"അവന് ചത്തത് നന്നായി......"
ഈ ഡയലോഗ് വന്നത് ഈയുള്ളവന്റെ വായില്‍നിന്ന്. മരിച്ചു കിടക്കുന്നവനെപ്പറ്റി അങ്ങിനെ പറയാമൊ..?
ഒരു ദിവസം ഞാന്‍ കോളേജില്‍ നിന്ന് ബസ്സിറങ്ങി വീട്ടിലേക്കു നടന്നപ്പോള്‍, ഗോപാലകൃഷ്ണേട്ടന്‍ വിളിച്ചു പറഞ്ഞു, "ഡാ, ബള്‍ബണ്ണന്‍ നിന്റെ അയല്‍വക്കത്തെ സോണിയയെ ആക്രാന്തിച്ചു...". ‘ചേട്ടാ, എന്താണുണ്ടായതെന്ന് വിശദമായി പറ..’
( ഗോപാലകൃഷ്ണന്‍ ബസ്സ്‌സ്റ്റോപ്പില്‍ ഒരു ചെറിയ പച്ചക്കറിക്കട നടത്തുന്നയാളാണ്.കൂടാതെ നാട്ടില്‍ നടക്കുന്ന എല്ലാ ചൂടന്‍ വാര്‍ത്തകളും കളക്റ്റു ചെയ്യുകയും അതു അപ്പോള്‍ത്തന്നെ എഡിറ്റു ചെയ്തു വിപുലീകരിച്ച് നാട്ടുകാര്‍ക്കു ഫ്രീയായി ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നയാളാണ്. അതിന്റെ യാതൊരു അഹങ്കാരവും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് എടുത്തു പറയേണ്ട കാര്യമാണ്)
ഇനി സംഭവത്തിലേക്കു വരാം. ബള്‍ബണ്ണനെന്നു ചെല്ലപ്പേരുള്ള മനോജ്, സിസിലി ചേച്ചിയുടെ രണ്ടര വയസ്സുള്ള സോണിയയെ മടിയിലിരുത്തി ആക്രാന്തിച്ചു. അതുകൊണ്ട് സോണിയക്കുട്ടിയ്ക്ക് മൂത്രമൊഴിക്കുന്ന സ്ഥലത്ത് നീരുവരുകയും മൂത്രമൊഴിക്കാനാവത്ത അവസ്ഥയുമായി ആ കുഞ്ഞു വേദനകൊണ്ട് നിലവിളിക്കുന്നു, ആശുപത്രിയില്‍ കൊണ്ടുപോകാന്‍വേണ്ടി ഓട്ടൊറിക്ഷക്കുവേണ്ടി വെയിറ്റുചെയ്യുകയാണ്. കുട്ടിയെ മനോജ് മടിയിലിരുത്തി കളിപ്പിക്കുന്നത് കുഞ്ഞന്നചേച്ചി കണ്ടിരുന്നു. ഇത്രയും കാര്യങ്ങള്‍ ഗോപാലകൃഷ്ണേട്ടന്‍ ഒറ്റ ശ്വാസത്തില്‍ എന്നൊടു പറഞ്ഞു. ഈ സംഭവം നടന്നിട്ട് അപ്പോളൊരു 15 മിനിറ്റായിട്ടുണ്ടായിരുന്നുള്ളൂ (ഇപ്പോള്‍ ഗോ.കൃഷ്ണന്റെ റേഞ്ച് മനസ്സിലാക്കിയിരിക്കുമല്ലൊ) ഇതെല്ലാം കേട്ട് വളരെയധികം രോഷത്തോടെ ഞാന്‍ വീട്ടിലെയ്ക്കു നടന്നു. തെങ്ങിന്‍തോപ്പിലൂടെ എളുപ്പവഴിയില്‍ നടന്ന ഞാന്‍, ഒരു തെങ്ങില്‍ ചാരിയിരുന്നു ബീഡി വലിക്കുന്ന മനോജിനെ കണ്ടു. ജീവിതത്തില്‍ എന്റെ ചേട്ടന്മാരുടെ അടുത്തും പിന്നെ പെങ്ങളുമായും മാത്രം അടിപിടി കൂടിയിട്ടുള്ള ഈ ഞാന്‍ അന്ന് മനോജിനെ നാലഞ്ച് ചവിട്ടു കൊടുത്തു (ഒരു മൂന്നുകൊണ്ട് ഹരിച്ചോ) എന്തുകൊണ്ടൊ അവന്‍ തിരിച്ചു പ്രതികരിച്ചില്ല. വീട്ടില്‍ പോയി ബുക്കൊക്കെ വച്ചിട്ട് തിരിച്ചു വരുമ്പോള്‍ മനോജ് അവിടെയുണ്ടായിരുന്നില്ല. സോണിയയുടെ വീട്ടില്‍ ചെന്നപ്പോള്‍, കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയിരിക്കുകയായിരുന്നു. അപ്പോള്‍ അവിടെ അടുത്തുള്ള കുറച്ചാളുകള്‍ കൂടി നില്‍പ്പുണ്ടായിരുന്നു. അവരുടെ പലപല അഭിപ്രായങ്ങള്‍ അവിടെ അലയടിച്ചുകൊണ്ടിരുന്നു. പക്ഷെ എന്നെ അതിശയിപ്പിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു, സോണിയയുടെ വീട്ടുകാരുടെ മുഖങ്ങളില്‍ ഒരുതരം നിര്‍വ്വികാരിതയാണു കാണാന്‍ കഴിഞ്ഞത്. ഒരു പക്ഷെ, സോണിയ ഒരു കുഞ്ഞു പെണ്‍കുട്ടിയല്ലെ, ഈ സംഭവം കൂടുതലാളുകള്‍ അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്തതുകാരണമായിരിക്കും!
ഫാരീസ്, പിണറായിയുടെ വെടിയുണ്ട, തന്ത്രി കണ്ടരര് തുടങ്ങിയ കാര്യങ്ങള്‍ മറക്കുന്ന നാട്ടുകാര്‍ ഈ സംഭവം എപ്പെഴേ മറന്നു...അങ്ങിനെ മനോജ് വീണ്ടും തലയുയര്‍ത്തി നാട്ടില്‍ക്കൂടി നടക്കാന്‍ തുടങ്ങി...
കഴിഞ്ഞ അവധിക്കു ഞാന്‍ നാട്ടിലായിരുന്ന ഒരു ദിവസം, ആളുകള്‍ ഓടുന്നതു കണ്ടു, കാരണം അന്വേഷിച്ചപ്പോള്‍, മനോജ് വിഷം കഴിച്ച് കനാലില്‍ 'സമാധിയായി' കിടക്കുന്നുവെന്ന്. ഞാനും ഓടി, അവിടെചെന്നപ്പോഴാണ് ബള്‍ബണ്ണന്‍ ആത്മഹത്യചെയ്യുവാനുള്ള കാരണം മനസ്സിലായത്.
അവന്റെ വീടിന്റെ എതിര്‍വശത്തെ വീട്ടിലെ പുലയന്‍ അയ്യപ്പങ്കുട്ടിയുടെ രണ്ടുവയസ്സായ ആതിര കുട്ടിയെ അവന്‍, ദുഷ്ടന്‍ മനോജ് ആക്രാന്തിച്ചു, കുട്ടിയെ ആശുപത്രയിലാക്കിയിരിക്കുകയാണ്. ഒരുപക്ഷെ നല്ലയിടയന്മാരോടു കളിക്കുന്നതുപോലെയാകില്ല അയ്യങ്കാളി വര്‍ഗ്ഗത്തോടു കളിച്ചാലെന്നു മനോജ് മനസ്സിലാക്കിയിരിക്കണം!!.
പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ മനോജിന്റെ മൃതദേഹം വീട്ടില്‍ ദഹിപ്പിക്കുന്നതിനുള്ള നടപടികള്‍ നടക്കുകയാണ്, അപ്പോള്‍ അവിടെ കൂടിയിരുന്ന ചിലരുടെ സംഭാഷണങ്ങള്‍;
ശ്ശൊ, എന്തിനിവന്‍ ഈ കടുംകൈ ചെയ്തു?
ആത്മഹത്യ ഒരു പരിഹാരമാണൊ?
എന്നിങ്ങനെയുള്ള പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ അവിടെ കേള്‍ക്കാമായിരുന്നു. പക്ഷെ അതിലൊരു അഭിപ്രായം എനിക്കെന്റെ കണ്ട്രോള്‍ നഷ്ടപ്പെടുത്തി,
ശ്ശൊ എന്നാലും അവന്‍ ആത്മഹത്യ ചെയ്തതെന്തിനാ..അവനു വേറെ എവിടേയ്ക്കെങ്കിലും പോയി രക്ഷപ്പെടാമായിരുന്നില്ലെ...
