Wednesday, October 24, 2007

പ്രസാദം...ദിവ്യം..!

പഴമയുണ്ടെങ്കിലും പെരുമയില്ലാത്ത എന്റെ അമ്മവിട്‌, അതും നാലേക്കര്‍ വളപ്പ്‌. ഇതില്‍ നാലു കിണര്‍, ഒരു കൊക്കരണി, പിന്നെ മൂന്ന് സര്‍പ്പക്കാവ്‌, ഒരു ബ്രഹ്മരക്ഷസ്സ്‌ പിന്നൊരു നമ്പൂരിയച്ചനും..

നമ്പൂരിയച്ചനെ ഇരുത്തിയിരിക്കുന്നത്‌ മൂത്രപ്പുരയുടെ സമീപം (മൂത്രപ്പുരയെന്നു പറയുമ്പോള്‍ അടയ്ക്കാമരത്തിന്റെ പാങ്ങ്‌(പാള) തൂക്കിയിട്ടു മറച്ചത്‌) ആ സ്ഥലത്തുനിന്ന് മാറ്റിയിരുത്താമെന്നു വച്ചാല്‍ അദ്ദേഹത്തിനു ഇഷ്ടമല്ലാന്ന് കാവുണ്ണിയാശാന്‍ കവടി നിരത്തി പല്ലിയുടെ ചിലച്ചില്‍ നോക്കി പറഞ്ഞതുകൊണ്ട്‌ പിന്നീടാരും നമ്പൂരിയച്ചെനെ തൊട്ടിട്ടില്ല. അതുകൂടാതെ നമ്പൂരിയച്ചന്റെ ഭക്ഷണ മെനു ചാരായവും മുട്ട പൊരിച്ചതും, പിന്നെ അരി വറുത്ത്‌ പൊടിച്ചതും കൂടിയുണ്ടെങ്കില്‍ ബഹുത്തിഷ്ടം..!

അന്ന് നമ്പൂരിയച്ചന്റെ കലശം കഴിഞ്ഞപ്പോള്‍, എന്റെ മൂത്ത ചേട്ടന്‍ ഹാജരാകാത്തതിനാല്‍ പ്രസാദ വിതരണത്തിനു ശേഷവും ചാരായം ക്ഷമിക്കണം പ്രസാദം കുറച്ചു കൂടുതല്‍ ബാക്കി വന്നു.

രാത്രി അമ്മയ്ക്ക്‌ കലശലായ വയറുവേദന വന്നപ്പോള്‍, അച്ഛിഛന്‍ പ്രസാദ ചാരായം (ഒരു ഗ്ലാസ്സ്‌) മുഴുവന്‍ മരുന്നായി കൊടുക്കുകയും ക്ഷിപ്ര ഫലം കാണുകയും ചെയ്തു.. ഇത്‌ ചരിത്രം..

കേഴിക്കോട്ടുള്ള രണ്ടാമത്തെ ചേട്ടന്‍ ഓണാവധിക്കു നാട്ടിലേക്കു വരുന്നതിനുമുമ്പ്‌ അമ്മയ്ക്കു കത്തെഴുതി വരുമ്പോള്‍ എന്താണു കൊണ്ടു വരേണ്ടതെന്ന്. അമ്മയുടെ മറുപടി കത്തില്‍ ഹൈലറ്റായി ഉണ്ടായിരുന്നത്‌ ഒരു കുപ്പി മദ്യം...!

അനുസരണയുള്ള മകന്‍ അമ്മക്ക് ഒരു കുപ്പി സ്വയമ്പന്‍ സാധനം അവധിക്കു വന്നപ്പോള്‍ കൊണ്ടു കൊടുത്തു.

അങ്ങിനെ ഇടക്കിടെ വരുന്ന വയറുവേദന അമ്മയെ കാണാനെത്തി. ഇത്തവണ അമ്മ ഒരു വെട്ടുഗ്ലാസ്സിന്റെ മുക്കാല്‍ഭാഗം സ്വയമ്പന്‍ വെള്ളം ചേര്‍ക്കാതെ കൊടുത്താണു സ്വീകരിച്ചത്‌. അതിനു പ്രത്യുപകാരമായി വയറുവേദന വീണ്ടും വരാമെന്നു പറഞ്ഞു മനസ്സില്ലാമനസ്സോടെ പമ്പ കടക്കുകയും ചെയ്തു..പമ്പകടന്നുവെന്നു മനസ്സിലാക്കിയത്‌ അമ്മ ചിരിയോടു ചിരി, ചിരിച്ചു കൊണ്ട്‌ സംസാരിക്കുന്നു, ചിരിച്ചുകൊണ്ട്‌ അടുക്കളപ്പണിയെടുക്കുന്നു..

