Sunday, June 29, 2008

ഴ..!

എന്ന അക്ഷരം പറയുവാന്‍ എന്താണ് ബുദ്ധിമുട്ട്..?

കാലങ്ങളായി അതിനൊരു മാറ്റമില്ല.. ക്കു പകരം ..!

29 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  കഴിഞ്ഞ ദിവസം ഒരു കവിയരങ്ങില്‍ പുഴയെ പുയയാക്കി മാറ്റിയതില്‍...പുഴുവിനെ പുശുവാക്കി മാറ്റിയതിലും ഇങ്ങിനെ പ്രതിഷേധിക്കുന്നു..

  മലയാളത്തെ ഇങ്ങനെ കൊല്ലുന്നതിനു പകരം പുസ്തകം കത്തിക്കുന്നതാണ് നല്ലത്..!

 2. രസികന്‍ said...

  കുഞ്ഞൻ ആദ്യ തേങ്ങ ഞാൻ ഉടക്കുന്നു


  കേട്ടിട്ടില്ലെ
  “ ചെറുപ്പ കാലങ്ങളിലുള്ള ശീലം.......
  .............................”
  മാറ്റം അനിവാര്യമായ പലതും മാറ്റാൻ ആരും ശ്രമിക്കുന്നില്ല എന്നതാവും സത്യം

 3. ഞാന്‍ ഇരിങ്ങല്‍ said...

  പതിവു പോലെ താങ്കളുടെ നിരീക്ഷണം !!!
  തീക്കൊള്ളിയാണ്.. സൂക്ഷിക്കുക.
  എന്തായാലും അദ്ധ്യാപകന്‍ സ്കൂളില്‍ പഠിപ്പിക്കുന്നത് ഇങ്ങനെ:
  അദ്ധ്യാപകന്‍: ഇന്നത്തെ പാഠം പുശ്പങ്ങളെ കുറിച്ചുള്ളതാണ്.
  കുട്ടി: മാഷേ.. പുഷ്പം എന്നല്ലേ പറയുക?
  അദ്ധ്യാപകന്‍: പൂവെന്നും പുശ്പമെന്നും പിന്നെ കുട്ടി പറഞ്ഞതു പോലെയും പറയാം..!!!

  ഇന്നും വല്യ മാറ്റമൊന്നും ഇതിന് വന്നിട്ടില്ല. എന്തു കൊണ്ടിങ്ങനെ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുന്നു. ചരിത്ര ബോധമുള്ളവര്‍ പറയട്ടെ ഉത്തരം.

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

 4. ത്രിശങ്കു / Thrisanku said...

  വ‘ഴി‘യെ വ‘ളി‘യാക്കുന്നതിലും ഭേദം വ‘യി‘ തന്നെയാണ് :)

 5. siva // ശിവ said...

  ഇതു കണ്ടപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്.

  ടീച്ചര്‍ ബ്ലാക്ക് ബോര്‍ഡില്‍ പശു എന്നെഴുതിയിട്ട് ഉണ്ണിക്കുട്ടനോട് വായിക്കാന്‍ പറഞ്ഞു.

  ഉണ്ണി: “പഷു.“

  ടീച്ചര്‍: നേരെ വായിക്ക്.

  ഉണ്ണി: “പഷു.“

  ടീച്ചര്‍: ഹോ! അങ്ങനെയല്ല കുട്ടീ.... ഞാന്‍ വായിക്കാം...“പസു.”

  ഇതെങ്ങനെയെന്റെ കുഞ്ഞാ...

  സസ്നേഹം,

  ശിവ

 6. Unknown said...

  ടീ‍ച്ചര്‍:ഭാരതം
  പിള്ളേച്ചന്‍:ഫാരതം
  ടീച്ചര്‍:ഫ യല്ല കുട്ടി ഭരണിടെ ഭ
  പിള്ളേച്ചന്‍‌:ഫാരതം ഫ
  ടീച്ചര്‍:ഈ കുട്ടിയെ കൊണ്ട് തോറ്റു.
  ഗുണപാഠം.പിള്ളേച്ചന്‍ ഭാരതത്തെ ഇന്നും ഫാരതം ആക്കുന്നു.

 7. പാര്‍ത്ഥന്‍ said...

  ഇരിങ്ങലെ,
  പുവല്ല, 'പുഗ്ഗ്‌' എന്ന്‌ പറയണം.

 8. smitha adharsh said...

  ദേ,ദേ...വന്നു വന്നു എല്ലാവരും കൂടി ടീച്ചര്മാര്‍ക്കിട്ടു വേല വച്ചാലുണ്ടല്ലോ...!!

