Tuesday, August 26, 2008

ഒന്ന് രണ്ട് മൂന്ന് ഇന്ന് മൂന്ന്..!
രണ്ടായിരത്തി അഞ്ച് ഓഗസ്റ്റ് ഇരുപത്തി ഏഴ്

അന്നാണ് അഷ്ടമി രോഹണി...

അതായിത് ഭഗാവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനം.

അന്ന് എന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ ചേര്‍ത്തു.

വീട്ടുകാര്‍ കാക്കത്തൊള്ളായിരം വഴിപാട് നേരുന്നു.

അതില്‍ രണ്ടു മൂന്നെണ്ണം അന്ന് അവള്‍ പ്രസവിക്കല്ലേയെന്നായിരുന്നു.

അതുപോലെ എന്റെയും പ്രാര്‍ത്ഥനയില്‍ അന്ന് അവള്‍ പ്രസവിക്കല്ലെയെന്നായിരുന്നു.

കാരണം ശ്രീകൃഷ്ണ ഭഗവാന്‍ ജനിച്ചതിന്റെ മുഖ്യ ഉദ്ദേശ്യങ്ങളിലൊന്ന് മാതുലനായ കംസനെ നിഗ്രഹം ചെയ്യുക എന്നതായിരുന്നു.
അപ്പോള്‍ ആ നാളില്‍ ആ ദിവസം ജനിക്കുന്ന എന്റെ കുഞ്ഞ്, കഷ്ടകാലത്തിന് എന്റെയൊ അവളുടെയൊ അമ്മാവന്മാരൊ ബന്ധുക്കളൊ തട്ടിപ്പോയാല്‍ ആ പഴി എന്റെ കുഞ്ഞിന് വന്നു ചേരും..!

ഇതുകൊണ്ടാണ് വീട്ടുകാര്‍ കൃഷ്ണന്റെ ജന്മദിനത്തില്‍ത്തന്നെ കുഞ്ഞ് പിറക്കല്ലെയെന്ന് വഴിപാടുകള്‍ നേര്‍ന്നത്.

എന്നാല്‍ ഈയുള്ളവന്‍ വഴിപാട് നേര്‍ന്നതിനു പിന്നിലുള്ള ചേതോവികാരം, ജനിക്കുന്ന കുഞ്ഞ് ആണാണെങ്കില്‍ അവന്‍ കൃഷ്ണ ഭഗവാന്റെ ലീലാവിലാസങ്ങല്ലാം കാണിച്ചാലൊയെന്ന് ഭയപ്പെട്ടിരുന്നു എന്തുകൊണ്ടെന്നാല്‍ നാട്ടിലെ നാരിമണികളെ നാരങ്ങ മുഠായി പോലെ അവന്‍ നുണഞ്ഞു നടക്കും..!

കൃഷ്ണ ഭഗവാനെ പഴിക്കാമെങ്കിലും അവന്റെ പിതാശ്രീയായ എന്നിലെ ജനിതകം അവനിലും ഉണ്ടാകുമല്ലൊ എന്നൊരു ഇത് എന്നെ അലട്ടിയിരുന്നു..!


ഇന്ന് എന്റെ മോന്‍ ആദിത്യയുടെ മൂന്നാം പിറന്നാള്‍. അഷ്ടമിരോഹണിയില്‍ ജനിച്ചില്ലെങ്കിലും തിരുവാതിര നാളില്‍ ജനിച്ച അവന്‍ ജനിതകം കാത്തുസൂക്ഷിക്കുന്നുണ്ട്.

നിങ്ങളുടെ അനുഗ്രഹം അവനിലുണ്ടാകണം എന്ന പ്രാര്‍ത്ഥനയോടെ..


സസ്നേഹം കുഞ്ഞന്‍

51 പ്രതികരണങ്ങള്‍:

 1. കുഞ്ഞന്‍ said...

  ഇന്ന് എന്റെ മോന്‍ ആദിത്യയുടെ മൂന്നാം പിറന്നാള്‍. അഷ്ടമിരോഹണിയില്‍ ജനിച്ചില്ലെങ്കിലും തിരുവാതിര നാളില്‍ ജനിച്ച അവന്‍ ജനിതകം കാത്തുസൂക്ഷിക്കുന്നുണ്ട്.