പിന്നീട്‌, വേദന കൊണ്ടു പുളയുന്ന അമ്മ, കൊടകര പുരാണം വായിച്ചിട്ടു ചിരിക്കുന്നതു പോലെ കാണുമ്പോള്‍ എനിക്കു മനസ്സിലാകും അമ്മ വെട്ടു ഗ്ലാസ്സെടുത്തുവെന്ന്.. പക്ഷെ അപ്പോഴൊക്കെ എന്റെ മൂന്നാമത്തെ ചേട്ടന്റെ ചുണ്ടില്‍ ഒരു കുഞ്ഞിച്ചിരി വിരിയുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു.

ഒരു ദിവസം കൊച്ചച്ഛന്‍ വീട്ടില്‍ വന്നു. അന്ന് അമ്മയൊടു കൊച്ചച്ഛന്‍ കാശ്‌ ചോദിച്ചു, അത്‌ എന്തിനാണെന്നു മനസ്സിലായ അമ്മ അഞ്ചെട്ടു മാസം മുമ്പു ചേട്ടന്‍ കൊണ്ടുവന്ന മദ്യം കുപ്പിയോടു കൂടി കൊച്ചച്ഛനു കൊടുത്തു. എലിക്ക്‌ പുന്നെല്ല് കിട്ടിയതുപോലെയായിരുന്നു കൊച്ചച്ഛന്റെ സന്തോഷമപ്പോള്‍!!. ബൂലോകത്തെ സാന്റോസിനോട്‌ കിടപിടിക്കുന്ന കൊച്ചച്ഛന്‍ ഒരു ലാര്‍ജ്ജ്‌ എടുത്ത്‌ വായിലേക്കൊഴിച്ചതും ഫൂ ...ന്നും പറഞ്ഞു ഒറ്റത്തുപ്പല്‍...!!! എന്നിട്ട്‌ അമ്മയുടെ നേരെ നോക്കി, എന്റെ ചേച്ചി എന്നോടു വേണമായിരുന്നൊ എന്നൊരു ചോദ്യവും..!??

വാല്‍ക്കഷണം:

ആദ്യത്തെ പ്രാവിശ്യം മാത്രമെ അമ്മക്കു ഒര്‍ജിനല്‍ മദ്യം കഴിക്കാന്‍ പറ്റിയിരുന്നുള്ളൂ, കാരണം ആദ്യ ദിനങ്ങളില്‍ത്തന്നെ എന്റെ മൂന്നാമത്തെ ചേട്ടന്‍ അമ്മയറിയാതെ അമ്മയുടെ അരിപ്പെട്ടിയില്‍ നിന്ന് ആരുമറിയാതെ മദ്യം സേവിക്കുകയും പകരം പിടിക്കപ്പെടാതിരിക്കാന്‍ കട്ടന്‍ച്ചായ ഒഴിച്ചു വയ്ക്കുകയും ചെയ്തിരുന്നു. ഈ മുക്കാല്‍ ഭാഗ കട്ടന്‍ച്ചായ മദ്യമാണു അമ്മ അഞ്ചെട്ടു മാസമായി വയറുവേദനവന്നപ്പോഴൊക്കെ കഴിച്ചിരുന്നത്‌.. മദ്യം കഴിച്ചാല്‍ വേദന പോകുമെന്നുള്ള അനുഭവവും അതു കഴിഞ്ഞാല്‍ ചിരിവരുമെന്നുമുള്ള പാമ്പന്‍ പാലത്തിന്റെ വിശ്വാസമുള്ളതു കൊണ്ടും പാവം അമ്മ കട്ടന്‍ച്ചായ മദ്യത്തെ അവിശ്വസിച്ചില്ല, അല്ലെങ്കില്‍ത്തന്നെ എങ്ങിനെ അവിശ്വസിക്കും..?? മദ്യം കഴിച്ചു പരിചയമില്ലല്ലൊ, പക്ഷെ കൊച്ചച്ഛന്‍ അങ്ങിനെയല്ലല്ലൊ, സാന്റോസല്ല്ലേ തനി സാന്റോസ്‌..!

