Sunday, October 21, 2007

ഇന്ന് എന്റെ മോന്‍ അറിവിന്റെ ലോകത്തേയ്ക്ക്


എന്റെ മോന്‍ ആദിത്യ ഇന്ന് വിദ്യാരംഭം കുറിച്ചു... എല്ലാ ബൂലോക കൂടപ്പിറപ്പുകളുടെയും അനുഗ്രഹങ്ങള്‍ എന്റെ മോനുണ്ടാവട്ടെയെന്നു ആഗ്രഹിച്ചുകൊണ്ട്...
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍

35 പ്രതികരണങ്ങള്‍:

  1. കുഞ്ഞന്‍ said...

    എന്റെ മോന്‍ ആദിത്യ ഇന്ന് വിദ്യാരംഭം കുറിച്ചു... എല്ലാ ബൂലോക കൂടപ്പിറപ്പുകളുടെയും അനുഗ്രഹങ്ങള്‍ എന്റെ മോനുണ്ടാവട്ടെയെന്നു ആഗ്രഹിച്ചുകൊണ്ട്...

  2. വല്യമ്മായി said...

    അറിവിന്റെ പടികള്‍ ഒരുപാട് കയറാന്‍ സര്‍‌വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ
    പ്രാര്‍ത്ഥനകളോടെ
    തറവാടി,വല്യമ്മായി,പച്ചാന,ആജു

  3. കുഞ്ഞന്‍ said...

    ആദ്യമായി ബൂലോകത്തുനിന്നു കിട്ടിയ അനുഗ്രഹം, അതും വല്യമ്മായില്‍ നിന്നും, ഒത്തിരി നന്ദിയോടെ...:)

  4. ശ്രീ said...

    കുഞ്ഞന്‍‌ ചേട്ടാ...
    “ഹരിശ്രീ ഗണപതയേ നമ:”
    ടുട്ടുക്കുഞ്ഞന്‍ അഥവാ ആദിത്യന്‍ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  5. simy nazareth said...

    കുഞ്ഞാ,

    കുഞ്ഞന്റെ മോന് എല്ലാ ആശംസകളും. പഠിച്ചു വളരട്ടെ.

  6. ഗുപ്തന്‍ said...

    കുഞ്ഞുകുഞ്ഞന് എല്ലാ ആശംസകളും ഈശ്വരാനുഗ്രഹവും :)

  7. ആവനാഴി said...

    നന്നായി വരും കുഞ്ഞാ

  8. ഹരിശ്രീ said...

    കുഞ്ഞന്‍ ചേട്ടാ,

    ആദിത്യമോന്‍ അക്ഷരങ്ങളുടെയും, അറിവിന്റെയും ലോകത്ത് ആദിത്യനെപ്പോലെ ശോഭിക്കാ‍ന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ...

  9. Balu said...

    കുഞ്ഞന്റെ കുഞ്ഞന്‌ എല്ലാ വിധ ആശംസകളും നേരുന്നു.
    പ്രകാശം പരത്തുന്ന ഒരു ആണ്‍കുട്ടിയായി ആദിത്യ വളര്‍ന്നു വലുതാകട്ടെ.

  10. പ്രയാസി said...

    സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ..
    ആദിത്യ കുട്ടനു എല്ലവിധ നന്മകളും ഐശ്വര്യങ്ങളും നേരുന്നു..

  11. കറുമ്പന്‍ said...

    കുട്ടായിക്കു എല്ലാ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാവട്ടേയെന്നു പ്രാര്‍ഥിക്കുന്നു...

  12. കുഞ്ഞന്‍ said...

    ശ്രീ.. ടുട്ടുകുഞ്ഞന്‍..:)
    സിമി
    മനു
    ആവനാഴി
    ഹരിശ്രീ
    ബാലു
    പ്രയാസി
    കുറുമ്പന്‍
    എല്ലാവരുടെയും അനുഗ്രഹത്തിനും ആശിര്‍വ്വാദത്തിനും ഒത്തിരി നന്ദിയുണ്ട്.. ഇത്തരം മനസ്സു നിറഞ്ഞു അനുഗ്രഹിക്കുന്നത് വേറെ എവിടെ പറ്റും, ബൂലോകമേ നന്ദി..!

  13. സഹയാത്രികന്‍ said...

    “ഹരിശ്രീ ഓം ഗണപതയേ നമഃ“

    കുഞ്ഞേട്ടാ... അറിവിന്റെ ലോകത്തെന്നല്ല എല്ലാ മേഖലയിലും മോന്‍ ഒന്നാമനാകട്ടേ...

    മോന് എല്ലാ ഐശ്വര്യങ്ങളും നല്‍കി സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ ...

    :)

  14. വേണു venu said...

    കുഞ്ഞന്‍റെ മകനു്,ആദ്ത്യനു്
    അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും നേരുന്നു.അതിനായി പ്രാര്ത്ഥിക്കുന്നു...

  15. ബാജി ഓടംവേലി said...

    ആദിത്യമോന്‍ അക്ഷരങ്ങളുടെയും, അറിവിന്റെയും ലോകത്ത് ആദിത്യനെപ്പോലെ ശോഭിക്കാ‍ന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുന്നു
    ബാജി,മിനി & ഡാന്‍‌മോന്‍

  16. സജീവ് കടവനാട് said...

    ആദ്യാക്ഷരം നുകരുന്ന ആദിത്യന് എല്ലാവിധ ആശംസകളും നേരുന്നു.