 9. OAB/ഒഎബി said...

  ടീച്ചറ്: വട്ടത്തിലിട്ടാല്‍ അതൊരു ‘ഠ’
  കുട്ടികള്‍: വട്ടത്തിലിട്ടാല്‍ അതൊരു ‘ട’
  ടീച്ചറ്: എല്ലാലും ഒലോലെ പലയല്ലെ...

  ടീച്ചറ് മാറ്ക്ക് ഇട്ട് വേല്‍ വച്ചാല്‍....?

 10. സജി said...

  “കുഞ്ചാ...ജ്ജ് ന്താ ഞമ്മളെ മക്കാറാക്ക്വാ..?”
  ന്ന് പറഞ്ഞ വിദ്യാഭ്യാസാ മന്ത്രി ഭരിച്ച നാടാണേ...

 11. ജിജ സുബ്രഹ്മണ്യൻ said...

  കുഞ്ഞന്‍ ചേട്ടാ.. ആ പയം ഒരെണ്ണം എനിക്കും തരണെ..ആ പയത്തൊലി നമ്മുടെ നന്ദിനി പസൂനും കൊടുക്കാം...

 12. ദിലീപ് വിശ്വനാഥ് said...

  നാക്കുവടിക്കണം എന്നു പണ്ടാരാണ്ട് പറഞ്ഞു കേട്ട്റ്റിട്ടുണ്ട്.

 13. ഹരീഷ് തൊടുപുഴ said...

  കുഞ്ഞേട്ടാ,
  “ഴ” ഉച്ചരിക്കാന്‍ ഇത്തിരി പാടുള്ള ആളാണു ഞാനും, ജന്മനാ അതു നാക്കിനു വഴങ്ങുന്നില്ല....
  എങ്കിലും ഞാന്‍ “മയ” എന്നൊന്നും അല്ലാട്ടോ പറയുന്നെ...

 14. Bindhu Unny said...

  ‘വാഴപ്പഴത്തിന്റെ തൊലിയില്‍ ചവിട്ടിയാല്‍ വഴുക്കി വീഴും‘ എന്നോ മറ്റോ പറഞ്ഞു പരിശീലിക്കാം ഴ വഴങ്ങാത്തവര്‍. :-)

 15. ജ്യോനവന്‍ said...

  ഒ. വി വിജയന്റെ മനോഹരമായ ഒരു പാലക്കാടന്‍ കഥയുണ്ട്. വിദേശികള്‍ വന്ന് അതിവിശിഷ്ടമായ 'ഴ' യെ അടിച്ചോണ്ടു പോകുന്നത്.
  'ഴ' നഷ്ടപ്പെടുന്ന ഗ്രാമീണരുടെ അവസ്ഥയെ വിജയന്‍ വളരെ സരസമായി അവതരിപ്പിച്ചിട്ടുണ്ട്. ഒരു കുട്ടി കടയില്‍ പോയി "പ........" എന്നു പറഞ്ഞു
  സ്റ്റക്കായി നില്‍ക്കണത് ഒന്നാലോചിച്ചു നോക്കിയേ..............:)
  കുഞ്ഞാ.......സൂപ്പര്‍.

 16. ശ്രീ said...

  അതു ശരിയാണ് കുഞ്ഞന്‍ ചേട്ടാ...

  എല്ലാരും ടീച്ചര്‍മാരെ കളിയാക്കുന്നു. എനിയ്ക്കും ഓര്‍മ്മ വന്നതൊരെണ്ണം പറയണം. ടീച്ചര്‍മാരാരും വന്ന് തല്ലല്ലേ ട്ടാ.

  ഹെഡ്‌മാസ്റ്റര്‍ ഒരു ക്ലാസ്സില്‍ വന്നിട്ട് ഒരു കുട്ടിയെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. എന്നിട്ട്
  ഹെഡ്: “പഴം” എന്നു പറയൂ കുട്ടീ...
  കുട്ടി: പയം.
  ഹെഡ്: എന്ത്??? “വഴി” എന്നു പറയൂ...
  കുട്ടി: വയി.
  ഹെഡ് മാസ്റ്റര്‍ ആ ക്ലാസിലെ അദ്ധ്യാപകനോട്:
  എന്താ മാഷേ ഈ കുട്ടി ഇങ്ങനെ പറയുന്നത്?
  അദ്ധ്യാ: അവന് അങ്ങനെ പറഞ്ഞു പറഞ്ഞ് തയക്കവും പയക്കവും വന്നു സാറേ...

  ;)
  [ബൂലോകത്തെ ടീച്ചര്‍മാരാരും എന്നെ അന്വേഷിയ്ക്കണ്ടാട്ടോ. ;)]

 17. ബഷീർ said...