ഓ.ടോ.. ഒരു മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഞാനെടുത്തു വച്ചിട്ടുണ്ട്.. :)

48 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    പഴമയുണ്ടെങ്കിലും പെരുമയില്ലാത്ത എന്റെ അമ്മവിട്‌, അതും നാലേക്കര്‍ വളപ്പ്‌. ഇതില്‍ നാലു കിണര്‍, ഒരു കൊക്കരണി, പിന്നെ മൂന്ന് സര്‍പ്പക്കാവ്‌, ഒരു ബ്രഹ്മരക്ഷസ്സ്‌ പിന്നൊരു നമ്പൂരിയച്ചനും..

  2. സഹയാത്രികന്‍ said...

    കുഞ്ഞേട്ടാ... തേങ്ങാ എന്റെ വക.... ഠേ...!

    ചേട്ടനാള് കൊള്ളാലോ... എന്നാലും പാവം അമ്മ...

    :)

    ഓ:ടോ: ജാമ്യാപേക്ഷ ഇവിടെ തൂക്കിയിടായിരുന്നു...
    :)

  3. ശ്രീ said...

    "ക്ഷെ കൊച്ചച്ഛന്‍ അങ്ങിനെയല്ലല്ലൊ, സാന്റോസല്ല്ലേ തനി സാന്റോസ്‌..!"

    കുഞ്ഞന്‍‌ ചേട്ടാ...

    സാന്റോസെവിടാന്ന് നോക്കട്ടെ...

    ഹിഹി.
    ;)

  4. സുമുഖന്‍ said...

    കഥാസാരം: കുഞ്ഞന്റെ കൊച്ചച്ഛനും സാന്റൊസിനും കട്ടന്‍ ചായ ഇഷ്ടമല്ല :-))

  5. മറ്റൊരാള്‍ | GG said...

    സാന്റോസിനിട്ട് തന്നെ കൊടുത്തല്ലോ എന്റെ ചെങ്ങാതീ..

    വയറുവേദനമാറാനും ഈ സാധനം കൊള്ളാം. അല്ലേ?ഏതായിരുന്നു ബ്രാന്ട്? ഒന്നു പരീക്ഷിച്ച് നോക്കാനാ.

  6. പ്രയാസി said...

    ആദ്യത്തെ പ്രാവിശ്യം മാത്രമെ അമ്മക്കു ഒര്‍ജിനല്‍ മദ്യം കഴിക്കാന്‍ പറ്റിയിരുന്നുള്ളൂ, കാരണം ആദ്യ ദിനങ്ങളില്‍ത്തന്നെ എന്റെ മൂന്നാമത്തെ ചേട്ടന്‍ അമ്മയറിയാതെ അമ്മയുടെ അരിപ്പെട്ടിയില്‍ നിന്ന് ആരുമറിയാതെ മദ്യം സേവിക്കുകയും പകരം പിടിക്കപ്പെടാതിരിക്കാന്‍ കട്ടന്‍ച്ചായ ഒഴിച്ചു വയ്ക്കുകയും ചെയ്തിരുന്നു.

    കുഞ്ഞന്‍ ഭായീ.. എനിക്കാളെ പിടികിട്ടീ...
    കട്ടന്‍‌ചായ മൂന്നാമത്തെ ചേട്ടന്റെ തലയില്‍ കെട്ടിവച്ചല്ലെ..:)

    ചേട്ടന്റെ അഡ്രസ്സൊന്നു തരാമോ...?

  7. krish | കൃഷ് said...

    ദിവ്യപ്രസാദത്തിലും മായമോ..
    കൊള്ളാം കുഞ്ഞാ.