 2. ശ്രീ said...

  തേങ്ങ ദാ എന്റെ വക
  “ഠേ!”

  പിറന്നാള്‍ ആഘോഷങ്ങള്‍ക്കു വേണ്ടി തയ്യാറാക്കുന്ന പായസത്തിന് എടുക്കാം.

  അദിത്യന് (ടുട്ടുക്കുഞ്ഞന്) മൂന്നാം പിറന്നാള്‍ ആശംസകള്‍!

 3. കുഞ്ഞന്‍ said...

  ശ്രീക്കുട്ടാ..

  ഈ തേങ്ങക്ക് വളരെ നന്ദി അതിനേക്കാള്‍ പ്രിയമായത് ആശംസ പറഞ്ഞതിന്.

  തീര്‍ച്ചയായും ശ്രീയുടെ ഈ തേങ്ങയാകുന്ന സ്നേഹം ഞാന്‍ പായസത്തില്‍ ചേര്‍ക്കും..!

  അമ്പടാ.. ഇപ്പോഴും മോന്റെ ചെല്ലപ്പേര് ഓര്‍ത്തിരിക്കുന്നുവല്ലൊ..!

 4. ഞാന്‍ ഇരിങ്ങല്‍ said...

  കുഞ്ഞന് (ആദിത്യ) നൂറ് ജന്മ ദിനാശംസകള്‍.
  ആദിത്യനെ പോലെ പ്രശോഭിക്കാന്‍ കഴിയട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.
  16008 ഭാര്യമാരെ ഒരേ സമയം ഒരേ നിര്‍വൃതിയില്‍ അനുഭവിക്കാന്‍ കഴിഞ്ഞ കൃഷ്ണന്‍റെ ചാതുര്യം കിട്ടട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  തന്‍റെ ഓടക്കുഴലിനു ചുറ്റും നാരീ മണികളെ കറക്കിയെടുത്ത യാദവ കൃഷ്ണനെ പോലെ പതിനായിരം ഗോപസ്ത്രീകള്‍ മൂന്നുമുതല്‍ തന്നെ ചുറ്റും കൂടി തുടങ്ങട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  ഭൂമിയിലെ മുഴുവന്‍ മണ്ണിനും അവകാശിയായ് ലോകത്തെ മുഴുവന്‍ തന്നിലേക്ക് അവാഹിക്കുവാന്‍ കഴിയട്ടേ എന്ന് ആശംസിക്കുന്നു.

  കളിന്ദിയിലെ പുഴയില്‍ വിഷം കലക്കുന്ന കാളിയന്‍ റെ പത്തിയില്‍ കയറി നൃത്തം ചവുട്ടുവാനും അങ്ങിനെ ജനലക്ഷങ്ങളെ (കൊക്കക്കോളയില്‍ നിന്ന് പ്ലാച്ചിമടയിലെ ജനങ്ങളെ) രക്ഷിക്കുവാനും നിയുക്തനാകട്ടേ എന്ന് ആശംസിക്കുന്നു.

  ചൂണ്ടു വിരലിനാല്‍ ഗന്ധമാദന പര്‍വ്വതമെടുത്ത് പേമാരിയില്‍ നിന്നും ദുഷ്ട ശ്കതിയില്‍ നിന്നും ഒരു ജനതയുടെ ഇംഗീതത്തെ രക്ഷിക്കാന്‍ കെല്പുണ്ടാകട്ടേ എന്ന് ആശംസിക്കുന്നു.

  എന്നുമൊരു സുദര്‍ശനത്തില്‍ ലോകത്തെ കെട്ടി നിര്‍ത്തുവാന്‍ മനസ്സു കൊണ്ട് ലോകത്തിനു മുകളില്‍ സഞ്ചരിക്കുവാന്‍ കാലം കരുത്തു പകരട്ടേ എന്ന് ആശംസിക്കുന്നു.

 5. കുഞ്ഞന്‍ said...

  ഇരിങ്ങല്‍ മാഷെ..

  എന്റമ്മേ.......................