അപ്പോഴാണു മേല്‍പറഞ്ഞ എന്റെ വാക്കുകള്‍, "അവന്‍ ചത്തത് നന്നായി, പേ പിടിച്ച ഇവനെ തല്ലിക്കൊല്ലണം, ഇവന്‍ വേറൊരു നാട്ടില്‍ ചെന്നാല്‍ അവിടെയും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലാന്നു പറയാന്‍ പറ്റുമൊ?"
'ഗള്‍ഫുകാരനായ' എന്റെ അഭിപ്രായങ്ങള്‍ക്ക് കണ്ണടച്ചു ഏറാന്‍മൂളാന്‍ ഒത്തിരിപ്പേരുണ്ടായിരുന്നു..!
വാല്‍ക്കഷണം:
അതിശയകരമായ മറ്റൊരുകാര്യം ഈ ഏറാന്മൂളികള്‍ മനോജിന്റെ പതിനാറടിയന്തിരത്തിനു മൂക്കുമുട്ടെ മൃഷ്ടാന്ന ഭോജനം കഴിച്ച് ഏമ്പക്കം വിട്ടുകൊണ്ട്, മനോജിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും, ഞാന്‍ അവര്‍ക്ക് വെറുക്കപ്പെട്ടവനുമായി! കാരണം എനിക്കു ഗള്‍ഫിലേക്കു മടങ്ങേണ്ട സമയമായെന്ന് അവര്‍ക്കറിയാം, ആ സമയത്തു ഗള്‍ഫുകാരന്‍ 'കടം പറയലും മേടിക്കലും' ചെയ്യുകയാണല്ലൊ പതിവ്..!
Wednesday, October 3, 2007
ശാപ ജന്മങ്ങള്‍..!
രചന : കുഞ്ഞന്‍ , ദിവസം : 8:08:00 AM
കാര്യം : ശാപങ്ങള്‍
Subscribe to:
Post Comments (Atom)
42 പ്രതികരണങ്ങള്‍:
"അവന് ചത്തത് നന്നായി......"
ഈ ഡയലോഗ് വന്നത് ഈയുള്ളവന്റെ വായില്‍നിന്ന്. മരിച്ചു കിടക്കുന്നവനെപ്പറ്റി അങ്ങിനെ പറയാമൊ..?
തീര്‍ച്ചയായും ഇതല്ല ഇതിനപ്പുറവും പറയാം അവനെ പോലുള്ളവനെ കുറിച്ച്.
ചത്ത് തുലയട്ടെ
അതെ ആഷാജി പറഞ്ഞപോലെ അവനെയൊക്കെ ഇതില്ല ഇതിന്നപ്പുറം പറഞ്ഞാലും ഒന്നൂല്ല്യാ.... ചത്തത് നന്നായി...
കുഞ്ഞന്‍ ചേട്ടാ...
അതു കറക്റ്റ്...
"അവന്‍ ചത്തത് നന്നായി, പേ പിടിച്ച ഇവനെ തല്ലിക്കൊല്ലണം”
മരിച്ചവരെ പറ്റി നല്ലതേ പറയാവൂ എന്നൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. അവന് ജീവിച്ചിരിക്കാന്‍ യാതൊരു അര്‍ഹതയുമില്ല.
ഇങ്ങനെ ഒറ്റയടിക്കല്ല; നന്നായി നരകിച്ചു തന്നെ ചാവണമായിരുന്നു.ദുഷ്ടന്‍.
ചീഞ്ഞത് തനിയെ അറ്റുപോയത് നന്നായി; അല്ലെങ്കില്‍ അറുത്തു മാറ്റേണ്ടി വന്നേനെ.
ചത്തത് എന്തായാലും നന്നായി. പക്ഷേ, അങ്ങിനെ ചാവേണ്ടിയിരുന്നില്ല. ഇഞ്ചിഞ്ചായി കൊല്ലണം..
കുഞ്ഞന്‍ ചേട്ടോ, എന്തുകൊണ്ടോ, എനിക്കു യോജിക്കാന്‍ കഴിയുന്നില്ല.
ആരും ചാവുന്നത് ഒരിക്കലും നന്നാവുന്നില്ല.
മനോജിനെ ഏതെങ്കിലും കൌണ്‍സിലറിന്റെ അടുത്തുകൊണ്ടുപോയി തുടര്‍ച്ചയായി ചികത്സിച്ചെങ്കില്‍ ഒരുപക്ഷേ മനോജിനും ഒരു നല്ല ജീവിതം നയിക്കുവാന്‍ കഴിഞ്ഞേനെ.
മരണം ഒന്നിനും ഒരു പരിഹാരവും അല്ല. ഒരു കൊലയാളിയെപ്പോലും തൂക്കിക്കൊല്ലുന്നതിനെയും എനിക്ക് ഇതുവരെ യോജിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹിറ്റ്ലറെ പോലും ജീവനോടെ പിടിച്ചെങ്കില്‍ കൊല്ലരുത് എന്നേ എനിക്കു അഭിപ്രായം ഉള്ളൂ.
ജീവന്‍ കൊടുക്കാന്‍ കഴിയാത്ത സമൂഹത്തിനു ജീവന്‍ എടുക്കാന്‍ എന്ത് അവകാശം?
ഇതുപോലെത്തന്നെ ആയിരുന്നു ബംഗാളില്‍ ഒരു പതിനഞ്ചുവയസ്സുകാരിയെ റേപ്പ് ചെയ്തു കൊന്ന സെക്യൂരിറ്റി ഗാര്‍ഡിനെ തൂക്കിക്കൊന്ന സംഭവം (രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുന്‍പ്). ബുദ്ധദേബ് ഭട്ടാചാര്യയും അയാളുടെ ഭാര്യയും തെരുവുകളില്‍ നിന്ന് അവനെക്കൊല്ലണം എന്ന് വികാരഭരിതമായി പ്രസംഗിച്ചു. അവസാനം അബ്ദുള്‍ കലാം അയാളുടെ ദയാഹര്‍ജ്ജി തള്ളി. (മരിച്ച ആളുടെ പേര് ഓര്‍മ്മവരുന്നില്ല). അയാളെ തൂക്കിക്കൊന്നു.
ഒരു വ്യക്തിയില്‍ ലൈംഗീകവൈകൃതങ്ങള്‍ വരാം. അത് മനശാസ്ത്രപരമായി ഒരു അസുഖമാണ്. പലപ്പോഴും നിരന്തരമായ കൌണ്‍സിലിങ്ങിലൂടെയും ചികിത്സയിലൂടെയും മാറ്റാന്‍ കഴിയുന്ന രോഗം. അങ്ങനെ മാറ്റാന്‍ കഴിയാത്ത ആളുകളെ സമൂഹം കുഞ്ഞുങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നു (ബ്രിട്ടണിലും അമേരിക്കയിലും പീഡോഫൈലുകള്‍ക്ക് കുട്ടികളുടെ സ്കൂളിനും മറ്റും അടുത്തു പോവാന്‍ അവകാശം ഇല്ല). പല തരത്തിലും അവര്‍ക്കും വിജയകരമായ ജീവിതം ജീവിക്കാന്‍ കഴിയുന്നും ഉണ്ട്.
മനോജ് ഒരു ഇര മാത്രം. തന്റെ ലൈംഗീക വൈകൃതങ്ങളുടെയും കുറ്റബോധത്തിന്റെയും സമൂഹത്തിന്റെയും ഇര.
പ്രിയ സിമി,
ഞാന്‍ മനോജിനെപ്പറ്റിയുള്ള സംഭവങ്ങള്‍ എല്ലാം 100% (പേരുകള്‍ ഉല്‍പ്പടെ)സത്യസന്ധമായാട്ടാണു എഴുതിയിരിക്കുന്നതെന്ന് ആദ്യമെ പറയട്ടെ..
അവന്‍ ഒരു തെങ്ങുകയറ്റ തൊഴിലാളിയാണ്, അവന്റെ കുടുമ്പം അഛന്‍,അമ്മ,ചേട്ടന്‍ ചേട്ടത്തി, പിന്നെ പെങ്ങള്‍ എന്നിവരടങ്ങിയതാണ്. എന്നും വീട്ടില്‍ ഒച്ചപ്പാടും ബഹളങ്ങളുമാണ്. അങ്ങിനെയുള്ള ആ വീട്ടില്‍നിന്നും ആരും മുന്‍കൈ എടുത്ത് അവന്റെ വൈകൃതം മാറ്റുവാന്‍ ശ്രമിക്കുകയില്ല. ഒരു പക്ഷെ ഇതൊരു രോഗമാണേന്ന് അവര്‍ക്ക് അറിയില്ലായിരിക്കാം. പിന്നെ നാട്ടുകാരുടെ കാര്യം, ഇത്തരം കാര്യങ്ങല്‍ അവനവന്റെ വീട്ടില്‍ സംഭവിച്ചില്ലെങ്കില്‍, കാണാനും പറയാനും എന്തുത്സാഹമാണെന്നൊ..തിരക്കുപിടിച്ച ജീവിതത്തില്‍ ആരും ഇത്തരം കാര്യങ്ങളിലേക്കു തലയിടാന്‍ മെനക്കെടാറില്ല,ഈ ഞാനും അതില്‍പ്പെടുന്നു.