  8. Murali K Menon said...

    നമ്പൂരിയച്ചനും, ബ്രഹ്മരക്ഷസ്സുമൊക്കേ പണ്ടേ സ്ഥലം വിട്ടു കാണും. രണ്ടാമത്തെ ചേട്ടനും, മൂന്നാമത്തെ ചേട്ടനും പിന്നെ പൊന്നനുജനും കൂടി എല്ലാം അടിച്ചു മാറ്റി വ്യാജന്‍ കൊടുത്ത് പൊറുതി മുട്ടി അവരൊക്കെ എപ്പഴേ സ്ഥലം കാലിയാക്കി. പാവം അമ്മ.. കട്ടന്‍ ചായ കുടിച്ചു കൂട്ടിയതിനു കയ്യും കണക്കുമുണ്ടോ... എന്തായാലും കട്ടന്‍ ചായക്ക് അഡിക്റ്റ് ആയതു നന്നായി

  9. സജീവ് കടവനാട് said...

    കുഞ്ഞേട്ടാ അസ്സല് ഫലിതമുണ്ടല്ലോ ഇതില്. ഈ സാന്‍ഡോസെന്നാല്‍ എന്നതാ സാധനം???

  10. വാളൂരാന്‍ said...

    :)

  11. മന്‍സുര്‍ said...

    കുഞാ....

    പഴമയുടെ ആ മധുരമാമോര്‍മ്മകള്‍...ഇന്നും മനസ്സില്‍ വാടാത്ത മലരുകളായ്‌...
    നല്ല വിവരണം.....ഇഷ്ടയി സ്നേഹിതാ.....തുടരുക

    നന്‍മകള്‍ നേരുന്നു

  12. ഗുപ്തന്‍ said...

    തനിമയുള്ള ഒരു ശൈലിയുണ്ട് ഈ എഴുത്തില്‍... ഇടക്ക് ഇച്ചിരെ ബൂലോഗഭ്രമം കേറിയോ എന്ന് സംശയമുണ്ടെങ്കിലും. നന്നാ‍ായി കുറിപ്പ്. :)

  13. ഉപാസന || Upasana said...

    കഥ വളരെ നന്നായി
    സാന്റോയെ ഇണ്‍ഗനെ ഇല്ലാതാക്കുന്നതില്‍ ഞാന്‍ രണ്ട് കയ്യും പൊക്കി പ്രതിഷേധിക്കുന്നു
    :)
    ഉപാസന

    ഓ. ടോ: കുഞ്ഞനെ ഒന്നും ചെയ്യല്ലേ സാന്റോ.എന്റെ ഒരു അപേക്ഷയാണ്.

  14. കുഞ്ഞന്‍ said...

    ആദ്യം തന്നെ സഹയാത്രികന്റെ തേങ്ങ പറക്കി കൂട്ടട്ടെ.. ഇന്നത്തെ കഞ്ഞിക്കായി.. നന്ദി

  15. ദിലീപ് വിശ്വനാഥ് said...

    അത് കലക്കീട്ടാ..

  16. Sethunath UN said...

    കുഞ്ഞാ,
    ഇപ്പഴത്തെ കട്ടഞ്ചായേടെയെക്കെ ഒരു എഫക്റ്റേ :)

  17. ബാജി ഓടംവേലി said...

    അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ നല്ല ഭാഷയില്‍ വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

  18. ഏ.ആര്‍. നജീം said...

    ഹോ, കാലം പോയ പോക്കെ, കട്ടന്‍ ചായയിലും ലഹരീ...

  19. മയൂര said...

    വിവരണം നന്നയിട്ടുണ്ട്...കട്ടന്റെ ഗുട്ടന്‍സ്:)

  20. അപ്പു ആദ്യാക്ഷരി said...

    കുഞ്ഞാ, അമ്മയ്ക്കുപറ്റിയ പറ്റ് വായിച്ച് ചിരിച്ചു.

    ഓ.ടോ. ആദ്യാക്ഷരം കുറിച്ച മോന് ആശംസകള്‍!

  21. Sherlock said...

    ഹ ഹ ...നന്നായി :)

  22. ശ്രീഹരി::Sreehari said...

    സഹു തെങ്ങ അടിച്ചോണ്ട് ഞാന്‍ വേറെ വല്ലതും തരാം, ഒരു കാന്താരിമൊളക ആയിക്കൊട്ടെ.. കഞ്ഞിക്ക് ബെസ്റ്റ് കോംബിനേഷന്‍... എഞ്ചോയ് മാടൂ

  23. കുഞ്ഞന്‍ said...