  നന്ദി

 6. Rare Rose said...

  ആദിത്യക്കുട്ടനു ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍....നല്ല മിടുക്കന്‍ കുട്ടിയായി ,കുസൃതിക്കുടുക്കയായി വളര്‍ന്നു വലുതാവൂ ട്ടോ...:)

 7. OAB/ഒഎബി said...

  മോന്‍ ഈ അങ്കിളിന്റെ പിറന്നാള്‍ ആശംസകള്‍. ദൈവം നിങ്ങളുടെ കുടുംബത്തില്‍ നല്ലത് മാത്രം വരുത്തട്ടെ എന്ന അകമഴിഞ്ഞ പ്രാറ്ത്തനയോടെ.

 8. കുഞ്ഞന്‍ said...

  റെയര്‍ റോസ്..
  ആശംസക്ക് ഒത്തിരി നന്ദി.

  ഓഎബി മാഷെ..
  പ്രാര്‍ത്ഥനക്കും അനുഗ്രഹത്തിനും നന്ദി.

 9. ചാണക്യന്‍ said...

  ആദിത്യന് പിറന്നാള്‍ ആശംസകള്‍.....

 10. Kichu $ Chinnu | കിച്ചു $ ചിന്നു said...

  മകന്‍ ആശംസകള്‍ കുഞ്ഞാ... പിന്നെ ഒരു ഓഫ്.
  മകന്റെ മുടി ഇത്ര പറ്റ്നെ വെട്ടിക്കരുത്... നല്ലവണ്ണം മുടിയുള്ളതാവും കൂടുതല്‍ ഭംഗി...
  വ്യക്തിപരമായ അഭിപ്രായം മാത്രം!!

  ജനിതകഗുണം കാണിക്കുന്നു എന്ന് പറഞ്ഞത് എന്തിലൊക്കെയാ? :)

 11. കുറുമാന്‍ said...

  കുഞ്ഞന്റെ കുഞ്ഞിന്റെ മൂന്നാം പിറന്നാളിന് ഒരായിരം ആസംസകള്‍.

  മിടുമിടുക്കനാ‍യി വളരട്ടെ
  സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

  പ്രാ‍ര്‍ത്ഥനകളോടെ

 12. കുഞ്ഞന്‍ said...

  ചാണക്യന്‍ മാഷെ..
  ആശംസക്ക് നന്ദി..

  കിച്ചു $ ചിന്നു ജീ..
  ആശംസക്ക് നന്ദി..
  മുടി പറ്റെ വെട്ടിക്കുന്നത് അവന്റെ തലമുടിക്ക് ഉള്ളില്ല. ഇത്തിരികൂടി വളര്‍ന്നാല്‍ അത് ചുരുണ്ട് കൂടി തലയോട്ടി കാണാന്‍ പാകത്തിലാകും. അപ്പോള്‍ പറ്റെ വെട്ടിയാല്‍ ഉള്ളൊള്ള മുടി വരുമെന്ന് കേട്ടതിനാലാണ്. പിന്നെ ഇവിടെ ഭയങ്കര ചൂട് തല നന്നായി വിയര്‍ക്കുന്നു. അതിനാല്‍ രണ്ടു നേരം കുളിപ്പിച്ചാലും തലമുടിയില്‍ ഒരു നാറ്റം ഉണ്ടാകുന്നു.

  ജനിതക ഗുണം..ഹഹ..ഞാനത് കൃഷ്ണ ലീലയുമായി ഒരു ലിങ്കിട്ടതല്ലെ..!

 13. കുഞ്ഞന്‍ said...

  കുറുമാന്‍ മാഷെ..

  അനുഗ്രഹത്തിനും ആശംസക്കും ഒത്തിരി നന്ദി

 14. Areekkodan | അരീക്കോടന്‍ said...

  പിറന്നാള്‍ ആശംസകള്‍....

 15. നരിക്കുന്നൻ said...

  ആദിത്യന് എന്റെ ജന്മദിനാശംസകൾ.

  എല്ലാ ഭാവുഗങ്ങളും നേരുന്നു......

 16. Unknown said...

  കുഞ്ഞന്റെ പ്രിയപ്പെട്ട കുഞ്ഞിന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍!

 17. smitha adharsh said...

  Happy B'day to u...
  Happy B'day to u...
  Happy B'day dear Adithyaa...

