Monday, July 21, 2008

നല്ല സമയം..!

പൂയ്....പൂയ്...

കുതിരകളെ കച്ചവടം ചെയ്യുന്നുണ്ട്..വേണോ..പൂയ്....

*
*
*
*
*
*
*

കുറിപ്പ് : ഇതിനുശേഷം കഴുതകളെ മൊത്തം കച്ചവടം ചെയ്യാനാഗ്രഹമുണ്ട്..!

Wednesday, July 16, 2008

വനിതാ ബ്ലോഗേഴ്സ്..!

അപ്പോള്‍ പറഞ്ഞുവന്നത്...

മനോരമ ന്യൂസ് ചാനലില്‍ നമ്മുടെ ബൂലോക സോദരിമാരെപ്പറ്റി ഒരു ഫീച്ചറുണ്ടെന്നറിവില്‍, കണ്ണിലെണ്ണയൊഴിക്കാതെ ചാഞ്ഞും ചെരിഞ്ഞും ഇരുന്ന്, കിടന്ന് അങ്ങിനെ അക്ഷമനായി ടിവിയി നോക്കിയിരിക്കുമ്പോള്‍ ആ പരിപാടി വന്നെത്തി. കൌതുകത്തോടെ നോക്കിയിരിക്കുമ്പോള്‍ വന്നെത്തിയ വനിതകളെ കണ്ടു അന്തം വിട്ടുപോയി. മൂന്നിന് പകരം പതിമൂന്ന് വനിതകള്‍..അതും സുന്ദരിമാരില്‍ സുന്ദരികള്‍..!

കാണാമറയത്തിരിന്നു ബ്ലോഗിങ്ങ് ചെയ്യുന്നവര്‍..നല്ലവരായ ചാനലുകാര്‍ അവര്‍ ബ്രോഡ്കാസ്റ്റ് ചെയ്തതത് മിസ് കേരള വിശേഷങ്ങളായിരുന്നു..!

ഇനിയിപ്പോ എനിക്കു സമയം തെറ്റിയൊ എന്നറിയാന്‍ വീണ്ടും കാന്താരീസ് നോക്കി അപ്പോളവിടെയൊരു ലിഖിതം യു എ ഇയില്‍ പ്രവാസികള്‍ക്കു വേണ്ടി മനോരമക്കാര്‍ വേറൊരു പ്രക്ഷേപണമാണു ചെയ്യുന്നതെന്ന്..ധിം തരികിട തോം...!

എന്താണ് കണവന്‍ പൊട്ടന്‍ കടിച്ചതുപോലെ നടക്കുന്നതെന്ന് കണവത്തി ഒളിഞ്ഞും തെളിഞ്ഞും അന്വേഷിച്ചു..എന്തു പറയും ? വനിതകളെ കാണാനിരിക്കാണെന്നു പറഞ്ഞാല്‍..മതി, ഒരാഴ്ചത്തേക്കു നേരാവണ്ണം ഭക്ഷണം തരമാകില്ല...

അങ്ങിനെ അന്നത്തെ അത്താഴത്തിനുവേണ്ടിയുള്ള അഭിനയം നിര്‍ത്തി വീടണഞ്ഞു, എന്നാപ്പിന്നെ ശരത്തിന്റെ കസര്‍ത്ത് കാണുന്നതിനേക്കാള്‍ ഭേദം ലോകത്തിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാന്‍ നോക്കിയപ്പോള്‍... ദേ അവിടെ നമ്മുടെ....പ്രിയ സോദരിമാരെക്കുറിച്ചുള്ള..ബാക്കി കുഞ്ഞു വെള്ളിത്തിരയില്‍...
അപ്പോഴേക്കും ആരും വിളിക്കാത്ത എന്റെ മൊബൈലേക്ക് ഒരു വിളി..അപ്പോള്‍ റെക്കോഡ് മുറിഞ്ഞു..എന്നാപ്പിന്നെ ഹാവ് എ ബ്രേക്ക് ആകെട്ടെന്ന് ഞാനും..
ഈ സംഭവങ്ങള്‍ ഇങ്ങിനെ പുരോഗിമിക്കുമ്പോള്‍ നാഥനുവേണ്ടി നല്ല പാതി അടുക്കളയില്‍ ചപ്പാത്തിമാ‍വുമായി യുദ്ധത്തിലായിരുന്നു..

കര്‍ണ്ണന്‍ വിദ്യ അഭ്യസിക്കുന്ന കാ‍ലത്തിങ്കല്‍ ഗുരു വിശ്രമിക്കാന്‍ വേണ്ടി തന്റെ പ്രിയ ശിഷ്യന്‍ കര്‍ണ്ണന്റെ മടിയില്‍ കിടന്നു..അങ്ങിനെ മയങ്ങിക്കിടക്കവെ ഒരു വണ്ട് വന്ന് കര്‍ണ്ണന്റെ തുടയില്‍ വന്നിരുന്നു. വണ്ടിന്റെ കുത്തേറ്റുള്ള വേദന അടക്കിപ്പിടിച്ച് കര്‍ണ്ണന്‍ ഗുരുവിന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാന്‍‍ ശ്രമിച്ചു...എന്നതുപോലെ എന്റെ മോന്‍ അവന്‍ ഈ സംഭവം റെക്കോഡു ചെയ്തപ്പോള്‍ തലയില്‍പ്പിടിച്ചുവലിക്കുന്നു, ഉമ്മവയ്ക്കുന്നു, ചവിട്ടുന്നു, സംശയം ചോദിക്കുന്നു..കൂടെ അടുത്ത വീട്ടിലെ നാജിതാമോളും..!

ഇതൊക്കെ സഹിച്ച് മിണ്ടാതെ ദേഷ്യം അടക്കിപ്പിടീച്ച്..ഹെന്റമ്മോ സംഭവം ഒരു തരത്തില്‍ എന്റെ മൊബൈലിലാ‍ക്കി.. അപ്പോഴേക്കും ഒരു സന്ദേശം മൊബൈലിലേക്കു വരുകയും വീണ്ടും റെക്കോഡ് മുറിയുകയും ചെയ്തു.. വീണ്ടും ഷോട്ട് ബ്രേക്ക്...വാല്‍ക്കഷണം : എന്റെ ആദിത്യനേയും അടുത്ത വീട്ടിലെ കൊച്ചു ചുന്ദരി നാജിതയേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..ക്ഷമീര്..!

അല്ല ഇത്ര ത്യാഗമൊക്കെ സഹിച്ച് ഇതൊക്കെ കൂട്ടുകാരെ നിങ്ങളെ കാണിക്കുന്നതെന്തിനുവേണ്ടി..? സ്നേഹം കൊണ്ട്.....

ഉവ്വുവ്വേ...

ഒരു ചെറിയ സമ്മാനം കേക്കിനുപകരം........കുഞ്ഞന് വയസ്സ് ഒന്ന്..!
http://ormakall.blogspot.com/2008/07/blog-post_13.html
കാന്താരിക്കുട്ടിയുടെ പോസ്റ്റിലേക്ക്


കടപ്പാട് : മലയാള മനോരമ ന്യൂസ് ചാനല്‍ ( വനിത )