    ശ്രീ,സുമുഖന്‍,gg, പ്രയാസി,കൃഷ്, മുരളി മേനോന്‍, കിനാവ് ,വാളൂരാന്‍, മന്‍സൂര്‍, മനു ഉപാസന ... എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു... :)

  24. simy nazareth said...

    കുഞ്ഞാ, രണ്ടു ചേട്ടന്മാരേ ഒള്ളൂ എന്നല്ലേ പറഞ്ഞെ?

    നന്നായി :-)

  25. വാണി said...

    നന്നായിരിക്കുന്നു എഴുത്ത്...

  26. കുഞ്ഞന്‍ said...

    വാത്മീകി... കലക്കിപ്പൊളിച്ചൂ
    നിഷ്കളാ... അതെ, പണ്ടെത്തെ കട്ടഞ്ചായയൊന്നും വിശ്വസിക്കാന്‍ പറ്റൂല്ല

    ബാജീ... ഇനി ഇത്തിരി മോശമാക്കണം

    നജീം... നമുക്ക് കാലത്തെ പിടിച്ചു നിര്‍ത്താം അപ്പൊ കുഴപ്പമുണ്ടാകില്ല

    മയൂര... കട്ടന്‍ ഗുട്ടന്‍സ് പൊളിഞ്ഞു

    അപ്പു... പറ്റല്ലായിരുന്നു റൊക്കം ആയിരുന്നു, പിന്നെ അനുഗ്രഹത്തിനു ഒത്തിരി നന്ദി

    ജിഹേഷ്... കട്ടഞ്ചായ നന്നായൊ ഇല്ലെന്നാണു കൊച്ചച്ഛന്‍ പറഞ്ഞത്

    ശ്രീഹരി... കാന്താരിക്കു റെക്കാര്‍ഡ് വിലയെന്ന് മനോരമ പേപ്പറിലുണ്ട്, അപ്പോള്‍ ഇനി തേങ്ങക്കു പകരം മുളകുകള്‍ കിട്ടിയാല്‍

    സിമി... എന്റെ മൂന്നാമത്തെ ചേട്ടന് രണ്ടു ചേട്ടന്മാരുണ്ടെന്നാണു പറഞ്ഞത്

    എന്റെ കിറുക്കുകള്‍... ഇനിയും നന്നാക്കാന്‍ ശ്രമിക്കാം

    കമന്റിയ എല്ലാവര്‍ക്കും ഹൃദയ പൂര്‍വ്വം നന്ദി പറയുന്നു, ബൂലോകത്ത് നന്ദി പറയേണ്ട ആവിശ്യമില്ല എന്തുകൊണ്ടെന്നാല്‍ നമ്മള്‍ കൂടപ്പിറപ്പുകള്‍... :)

  27. ഹരിശ്രീ said...

    കുഞ്ഞേട്ടാ,

    കഥ അസ്സലായി.

    ആശംസകള്‍

  28. അരുണ്‍കുമാര്‍ | Arunkumar said...

    wishful thoughts put together beautifully... looking forward to read more from you...

  29. ഡി .പ്രദീപ് കുമാർ said...

    കഥക്ക് സ്പിരിറ്റുണ്ട്,കുഞ്ഞാ.

  30. sandoz said...

    ഹ.ഹ.ഹ..
    കുഞ്ഞപ്പാ....സാന്റോസ്‌ എന്ന പേരില്‍ ബിവറേജസുകാര്‍ സാധനമിറക്കാന്‍ ചാന്‍സൊണ്ട്‌...
    പാവം അമ്മ...
    വയറുവേദനാന്നും പറഞ്ഞ്‌ രണ്ട്‌ സ്മോളടിക്കാന്‍ ഇങ്ങനത്തെ പിള്ളേരു കാരണം നടക്കൂല്ലാ...

  31. കുറുമാന്‍ said...