  Happy B'day to u...
  ചക്കരവാവയ്ക്ക് ഒരു പിറന്നാള്‍ ഉമ്മയും...
  നല്ലോണം കുറുമ്പ് കാണിക്കണം ട്ടോ..
  കുറുമ്പ്,കാട്ടി..കാട്ടി വല്യേ ചെക്കനാവുമ്പോ ലോകത്തിലെ സകല പെണ്‍പിള്ളേരേം പിന്നാലെ നടന്നു കമന്റ്അടിക്കണം.അച്ഛന്റെ പാരമ്പര്യം നിലനിര്‍ത്തണം..അല്ലെങ്കില്‍,അച്ഛന് സങ്കടായാലോ?

 18. മുസ്തഫ|musthapha said...

  മോന്‍ മിടുക്കനായി വളരട്ടെ, ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടായിരിക്കട്ടെ... ആദിക്കുട്ടന് സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ :)

 19. കുട്ടിച്ചാത്തന്‍ said...

  ആദിത്യന് പിറന്നാള്‍ ആശംസകള്‍

 20. ജിജ സുബ്രഹ്മണ്യൻ said...

  ആദിത്യന്‍ വാവക്കു പിറന്നാള്‍ ആശംസകള്‍ !

  അമ്പാടിയിലെ ഉണ്ണിക്കണ്ണനെ പോലെ എല്ലാ വിധ കുസൃതിത്തരങ്ങളും കാട്ടി അച്ഛന്റെ സല്‍പ്പേരു കാത്തു സൂക്ഷിച്ചു തന്നെ വളരണം.


  അപ്പോള്‍ പിറന്നാളായിട്ട് കുട്ടനു എത്ര ഉടുപ്പ് കിട്ടി ? നിറയെ കിട്ടിയോ ? പായസം ഒക്കെ കൂട്ടി ഉച്ചക്ക് സദ്യ ഉണ്ടോ വാവേ ?

 21. അഞ്ചല്‍ക്കാരന്‍ said...

  ആശംസകള്‍...
  മോനേ ആ ഇരിങ്ങല്‍ മാമന്‍ പറഞ്ഞ ആദ്യത്തെ വരി കാണണ്ടാട്ടോ... പാവം അച്ഛന്റ് അടപ്പൂരിപ്പോകും.

 22. ഹരീഷ് തൊടുപുഴ said...

  ശ്രീക്രിഷ്ണജയന്തിക്കു ജനിച്ചാലുണ്ടാകുന്ന വ്യാകുലതകള്‍ വായിച്ച് ചിരിച്ചു മടുത്തു...

  ആദിത്യക്കുട്ടന് ഈ അങ്കിളിന്റെ മൂന്നാം പിറന്നാള്‍ ആശംസകള്‍...

 23. ഞാന്‍ ഇരിങ്ങല്‍ said...

  ഓഫ്: അഞ്ചല്‍ക്കാരാ.... :)

 24. ഹരീഷ് തൊടുപുഴ said...
  This comment has been removed by the author.
 25. കുഞ്ഞന്‍ said...

  അരീക്കോടന്‍ മാഷെ..
  ആ‍ശംസക്ക് നന്ദി

  നരിക്കുന്നന്‍ ജീ..
  ഭാവുകങ്ങള്‍ക്കും ആശംസക്കും നന്ദി

  നിഷാദ് ഭായി..
  സ്നേഹാശംസക്ക് നന്ദി

  സ്മിതാജീ..
  നന്ദി നന്ദി നന്ദി
  സത്യമായിട്ടും ഞാനൊരു പെണ്ണിനേയും കമന്റടിച്ചിട്ടില്ല. പക്ഷെ പെണ്ണുങ്ങള്‍ എന്നെ കമന്റടിക്കാറുണ്ടായിരുന്നു. അത്രക്ക് പാവമാണ് ഞാന്‍ ആ എന്നെയാണ്.....