  ചിലര്‍ക്ക്‌ ശ പ്രശ്നം
  ചിലര്‍ക്ക്‌ ഷ പ്രശ്നം
  ചിലര്‍ക്ക്‌ ഭ പ്രശ്നം
  മറ്റു ചിലര്‍ക്ക്‌ ഴ പ്രശ്നം
  വേറെ ചിലര്‍ക്ക്‌ ഹ പ്രശ്നം


  ചില അറബി പദങ്ങള്‍ തല കുത്തി നിന്നാലും ചിലര്‍ക്ക്‌ പറയാനാവില്ല.
  അറബികള്‍ മലയാളം പറയുന്നപോലിരിക്കും..
  ഉദാ : അള്ളാഹുവിലെ ള്ള ( അത്‌ മലയാളത്തില്‍ എഴുതാന്‍ മലയാളത്തില്‍ ആ അക്ഷരം ഇല്ല )

  അറബിവംശജര്‍ കഴിഞ്ഞാല്‍ പിന്നെ ആ അക്ഷരം സ്ഫുടമായി പറയുന്നത്‌ മലയാളികള്‍ ആണു..

  അവരില്‍ പലര്‍ക്കും പക്ഷെ ശ യും ഷ യും ഴ യും തല തിരിയുന്നു..


  അപ്പോള്‍ ഇത്രയും മതി.. മയ വരുന്നുണ്ട്‌.. പുയ കടക്കേണ്ടതാ.. ..

  ഫാഗ്യം കുട കയ്യിലുള്ളത്‌ ..

  ഇതൊരു പയേ പ്രശ്നമാ..

 18. ബഷീർ said...
  This comment has been removed by the author.
 19. കുഞ്ഞന്‍ said...

  അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി പറയുന്നു..

  രസികന്‍ മാഷെ.. അതാണ് സത്യം.. ചെറുപ്പകാലത്തെ ശീലം..!

  ഇരിങ്ങല്‍ മാഷെ.. തീക്കൊള്ളികൊണ്ട് ചൊറിയുന്നതിനേക്കാള്‍ ഭയങ്കരമാണ് അക്ഷരം കൊണ്ടുള്ള കളി..പക്ഷെ ബീഡി വലിക്കാന്‍ ആരും ഇതുവരെ വന്നില്ല.

  ത്രിശങ്കു ഭായി.. അപ്പോള്‍ യ ഇരിക്കേണ്ട സ്ഥലത്തിരുന്നാല്‍ ജോറാകും അല്ലെ.. എന്തായലും ഇവിടെ അത് നന്നായി

  ശിവ മാഷെ.. അതു പഠിപ്പിക്കുന്നതിന്റെ കുഴപ്പം തന്നെയാണൊ..അല്ലേയല്ല..!

  അനൂപ് ഭായി.. ഭാക്ക് പകരം ഫായായാലും അത്ര അരോചകം തോന്നില്ല. പക്ഷെ ഴ..!

  പാര്‍ത്ഥന്‍ മാഷ്.. ഇരിങ്ങലിനോടല്ലെ പറഞ്ഞത്..!

  സ്മിത ടീച്ചറെ.. സ്കൂളില്‍ പഠിപ്പിക്കുന്നതുകൊണ്ടല്ലാട്ടൊ, അങ്ങിനെയെങ്കില്‍ ഒരു പ്രദേശത്തെ എല്ലാവരും അങ്ങിനെയാകണമല്ലൊ..!

  കാന്താരിക്കുട്ടി.. ഴ ഇല്ലാത്ത പഴം എന്റെ കൈയ്യിലില്ല. അങ്ങിനെയിപ്പോ അത് പശുവിന് കൊടുക്കേണ്ടാ..!

  ഒ എ ബി..അയ്യോ ഇത് ടീച്ചറന്മാര്‍ക്കിട്ടു വച്ചതല്ലാട്ടൊ

  സജീ.. ആരു ഭരിച്ചു എന്നതിനേക്കാള്‍ എന്തു ലഭിച്ചു എന്നു നോക്കിയാല്‍..ഴ പെരപ്പുറത്തുതന്നെ..!

  ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു

 20. thoufi | തൗഫി said...

  ആലപ്പുയേന്ന് മുവ്വാറ്റുപുയേക്ക് പോണ
  വയി ചാലക്കുടിപ്പുയയിലൊന്നിറങ്ങി.
  പൊയക്ക് നല്ല ആയം.പൊയ നെറേ പൂയീണ്ട്.

 21. ഒരു സ്നേഹിതന്‍ said...

