Thursday, November 12, 2009

കുഷ്ഠരോഗികൾ ഉണ്ടാകുന്നത്..!

ആദ്യമെ പറയട്ടെ ഈ പോസ്റ്റ് ഇന്റെ സോദരന്മാരെ കളിയാക്കാൻ വേണ്ടിയുള്ളതല്ല, ഇത് നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്നാലും ഇതൊരു പോസ്റ്റാക്കാതിരിക്കാൻ വയ്യ.

കഴിഞ്ഞ ദിവസം ഒരു മാസിക ഞാൻ വായിക്കാനിടയായി, അതിൽ ഒരു ചോദ്യോത്തരപംക്തിയിൽ ഇങ്ങനെയൊരു ചോദ്യം;

ഉസ്താദേ..ഞാൻ എന്റെ ഭാര്യയുമായി ആർത്തവ ദിവസത്തിൽ ഒന്നിച്ചുകഴിഞ്ഞു ഇപ്പോഴവൾ ഗർഭിണിയാണ് ഞാനെന്തുചെയ്യണം? ഇങ്ങനെയുണ്ടാകുന്ന കുഞ്ഞിന് വൈകല്യമുണ്ടാകുമെന്ന് കേൾക്കുന്നു ശരിയാണൊ...?....

ഉത്തരമായി ലേഖകൻ ഒരുപാട് വചനങ്ങളും വാക്യങ്ങളും നിരത്തുകയും അത് ഇപ്രകാരം സംഗ്രഹിക്കുകയും ചെയ്തു...ചുരുക്കത്തിൽ താങ്കൾ ചെയ്തതിനോട് അല്ലാഹുവിനോട് തൌബ ചെയ്യുക. മേൽ പറഞ്ഞതപോലെ സ്വദഖ ചെയ്യുക. കുഞ്ഞിന് രോഗമൊന്നുമില്ലാതിരിക്കാൻ പ്രാർത്ഥിക്കുക. അവളെ ആർത്തവത്തിൽ പാടെ വെടിയാതിരിക്കുക മുതലായ കാര്യങ്ങൾ മേൽ‌പ്പറഞ്ഞതിൽ നിന്നും വ്യക്തമായില്ലേ..? കുട്ടികൾക്ക് കുഷ്ഠരോഗവും മറ്റും ബാധിക്കാമെന്നുള്ളത് സാധ്യതയാണെന്നോർക്കുക..!

ഞാനിവിടെ ഈക്കാര്യം പറയാൻ കാരണം ആർത്തവ ദിവസത്തിൽ ഒരാൾ ഇണയുമായി ബന്ധപ്പെട്ടാൽ കുട്ടികളുണ്ടാകുമെന്നുള്ള ധ്വനിയും ഇങ്ങനെയുണ്ടാകുന്ന കുട്ടിക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നുള്ള പണ്ഡിതന്റെ കണ്ടത്തെലിനെയുമാണ്. ഇക്കാര്യം ഞാനൊരു ഗൈനക്കോളജിസ്റ്റിനോട് ചോദിക്കുകയും അവർ ഇതിന് മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു. ആർത്തവം തുടങ്ങി പതിനാലാം ദിവസമാണ് സ്ത്രീകളിൽ അണ്ഡം വിസർജ്ജിക്കുന്നത് ആ സമയം ആരോഗ്യമുള്ള ബീജം യോനിയിൽ ഉണ്ടെങ്കിൽ മാത്രമെ ഗർഭധാ‍രണം നടക്കുകയൊള്ളൂ. അതായിത് ഒരു പുരുഷന്റെ ബീജത്തിന്റെ ആയുസ്സ് 72 മണിക്കൂറാ‍ണ്. ഒരിക്കൽ ബീജം പുറത്തുപോയാൽ പിന്നീട് ആരോഗ്യമുള്ള ബീജമുണ്ടാകണമെങ്കിൽ മൂന്നുദിവസമെങ്കിലും കഴിയണം. അതായിത് ആർത്തവ ദിവസം കഴിഞ്ഞ് ദിവസവും ബന്ധപ്പെട്ടാലും ഗർഭധാരണം നടക്കുവാൻ സാധ്യത വിരളമാണ്. അതിനാൾ ഗർഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങൾ ആർത്തവം തുടങ്ങി പന്ത്രണ്ടാം ദിവസം പതിമൂന്ന്, പതിനാ‍ല് ദിവസങ്ങളാണ്. ഡോക്ടറുടെ വിശദീകരണത്തിൽ ആർത്തവ ദിവസങ്ങളിൽ ബന്ധപ്പെട്ടാൽ ഗർഭധാരണം ഉണ്ടാകാൻ സാധ്യതയില്ലെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ ആർത്തവ സമയത്ത് ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന കുഞ്ഞിന് കുഷ്ഠരോഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കല്പിക്കുന്ന ഈ പണ്ഡിതന്റെ പാണ്ഡ്യത്ത്യത്തിനുമുന്നിൽ ആ ലേഡി ഡോക്ടർക്ക് ഒരു ചെറുപുഞ്ചിരി പൊഴിക്കാനെ കഴിഞ്ഞൊള്ളൂ...

ഇവിടെ ഈ മാസികയിലെ ഈ പംക്തിയുടെ ഉദ്ദേശ ശുദ്ധി ചിലപ്പോൾ ആർത്തവ സമയത്ത് ലൈംഗീകവേഴ്ച നടത്തുന്നത് ശരിയാണൊ തെറ്റാണൊ എന്നുള്ള കാര്യം സമർത്ഥിക്കുക മാത്രമായിരിക്കും. പക്ഷെ അതിന് ഇങ്ങനെയൊരു ചോദ്യം പ്രസദ്ധീകരിക്കണമായിരുന്നൊ..??

a href="http://4.bp.blogspot.com/_v8DvuVkPxuk/SvvaH9YLzdI/AAAAAAAAAfY/XPQJ0FZtYDQ/s1600-h/SDIM0001.jpg">