  അഗ്രു മാഷെ..
  അനുഗ്രഹത്തിനും സ്നേഹത്താലുള്ള ആശംസക്കും നന്ദി

  കുട്ടിച്ചാത്തന്‍ ജീ..
  ആശംസക്ക് നന്ദി

  കാന്താരീസ് ജീ..
  ആശംസക്ക് നന്ദി..
  അവന്‍ ഉണ്ണിക്കണ്ണനെ കടത്തിവെട്ടും, കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞു നിന്നെ ഞാന്‍ ഉരലില്‍ കെട്ടിയിടുമെന്ന്. അപ്പോളവന്‍ പറഞ്ഞത് അച്ഛന്റ്റെ മീശ മുറിക്കുന്ന കത്രിക എടുത്ത് ഞാന്‍ കയറ് കണ്ടിക്കുമെന്ന്. അവന്റെ കുസൃതിത്തരങ്ങള്‍ക്ക് ഒരു കുറവുമില്ല. ഹഹ..അച്ഛനായ എനിക്ക് സല്‍പ്പേര് പഷ്ട്..! അഞ്ച് ഉടുപ്പ് കിട്ടി നാട്ടില്‍ നിന്നും മൂന്ന്, ഇവിടെ നിന്നും രണ്ടും. സദ്യയൊന്നുമില്ല എന്നാലും അവിയല്‍ സാമ്പാര്‍ എരിശ്ശേരി എന്നിവ് ഉണ്ടാക്കി. പായസം വൈകിട്ട്.

  അഞ്ചത്സ് മാഷെ..
  ആശംസക്ക് നന്ദി.
  അടപ്പൂരുന്നത് അവന്റെ. ഒരു ഭാര്യയുണ്ടായിട്ട് ഞാന്‍ അടപ്പൂരിയിരിക്കുകയാണ്. പക്ഷെ അവന്‍ അങ്ങിനെ ചെയ്താല്‍ സ്ത്രീധനമായിട്ട് കിട്ടുന്ന പണം അതെങ്ങിനെ ചിലവഴിക്കും അതാണിപ്പോഴെന്റെ ആലോചന.

  ഒരിക്കല്‍ക്കൂടി അവനെ ആശംസകളും അനുഗ്രഹവും ചൊരിഞ്ഞ എല്ലാ മാമന്മാര്‍ക്കും ചേച്ചിമാര്‍ക്കും അമ്മായിമാര്‍ക്കും ചേട്ടന്മാര്‍ക്കും എന്റെ സന്തോഷം അറിയിക്കുന്നു.

 26. ഉപാസന || Upasana said...

  Valsaaa,

  vijayee bhavanthu..!
  :-)
  Upasana

 27. mmrwrites said...

  കുഞ്ഞിക്കുഞ്ഞൂസ്..

  “ബിലേറ്റഡ് ഹാപ്പി ബെര്‍ത്ത് ഡേ..“

  കുഞ്ഞൂസിനെ എന്റെ വീട്ടിലെല്ലാര്‍ക്കും ഇഷ്ടപ്പെട്ടു കേട്ടോ..

 28. അനില്‍@ബ്ലോഗ് // anil said...

  കുഞ്ഞന്‍ ഭായ്,
  ആശംസകള്‍ കൊടുത്തേക്കണെ.
  ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ആണ്‍കുഞ്ഞു ജനിച്ചാല്‍ ഇങ്ങനെ ഒരു പൊല്ലാപ്പുണ്ടല്ലെ?

 29. അല്ഫോന്‍സക്കുട്ടി said...

  കുഞ്ഞന്റെ കുഞ്ഞിന് കുറുമ്പന്‍ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍.

 30. krish | കൃഷ് said...

  ആദിത്യന്‍കുട്ടിയെന്ന കൊച്ചുകുഞ്ഞന് പിറന്നാല്‍ ആശംസകള്‍!

 31. കുഞ്ഞന്‍ said...

  ഹരീഷ് ഭായി..
  ആശംസക്ക് നന്ദി
  അങ്ങിനെയൊരു വ്യാകുലത നമ്മുടെ നാട്ടിലുണ്ട്.

  ഉപാസന ജീ..
  ആശിര്‍വാദത്തിന് നന്ദി

  എം‌എം‌ആര്‍ ജീ..
  ആശംസക്ക് നന്ദി
  വളരെ‍ സന്തോഷമായി എനിക്കിതു കേട്ടപ്പോള്‍

  അനില്‍ മാഷെ..
  ആശംസകള്‍ എല്ലാം അവനില്‍ എത്തിച്ചു, നന്ദി
  ഇങ്ങിനെയൊരു പൊല്ലാപ്പ് അഷ്ടമി രോഹണി നാളിലുണ്ടെന്നുള്ളത് ചിലപ്പോള്‍ പ്രാദേശികമാവാം.