    കുഞ്ഞാ സമ്മതിക്കൂല്ല......സ്മാളടിച്ചാല്‍ ചിരിക്കൂല്ല..........കഞ്ചനോ, ഭാംഗോ ആണെങ്കില്‍ ശരി :)

    എന്തായാലും ചേട്ടന്‍ അമ്മയെ പറ്റിച്ചത് നന്നായി..അല്ലേല്‍ ബെവറേജസിലേക്കൊഴുകിയേനേ കാശ് കുറേ :)

  32. Anonymous said...

    പ്രിയ കുഞ്ഞന്,

    സാധാരണ നാട്ടുമ്പുറങ്ങളില്‍ നടക്കുന്ന കഥകള്‍ വളരെ സ്വീകാര്യമാകുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. തമാശ എഴുതാന്‍ ഒരാളുകൂടെ ബ്ലോഗില് എത്തിയെന്നറിയുമ്പോള്‍ സന്തോഷം. ആദ്യമേ എഴുത്തുകള്‍ ശ്രദ്ധിക്കുന്നുണ്ട്. മറ്റൊരു വിശാലനാവില്ലെന്ന് ആരു ക്ണ്ടു. എന്തായാലും ഈ വരികള് സാന്ഡോസിന് കൂടുതല് പരസ്യം നല്‍കും എന്നതില് എനിക്ക് തര്‍ക്കമില്ല

    “പക്ഷെ കൊച്ചച്ഛന് അങ്ങിനെയല്ലല്ലൊ, സാന്റോസല്ല്ലേ തനി സാന്റോസ്..!”

    സാന്‍ഡോസേ… ആസ്ഥാന കുടിയന് മാരെയൊക്കെ വെട്ടിനിരത്തി ആ സ്ഥാനം കൈക്കലാക്കിയതിന് ചിലവുണ്ട്. അപ്പോള് എപ്പോഴാ … കുപ്പി റെഡി???!!!!

    സ്നേഹപൂര്‍വ്വം

    ഇരിങ്ങല്‍

  33. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: സാന്‍ഡോ ആസ്ഥാന കുടിയന്‍ പട്ടം കിട്ടിയ ചെലവെട്. അന്ന് കൊച്ചീവച്ച് പച്ചവെള്ളം മാതിരി ഗ്ലാസ്(കള്‍) കാലിയാക്കിയ നിനക്കല്ലാതാര്‍ക്ക് കിട്ടും ആ പട്ടം.

    കുഞ്ഞേട്ടോ ഈ കഥ പറയുന്നത് ചേട്ടന്റെ അനിയനാണോ?

  34. ക്രിസ്‌വിന്‍ said...

    :)

  35. കുഞ്ഞന്‍ said...

    ഹരിശ്രീ..താങ്ക്യൂ

    അക്കുട്ടി... tanx

    പ്രദീപ്... സ്പിരിട്ടാണല്ലൊ ചാരായം..!

    സാന്റൊ... അതേന്നെ ഇങ്ങനെയുള്ള മക്കളുണ്ടെങ്കില്‍, പാവം അമ്മമാര്‍ കഷ്ടപ്പെടും..! പിന്നെ ഈ പേരില്‍ ഒരു ബ്രാന്‍ഡ് വരുകയാണെങ്കില്‍ ബൂലോകത്തിനഭിമാനം..!

    കുറൂജി...ശ്ശെ..ചാരയം മാറ്റി ഗഞ്ചന്‍ ആക്കാമായിരുന്നു..!

    ഇരിങ്ങത്സ്... അപ്പോള്‍ ഞാന്‍ കാരണം സാന്റോസില്‍ നിന്ന് കുപ്പി കിട്ടിമല്ലെ, സാന്റോസായതുകൊണ്ട് കിട്ടുമെന്ന് കരുതാം..!

    കുട്ടിച്ചാത്തോ... പട്ടത്തിന് അദ്ദേഹംതന്നെ സ്യൂട്ടബിള്‍ എന്നല്ലെ പറഞ്ഞത്..! അതെ മൂന്നു ചേട്ടന്മാരുടെ അനിയന്‍ സാക്ഷാല്‍ ഈ അനിയനായ ഞാന്‍, നാലമത്തെത് പെങ്ങളാണ്

    ക്രിസ്‌വിന്‍... ചിരിക്കു നന്ദി

  36. തെന്നാലിരാമന്‍‍ said...

