്ഞന്റെമോനേം
അയലത്തെ മോളേം
കാണാനും
കുഞ്ഞന്റെ ശബ്ദം
കേള്‍ക്കാനും
ഒക്കെ
സാധിച്ചു.
നന്ദി.
ബ്ലോഗുപിറന്നാള്‍
ആശംസകളോടെ
ലതിച്ചേച്ചി.
NB:അന്ന് അടുക്കളയില്‍ ചപ്പാത്തിയുണ്ടാക്കിക്കൊണ്ടിരുന്ന ആ സുന്ദരിയോട് എന്റെ സ്നേഹം പറയുക.
like evry1 i am also thanking u so much for uploading this video
കുഞ്ഞാ, ഇവിടെ ഞാന്‍ നേരത്തേ വന്നതായിരുന്നു. നന്ദി അറിയിച്ചു കൊണ്ടുള്ള ഒരു കമന്റ് എഴുതിയെങ്കിലും അതു പോസ്റ്റഡ് ആയില്ല.
കുഞ്ഞനോട് എന്റെ നന്ദി അറിയിക്കുന്നു. ഇതു കണ്ടു എന്നു പറഞ്ഞ് ധാരാളം പേര്‍ മെയില്‍ അയക്കുക്കയും ചെയ്തിരുന്നു.
കുഞ്ഞന്റെ മകനേയും അയല്പക്കത്തെ സുന്ദരിക്കുട്ടി നാജിതയേയും കണാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്.കുഞ്ഞന്റെ ശബ്ദവും കേട്ടു.
കുഞ്ഞന്റെ ബ്ലോഗ് കുഞ്ഞിന് പിറന്നാളാശംസകള്‍.
ശെ..
സുന്ദരിമാരെയൊന്നും
എനിക്ക് കാണാന്‍ പറ്റിയില്ലല്ലോ..
കുഞ്ഞാ നന്നായീരിക്കുന്നു :)
കാന്താരിക്കുട്ടിയെ അറിയാവുന്നതു കൊണ്ട് ഒന്നെത്തി നോക്കിയതാ!. നന്നായിട്ടുണ്ട്.
ഞാന്‍ ഇന്നാ ഇതു കാണുന്നത്...
Post a Comment