  അല്ഫോന്‍സാ ചേച്ചി..
  ആശംസക്ക് നന്ദി
  അവന്‍ കുറുമ്പന്‍ തന്നയാ ഒരു രക്ഷയുമില്ല.

  കൃഷ് ഭായി..
  ആ‍ശംസക്ക് നന്ദി
  ആദിത്യ എന്നെയുള്ളൂ

  എന്റെ മോനെ ആശിര്‍വദിച്ച എല്ലാ കൂട്ടുകാരാടും എന്റെ സന്തോഷം അറിയിക്കുന്നു.

 32. രസികന്‍ said...

  കുഞ്ഞിക്കുഞ്ഞനു ഈ അങ്കിളിന്റെ വക ഒരായിരം ജന്മദിനാശംസകൾ .

  ചോക്കലേറ്റ് ഞാൻ അച്ച്ഛനെ ഏൽ‌പ്പിച്ചിട്ടുണ്ട് കെട്ടോ . കിട്ടിയില്ലെ? ഇല്ലാ എങ്കിൽ ഉടനെ തരാൻ പറയണം.

 33. യാരിദ്‌|~|Yarid said...

  ആദിത്യനു പിറന്നാള്‍ ആശംസകള്‍..:)

  ഓഫ്: സ്കൂളിലൊക്കെ ചേര്‍ക്കുന്നതു പോലാണൊ ആശുപത്രിലും ചേര്‍ക്കുന്നതു കുഞ്ഞന്‍ ചേട്ടാ..;)

 34. 420 said...

  ആദിത്യന്‌
  സ്‌നേഹാശംസകള്‍...
  :)

 35. Sarija NS said...

  കുഞ്ഞികുഞ്ഞന്‌ എന്‍റെ പിറന്നാളാശംസകള്‍

 36. Nachiketh said...

  ആദിത്യയ്കു പിറന്നാള്‍ ആശംസകള്‍.........

 37. Typist | എഴുത്തുകാരി said...

  കുഞ്ഞുകുഞ്ഞനു് പിറന്നാളാശംസകള്‍ (ഇത്തിരി വൈകിപ്പോയി, ക്ഷമിക്കൂല്ലോ)

 38. കുഞ്ഞന്‍ said...

  രസികന്‍ ഭായി..
  ആശംസക്കു നന്ദി.
  അങ്കിളിന്റെ ചോക്ലൈറ്റ് കിട്ടിയെന്നും അതിനൊരു താങ്സ് പറയണമെന്നും പറഞ്ഞു, അത് ഇവിടെ അറിയിക്കുന്നു.

  യാ‍രിദ് മാഷെ..
  ആശംസക്ക് നന്ദി
  ഒരു കുഴക്കുന്ന ചോദ്യമാണിത് എന്നാലും സ്കൂളില്‍ ചേര്‍ക്കുന്നതിനേക്കാള്‍ നൂലാമാലകളാണ് പ്രസവത്തിന് പ്രവേശിപ്പിക്കുമ്പോള്‍..ചില ചോദ്യങ്ങള്‍.. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ അച്ഛന്‍ ഔദ്യോഗികമായിട്ടുള്ളതാണൊ അല്ലെ, ആദ്യത്തേതൊ രണ്ടാമത്തേതൊ(അച്ഛനല്ല) കുട്ടി, ഈ പ്രസവത്തോടെ നിര്‍ത്തുമൊ ഇല്ലയൊ, രക്തം തരാനുള്ളവരെ തയ്യാറാക്കിയിട്ടുണ്ടൊ, ജാതി മതം..എന്റിഷ്ടാ അങ്ങിനെ ഒരു പിടി ചോദ്യങ്ങള്‍ പിന്നെ പോക്കറ്റിനു കനമുണ്ടൊ ഇല്ലയൊ എന്നുള്ള ചോദ്യം ചോദിക്കാതെയുള്ള ചോദ്യവും..അപ്പോള്‍ പറഞ്ഞുവന്നത് ഏതാണ്ട് രണ്ടും ഒരു പോലെയാണ്.