വളരെ താഴെത്തട്ടില്‍ ജീവിക്കുന്നവര്‍, വലിയൊരു അസുഖം വന്നാലും ആശുപത്രിയില്‍ പോകുന്ന കാര്യം ചിന്തിക്കുന്നത് ഏറ്റവും ലാസ്റ്റ് സ്റ്റേജിലാണ്.
മനോജിന്റെ കൂടുതല്‍ കാര്യങ്ങള്‍ എഴുതിയാല്‍, നിങ്ങള്‍ കരുതും, നീയും ആ നാട്ടുകാരനല്ലെ..എന്റെ നാടിനെ കൂടുതല്‍ മോശക്കാരനാക്കണൊ..?
സിമി,
പീഡൊഫീലിയ ചികിത്സിക്കാന്‍ കഴിയുന്ന എന്നാല്‍ ഭേദമാക്കാന്‍ കഴിയാത്തത് (sucessfully treatable, but not cureable) . അതുകൊണ്ട് തന്നെ എത്ര ദീര്‍ഘകാലം ചികിത്സിച്ചാലും പഴയ സാഹചര്യങ്ങളിലേക്ക് മടക്കി വിട്ടാല്‍ രോഗി പഴയ കുറ്റം ആവര്‍ത്തിക്കുമെന്ന് ഏതാണ്ട് തീര്‍ച്ച തന്നെ ആണ്.
പീഡൊഫൈലിനെ സുഖപ്പെടുത്താനാവുമെന്ന പ്രതീക്ഷ കൂടുതല്‍ കൂടുതല്‍ മങ്ങി വരുകയാണ് ദിനം പ്രതി. അതിനനുസരിച്ച് ശിക്ഷയും ഒറ്റപ്പെടുത്തലും കൂടി കൂടിയും വരുന്നു. കൊലപാതകം നടക്കാത്ത (നല്ലൊരു ശതമാനം കേസുകളിലും കുട്ടികള്‍ കൊല ചെയ്യപ്പെടുകയാണു പതിവ്) കേസുകളിലും പ്രതിക്ക് വധശിക്ഷ വിധിക്കുന്ന കാലം ഒരുപക്ഷേ വളരെ ദൂരെയൊന്നും ആയിരിക്കുകയില്ല എന്നു തോന്നുന്നു. അതില്‍ തെറ്റില്ല.
എന്തിനാണു ജനം പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത്? പട്ടിയുടെ കുറ്റമായിരിക്കില്ല അതിനു പേയ് ഇളകിയത്, പക്ഷേ അതിനു മരുന്നില്ല. പട്ടി ജീവിച്ചിരുന്നാല്‍ മറ്റെല്ലാ ജന്തുക്കളെയും അത് കടിച്ചു കൊല്ലുകയും ചെയ്യും. പവം പട്ടി, പക്ഷേ എയര്‍ ഗണ്ണെടുക്കുന്നവന്‍ തന്നെ ശരിയായ മൃഗസ്നേഹി.
സിമി,
പീഡൊഫീലിയ ചികിത്സിക്കാന്‍ കഴിയുന്ന എന്നാല്‍ ഭേദമാക്കാന്‍ കഴിയാത്തത് (sucessfully treatable, but not cureable) . അതുകൊണ്ട് തന്നെ എത്ര ദീര്‍ഘകാലം ചികിത്സിച്ചാലും പഴയ സാഹചര്യങ്ങളിലേക്ക് മടക്കി വിട്ടാല്‍ രോഗി പഴയ കുറ്റം ആവര്‍ത്തിക്കുമെന്ന് ഏതാണ്ട് തീര്‍ച്ച തന്നെ ആണ്.
പീഡൊഫൈലിനെ സുഖപ്പെടുത്താനാവുമെന്ന പ്രതീക്ഷ കൂടുതല്‍ കൂടുതല്‍ മങ്ങി വരുകയാണ് ദിനം പ്രതി. അതിനനുസരിച്ച് ശിക്ഷയും ഒറ്റപ്പെടുത്തലും കൂടി കൂടിയും വരുന്നു. കൊലപാതകം നടക്കാത്ത (നല്ലൊരു ശതമാനം കേസുകളിലും കുട്ടികള്‍ കൊല ചെയ്യപ്പെടുകയാണു പതിവ്) കേസുകളിലും പ്രതിക്ക് വധശിക്ഷ വിധിക്കുന്ന കാലം ഒരുപക്ഷേ വളരെ ദൂരെയൊന്നും ആയിരിക്കുകയില്ല എന്നു തോന്നുന്നു. അതില്‍ തെറ്റില്ല.
എന്തിനാണു ജനം പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത്? പട്ടിയുടെ കുറ്റമായിരിക്കില്ല അതിനു പേയ് ഇളകിയത്, പക്ഷേ അതിനു മരുന്നില്ല. പട്ടി ജീവിച്ചിരുന്നാല്‍ മറ്റെല്ലാ ജന്തുക്കളെയും അത് കടിച്ചു കൊല്ലുകയും ചെയ്യും. പവം പട്ടി, പക്ഷേ എയര്‍ ഗണ്ണെടുക്കുന്നവന്‍ തന്നെ ശരിയായ മൃഗസ്നേഹി.
സ്വയം ചത്തത് നന്നായി, അല്ലെങ്കില്‍ പറഞ്ഞത് പോലെ കല്ലെറിഞ്ഞുകൊല്ലേണ്ടി വരുമായിരുന്നേനെ
പ്രിയപ്പെട്ട അനോണിമസ്, അഭിപ്രായങ്ങള്‍ വളരെ വിലമതിക്കുന്നു. കുഞ്ഞാ, സാഹചര്യം അല്പം മനസിലാവുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുടെ പരിമിതിയും മനസിലാവുന്നുണ്ട്. (ഞാന്‍ ഇംഗ്ലീഷില്‍ എഴുതട്ടെ.. മലയാളത്തില്‍ ചേരുന്ന വാക്കുകള്‍ കിട്ടുന്നില്ല).
For more information on Paedophilia, please read
http://en.wikipedia.org/wiki/Pedophilia . There are tons of other information on internet as well.
Social responses to Fetishes should not be to lynch the offender. This would lead us only to the stone ages. If you can provide treatment, great. But If you can lock the guy in an asylum, for his life time, that may even be kinder than killing him.
Never compare a man to a stray dog. Dog is a dog, we might even eat a dog (in south korea, you can find skinned dogs hanging on restaurants). Society should never treat a man like a rabid dog; no matter whatever his offense is.
The offense for such an action is two-fold. One - it kills the offender, denies him a chance to live. Second, and the more harmful one, is the impact it has on the society who kills him. People will be conditioned to think that this is the accepted, correct social behavior, social thing to do.
What if the paedophile was your brother, your father, your son? would you treat him the same way? How would you react to such a situation?
ബീഹാറില്‍ പന്ത്രണ്ടു കള്ളന്മാരെ ജനക്കൂട്ടം തല്ലിക്കൊന്നു. ഒരു കള്ളനെ ബൈക്കിന്റെ പിന്നില്‍ കെട്ടി തെരുവിലൂടെ വലിച്ചിഴച്ചു. ചാട്ടകൊണ്ടടിച്ചു. ശ്രദ്ധിക്കുക: ഇതൊക്കെ സമൂഹത്തിന്റെ മനസ്സില്‍ പകരുന്ന രോഗങ്ങളാണ്.
ഇറാനില്‍ സ്വവര്‍ഗ്ഗസ്നേഹികളെ ജനമദ്ധ്യത്തില്‍ തൂക്കിക്കൊല്ലുന്നു. കംബോഡിയയില്‍ പോള്‍പോട്ട് ഒരു ഉത്തമ രാഷ്ട്രത്തിനു പത്തുലക്ഷം പൌരന്മാരെയേ ആവശ്യമുള്ളൂ എന്ന് ചിന്തിച്ച് ബാക്കി ജനക്കൂട്ടത്തെ കൊന്നൊടുക്കി.
രണ്ടാം ലോകമഹായുദ്ധം കഴിയുമ്പോള്‍ ജര്‍മ്മനിയില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 75% ജനങ്ങളും തൂക്കിക്കൊലയെ, കാപ്പിറ്റല്‍ പണിഷ്മെന്റിനെ, അനുകൂലിച്ചു. എന്നിട്ടും സര്‍ക്കാര്‍ പൊതുജനാഭിപ്രായം കേള്‍ക്കാതെ കാപ്പിറ്റല്‍ പണിഷ്മെന്റ് നിരോധിച്ചു. ഇന്ന് അഭിപ്രായ വോട്ടെടുപ്പില്‍ ജനങ്ങളില്‍ 25% മാത്രമേ തൂക്കിക്കൊലയെ അനുകൂലിക്കുന്നുള്ളൂ.