  എന്‍റെ കുഞ്ഞന്‍ ചേട്ടാ....
  ഇങ്ങനെ കു"യ"ക്കുന്ന ഓരോ പരിപാടിയുമായി വരല്ലേ...
  "ഴ" കാണുമ്പോള്‍ എനിക്ക് പ"യം" ഓര്മ്മ വരും
  പിന്നെ അത് തിന്നാന്‍ എന്‍റെ വാ"ഴ" തുറക്കുമ്പോള്‍ എന്‍റെ വാ"ഴി"ലെ നാറ്റം ഒട്ടാകെ പരക്കും...

 22. Typist | എഴുത്തുകാരി said...

  എന്നും എത്രപേര്‍ ഇങ്ങിനെ മലയാളഭാഷയെ കൊല്ലുന്നു!!. സഹിക്ക്യല്ലാതെ വേറെ വഴിയൊന്നൂല്യ.

 23. ഹരിശ്രീ said...

  ഹ..ഹ..

  കൊള്ളാം കുഞ്ഞന്‍ ചേട്ടാ...

 24. saju john said...

  കുഞ്ഞനെന്നാണ് പേരെങ്കിലും പേരുപൊലെ
  കുഞ്ഞെഴുത്താണിദ്ദേഹത്തിന്റെ വിരുത്
  കുഞ്ഞക്ഷരത്തില് വിരിഞ്ഞയീപോസ്റ്റിനൊരു
  കുഞ്ഞു നമോ: നമ: യെന്നീകൂട്ടുകാരന്‍

 25. Kichu $ Chinnu | കിച്ചു $ ചിന്നു said...

  പയം മയ എന്നൊക്കെ പറയുന്നതാണ്‍ അവരുടെ “തയക്കവും പയക്കവും”!!
  അതോണ്ട് “കുയപ്പമില്ല”

 26. മറ്റൊരാള്‍ | GG said...

  :)

 27. കുഞ്ഞന്‍ said...

  വാല്‍മീകി മാഷെ..അത് ഞാന്‍ തന്നെയാ പറഞ്ഞത്

  ഹരീഷ് ഭായി..ഇനി കൊച്ചു കാന്താരി വഴങ്ങിപ്പിക്കും

  ജ്യോനവന്‍ മാഷെ..അങ്ങിനെ അക്ഷരങ്ങള്‍ നഷ്ടപ്പെട്ടാലുള്ള അവസ്ഥ..അ എന്ന അക്ഷരം നഷ്ടപ്പെട്ടാല്‍..?

  ശ്രീക്കുട്ടാ.. ബോയിങ്ങ് ബോയിങ്ങ് എന്ന പടത്തില്‍ അവസാന ഭാഗത്ത് മോഹന്‍ലാലിനെ കുറെ പെണ്ണുങ്ങള്‍ ചേര്‍ന്ന് ഓടിക്കുന്നുണ്ട്, അതു പോലെ ടീച്ചേഴ്സ് എല്ലാവരും കൂടി ശ്രീയെ...

  ബഷീര്‍ മാഷെ..ശരിയായ രീതിയില്‍ പോസ്റ്റിനെ കണ്ടു. അതില്‍ ഒരു ചെറു സന്തോഷം എനിക്കുണ്ട്. പക്ഷെ ഫ യുടെ കാര്യം ഴ യുടെ കാര്യവും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഫ യില്‍ എല്ലാത്തരം ആളുകളും വരുന്നു.

  മിന്നാമിനുങ്ങ് ഭായി..ഇപ്പോള്‍ പുഴയില്‍ പൂഴിയൊ..? ശിവ ശിവ.. ചെളിയാണ് ചെളി..!

  ഒരു സ്നേഹിതന്‍ ഭായി.. അതെനിക്ക് രസിച്ചു..അതാണു മാഷെ അപകടം.

  എഴുത്തുകാരി ചേച്ചി..അതില്‍ മാറ്റം വരുത്തേണ്ടെ..?

  ഹരിശ്രീ ഭായി.. ഇതും നന്നായി

  നട്ടപിരാന്തന്‍ ഭായി.. ആളൊരു അക്ഷരശ്ലോക വിദഗ്ദനാണല്ലൊ. കൊടുകൈ

  കിച്ചു & ചിന്നു മാഷെ(മാഷാണൊ മാഷിണിയാണൊ കണ്‍ഫൂഷ്യന്‍)..അതെന്തുകൊണ്ടെന്നാണ് ഞാനും ചോദിക്കുന്നത്.

  അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിക്കുന്നു. പക്ഷെ ഞാന്‍ ഉദ്ദേശിച്ച രീതിയിലൊരു അഭിപ്രായങ്ങള്‍ കിട്ടിയില്ല. ഇനിയും ആരെങ്കിലും പറയുമായിരിക്കും.

  ജി ജി ഭായി.. ആ ചിരിയില്‍ എല്ലാമുണ്ട്.

 28. Sunil MV said...

  :-)
  Upasana

 29. joice samuel said...

  :)