  17. ഹരിശ്രീ (ശ്യാം) said...

    കുഞ്ഞന്റെ കുഞ്ഞുമോനു വല്യ ആശംസകള്‍..

  18. മന്‍സുര്‍ said...

    കുഞാ...
    ആദിത്യ മോന്‌....എല്ലാഭാവുകങ്ങളും...നേരുന്നു
    ദൈവം അവനെ നന്‍മയുടെ വഴിയിലേക്ക്‌ ഉയര്‍ത്തട്ടെ..


    നന്‍മകള്‍ നേരുന്നു

  19. Sethunath UN said...

    കുഞ്ഞാ
    ആദിത്യന് വിദ്യയും വിവേകവും വാനോ‌ള‌ം ഉണ്ടാകാന്‍ ജഗദീശ്വര‌ന്‍ അനുഗ്രഹിയ്ക്കുട്ടെ.
    ആദിത്യാ.. ന‌ന്നായി പഠിയ്ക്ക‌ണം കേട്ടോ. നിഷ്ക്കുമ്മാവനെപ്പോലാവല്ലേ.. :)

  20. കൊച്ചുത്രേസ്യ said...

    മോന്‍ പഠിച്ചു മിടുക്കനാവട്ടെ..

  21. സു | Su said...

    നന്നായി പഠിച്ച് വളരാന്‍ ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. :)

  22. ദിലീപ് വിശ്വനാഥ് said...

    നന്നായി പഠിച്ചു വളരൂ...ആശംസകള്‍.

  23. കുഞ്ഞന്‍ said...

    സഹയാത്രികാ
    വേണുജീ
    ബാജി
    കിനാവ്
    ഹരിശ്രീ(ശ്യാം)
    മന്‍സൂര്‍
    നിഷ്കൂ
    കൊച്ചുത്രേസ്യാ
    സൂ
    വാത്മീകി
    നിങ്ങളുടെ അനുഗ്രഹത്തിനും ആശിര്‍വ്വാദത്തിനും നന്ദി അറിയിക്കുന്നു..!

  24. ദേവന്‍ said...

    വേഗം എഴുത്തും വായനയും പഠിക്കൂ മോനേ. എല്ലാവരും എഴുതിയത് വായിക്കൂ. എന്നിട്ട് ആരും ഇതുവരെ എഴുതാത്തത് എഴുതൂ.

  25. ഏ.ആര്‍. നജീം said...

    സംഗീതത്തിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവിയുടേ കടാക്ഷം ആവോളം ആദിത്യക്കുട്ടന് ഉണ്ടാവട്ടെ....

  26. അഞ്ചല്‍ക്കാരന്‍ said...

    ആദിത്യന് ആശംസകളായിരം.

  27. മയൂര said...

    എല്ലവിധ നന്മകളും ഐശ്വര്യങ്ങളും നേരുന്നു...

  28. കുഞ്ഞന്‍ said...

    ദേവന്‍‌ജി
    നജീം
    5ല്‍ത്സ്
    മയൂരാജി
    വളരെ നന്ദി നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്കും വാക്കുകള്‍ക്കും..!

  29. മെലോഡിയസ് said...

    കുഞ്ഞി കുഞ്ഞന് എല്ലാവിധ ഐശ്വര്യങ്ങളും നന്മകളും ഉണ്ടാവട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

  30. Murali K Menon said...

    പഠിച്ചു മിടുക്കനാവട്ടെ, ഈ ഭൂമിയില്‍ നല്ലൊരു മനുഷ്യനാവാന്‍ അവന്റെ ഭാവനകള്‍ വിരിയട്ടെ.

    കീര്‍ത്തിമാന്‍ ഭവ:
    ആശംസകളോടെ

  31. അലി said...

    കുഞ്ഞന്റെ കുഞ്ഞിന്റെ കുഞ്ഞുവിരലുകള്‍ കുറിച്ച കുഞ്ഞുവാക്കുകള്‍ കുഞ്ഞന്‍സ് ലോകത്തില്‍ പ്രതീക്ഷിക്കട്ടെ...
    എല്ലാവിധ നന്മകളും ആശംസിക്കുന്നു.

  32. മറ്റൊരാള്‍ | GG said...

    മാഷേ, രണ്ട് മുന്ന് ദിവസമായി SYS.തൂങ്ങിക്കിടക്കുവായിരുന്നു. അതിനാല്‍ വിദ്യാരംഭവിളംബരം ഇതുവരെ കാണാതെപോയി.

    വല്ല്യമ്മായിയുടെ വാക്കുകള്‍ അര്‍ത്ഥവത്താകട്ടെ. “അറിവിന്റെ പടികള്‍ ഒരുപാട് കയറാന്‍ സര്‍‌വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ“
    ....പ്രാര്‍ത്ഥനകളോടെ

  33. വാണി said...

    അക്ഷരങ്ങളുടെ ലോകത്ത് അവന്‍ വളരട്ടേ..
    എല്ലാ വിധ ആശംസകളും.

  34. ഗീത said...

    കുഞ്ഞന്‍‌റ്റെ മോന്‍ ആദിത്യ അറിവിന്‍‌റ്റെ ആദിത്യനുമാകട്ടേ.
    മോന്‍ സുന്ദരന്‍.
    അച്ച്ചനും മോനും ബൂലോകത്തെത്തി. ഇനി അമ്മയെക്കൂടി കൊണ്ടുവരൂ...‌

  35. Santhosh said...

    വിദ്യാവിദഗ്ദ്ധനായി വളരട്ടെ!