  ഹരിമാഷെ..
  ആശംസക്ക് നന്ദി

  സരിജാ ജീ..
  ആശംസക്ക് നന്ദി

  നചികേത് ജീ..
  പിറന്നാള്‍ ആശംസക്ക് നന്ദി

  എഴുത്തുകാരി ചേചി..
  വൈകിയിട്ടില്ലല്ലൊ അതിനുമപ്പുറം ആശംസകള്‍ നല്‍കിയല്ലൊ അതുമതി..നന്ദി

  ആശിര്‍വദിച്ച എല്ലാ നല്ലമനസ്സുള്ള കൂട്ടുകാര്‍ക്കും എന്റെ സന്തോഷം അറിയിക്കുന്നു.

 39. Sethunath UN said...

  കുഞ്ഞന്‍ ജീ
  മോന് എല്ലാ ആയുരാരോഗ്യങ്ങ‌ളും ഉണ്ടാകട്ടെ.
  പിറന്നാളാശംസക‌ള്‍!!

 40. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  aadiykk Pirannaalaasamsakal!!!

 41. Sherlock said...

  ആദിത്യന്, ആശംസാസ്...ആശംസാസ്... ആയിരാമായിരം ആശംസാസ്..:)

 42. സജീവ് കടവനാട് said...

  പായസം വെച്ചിട്ട് വിളിച്ചില്ലാല്ലേ...

  വൈകി അറിഞ്ഞതോണ്ട് വൈകിയ ആശംസയും ആദിക്കുട്ടിക്ക്...

 43. ഞാന്‍ ഇരിങ്ങല്‍ said...

  കിനാവേ..,
  അതാണ് വയറ്റു ഭാഗ്യം വേണംന്ന് പറയുന്നത്.
  എന്നെ വിളിച്ചു. ഞാന്‍ പോയി. പായസം കഴിക്കുകയും ആദിത്യയോട് സംസാരിക്കുകയും ചെയ്തു. മോന്‍ തന്നെയാണ് വിളിച്ചത്.

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

 44. Anil cheleri kumaran said...

  kuttanu
  oru belated birthday greetings!!

 45. ഷിജു said...

  ഇന്റര്‍നെറ്റ് 4 ദിവസംകൊണ്ട് പണിമുടക്കിലായിരുന്നു, ഇന്നാ‍ ഒരുവിധം അനുനയിപ്പിച്ച് കൊണ്ടുവന്നത്.
  എന്തായാലും കുഞ്ഞന്‍ മോനു എന്റെ എല്ലാ പിറന്നാള്‍ ആശംസകള്‍......
  വരും കാലങ്ങളില്‍ ആയുസ്സ്സും ആരോഗ്യവും തന്ന് ദൈവം എന്നും കൂടെ ഉണ്ടാവട്ടെ....

 46. സജീവ് കടവനാട് said...

  ഇരിങ്ങല്‍, ആദി,ആദീടമ്മ, ആദീടച്ഛന്‍> :( :(

 47. മയൂര said...

  ആദിത്യന് പിറന്നാള്‍ ആശംസകള്‍...

 48. Ramya said...

  ആദിത്യന് പിറന്നാള്‍ ആശംസകള്‍... കൂടെ അച്ചനെ പൊലെ ശ്രീ കൃഷ്ണ നെ പൊലെ സകല പെണ്‍
  മ്പിളെരെയും ആവഹിക്കാനുള്ള കഴിവൂം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

 49. പി.സി. പ്രദീപ്‌ said...

  ആദിത്യന് എന്റെ വക പിറന്നാള്‍ ആശംസകള്‍:)

 50. വീകെ said...

  `ആദിത്യ`യ്ക്കു ഈ അങ്കിളിന്റെ വക ഒരായിരം
  സ് നേഹപ്പൂക്കള്�.കൂടെ ഒരു പെട്ടി ചോക്ലേറ്റും.
  (വരുംബോള്� കൊണ്ടരാട്ടോ....)

 51. വാല്‍നക്ഷത്രം said...

  our blessings ...for a better future