മനുഷ്യന്‍ മൃഗങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നെന്ന് പരിണാമസിദ്ധാന്തം പറയുന്നു. ജനക്കൂട്ടം മനുഷ്യനെ പേപ്പട്ടിയെപ്പോലെ തച്ചുകൊല്ലുന്നത് കാടത്തമാണ്. മനുഷ്യന്റെ പുരോഗതി മുന്നോട്ടേ ആവാവൂ. പിന്നോട്ട്, കാട്ടിലോട്ട് ആവരുത്.
ഇത്രയും പറയുമ്പൊഴും പ്രശ്നത്തിനു പരിഹാരം ആവുന്നില്ല. മനോജിനെ പോലീസ് അറസ്റ്റ് ചെയ്ത് ജീവപര്യന്തം, 25-വര്‍ഷമോ ജീവിത കാലം മുഴുവനോ, സമൂഹത്തിനു അപായം എന്ന നിലയില്‍ ജയിലില്‍ പാര്‍പ്പിക്കാമായിരുന്നു. ഇവിടെ മനോജ് സ്വയം മരിച്ചതിനാല്‍ അങ്ങനെയുള്ള അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഇങ്ങനെ ഉള്ള പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. ബീഹാറില്‍ ഇത് നിയമവും ആവും.
എന്നാല്‍ അവന്‍ ചത്തതു നന്നായി, അവനെ തല്ലിക്കൊല്ലണം, എന്നിങ്ങനെ ഉള്ള അഭിപ്രായങ്ങള്‍ - അതും ഇന്റര്‍നെറ്റ് ആക്സസും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തക്ക വിദ്യാഭ്യാസവും ഉള്ള ബ്ലോഗേഴ്സില്‍ നിന്ന് - എനിക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ല. ഒട്ടും പറ്റുന്നില്ല.
ആസ്വദിച്ചു..... നന്നയിട്ടുണ്ട്
പ്രിയപ്പെട്ട കുഞ്ഞന്‍ താങ്കള്‍ വളരെ അര്‍ത്ഥവത്തായ ഒരു വിഷയത്തിലേക്കാണ് ചര്‍ച്ചതുടങ്ങിയിരിക്കുന്നത്.സമൂഹത്തിന് പകച്ചുനില്‍ക്കേണ്ടിവരുന്ന സന്ദിഗ്ദനിമിഷങ്ങളില്‍ അത് എങ്ങനെ ചിന്തിക്കും എന്നതേക്കുറിച്ച് നാം ചര്‍ച്ചചെയ്യുകതന്നെ വേണം.വൈകല്യങ്ങളെ എല്ലായ്പ്പോഴും സഹതാപത്തോടെയല്ല നാം കാണുന്നത്.അത് നമുക്ക് ഹാനികരമാകുന്ന ഒന്നാണെങ്കില്‍ വൈകല്യം ബാധിച്ചവനെ അത് അവന്റെ കുറ്റം കൊണ്ടല്ലെങ്കിലും ഇല്ലായ്മ ചെയ്യേണ്ടത് നമ്മുടെ ഒരാവശ്യമായി നാം കരുതുന്നു എന്നതാണു സത്യം.
പട്ടിയെപ്പോലെ കല്ലെറിഞ്ഞുകൊല്ലുക എന്ന വാക്കുകള്‍ വീണ്‍വാക്കുകളല്ലെന്ന് അടുത്തിടെ ബീഹറിലും ഉത്തര്‍പ്രദേശിലും തമിള്‍നാട്ടിലും ഒക്കെ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു.സമൂഹത്തിന്റെ ഇത്തരം സംഹാരാത്മകഭാവം എല്ലായ്പ്പോഴും വെളിച്ചത്തുവരാതിരിക്കുനത് നിയമപാലനത്തിന് നാം ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്ന വ്യവസ്ഥയില്‍ നമുക്ക് അല്‍പ്പം പ്രതീക്ഷയുള്ളതുകൊണ്ടുതന്നെ.ഈ പ്രതീക്ഷകള്‍ അസ്തമിക്കുന്നു എന്നുവരുമ്പോള്‍ സമൂഹമനസ്സിലുള്ള സര്‍വ്വസംഹാരമൂര്‍ത്തി പുറത്തുവരും.ഈ അവസ്ഥ ഗുജറാത്തിലെ കലാപത്തില്‍ പോലും നമുക്കു കാണാം.സത്യത്തില്‍ നാം നമ്മുടെ നിയമ പാലന വ്യവസ്ഥയിലുള്ള പിഴവുകള്‍ കാണേണ്ടിയിരിക്കുന്നു.ശിക്ഷാവിധി എന്ന സ്ങ്കല്‍പ്പം തന്നെ മാറ്റേണ്ടിയിരിക്കുന്നു.ഒട്ടുമിക്ക ക്രിമിനലുകളും രോഗികളാണ്.ക്രൈം എന്നത് ഒരു രോഗാവസ്ഥയുമാണ്.ചികിത്സ എന്ന ആശയം ആശുപത്രി എന്ന ആശയത്തോടുമാത്രം ചേര്‍ത്തു വായിക്കുന്നതുകൊണ്ടാണ് നമുക്ക് ക്രൈമുകള്‍ക്ക് ചികിത്സ എന്ന ചിന്ത ഉദിക്കാത്തത് എന്നു തോന്നുന്നു.
("അവന്‍ ചത്തത് നന്നായി......"
ഈ ഡയലോഗ് വന്നത് ഈയുള്ളവന്റെ വായില്‍നിന്ന്. മരിച്ചു കിടക്കുന്നവനെപ്പറ്റി അങ്ങിനെ പറയാമൊ..?)
ഈ ഡയലോഗ് വന്നത് താങ്കളുടെ വായില്‍നിന്നാണ് എന്നുപറയാതിരുന്നെങ്കില്‍ താങ്കള്‍ എതിര്‍പക്ഷത്തു നിന്നും സംസാരിച്ചുതുടങ്ങിയിരുന്നെങ്കില്‍ പലരും ഇപ്പോള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ പറയില്ലായിരുന്നു.നല്ല തന്ത്രശാലിയാണു താങ്കള്‍.
ഞാനീ പോസ്റ്റിട്ടതിനു പ്രധാനമായി നമുക്കുചുറ്റും നടക്കുന്ന ഒരു നഗ്നസത്യങ്ങളിലൊന്നിലേക്കു വിരല്‍ ചൂണ്ടുന്നതിനാണ്. മനോജ് എന്നു പറയുന്ന വ്യക്തുയുടെ സംഭവം ഒറ്റപ്പെട്ടതൊന്നുമല്ല.ഇതില്‍ ഒളിഞ്ഞു കിടക്കുന്ന മറ്റൊരു വിഷയം കുട്ടികളെ ഒരു പരധിവിട്ടു അപരിചിതരോടൊപ്പം കഴിയുവാന്‍ അനുവദിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുക്കളാണ്. ഇവിടെ മനോജ് ആക്രമകാരിയായിരുന്നില്ല,തെങ്ങു കയറ്റക്കാരനായതുകൊണ്ടു ആ പ്രദേശങ്ങളിലെ ഏതു വീട്ടിലും കയറിച്ചെല്ലാനുള്ള ഒരു അവകാശം സ്ഥാപിച്ചെടുത്തിരുന്നു.അവന്റെ വീട്ടിലൊഴിച്ച് മറ്റുള്ളവരോട് സൌമ്യമായിട്ടാണു പെരുമാറിയിരുന്നത്.
അവനെ ശിക്ഷിക്കുകയാണെങ്കില്‍ ശിക്ഷകഴിഞ്ഞും അവന്‍ ഇതാവര്‍ത്തിക്കില്ലാന്നു പറയാന്‍ പറ്റില്ല. ബീഹാറില്‍ ചെയ്തത് കാടത്തമാണെങ്കിലും ഇനിയൊരുത്തനും മേലില്‍ മോഷ്ടിക്കാന്‍ ശ്രമിക്കില്ല, പക്ഷെ കാലങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ആ പേടി പോകും. മനോജിനെപ്പോലുള്ളവരെ ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ അതു പലര്‍ക്കും ഒരു പാഠമാകും,കുറച്ചു കാലത്തേയ്ക്കെങ്കിലും അത് നിലനില്‍ക്കും.
എല്ലാകാര്യങ്ങളും നമ്മുടെ വേണ്ടപ്പെട്ടവരാണെങ്കിലൊ എന്ന കാഴ്ചപ്പടില്‍ കാണാന്‍ പറ്റുമൊ, അങ്ങിനെയാണെങ്കില്‍ ഇവിടെ അച്ഛനെതിരെ മക്കള്‍,ഭര്‍ത്താവിനെതിരെ ഭാര്യമാര്‍,അനിയെനെതിരെ ചേട്ടന്‍ തുടങ്ങിയവര്‍ ഒരിക്കലും വഴക്കൊ വക്കാണമൊ കൊലപാതകമൊ ഉണ്ടാകുമായിരുന്നില്ല.