    കുഞ്ഞേട്ടാ, ചാത്തന്‍ ചോദിച്ചത്‌ അതല്ല. ഈ കഥ പറയേണ്ടത്‌ കുഞ്ഞേട്ടന്റെ അനിയനല്ലേ എന്നാണ്‌ :-)
    എന്തൊക്കെയായാലും ചേട്ടനാരാ മോന്‍...

  37. Typist | എഴുത്തുകാരി said...

    ഇപ്പോഴുമുണ്ടോ സര്‍പ്പക്കാവും, കൊക്കര്‍ണിയുമൊക്കെ?

    ഇത്തിരി വൈകിപ്പോയി, എന്നാലും മോനു് ആശംസകള്‍.

  38. അച്ചു said...

    മാഷെ..നന്നായിട്ട്‌ ഇണ്ട്‌..

    കിടിലന്‍... :-)

    എണ്റ്റെ ബ്ളൊഗിലേക്കു പിന്നെ കണ്ടില്ല..... :-)

  39. കരീം മാഷ്‌ said...

    ആദ്യം സാന്‍‍റോസിനിട്ടെന്തിനാകുത്തുന്നതെന്നു സംശയിച്ചു.
    അവസാനത്തെ വരി വായിച്ചപ്പോള്‍ മനസ്സിലായി.
    സാന്റോസല്ല്ലേ തനി സാന്റോസ്‌..!
    നന്നായി.

  40. ധ്വനി | Dhwani said...

    നല്ല വിവരണം.
    പാവം അമ്മ!

    സാന്റോസ് എവിടെ! ഈ മെഡലും കഴുത്തിലിട്ടു കറങ്ങി നടക്കുവാണോ?

  41. d said...

    കഥ നന്നായി.. പാവം അമ്മ.. അപ്പോ മായം (അല്ല മദ്യം) ചേര്‍ന്ന കട്ടന്‍ ചായ വയറു വേദനയ്ക്ക് ഉത്തമം അല്ലേ?..

  42. Sathees Makkoth | Asha Revamma said...

    കുഞ്ഞാ ചിരിക്കാതെന്തു ചെയ്യും.
    ഈ കൊക്കരണി എന്താണ്?

    സതീശന്‍&ആഷ Co Pvt ltd

  43. അപ്പു ആദ്യാക്ഷരി said...

    കുഞ്ഞാ, സഹയാത്രികന്‍ ചെയ്തുതന്ന ബ്ലോഗ് ഹെഡര്‍ ഒന്നു കാണാനാ വീണ്ടും വന്നത്. നന്നായിട്ടുണ്ട് കേട്ടോ.

  44. കുഞ്ഞന്‍ said...

    സതീശ് മാഷെ...

    കൊക്കരണിന്നു പറയുന്നത് പാടത്തിനോട് ചേര്‍ന്ന് കിടക്കുന്ന കുളം, അതില്‍ നിന്നാണ് വെള്ളം തേവി കണ്ടങ്ങളിലേക്ക്(പാടം)ഒഴുക്കിയിരുന്നത്..!

    ഇനി വേറെ രീതിയില്‍ ഉണ്ടെന്നറിയില്ല, ആരും പറഞ്ഞു തന്നിട്ടില്ല, എല്ലാവരും പറയുന്നു കൊക്കരണി,കൊക്കരണീന്ന്..!

  45. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

    കുഞ്ഞാ,
    നമ്പൂരിയച്ചനും, കാവും,പ്രസാദവും, ഒടുവിലത്തെ ആ സാന്റോസ് പ്രയോഗവും ഒക്കെ കസറി. ഇഷ്ട ദൈവങ്ങളുടെ കൂട്ടത്തില്‍ ഇനി
    നമ്പൂരിയച്ചനേയും കൂട്ടാം (മറ്റുള്ളവര്‍ - ചാത്തന്‍, മുത്തപ്പന്‍)

  46. പാമരന്‍ said...

    ഹ ഹ ഹ! ഇതു മിസ്സായിപ്പോയിരുന്നു!

  47. കുഞ്ഞന്‍ said...

    പാമരന്‍ഭായി..

    വായിച്ചഭിപ്രായം പറഞ്ഞതിന് സന്തോഷവും നന്ദിയുമറിയിക്കുന്നു.

  48. PYNADAN'S said...

    MY CONTACT NO: 39082610