ഫസല്‍ എന്ന ബ്ലോഗര്‍ ചെയ്ത കമന്റു ശ്രദ്ധിക്കൂ, എന്തു മറുപടി പറയണം?
കുഞ്ഞന്‍ പറഞ്ഞത് പോയിന്റ്: സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അപരിചിതരുടെ, അല്‍പ്പം അറിയാവുന്നവരുടെ അടുത്തെന്നല്ല, അടുത്ത കൂട്ടുകാരുടെയോ സ്വന്തം ബന്ധുക്കളുടെയോ പോലും കൂടെ നിറുത്തിയിട്ട് പോവരുത്.
അമേരിക്കയില്‍ രണ്ടുവയസ്സു കഴിഞ്ഞ കുഞ്ഞിനു സ്വന്തമായി മുറി വേണം എന്ന് നിയമമാണ്. അച്ഛന്റെ കൂടെപ്പോലും കുഞ്ഞ് കിടന്നുകൂടാ. ഇത്രയും പോയില്ലെങ്കിലും സ്വന്തക്കാരുടെ കൂടെപ്പോലും കുഞ്ഞുങ്ങളെ തനിച്ചാക്കിയിട്ട് പോവരുത്. ഞാനും സമൂഹത്തില്‍ ഇത്തരം നോട്ടക്കുറവിന്റെ തിക്തഫലങ്ങള്‍ കണ്ടിട്ടുണ്ട്.
എല്ലാവരെയും സ്വന്തം കൂടപ്പിറപ്പുകളായി കാണാന്‍ പറ്റുമോ? പറ്റില്ല. വായനക്കാരില്‍ അല്പം മനുഷ്യത്വം തോന്നിക്കുവാന്‍ പറഞ്ഞതാണ്.
കൊലയാളിയെ കൊല്ലുന്നതില്‍ ഉള്ള, പേടിയുടെ മന:ശാസ്ത്രം - പേടിയുടെ മനശാസ്ത്രം വര്‍ക്ക് ചെയ്യില്ല. മനോജ് ഇതു ചെയ്യുന്നത് സ്വബോധത്തോടെ ആയിരിക്കില്ല. അടക്കാനാവാത്ത (വികൃത)വാഞ്ചകള്‍ ഇങ്ങനെ പുറത്തുവരുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകള്‍ മനോജിന്റെ മനസ്സില്‍ കൂടി ഓടില്ല. പേടിയുടെ മന:ശാസ്ത്രം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് ഉള്ള രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് നിരോധിച്ച രാജ്യങ്ങളെക്കാളും കുറവാകണം. യാഥാര്‍ത്ഥ്യം അങ്ങനെ അല്ല.
ക്യാപ്പിറ്റല്‍ പണിഷ്മെന്റിനെ പറ്റി സിമി പറയുന്ന കാര്യങ്ങളോട് യോജിപ്പുണ്ട്. നീതിന്യായവ്യവസ്ഥയുടെ ഉദ്ദേശ്യം കുറ്റവാളിയെ ഇല്ലാതാക്കുകയല്ല. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുകയാണ്. കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ നമ്മുടെ രാജ്യത്തുള്‍പ്പടെ പലയിടത്തും ഇല്ലാതാകുന്ന ശ്രദ്ധയെക്കുറിച്ചുള്ള ആധിയും പങ്കുവയ്ക്കുന്നു.
പക്ഷേ കുഞ്ഞന്‍ പറഞ്ഞ ചത്തതുനന്നായി എന്ന കമന്റിനെ മറ്റൊരുവഴിക്ക് വായിക്കണം എന്നാണ് എനിക്കു തോന്നിയത്. പതിവുവിടാതെ ചുറ്റിവളഞ്ഞു പറയാം.
ന്യായമായ കോപമുള്ളവനോട് ന്യായവാദം ചെയ്യരുത്. അവനു മനസ്സിലാവില്ല. ബുദ്ധിയില്ലാത്തതുകൊണ്ടല്ല. അവന്റെ കോപത്തിനു സത്യമുള്ളതുകൊണ്ടാണ്. ബുദ്ധി ആ സത്യത്തെയാണ് ആദ്യം അംഗീകരിക്കുക.
ഒരുദാഹരണം വര്‍ക്കുമെന്ന് തോന്നുന്നു. ഞാന്‍ പൊതുവേ സമാധാന വാദിയും വ്യക്തിജീവിതത്തില്‍ ക്ഷമ ശീലിക്കാന്‍ ശ്രമിക്കുന്ന ഒരാളുമാണ്. പക്ഷെ എന്റെ (എന്നുവച്ചാല്‍ ഞാനിന്റെ :) ) ജ്യേഷ്ടന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കാമപൂര്‍ത്തിക്ക് ഉപയോഗിക്കുന്ന ഒരുവന്‍ , എനിക്ക് (എന്നുവച്ചാല്‍...)കാര്യങ്ങള്‍ ആഴത്തില്‍ വിലയിരുത്തി സ്വയം ശാന്തനാകാന്‍ കഴിയുന്നതിനുമുന്നേ, എന്റെ കണ്മുന്‍പില്‍ വന്നുപെട്ടാല്‍ ഒരു ആത്മഹത്യക്ക് ഞാന്‍ അവനു സമയം കൊടുക്കില്ല.
അതേ സമയംതന്നെ എന്റെ ജ്യേഷ്ടനാണ് അവനെ ശിക്ഷിക്കാന്‍ എടുത്തുചാടുന്നതെങ്കില്‍ , കോപം ശമിക്കുന്നതിനുമുന്നേ പോലും, എന്റെ വിവേകം കൂടുതല്‍ വര്‍ക്കുചെയ്യും. ജ്യേഷ്ടത്തിയെയും മറ്റു കുഞ്ഞുങ്ങളേയും ഓര്‍ത്തെങ്കിലും എന്റെ ജ്യേഷ്ടനെ ഞാന്‍ തടയും. അങ്ങനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ കൂടുതല്‍ ന്യായവാദങ്ങളില്ലാതെ എന്റെ രോഷവും ശമിക്കും.
അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍... ന്നുവച്ചാല്‍.. ഇവിടെ കുഞ്ഞന്റെ പ്രതികരണം ന്യായമായ ധാര്‍മികരോക്ഷത്തിന്റെ ന്യായമായ പ്രതിഫലനം ആയേ കാണുന്നുള്ളൂ. പക്ഷേ അപ്പോഴും (എപ്പോഴത്തെയും പോലെ) അതിനപ്പുറത്ത് ഒരു ന്യായമുണ്ട്...
(ഒരുമാതിരി വക്കാരികമന്റായിപ്പോയി..അല്ലേ... :p)
Simi,
All the cases you have cited (except to an extent, homosexuals) are of the nature that offender can be rehabilitated. Murderers, thieves and like have been successfuly put back to normal lives .
As far as gays are concerned, they seldom cause danger to lives of people. Whether society accepts them or not is no matter of concern to me.
As of today, pedophilia cannot be cured. You may refer to all the tonnes of material available on net or offline. A pedophile let loose in public is indeed a danger to children. No amount of punishment or corrective action scares or reforms a pedophile. Punishments just doesnt work.
Does that mean kids should be let to be raped? If my brother turns out to a pedophile, I would rather let him die. See what the guy in kunjan's neighbourhood did? He realized he cannot change.
If the choice is let one adult or countless children die, i will vote for the first choice. No matter if that adult is my son or myself.
Mob stonning petty thieves or bandits to death stand in no comparison to this.
Why shouldnt we compare a dog to a man?
Dogs are as much entitled to live in the world as much as men. As a species we are more successful and we are more organized and protected but that doesnt mean weak and meek ones have lesser right to live.
ഇവിടെ ഇത്ര വലിയ വാദപ്രതിവാദങ്ങള്‍ നടക്കുന്ന വിവരം ഞാന്‍ അറിഞ്ഞില്ല.
എന്തായാലും, നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വേദനിപ്പിക്കുന്ന ഒരു സത്യത്തിലേക്കാണ് കുഞ്ഞന്‍ വിരല്‍ ചൂണ്ടിയിരിക്കുന്നതു്.
ഒരു കാമഭ്രാന്തന്റെ മരണം സത്യസന്ധമായ് അവതരിപ്പിച്ചു. അത്തരക്കാര്‍ മരിച്ചാല്‍ മനുഷ്യസ്നേഹമുള്ള ആരും പറയുന്ന വാക്കേ കുഞ്ഞനും പറഞ്ഞുള്ളു. അവന്‍ ചത്തില്ലെങ്കില്‍ അവനെ വെടിവെച്ച് കൊന്ന് പിന്നീട് തല്ലിക്കൊല്ലാമെന്നും വിചാരിക്കുന്ന ഭൂരിപക്ഷം പേരുള്ള കേരളത്തില്‍ “അവനങ്ങനെ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല, അല്ലെങ്കില്‍ തന്നെ ഇതിനേക്കാള്‍ എത്രയോ കാര്യങ്ങളിവിടെ നടക്കുന്നു എന്നീട്ടാണോ ഇത്” എന്ന് പറയാന്‍ മാത്രം ഉളുപ്പില്ലാത്തവരും ഉണ്ട്.
ഒടുവില്‍ പറഞ്ഞത് അതിനേക്കാള്‍ വലിയ സത്യം, ഗള്‍ഫിലേക്ക് പോകുന്നവനോടല്ല, വന്നവനോടാണു സ്നേഹം.....അതൂം കുറച്ചു കാലം.
സമൂഹത്തിലെ പല തിന്മകളും യഥാര്‍ത്ഥ ചികിത്സ കിട്ടാത്തതിന്റെ ഫലമായുണ്ടാകുന്നതാണ്. ചികിത്സ നല്‍കുന്നതിന് ഉത്തരവാദപ്പെട്ടവരോ മാനഹാനിയോര്‍ത്ത് ഇരയാക്കപ്പെട്ടവരോ മടിച്ചുനില്‍ക്കുന്നതും സര്‍വ്വ സാധാരണം. കുഞ്ഞന്‍ പ്രതിപാദിച്ച വിഷയത്തിലും നാട്ടുകാരുടെയോ ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവരുടെയോ ഇടപെടലുണ്ടായിരുന്നെങ്കില്‍ ആദ്യ പീഢനത്തില്‍ തന്നെ യഥാര്‍ത്ഥ ശിക്ഷയും ചികിത്സയും പ്രതിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ‘അമ്മയെ തല്ലിയാല്‍ രണ്ടുപക്ഷമെന്ന’ പോലെ പക്ഷം ചേര്‍ന്ന് കാഴ്ച്ചക്കാരായിനില്‍ക്കുന്ന സമൂഹം ഒടുവിലൊരേമ്പക്കവുമിട്ട് തന്റെ കാര്യങ്ങളിലേക്ക് തിരിയുന്നു. അപ്പോള്‍ തന്റെ നിസ്സഹായതയുടെ പ്രതികരണമായിരിക്കണം "അവന്‍ ചത്തത് നന്നായി......" എന്ന വാക്കിലൊതുങ്ങിപ്പോയത്
കുഞ്ഞന്‍ ഭായ് നല്ല പോസ്റ്റ്..
മനുഷ്യന്‍ മരിച്ചാല്‍ സഹതപിക്കാം
ഇതു പോലുള്ള ചെന്നായകള്‍ ചത്താല്‍
അല്ലെങ്കില്‍ സ്വയം ജീവനൊടുക്കിയാല്‍ ഇങ്ങനെ തന്നെ പ്രതികരിക്കണം!
"അവന്‍ ചത്തത് നന്നായി......"
വലിയ ആളുകളുടെ കമന്റുകള്‍ കണ്ടു, ഈയുള്ളവന്റെ ചെറിയ ഒരഭിപ്രായം പറയാം
കൌന്‍സിലിങ്ങിനും മറ്റുമായി മാസങ്ങളൊ വര്‍ഷങ്ങളൊ വേണ്ടി വരും അപ്പോഴേക്കും വേറെയും കുഞ്ഞുങ്ങള്‍ക്കു പലയിടത്തും നീരു വരും!
അപ്പൊ പറ്റിയ പരിപാടി ബള്‍ബണ്ണന്റെ ബള്‍ബു അങ്ങടു പൊട്ടിച്ചു കളയുക..
ശുഭം!
KUNJAA,
Prasakthamaaya oru pOST
:)
Upaasana
ഇതുപോലെ സമാനമായ സംഭവങ്ങള്‍ എവിടേയും നടക്കുന്നുണ്ടാകും, എന്നിട്ട് ആരെയെങ്കിലും തല്ലികൊന്നിട്ടുണ്ടൊ ഇല്ലാല്ലേ..അതാണു മലയാളികള്‍ വാചക കസര്‍ത്തിനു എല്ലാവരും മുമ്പന്മാരാണ്.നാട്ടുകാര്‍ എപ്പോഴും ഇത്തരം കാര്യങ്ങളില്‍ വാക് പയറ്റ് മാത്രമെ ചെയ്യു, പക്ഷെ ആ ഇരയായ കുട്ടിയുടെ/വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ ചിലപ്പോള്‍ പ്രതികാരദാഹികളായി മാറിയെന്നു വരാം.
നാട്ടുകാര്‍ തല്ലിക്കൊന്ന ഒരു സംഭവം എന്റെ അമ്മ വീടിന്റടുത്ത് നടന്നിട്ടുണ്ട്. മടത്തുംപടി(മാള) അവിടെ തെളിവില്ലന്നുള്ള കാരണത്താല്‍ വെറുതെ വിട്ട, മൂന്നു കൊലപാതകം ചെയ്ത ഒരാളെ നാട്ടുകാര്‍ ഓടിച്ചിട്ടു കൊന്നിട്ടുണ്ട്,അത് ഞാന്‍ കണ്ടിരുന്നു.മൃഗീയമായിട്ടാണു കൊന്നത്,ഒരടികൊടുത്തപ്പോള്‍ കണ്ണ് തെറിച്ചുപോകുന്നത് കണ്ടു. 25 പേര്‍ക്കെതിരെയായിരുന്നു കേസ്,ആരെയും ശിക്ഷിച്ചില്ലാന്നാണ് അറിവ്.
അപ്പോള്‍ മുകളില്‍ പറഞ്ഞ (നാട്ടുകാര്‍ പ്രതികരിക്കില്ല)കര്യം പിന്‍വലിക്കേണ്ടിവരും!
വളരെ ആഴമേറിയ ചര്‍ച്ചകള്‍.
ഇവിടെ കുറ്റവാളിയുടെ മനുഷ്യാവകാശത്തെ ഇരയുടെ മനുഷ്യവകാശധ്വംസനവുമായി ചേര്‍ത്തു വച്ചു നോക്കണം. ആകുട്ടിയെപ്പറ്റി ഒന്നും എഴുതിക്കാണ്ടില്ല. ആ കുട്ടി, തന്റെ വളര്‍ച്ചയില്‍ എന്തെല്ലാം പ്രതിസന്ധികളെ അഭിമുഖീരിയ്ക്കുന്നുണ്ടാവാം.
കൌണ്‍സലിംഗ് എന്നൊക്കെ പരയുന്നത് പ്രത്യേകിച്ചൊരു ചികിത്സാ രീതി ഒന്നുമല്ല, കുറ്റവാാളിയ്ക്കു മനസ്സു തുറന്നു സംസാരിയ്ക്കാന്‍ ഒരവസരം ഉണ്ടാകുന്നു, ഒരാള് അതു കാശുവങ്ങിച്ചിട്ടു കേട്ടുകൊണ്ടിരിയ്ക്കാന്‍ തയ്യാറാകുന്നു. അത്രേഉള്ളു.
നമ്മുടെ നാട്ടിലെ സാമ്പത്തിക രീതിയ്ക്ക് ഇതിന്റെ ചിലവുകളൊക്കെ ഗവണ്മെന്റ് നടത്തുമോ? അറിയാനായി ചൊദിയ്ക്കുകയാണ്.
സൌത്താഫ്രിയ്ക്കയില്‍ ഇതുപോലെ ഒരു സംഭവമുണ്ടാകും. പക്ഷെ അതാരും ഓളിച്ചു വയ്ക്കില്ല, ദേശീയ വാര്‍ത്തയാകും. .
മനോജിന്റെ കുടുംബത്തിനും വേണം ചികിത്സ. അയാള്‍ അങ്ങനെ വളര്‍ന്നതിനൊരു കരണമുണ്ട്. അതവര്‍ക്കേ അറിയൂ. എല്ലാ കെയ്സിലും കുറ്റവാളി മനോരോഗിയാകണമെന്നില്ല, ലോകത്തോടുള്ള അമിതമായ ദേഷ്യം, സ്ത്രീറ്യോടുള്ള വെറുപ്പ്, തന്നോടു തന്നെയുള്ള വെറുപ്പ്, അങ്ങനെ പലതുമാകാം കാരണങ്ങള്‍.
ഇത്തരം വാര്‍ത്തകള്‍ ഇവിടെ കേള്‍ക്കുമ്പോള്‍ നമുടെ നാട്ടില്‍ ഇങ്ങനെയൂണ്ടാകുമോന്നു സംശയിച്ചിരുന്നു.
എന്തായാലും ഇത്തരക്കാര്‍ ഒരു തവണ ചെയ്യുന്ന തെറ്റിനെ കുടുംബത്തിന്റെ മാനം കാക്കാന്‍ വേണ്ടി കണ്ടില്ലെന്നു നടിയ്ക്കുന്ന വീട്ടുകാര്‍ കുറ്റം ചെയ്തവനേപ്പോലെ തെറ്റുകാരാണ്.
ഇതുവരെ അഭിപ്രായം എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു..
വളരെ ചര്‍ച്ച ചെയ്യേണ്ട് ഒരു പോസ്റ്റ് തന്നെ...
ശിക്ഷ കര്‍ശനമായി നടപ്പിലാക്കപ്പെടുന്നു എന്നുള്ള അറിവാണ് ഇത്തരം മാനസ്സീക പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും നല്ല കൌണ്‍സിലിങ്ങ്. ശിക്ഷ ആരാണ് നടപ്പിലാക്കേണ്ടത് എന്ന ചോദ്യംത്തിന് മനോജുതന്നെ ഉത്തരം കണ്ടെത്തിയത് നന്നായി.മറ്റൊരാള്‍ ചത്തതു നന്നായെന്നു പറയുന്ന കുഞ്ഞനോട് എനിക്കു യോജിപ്പില്ല.അവന്‍ എന്തു തെറ്റുകള്‍ ചെയ്‌തിട്ടുള്ളവനായാലും ജീവന്‍ നല്‍കിയവനെ ജീവടെടുക്കാന്‍ അധികാരമുള്ളൂ. പരമോന്നത കോടതികള്‍ക്കു പോലും വധശിക്ഷ വിധിക്കാന്‍ അവസരം നല്‍കരുത്. മനോജ് മനോബല മില്ലാത്തവനാകയാല്‍ വിധി നടപ്പാക്കി. വല്ല്യ വല്ല്യ ക്രിമിനലുകള്‍ വിലസിനടക്കുന്നു, അവരെ എന്താ ഒന്നും പറയാത്തത്. മനോജിനെ ഈ വിധമാക്കിയ ചുറ്റുപാടുകള്‍ സമൂഹം ഇവര്‍ക്കൊന്നും യാതൊരു ഉത്തര വാദിത്വവും ഇല്ലേ. മനോജേ, നിന്റെ മരണത്തില്‍ ഞാന്‍ അനുശോചിക്കുന്നു. നിന്റെ മരണത്തിനിടയാക്കിയ സമൂഹത്തെ പഴിചാരുന്നു.
മറ്റൊരാള്‍ ചത്തതു നന്നായെന്നു പറയുന്ന കുഞ്ഞനോട് എനിക്കു യോജിപ്പില്ല.അവന്‍ എന്തു തെറ്റുകള്‍ ചെയ്‌തിട്ടുള്ളവനായാലും ജീവന്‍ നല്‍കിയവനെ ജീവടെടുക്കാന്‍ അധികാരമുള്ളൂ
ഏതപ്പന്‍ വന്നാലും അമ്മയ്ക്കു തൊഴി എന്നു പറയുന്നതുപോലുണ്ടല്ലൊ ബാജിയുടെ പ്രതികരണം!.സമൂഹം ഇവിടെ എങ്ങിനെ കുറ്റക്കാരനാകും? ജന്മനാല്‍ മാനസീക വൈകൃതമുള്ള മനോജിനെപ്പോലുള്ളവര്‍ ചെയ്യുന്നത് സമൂഹത്തിന്റെ കുറ്റമാണൊ? ഉവ്വ്, സമൂഹത്തിന്റെ പേരില്‍ കുറ്റമുണ്ട് ഇങ്ങിനെയുള്ളവരെയെല്ലാം ജീവിക്കാന്‍ അനുവദിക്കുന്നത്. സ്വന്തം കുട്ടിയുടെ നേര്‍ക്ക് ഇതുപോലൊരു കാടത്തം നടത്തിയാല്‍, അവനെ തെറ്റു ചൂണ്ടിക്കാട്ടി മാനസാന്തരം ചെയ്യുമായിരിക്കും! അവന്‍ വീണ്ടും നിങ്ങളുടെ കുട്ടിയോടു കാടത്തം കാണിച്ചാല്‍, രണ്ടു മുത്തം കൊടുക്കുമൊ?
ഇനി അവനെ കൌണ്‍സില്‍ നല്‍കി,ശിക്ഷ കിട്ടി പുറത്തുവന്നുവെന്നു കരുതുക,വീണ്ടും ആവര്‍ത്തിച്ചാല്‍, ആജീവനകാലം അവനെ കല്‍ത്തുറങ്കിലടച്ചാല്‍ അതു അവനെ തല്ലിക്കൊല്ലുന്നതിനേക്കാള്‍ മൃഗീയമായിരിക്കും.
ഇവിടെ മനോജ് സ്വയം ചത്തതു നന്നായെന്നു ബാജി പറയുന്നു. ബാജി തന്നെ പറയുന്നു ജീവന്‍ നല്‍കിയവനെ ജീവനെടുക്കാന്‍ അധികാരമുള്ളുവെന്ന്(ദൈവമാണു ജീവന്‍ നല്‍കുന്നതെന്നുള്ള രീതിയിലാണ് ബാജി ഉദ്ദേശിച്ചെതെങ്കില്‍) അപ്പോള്‍ മനോജിന്റെ ആത്മഹത്യ തെറ്റല്ലേ..? മനോജിനെന്തവകാശം അയാളുടെ ജീവന്‍ കളയാന്‍..?
ഇത്തരക്കാരെ മാതൃകാ പരമായി ശിക്ഷിക്കുക തന്നെയാണ്‍ വേണ്ടത് എന്ന എന്റെ നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ബാജി ഭായിയോട് ഇക്കാര്യത്തില്‍ യോജിക്കാനാകുന്നില്ല.
ഇപ്പറഞ്ഞ മനോജ് ഒരു പ്രതികൂല സാഹചര്യത്തില്‍ അബദ്ധത്തില്‍ ചെയ്തു പോയതല്ല ആ കൃത്യം എന്നത് തുടര്‍ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു. അപ്പോള്‍ ന്യായപീഠം അല്ലെങ്കില്‍ ജനങ്ങള്‍ തന്നെ അത്തരക്കാരെ ശിക്ഷിക്കണം. ശിക്ഷിച്ചേ തീരൂ... ഇവിടെ അയാള്‍ സ്വയം ജീവിതം അവസാനിപ്പിച്ചു. ഇല്ലെങ്കില്‍, കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ ഇവന്മാരെ പോലുള്ളവരെ തല്ലിക്കൊല്ലുക തന്നെ വേണം. ഇനിയുമിത്തരം മനോജ് മാരെ നമുക്കാവശ്യമില്ല.
നോക്കൂ... ഈ ചര്‍ച്ച അര്‍ഹിക്കുന്ന ഗൌരവത്തോടെ കൊണ്ടുപോകണമെങ്കില്‍ എന്തിനെക്കുറിച്ചാണ് നാം സംസാരിക്കുന്നതെന്ന് തീരുമാനിക്കണം.
മുന്‍പിട്ട കമന്റില്‍ നീചമായ കുറ്റകൃത്യങ്ങളോട് പ്രതികരിക്കുമ്പോള്‍ സ്വാഭാവികമായി വരുന്ന ഹിംസാവാസന --(അവന്‍ ചത്തത് നന്നായി... എന്റെ കയ്യില്‍കിട്ടിയാല്‍ അവനെ ഞാന്‍ കൊല്ലും എന്നിങ്ങനെയുള്ള പ്രതികരണം ; ഷാജി കൈലാസ് സിനിമയില്‍ പ്രതികാരദാഹിയായ നായകന്‍ വില്ലനെയും പടിഞ്ഞാറ്റയില്‍ അത്തം വച്ചുകിടക്കുന്ന അവന്റെ മുത്തശ്ശിയെയും കൊന്നിട്ടുവരുമ്പോള്‍ അന്തം വിട്ടു കയ്യടിക്കുന്നത് എന്നിവ മുതല്‍ എന്റെ കമന്റില്‍ സൂചിപ്പിച്ചതു പോലെ നിമിഷത്തിന്റെ സമ്മര്‍ദ്ധത്തില്‍ ചിലപ്പോള്‍ നടക്കാറുള്ള കൊലപാതകം/ഹിംസാത്മകമായ പ്രതികാരം വരെ...)-- ഈ ഹിംസാവാസനക്ക് അതിന്റെ സാഹചര്യം നല്‍കുന്ന ഒരു ന്യായമുണ്ട്.
നിയമവ്യവസ്ഥിതി ജനത്തിനുറപ്പുവരുത്തുന്ന സുരക്ഷിതത്വം ആര്‍ജ്ജിക്കാനുള്ള മാര്‍ഗമായി ഹിംസയെ ഉപയോഗിക്കുന്നത് - ലോക്കപ്പ് മര്‍ദ്ദനം വധശിക്ഷ മുതലായവ- ഇന്ന് പരിഷ്കൃത സമൂഹങ്ങളില്‍ മിക്കയിടത്തും (അമേരിക്ക vs. യൂറൊപ്പ് ധാര്‍മികയുദ്ധം മുറുകുന്ന ഏരിയ ആണിത്) അനഭിലഷണീയം ആയിത്തന്നെ കരുതപ്പെടുന്നു. കാരണം ഞാന്‍ മുന്‍പത്തെ കമന്റില്‍ പറഞ്ഞതുപോലെ കുറ്റവാളിയെ ഇല്ലാതാക്കുകയല്ല കുറ്റകൃത്യം ഇല്ലാതാക്കുകയാണ് നിയമത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ഉദ്ദേശ്യം.
കുഞ്ഞന്റെ അഭിപ്രായപ്രകടനം (തുടര്‍ന്നുവന്ന ആഷ ശ്രീ മുതലായവരുടെ കമന്റുകളും) ആദ്യത്തെ ഗണത്തില്‍ വരുമ്പോള്‍ പൂര്‍ണമായും ന്യായമാണ്. ഒരു വ്യവസ്ഥിതിയുടെ ഭാഗമായിട്ട് ഈ ഹിംസാവാസനയെ അംഗീകരിക്കണോ എന്നുള്ള വിഷയം വളരെ സങ്കീര്‍ണമാണ്. ചില സൂചനകള്‍.
1. ജനത്തിന്റെ ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി നീതിയുക്തമായ യുദ്ദം (പ്രതിരോധത്തിനുവേണ്ടിയുള്ള യുദ്ധം) എല്ലാ സമൂഹങ്ങളും അംഗീകരിക്കുന്നു.
2. സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാനായി വ്യക്തി കൊലചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന സാഹചര്യം -അക്രമിയെ പ്രതിരോധിക്കാനായി/ സ്വയം രക്ഷപെടാന്‍ വേണ്ടി നടത്തുന്ന കൊല- കുറ്റകൃത്യമായി ഒരു സമൂഹവും കരുതുന്നില്ല.
ഈ സൂചനകളില്‍ നിന്ന് ഇങ്ങനെ ഒരുവാദത്തിനു സാധുതയുണ്ട് (അമേരിക്കന്‍ നിലപാട്): സമൂഹത്തിനു തികച്ചും അപകടകരമായ മാനസിക നിലയുള്ള കുറ്റവാളികളെ ഭാവി കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനായി.. ഭാവിയില്‍ കൂടുതല്‍ ജീവനുകള്‍ സംരക്ഷിക്കാനായി.. നിയമപരമായ വധശിക്ഷക്ക് വിധേയനാക്കാം എന്ന നിലപാട്. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാവുന്നതാണ് എന്നാണ് എന്റെ അഭിപ്രായം.
ഇതിനോട് ബന്ധമില്ലാത്ത മറ്റൊരു ചിന്തയിലാണ് പലപ്പോഴും വധശിക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നതാണ് പ്രശ്നം. ഒരാള്‍ ചെയ്ത കുറ്റത്തിനു ആനുപാതികമായ ശിക്ഷ എന്ന നിലയിലുള്ള വധശിക്ഷ : സദ്ദാമിനെ കൊന്നതിനു അമേരിക്കന്‍ ഗവണ്മെന്റിനുള്ള ന്യായം ഇതാണ്. ഇത്തരം വധശിക്ഷ ന്യായീകരിക്കാനാവുന്നതാണ് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം സിമി മുന്‍പ് സൂചിപ്പിച്ചതുപോലെ അതില്‍ കുറ്റവാളിക്ക് ഒരു പരിവര്‍ത്തനത്തിനുള്ള സാധ്യത നിഷേധിക്കുകയാണ്. കുറ്റകൃത്യത്തിനൂപകരം കുറ്റവാളിയോടുതന്നെ നിയമം യുദ്ധം പ്രഖ്യാപിക്കുകയാണ്.
October 4, 2007 12:13 PM
തല്ലിക്കൊല്ലാനോ ഒരു ക്വട്ടേഷന്‍ കൊടുപ്പിച്ച് പീസാക്കാനോ ആരും ഉണ്ടായില്ലേ എന്ന് ഒരു സംശയം...
വീണ്ടും അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി..
മനുവിന്റെ കാഴ്ചപ്പാട് ശരിയായ ദിശയിലാണെന്നു എനിക്കു തോന്നുന്നു.
കുഞ്ഞാ.... അവന്‍ ചത്തുപോയതില്‍ എനിയ്ക്കൊരു ദു:ഖവും തോന്നുന്നില്ല.
പിന്നെ പരിഷ്കൃത സമൂഹത്തിലും മനുഷ്യനെ കുറ്റകൃത്യങ്ങളില്‍നിന്നും പിന്തിരിപ്പിക്കുന്നതില്‍ ശിക്ഷാമാര്‍ഗ്ഗങ്ങള്‍ക്ക് നല്ല പങ്കുണ്ട്. പക്ഷേ.. നിയമവും നീതിയും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുന്ന നമ്മുടെ നാട്ടില്‍ "തെറ്റു ചെയ്താല്‍ ഞാന്‍ നരകിച്ചു പണ്ടാരടങ്ങും" എന്ന തോന്നല്‍ കുറ്റവാളിയ്ക്കുണ്ടാവുന്നില്ല. സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളിലുള്ള് ശിക്ഷ ഏതു കൊലകൊമ്പനാണേലും കിട്ടാനുള്ളത് കിട്ടിയിരിയ്ക്കും എന്നതാണ്. Just check this out
http://www.pekingduck.org/archives/000383.php
റേപ്പിനും പീഡത്തിനും ശിക്ഷ അനുഭവിച്ചു കഴിഞ്ഞാല്‍ ചന്തിയില്‍ തൊലിയില്ലാതെ മര്യാദയ്ക്ക് ഒന്നു മുണ്ടുടുക്കാനോ ചഡ്ഡിയിടാനോ പറ്റാതെ നടക്കേണ്ടി വരുന്ന അവസ്ഥ വന്നാല്‍ ഒരവനും തോണ്ടാനും ഞെക്കാനും ആക്രാന്തിക്കാനും ഒന്നും പോവില്ല. ഹോ... അങ്ങനൊക്കെ വേണ്ടി വന്നാല്‍ ഇവിടുത്തെ തലമുതിര്‍ന്ന ആരാധ്യരായ നേതാക്കള്‍ വരെ കോള്‍മയിര്‍കൊള്ളും.
അവന്റെ പീഡൊഫീലിയ (പീഡനോഫീലിയ) കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ശല്യമാകുന്നതിന് മുമ്പ് അവന്‍ പോയത് നന്നായി.
എന്തെല്ലാം വൈകൃതങ്ങള്‍...
ചിലതൊക്കെ അസുഖമെന്ന ഒറ്റവാക്കില്‍ എഴുതിതള്ളപ്പെട്ടത്...
നഷ്ടപ്പെടുന്നതോ മറ്റൊരു ജീവിതവും.
സതീശ്, നന്ദി
പക്ഷെ ഇത്തരക്കാര്‍ ജീവിച്ചിരുന്നെട്ടെന്തു കാര്യം..?
കുഞ്ഞാ. ലിങ്ക് വഴി വന്ന് .. വായിച്ചു.. നന്ദി..
കുഞ്ഞന്റെ അഭിപ്രായത്തി ഞാന്‍ കയ്യൊപ്പ് ചാര്‍ത്തുന്നു. .. ഞാനും ഒരു ഗള്‍ഫ്കാരനായതു കൊണ്ടല്ല.
സമൂഹത്തില്‍ ജീവിക്കാനുള്ള അര്‍ ഹതയില്ലാത്തവര്‍ ഒന്നുകില്‍ കൊല്ലപ്പെടണം .. അതിനു നമ്മുടെ അഴകൊഴമ്പന്‍ നിയമങ്ങളുടെ പഴുതുകള്‍ കാരണം സാധ്യതകള്‍ കുറവാണു .. അപ്പോള്‍ .. അവന്‍ ചത്തത് നന്നായി എന്നേ കരുതാനുള്ളൂ.. ജീവന്‍ നല്‍കിയവനേ ജീവനെടുക്കാന്‍ അധികാരമുള്ളൂ.. എന്നതിനാല്‍ തന്നെ ജീവനപരിക്കുന്നവനു പിന്നെ ജീവിക്കാന്‍ അവകാശമില്ല..
ഇവിടെ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്ന സ്ഥിതിയ്ക്ക് ഇനി കൂടുതല്‍ എഴുതാനില്ല..
മകളേ ക്ഷമിക്കുക
ഇവിടെ കൊളുത്തുന്നതില്‍ വിരോധമില്ലല്ലോ
സസ്നേഹം
....:(
Post a Comment